ശിക്ഷ യേറ്റുവാങ്ങുന്ന ഇരുമ്പ് വണ്ടികള്‍ തുരുമ്പെടുത്തു തീരുന്നു.
മണലും, വെടിമരുന്നും, ബോബും കഞ്ചാവും കടത്തിയതാണ് കുറ്റം. പെണ്ണിനെ കട്ട് കടത്തിയതും ഈ തുരുമ്പ് വണ്ടിക്കകത്താണന്ന് നിയമപാലകര്‍.
പോലീസും, കോടതിയും, നിയമപുസ്തകം പഠിച്ചു പരിശോധിച്ചു മനുഷ്യപ്രതികള്‍ക്ക് ശിക്ഷയും, മാപ്പും നല്‍കി അവര്‍ സ്വതന്ത്രരായി. വെയിലും മഞ്ഞും മഴയും ഏറ്റ് വാങ്ങി കാക്കകള്‍ക്ക് കാഷ്ടിക്കാന്‍, നായകള്‍ക്ക് മൂത്രിക്കാന്‍ മാര്‍ജ്ജാരനിണപേരാന്‍ വിധിക്കപ്പെട്ട് വഴിമുടക്കി സ്ഥലം മുടക്കി തുരുമ്പെടുക്കുന്ന വാഹനങ്ങള്‍ക്കുമില്ലേ-? മോചനം. നമ്മുടെ നീതി വ്യവസ്ഥയുടെ മ്യത പ്രായത്തെയോ അശാസ്ത്രീയതയോ- അതുംമല്ലങ്കില്‍ നിര്‍വ്വഹണാധികാരികളുടെ നിസ്സംഗതയയോ അടയാളപ്പെടുത്തുകയാണിത്.
സൗഹൃദ കൂട്ടായ്മയിലും, ബ്ലോഗിലും അധിക നേരം കയറിയിറങ്ങാനെനിക്ക് മിച്ച നേരമില്ലങ്കിലും ഞാനിടക്ക് അതിലൂടെയെക്കെ കയറിയിറങ്ങി പ്പോകാറുണ്ട്. നല്ല ആശയങ്ങള്‍ ചിലതില്‍നിന്നൊക്കെ ശേഖരിച്ചു പോരും.
''ചിതലരിക്കാത്ത ചിന്തകള്‍'' എന്നാരോ പറഞ്ഞു വെച്ചതിനാല്‍ സൗകര്യമായി''. സമയം പോലെ പ്രസക്തമാണ് താല്‍പര്യവും. ഉറക്കവും, ഊണും, വിശ്രമവും മാത്രമാവുമ്പോള്‍ സൗഹൃദം മാത്രമല്ല ലോകത്തിലൊരിടവും നഷ്ടമാവുന്നു.
ഒരു കിലോ അരിക്ക് അന്‍പതു റുപ്പിക മേല്‍ കടന്നു. പട്ടാപകലിലും നഗര ഹ്യദയത്തില്‍ മുളക് പൊടിയും, തലക്കടിയും നടക്കുന്നു. അച്ചനെ മകന്‍ വെട്ടുന്നു- അമ്മയെ മകള്‍ കൊല്ലുന്നു. ഭരണസിരാകേന്ദ്രങ്ങള്‍ ലലാമണികള്‍ കരത്തിലൊതുക്കി കാര്യം നേടിപ്പോകുന്നു.
കല്ല്യാണ പ്രായത്തിന്റെ പേരില്‍ മാധ്യമങ്ങളും, യുക്തിവാദികളും (?) ഇടതുപക്ഷവും, ഫാസിസ്റ്റുകളും ഒച്ച വെച്ച് ആര്‍ക്കോ വേണ്ടി ആരെയോ ഭയപ്പെടുത്തുന്നു, ഇകഴ്ത്തുന്നു. ഭാരത ഭൂമിയുടെ മാറില്‍ പാര്‍ക്കുന്ന മാനവന്റെ മനസ്സ് തേങ്ങാതെന്ത് ചെയ്യും.

കലികാലം
ReplyDelete