Thursday, 13 March 2014

പ്രായമല്ല - കാര്യപ്രാപ്തി

ലോകസഭാതെരഞ്ഞെടുപ്പില്‍ പ്രായം വിവാദമാക്കുന്നവര്‍ ചരിത്രബോധത്തെയാണ് നിരാകരിക്കുന്നത്. വി.എസിന് എത്ര പ്രായമായി. കരുണാകരനും, നായനാരും രാഷ്ട്രീയ റിട്ടേര്‍ഡ്‌മെന്റ് വരിച്ചവരായിരുന്നോ, മന്‍മോഹന്‍സിംഗ്, അദ്വാനി, മുരളി മനോഹര്‍ജോഷി വന്ദ്യവയോധികരായിട്ടും പ്രായത്തര്‍ക്കം ഉയരുന്നില്ലല്ലോ. എം.പി.വീരേന്ദ്രകുമാറിന് വയസെത്ര- രോഗമെത്ര? മല്‍പിടുത്തത്തിനാണോ പാര്‍ലിമെന്റിലയക്കുന്നത്. മസില്‍ പവറാണ് കാര്യമെങ്കില്‍ ഗുണ്ടകളെ പരിഗണിക്കേണ്ടിവരില്ലേ-?
ഇ.അഹമദ് സാഹിബ് വന്‍വിജയമാണന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ. കാര്യപ്രാപ്തികാരണമല്ലേ യു.എന്നില്‍ പലതവണ പറഞ്ഞയച്ചത്. മിഡില്‍ ഈസ്റ്റില്‍ ഇത്രയധികം സ്വീകാര്യനായ ഇന്ത്യന്‍ നേതാവ് മറ്റാരെങ്കിലും ഉണ്ടോ?

Monday, 10 March 2014

ചെന്നിത്തല

വാശിപിടിച്ചും, കരഞ്ഞു വിളിച്ചും ''ഹൈക്കമാന്റില്‍ സമ്മര്‍ദം ചെ#ുത്തിയുമാണ് രമേശ് ചെന്നിത്തല കാക്കി മന്ത്രിയായതെന്ന് ഞാന്‍ പറഞ്ഞതല്ല. പോലീസ് വകുപ്പ് ഭരണം നിയന്ത്രിക്കാനും, പണം വാരാനും ഉള്ളതാണന്ന് പറഞ്ഞതും ഈ വിനീതനല്ല.
2014മാര്‍ച്ച് 1 ന് ചെന്നിത്തല കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പ് എന്ന പദവിയോട് ഒട്ടും ചേര്‍ന്നതായില്ല. മര്‍ക്കസിനെ കുറിച്ചും, സ്ഥാപനാധികാരിയെ കുറിച്ചും ഉയര്‍ന്നു കേള്‍ക്കുന്ന പല ആരോപണങ്ങള്‍, കേസുകള്‍, നിലനില്‍ക്കെ പോലീസ് മന്ത്രി പോലീസ് ഭാഷയില്‍ ഭീഷണിപെപ്ടുത്തിയത് സത്യപക്ഷത്തെയാണ്.
മുടി, പൊടി, പാത്രം, പള്ളി, നരേന്ദ്രമോദിയില്‍ നിന്ന് സംഭാവന, ഗുജ്‌റാത്തില്‍ പ്രസംഗം, രാഷ്ട്രീയ അവസരവാദനയം ഇതൊന്നും ചെന്നിത്തലക്കറിയില്ലങ്കില്‍ ''ചിന്നതല'' എന്ന് ചരിത്രം അടയാളപ്പെടുത്തും.
ലക്ഷദ്വീപില്‍ ഹംദുല്ലയോട് അന്വേഷിക്കൂ- ചെന്നിത്തലയുടെ പിരിശപ്പെട്ട ഉസ്താദ് സഈദ് സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സ്വലാത്ത് മജ്‌ലിസുമായി നടക്കുകയായിരുന്നു. ഗൂര്‍ഗില്‍ ചെന്നിത്തലയുടെ ഈ മുറബ്ബിയായ ശൈഖിന്റെ (നിയന്ത്രിക്കുന്ന ആത്മീയ ഗുരു) പ്രധാന നേതാക്കള്‍ ബി.ജെ.പി. നേതാക്കളുമാണ്. ദക്ഷിണ കന്നഡയിലെ കഥ വീരപ്പമൊയ്‌ലിയോട് ചോദിക്കണം. സി.എം. ഇബ്‌റാഹീമിനോട് ചോദിക്കരുത്. ഇബ്‌റാഹീമും, ശൈഖും ഇയ്യടുത്ത കാലംവരെ കോണ്‍ഗ്രസ് കുളം തോണ്ടാന്‍ കഴിവെട്ടി നടക്കുകയായിരുന്നു.
എ.ഐ.സി.സി.അംഗം കൂടിയായ ചെന്നിത്തല കോണ്‍ഗ്രസ് പക്ഷത്തോ, കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തോ എന്നണിനിഅറിയേണ്ടത്. ഒച്ച ഉയര്‍ത്തി. വിരല്‍ ചൂണ്ടിതാനും, തന്റെ പോലീസും ഉസ്താദിന് ദാസ്യരാണ് എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ഗാന്ധിയാണിനി കാര്യങ്ങള്‍ പഠിക്കേണ്ടത്.
സ: ഇ.കെ.നായനാര്‍ ഈ ഉസ്താദിന് മുസ്‌ലിം ഉമ്മത്തിനെ നെടുകെ പിളര്‍ക്കാന്‍ സഹായിയായി കുറെ പോലീസിനെ നല്‍കിയിരുന്നുവത്രെ! സംശയം ഉണ്ടങ്കില്‍ ടി.കെ.ഹംസയോടന്വേഷിക്കാം. ഇപ്പോള്‍ ഹംസാക്ക നിലപാട് മാറ്റിട്ടുണ്ടങ്കിലും (ഹാദാ ഖൗമുന്‍ ജാഹിലൂന്‍) അഥായത് വകക്ക് കൊള്ളാത്ത പോഴന്മാര്‍ എന്ന വര്‍ഗ്ഗം.
ചെന്നിത്തലയില്‍ നിന്നോ, പാര്‍ട്ടിയില്‍ നിന്നോ വിശദീകരണം കിട്ടേണ്ടതുണ്ട്. എക്കാലവും കോണ്‍ഗ്രസിന് വോട്ട് ചെയ്യമെന്ന ഉടമ്പടിയെന്നും ഉണ്ടാക്കീട്ടില്ല. മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ പട്ടയ സ്വത്തുമല്ല. കേരളത്തിലെ സുന്നി മുസ്‌ലിംകളും, പൊതു മുസ്‌ലിംകളും ഹൈക്കമാന്റില്‍ പരാധി പറയുകയാണിനിവേണ്ടത്.

Thursday, 6 March 2014

ആം ആദ്മി

     ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ പിന്നിട്ടു. ബൊവേഴ്‌സ് തോക്കിടപാട് മുതല്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്കൊരുക്കിയ ശവപ്പെട്ടിയില്‍ വരെ കൈയിട്ടുവാരിയ മന്ത്രിമാരും ഉദ്യോഗസ്ഥരും. 
     നാം നാണം കെടാറില്ല. എന്തുകൊണ്ടെന്നാല്‍ നമുക്കതില്ലന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ മുമ്പില്‍ പോയകാലങ്ങളില്‍ നമുക്ക് കരുത്തും കാമ്പും ഉണ്ടായിരുന്നു. ജമാല്‍ അബ്ദുന്നാസ്വിര്‍ ജനറല്‍ ടീറ്റോക്കൊപ്പം ജവഹര്‍ലാല്‍ നഹ്‌റുവും ചേര്‍ത്തുപറയപ്പെട്ട കോമണ്‍വെല്‍ത്തും. ബാപ്പുജിയുടെ ലോകാംഗീകാരവും ഭാരതീയന്റെ അഭിമാനബോധത്തെ ഉത്തേജിപ്പിച്ചു. 

Tuesday, 4 March 2014

സ്ഥാനാര്‍ത്ഥി


തട്ടിപ്പുകാരുമായും, തട്ടിപ്പുകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും, അവരില്‍ നിന്ന് പണമോ ഉപഹാരങ്ങളോ സംഭാവനയായോ സമ്മാനമായോ സ്വീകരിക്കുന്നവരും സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുനിയരുത്. അഥവാ അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള പൗരബോധം വോട്ടര്‍മാര്‍ പ്രകടിപ്പിക്കണം.
മാതാഅമൃതാനന്ദ മയിദേവിയുടെ ആശ്രമം സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, ചില മിഷനറികളെ സംബന്ധിച്ച സംശയങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ സംബന്ധിച്ചും പറഞ്ഞു കേള്‍ക്കുന്ന പരാധികള്‍ ഉതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖവിലകൊടുക്കണം. എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പലരും ഇത്തരക്കാരുമായി വെച്ചുപുലര്‍ത്തുന്ന അവിശുദ്ധ ബന്ധവും സ്ഥാപന സന്ദര്‍ശനവും നമ്മുടെ മൂല്യബോധത്തെ അവഹേളിക്കലാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ഒരു പാര്‍ട്ടിയും സീറ്റ് നല്‍കരുത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരക്കാരെ പരിഗണിക്കരുത്. തിന്മയുടെ ശക്തികളുമായി സന്ധി ചെയ്യുന്നവര്‍ തിന്മയെ സഹായിക്കുന്നവരാണ്. അതിനാല്‍ അവര്‍ കുറ്റവാളികളാണ്. മഹത്തായ സഭകളില്‍ കയറി ഇരിക്കാനോ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കാളികളാവാനോ അവര്‍ക്കധികാരമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം പരിഗണിക്കുന്നില്ലങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം അത്തരക്കാരുണ്ടങ്കില്‍ അത് പുറത്ത് കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.

Wednesday, 19 February 2014

ക്രൈം റൈറ്റ്

    ശ്രീലങ്കയിലെ ജാഫ്‌ന തമിഴ്ഭാഷ സംസാരിക്കുന്നവരുടെ പ്രാമുഖ്യമുള്ള പ്രദേശമാണ്. കൊളംബോയും പരിസരവും സിംഹള ഭാഷയും. ഈ വിടവില്‍ ഉണ്ടായിത്തീര്‍ന്ന അവകാശ നിഷേധം, അവഗണന, പ്രാതിനിധ്യമില്ലായ്മ ഇവയൊക്കെ പരിഹരിക്കാന്‍ വ്യവസ്ഥാപിത മാര്‍മവലംബിക്കാതെ വേലുപ്പള്ളി പ്രഭാകരന്‍ തോക്കുകൊണ്ടു സംസാരിച്ചു തുടങ്ങി.
    വില്‍പവര്‍ കുറഞ്ഞ കുറെ തമിഴ് യുവാക്കള്‍ അങ്ങനെ പുലികളായി. അയല്‍പക്ക രാഷ്ട്രമെന്ന നിലക്ക് ഇന്ത്യക്ക് ശ്രീലങ്കയില്‍ സമാധാനം പുലരേണ്ടതുണ്ട്. തമിഴ് പുലികളുടെ സാന്നിദ്ധ്യം ഇന്ത്യയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നുവല്ലോ.

Wednesday, 12 February 2014

അശ്ലീലം

    അധികമൊന്നും വിചാരിക്കാതെ വിശ്രമിക്കേണ്ട കാലമാണിത്. വെറുതെ എന്തിന് ഒരു തലവ്യായാമം നടത്തി സമയം കളയണം. എന്തൊക്കെ കാടുകയറി കഥകളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് ദിനേനെ വന്നുചേരുന്നത്. സി.ബി.ഐ തന്നെ നിലനില്‍ക്കില്ലെന്ന് നമ്മുടെ ബഹുമാനപ്പെട്ട കോടതി നിയമം പഠിച്ചു വ്യാഖ്യാനിച്ചു പറഞ്ഞപ്പോള്‍ ഞെട്ടുകയല്ല, അന്ധാളിക്കുകയായിരുന്നു നാം. ഇപ്പോഴിതാ ബഹുമാനപ്പെട്ട സുപ്രീം കോടതി അശ്ലീലമെന്താണെന്നും എന്തല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. 
     ലോകപ്രശസ്ത ടെന്നീസ് താരം ബോറീസ് ബെക്കര്‍ തന്റെ കറുത്ത വര്‍ഗക്കാരിയും സിനിമാനടിയുമായ ബാര്‍ബറ ഹെല്‍റ്റസിനോട് ചേര്‍ന്നു പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പടം ജര്‍മ്മന്‍ മാസികയായ സ്റ്റേണില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ബോറിസ് ബെക്കര്‍ കൈവച്ചത് കാമുകിയുടെ സ്തനത്തിലാണ്. ഇതൊന്നും അശ്ലീലമായി കാണാന്‍ പറ്റില്ലെന്നും അശ്ലീലമെന്നാല്‍ 'സന്ദേശ'മാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.

Tuesday, 11 February 2014

''സുധീര-സദീശ മുന്നണി''

     വെള്ളാപള്ളി നടേശന്റെ മോഡി മാല പാടി പേടിച്ചാണോ സുധീരന് അധ്യക്ഷത പദവി നല്‍കാന്‍ ഹൈകമാന്റ് ഹൈപ്രഷറര്‍ എടുത്തതെന്ന ശങ്ക ചിലര്‍ക്കുണ്ട്. 
    സുകുമാരന്‍ നായര്‍ക്ക് ഒരിടക്കാല ആശ്വാസമായിട്ടാണ് സദീശ നിയോഗമെന്നും പറഞ്ഞു കേള്‍ക്കുന്നു.
കോണ്‍ഗ്രസ് ഗുണം പിടിക്കാന്‍ കോണ്‍ഗ്രസായാല്‍ മതി. കോംബ്രമൈസായാല്‍ വോട്ടര്‍മാര്‍ ഉള്‍ക്കൊണ്ടെന്ന് വരില്ല.
     ''സുധീരന്‍'' പൊതുവെ പ്രതിപക്ഷ സ്വരമുള്ളയാളാണ്. അത് രണ്ട് മൂന്ന് നിലക്കാവാം. ഒന്ന്, ''അച്ചുതാനന്ദ'' സൂത്രം. നിലനില്‍പ്, പബ്ലിസിറ്റി, കേസ് നടത്താനുള്ള പണപ്പിരിവ്, സുധീരന്‍ ഒരു കാലത്ത് ധീരാവീരാ ധീരസൂധീരാ എന്ന് വിളിപ്പിച്ച തൃശൂര്‍കാരനായിരുന്നു.