Sunday, 1 December 2013

ക്ലിപ്പിംഗ് പ്രബോധനം

    വിമര്‍ശനാത്മക പ്രബോധനം വൈകി അജീര്‍ണം ബാധിച്ച വാര്‍ത്ത കോഴിക്കോട് ഭാഗത്തുനിന്ന് പത്രങ്ങളില്‍ വന്നിരുന്നു. നിഷേധാത്മകത ശരിയല്ലെന്ന വാദം ശരി തന്നെ. ക്ലിപ്പിംഗ് ചിലരുടെ ക്ലിപ്പ് ഊരുന്നത് ഭയന്ന തിരുത്തല്‍ ഗ്രൂപ്പുകാര്‍ക്കുവേണ്ടി പണ്ടൊരു രാഷ്ട്രീയ നേതാവിനും ഇമ്മാതിരി ദഹനക്കേടുണ്ടായ പ്രസ്താവന നടത്തിയതോര്‍ക്കുന്നു. 
    പൊതുസംഭാവന പൊതുസ്റ്റേജില്‍ പിരിക്കുമ്പോള്‍ 100ന്റെയും 500ന്റെയും നോട്ടുകള്‍ ഇടം കണ്ണുകൊണ്ട് ഒളിഞ്ഞുനോക്കി സ്വന്തം പോക്കറ്റിലും 10 ഉം 50ഉം ബക്കറ്റിലും ഇട്ടു പരിശുദ്ധ(?) സുന്നത്തുകാരുടെ പ്രശസ്ത പ്രസംഗനെ തൊണ്ടിസഹിതം പിടികൂടി പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത് മഹത്തായ ദീനീദഅ്‌വത്തല്ലെന്ന് ഒരു നാടന്‍ മൊല്ലാക്കകും പറയാനാവില്ല. 

അല്ലാഹു പോലും മുടി മുസ്‌ലിയാര്‍ അറിയാതെ തീരുമാനങ്ങളെടുക്കില്ലെന്നും റൗളാശരീഫിലേക്ക് മുസ്‌ലിയാരുടെ പാസില്ലാതെ പ്രവേശമില്ലെന്നും പ്രസംഗിച്ച മണ്ടശിരോമണിയെ പിടികൂടി പുറത്തുകൊണ്ടുവന്നതും കേമറയും ക്ലിപ്പിംഗും നല്‍കുന്ന മഹാഗുണത്തിലാണ് എണ്ണേണ്ടത്. 
സഊദിയിലും കേരളത്തിലും കൂട്ടത്തോടെ ജിന്നിറങ്ങി സലഫി സെന്റര്‍ യുദ്ധക്കളമായി പിന്നെ കുളമായ പ്രസ്താവന പ്രസംഗ പ്രളയം പകര്‍ത്തി പുറത്തുകൊണ്ടുവന്നത് ക്ലിപ്പിംഗിന്റെ മൂല്യത്തെയാണ് അടയാളപ്പെടുത്തിയത്. 
    പുത്തന്‍ ഗ്രൂപ്പുകളും കാന്തപുരം വിഭാഗവും സ്വയം പിരിഞ്ഞുപോയി തുടങ്ങിയതിന്റെ പിന്നില്‍ ക്ലിപ്പിംഗുകള്‍ക്കും പങ്കുണ്ട്. ആര്‍ക്കുവേണ്ടിയാണിപ്പോള്‍ വേലിപ്പുറത്തിരുന്ന് നിലവിളിക്കുന്നതെന്ന് കാലം പറയാതിരിക്കില്ല, കാണിക്കാതെയും. 
   പിന്നെ 'സമസ്തയും മുസ്‌ലിം ലീഗും അത് രണ്ടും സാത്വികരായ നല്ല മനുഷ്യര്‍ സദുദ്ദേശ്യത്തോടെ സ്ഥാപിച്ചതാണ്. അതിനൊരു പോറലോ പരിക്കോ വരുത്താമെന്നാരെങ്കിലും ഉള്ളില്‍ നിനക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് അന്താരാഷ്ട്രപോഴന്‍. വിമര്‍ശനം അതിരുവിടുന്നു എന്ന് തോന്നുന്നത് നല്ല കാര്യം. തൗബയും കൊള്ളാം. അതൊക്കെ സ്വാഗതാര്‍ഹം തന്നെ. അഹങ്കാരം ആര്‍ഭാഡം ഇതിനുവേണം ഒരതിര്. ഇതൊക്കെ പൂര്‍വ്വീകരില്‍നിന്ന് നാമൊക്കെ പഠിച്ചുതുടങ്ങണം. 
     ശരി പറയുക, ശരിക്കൊപ്പം നല്‍ക്കുക അതല്ലേ ഒരു വിശ്വാസിയുടെ എല്ലാം. റൈറ്റ്(ശരി), റസ്‌പോണ്‍സബിലിറ്റി(ഉത്തരവാധിത്വബോധം), റസ്‌പെക്റ്റ്(ബഹുമാനം) ഇതാണല്ലോ മനുഷ്യനെ മനുഷ്യനായി വേര്‍തിരിക്കുന്ന ഗുണം എന്നാണ് മനശാസ്ത്ര മതം. അല്ലാഹു കാക്കട്ടെ. 


No comments:

Post a Comment