ഒന്നുകില്‍ സ്വിച്ച്ഓഫ്, അല്ലങ്കില്‍ കോള്‍ബിസി, അതുമല്ലങ്കില്‍ ഔട്ട്ഓഫ് റൈഞ്ച് ഇതായിരിക്കണം അധിപേരുടെയും അനുഭവം.
മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്മന്ത്രി, വൈദ്യൂതി മന്ത്രി, റവന്യൂ മന്ത്രി, കെ.പി.സി.സി.അദ്ധ്യക്ഷന്‍, ഗണേഷ് കുമാര്‍, പി.സിവിഷ്ണുനാദ്, അബ്ദുല്ലകുട്ടി, ഷിബുബോബി ജോണ്‍, ആര്‍.ബാലകൃഷ്ണപിള്ള, ഹൈബിഈഡന്‍, മന്ത്രി അനില്‍കുമാര്‍, കെ.സി.വേണുഗോപാല്‍, എം.ഐ.ഷാനവാസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സരിതയെ അങ്ങോട്ടും, സരിത ഇങ്ങോട്ടും പലതവണ വിളിച്ചതായി വാര്‍ത്ത.
വേണ്ടത് ഈ നേതാക്കളെല്ലാം തല്‍സ്ഥാനം രാജിവെക്കണം. എന്നിട്ട് നാട്ടുകാരുടെ കാര്യം നോക്കാന്‍ നേരമുള്ള വരെ തെരഞ്ഞെടുക്കണം. സരിതക്കൊപ്പം കറങ്ങിയ ഒരു സര്‍ക്കാര്‍ എന്ന നാണക്കേട് മാറ്റാന്‍ അതേവഴിയുള്ളു. ഇന്റ്റലിജന്‍സ് വകുപ്പിനെന്താ പണി? ഇവര്‍ക്ക് ഇതെന്നുമറിയില്ലേ-? ജോപ്പന്മാരെ തിരിച്ചറിയാന്‍ കഴിവില്ലാത്ത ഏമാന്‍മാര്‍ക്ക് ശമ്പളം പറ്റാനെന്താണധികാരം.
മുഖ്യമന്ത്രിയുടെ പി.എസിന് 35000 രൂപ മാസ ശമ്പളം. കുഞ്ഞൂഞ്ഞിന്റെ പുതുപള്ളിയില്‍ 3 കോടിയുടെ വീട് വെക്കുമ്പോള്‍ ഞാനറിഞ്ഞില്ല രാമനാരയണയെന്ന് പറയുന്നത്. ജനങ്ങളെ അതിരുകടന്ന പരിഹസിക്കലാണ്.
എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് എന്തിന് താമസിപ്പിച്ചു. ആര് താമസിപ്പിച്ചു-മുക്കിയതിന് കിട്ടിയ പ്രത്യൂപകാരമെന്ത്-? ഇപ്പോള്‍ മുസ്‌ലിയാരെ സംബന്ധിച്ച് സംസ്ഥാന ഇന്റ്റലിജെന്‍സുകാരും ചിലതൊക്കെ കണ്ടെത്തി റിപ്പോര്‍ട്ടാക്കി തിരുവഞ്ചൂരിനും, ഉമ്മന്‍ചാണ്ടിക്കും നല്‍കീട്ടുണ്ട്.
റിപ്പോര്‍ട്ട് മേശവലിപ്പില്‍ വെച്ച് ഉമ്മന്‍ചാണ്ടി കൈതപ്പൊയില്‍ പോയി 27 കോടി പ്രഖ്യാപിച്ചത് വിശദീകരിക്കേണ്ടിവരും. കോണ്‍ഗ്രസ് പാര്‍ട്ടിയും വിശദീകരിച്ചേ പറ്റു.
ആര്യാടനും, മറ്റ് ചലരും ഉത്തരം പറയേണ്ടിവരും. ഭരണാധികാരികള്‍ അവരുടെ വിശ്വാസം കളഞ്ഞുകുളിച്ചു. ജുഡീഷ്യറിക്ക് മുമ്പില്‍ ''മ്പംമ്പംമ്പ'' ചിലവാകില്ലന്നുറപ്പ്.
സോളാര്‍ തട്ടിപ്പിനെക്കാള്‍ വലുതാണ് നോളേജ് തട്ടിപ്പെന്നും വന്‍സ്രാവുകള്‍ക്കതില്‍ താല്‍പര്യമുണ്ടന്നും കാലം തെളിയിക്കും. സരിതയാരാ-?
രാഷ്ട്രീയ നേതാവല്ല-
പൊതുപ്രവര്‍ത്തകയല്ല-
പൗര പ്രമുഖയല്ല-
വ്യവസായ-വാണിജ്യനായികയുമല്ല-
വില്ലാളി വീരത്തി മാത്രം.
പരിചയപ്പെടുത്താന്‍ ഷാനവാസിനെപോലുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍- കാര്യം നിവര്‍ത്തിച്ചു കൊടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും, ഉദ്യോഗസ്ഥരും ഇതങ്ങനെ- ഒരു രാഷ്ട്രീയ വിവാദം മാത്രമാണോ? പി.സി.ജോര്‍ജ്ജ് പറഞ്ഞു പിന്‍വലിച്ച (പിന്‍വലിപ്പിച്ച ?!) വമ്പന്‍ സ്രാവുകള്‍ ആരൊക്കെ- അവരെന്ത് നേടി- കേവലം ഒരു യുവതിയുടെ സൗന്ദര്യത്തില്‍ വീണതാണോ? എങ്കില്‍ പോലും വീണവരും, വീഴ്ത്തിയവരൂം മാപ്പര്‍ഹിക്കുന്നില്ല.
മിസ് കാള്‍ കണ്ടാല്‍ തിരിച്ചുവിളിയ്ക്കുന്ന സ്വഭാവക്കാരാത്രെ ഈ പൊണ്ണന്മാരൊക്കെ. നാണംകെട്ട കോന്തന്മാര്‍
ReplyDeleteകഴിഞ്ഞ രണ്ട് വര്‍ഷത്തിന്നിടയില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി.പ്രസിഡണ്ട് രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ടെലിഫോണില്‍ ചില സംഘടനാ കാര്യങ്ങള്‍ (പള്ളി-മദ്‌റസ കുഴപ്പം) സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല.
ReplyDeleteതാങ്കള് ഈ മന്ത്രിമാരെ ഒക്കെ വിളിച്ചു സമയം കളഞ്ഞ നേരത്ത് സരിതയെ വിളിച്ചിരുന്നെങ്കിൽ കാര്യം നടന്നേനെ. അവർ ആണല്ലോ കേരളം ഭരിച്ചിരുന്നത്. ഹ ഹ....