പോയകാലങ്ങളില്‍ കേരളത്തില്‍ ''സോഷ്യലിസം'' ഒരു ജ്വരമായി വളര്‍ന്നിരുന്നു. അത് പോലെ പാര്‍ട്ടികളും ഉണ്ടായി. എസ്.എസ്.പി, പി.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.പി എന്നിങ്ങനെ നിരവധിപാര്‍ട്ടികള്‍ അധികം താമസിക്കാതെ അവയൊക്കെ കാലഗതിയടഞ്ഞു.
ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് മികച്ചു നില്‍ക്കുന്നത്. എന്നാല്‍ ഏറ്റവുമധികം സീറ്റുള്ള (86) യു.പിയിലെ ചിത്രം അവ്യക്തമായി തുടരുന്നു.
മുലായംസിങ്ങിന്റെ സമാജിവാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി ഈ നാല് പാര്‍ട്ടികള്‍ക്കിടയില്‍ ഒരുഡസനിലധികം ചെറുകിട പാര്‍ട്ടികളും ഉണ്ടവിടെ. മധ്യപ്രദേശും, ബീഹാറും, മഹാരാഷ്ട്രയും, വെസ്റ്റ് ബംഗാളും, തമിഴ്‌നാടും നല്‍കുന്ന പാഠവും തൃപ്തികരമല്ല. അദ്ധ്വാനിയെ മുന്‍നിര്‍ത്തി മത്സരിച്ചപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കിട്ടിയത് 16 സീറ്റ്. ഭൂരുപക്ഷമെന്ന മാജിക്ക് അക്കംതികക്കാന്‍ കണക്കുകൂട്ടിവെച്ച യു.പിയുടെ വിഹിതം 40. വര്‍ഗ്ഗീയ മുഖംനല്‍കി ഇത്രയും നേടാനാവുമെന്നും അതിന് പറ്റിയമുഖം നരേന്ദ്രമോഡിയെന്നും ബി.ജെ.പി വിലയിരുത്തുന്നു.
നരേന്ദ്രമോഡിയെക്കാള്‍ ഒട്ടും മോശക്കാരനല്ല ലാല്‍കൃഷ്ണ അദ്ധ്വാനി. രഥയാത്ര നടത്തി വര്‍ഗ്ഗീയത ആളിക്കത്തിച്ച് ബാബരി പള്ളി പൊളിക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ച മികച്ച വര്‍ഗ്ഗീയത സ്വയത്തമാക്കിയ നേതാവാണ് അദ്ധ്വാനിജി. ആര്‍.എസ്.എസ് എന്തുകൊണ്ട് അദ്ധ്വാനിയെ കൈവിട്ടു എന്ന ചോദ്യം നിലനില്‍ക്കുന്നു.
നാഗ്പൂരില്‍ നിന്ന് മോഡിക്കനുകൂല രാഷ്ട്രീയ ''ഫത്‌വ'' ഉണ്ടാവാന്‍ പറഞ്ഞുകേള്‍ക്കുന്ന കാരണങ്ങളില്‍ പലതില്‍ ഒന്ന് മികച്ച സാമ്പത്തികാടിത്തറ ഒരുക്കുന്നതില്‍ അദ്ധ്വാനിയെക്കാള്‍ മെച്ചം മോഡിയാണെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാനഘടകവും ധനമായി മാറുകയാണല്ലോ. പ്രചാരണ ചുമതല ഏറ്റഉടനെ മോദി നടത്തിയ പ്രസ്താവനയില്‍കടന്നുവന്ന കാര്യം ധനം തന്നെ. കോണ്‍ഗ്രസ്സ് കോടികള്‍ പരസ്യത്തിന് വേണ്ടി ചെലവഴിക്കുന്നു എന്നാണ് മോദി പറഞ്ഞത്. കണ്ണെപ്പോഴും പോക്കറ്റയിലെന്നതത്വം.
അധ്വാനി മുറിവേറ്റ് മാറിയതാണെന്ന് പറഞ്ഞുകൂടാ. പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരിക്കണം. അതിന് മങ്ങലേറ്റപ്പോള്‍ എന്നാല്‍പിന്നെ ആരും വരണ്ടെന്ന് വിചാരിച്ചുകാണും. ഈ വിചാരത്തെ രാഷ്ട്രീയത്തില്‍ സദ്‌വിചാരമെന്നും, ചാണക്യസൂത്രമെന്നും, മികച്ച രാഷ്ട്രീയ തന്ത്രമെന്നും പറഞ്ഞുവരുന്നു. അധ്വാനി തല്‍ക്കാലം ഗ്രന്ഥരചനയില്‍ ഒതുങ്ങാനിടയില്ല. അധ്വാനിക്ക് പിന്നിലും മുന്നിലും നിലയുറപ്പിച്ചത് വന്‍നേതാക്കളാണ്. എന്നാല്‍ വന്‍ധനാഢ്യര്‍ മോദിക്ക് പിന്നാലെയാണന്നത് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിക്കനുകൂല ഘടകംതന്നെ.
കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുറിവേറ്റ അധ്വാനിയെങ്കിലും രാജിവെച്ച് ഒഴിയാത്തത് അത്ഭുതമായി തോന്നുന്നു. മുപ്പതംഗ ഇരങ്ങിപ്പോക്ക് അംഗത്തിലൊരാള്‍. എസ്.എ. ഡാങ്കെക്കെതിരില്‍ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ്. പുന്നപ്രവയലാര്‍ സമരനായകന്‍ പി.ബിയോളം പാര്‍ട്ടി ഉയര്‍ത്തിയ സഖാവ് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന മുഖ്യമന്ത്രിയുമായ വ്യക്തി ഇതൊക്കെയാണെങ്കിലും കഴിഞ്ഞ രണ്ടരവര്‍ഷം പാര്‍ട്ടിയോഗം ചേര്‍ന്നത് വി.എസിനെ എന്ത് ചെയ്യണം എന്നാലോജിക്കാനായിരുന്നു.
അങ്ങിനെയാണ് പി.ബിക്ക് പുറത്ത് രഹസ്യശാസന, തിരുത്ത് അവസാനം വിശ്വസ്തത(?) സ്റ്റാഫ് പുറത്ത് എന്നൊക്കെയായത്. ജൂനിയറായ മോദിയെ കൊണ്ടുവന്നപ്പോള്‍ സീനിയറായ അധ്വാനിക്ക് തോന്നിയ വിമ്മിട്ടം വി.എസിന് തോന്നായകയല്ല. പക്ഷെ രാജിവെക്കാന്‍ മുഹൂര്‍ത്തം കാത്തുനില്‍ക്കുയാവാം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആത്മഹത്യക്കൊരുങ്ങുന്ന പാര്‍ട്ടികളാണ് ബി.ജെ.പിയും, സി.പി.ഐ (എം) കാരണങ്ങള്‍ സമാനമാണ്. പരിഷ്‌കൃതസമൂഹത്തിന്റെ ഒരുമുഖവും ഇല്ലാത്ത സങ്കുചിത നിലപാടുകള്‍ വര്‍ഗ്ഗീയത ലോകത്തുനിന്ന് തന്നെ നിഷ്‌ക്കാസനം ചെയ്യപ്പെടുകയാണ്. ഉന്നതവിദ്യാഭ്യാസം, മനുഷ്യര്‍ പരസ്പരം അടത്തിടപഴകുന്ന ലോകസാഹചര്യം, രാഷ്ട്രീയ പ്രഭുദ്ധത, സാങ്കേതിക അറിവുകള്‍ ഇതൊക്കെ കാരണമായി വര്‍ഗ്ഗീയതകള്‍ മനുഷ്യര്‍ സ്വയം കൈഒഴിഞ്ഞിരിക്കുന്നു. ഇന്ത്യ, മ്യാന്‍മര്‍ തുടങ്ങിയ അപൂര്‍വ്വം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നു ചിലആഫ്രിക്കന്‍ നാടുകളില്‍ നിന്നും മാത്രമാണ് വര്‍ഗ്ഗീയ സംഘര്‍ഷ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സങ്കുജിത വര്‍ഗ്ഗീയ നിലപാടുകള്‍ പരിഷ്‌കൃതസമൂഹത്തിന് അസ്വീകാര്യമാണ്. മറ്റൊന്ന് ലോകത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും അന്യംനിന്നുപോയ കമ്മ്യൂണിസം നവസമൂഹം സ്വീകരിക്കുന്നില്ല. സൈദ്ധാന്തിക അപജയമാണ് കാരണം. മൂലധനത്തിന്റെ പ്രാഭവ കേന്ദ്ര ജനവും കയ്യടക്കിഅനുഭവിക്കുന്നത് പാര്‍ട്ടിനേതാക്കളും ഭരണാധികാരികളുമാണെന്ന തിരിച്ചറിവാണ് കാരണം. മനുഷ്യരെ പണിയെടുക്കുന്ന യന്ത്രങ്ങളെ പോലെ കാണുന്ന പ്രത്യയശാസ്ത്രവും, അസ്വീകാര്യവുമാവുന്നതില്‍ അതിശയിക്കേണ്ടതില്ലല്ലോ.
ത്രിപുരയിലാണിപ്പോള്‍ ചെറുമട്ടത്തില്‍ സി.പി.ഐ (എം) ഉള്ളത്. കമ്മ്യൂണിസം കൈയ്യൊഴിഞ്ഞ സി.പി.ഐപോലും ഇന്ത്യയിലൊരിടത്തും സാന്നിദ്ധ്യമറിയിക്കാന്‍ മാത്രമില്ല. 540 ലോകസഭാ സീറ്റില്‍ ആദ്യരണ്ടക്കം സ്വയംതികക്കാന്‍ ശക്തിയുള്ള മണ്ഡലങ്ങള്‍ ഇല്ലെന്ന് വ്യക്തം.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചിത്രം നേര്‍ക്ക്‌നേര്‍ ഇങ്ങനെയാണ്. ഒന്ന് മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസും. എതിര്‍ക്കാന്‍ ചിലയിടങ്ങളില്‍ കടുത്തവര്‍ഗ്ഗീയ പാര്‍ട്ടി. ചിലയിടങ്ങളില്‍ പ്രാദേശികം, ജാതി, വിഭാഗീയത. ഇവിടെ സി.പി.ഐ (എം) എന്ത് നിലപാട് സ്വീകരിക്കും. ആര്‍ക്കൊപ്പം അണിചേരും. അതോ 2014ഓടെ രാഷ്ട്രീയമായ ആത്മഹത്യക്ക് പാര്‍ട്ടി നിര്‍ബന്ധിക്കപ്പെടുമോ?. ബി.ജെ.പിക്കൊപ്പം സി.പി.ഐ (എം)ന്റെയും അവസ്ഥ അതാണ് സൂചിപ്പിക്കുന്നത്.
പാര്‍ട്ടികള്‍ ആത്മഹത്യ ചെയ്താലും അതിന്റെ ശവം തെരഞ്ഞെടുപ്പില്‍ നില്‍ക്കും
ReplyDeleteഏതെങ്കിലും ശവം ജയിക്കുകയും ഭരിക്കുകയും ചെയ്യും
2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അനിയന്ത്രിതരാഷ്ട്രിയ സംഘടാനാ സാന്നിദ്ധ്യങ്ങള്‍ക്ക് പ്രഹരവും, പാഠവുമാവാനാണ് സാധ്യത.
ReplyDeleteഒരിക്കലുമില്ല, അനിയന്ത്രിത രാഷ്ട്രീയ സംഘടനകൾ തഴച്ചു വളരുവാനാണ് സാദ്യത.
ജാതി, ഗോത്രം, പ്രാദേശികം, വര്‍ഗ്ഗീയം, വിഭാഗീയത എന്നിത്യാതി അപരിഷ്‌കൃത മുഖങ്ങള്‍ സ്വയം എടുത്തണിഞ്ഞാണ് പല പാര്‍ട്ടികളും രൂപംകൊണ്ടത്.
ReplyDeleteഎന്തായാലും കേരളത്തിൽ ഇതിനു ഒന്നാം സ്ഥാനം മുസ്ലീം ലീഗിന് തന്നെ.
വര്‍ഗ്ഗീയ മുഖംനല്‍കി ഇത്രയും നേടാനാവുമെന്നും അതിന് പറ്റിയമുഖം നരേന്ദ്രമോഡിയെന്നും ബി.ജെ.പി വിലയിരുത്തുന്നു.
ReplyDeleteബി ജെ പി മാത്രമല്ല. ഇന്ത്യയിൽ നടത്തിയ പല സർവേകളും അത് തന്നെയാണ് പറയുന്നത്.
ആര്‍.എസ്.എസ് എന്തുകൊണ്ട് അദ്ധ്വാനിയെ കൈവിട്ടു എന്ന ചോദ്യം നിലനില്‍ക്കുന്നു.
ReplyDeleteഅദ്വാനിയെ കൈവിട്ടതല്ല. മോഡിയെ സപ്പോര്ട്ട് ചെയ്തതാണ്. കാരണം വേറൊന്നുമല്ല, പകരം വയ്ക്കാൻ ആളില്ല, അത് തന്നെ.
കോണ്‍ഗ്രസ്സ് കോടികള്‍ പരസ്യത്തിന് വേണ്ടി ചെലവഴിക്കുന്നു എന്നാണ് മോദി പറഞ്ഞത്. കണ്ണെപ്പോഴും പോക്കറ്റയിലെന്നതത്വം.
ReplyDeleteഅയ്യോ പാവം, കോണ്ഗ്രസ് പരസ്യത്തിനു കോടികൾ ചിലവഴിക്കുന്നു എന്ന് പറയാൻ പാടില്ലേ? ഇവിടെ പട്ടിണി കിടക്കുന്ന പാവങ്ങളും അങ്ങനെ ഒക്കെ തന്നെയാ പറയുന്നത്. അവരുടെയും കണ്ണ് പണത്തിൽ തന്നെയാവും അല്ലെ?
കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുറിവേറ്റ അധ്വാനിയെങ്കിലും രാജിവെച്ച് ഒഴിയാത്തത് അത്ഭുതമായി തോന്നുന്നു.
ReplyDeleteഅദ്വാനി വരുന്നില്ലെങ്കിൽ വരേണ്ട എന്ന് ബീജെപി ക്കാര് പറഞ്ഞത് കേട്ട് കാണുമല്ലോ? അതും ഇലക്ഷന് അടുത്ത സമയത്ത്? അതുപോലെ ഇലക്ഷൻ വരുമ്പോൾ തന്റെ മണ്ഡലത്തിൽ അചുതാനന്തൻ വരുന്നില്ലെങ്കിൽ വരേണ്ട എന്ന് പറയാൻ അംപയർ ഉള്ള ഇടതു പക്ഷ നേതാക്കളിൽ ഒരുത്തനെ എങ്കിലും കാണിച്ചു തരാമോ? അതാണ് വ്യത്യാസം. അദ്വാനിക്ക് മോടിയെക്കാൾ ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു എങ്കിൽ ബിജെപി അങ്ങനെ പറയില്ലായിരുന്നു.
ReplyDeleteജൂനിയറായ മോദിയെ കൊണ്ടുവന്നപ്പോള്‍ സീനിയറായ അധ്വാനിക്ക് തോന്നിയ വിമ്മിട്ടം വി.എസിന് തോന്നായകയല്ല. പക്ഷെ രാജിവെക്കാന്‍ മുഹൂര്‍ത്തം കാത്തുനില്‍ക്കുയാവാം.
ഉവ്വ! നോക്കിയിരുന്നോ, കുറെ നാളായല്ലോ കണ്ണിൽ എണ്ണയും ഒഴിച്ചു നോക്കിയിരിക്കുന്നു? ഒന്നും അങ്ങ് ശരിയാകുന്നില്ല അല്ലെ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആത്മഹത്യക്കൊരുങ്ങുന്ന പാര്‍ട്ടികളാണ് ബി.ജെ.പിയും, സി.പി.ഐ (എം) കാരണങ്ങള്‍ സമാനമാണ്. പരിഷ്‌കൃതസമൂഹത്തിന്റെ ഒരുമുഖവും ഇല്ലാത്ത സങ്കുചിത നിലപാടുകള്‍ വര്‍ഗ്ഗീയത ലോകത്തുനിന്ന് തന്നെ നിഷ്‌ക്കാസനം ചെയ്യപ്പെടുകയാണ്. ഉന്നതവിദ്യാഭ്യാസം, മനുഷ്യര്‍ പരസ്പരം അടത്തിടപഴകുന്ന ലോകസാഹചര്യം, രാഷ്ട്രീയ പ്രഭുദ്ധത, സാങ്കേതിക അറിവുകള്‍ ഇതൊക്കെ കാരണമായി വര്‍ഗ്ഗീയതകള്‍ മനുഷ്യര്‍ സ്വയം കൈഒഴിഞ്ഞിരിക്കുന്നു.
ReplyDeleteവർഗീയത ലോകത്ത് നിന്നും പോകുന്നു എന്ന് യേത്? കേരളത്തിലെ ഏറ്റവും വലിയ വര്ഗീയ പാര്ട്ടി ലീഗാണെന്ന് മറക്കരുത്. ഉന്നതവിദ്യാഭ്യാസം, മനുഷ്യര്‍ പരസ്പരം അടത്തിടപഴകുന്ന ലോകസാഹചര്യം, രാഷ്ട്രീയ പ്രഭുദ്ധത, സാങ്കേതിക അറിവുകള്‍ ഇതൊക്കെ കാരണമായി വര്‍ഗ്ഗീയതകള്‍ മനുഷ്യര്‍ സ്വയം കൈഒഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാത്തത് കൊണ്ടാവും മുസ്ലീം ലീഗ് എന്ന വര്ഗീയ പാര്ട്ടി കേരളത്തിൽ പ്രവര്ത്തിക്കുന്നത്.
മ്യാന്‍മര്‍ തുടങ്ങിയ അപൂര്‍വ്വം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നു ചിലആഫ്രിക്കന്‍ നാടുകളില്‍ നിന്നും മാത്രമാണ് വര്‍ഗ്ഗീയ സംഘര്‍ഷ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ReplyDeleteഅപ്പോൾ താങ്കള് ഈ നാട്ടിലൊന്നും അല്ലെ ജീവിക്കുന്നത്? ചന്ദ്രികയിൽ വന്ന റിപ്പോര്ട്ട് ഒന്നും കണ്ടില്ലായിരുന്നോ? സുകുമാരൻ നായര് വിളിച്ചു പറയുന്നതും തിരിച്ചു സുകുമാരാൻ നായരുടെയും നായന്മാരുടെയും തന്തക്കു വിളിക്കുന്നതോന്നും വര്ഗീയത അല്ലെ?
2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചിത്രം നേര്‍ക്ക്‌നേര്‍ ഇങ്ങനെയാണ്. ഒന്ന് മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസും. എതിര്‍ക്കാന്‍ ചിലയിടങ്ങളില്‍ കടുത്തവര്‍ഗ്ഗീയ പാര്‍ട്ടി. ചിലയിടങ്ങളില്‍ പ്രാദേശികം, ജാതി, വിഭാഗീയത. ഇവിടെ സി.പി.ഐ (എം) എന്ത് നിലപാട് സ്വീകരിക്കും. ആര്‍ക്കൊപ്പം അണിചേരും. അതോ 2014ഓടെ രാഷ്ട്രീയമായ ആത്മഹത്യക്ക് പാര്‍ട്ടി നിര്‍ബന്ധിക്കപ്പെടുമോ?. ബി.ജെ.പിക്കൊപ്പം സി.പി.ഐ (എം)ന്റെയും അവസ്ഥ അതാണ് സൂചിപ്പിക്കുന്നത്.
ReplyDeleteഇന്ന് വരെയുള്ള സർവേ ഭലങ്ങൾ സൂചിപ്പിക്കുന്നത് നരേന്ദ്ര മോഡി പ്രധാന മന്ത്രി പദത്തിലേക്ക് നിർത്തി മത്സരിച്ചാൽ
ബിജെപി ക്ക്
178 + 23 = 201 seats (BJP)
കൊണ്ഗ്രസ്സിനു
132 - 20 = 102 seats (Congress)
മറ്റു പാർട്ടികൾ എല്ലാം കൂടി ചേർന്നാൽ
237 Seats. (others)
മൂന്നാം മുന്നണിയെ തള്ളിക്കളയാൻ കഴിയില്ല.
കോണ്ഗ്രസ് എന്തായാലും പൊട്ടി പാളീസാവും. വെറും 96 സീറ്റിലെക്കു ചുരുങ്ങുവാനും സാദ്യത ഉണ്ട്. ബിജെപി ക്ക് ഒറ്റയ്ക്ക് ഭരിക്കാൻ സാധിക്കില്ല.
കലശലായ മുസ്‌ലിം ലീഗ് വിരോധം പിടിപെട്ടത് പോലെയുണ്ട് വരികള്‍ക്കിടയിലെ വാദങ്ങള്‍.
ReplyDeleteമോഡി നയിച്ചാലും അഡ്വാനി നയിച്ചാലും പാര്‍ട്ടി ബി.ജെ.പി.യാണല്ലോ. ആശയം, നയം, നിലപാടുകള്‍ എല്ലാം മത ന്യൂനപക്ഷങ്ങള്‍ക്കും, ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും, ഇന്ത്യന്‍ സാമൂഹ്യഘടനക്കും, സുരക്ഷക്കും ഒട്ടും ചേര്‍ന്നതല്ല.
ബാബരി പള്ളി പൊളിച്ചത് കാരണം എന്തൊക്കെ അനര്‍ത്ഥങ്ങള്‍, അകലങ്ങള്‍, അരുതായ്മകള്‍ ഉണ്ടായി. തുടരുകയാണ് പലതും.
മുസ്‌ലിമിനെ സഹിക്കുന്ന ഹിന്ദുവും ഹിന്ദുവിനെ സഹിക്കുന്ന മുസ്‌ലിമും എന്നല്ല പറയേണ്ടത് പരസ്പരം സ്‌നേഹിക്കുന്നവര്‍ എന്നാണ്.
സര്‍വ്വേ ഫലങ്ങള്‍ എന്തുമാവട്ടെ. ഇന്ത്യന്‍ മനസ് കാവി വല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ഭാവി ഭാരതം വര്‍ഗ്ഗീയ കരങ്ങളില്‍ ഏല്‍പിക്കാന്‍ വിവേക ശാലികള്‍ തുനിയില്ലെന്ന് നമുക്ക് വിശ്വസിക്കാം.
ഇപ്പോൾ വർഗീയ വാദവും മുസ്ലീം പ്രീണനവും മാത്രം കൈമുതലാക്കിയ മുസ്ലീം ലീഗിനോട് എനിക്ക് വിരോധം തന്നെ. അവര്ക്ക് ഭാരതം വര്ഗീയ വാത്കരിക്കരുത് എന്ന് പറയാൻ യാതൊരു ന്യായീകരണങ്ങളും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ അത് അവർ കാണിച്ചു കൊടുക്കണമായിരുന്നു. ബീ ജെ പി ആയാലും കോണ്ഗ്രസ് ആയാലും കണക്കാണ്. ഇത്രയൊക്കെ കാട്ടിക്കൂട്ടിയ കൊണ്ഗ്രസ്സിനെ മതത്തിന്റെ പേരില് മാത്രം സംരക്ഷിക്കണം എന്നൊക്കെ പറയുന്നവർ വിവരദോഷികൾ ആണ്. പിന്നെ ബി ജെ പി വന്നാൽ ഇവിടെ കാവി വത്കരിക്കപ്പെട്ടു ന്യൂനപക്ഷങ്ങൾ ഒക്കെ കെട്ടും കെട്ടി പാക്കിസ്ഥാനിലെക്കോ മറ്റോ പോകണം എന്നൊക്കെ വിചാരിക്കുന്നത് മണ്ടത്തരമാണ്.
Deleteമുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് തെളിവുനിരത്താതെ വാദിക്കുന്നതിലെ നൈതികത മനസ്സിലാവുന്നില്ല.
ReplyDeleteഭരണഘടന, നിലപാടുകള്‍, പ്രവര്‍ത്തികള്‍ ഇതൊക്കെ മു്സ്ലിം ലീഗ് പാര്‍ട്ടിയുടെ മതേതര മുഖം വ്യക്തമാക്കുന്നു.
ബി ജെ പി വന്നാല്‍ മുസ്ലിംകള്‍ കെട്ടും കെട്ടി എങ്ങോട്ടും പോവില്ല- അങ്ങിനെ അയക്കാന്‍ കഴിയുകയും ഇല്ല. എങ്കിലും നാം ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ നാണം കെടും- നമ്മെ വഗീയ വാദികള്‍ എന്ന് വിളിക്കും. നമ്മുടെ രാഷ്ട്രത്തിന്റെ സല്‍പേരും, ബോധ്യവും നഷ്ടപ്പെടും