Monday, 29 July 2013

ജുഡീഷ്യല്‍ ടെററിസം വരാതെ നോക്കണം

ഇന്ത്യയുടെ യശസ് നിലനിര്‍ത്തുന്നത്തില്‍ ഭരണഘടന വഹിക്കുന്ന പങ്ക് ചെറുതല്ല. ഭരണഘടന സംരക്ഷിക്കുന്നതിന്നും, വ്യാഖ്യാനിക്കുന്നതിന്നും ജുഡീഷ്യറി കാണിക്കുന്ന ജാഗൃത പ്രശംസിനീയം തന്നെ.

എന്നാല്‍ ചിലപ്പോഴെങ്കിലും വിവാദങ്ങളും, വിപരീത ചിന്തകളും വളര്‍ത്താന്‍ ചിലരുടെ നടപടികള്‍ കാരണമാകുന്നു. നീതിന്യായവ്യവസ്ഥയുടെ സ്വാഭാവിക വ്യത്തത്തില്‍നിന്നാണ് ജുഡീഷ്യല്‍ നടപടികള്‍ രൂപപ്പെടുന്നത്. ഈ വ്യവസ്ഥകളുടെ ഉദാരതകളാണ് ന്യായാധിപന്മാരും, നിയമ പണ്ഡിതരും ഉയര്‍ത്തിക്കാണിക്കേണ്ടത്.

അബ്ദുന്നാസ്വിര്‍ മദനിയുടെ ജാമ്യഹരജി പ്രൊസിക്യൂട്ടര്‍ എതൃത്തു വാദിച്ചു എന്നത് നിയമപരമായ ഒരുഘടകമാവാം. കുറ്റപത്രത്തിന്റെ വരുതിയിലൊതുങ്ങി പോലീസ് നല്‍കിയ വിവരണങ്ങളെ ബലപ്പെടുത്തുന്ന വാദമാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ നടത്തേണ്ടത്. ആ-അര്‍ത്ഥത്തില്‍ മദനിയുടെ ജാമ്യഹരജി തള്ളണമെന്ന വാദം നമ്മുടെ നിയമ വ്യവസ്ഥയുടെ പഴുതുകളാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ കുറ്റപത്രത്തിലില്ലാത്ത കാര്യങ്ങള്‍ കൂടി പൊലിപ്പിച്ചുപറഞ്ഞു ജാമ്യഹരജി എതൃത്ത നടപടി ഒരു തരം ജുഡീഷ്യല്‍ ടെററിസമാണന്ന് പറയേണ്ടിവരും. കുറ്റപത്രം സംരക്ഷിക്കാന്‍ ഒരു ഉപഗൃഹം പോലെ പ്രദീക്ഷണം വെക്കാന്‍ പ്രൊസിക്യൂട്ടര്‍ നിര്‍ബന്ധിതനാവുമ്പോള്‍ നീതിബോധം കിദച്ചു മാറിനില്‍ക്കേണ്ടിവരുന്നു.

പലകേസുകളിലും ഈ വിധം കാട് കയറിയ വാദങ്ങളും, നിരീക്ഷണങ്ങളും ഉണ്ടാവുന്നു. കോടതിക്ക് മുമ്പിലത്തുന്ന വ്യവഹാരങ്ങള്‍ ഭരണഘടനാ പിരധിയില്‍ വ്യാഖ്യാനിച്ച് പരമാവതിയോ പൂര്‍ണ്ണമായോ ശിക്ഷയും, നീതിയും വിധിക്കുന്നതാവണം വിധിന്യായങ്ങള്‍.
കൊച്ചി നഗരത്തിലെ ഒരു റോഡില്‍ ഗതാഗതക്കുരുക്കുണ്ടായതോ, റോഡ് തകര്‍ന്നതോ ഒരു സര്‍ക്കാറിന്റെ പൊതു പ്രതിഛായ മോശമാകുന്നവിധം നിരീക്ഷണം നടത്തുന്നതാവരുത് ഒരു ന്യായാധിപന്റെയും നീതിബോധം. ഇങ്ങനെയുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ടാവുന്നു ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നവിധവും ചിലപ്പോഴൊക്കെ വിധികള്‍ വരുന്നു.
കോടതികളോട് പൗരന്മാര്‍ വെച്ചു പുലര്‍ത്തേണ്ട ബഹുമാനത്തിന്റെ ലക്ഷമണരേഖകള്‍ ലംഘിക്കപ്പെടാന്‍ ഇടവരുത്തുന്ന വിധത്തിലാവരുത് കോടതി നിലപാടുകള്‍. ഉചിതമായ വാക്കുകള്‍ ഉപയോഗിക്കുകയും, അനുചിതമായത് ഉപേക്ഷിക്കുകയും ചെയ്യുന്നവിധി ന്യായങ്ങളെ പദസംമ്പത്തിന്റെ പേരില്‍പോലും പൗരന്മാര്‍ ആദരിക്കും.
ഇന്ത്യയുടെ കോടതികളില്‍ കെട്ടികിടക്കുന്ന വ്യവഹാരങ്ങള്‍ തീര്‍പ്പായികിട്ടാന്‍ നിലവിലുള്ള സൗകര്യം ഉപയോഗിച്ചാല്‍ 600 വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമത്രെ! തീര്‍പ്പുകള്‍ തേടി കോടതികളെ സമീപിക്കുന്നവര്‍ക്ക് തീര്‍പ്പ് ലഭിക്കാതെ വരുന്നത് നീതിനിഷേധം മാത്രമല്ല സത്യം നിരാകരിക്കല്‍കൂടിയാണ്. പലകേസുകളിലും നിലവിലുള്ള നടപടിക്രമങ്ങള്‍ ഏറെ കാല താമസം ഉണ്ടാക്കാന്‍ കാരണമാവുന്നു. പല വ്യവഹാരങ്ങളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സത്യത്തിന്നൊപ്പം നില്‍ക്കാന്‍ കഴിയാതെ വരുന്നു. അമേരിക്കന്‍ കോടതികളില്‍ പ്രൊസിക്യൂട്ടര്‍മാര്‍ക്ക് സ്വതന്ത്ര നിലപാടിന് അവകാശം ഉണ്ട്. അന്യായമായി ചുമത്തപ്പെട്ട പരാധിയാണങ്കില്‍ അഥവാ പോലീസോ സര്‍ക്കാര്‍ മിഷിനറിയോ കാണിക്കുന്ന കൈ അബന്ധമെങ്കില്‍ അത് ചൂണ്ടികാണിച്ച് നീതിക്കൊപ്പം നിലകൊള്ളാന്‍ പ്രൊസിക്യൂട്ടര്‍ക്ക് കഴിയുന്നു.
കര്‍ണാടക പോലീസ് ചാര്‍ജ് ചെയ്ത എട്ട് സ്‌ഫോടനങ്ങളില്‍ അബ്ദുന്നാസ്വിര്‍ മദനി നേരിട്ട് പ്രതിയല്ല. എന്നാല്‍ പ്രേരണകുറ്റമുള്‍പ്പെടെയുള്ളത് ചുമത്തിയാണ് അദ്ദേഹത്തെ പോലീസ് പിടിച്ചുകൊണ്ടുപോയത്. പോലീസ് തീര്‍ത്ത ഒരു തിരക്കഥക്ക് ചുറ്റും വലയം വെക്കാനേ നമ്മുടെ നീതി ന്യാവ്യവസ്ഥക്ക് കഴിയൂ എങ്കില്‍ അതാണ് തിരുത്തപ്പെടേണ്ട ടെററിസം.
മഅദനി തെറ്റ് ചെയ്തുവെങ്കില്‍ വിചാരണ നടപടികള്‍ തുടരണം. നീണ്ട സംവല്‍സരങ്ങള്‍ വിചാരണ തടവുകാരനായി പീഢിപ്പിക്കുന്നത് മനുഷ്യത്വ പരമല്ലല്ലോ. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അബ്ദുന്നാസ്വിര്‍ മദനി നിരപരാധിയാണ് കോടതി വിധിച്ചു. എന്നാല്‍ മദനി അപരാധിയാണന്ന് പറഞ്ഞു വര്‍ഷങ്ങള്‍ പീഢിപ്പിച്ചവരെയും കൂട്ടുനിന്നവരെയും കോടതി വിമര്‍ശിച്ചുപോലുമില്ല. ബോധപൂര്‍വ്വം വ്യാജാരോപണം കെട്ടിച്ചമച്ചു പൗരന്മാരെ പീഢിപ്പിക്കുന്ന അവസ്ഥ തുടരാന്‍ അനുവദിച്ചുകൂടാ.
അബ്ദുന്നാസ്വിര്‍ മദനിയുടെ മാതാപിതാക്കള്‍, ഭാര്യ സന്താനങ്ങള്‍, കുടുംബങ്ങള്‍, സംഘടനാ ബന്ധുക്കള്‍ തുടങിങിയവരും ഇവിടെ പീഢിപ്പിക്കപ്പെടുകയാണ്.വിശുദ്ധ റമദാനും, പെരുന്നാളും അന്യായമായി ജയില്‍ മുറിക്കകത്ത് കഴിയേണ്ടിവരുന്നു.
ബംഗ്ലൂര്‍ സ്‌ഫോടന കേസിലെ അന്വേഷണം എന്തുകൊണ്ട് പോലീസ് പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നില്ല. മുഴുവന്‍ പ്രതികളെയും കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നില്ല. പോലീസ് ചമച്ചുണ്ടാക്കുന്ന കഥകള്‍ക്കൊപ്പം പൊതുകജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പ്രൊസിക്യൂട്ടര്‍ നിലപാട് സ്വീകരിക്കണമെന്ന വ്യവസ്ഥക്കെതിരില്‍ നിയമവ്യാഖ്യാനത്തിന് അധികാരമുള്ള കോടതികള്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.
പ്രൊസിക്യൂട്ടര്‍ ഒരു തരം ദിവസകൂലിക്കാരെ പോലെയാണോ പെരുമാറേണ്ടത്. നമ്മുടെ മഹത്തായ ഭരണഘടനയുടെ പരിരക്ഷയും നീതി നിര്‍വ്വഹണങ്ങള്‍ക്ക് അവസരം സൃഷ്ടിക്കലുണ്ടാവണം മുല്യബോധമുള്ളവരുടെ നിലപാടുകള്‍. കോടതി അലക്ഷ്യത്തിന്റെ പേരിലും, പൊതു താല്‍പര്യ ഹരജിയുടെ പേരിലും ഇപ്പോള്‍ നടക്കുന്ന പലതും പരിഷ്‌കൃത സമൂഹത്തിന് മനസ്സിലാവാത്ത നൈതികതയുടെ പ്രശ്‌നം നില നില്‍ക്കുന്നു. ഇന്ത്യയുടെ എക്‌സിക്യുട്ടൂവും, ലെജിസ്ലേറ്റീവും പൗരന്മാരുടെ കടുത്ത വിചാരണക്ക് വിധേയമാവുന്നു. എന്നാല്‍ ജുഡീഷ്യറി വേറിട്ട് നില്‍ക്കുന്നു. ഇത് ഉചിതമോ, അനുചിതോ ഇതാണ് പരിശോധിക്കേണ്ടത്.

1 comment:

  1. സ്റ്റേറ്റ് ഒരു കെണിയൊരുക്കിയാല്‍ രക്ഷപ്പെടുക പ്രയാസം!!

    ReplyDelete