അമേരിക്ക, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റ് ജനാധിപത്യമാണെന്ന് അറബ് ന്യൂസ് എഡിറ്റര്‍ താരീഖ് മിഷ്‌കഷ് അഭിപ്രായപ്പെട്ടത് കോഴിക്കോട് വെച്ച്. എന്നാല്‍, സഊദിയില്‍ ജനാധിപത്യം 2020 ഓടെയേ എത്താനിടയുള്ളൂ എന്നാണ് വിചാരലോക നിരീക്ഷണം.
രാജഭരണത്തിന്റെ അടിവേരുകള്‍ തേടിയവരെത്തിച്ചേരുന്നത് ആയുധം കൊണ്ട് അതിക്രമമായി പിടിച്ചതാണവര്‍. രാജ്യഭരണം എന്ന് തന്നെയാണ് ഇക്കാരണത്താല്‍ മതപരവും ധാര്‍മികവുമായ അധികാരമോ അവകാശമോ രാജക്കന്മാര്‍ക്ക് അംഗീകരിച്ചു കൊടുക്കാനാവില്ല.
രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.
ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.
സ്ത്രീകളുടെ സ്വകാര്യതയും മഹത്വവുമാണ് ശ്വേത കളങ്കപ്പെടുത്തിയതെന്ന് വിമര്‍ശകരും.. സിനിമാ രംഗത്തെ പ്രമുഖരും കക്ഷി ചേരുന്നു. ലിബര്‍ട്ടി ബശീര്‍ ശ്വേതയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംവിധായകന്‍ ബാബു അതിരൂക്ഷമായി അനുകൂലിച്ചു.
സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് പ്രബല ഗ്രൂപ്പുകളും അനേകം ദുര്‍ബല ഗ്രൂപ്പുകളും ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ എ. രമേശ് ചെന്നിത്തലയുടെ ഐ. വയലാര്‍രവി, മുരളി, പത്മജ അങ്ങനെ സംസ്ഥാന ഗ്രൂപ്പുകള്‍. ജില്ലകളില്‍ ചെറുമട്ടത്തില്‍ ഉപ ഗ്രൂപ്പുകളും ഉണ്ടെത്രെ? ഈ വിഭാഗങ്ങളെയൊക്കെ പോസ്റ്റ് ചെയ്യാന്‍ മാത്രം സീറ്റ് കപ്പാസിറ്റിയില്ലാതെ നേതൃത്വം വിയര്‍ക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22 വരെ ആയി ഉയര്‍ത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല ഉന്നതന്‍മാരെകുറിച്ചും പലവിധ പരാധികള്‍ പറയപ്പെടുക പതിവുള്ള കാര്യം. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്രുവാണെന്നായിരുന്നു ഇത് വരെ പലരും പറഞ്ഞ് പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് ലോക നേതാവായി പരിഗണനകിട്ടാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്രു ചൈനയുമായി യുദ്ധം തോറ്റുകൊടുക്കുകയായിന്നു എന്നിപ്പോള്‍ സൈനിക മേധാവി തന്നെ പറയുന്നു. വ്യാമസേനയെ അനങ്ങാന്‍ വിടാതെ കടന്നാക്രമിച്ചു ചൈനക്ക് സഹായകമായ നിലപാട് പ്രധാനമന്ത്രി നെഹ്രു സ്വീകരിച്ചു. ഇന്ത്യന്‍ ഭൂമിയും നിരവധി ജവാന്മാരേയും, ഭാരതത്തിന്റെ മാനവും നെഹ്രു തുലച്ചെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതിങ്ങളില്‍ നിന്ന് വലിയ നിഷേധങ്ങളൊന്നും ഇത് വരെ വന്നതുമില്ല.
26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള (48% മരുഭൂമിയും 31% ചെങ്കുത്തായ മലകളും) ഫലസ്തീന്‍ ആ ജനതക്ക് ആരാണ് നിഷേധിക്കുന്നത്? ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവി ചരിത്രത്തിലെ ഭീകരമായ ഒരു വഞ്ചനയുടെ ഫലമാണ്.
ഭൂമിയുടെ കേന്ദ്രമാണ് ഫലസ്തീന്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസാകരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ പലര്‍ക്കും, ഭൂമിയും ചരിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്.
അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്ത്യാനികളും, ജൂതരും ഈ പ്രദേശത്ത് താമസമാക്കി.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപക്ഷത്തെ അനിഷേധ്യ നേതൃത്വം ചേര്‍ത്തലക്കാരന്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നു.
''ചാണക്യ'' സൂത്രക്കാരനായിരുന്ന കെ.കരുണാകരനെ ആന്റണി ഏത് വിധം കൈകാര്യം ചെയ്തു എന്നറിയാത്തവര്‍ വിരളം. ആന്റണി ഒരു ഘട്ടത്തില്‍ കരുണാകരന്റെ തന്ത്രത്തിന് മുമ്പില്‍ പതറി ഇന്ദിരാഗാന്ധിയുടെ നയനിലപാടില്‍ പ്രതിഷേധിച്ചെന്ന് പറഞ്ഞു എ.കോണ്‍ഗ്രസുണ്ടാക്കി ഇടതുപക്ഷ പങ്കാളിത്തം നേടി. ആര്യാടന്‍ മുഹമ്മദ് അങ്ങനെ ഇടതു ഭരണത്തിലെത്തി.
പിന്നീട് കരുണാകരന്റെ കാലിടറി ആന്റണിയോട് തോറ്റ് ഡിക്ക് കോണ്‍ഗ്രസിലെത്തി. അങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റണി നിര്‍വ്വഹിച്ച ധര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്.
പഴയ ബര്‍മ്മയും, റംങ്കൂണും പലരും മറന്നുകാണും. രണ്ടാം ലോക മഹായുദ്ധകാലത്ത് റംങ്കൂണില്‍ നിന്നും മറ്റും കാല്‍നടയായി കാടുകള്‍ താണ്ടി രക്ഷപ്പെട്ട ഇന്ത്യക്കാരും വഴിക്ക് കുഴഞ്ഞുവീണു മരിച്ചവരും ഇപ്പോള്‍ അധിക വായനക്ക് വിധേയമാകാറില്ല.
ബര്‍മ്മ പിന്നെയുമെത്രയോ മാറി. പട്ടാള ബൂട്ടിനുള്ളില്‍ എന്തൊക്കെ നടന്നു എന്നാരുമറിഞ്ഞില്ല. പതിവ് പോലെ അന്താരാഷ്ട്ര സമൂഹം അസ്സലായി മൗനം പാലിച്ചു. ഐക്യരാഷ്ട്രസഭക്കും അധികമൊന്നും ഇടപെടാനായില്ല. അല്ലെങ്കില്‍ താല്‍പര്യം കാണിച്ചില്ല. ബര്‍മ്മയൊരു സാമ്പത്തിക ശക്തിയോ, വിപണിയോ അല്ലല്ലോ.
പഠനാത്മക ഗ്രന്ഥമായ ഖുര്‍ആന്‍, ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്‌വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍, ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിക്കുന്നു. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)