Tuesday, 20 November 2012

ആന്റണിയില്‍നിന്നുണ്ടായത്


     കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപക്ഷത്തെ അനിഷേധ്യ നേതൃത്വം ചേര്‍ത്തലക്കാരന്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നു.
     ''ചാണക്യ'' സൂത്രക്കാരനായിരുന്ന കെ.കരുണാകരനെ ആന്റണി ഏത് വിധം കൈകാര്യം ചെയ്തു എന്നറിയാത്തവര്‍ വിരളം. ആന്റണി ഒരു ഘട്ടത്തില്‍ കരുണാകരന്റെ തന്ത്രത്തിന് മുമ്പില്‍ പതറി ഇന്ദിരാഗാന്ധിയുടെ നയനിലപാടില്‍ പ്രതിഷേധിച്ചെന്ന് പറഞ്ഞു എ.കോണ്‍ഗ്രസുണ്ടാക്കി ഇടതുപക്ഷ പങ്കാളിത്തം നേടി. ആര്യാടന്‍ മുഹമ്മദ് അങ്ങനെ ഇടതു ഭരണത്തിലെത്തി.
     പിന്നീട് കരുണാകരന്റെ കാലിടറി ആന്റണിയോട് തോറ്റ് ഡിക്ക് കോണ്‍ഗ്രസിലെത്തി. അങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റണി നിര്‍വ്വഹിച്ച ധര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്.

     കോണ്‍ഗ്രസ് രാഷ്ട്രീയം കോണ്‍ഗ്രസ് രാഷ്ട്രീയമാണല്ലോ. പോയ കാലങ്ങളില്‍ ഉണ്ടായിരുന്ന പലരും വെച്ച് പുലര്‍ത്തിയിരുന്ന ''കദറിട്ട'' മതേതരത്വം വര്‍ത്തമാനത്തിലെത്രമാത്രം പ്രായോഗിക മാണെന്ന ചിന്ത ദുഷ്ചിന്തയൊന്നുമല്ല.
     ഗുല്‍സാരിലാല്‍ നന്ദയും, കാമരാജ് നാടാരും കാത്തു സൂക്ഷിച്ച വിശുദ്ധി ഒരു പക്ഷേ പുതിയ ജനപഥങ്ങള്‍ക്ക് പാഥ്യമാവണമെന്നില്ല. ഇന്നിപ്പോള്‍ പോളിറ്റിക്‌സ് മൊത്തം ഒരു ട്രിക്‌സ് ആയിത്തീരുന്നല്ലോ.
     എ.കെ.ആന്റണി ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രഥാനികളിലൊരാളാണ്. സീനിയോരിറ്റി വയലാര്‍രവിക്കാണെങ്കിലും മന്ത്രിസഭയില്‍ രണ്ടാമനല്ല. പ്രതിരോധവും, പ്രവാസിയും തുലനം  ചെയ്താലും റാങ്ക് ക്യാബിനറ്റാണെങ്കിലും തൂക്കം പ്രതിരോധത്തിന് തന്നെ.
     ഓഡിറ്റര്‍ ജനറലിനെ കണികാണാതെ കണക്ക് കൈകാര്യം ചെയ്യാം. വിവരവകാശത്തിന്റെ പരുതിയില്‍ പെടാത്ത വ്യവസ്ഥയുടെ സംരക്ഷണം ഉണ്ട്‌ ജസ്റ്റിസ് സചീന്ദ്ര സിംഗ് സചാര്‍ ചില സ്ഥിതിവിവരകണക്കുകള്‍ പ്രതിരോധ വകുപ്പിനോട് ചോദിച്ചെങ്കിലും വിവരം കൊടുത്തില്ല. കമ്മീഷന്‍ ചോദിച്ചത് ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കണക്കായിരുന്നു. പ്രതിരോധ വകുപ്പില്‍ മുസ്‌ലിം പങ്കാളിത്തത്തിന്റെ ദയനീയാവസ്ഥ ഊഹിക്കാനാവുന്നുണ്ട്.
     ആന്റണിയൂടെ ഓഫീസിലെത്ര ''മാപ്പിള'യുണ്ടെന്ന് ചോദിക്കരുത്. അത് വര്‍ഗ്ഗീയമായി വാര്‍ത്തവരും. എന്നാല്‍ ഒരു തൂപ്പ് കാരന്റെ പണി തരുമോ എന്ന് ചോദിക്കാന്‍ പറ്റുമോ അപ്പോഴും പറയും ജാതിനോക്കിയെന്ന്.
      ''ബ്രഹ്മോസ്'' എന്ത് കൊണ്ട് വന്നില്ല. വന്നത് എന്ത് കൊണ്ട് വഴിമാറി എന്നൊക്കെ പരത്തി പറഞ്ഞു മതേതരം (?) അലോസരപ്പെടുത്തിന്നില്ല.
        ഒന്നാം മാറാട് കലാപം ഉണ്ടായ ഘട്ടം മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും ആന്റണിയായിരുന്നു. കടപ്പുറത്തുകാരുടെ സ്വാഭാവിക കുടിപ്പക പടര്‍ന്നു അതൊരു കൊലപാതകത്തിലെത്തി എന്നതാണ് ഏറ്റവും മുന്തിയശരി. പക്ഷേ വ്യാഖ്യാനങ്ങള്‍ പലതും വന്നു. അറബിക്കടല്‍ വഴി ആയുധം മുതല്‍ യമന്‍ വഴി അല്‍ഖാഇദ വരെ : അടിയും, തൊഴിയും നഷ്ടവും വന്നവര്‍ ജാതി നോക്കാതെ സഘടപ്പെട്ടപ്പോഴും ഇതെങ്ങനെ വര്‍ഗ്ഗീയമാക്കി അവതരിപ്പാമെന്ന ഗവേഷണത്തിലായിരുന്നു (ചില) പോലീസ് (ചില) മാധ്യമ (ചില) ഭരണാധികാരികള്‍. അങ്ങനെ മാറാട് പിന്നെയും വാടിവാളുകള്‍ വര്‍ത്തമാനം പറഞ്ഞു. ഇപ്പോള്‍ ആന്റണി പറഞ്ഞത് ഇടതുപക്ഷ ഭരണം യു.ഡി.എഫ് ഭരണത്തെ വെല്ലും എന്ന വിധമാണ് ''വി.എസ്.,കരീം'' എന്നരണ്ട് പേരെ നന്നാക്കി പറയുന്നതിലൂടെ ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരെ മോശമാക്കി പറയാന്‍ ആന്റണിയെന്ന രാഷ്ട്രീയ നേതാവിന് അശേശം ഉദ്ദ്യേശമില്ലെന്ന് ആദ്യം പറഞ്ഞത് കെ.വി.തോമസാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ''വീക്കനസ്'' ഇസ്രായീലാണെന്ന തത്വവും, സത്യവും നിലിനില്‍ക്കുന്നതിനാല്‍ ചിത്രം വ്യക്തമാകുന്നതാണ്.
       പിന്നെ പറഞ്ഞത് ആര്യാടന്‍ സാഹിബാണ്. മൂപ്പര്‍ക്കും ഒരു കൊട്ട് മാപ്പിളക്ക് കിട്ടുന്നതിനേക്കാള്‍ മന:സുഖമുള്ള മറ്റൊന്നില്ലെന്ന മുന്‍കാല പ്രസ്താവനകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നാമറിയുന്ന കാര്യം.
        കേരളത്തില്‍ വ്യവസായത്തെ കൊണ്ടുവരാന്‍ ധൈര്യമില്ലാത്ത വിധം മോശം അവസ്ഥയാണെങ്കില്‍ രണ്ടാമനായ ആന്റണിക്ക് സ്വന്തം പാര്‍ട്ടിയുടെ കേരളത്തിലെ ഒന്നാമനായ കുഞ്ഞുഞ്ഞിനോട് പറഞ്ഞാല്‍ മതിയാകുമായിരുന്നു. ഒരു കോലാഹലവും ഉണ്ടാക്കേണ്ട കാര്യമില്ല. ''സദുദ്ദേശം'' (?) സംശയിക്കപ്പെടാന്‍ ഇതിലധികം മറ്റൊന്ന് വേണൊ ? ഇടത്- വലതു പക്ഷങ്ങളിലായി ഏറെക്കാലം ഭരണത്തിലുണ്ടായിരുന്ന എ.കെ.ആന്റണി (ജി) ചേര്‍ത്തലയിലെന്തുകൊണ്ടു വന്നു, കേരളത്തിലെന്തെത്തിച്ചു. സൈന്യത്തിന് പടക്കോപ്പ് തികയാതെ ഷണ്ടീകരിച്ചു കിടപ്പാണെന്ന് മുന്‍ ജറല്‍ സിംഗും, ഇപ്പോഴത്തെ ജനറലും മാധ്യമക്കാരെ വിളിച്ചു പരിഭവം പറഞ്ഞതില്‍ നിന്ന് നാമെന്ത് മനസ്സിലാക്കണം. ഏതായാലും ചര്‍ച്ച നല്ലതാണ്. ഒന്നുങ്കില്‍ വ്യവസായം വരും. അല്ലെങ്കില്‍ പുന:സംഘടന (കോണ്‍ഗ്രസ്) ആന്റണി വിചാരിച്ച വിധം നടക്കും. ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ഒന്നും നഷ്ടപ്പെടാനില്ല. അവരുടെ കൂര സ്വന്തം ഊരയിലാണല്ലോ.

16 comments:

  1. അങ്ങാടിയി തൊറ്റിട്ട് അമ്മയോട് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ആന്റണി അവിടെ നില്‍ക്കട്ടെ, കഴിഞ്ഞ സര്‍ക്കാര്‍ ആറ് പ്രതിരോധ മന്ത്രാലയ പദ്ധധികള്‍ കൊണ്ടുവന്നു. കൊണ്ടുവരിക മാത്രം അല്ല യാഥാര്‍ത്ഥ്യം ആക്കുകയും ചെയ്തു. ഈ സര്‍ക്കാരും കൊണ്ടുവന്നു ഉണ്ട!.... വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരിയിട്ടു കാര്യമില്ല. പദ്ധതികള്‍ വരും വരും എന്ന് വായിട്ടു അലൈക്കുന്നത് അല്ലാതെ ഒന്നും വന്നു കാണുന്നില്ലല്ലോ? ആണത്തം ഉണ്ടെങ്കില്‍ കൊണ്ടുവന്നു പണിതു കാണിക്കട്ടെ എന്നിട്ട് മതി വീമ്പിളക്കുന്നതും കുറ്റം പറയുന്നതും. കൊച്ചി മെട്രോ കുറെ നാളുകള്‍ ആയി കേള്‍ക്കുന്നു. ഇനി ഇടതു പക്ഷം വരണോ അതും യാഥാര്‍ത്ഥ്യം ആകണമെങ്കില്‍?

    ReplyDelete
  2. ദിനേശ് ബീഡി കമ്പനിയും, കോഫി ഹൗസും പിന്നെ കട്ടന്‍ ചായയും പരിപ്പുവടയും എന്ന പരുവത്തില്‍ നിന്ന് കേരളത്തെ അല്‍പമെങ്കിലും രക്ഷപ്പെടുത്തിയത് യു.ഡി.എഫ് ഭരണകാലത്താണ്.
    ജെ.സി.ബിക്കെതിരില്‍, യന്ത്രവല്‍ക്കരണങ്ങള്‍ക്കെതിരില്‍ എത്ര യെത്ര സൈന്താന്ധിക ലേഖനങ്ങള്‍, സമരങ്ങള്‍. എത്ര ബസ്സുകള്‍ കത്തിച്ചു എവിടെയൊക്കെ കൊടികെട്ടി കോലാഹലം ഉണ്ടാക്കി. ഇപ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തിന്നടുത്തെത്തിയതില്‍ സന്തോഷം.
    എളമരം കരീമും, വി.എസ്സും ചെലവഴിക്കുന്ന പണം പഠിച്ചുനോക്കിയിരുന്നോ അവരൊക്കെ ചൈനീസ് പക്ഷവാദ കമ്മ്യൂണിസ്റ്റുകളാണ്. അഥവാ ജനാധിപത്യം ഒഴിവാക്കിയ മുതലാളിമാര്‍.
    കേരളത്തില്‍ തൊഴില്‍ ദിനങ്ങള്‍ അധികം സ്യഷ്ടിച്ചത് വ്യവസായ വകുപ്പാണന്നും അതിന് പി.കെ.കുഞ്ഞാലിക്കുട്ടിയോട് നന്ദി ഉണ്ടന്നും കണക്ക് നിരത്തി ഉമ്മന്‍ ചാണ്ടി പറഞ്ഞത് അധികനാള്‍മുമ്പല്ല. ആന്റണി കാസര്‍ഗോഡ് പറഞ്ഞത് കിന്‍ഫ്രാപാര്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ ഭാവനയുടെ സ്യഷ്ടിയാണന്നായിരുന്നു. വിമര്‍ശകര്‍ക്ക് ക്ഷീരമൊള്ളൊരു അകിടില്‍ തന്നെ ................എന്നല്ലാതെന്തു പറയാന്‍.

    ReplyDelete
  3. ദിനേശ് ബീഡിയില്‍ നിന്നും കട്ടന്‍ ചായില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ പ്രോജെച്ടുകള്‍ വരെ കൊണ്ടേ എത്തിച്ചതിനെ ബഹുമാനിക്കുക മാത്രം ആണ് ആന്റണി ചെയ്തത്. ഞാനും... അതായത് അവരുടെ യാത്ര താഴ്ന്ന നിലവാരത്തില്‍ നിന്നും ഉയര്‍ന്ന നിലവാരത്തിലേക്ക് ആണെന്ന് മനസിലാക്കാം. അതാണ്‌ യഥാര്‍ത്ഥ വികസനം. എന്നാല്‍ എത്ര കിട്ടിയാലും മതിവരാത്ത ചില UDF നേതാക്കള്‍ ഇപ്പോഴും വെകിളി പിടിച്ച ചെക്കന് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആണ് കയ്യിട്ടു വാരുന്നത്. അതായത് കൊച്ചു പരിഷ്കാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന UDF നേതാക്കള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരു ഭാരം ആയി സ്വയം മാറുക ആണ്.

    ReplyDelete
  4. @കേരളത്തില്‍ തൊഴില്‍ ദിനങ്ങള്‍ അധികം സ്യഷ്ടിച്ചത് വ്യവസായ വകുപ്പാണന്നും അതിന് പി.കെ.കുഞ്ഞാലിക്കുട്ടിയോട് നന്ദി ഉണ്ടന്നും കണക്ക് നിരത്തി ഉമ്മന്‍ ചാണ്ടി പറഞ്ഞത് അധികനാള്‍മുമ്പല്ല. ആന്റണി കാസര്‍ഗോഡ് പറഞ്ഞത് കിന്‍ഫ്രാപാര്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ ഭാവനയുടെ സ്യഷ്ടിയാണന്നായിരുന്നു.

    ഉമ്മന്‍ ചാണ്ടി അതല്ല അതിനു അപ്പുറവും പറയും അങ്ങനെയാ കാര്യങ്ങളുടെ കിടപ്പ്. സുകുമാരന്‍ നായര് പറഞ്ഞ പോലെ മൂന്നു 'കു' കളുടെ ഭരണം ആണല്ലോ. വീതം വൈപ്പില്‍ അങ്ങനെ ഇടയ്ക്കു ചില കമന്റുകള്‍ ഒക്കെ പുറപ്പെടുവിച്ചാല്‍ അല്ലെ പറ്റൂ?

    അല്ലെങ്കിലും ലീഗുകാര്‍ക്ക് ഭാവന അല്‍പ്പം കൂടുതലാ... ആന്റണി അല്ല അത് പറഞ്ഞത്, കുഞ്ഞാലിക്കുട്ടി സ്വയം പറഞ്ഞു നന്ദി വാങ്ങിയതാ.

    കൊച്ചി മെട്രോ വേണം എന്ന് കേരളം മുഴുവന്‍ പറയുന്നു. ഇനി അത് യാഥാര്‍ത്ഥ്യം ആകണമെങ്കിലും ആന്റണി ഇടപെടണം. അല്ലെങ്കില്‍ LDF വരണം. അല്ലാതെ ലീഗ് കിഴങ്ങന്മാരെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ കേരളത്തിന് ?

    ReplyDelete
  5. ബസ് യാത്രാനിരക്ക് കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, എഞ്ചിനീയറിംഗ് മെഡിക്കല്‍ ഫീസ്‌ കൂട്ടി, ഇന്ധനവില കൂട്ടി, പാല്‍ വില കൂട്ടി. ഓട്ടോ ടാക്സി നിരക്ക് കൂട്ടി, പവര്‍ കട്ട് ഏര്‍പ്പെടുത്തി. അഴിമതിക്കാരുടെ അഴിഞ്ഞാട്ടം കൂടി (പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെ ഉള്ള ലീഗ് നേതാക്കളുടെ അഴിമതി കഥകള്‍ പുറത്തു) ജാതിമത ശക്തികളുടെ ദുസ്വാധീനം അനുദിനം വര്‍ദ്ധിച്ചു വരുന്നു. ഇത്ര ഒക്കെ നേട്ടങ്ങള്‍ ഈ ചുരുങ്ങിയ ഒന്നര വര്ഷം കൊണ്ട് ഉണ്ടാക്കിയ ഈ സര്‍ക്കാരിനു ജനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് ആന്റണി പറഞ്ഞത്. എന്നിട്ടും നന്നാവാന്‍ തയാര്‍ അല്ലെങ്കില്‍ ഇവന്മാരെ ഒക്കെ പിന്നെ എന്താ ചെയ്യേണ്ടത്?

    ReplyDelete
  6. രാഷ്ട്രീയ-ഭരണ-പക്ഷങ്ങളെ അന്ധമായി അനുകൂലിക്കാനും എതിര്‍ക്കാനും ഞാനാളല്ല. നേര് പറഞ്ഞു എന്ന് മാത്രം. പിന്നെ പാണക്കാട് തങ്ങളെ വലിച്ചിഴച്ചത് മാന്യമായില്ല. ഭൂമിദാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ മനസാ വാചാ കര്‍മണാ ഉത്തരവാദിയല്ലെന്നറിയാത്തവരായി ആരുമുണ്ടാവില്ല.
    ഇടത്-വലത് ഭരണ മികവിലും വികസനത്തിലും വസ്തുതകള്‍ക്കപ്പുറത്തുള്ള വീക്ഷണൊന്നും എനിക്കില്ല. എന്നാല്‍, കമ്മ്യൂണിസ്റ്റ് വികസനത്തിന്റെ സാമ്പിള്‍ വെസ്റ്റ് ബംഗാളില്‍ പോയാല്‍ കാണാം. ആന്റണിയെ ചെറുതാക്കാനോ വലുതാക്കാനോ എനിക്കധികാരമില്ല. ഭാരതത്തിന്റെ പ്രതിരോധ മന്ത്രിയെ മാനിക്കാന്‍ ഒരു ഭാരതീയന്‍ എന്ന നിലക്ക് ഞാനും കടപെട്ടിരിക്കുന്നു.
    എന്നാല്‍, കുഞ്ഞൂഞ്ഞിനോട് സ്വകാര്യം പറഞ്ഞാല്‍ തീരാവുന്ന ഒരു വിഷയം പറഞ്ഞു വഷളാക്കാന്‍ മാത്രം വികസന പാരമ്പര്യം ശ്രീ ആന്റണിക്കുണ്ടോ എന്നും, വന്ന വികസനങ്ങളില്‍ നല്ലൊരു പങ്ക് കുഞ്ഞാലിക്കുട്ടി സാഹിബിന്നും ലീഗിനും ഉണ്ടെന്ന് പറയാന്‍ സാമാന്യ ബോധം മതി. അരാഷ്ട്രീയ വാദത്തിലെത്താന്‍ മാത്രം എല്ലാ രാഷ്ട്രീയവും നേതാക്കളും അധഃപതിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു എന്ന് മാത്രം.

    ReplyDelete
  7. @ പിന്നെ പാണക്കാട് തങ്ങളെ വലിച്ചിഴച്ചത് മാന്യമായില്ല. ഭൂമിദാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ മനസാ വാചാ കര്‍മണാ ഉത്തരവാദിയല്ലെന്നറിയാത്തവരായി ആരുമുണ്ടാവില്ല.

    ഭൂമിധാന കേസ്സില്‍ പാണക്കാട് തങ്ങള്‍ക്കു എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഉണ്ടല്ലോ? അപ്പോള്‍ തങ്ങള്‍ നിരപരാധി ആണെന്ന് വിശ്വസിക്കാത്തവരും ഉണ്ട്. അദ്ദേഹത്തെ വലിച്ചിഴച്ചത് ഞാന്‍ അല്ലല്ലോ? അതിനു ഉത്തരവാദി അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന കള്ളന്മാരും അല്ലെ? കള്ളന്മാരുടെ കൂടെ കൂടി സ്വയം കള്ളന്‍ ആയാല്‍ അത് മാന്യത ആണോ?

    ReplyDelete
  8. @ഇടത്-വലത് ഭരണ മികവിലും വികസനത്തിലും വസ്തുതകള്‍ക്കപ്പുറത്തുള്ള വീക്ഷണൊന്നും എനിക്കില്ല. എന്നാല്‍, കമ്മ്യൂണിസ്റ്റ് വികസനത്തിന്റെ സാമ്പിള്‍ വെസ്റ്റ് ബംഗാളില്‍ പോയാല്‍ കാണാം.

    താങ്കള്‍ എന്തിനാ വെസ്റ്റ് ബെന്ഗാളില്‍ ഒക്കെ പോയി നോക്കുന്നത്? കേരളത്തില്‍ നോക്കിയാല്‍ പോരെ? ഇനി നിര്‍ബന്ധം ആണെങ്കില്‍ UDF ഭരണ മികവു ഏത് സംസ്ഥാനത്ത് ആണ് കാണാന്‍ കഴിയുന്നത്‌ എന്ന് കൂടി പറഞ്ഞു താ. അല്ലെങ്കില്‍ വേണ്ട താങ്കളുടെ സ്വന്തം ലീഗിന്റെ ഭരണ മികവു ഏത് സംസ്ഥാനത്ത് ആണ് കാണാന്‍ കഴിയുന്നത്‌ എന്ന് കൂടി പറഞ്ഞു താ.

    ReplyDelete
  9. എന്നാല്‍, കുഞ്ഞൂഞ്ഞിനോട് സ്വകാര്യം പറഞ്ഞാല്‍ തീരാവുന്ന ഒരു വിഷയം പറഞ്ഞു വഷളാക്കാന്‍ മാത്രം വികസന പാരമ്പര്യം ശ്രീ ആന്റണിക്കുണ്ടോ എന്നും, വന്ന വികസനങ്ങളില്‍ നല്ലൊരു പങ്ക് കുഞ്ഞാലിക്കുട്ടി സാഹിബിന്നും ലീഗിനും ഉണ്ടെന്ന് പറയാന്‍ സാമാന്യ ബോധം മതി.

    സ്വകാര്യം പറഞ്ഞു പറഞ്ഞു യാതൊരു പ്രയോജനവും ഇല്ലെന്നു അറിഞ്ഞപ്പോള്‍ സഹികെട്ട് ആണ് ആന്റണി അങ്ങനെ പറഞ്ഞത് എന്ന് എത്രയോ നേതാക്കള്‍ പറയുന്നത് കേട്ടത് താങ്കള്‍ വിഴുങ്ങിയോ? അതോ അറിഞ്ഞില്ലേ? ഇനി എന്തായാലും സ്വകാര്യം പറഞ്ഞാലും കുഞ്ഞൂഞ്ഞിനു കേട്ടില്ല എന്ന് വൈക്കാന്‍ ഇത്തിരി മടി ഉണ്ടാവും.

    പിന്നെ വന്ന വികസനങ്ങളില്‍ നല്ലൊരു 'പങ്ക്' കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടാവും എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. അത് എത്ര കെട്ടുകള്‍ ആണെന്ന് മാത്രം പുറത്തു വന്നാല്‍ മതി.

    ReplyDelete
  10. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഒരു പഠന ഗവേഷണ സ്ഥാപനത്തിന് നിയമാനുസ്യതം അധികാരമുള്ള ഒരു ബോഡിയെടുത്ത തീരുമാനമാണ് ഭൂമിദാനമെന്ന പേരിലറിയപ്പെടുന്നത്. ഈ സ്ഥാപന നടത്തിപ്പ് കമ്മിറ്റിയില്‍ തങ്ങളുടെ പേരുണ്ടന്നതാണ് വിജിലന്‍സ് നോട്ടീസ് അയക്കാന്‍ കാരണം. എന്നാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ ശുദ്ധനാണന്നറിയാത്തവരില്ല. വി.എസിന്റ ഭൂമിദാനത്തിന് പകരം തേടുകയായിരുന്നു ചിലര്‍. വി.എസ്. സര്‍ക്കാര്‍ ഭൂമി ബന്ധുവിന് നല്‍കാനാണ് അധികാര ദുര്‍വിനിയോഗം നടത്തിയത്. വി.എസ്. മുഖ്യമന്ത്രി കൂടിയാണന്നോര്‍ക്കണം.
    മുസ്‌ലിം ലീഗിന്റെ വികസന വിപ്ലവം കേരളീയര്‍ക്കറിയാതെവരാനിടയില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, കാലടി സംസ്‌ക്യത യൂനിവേഴ്‌സിറ്റി, മലയാളം യൂനിവേഴ്‌സിറ്റി മുതല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍. വര്‍ഗ്ഗീയത വളരാതെ - സാമുദായിക ധ്രുവീകരണം സംഭവിക്കാതെ ബഹുസ്വര സമൂഹത്തില്‍ അധഃസ്ഥിത പിന്നാക്ക ജനവിഭാഗത്തെ അഭിമാന ബോധത്തോടെ നയിക്കാനായി എന്നതും ലീഗിന്റെ കണക്ക് ബുക്കില്‍ വരവ് വെക്കാന്‍ ചരിത്രം നിര്‍ബന്ധിതതരാണ്.
    മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ ആര്‍ക്കും വിലയിരുത്താം, പരിശോധിക്കാം, തിരുത്താം, പക്ഷെ കല്ലെറിയുന്നത് മര്യാദയല്ല. സമൂഹത്തില്‍ പൊതുവില്‍ വളര്‍ന്ന ജീര്‍ണതകളും മൂല്യച്യൂതികളും ലീഗ് നേത്യത്വത്തിലെ ചിലരെയെങ്കിലും ബാധിച്ചു എന്ന് പറഞ്ഞാല്‍ മനസ്സിലാവും. എന്നാല്‍ മാന്യമായ രാഷ്ട്രീയ പാരമ്പര്യവും, നിലപാടുകളും ഉള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തെ അപ്പാടെ അധിഷേപിക്കുന്നതിനോട് യോചിക്കാന്‍ അധിക പേരുണ്ടാവില്ല.
    മഞ്ചേശ്വരത്ത് പി.വി.അബ്ദുല്‍റസാഖിന്റെ വിജയം മുതല്‍ എല്ലാ മണ്ഡലങ്ങളിലും മതേതര വിശ്വാസികള്‍ കോണിയിലര്‍പ്പിച്ച വിശ്വാസം പോലെ മതേതര സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മറ്റ് മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗ്കാരും അകങ്കളമായി കടമ നിര്‍വഹിച്ചിരിക്കുന്നു. ഏത് രാഷ്ട്രീയ സാഹചര്യം വന്നാലും സത്യത്തിന് പേര്‌കേട്ട ചതിക്കാനറിയാത്ത പാര്‍ട്ടിയെന്ന പരിശുദ്ധി ലീഗിന് നിലനിര്‍ത്താനാവും.

    ReplyDelete
  11. പാവപ്പെട്ട ലീഗിനെ കുറ്റം പറയുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നതില്‍ അമ്പരക്കേണ്ടതില്ല. ഒരു ദുര്‍ബലനിമിഷം മനുഷ്യന്റെയെന്നല്ല, ഒരു പാര്‍ടിയുടെ തന്നെ വിധി നിര്‍ണയിക്കുന്നതെങ്ങനെ എന്ന് തെളിയിച്ചത് മുനീര്‍ സാഹിബാണ്. നല്ല തങ്കപ്പെട്ട മനുഷ്യന്‍. സുന്ദര കളേബരന്‍. ആകെയുള്ള ദോഷം പഞ്ചാരയുടെ അസുഖം മാത്രം. ജന്മനാ ഡോക്ടറായതുകൊണ്ട് അതിന്റെ ചികിത്സ മുറയ്ക്ക് നടക്കുന്നുണ്ട്. പനിയും ജലദോഷവും എന്നപോലെ ഇടയ്ക്ക് സാഹിത്യ- ഫാസിസ്റ്റ് വിരോധ അസുഖം വരാറുണ്ട്. രണ്ടുമൂന്നുദിവസം പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ അതങ്ങ് മാറും. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല- വാരിപ്പിടിച്ചിട്ടേയുള്ളൂ. അതിലും കര്‍ക്കശക്കാരനാണ്. ശതമാനക്കണക്കില്‍ വിട്ടുവീഴ്ചയില്ല. കുറഞ്ഞുപോകാന്‍ പാടില്ല- എത്രകൂടിയാലും വിരോധമില്ല. ചാനലിന്റെ പെട്ടിയില്‍ വീണിരിക്കണമെന്നാണ് നിബന്ധന. വിജിലന്‍സ് കേസുകള്‍ പുല്ലാണ്. അല്ലെങ്കിലും നാലു പത്രക്കാരെ ചേട്ടാന്നും അനിയാന്നും വിളിച്ചുചിരിച്ചാല്‍ തീരാത്ത കേസ് ഏതുണ്ട്?

    ReplyDelete
  12. ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം; തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതുതാന്‍ ഡാ പൊലീസ് എന്ന് ആയിരംവട്ടം പറയണം. പിടിയിലായ പ്രതിയെ ഇടിച്ചുപിഴിഞ്ഞ് ഊറ്റിയെടുത്തതല്ല ഐസ്ക്രീം കേസിലെ തെളിവ്. ഇര നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തി വിളിച്ചുപറഞ്ഞതാണ്, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന്. പീഡനം എങ്ങനെയെന്ന് വിശദമായിത്തന്നെ പറഞ്ഞു. ആദ്യം ഒരാളാണെങ്കില്‍ പിന്നെ ഇരകളുടെ ജാഥയാണ് വന്നത്. സംഗതി ഗംഭീരമായി നടന്നു; പക്ഷേ കേസില്ല. കേസ് പൊളിച്ചത് കൈക്കൂലി കൊടുത്തും കള്ളക്കളി കളിച്ചുമാണെന്ന് കൂടെക്കൊണ്ടുനടന്ന ചാപ്പന്‍ പിന്നെ വിളിച്ചുപറഞ്ഞു. ആ മൊഴിക്ക് മാപ്പുസാക്ഷിമൊഴിയുടെ കനവും വിലയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് എന്ത് മൊഴി, എന്ത് തെളിവ്. കുഞ്ഞാലിക്കുട്ടി വേണ്ട; കെ പി എ മജീദ് ഒന്ന് തറപ്പിച്ചുനോക്കിയാല്‍ നിന്നിടത്ത് പെടുത്തുപോകുന്ന പൊലീസേ കേരളത്തിലുള്ളൂ.

    ReplyDelete
  13. മാലിന്യമാണ് കേരളത്തിന്റെ മുഖ്യപ്രശ്നം. തിരുവനന്തപുരത്ത് ഐക്യം പ്രസംഗിച്ച് കോഴിക്കോട്ടെത്തി മാലിന്യമെറിയുന്നു എന്നാണ് ലീഗിനെക്കുറിച്ച് മുരളീധരന്റെ പരാതി. മാലിന്യം ഇപ്പോള്‍ മൊത്തമായി പോകുന്നത് മഞ്ഞളാംകുഴിയിലേക്കാണ്. വിസ്തൃതമായ ഒരു കുഴി അങ്ങനെയുള്ളപ്പോള്‍ വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്‍പറമ്പ്, പെട്ടിപ്പാലം തുടങ്ങിയ അഖിലലോക പ്രശ്നങ്ങള്‍ക്ക് പരിഹാരവും ഉറപ്പാകുന്നുണ്ട്. മാലിന്യത്തിന്റെ ദുര്‍ഗന്ധം മുമ്പും രൂക്ഷമായിരുന്നു. അത് സഹിക്കവയ്യാതായപ്പോഴാണ് മന്ത്രിസഭയില്‍ അഞ്ചാം കുഴിവെട്ടി അതിന് മഞ്ഞളാംകുഴി എന്നു പേരിട്ടത്. ആ കുഴിയില്‍ ഏതു മാലിന്യവും പോകും. തിരിച്ചിങ്ങോട്ട് സംസ്കരിച്ച പെടയ്ക്കുന്ന നോട്ടോ അത്തറോ കിട്ടിയെന്നും വരും.

    ReplyDelete
  14. ലീഗിന്റെ ചന്തം കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. സുന്ദരന്മാരും സല്‍സ്വഭാവികളുമായ നേതാക്കള്‍ അങ്ങനെ നിരന്നുനില്‍പ്പാണ്. കാസര്‍കോട്ട് ഒരു നേതാവിനും ഏകപക്ഷീയമായി തല്ലുകിട്ടിയില്ല. കണ്ണൂരില്‍ തല്ലുമ്പോള്‍ തെറിവിളിയുണ്ടായില്ല. കോഴിക്കോട്ട് തെറിവിളിയും തല്ലും ഒന്നിച്ചല്ല നടന്നത്. ഒരുമ കൂടിയതുകൊണ്ട് മുനീറും കുഞ്ഞാപ്പയും ഉലക്കയ്ക്കു മുകളിലാണ് ഇപ്പോള്‍ കിടപ്പ്. ലീഗുകാര്‍ പൊതുവെ സമാധാനപ്രിയരാണ്. കല്ല്, വടി, തെറി, പൈപ്പ്ബോംബ്, നാദാപുരം വാള്‍, മലപ്പുറത്തെ എട്ടാം നമ്പര്‍ കത്തി എന്നിങ്ങനെയുള്ള ചില്ലറ ആയുധങ്ങളേ പ്രയോഗിക്കാറുള്ളൂ. അതുതന്നെ എല്ലായിടത്തുമില്ല. ലീഗ് മാത്രം ഉള്ള ചില സ്ഥലങ്ങളുണ്ട്. അവിടത്തെ കുട്ടിലീഗുകാരും ആരെങ്കിലും കണ്ണുരുട്ടിയാല്‍ കത്തിയെടുക്കും. ആര്യാടനെക്കാണുമ്പോള്‍ മലപ്പുറം കത്തിയുമില്ല, ട്രാന്‍സിസ്റ്റര്‍ ബോംബുമില്ല. നേരിയ ഒരു മോങ്ങല്‍പോലുമില്ലാതെ സാഷ്ടാംഗം വീഴുകയാണ്. ഉരുക്കിന് വില കൂടിയതുകൊണ്ട് തല്‍ക്കാലം പടുമരംകൊണ്ടെങ്കിലും ഒരു നട്ടെല്ല് കിട്ടുമോ എന്നന്വേഷിച്ച് തലസ്ഥാന നഗരിയില്‍ ചില ഖദറുകാര്‍ ഇറങ്ങിയിട്ടുണ്ടത്രെ. ഉണ്ടായിരുന്ന പൊട്ടിയ നട്ടെല്ല് ലീഗിന് പണയംവച്ചുപോയതുകൊണ്ട് നിവര്‍ത്തി നിര്‍ത്താന്‍ ഒരു വടിക്കഷണമെങ്കിലും വേണം. ലീഗും പി സി ജോര്‍ജും എന്‍എസ്എസും എസ്എന്‍ഡിപിയും കയറി മേയുകയാണ്.

    ReplyDelete
  15. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പുസ്തകമെഴുതിയശേഷം തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് പണംകൊടുത്ത് വോട്ടുവാങ്ങാന്‍ മുനീറിന് ആദര്‍ശപ്പേടിയില്ല. അതുകഴിഞ്ഞ് നേരെ വണ്ടികയറി അമേരിക്കന്‍ സായ്പന്‍മാര്‍ക്കടുത്ത് ചെന്ന്, എന്‍ഡിഎഫിന്റെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടിയെന്നും പറയാം. അടിയെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കും. ആരാണ് മുമ്പന്‍ എന്ന ചോദ്യത്തേക്കാള്‍ ആരാണ് യഥാര്‍ഥ പുലി എന്നു ചോദിക്കുന്നതാണ് നല്ലത്. എല്ലാം പുലികള്‍തന്നെ. ഇന്ത്യന്‍ യൂണിയന്‍ പുപ്പുലി ലീഗാണ് പാര്‍ടി. പ്രതിസന്ധി കണ്ട് ആരും പരിപ്പുവേവിക്കേണ്ടതില്ല. ബാബറി മസ്ജിദ് ആര്‍എസ്എസുകാര്‍ തകര്‍ത്തപ്പോള്‍ ഭരണത്തിന്റെ അടുപ്പത്ത് ബിരിയാണിയരി വേവിച്ച കൂട്ടരാണ്. ഭരണമോ സമുദായമോ എന്ന് ചോദിച്ചാല്‍ ഭരണം അല്ലെങ്കില്‍ മരണം എന്നുത്തരം കിട്ടും. ഭരണം കുഴപ്പത്തിലാകുമ്പോള്‍ സമുദായം വേണം. ഏണി, കയറിപ്പോകാന്‍ മാത്രമല്ല, നുഴഞ്ഞ് കയറാനും കയറുമ്പോള്‍ പിണയാനുമുള്ളതാണ്. മാറാട് കേസിന്റെ പുതിയ വിവരം വരുമ്പോള്‍ ഏത് ഏണിയില്‍ കയറിയാണാവോ രക്ഷപ്പെടുക?

    ReplyDelete
  16. പ്രതിപക്ഷ ബഹുമാനമുള്ള വീക്ഷണങ്ങള്‍ വായിക്കാനൊരു ആനന്ദം കാണും. പ്രതിപക്ഷാക്രമണം ഇഷ്ടപ്പെടുന്നവരും ഉണ്ടാവാം. രണ്ടിനുംവേണം ഒരിന്നത്.?
    'ലീഗെന്ന് കേട്ടാല്‍ ചോര ഞെരമ്പുകളാല്‍ കയറി കഠാര ഊരുന്ന-ബോമ്പെടുക്കുന്ന' രീതിയെ ഞാനൊന്നും വിളിക്കുന്നില്ല.
    ലീഗും ഒരു പാര്‍ട്ടിയാണ്. അവരും മനുഷ്യരാണ്. അവരും ഇവിടെ പാര്‍ക്കുന്നവരാണ്. അവര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ട്. ആ സത്യങ്ങള്‍ ആരും ഔദാര്യമായി അംഗീകരിക്കേണ്ടതല്ല.
    അരിയെത്രക്ക് പയറഞ്ഞാഴി യെന്നത്തരം പറയുന്നത് ഉത്തരം മുട്ടുമ്പോഴാണല്ലോ. അതാണ് മറുകുറിപ്പിലെ സുപ്രധാന സന്ദേശം.

    ReplyDelete