Monday, 27 May 2013

ചോദിച്ചു വാങ്ങുന്ന അധികാരം


എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ കഴിഞ്ഞു. ''എലിജിബില്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് മാര്‍ക്ക് ലിസ്റ്റിന്റെ അടിയില്‍ ഉല്ലേഘനം ചെയ്തുവരുന്ന ചീട്ടുമായി കയറിയിറങ്ങാന്‍ ഒരിടത്തും ഇടമില്ല.
ടി.ടി.സിക്ക് സീറ്റില്ല (മതിയായതിന്റെ പാതി) ബി.ടെക് സാധ്യതാ ബ്രാഞ്ചിന് സീറ്റില്ല. ബി.എസ്.സി കെമിസ്ട്രി, കോമേഴ്‌സല്‍, സീറ്റുകള്‍ക്ക് പിടിവലി. ലേലം വിളി വന്‍തുക വാണംപോലെ ഉയരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലാണ് മെച്ചപ്പെട്ട കോഴ്‌സുകള്‍ ഉള്ളത്. ഗ്രേഡിംഗ് സിസ്റ്റം വന്നത് പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയില്ലോ. ''നോട്ട് എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് അച്ചടിച്ചുവന്ന കുട്ടികള്‍ക്ക് ഒരുവാതിലും തുറക്കപ്പെടുന്നില്ല. അവരെന്ത് ചെയ്യും, എന്ത് ചെയ്യണം-?

പത്താം തരത്തില്‍ ഒഴപ്പായതിനാല്‍ പറ്റിപ്പോയ വീഴ്ച +1ണില്‍ തീര്‍ക്കാനവസരം കിട്ടാതെ നല്ല ബുദ്ധിയുള്ള കുട്ടികള്‍ ഉപരിവിദ്യാഭ്യാസം കിട്ടാതെ നഷ്ട ഭാവിയോര്‍ത്ത് വ്യാകുലപ്പെട്ടു നിഷേധിയായി വളരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും, ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളും റവന്യൂ വരുമാനത്തിന്റെ സിംഹപങ്കം നീക്കി വെക്കുന്നത് മൂന്ന് മേഖലകള്‍ക്കാണ്. ഒന്ന് പ്രതിരോധം. അതൃത്തികാക്കുന്ന ധീര ജവാന്മാര്‍ക്ക് വേദനം കൊടുക്കാനല്ല. ഗവേഷണം, ആയുധം വങ്ങല്‍, ആതിയായ സംഗതികള്‍ക്ക്.
ആയുധ നിര്‍മ്മാണ കമ്പനികളുടെ വാര്‍ഷിക ടേണോവര്‍ ഉയര്‍ന്നുയര്‍ന്നു നോക്കെത്താ ദൂരത്തെത്തി. യുദ്ധം സംഘടിപ്പിച്ചും, തീവ്രവാദികളെ സജ്ജമാക്കിയും, ഭീകരവാദികള്‍, ഉഗ്രവാദികള്‍, വിപ്ലവകാരികള്‍ അങ്ങനെ പലവിഭാഗങ്ങള്‍ വളര്‍ത്തി ആയുധവിപണി സജീവമാക്കുന്നു. 
രണ്ട്. ഭരണാധികാരികളുടെ സുഖങ്ങള്‍ക്ക് വേണ്ടി വന്‍തുക നീക്കിവെക്കേണ്ടി വരുന്നു. പാര്‍പ്പിടം (പള്ളിയുറക്കം) യാത്ര (സര്‍ക്കീട്ട്) ഭക്ഷണം, ചികിത്സ, പെന്‍ഷന്‍, അലവന്‍സുകള്‍, മാസപ്പടി അങ്ങനെയങ്ങനെ...... ഭാരതത്തില്‍ 30 കോടി ജനം പട്ടിണി കിടക്കുമ്പോഴാണ് നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുക്കര്‍ജിക്ക് ഒരു നാള്‍ അന്തിമയങ്ങാന്‍ ബല്‍ഗാമില്‍ ചെലവ് വന്നത് കേവലം 35 ലക്ഷം രൂപ മാത്രമെന്ന് മാധ്യമങ്ങള്‍.
മൂന്ന്. ജയിലുകള്‍ വികസിപ്പിക്കാന്‍. പള്ളിക്കുടങ്ങളില്‍ കുട്ടികള്‍ കുറയുന്നു. കുടുംബാസൂത്രണം പോയ കാലത്ത് ബലമായി നടത്തിക്കുകയായിരുന്നു. പരേതനായ സജ്ജയ് ഗാന്ധി (ഇന്ദിരാഗാന്ധിയുടെ ഇഷ്ടപുത്രന്‍) പ്രസിദ്ധനായത് നിര്‍ബന്ധിച്ച് കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തിച്ചത് കൊണ്ടും, തുര്‍ക്കുമാന്‍ ഗൈറ്റിലെ കടകമ്പോളങ്ങള്‍ ബുല്‍ഡോസര്‍ വെച്ച് ഇടിച്ചു നിരത്തിയത് കൊണ്ടുമായിരുന്നുവല്ലോ, എന്നാല്‍ ജയില്‍ പുള്ളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. തീഹാര്‍ ജയില്‍ മുതല്‍ താഴോട്ട് സബ് ജയില്‍ വരെ വികസനം നടക്കുകയാണ്. ആര്‍.ബാലകൃഷ്ണപിള്ള മുതല്‍, ശ്രീശാന്ത് വരെ, സജ്ജയ്ദത്ത് മുതല്‍ കനിമൊഴിവരെ കഴിയേണ്ട ഇടമെന്ന നിലക്ക് വന്‍സുരക്ഷയും വേണം. അപ്പോള്‍ പ്രാദേശിക, ദേശീയ ബജറ്റിലെ ഇന്‍കം കോളത്തില്‍ കയറി പ്പറ്റുന്ന അക്കങ്ങള്‍ ഈ മൂന്ന് ചെലവ് കോളത്തിലേക്ക് പകര്‍ത്തെഴുതപ്പെടുന്നു. ബാക്കി വരുന്ന നക്കാപിച്ചക്കാണ് റോഡ്, പാലം , പെന്‍ഷന്‍, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ തുടങ്ങിയവയക്ക് വകകാണേണ്ടത്. അധികാരം ചോദിച്ചു വാങ്ങുന്ന കാലം വന്നു. കാരണമെന്താവും. ഈ മഹത്തായ കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ കൈനിറയെ, മടിശ്ശീല നിറയെ മനംകവരുന്ന കിടിലന്‍ സുഖ സൗകര്യങ്ങളോര്‍ത്തുമാവണം അധികാരം ചോദിച്ചുവാങ്ങാന്‍ പലര്‍ക്കും നാണം തോന്നാത്തത്.
എനിക്ക് തിരുവഞ്ചൂരിനോട് വിരോധമില്ല. ചെന്നിത്തലയോടുമില്ല നീരസം. രണ്ടുപേരും കോണ്‍ഗ്രസാണ്. കദറിടുന്ന സീനിയര്‍ കോണ്‍ഗ്രസ്. തിരുവഞ്ചൂര്‍ സുമാര്‍ മൂന്ന് കൊല്ലം മന്ത്രി സുഖം അനുഭവിച്ചല്ലോ. ഇനിയാസുഖം ചെന്നിത്തല അനുഭവിക്കട്ടെ എന്ന് ചിന്തിക്കാനുള്ള നല്ല മനസ്സുവന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ രക്ഷപ്പെടും. പരിസര മലിനീകരണത്തിന്റെ അളവും കുറയും, ഗ്രൂപ്പ്കളിച്ച്, ജാതിപറഞ്ഞു ജഹള ഉണ്ടാക്കി ജഗപൊഗയാക്കി സംസ്ഥാനത്ത് പുതിയൊരു ആഭ്യന്തരമന്ത്രി പിറന്നാല്‍ എന്തെങ്കിലും ഗുണം നാടുകാര്‍ക്കുണ്ടാവുമോ? ബന്ധക്കാര്‍ക്ക് സ്വന്തക്കാര്‍ക്ക്, ആശ്രിതര്‍ക്ക് സ്ഥലം മാറ്റം, കൈകൂലി (സോറിഅഴിമതി)ആദിയായ ആനുകൂല്യം കിട്ടിയേക്കാം. ഇപ്പോള്‍ തിരുവഞ്ചൂരിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, കോണ്‍ഗ്രസ് നേതാക്കളും മഞ്ഞുപോലെ ഉരുകി ചെന്നിത്തല സാറിന്റെ കുടെ പാറപോലെ ഉറക്കുന്ന പരിവര്‍ത്തനവും കാണാമെന്നല്ലാതെ വിശേഷിച്ചെന്തെങ്കിലും സംഭവിക്കാനിടയില്ല.
ടി.പി.ചന്ദ്രശേഖരന്‍ വധാന്വേഷണം പാളിയന്നല്ല കോണ്‍ഗ്രസ് + കമ്മ്യൂണിസ്റ്റ് നേതൃത്വം ഒത്തുകളിച്ചു കുറ്റവാളികളെ പുഷ്പം പോലെ രക്ഷപ്പെടുത്താന്‍ കളി നടന്നു എന്ന് പറഞ്ഞത് ഭാരതത്തിന്റെ സഹഗൃഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സാറാണന്ന സത്യം- ആഭ്യന്തര വകുപ്പിന്റെ ചയ്ഞ്ചിംഗ് വിചാരത്തിന് ഒരിക്കലും കാരണമല്ലന്നറിയാം. തികച്ചും അധികാര താല്‍പര്യം, മത്ത്, എന്നല്ലാതെന്ത് പറയാന്‍. കെ.പി.സി.സി. പ്രസിഡണ്ടിനെ അപമാനിച്ചു എന്നാണ് കെ.മുരളീധരനടക്കമുള്ളവര്‍ പ്രതികരിച്ചത്. നിങ്ങളെല്ലാം കൂടി കേരളീയരെ അപമാനിച്ചതിന് ആരുത്തരം പറയും.

3 comments:

  1. അല്ല, ഈ തിരുവഞ്ചൂർ എങ്ങനെ ആഭ്യന്തര മന്ത്രി ആയി?

    രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയാൽ ആര്ക്കാണ് കുഴപ്പം?

    എങ്ങനെ ആണ് ചെന്നിത്തലയുടെ നീക്കം പൊളിച്ചത്? അതിൽ ആരൊക്കെ ഉള്പ്പെട്ടു? എന്തിനു വേണ്ടി?

    എന്താണ് ചെന്നിത്തലയുടെ പ്രശ്നം?

    ഉത്തരങ്ങൾ ഇവിടെ ലഭിക്കും.

    http://chodyangal.blogspot.com/2013/05/blog-post.html

    ReplyDelete
  2. ആഭ്യന്തര വകുപ്പിനുവേണ്ടിയാണ് മത്സരം. ഭക്ഷ്യവകുപ്പാണെങ്കില്‍ കേരളീയര്‍ക്ക് അല്ലലും അലട്ടുമില്ലാതെ ഭക്ഷണം എത്തിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടാം. റവന്യൂ വകുപ്പാണെങ്കില്‍ നേരെ ചൊവ്വേ ഭരണം നടത്താം; അവശര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമാകാം. ആരോഗ്യവകുപ്പാണെങ്കില്‍ പൊള്ളുന്ന പനി ശമിപ്പിക്കാന്‍ നാലു പാരസിറ്റാമോളെങ്കിലും നല്‍കാം. കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തുനിന്നിറക്കാന്‍ ഗതാഗത വകുപ്പ് നേരെചൊവ്വേ ഭരിച്ചാല്‍ കഴിയും. പവര്‍ക്കട്ടിനോടും ലോഡ്ഷെഡിങ്ങിനോടും യുദ്ധംചെയ്ത് ജനങ്ങളെ രക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ ആര്യാടന്റെ വയ്യാത്ത തലയില്‍നിന്ന് ഭരണഭാരം എടുത്തുമാറ്റാം. അങ്ങനെയൊക്കെയുള്ള പരിപാടികളിലൊന്നും ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും താല്‍പ്പര്യമില്ല. അവര്‍ക്ക് പൊലീസിനെത്തന്നെ ഭരിക്കണം. നാട്ടുകാര്‍ക്ക് നാഴിയരി കൊടുത്തില്ലെങ്കിലും നാലടി കൊടുക്കണം. ഇതാണ് കോണ്‍ഗ്രസിന്റെ ജനോപകാര രാഷ്ട്രീയ പ്രവര്‍ത്തനം.

    പൊലീസ് കൈയിലുണ്ടെങ്കില്‍ പാര്‍ടി കൈയിലുണ്ടെന്നാണ് വയ്പ്. ചെന്നിത്തല പൊലീസിനെ കൊണ്ടുപോയാല്‍ പാര്‍ടിയും കൂടെ പോകും. കോട്ടയം കുഞ്ഞച്ചന്മാര്‍ക്കു പിന്നെ ആര്‍ത്തലയ്ക്കാന്‍ വകുപ്പുണ്ടാകില്ല. ആഭ്യന്തരം കൈവിട്ടാല്‍ ഉമ്മന്‍ചാണ്ടിയും കട്ടപ്പുറത്താകും. അതുകൊണ്ട് ഇനി എല്ലാ വകുപ്പും ചേര്‍ത്ത് വലിയൊരാഭ്യന്തരവകുപ്പുണ്ടാക്കുന്നതാണ് നല്ലത്. ജനത്തെ രക്ഷിക്കുകയല്ലല്ലോ; ശിക്ഷിക്കുകയാണല്ലോ കോണ്‍ഗ്രസിന്റെ അവതാരലക്ഷ്യം.

    ReplyDelete