Monday, 10 December 2012

അന്നം മുടക്കുന്നവര്‍

ലോകത്ത് എണ്‍പത് കോടി ജനം പട്ടിണിയില്‍, അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ഫലം കണ്ടെന്നും, കണ്ടില്ലെന്നും വാര്‍ത്ത.
പ്രകൃതിക്ഷോപം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, വരള്‍ച്ച ഇതൊക്കെയാണ് പ്രതികളെന്ന പതിവ് വ്യാഖ്യാനങ്ങള്‍.
കൂലിപ്പണിക്കാര്‍ക്ക് ദിവസക്കൂലി കൂടിയത് സമര്‍ത്ഥമായി കോര്‍പ്പറേറ്ററുകള്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്നു. തൊഴിലാളികളുടെ കയ്യില്‍ വന്നു ചേരുന്ന അധിക വരുമാനം മുതലാളിയില്‍ എത്തിച്ചേരുന്ന- ''സാമ്പത്തിക മെക്കാനിസം''
ഗുജറാത്തിലെ ശരാശരി കൂലി 110 രൂപയാണത്രെ! സ്‌കൂളുകള്‍ രണ്ട് മുറികള്‍, ബാക്കി മുറ്റത്ത്. പണമൊക്കെ നഗര വാസികള്‍ക്ക് വേണ്ടിയാണ് മുടക്കുന്നത് രത്തന്‍ ടാറ്റക്ക് പത്ത് ശതമാനം വിലക്ക് നാനോ കാറിന് സ്ഥലവും, ആദായ വിലക്ക് വൈദ്യുതിയും, അടിസ്ഥാന സൗകര്യങ്ങളും. മുതല്‍ മുടക്കിന്റെ പലമടങ്ങ് ലാഭം സര്‍ക്കാര്‍ വക. ''നമ്മുടെ അബ്ദുല്ലക്കുട്ടി പോലും ഈ മാതിരി വികസനം വരണമെന്ന് വിചാരിക്കുന്ന നിയമനിര്‍മാണ സഭാംഗം!?''

Friday, 7 December 2012

പ്രതിപക്ഷ നേത്യസ്ഥാനം


കോര്‍പറേറ്റ് ജനാധിപത്യം എന്ന് വിശേഷിപ്പിക്കപെടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. അല്ലങ്കിലും നിലവിലുള്ള ജനാധിപത്യം പൂര്‍ണ്ണ ജനഹിതമാവുന്നില്ല. തെറ്റായ പ്രചാരണം, ധനം, വര്‍ഗ്ഗിയതകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പില്‍ സ്വാദീനിക്കപ്പെടുന്നു. കൂട്ടത്തില്‍ ജനാധിപത്യം നിര്‍വ്വജിച്ചിടത്ത് ചില അവ്യക്തതകള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ചില യുക്തി ഭദ്രതയില്ലാത്ത ഉത്തരങ്ങളും. ഉദാഹരണം. ഒരു ലക്ഷത്തി ഒന്ന് വോട്ടര്‍മാര്‍ഉള്ള മണ്ഡലത്തില്‍ നാല് പേര്‍ മത്സരിക്കുന്നു. ഒരാള്‍ക്ക് 25001 വോട്ട് ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് 25000 വീതവും ഈ മത്സരത്തില്‍ 75000 പേര്‍ നിരാകരിച്ചയാള്‍ 25001 എന്ന നാലാസ്ഥാനീയന്‍ വിജയിക്കുന്നു.
നമ്മുടെ ജനാധിപത്യത്തില്‍ ഭൂരിപക്ഷമെന്നത് ഒരു സാങ്കല്‍പികമാണ്. ജനഹിതം പ്രതിഫലിക്കുന്നതല്ല പാര്‍ലിമെന്റും, അസംബ്ലികളും. എങ്കില്‍പോലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധികാരവും, അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷവും സുപ്രധാന ഘടകമാണ്. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണല്ലോ, ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിനെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നു ബഹുമാനിക്കുന്നു.

Sunday, 2 December 2012

ഇസ്‌ലാമിക് ബേങ്ക് ആര്‍.ബി.ഐ.ഡയരക്ടര്‍ക്ക് ആശങ്ക വേണ്ട


       പലിശ കൊടുത്തു പണം വാങ്ങി അധിക പലിശക്ക് കൊടുക്കുന്ന ഏജന്‍സിയാണ് അടിസ്ഥാനപരമായി ലോകത്തെ എല്ലാപരമ്പരാഗത ബാങ്കുകളും.
      നിക്ഷേപകരില്‍ നിന്ന് നിശ്ചയം വെച്ചും അവധിവെച്ചും സ്വീകരിക്കുന്ന ധനം വിനിയോഗിക്കുന്നത് അധികവും ധനാഢ്യരിലല്ല. ചെറുകിട കച്ചവടം, ഭവന നിര്‍മാണം, വ്യവസായ സംരംഭം, വിദ്യാഭ്യാസം, വാഹനം എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്ക് അവധി വെച്ച് നല്‍കി സ്വീകരിക്കുന്ന അംശായദമാണ് ബാങ്കുകളുടെ ലാഭം.
      ഇങ്ങനെ വരുന്ന ലാഭത്തില്‍ നിന്ന് നടത്തിപ്പ് ചെലവ് കഴിച്ചു ബാക്കി നീക്കിയിരുപ്പ് വീണ്ടും മൂലധനത്തില്‍ ലയിക്കുന്നു. പലവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊമേഴ്‌സല്‍, കാര്‍ഷിക ബാങ്കുകളുടെ മൂലധന വര്‍ദ്ദനവ് ഏറെ മുന്നേറുന്നു.

Wednesday, 28 November 2012

കോര്‍പറേറ്റ് ജനാധിപത്യം

     അമേരിക്ക, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റ് ജനാധിപത്യമാണെന്ന് അറബ് ന്യൂസ് എഡിറ്റര്‍ താരീഖ് മിഷ്‌കഷ് അഭിപ്രായപ്പെട്ടത് കോഴിക്കോട് വെച്ച്. എന്നാല്‍, സഊദിയില്‍ ജനാധിപത്യം 2020 ഓടെയേ എത്താനിടയുള്ളൂ എന്നാണ് വിചാരലോക നിരീക്ഷണം.     രാജഭരണത്തിന്റെ അടിവേരുകള്‍ തേടിയവരെത്തിച്ചേരുന്നത് ആയുധം കൊണ്ട് അതിക്രമമായി പിടിച്ചതാണവര്‍. രാജ്യഭരണം എന്ന് തന്നെയാണ് ഇക്കാരണത്താല്‍ മതപരവും ധാര്‍മികവുമായ അധികാരമോ അവകാശമോ രാജക്കന്മാര്‍ക്ക് അംഗീകരിച്ചു കൊടുക്കാനാവില്ല.
     രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.

Tuesday, 27 November 2012

പ്രസവം കലയോ, കാര്യമോ?


      ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.
      സ്ത്രീകളുടെ സ്വകാര്യതയും മഹത്വവുമാണ് ശ്വേത കളങ്കപ്പെടുത്തിയതെന്ന് വിമര്‍ശകരും.. സിനിമാ രംഗത്തെ പ്രമുഖരും കക്ഷി ചേരുന്നു. ലിബര്‍ട്ടി ബശീര്‍ ശ്വേതയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംവിധായകന്‍ ബാബു അതിരൂക്ഷമായി അനുകൂലിച്ചു.
      സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.

Sunday, 25 November 2012

പിരിമുറുക്കം കുറച്ചുകൂടെ ?


      കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് പ്രബല ഗ്രൂപ്പുകളും അനേകം ദുര്‍ബല ഗ്രൂപ്പുകളും ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ എ. രമേശ് ചെന്നിത്തലയുടെ ഐ. വയലാര്‍രവി, മുരളി, പത്മജ അങ്ങനെ സംസ്ഥാന ഗ്രൂപ്പുകള്‍. ജില്ലകളില്‍ ചെറുമട്ടത്തില്‍ ഉപ ഗ്രൂപ്പുകളും ഉണ്ടെത്രെ? ഈ വിഭാഗങ്ങളെയൊക്കെ പോസ്റ്റ് ചെയ്യാന്‍ മാത്രം സീറ്റ് കപ്പാസിറ്റിയില്ലാതെ നേതൃത്വം വിയര്‍ക്കുന്നു. കേര കോണ്‍ഗ്രസ് മാണി വിഭാത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22 വരെ ആയി ഉയര്‍ത്തി.
      കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല ഉന്നതന്‍മാരെകുറിച്ചും പലവിധ പരാധികള്‍ പറയപ്പെടുക പതിവുള്ള കാര്യം. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്രുവാണെന്നായിരുന്നു ഇത് വരെ പലരും പറഞ്ഞ് പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് ലോക നേതാവായി പരിഗണനകിട്ടാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്രു ചൈനയുമായി യുദ്ധം തോറ്റുകൊടുക്കുകയായിന്നു എന്നിപ്പോള്‍ സൈനിക മേധാവി തന്നെ പറയുന്നു. വ്യാമസേനയെ അനങ്ങാന്‍ വിടാതെ കടന്നാക്രമിച്ചു ചൈനക്ക് സഹായകമായ നിലപാട് പ്രധാനമന്ത്രി നെഹ്രു സ്വീകരിച്ചു. ഇന്ത്യന്‍ ഭൂമിയും നിരവധി ജവാന്മാരേയും, ഭാരതത്തിന്റെ മാനവും നെഹ്രു തുലച്ചെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതിങ്ങളില്‍ നിന്ന് വലിയ നിഷേധങ്ങളൊന്നും ഇത് വരെ വന്നതുമില്ല.

Wednesday, 21 November 2012

ഫലസ്തീന്‍: ലോകസമൂഹം നിഷ്‌ക്രിയരാകുമ്പോള്‍


      26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള (48% മരുഭൂമിയും 31% ചെങ്കുത്തായ മലകളും) ഫലസ്തീന്‍ ആ ജനതക്ക് ആരാണ് നിഷേധിക്കുന്നത്? ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവി ചരിത്രത്തിലെ ഭീകരമായ ഒരു വഞ്ചനയുടെ ഫലമാണ്.
     ഭൂമിയുടെ കേന്ദ്രമാണ് ഫലസ്തീന്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
     ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസാകരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ  പലര്‍ക്കും, ഭൂമിയും ചരിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്.
     അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്ത്യാനികളും, ജൂതരും ഈ പ്രദേശത്ത് താമസമാക്കി.