അമേരിക്കയില്‍ ഇലയനങ്ങിയാല്‍ അതൊരു വലിയ വാര്‍ത്തയാവും. പണത്തിന് മേലെ പരുന്തല്ല വാര്‍ത്തയും പറക്കില്ലെന്ന് പാഠം. യു.എസ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 26 സംസ്ഥാനങ്ങളില്‍ ഒബാമ ഭൂരിപക്ഷം നേടി. 24ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോംനിയും ജയിച്ചു. എലക്ടര്‍ വോട്ടുകണക്കാക്കിയാല്‍ 303-206 ജയിക്കാന്‍ 270മതി. അഥായത് 55114746 വോട്ടര്‍മാര്‍ ബറാക് ഹുസൈന്‍ ഒബാമക്ക് വോട്ട് ചെയ്തു. 54007181 വോട്ട് റോംനിക്കും കിട്ടി. അഥായത് 1107565 അമേരിക്കക്കാര്‍ ഒബാമയെ അധികം പിന്തുണച്ചു.
മുന്‍കാമി ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കൊന്നും ഒബാമ ശിക്ഷ കൊടുത്തിട്ടില്ല. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിലും ബുഷ് കാണിച്ച യുദ്ധ കുറ്റ കൃത്യങ്ങള്‍ക്ക് വിചാരണയും നേരിട്ടിട്ടില്ല. എന്നാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി തെനന്യാഹു റോംനിയെയായിരുന്നു പിന്തുണച്ചത്.
ലിബിയ, തുനീഷ്യ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെ ജാസ്മിന്‍ കാറ്റ് വെറുതെ സ്വയം അടിച്ചു വീശിയതല്ല. അതിന്റെയൊക്കെ അങ്ങേഅറ്റത്ത് വാഷിംഗ്ടണ്‍ താല്‍പര്യങ്ങളും കട്ടപിടിച്ചു കിടപ്പുണ്ട്.
ഒബാമ ഒരു ഉപകരണം. അമേരിക്കയെന്ന മുതലാളിത്ത രാഷ്ട്രത്തിന്റെ അധിനിവേശങ്ങളുടെ ലാത്തി. അമേരിക്ക ജനാധിപത്യ രാഷ്ട്രം തന്നെ. നിരവധി നന്മകളും അന്നാട്ടിന്റെ വകയായുണ്ട്. എന്നാല്‍, എല്ലാം തന്‍കാര്യം കഴിച്ചേ ഉള്ളൂ എന്ന് ചുരുക്കം.
ഒബാമ തന്നെ വീണ്ടുവന്നതിനാല്‍ വിശേഷിച്ചെന്തെങ്കിലും ലോക ഗുണം ഉണ്ടാവാനിടയില്ല. കഴിഞ്ഞ നാല് വര്‍ഷം ഈ ഒബാമ തന്നെയായിരുന്നുവല്ലോ വൈറ്റ് ഹൗസിലെ രാജാവ്.
ഫലസ്തീനികളുടെ കരളലയിക്കുന്ന കഥനങ്ങള്‍ക്ക് അമേരിക്ക മാത്രം വിചാരിച്ചാല്‍ ഒറ്റനാള്‍കൊണ്ട് പരിഹാരമാവും. പക്ഷെ, ഇസ്രാഈലിനെ പിണക്കിയാല്‍ യു.എസ്. സമ്പദ് ഘടന മാത്രമല്ല വോട്ടിംഗ് ഘടനയും തകിടം മറിയും. പിന്നെ മിഡില്‍ ഈസ്റ്റിലെ മുസ്‌ലിം രാഷ്ട്രങ്ങളെ വിരട്ടി നിര്‍ത്തി കൂലിപ്പട്ടാളം കളിച്ചു പണവും എണ്ണയും കൊണ്ടുപോകാനാവില്ല. മികച്ച ആയുധ വിപണി അതോടെ അടയും. അപ്പോള്‍ പിന്നെ ഫലസ്തീനികളുടെ കൂട്ടക്കരച്ചില്‍ ഒബാമയുടെ കാത് കേള്‍ക്കാത്ത പോലെ കാര്യങ്ങള്‍ നീങ്ങും.
ഒബാമ ജയിച്ചപ്പോള്‍ ഓഹരി വിപണി ഉണര്‍ന്നത്രെ? പിന്നെ സ്വര്‍ണ മാര്‍ക്കറ്റും ഉണര്‍ന്നു. ഡോളര്‍ മാര്‍ക്കറ്റും ഉയര്‍ന്നു. എന്ന് വെച്ചാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ധനം യു.എസിലേക്ക് ഒഴുകുമെന്ന് സാരം. പിന്നെന്ത് വേണം മനഃസുഖത്തിന്.
ഓഹരി വിപണിയില്‍ തീവ്രവാദികള്‍(?) ഇടപെടുന്നുണ്ടത്രെ? അപ്പോള്‍ 38 രാഷ്ട്രങ്ങളിലെങ്കിലും യു.എസ്. നിരീക്ഷണം വേണ്ടിവരും. അവിടെയെല്ലാം നല്ല ഒന്നാം തരം തോക്കും, ബോംബും ആവശ്യമായി വരും. ഇത് ആത്യന്തികമായി അമേരിക്കക്ക് വമ്പിച്ച ധനക്കൊയ്ത്തിന് സഹായകമാവും. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു താഴ്ന്നു ഇനി താഴാനില്ലാത്ത പരുവത്തിലാണ്. ചിദംബരം ചെട്ടിയാരും ഡോക്കര്‍ മന്‍മോഹന്‍ സിംഗും പഠിച്ച പതിനെട്ടടവും അമേരിക്കക്കാര്‍ക്ക് വേണ്ടിയാണെന്ന സത്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ രൂപ അടുത്തൊന്നും രക്ഷപ്പെടുന്ന മട്ടില്ല.
ബറാക് ഒബാമയെ അമേരിക്കക്കാര്‍ തെരഞ്ഞെടുത്തത് അന്നാട്ടിന്റെ പൗരബോധം. നാടിനൊപ്പം നില്‍ക്കുന്നവരെ ഭരണമേല്‍പിക്കുന്ന മഹത്വം. ഈ പാഠം ഇന്ത്യക്കാരായ നമ്മളും പഠിച്ചു തുടങ്ങിയാല്‍ ഇവിടെ ജയിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വരാനാണ് സാധ്യത.
ആര് വന്നാലും ,മറ്റു രാജ്യങ്ങളോടുള്ള സമീപനത്തില്‍ ഒരു മാറ്റവും പ്രതീക്ഷിക്കണ്ട ,നല്ല ലേഘനം ,
ReplyDeleteരോഗി ഇഛ്ച്ചിതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് ,ഇതെല്ലാം നിയമങ്ങള്‍ ആരെല്ലാം ഭരിച്ചാലും മണ്ടന്‍ ആവുന്നത് പൊതുജനം ,.,.വളരെ നല്ല ലേഖനം ,.,.അഭിനന്ദനങ്ങള്‍ ,.,.,.
ReplyDeleteഅമേരിക്കയില്‍ നിന്ന് വല്ല നന്മയും വരുമോ..??
ReplyDeleteനല്ല തമാശ ;)
ReplyDeleteസത്യം എന്താണു?
1) ഒബാമ ജയിച്ച വാർത്ത വന്നതോടെ അമേരിക്ക, യൂറോപ്പ് ഓഹരി വിപണി താഴേയ്ക്ക്.. ഇന്ത്യയിലും അത് തന്നെ സംഭവിച്ചു.
2) ഒബാമ ജയിച്ചാൽ ഇറാനെതിരെ ആക്രമണം നടത്തുവാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഇസ്രയേൽ പ്രധാനമന്ത്രി റോംനിയെ പരസ്യമായി പിന്തുണച്ചു.
3) ഇറാൻ, അറബ്-മുസ്ലീം രാഷ്ട്രങ്ങളോട് ഒബാമ സോഫ്റ്റ് കോർണർ കാണിച്ചു എന്ന് പറഞ്ഞാണു എതിരാളി വോട്ട് ചോദിച്ചിറങ്ങിയത്.
4) മുല്ലപ്പൂ വിപ്ലവത്തിന്റെ അവസാന ഫലം എന്തെന്ന് ലോകം കണ്ട് തുടങ്ങി.. ആട്ടിന്തോലിൽ നിന്ന് എക്സ്ട്രീം മതഭ്രാന്തന്മാർ പുറത്ത് വന്ന് തുടങ്ങി!
എന്നിട്ടും “മഞ്ഞ” കണ്ണടക്കാർക്ക് കണ്ണട മാറ്റുവാൻ മടി ;)
മഞ്ഞക്കണ്ണട' ശരികാണാതിരിക്കാന്‍ അണിയുന്നതാണന്നാണ് വെപ്പ്. യു.എസിന്റെ നന്മകളും, തിന്മകളും വരികള്‍ക്കിടയിലുണ്ട്. എന്നാല്‍ യു.എസിന്റെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ പലര്‍ക്കും നീതി നിഷേധിക്കപ്പെടുകയാണ്.
ReplyDeleteറോംനിയെക്കാള്‍ മെച്ചം ഒബാമയായത് കൊണ്ടാണല്ലോ യു.എസിലെ മുസ്‌ലിം ന്യൂനപക്ഷം അദ്ദേഹത്തിന് വോട്ട് ചെയ്തത്.
ലോകത്തൊഴുകുന്ന രക്തങ്ങളുടെ കറയധികം പുരളുണത് അമേരിക്കക്ക് തന്നെയല്ലേ. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ നീളാന്‍ കാരണം? ഇസ്രാഈലിനനുകൂലമായി രക്ഷാസമിതിയില്‍ യു.എസ്. വക എത്ര വീറ്റോ? നീതിബോധത്തെക്കുറിച്ചുള്ള വിചാരം തമാശയല്ല. മഞ്ഞയുമല്ല.
എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണ് മാഷേ എഴുതി വിടുന്നത്? ഒബാമ ജയിച്ചത് കൊണ്ട് പൊന്നിന് വില കൂടിയെന്ന്? ഒബാമ ജയിച്ചാലും ഇല്ലെങ്കിലും പൊന്നിന് വില കൂടും.
ReplyDeleteഒബാമക്ക് ലഭിച്ച വോട്ടുകള്‍ 61,680,412 ആണ് റോംനിക്ക് കിട്ടിയത് 58,487,232 വോട്ടും. ഇവര്‍ തമ്മില്‍ ഉള്ള വ്യത്യാസം 31,93,180 വോട്ടും. അമേരിക്കക്ക് തന്‍ കാര്യം കഴിഞ്ഞേ ഉള്ളൂ എന്ന് പറയുന്നല്ലോ? ഏതെങ്കിലും രാജ്യം തങ്ങള്‍ക്ക് എതിരായി വരുന്ന എന്തിനെ എങ്കിലും അനുകൂലിക്കുമോ? ഒബാമ ജയിച്ചപ്പോള്‍ ഓഹരി താഴ്ന്നു, ഡോളറിന്റെ വില ഇടിഞ്ഞു എന്നതാണ് യാദാര്‍ത്ഥ്യം.
താങ്കള്‍ എഴുതിയിരിക്കുന്നത് നേരെ തിരിച്ചു ആണ്.
ലോക വാണിജ്യ വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നതിലും, നിക്ഷേപവും, ബാങ്കിംഗ് രംഗവും നിയന്ത്രിക്കുന്നതിലും അമേരിക്കന്‍ സ്വാധീനം അറിയാത്തവരുണ്ടാവില്ല.
ReplyDeleteമികച്ച കരുതല്‍ നിക്ഷേപം എന്ന നിലക്ക് സ്വര്‍ണ്ണം വാങ്ങിവെക്കാന്‍ ധനമിച്ചമുള്ളവര്‍ ശ്രമിക്കുക യു.എസ്.ഡോളര്‍ വിലകൂടുമ്പോഴാണ്. അന്താരാഷ്ട്ര കംമ്പോള രംഗത്ത് ഡോളര്‍ മൂല്യം മറക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? യു.എസ്. തെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചില മലയാള മാധ്യമങ്ങള്‍ സ്വര്‍ണ്ണ വില വര്‍ദ്ധനവ് സൂചിപ്പിച്ചിരുന്നുവല്ലോ.
വോട്ടിംഗ് കണക്ക് ചില മാധ്യമങ്ങളില്‍വന്നതാണ് ഞാനുദ്ദരിച്ചത്. ഞാന്‍ കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതല്ല. 'അക്ക' വ്യത്യാസം തര്‍ക്കവിശയവും അല്ലല്ലോ. അന്തിമ വോട്ടണ്ണല്‍ നടക്കുന്നതിന്റെ മുമ്പ് ഫലം പുറത്ത് വന്നിരുന്നു. 306 എലക്ട്രല്‍ വോട്ടാണ് ഒബാമക്ക് അന്ന് കിട്ടിയത്. ഇപ്പോഴത് 336 ആയി.
ഒരു രാഷ്ട്രവും ആ-രാഷ്ട്രത്തിന്റെ താല്‍പര്യത്തിനെതിരില്‍ നിലപാട് സ്വീകരിക്കരുതെന്ന പോലെ പ്രാധാന്യമുണ്ട്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് എതിരായ നിലപാടുകളും സ്വീകരിക്കരുത് എന്നത്.
ReplyDeleteസ്റ്റോക് എക്‌സയിഞ്ചിലെ ഇടിവ് വന്‍കിട യു.എസ് കമ്പനികളുടെതായിരുന്നോ? ഓഹരി കൈമാറ്റം സംബന്ധിച്ച് പരിശോധന നടത്തുക. അപ്പോഴറിയും എവിടെ ഉയര്‍ന്നു - എവിടെ താഴ്ന്നു -എന്ന് ഞാനൊരു യു.എസ് വിരോധിയൊന്നുമല്ല. കണ്ണടച്ചിരുട്ടാക്കാനും എനിക്കാഗ്രഹം ഇല്ല. എന്നാല്‍ നേരിനൊപ്പം മനസ്സ് നടത്താന്‍ ശ്രമിച്ചു നോക്കാറൂണ്ട്. അതൊരു പോഴത്തമായി കരുതുന്ന 'മാഷെല്ല ഞാന്‍.