Friday, 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

Thursday, 29 May 2014

നരേന്ദ്രമോദിയുടെ ടീം ഭാരതത്തിന്റെ ഭരണത്തിലെത്തി


കൈകളില്‍ ന്യൂനപക്ഷത്തിന്റെ ചോരപ്പാട് കഴുകിയല്ല മോദി പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് ഒരുക്കിയ രാജപാഥയിലൂടെ കാവിപ്പട അനായാസം കയറിവന്നതാണ്. 31 ശതമാനം (17.85 കോടി വോട്ടര്‍മാര്‍) ബി.ജെ.പിയെ പിന്തുണച്ചു.
ഭരണഘടന വരുതിയില്‍ നിന്ന് മോദി ഭരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഉറപ്പിച്ചുപറയാനാവില്ല. എന്തൊക്കെ ആരൊക്കെ എത്രയൊക്കെ തേനില്‍ ചാലിച്ച് പ്രകീര്‍ത്തിച്ചാലും മുസ്‌ലിം ന്യൂനപക്ഷത്തിന് വിശ്വസിക്കാന്‍ മാത്രം മുന്‍കാല ചരിത്രം ഉണ്ടാക്കിയ ആളല്ല മോദിയും പാര്‍ട്ടിയും.
ഇന്ത്യയില്‍ പലപ്പോഴായി നിരോധിക്കപ്പെട്ട ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസിനെ 'ബഹ്‌റിന്‍ മുസ്വല്ല വിരിച്ചു നിസ്‌കരിച്ചാലും വിശ്വസിക്കാനാവുമോ?'
മോദി ന്മയിലേക്ക് നടന്നുനീങ്ങാന്‍ മനസ് കാണിച്ചാല്‍ നന്ന്. കാവിമനസില്‍ നിന്ന് കരുണ വിടരുമോ എന്ന് കാലം പറയേണ്ടകാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെ കളങ്കപ്പെടുത്താതെ ഭരിക്കാന്‍ മോദിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

Sunday, 11 May 2014

പ്രവചനം

     2014 മെയ് 16ന് എന്ത് സംഭവിക്കും?
540 അംഗപാര്‍ലിമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടും?
കൊടി, വടി, ഘടന, ഭരണഘടന ഇതൊക്കെ വ്യത്യസ്ഥമെങ്കിലും ഫലത്തില്‍ എല്ലാം ഒന്ന് തന്നെ-? ആറ് പതിറ്റാണ്ടിന്നിടയില്‍ നാമെന്ത് നേടി? തിരിച്ചറിവ് പോലും നേടിയോ? എങ്കില്‍ ഫാസിസം, വര്‍ഗ്ഗീയം, പ്രാദേശികം ഇതൊക്കെ ഇന്ന് കാണുന്ന വിധം വളരുമായിരുന്നോ?
2020 ഓടെ മലേഷ്യ സംമ്പന്ന രാഷ്ട്രമാകുമെന്ന് നിരീക്ഷകര്‍ കാര്യകാരണ സഹിതം തറപ്പിച്ചു പറയുന്നു. നമുക്ക് സ്വന്തമായി ഉള്ളത് സ്വന്തമായി ഒന്നുമില്ലന്നതാണന്ന് വന്നതെന്ത് കൊണ്ട്?
ഇന്തയ്ന്‍ രാഷ്ട്രീയം മടുപ്പിക്കുന്നതായിമാറിയിരിക്കുന്നു. 60ല്‍ നിന്ന് 1600 പാര്‍ട്ടികള്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്‍.പി. സ്‌കൂളിന്റെ വരാന്തപോലും കാണാത്ത 110 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു എന്നത് നമുക്ക് കാര്യമാക്കേണ്ട- ആയിരക്കണക്കായ ക്രിമിനലുകളും തെറ്റായ വഴിയില്‍ ധനം ഉണ്ടാക്കിയ കോടീശ്വരന്മാരും മത്സരിച്ചതും മത്സരിപ്പിച്ചതും പൊറുക്കാനാവുമോ?
ഇന്ത്യന്‍ പാര്‍ലിമെന്റ് കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാവുന്നത് എങ്ങനെയാണ് ജനാധിപത്യമായത്-?
''ഭാരതം'' കാത്തുസൂക്ഷിച്ച പൈത്യകമായ സഹിഷ്ണത നിരാകരിക്കപ്പെടുന്നു. മലയാളി, തമിഴന്‍, തെലുങ്കന്‍, കന്നഡിയന്‍, ഒഡീഷ്യന്‍, ഹിന്ദി എന്നിങ്ങനെ ഭാഷാമതിലുകള്‍, സവര്‍ണ്ണ, അവര്‍ണ വിഭാഗം, ഒട്ടും ന്യായീകരണമില്ലത്ത സംവരണ വ്യവസ്ഥകള്‍.
രാഷ്ട്രീയ മുതലാളിമാരുടെ വിപണന ഉപകരണമാക്കി ഈമാതിരി വൈജാത്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്രനാള്‍ നമുക്ക് നമ്മുടെ നട്ടെല്ല് നിലനിര്‍ത്താനാവും. ?

Monday, 21 April 2014

സ്‌പെഷ്യല്‍ ഗ്ലാസ്

    മാഗ്‌നീഷ്യം, കോപ്പര്‍, ഇട്രിയം മിശ്രിതം ചേര്‍ത്തു യേന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്ല ബലമുള്ള ഗ്ലാസ് വികസിപ്പിച്ചെടുത്തതായി വാര്‍ത്ത. സ്റ്റീലിനെക്കാള്‍ ബലമുണ്ടാകുമത്രെ ഇത്തരം ഗ്ലാസ്സുകള്‍ക്ക്. ചില മിശ്രണങ്ങള്‍ പ്രത്യേക അളവില്‍ ചൂടാക്കി നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അവയ്ക്ക് കാഠിന്യം കൂടുന്നത് കണ്ടെത്തി. അങ്ങനെയാണ് ഇങ്ങനെയൊരു  ഗവേഷണത്തിലും പഠനഫലത്തിലും എത്തിച്ചേര്‍ന്നത്. ലോകത്തിലെ മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ 75ഉം പ്രവര്‍ത്തിക്കുന്നത് യു.എസിലാണ്. അന്നാട്ടില്‍ നിന്നാണ് അഥവാ വാഷിംഗ്ടണില്‍ നിന്നാണ് ഈ ഗ്ലാസ് വാര്‍ത്തയും പുറത്തുവന്നത്.
   ഇനി തകര്‍ക്കാനാവാത്ത മെഡിക്കല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ ഗണത്തില്‍ മാര്‍ക്കറ്റിലെത്തുമെന്ന് കരുതണം. അതോടൊപ്പം, കുതിച്ചുയരാനിടയുള്ള വിലയും (ആശങ്കയോടെ) പ്രതീക്ഷിക്കാം.

Monday, 31 March 2014

ഫാസിസം പിഴുതെറിയേണ്ടത് അനിവാര്യം

     ചിരിച്ചു കൊണ്ടായിരിക്കും എന്റെ കല്ലറയിലേക്ക് ഞാന്‍ പ്രവേശിക്കുക. ''ഡയറ്റര്‍ വിസ്‌ലിസൈനി എന്ന ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരുമായിരുന്ന സുഹൃത്തിനോട് ഫാസിസ്റ്റ് വെട്ടയിലെ ഒന്നാമന്‍ എന്നറിയപ്പെടുന്ന അഡോള്‍ഫ് ഐമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതാണ് മേല്‍വരികള്‍.
     ഇതിന്റെ കാരണവും അഡോള്‍ഫ് ഐമന്‍ പറയുന്നുണ്ട്. അമ്പത് ലക്ഷം യഹൂദരെ കശാപ്പുചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്ന ബോധ്യമാണ് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ അന്‍പത് ലക്ഷത്തിന് ശേഷം വീണ്ടുമൊരു പത്ത്‌ലക്ഷവും കൂടി കൊന്നൊടുക്കിയതില്‍ പിന്നെയാണ് അഡോള്‍ഫ് ഐമന്‍ 1960 മെയ് 23 ന് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇസ്രാഈല്‍ പാര്‍ലിമെന്റിന്‍ പ്രധാനമാന്ത്രി ലോകത്തോട് പ്രഖ്യാപിച്ചത്. അഡോള്‍ഫ് ഐമന്‍ എന്ന ഭീങ്കര ഫാസിസ്റ്റിനെ സൃഷ്ടിച്ചതില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭ്രാന്തന്‍ സ്വപ്നങ്ങളടങ്ങിയ പ്രസംഗങ്ങള്‍ പ്രധാന കാരണമായിരുന്നു. യഹൂദരെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക അതായിരുന്നു ഹിറ്റ്‌ലറുടെ പ്രമാണം. ഹിറ്റ്‌ലറുടെ വെടിക്കെട്ടുപോലെയുള്ള കനത്ത കാപ്പിരിശബ്ദത്തില്‍ വീണപോയ അഡോള്‍ഫ് ഐമന്‍ തന്റെ 26-ാം വയസ്സില്‍ നാസി പാര്‍ട്ടില്‍ 1931ല്‍ അംഗത്വമെടുത്തു. നമ്പര്‍: 899895.
സമാനമായ ചരിത്രമാണ് ഗുജ്‌റത്തില്‍നിന്ന് ലോകം ശ്രദ്ധിക്കേണ്ടിവന്നത്. 2002 ഫെബ്രുവരിയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഗോദ്രതീവണ്ടി ആക്രമണത്തില്‍ കൊല്ലപ്പെട്ട 59 പേരുടെ വധത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.

Friday, 28 March 2014

മധുരപ്പതിനെട്ട്

മധുരപ്പതിനേഴ്
മധുരപ്പതിനെട്ടാക്കി.
അയ്യഞ്ച് കൊല്ലത്തെ
തെരഞ്ഞെടുപ്പ്
പത്ത് വര്‍ഷത്തിലൊരിക്കലാക്കികൂടേ.?
ഭരിച്ചു തുടങ്ങിവരുംമ്പോഴെക്കും
വഴിക്ക് വെച്ച് ഇറങ്ങേണ്ടി വരുന്നത്-
ഒഴിവാക്കാന്‍ സൗകര്യമാവും.
പൊതുകജനാവിന് കനത്ത പരിക്കും ഒഴിവാക്കാം.
ഭരണഘടന വേണമെങ്കില്‍
ഇനിയും ഭേതഗതി വരുത്താമല്ലോ-
ഗവര്‍ണര്‍ തസ്തിക ഉപേക്ഷിക്കേണ്ടതാണ്
അതൊരു തരം കജനാവ് ചോര്‍ത്തുന്ന രാജകീയതയാണ്.
രാഷ്ട്രപതിയേയും വേണം പരുവപ്പെടുത്തി എടുക്കാന്‍
സ്വന്തം വിമാനം മുന്നോറോളം മുറികളുള്ള കൊട്ടാരം!!

Wednesday, 26 March 2014

നിലപാട്

     വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും സ്വീകരിക്കുന്ന രീതി ശാസ്ത്രങ്ങള്‍ക്ക് മലയാള സ്വരമായിരുന്നു നിലപാട്. നില്‍ക്കുന്ന സ്ഥളം എന്നര്‍ത്ഥം. കാലം മാറുമ്പോള്‍ കോലവും മാറുന്നപോലെ അര്‍ത്ഥങ്ങളും മാറി മാറി മറിഞ്ഞുവരികയാണ്. ആലപ്പുഴയിലെ കവിയും രാഷ്ട്രീയ നേതാവുമായ ജി. സുധാകരന്‍ ചീത്ത വിളിച്ചപ്പോള്‍ അത് വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം എന്ന വ്യാഖ്യാനം നല്‍കിയ കെ.ഇ. കുഞ്ഞഹമ്മദ് ഇപ്പോഴും ഹയാത്തിലുണ്ട്. അതിനാല്‍ ആര്‍ക്കും എന്തുമാവാം എന്ന് ചുരുക്കം. മലക്കം മറിയാം, മാറ്റിപ്പറയാം, മറിച്ചു പറയാം എല്ലാറ്റിനും കാണും വ്യാഖ്യാനങ്ങള്‍.
ഇന്ത്യ ഒരു തെരഞ്ഞെടുപ്പാരവത്തിലാണ്. പണ്ടേ പോലെ ഒരാഘോഷമായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കാണുന്നില്ല. പോയ കാലങ്ങളില്‍ ജാഥകള്‍, ഗൃഗസന്ദര്‍ശനങ്ങള്‍, കവല യോഗങ്ങള്‍, തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങള്‍, കമാനങ്ങള്‍, പോസ്റ്ററുകള്‍ അങ്ങനെ ഉത്സവത്തിന്റെ പ്രതീതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കസേരയില്‍ തമിഴ്‌നാട്ടുകാരനായ ശേഷന്‍ വന്നതിനുശേഷം വ്യക്തമായ ചില അവബോധം വോട്ടര്‍മാര്‍ക്കുണ്ടായി.