വിശേഷിച്ചു പണിയൊന്നുമില്ലാതെ കുളിച്ചൊരുങ്ങി പകലും രാത്രിയും തെരുവിലിറങ്ങി വിപ്ലവകാരികളാവുന്ന പ്രവണതക്ക് ഒരുപാട് ചരിത്ര പിന്‍ബലം ഉണ്ട്. ന്യൂജനറേഷന് പണികൊടുക്കാത്ത ഭരണകൂടങ്ങള്‍ പാഠം പഠിച്ചിട്ടുമുണ്ട്. എന്നാല്‍, നാട്ടുകാരും ഈ ഏടാകൂടത്തില്‍ വീര്‍പ്പുമുട്ടുന്നത് കുറവല്ല.
സാംമ്രാജ്യത്വ വിരോധം(?) എന്ന ഒരജ്ഞാത സ്പിരിറ്റ് മാധ്യമങ്ങള്‍ കുത്തിക്കയറ്റി ചെറുപ്പക്കാരെ തെരുവിലിറക്കി കലഹം സൃഷ്ടിക്കുന്നു. അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു. സര്‍ക്കാര്‍ ഒരു പക്ഷത്ത് ചേരുന്നു. അടിതട പുരോഗമിച്ച് ടിയര്‍ ഗ്യാസിലും പിന്നീട് വെടിവയ്പ്പിലും എത്തും. അത്തരം രാഷ്ട്രങ്ങളിലെ ഭരണസിരാകേന്ദ്രങ്ങള്‍ മരവിച്ചുനില്‍ക്കും. വ്യവസായ, വാണിജ്യ രംഗവും ടൂറിസവും വിദ്യാഭ്യാസവും താളം തെറ്റും.
ഇവിടെ ലാഭമടിക്കുക സാമ്രാജ്യശക്തികള്‍ തന്നെ-ആയുധം വിറ്റഴിയും വ്യവസായ ഉല്‍പ്പനങ്ങള്‍ക്ക് ഡിമാന്റ് കൂടും. വില കൂടും, ലോകബാങ്കില്‍നിന്ന് കടം പോകുന്നത് വഴി നിക്ഷേപക രാഷ്ട്രങ്ങള്‍ക്ക് കുശാലാവും. ചുരുക്കത്തില്‍ വീണ്ടുവിചാരമില്ലത്ത വിപ്ലവങ്ങളും വിപ്ലവകാരികളും അടിസ്ഥാന പരമായി സാംമ്രാജ്യ സൃഷ്ടിയാണെന്ന് വേണം മനസ്സിലാക്കാന്‍.
ഈജിപ്ത് മുഹമ്മദ് മുര്‍സി വന്ന വഴി ശരി വഴിയായില്ല. മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന സംഘടന തന്നെ ഒരു തീവ്രവാദ വിഭാഗമാണ്. പ്രതിപക്ഷ ബഹുമാനമോ, വിശാലകാഴ്ചപ്പാടോ ഇല്ലാത്ത മതം ചാലിച്ച തനി രാഷ്ട്രീയം. ഹുസ്‌നി മുബാറക്കും അതിന് മുമ്പ് അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും മതാവേശമില്ലാത്ത തനി രാഷ്ട്രീയക്കാരായിരുന്നു. അതിനാല്‍ അവര്‍ക്ക് ഒരു നാട്ടിന്റെ സാംസ്‌കാരിക ഭൂമികയോട് നീതിപുലര്‍ത്തിയ വികസനം അസാധ്യമായി.
സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തിലൂടെ ജമാല്‍ അബ്ദുന്നാസിര്‍ ജനകീയ നായക പരിവേശത്തിലെത്തി. സീനയ് യുദ്ധ വിജയത്തിലൂടെ അന്‍വര്‍ സാദത്തും മിസ്‌രികളുടെ മനം കവര്‍ന്നു. എന്നാല്‍, ഹുസ്‌നീമുബാറക്ക് സുഖം തേടി അലഞ്ഞപ്പോള്‍ തൊഴില്‍രഹിതരുടെ കൂട്ടം പരിഹാരം തേടിയിറങ്ങിയത് ബ്രദര്‍ഹുഡ് ഓഫീസിലും സാഹിത്യത്തിലും ക്ലാസുകളിലുമാണ്. ബ്രദര്‍ഹുഡ്കാരുടെ തിയോളജികള്‍ രൂപപ്പെടുത്തിയതോ സാമ്രാജ്യശക്തികളും.
മുര്‍സി കുറെ കാലം ജയലില്‍ കിടന്നു. പിന്നെ കൈറോവിലെ കൊട്ടാരത്തിലെത്തി. വീണ്ടും പഴായതാവളത്തിലെത്തി. ഒരു വര്‍ഷം നീണ്ട അധികാര കാലയളവില്‍ സിറിയയില്‍, ലിബിയയില്‍ തുടങ്ങി അയല്‍പ്പക്ക സഹോദര രാഷ്ട്രങ്ങളില്‍ ഈജിപ്ത് കൈകൊണ്ട രാഷ്ട്രീയ നിലപാട് ഒരു ബാല രാഷ്ട്രീയക്കാരനിലുംതാഴെയാണെന്ന അവസ്ഥയുണ്ടായി.
ഈജിപ്തിനോളമോ അധിലധികമോ സൈനിക പ്രാധാന്യമുള്ള തുര്‍ക്കിയിലെ മതേതര വ്യവസ്ഥകളും ചിട്ട വട്ടങ്ങളും കര്‍ഷനമായി പിന്തുടരുന്നു പട്ടാളവും ജുഡീഷ്യറിയെയും മെരുക്കി കൊണ്ടുപോകുന്ന തുര്‍ക്കിയിലെ ഉറുദുഗാനില്‍ നിന്നെങ്കിലും മുര്‍സി ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു. തുനീഷ്യയിലെ ഗനൂഷിയും മാതൃകയാണ്. ഭരണമേറ്റ ഗനൂഷി ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചും അതിന്റെ ഗുണവിശേഷങ്ങളെ സംബന്ധിച്ചും വൈവിധ്യങ്ങള്‍ ഒന്നിപ്പിക്കുന്ന മാസ്മിരിക സിദ്ധിയെ സംബന്ധിച്ചും സംസാരിച്ചിരുന്നു.
ഈജിപ്ത് ഇങ്ങനെ കത്തിച്ച് ദിനേനെ നിരവധി പേരെ കൊന്നുതീര്‍ക്കുന്നതിന്റെ പ്രഥമ ഉത്തരവാദി ബ്രദര്‍ഹുഡ് തന്നെയാണന്ന് ചരിത്രം പറയാതെ പറയും. മാധ്യമം ദിനപത്രം കുറെനാള്‍ 'മുര്‍സി മൗലിദ്' തന്നെയാണ് അച്ചടിച്ചുവന്നിരുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ തനത് രൂപവും ആശയാടിത്തറയും ഫിലോസഫിയും തിയോളജിയും ബ്രദര്‍ഹുഡായതാവാം കാരണം.
ഇഖാമത്തുദ്ദീന്‍ പോലെയല്ല ഹുകൂമത്തെ ഇലാഹി എന്ന് കേരള ജമാഅത്തുകാര്‍ ഏറെ വൈകി തിരിച്ചറിഞ്ഞിരുന്നു. അതുകാരണം മൂല്യമുള്ളവരും ഇല്ലാത്തവരും ആരൊക്കെയാണെന്ന് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു പ്രാഥമിക പഠനത്തിന് അവസരം കിട്ടിയത് മെച്ചം.
വളാഞ്ചേരിയിലെ മുഹമ്മദലി സാഹിബിന്റെ ആത്മാവിന് നൊന്തുപോകുന്ന പാദകങ്ങളാണ് സിദ്ദീഖ്ഹസനും ആരിഫ് അലിയുമടങ്ങിയ ടീം പില്‍ക്കാലത്ത് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒന്നാംതരം ഇസ്‌ലാമിസ്റ്റിനല്ലാതെ വോട്ട് ചെയ്യാനോ ഭരണം ഏല്‍പ്പാക്കാനോ ഒരു ഖാര്‍ഖൂന്‍ ഹല്‍ഖക്കാരനോ മുത്തഫഖ് ഹല്‍ഖകാരനോ (അനുഭാവിയും, അകത്തളക്കാരനും) ചിന്തിച്ചുപോയാല്‍ പോലും ഇസ്‌ലാമില്‍നിന്ന് പുറത്താണെന്ന വിചാരക്കാരായിരുന്നു സ്ഥാപക നേതാക്കള്‍. ഈ ആശയം സ്ഥാപിക്കാന്‍ അവര്‍ എഴുതിയക്കൂട്ടിയ സാഹിത്യങ്ങള്‍ക്ക് കണക്കില്ല. തെളിവായി നിരത്തിയ ആയത്തുകള്‍, ഹദീസുകള്‍, ഇസ്‌ലാമിക ചരിത്രങ്ങള്‍, ഗവേഷണങ്ങള്‍ എല്ലാം വായിച്ചു വായിച്ചു തലപെരുത്ത ജമാഅത്തുകാരന്‍ വോട്ടെടുപ്പ് ദിവസം മുഖം വീര്‍പ്പിച്ച് പോളിംഗ് സ്റ്റേഷനില്‍ ക്യൂ നില്‍ക്കുന്നവരെ ഈര്‍ഷ്യത്തോടെ നോക്കി വോട്ട് ചെയ്യാതെ നടന്നുപോയ എത്രയെത്ര ഇന്നലകള്‍...!?
ചൂണ്ടുവിരല്‍ മഷി പുരളാതെ മരിച്ചുപോയ മഹാഭാഗ്യ(?) വാന്‍മാരുടെ മദ്ഹ് പറഞ്ഞ് എത്രമെത്ര സ്റ്റഡി ക്ലാസുകള്‍ ശൈഖ് മുഹമ്മദ് സാഹിബ് ഇപ്പോള്‍ ഇതൊക്കെ സമ്മതിക്കുമോ എന്നറിയില്ല. കാലം മാറും, നയം മാറും, കളം മാറും, കാല് മാത്രം മാറില്ല എന്നാവും പറയാനുണ്ടാവുക. ഈ ആശയത്തില്‍നിന്ന് ആ ആശയത്തിലേക്കും സംഘടനകളിലേക്കും മാറ്റുമ്പോള്‍ കാല് മാറ്റി വെക്കുന്നില്ലല്ലോ. അതിനാല്‍ കാല് മാറ്റം എന്ന് പറയുന്നത് ശരിയല്ല.!
1979 മുതല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കലശലയായി താലോലിച്ച സിദ്ധാന്തമാണ് ലീഗ് വിരോധം. രോഗംമുല്‍ധന്യമായ 1989ല്‍ ബദല്‍ സംഘടനയുണ്ടാക്കി പുറത്തായി. മുപ്പത് കൊല്ലത്തിനുശേഷം കലശലായ മുഹബ്ബത്ത് ലീഗിനോട് തോന്നിതുടങ്ങി. മതത്തെ വാണിജ്യവസ്തുവാക്കുന്ന ജമാഅത്തിന്റെയും കാന്തപുരത്തിന്റെയും സമാനതകള്‍ക്ക് നല്ല നമസ്‌കാരം എങ്ങനെ പറയും. അല്ലാഹു കാക്കട്ടെ.
വാല്‍കഷ്ണം: മുഞ്ഞബാദ കീടബാദ രാഷ്ട്രീയ ബാദ അങ്ങനെ പലവിധബാദ.
No comments:
Post a Comment