Tuesday, 20 November 2012

ആന്റണിയില്‍നിന്നുണ്ടായത്


     കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപക്ഷത്തെ അനിഷേധ്യ നേതൃത്വം ചേര്‍ത്തലക്കാരന്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നു.
     ''ചാണക്യ'' സൂത്രക്കാരനായിരുന്ന കെ.കരുണാകരനെ ആന്റണി ഏത് വിധം കൈകാര്യം ചെയ്തു എന്നറിയാത്തവര്‍ വിരളം. ആന്റണി ഒരു ഘട്ടത്തില്‍ കരുണാകരന്റെ തന്ത്രത്തിന് മുമ്പില്‍ പതറി ഇന്ദിരാഗാന്ധിയുടെ നയനിലപാടില്‍ പ്രതിഷേധിച്ചെന്ന് പറഞ്ഞു എ.കോണ്‍ഗ്രസുണ്ടാക്കി ഇടതുപക്ഷ പങ്കാളിത്തം നേടി. ആര്യാടന്‍ മുഹമ്മദ് അങ്ങനെ ഇടതു ഭരണത്തിലെത്തി.
     പിന്നീട് കരുണാകരന്റെ കാലിടറി ആന്റണിയോട് തോറ്റ് ഡിക്ക് കോണ്‍ഗ്രസിലെത്തി. അങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റണി നിര്‍വ്വഹിച്ച ധര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്.

Thursday, 15 November 2012

മ്യാന്‍മാറിലെ മുസ്‌ലിം പീഡനവും സൂകിയുടെ നിലാപടും


      പഴയ ബര്‍മ്മയും, റംങ്കൂണും പലരും മറന്നുകാണും. രണ്ടാം ലോക മഹായുദ്ധകാലത്ത് റംങ്കൂണില്‍ നിന്നും മറ്റും കാല്‍നടയായി കാടുകള്‍ താണ്ടി രക്ഷപ്പെട്ട ഇന്ത്യക്കാരും വഴിക്ക് കുഴഞ്ഞുവീണു മരിച്ചവരും ഇപ്പോള്‍ അധിക വായനക്ക് വിധേയമാകാറില്ല.
      ബര്‍മ്മ പിന്നെയുമെത്രയോ മാറി. പട്ടാള ബൂട്ടിനുള്ളില്‍ എന്തൊക്കെ നടന്നു എന്നാരുമറിഞ്ഞില്ല. പതിവ് പോലെ അന്താരാഷ്ട്ര സമൂഹം അസ്സലായി മൗനം പാലിച്ചു. ഐക്യരാഷ്ട്രസഭക്കും അധികമൊന്നും ഇടപെടാനായില്ല. അല്ലെങ്കില്‍ താല്‍പര്യം കാണിച്ചില്ല. ബര്‍മ്മയൊരു സാമ്പത്തിക ശക്തിയോ, വിപണിയോ അല്ലല്ലോ. 

Sunday, 11 November 2012

ഖുര്‍ആനും ജീവികളും

     പഠനാത്മക ഗ്രന്ഥമായ ഖുര്‍ആന്‍, ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്‌വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍, ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിക്കുന്നു. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു. 
     പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)

Friday, 9 November 2012

ഉദ്യോഗസ്ഥ-ഭരണരംഗത്തെ മുസ്‌ലിം അവഗണന:


      കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പത്രണ്ട് യൂണിവേഴ്‌സിറ്റികളിലും കൂടി പ്രധാന ഉദ്യോഗ തലങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. വി.സി., പി.വി.സി, രജിസ്ത്രാര്‍ തസ്തികകളിലായി നായര്‍ 12, ഈഴവന്‍ 8, ക്രിസ്ത്യന്‍ 5, മറ്റുള്ളവര്‍ 4. ഈ വിഭാഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 2 മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വൈസ് ചാന്‍സലറും ഒരു രജിസ്ത്രാറും മാത്രമാണ് മുസ്‌ലിം സമുദായ പ്രാതിനിധ്യമെന്നും ഈ അവഗകണന അനീതിയാണെന്ന് പറയാനൊരു ജാതി നേതാവും ഇല്ലാതെന്തെ?

Thursday, 8 November 2012

പൊന്നിന് വീണ്ടും വിലകൂടി ''ഒബാമ ജയിച്ചു''


      അമേരിക്കയില്‍ ഇലയനങ്ങിയാല്‍ അതൊരു വലിയ വാര്‍ത്തയാവും. പണത്തിന് മേലെ പരുന്തല്ല വാര്‍ത്തയും പറക്കില്ലെന്ന് പാഠം. യു.എസ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 26 സംസ്ഥാനങ്ങളില്‍ ഒബാമ ഭൂരിപക്ഷം നേടി. 24ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോംനിയും ജയിച്ചു. എലക്ടര്‍ വോട്ടുകണക്കാക്കിയാല്‍ 303-206 ജയിക്കാന്‍ 270മതി. അഥായത് 55114746 വോട്ടര്‍മാര്‍ ബറാക് ഹുസൈന്‍ ഒബാമക്ക് വോട്ട് ചെയ്തു. 54007181 വോട്ട് റോംനിക്കും കിട്ടി. അഥായത് 1107565 അമേരിക്കക്കാര്‍ ഒബാമയെ അധികം പിന്തുണച്ചു.
     മുന്‍കാമി ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കൊന്നും ഒബാമ ശിക്ഷ കൊടുത്തിട്ടില്ല. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിലും ബുഷ് കാണിച്ച യുദ്ധ കുറ്റ കൃത്യങ്ങള്‍ക്ക് വിചാരണയും നേരിട്ടിട്ടില്ല. എന്നാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി തെനന്യാഹു റോംനിയെയായിരുന്നു പിന്തുണച്ചത്.
      ലിബിയ, തുനീഷ്യ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെ ജാസ്മിന്‍ കാറ്റ് വെറുതെ സ്വയം അടിച്ചു വീശിയതല്ല. അതിന്റെയൊക്കെ അങ്ങേഅറ്റത്ത് വാഷിംഗ്ടണ്‍ താല്‍പര്യങ്ങളും കട്ടപിടിച്ചു കിടപ്പുണ്ട്.

Wednesday, 7 November 2012

പ്രണയകാര്യ വകുപ്പ്


     ബി.ജെ.പി. നേതാവ് അബ്ബാസ് നഖ്‌വി ഭാവനാ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്ന് വേണമെങ്കില്‍ പറയാം.
     ശശി തരൂര്‍ നന്നായി ആഗ്ലേയത്തില്‍ പയക്കം പറയാന്‍ പഠിച്ച ഉദ്യോഗസ്ഥനാണ്. ഒരുപക്ഷേ പല രാഷ്ട്രങ്ങളുടെ നടപടികളും ചട്ടങ്ങളും പഠിച്ചറിഞ്ഞ മിടുക്കനുമാവാം.
     ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളാണല്ലോ. മഹാനഗരങ്ങളെ കുറിച്ചും മഹാകാര്യങ്ങളെ കുറിച്ചും അറിയുന്നതിനെക്കാള്‍ ഒരു ഇന്ത്യന്‍ ഭരണാധികാരി അറിയേണ്ടത് ഇന്ത്യയുടെ ആത്മാവിനെ കുറിച്ച് തന്നെ.
     മഹാത്മാ ഗാന്ധിജിയെന്ന ചെറിയ വലിയ മനുഷ്യന്‍ വിജയിച്ചത് ഭാരതത്തിന്റെ ആത്മാവറഞ്ഞത് കൊണ്ടുകൂടിയായിരുന്നുവല്ലോ.

Friday, 2 November 2012

വിശുദ്ധ ഖുര്‍ആന്‍: മഹാന്മാരുടെ ദൃഷ്ടിയില്‍


   
  ''വിശുദ്ധ റമദാനിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ ഉയര്‍ത്തിയത് വിജ്ഞാനവും, വിജ്ഞാനത്തിലൂടെ വിജയവും ഐശ്വര്യവും സമാധാനവുമത്രെ''
     അനശ്വരമായ ഒന്നിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്റെ മനസ് സദാ വ്യാപൃതമായിരുന്നു. ഖുര്‍ആനില്‍ ആണ് അത് ഞാന്‍ കണ്ടെത്തിയത്. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള സല്‍കര്‍മ്മങ്ങള്‍ ഒരിക്കലും പാഴായിപോകുകയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. ഐഹികമായ നേട്ടങ്ങള്‍ ലഭിച്ചില്ലെങ്കിലും മരനന്തര ജീവിതത്തില്‍ അതിന്റെ പ്രതിഫലം നിസ്സന്ദേഹം പ്രതീക്ഷിക്കാവുന്നതാണ്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ യഥേഷ്ടം ജീവിതം നയിക്കുന്നവര്‍ ഈ ലോകത്ത് എത്രമാത്രം വിജയികളും സമ്പന്നരുമാണെങ്കിലും പരലോകജീവിതത്തില്‍ അവര്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.