Wednesday, 19 June 2013

നാട് കടത്തപ്പെട്ട പേര് കേട്ട റൗഡി



     കേരള നിയമ സഭയിലെ സി.പി.ഐ.(എം) എം.എല്‍.എ. കെ.കെ. ലതികയുടെയും സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മേഹനന്റെയും മകന്‍ ജൂലിയസ് നികിതാസ് പേര് കേട്ട റൗഡിയായതിനാല്‍ പോലീസ് ചുമത്തിയ 'കാപ്പ' (കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമം) ശരിവെച്ചുത്തിക്കൊണ്ട് ഉപദേശക സമിതി ഉത്തരവായി.
ഇതനുസരിച്ച് ജൂലിയസ് നികിതാസ് ഒരു വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത്. അഞ്ചു കേസുകളില്‍ പ്രതിയായ ഈ ചെറുപ്പക്കാരന്റെ റൗഡിസം സഹിക്കവയ്യാതെ കണ്ണൂര്‍ റേഞ്ച് ഐജിയാണ് നേരത്തെ നാട് കടത്താന്‍ ഉത്തരവിട്ടത്.
     ടി.പി. ചന്ദ്രശേഖര്‍ ഏറ്റുവാങ്ങിയ 51 വടിവാള്‍ വെട്ട് ഇടുക്കിയിലെ എം.എം.മണി വിശദീകരിച്ച വണ്‍. റ്റൂ, ത്രീ, വെടി, ഇതൊക്കെ കേരള രാഷ്ട്രീയത്തിലെ ക്രമിനല്‍ സ്വഭാവങ്ങളെ അടയാളപ്പെടുത്തുന്നു.
    സി.പി.ഐ.(എം) ന്റെ സംസ്ഥാന നേതാക്കളുടെ ''ശുംഭന്‍, ചെറ്റ'' പ്രയോഗങ്ങളും അത് ന്യായീകരിക്കുന്ന അണികളുടെ കാഴ്ചപ്പാടുകളും നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്.
    ബി.ജെ.പി. എന്ന ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയെ കൂടുതല്‍ ജനം ഭയക്കുന്നത് നരേന്ദ്ര മോഡിയെ പോലുള്ള ദയാരഹിതരായ, ശത്രുതാ മനോഭാവക്കാരുമായ നേതാക്കളുടെ സാന്നിദ്ധ്യമാണ്.
കേരള സംസ്ഥാനത്ത് ഒട്ടുമിക്ക ഗ്രാമങ്ങളിലും, നഗരങ്ങളിലും സാന്നിദ്ധ്യമുള്ള സി.പി.ഐ.(എം) കൃത്യമായി യോഗം ചേരുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തകുയം ചെയ്യുന്നുണ്ടെന്നതാണ് കരുതപ്പെടുന്നത്.
    ഒരു യോഗത്തിലെങ്കിലും ''റൗഡിസത്തിനും തമ്മാടിത്തരത്തിനും എതിരിലൊരു നിലപാട് സ്വീകരിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്താവുന്നതായിരുന്നു.
    സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ നിലിവിലുള്ള കേസുകള്‍, കോടതി കളിലെത്തിയ കേസുകള്‍, വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ ഇവരുടെയെല്ലാം കണക്കെടുത്തു നോക്കിയാല്‍ 60 ശതമാനത്തിലധികം കുറ്റവാളികള്‍ സി.പി.ഐ.(എം) അംഗങ്ങളൊ അനുഭാവികളൊ ആണെന്ന് ബോധ്യപ്പെടും.

സി.പി.ഐ.(എം) ഓരോ പ്രദേശത്തും രക്ത സാക്ഷി സ്തൂപങ്ങള്‍ ഉണ്ട്. ഒന്നുങ്കില്‍ തദ്ദേശിയന്റെത്. അല്ലെങ്കില്‍ മറ്റൊരുവന്റേത്. എന്നാല്‍ സി.പി.ഐ.(എം) നാല്‍ ജീവിതം നഷ്ടപ്പെട്ടവരുടെ കണക്കെടുത്തിരുന്നോ ? കുടുംബജീവിതം തകര്‍ക്കപ്പെട്ടവര്‍, കച്ചവടം നശിപ്പിക്കപ്പെട്ടവര്‍, കൃഷി നശിപ്പിക്കപ്പെട്ടവര്‍ എത്ര ലക്ഷം വരും.
പുത്തിഗയിലെ ഫാത്തിമത്തു സുസുവ്യയുടെ തൊഴുത്തിലെ പശുവിന് പോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട രാഷ്ട്രീയ ക്രമിനലിസം ഭാവിതലമുറയിലെങ്കിലും നിരാകരിക്കാതിരിക്കുമോ ?
എന്ത് കൊണ്ട് ''ലതിക''യെന്ന നിയമ സമാചിക തന്റെ റൗഡിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി സന്നാഹങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. യുവതികള്‍ക്ക് പോലും ജൂലിയസ് നികിതാസിന്റെ ''കഴുകന്‍ കണ്ണില്‍നിന്നും കാപ്പിരസത്തില്‍ നിന്നും രക്ഷയില്ല''നികിതാസുള്ള അങ്ങാടിയിലൂടെ സ്‌കൂളില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് ഭയം. തോണ്ടിയാലും തടവിയാലും കമന്റടിച്ചാലും പാവം ഇരകള്‍ കരയുകയല്ലാതെ മറ്റ് വഴികളില്ല. കാരണം എം.എല്‍.എ.യുടെ മകനാണ്. നേതാവിന്റെ മകനാണ്. പ്രതികരിച്ചാല്‍ പുരപോലും പെട്രോളൊഴിച്ച്  കത്തിച്ചുകളയുമെന്ന അവസ്ഥ.
ജനാധിപത്യത്തിന്റെ മഹത്വം ജനാഭിപ്രായങ്ങള്‍ അംഗീകരിക്കലാണല്ലോ. പലവിധ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വതന്ത്രാവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. സി.പി.ഐ.(എം) അല്ലാത്തവരെ വകവരുത്തുകയും, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട് പാര്‍ട്ടി നേതൃത്വം തരുത്തുന്നില്ല.
രണ്ട് കാര്യത്തില്‍ പാര്‍ട്ടി നയം തിരുത്തുകയോ മാറ്റുകയോ ചെയ്യേണ്ടതുണ്ട്. ഒന്ന് ജനാധിപത്യം മാനിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെന്ന പോലെ അല്ലാത്തവര്‍ക്കും അവരുടെതായ രാഷ്ട്രീയങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും അവസരം അനുവധിക്കണം. രണ്ട്. പാര്‍ട്ടി തന്നെ ജനാധിപത്യ വല്‍ക്കരിക്കുകയും നിലവിലുള്ള പാര്‍ട്ടി ഘടനയനുസരിച്ച് സെക്രട്ടറിമാര്‍ക്കുള്ള അമിദാധികാരങ്ങളും അപ്രമാധിത്വവും ഭേതഗതി വരുത്തുക. ''സ്റ്റാലിസം'' നിലനിര്‍ത്തി പോരുന്നത് ഈ അപരിഷ്‌കൃത സമീപനം കാരണമാണ്. കമ്മ്യൂണിസത്തിന്റെ സഹജമായ അപചയം അഥവാ അതിന്റെ പ്രയോഗിക ലെത്തിലെത്തുമ്പോള്‍ അസ്വീകാര്യമാവുന്നതും ഈ ഭരണഘടന പോരായ്മ കാരണമാണ്.
പരിഷ്‌കൃത സമൂഹത്തിന്റെ മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി നിലപാടെടുക്കാനുള്ള സംമ്പന്നത പാര്‍ട്ടിയുടെ നിയമവ്യവസ്ഥകള്‍ക്കുണ്ടാവണം. പാര്‍ട്ടി പ്രവര്‍ത്തകരെ പലതായി പകുത്ത് സവര്‍ണ്ണ-അവര്‍ണ വര്‍ഗ്ഗീകരണം നടത്തി ഒരു പാര്‍ട്ടിക്കും മുന്നേറാനാവില്ല. വര്‍ഗ്ഗവഹുജന സംഘാടകര്‍, പാര്‍ട്ടി അനുഭാവികള്‍, പാര്‍ട്ടി അംഗങ്ങള്‍ ഇങ്ങനെ വാതില്‍ പുറത്തും, അകത്തും നിര്‍ത്തുന്ന സമീപനങ്ങള്‍ മാറ്റേണ്ടതുണ്ട്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും ഈ വൈറ്റ് കോളര്‍ അംഗത്വ രീതിയുണ്ട്. മുത്തഫിഖ് ഹല്‍ഖ, ഖാര്‍ഖൂന്‍ ഹല്‍ഖ (അനുഭാവികള്‍ ഘടകങ്ങള്‍) എന്നിങ്ങനെ വേര്‍തിരിച്ച് അകത്തോട്ട് പ്രവേശിക്കാന്‍ ഘടകങ്ങളെ മാത്രം അനുവദിച്ച് മറ്റുള്ളവരെ ഗൈറ്റിന് പുറത്തു നിര്‍ത്തുന്ന ഒരു തരം സംഘടനാ വര്‍ഗ്ഗീയത. സംഘടനകള്‍ സമൂഹത്തിന് വേണ്ടിയാവണം. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയാവരുത്. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ എന്ത് കൊണ്ട് മുറപോലെ നടക്കുന്നില്ല. 20 ശതമാനം ജീവനക്കാര്‍ മാത്രമാണ് ആത്മാര്‍ത്ഥമായും സത്യസന്ധമായും പണിയെടുക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നു 80 ശതമാനത്തെ ആരാണ് പിഴപ്പിച്ചത്. ഒന്ന് അന്ധമായ രാഷ്ട്രീയ പക്ഷപാദിത്വം അത് ശത്രുതയിലേക്ക് വളരുന്നു. രണ്ട്. പണിയെടുക്കാതെ പാര്‍ട്ടി (യൂണിയന്‍) പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പോകാന്‍ മേലധികാരികള്‍ക്ക് നടപടികള്‍ സ്വീകരിക്കാനോ ഉത്തരവുകള്‍ നടത്താനോ കഴിയാതെ സിവില്‍ സര്‍വ്വീസ് രംഗം ഷണ്ടീകരിക്കപ്പെട്ടിരിക്കുന്നു. പൗരന്മാരുടെ സമയ-സാമ്പത്തിക നഷ്ടം, വികസന മുരടിപ്പ്, കൈക്കൂലി, അസംതൃപ്തി പലപ്പോഴും സംഘര്‍ഷം. നീതി നിഷേധിക്കപ്പെട്ടവരുടെ പത്രിവിട്ട ചിന്തകള്‍. ഇതൊക്കെയാണ് സംഭവിക്കുന്നത്. നിലവിലുള്ള ഉദ്യോഗസ്ഥരാല്‍ 50 ശതമാനം എങ്കിലും പണിയെടുത്താല്‍ തീരുന്നതാണ് പ്രശ്‌നങ്ങള്‍. ഉദ്യോഗസ്ഥ രംഗത്തെ ഈ ഭീമത്സമായ അവസ്ഥ സി.പി.ഐ.(എം) ന്റെ സൃഷ്ടിയാണ് സംഭാവനയാണ്.
രണ്ട്. നമ്മുടെ ഭരണ നിര്‍വ്വഹണ രംഗത്തെ ഏറ്റവും വലിയ പങ്ക് പോലീസ് കേസ്, എന്നീവയിലേക്ക് തിരിവിടപ്പെടുന്നു. നേരം വെളുത്താല്‍ ഈ രംഗങ്ങള്‍ സജീവമാകുന്നത് രാഷ്ട്രീയ ക്രമിനലുകള്‍ക്ക് വേണ്ടി. പാര്‍ട്ടികള്‍ മനസ്സുവെച്ചാല്‍ നമ്മുടെ ജയിലുകള്‍ പോലും കാലിയാവുമെന്ന് ചുരുക്കും.
ക്രമസമാധാന നില തകര്‍ക്കുന്നത് അടിസ്ഥാന പരമായി രാഷ്ട്രീയ ക്രമിനലിസം തന്നെ. ചന്ദ്രശേഖര്‍ വധാന്വേഷണത്തിന് ഖജനാവില്‍ നിന്ന് എത്ര കോടി ചെലവയിക്കാനും, എത്ര പോലീസുകാര്‍ എത്ര നാള്‍ പണിയെടുത്തു കാണും.
ലതികയുടെ റൗഡിയായ മകനെ നാട് കടത്താനുള്ള ഉത്തരിവിറക്കാന്‍ എത്ര പണം പൊതു ഖജനാവില്‍ നിന്ന് ചോര്‍ന്നു. എത്രയെത്ര ചര്‍ച്ചകള്‍, പരിശോധനകള്‍, കടമ്പകള്‍, ഈ അവസ്ഥ മാറ്റാന്‍ പാര്‍ട്ടികള്‍ വിചാരിച്ചാല്‍ കഴിയും. അതിനു മനസ്സു വെക്കാനുള്ള അവസരമാവണം പിറന്ന നാട്ടില്‍ നിന്ന് നാട് കടത്താന്‍ നുവൃത്തികേട് കൊണ്ടു ഉത്തരവിറക്കേണ്ടിവന് പുതിയ സംഭവം ഈ രാഷ്ട്രീയ നിതാഖാത്ത് എന്തുകൊണ്ടും മാധ്യമ വിചാരണക്കും, ചാനല്‍ ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചില്ലെന്ന് ചിന്തഉയരുന്നുണ്ട്. കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ട ഒരു മേഖലയായി മാധ്യമരംഗം വാണിജ്യവല്‍ക്കരിക്കപ്പെട്ടു എന്ന് നാം തിരിച്ചറിയുകാണ്. നേതൃ ദാരിദ്ര്യം ഒരു പാര്‍ട്ടിയേയോ ഒരു ജന സമൂഹത്തെയോ മാത്രമാവില്ല പ്രതികൂലമായി ബാധിക്കുന്നത്. ഒരു രാഷ്ട്രത്തിനും, ഭാവി സമൂഹത്തിനും അനുഭവിക്കേണ്ടിവരും. മത-സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ മികച്ച നാകരെ സൃഷ്ടിക്കണം. പാകപ്പെടുത്തണം. റൗഡിസം വളര്‍ത്തുന്നതും സഹായിക്കുന്നതും മൗനാനുവാദം നല്‍കുന്നതും നിശബ്ദരാവുന്നതും സാമൂഹ്യ ദ്രോഹമാണെന്ന് പറയേണ്ടതില്ലല്ലോ.

1 comment:

  1. ........ന്നാലും സരിതേടത്രേം വരില്ല

    ReplyDelete