Monday 23 September 2013

മണല്‍കോഴി


    സൈബീരിയയില്‍ പ്രജനനം നടത്തി ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന കാസ്പിയന്‍ മണല്‍ കോഴിയെ കേരളത്തിലെ മാടായിപ്പാറയില്‍ കണ്ടെത്തിയതായി പത്രവാര്‍ത്ത. നേരിയ കൊക്കും പുരികവും മാറിടത്തെ മനോഹരമാക്കുന്ന ചെമന്ന നിറവുമാണ് ഈ പക്ഷിയെ തിരിച്ചറിയാന്‍ അടയാളമായി കണക്കാക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു പക്ഷിവിചാരം വരാന്‍ പ്രധാന കാരണം. ശരീഅത്ത് സംബന്ധിച്ച മാധ്യമചര്‍ച്ചകളാണ്. 
       ഇസ്‌ലാം ശരീഅത്ത് ലോക മുസ്‌ലിങ്ങള്‍(ഏകദേശം 200 കോടിയിലധികം 2013) അംഗീകരിക്കുന്നു. അവരുടെ കര്‍മസരണി നാലായി പകുത്ത് വിശദീകരിക്കുന്നുണ്ട്. കര്‍മസരണിയിലെ ഒരു പ്രധാന ഭാഗമാണ് വ്യക്തിനിയമങ്ങള്‍(ഐഛികം)
ഇതില്‍ ഊന്നിന്നാണ് പോയ നൂറ്റാണ്ടുകളിലെല്ലാം മുസ്‌ലിം ലോകം അവരുടെ വ്യക്തി നിയമങ്ങള്‍ പാലിച്ചുവന്നത്. ഇയ്യിടെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പല തര്‍ക്കങ്ങളില്‍ ഒന്നാണ് പെണ്ണെപ്പോള്‍ കെട്ടണം, കെട്ടിക്കണം എന്നത്. കെട്ടലും കെട്ടിക്കലും സര്‍ക്കാര്‍ വകയാണെന്നാണ് വെപ്പ്. 
സര്‍ക്കാര്‍ കല്‍പ്പന മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണം. ആണ്‍ 21, പെണ്‍ 18, ഇതാണ് നിലവിലുള്ള (2006) വ്യവസ്ഥ എന്ന് വച്ചാല്‍ 
171/3ലും 201/3 ലും ശൈശവം.  18ഉം 21ഉം യുവത്വം. പതിനേഴേ മുക്കാല്‍ വയസായ പെണ്ണും ഇരുപതേ മുക്കാലരക്കാലായ ആണും കെട്ടിപ്പോയാല്‍ സാമൂഹ്യക്ഷേമവകുപ്പ് വികാരം കൊള്ളും. പോലീസെത്തും. ചൈല്‍ഡ് മാരേജ് റൂള്‍സ്(2006) പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തികേസെടുക്കും. 
2013 ആഗസ്റ്റ് 23ന് ഡല്‍ഹി അഡീഷനല്‍ സെസന്‍സ് കോര്‍ട്ട് ജഡ്‌സ് ധര്‍മ്മേഷ് ശര്‍മ്മ ആശ്ചര്യപൂര്‍വം ചോദിച്ചത് 18 വയസ് വരെയുള്ള പെണ്ണിന്റെ ശരീരം സര്‍ക്കാര്‍ സ്വത്താണോ? എന്നാണ്. 

      പക്ഷെ, നിയമവും ഭരണഘടനയും ഒന്നും പലര്‍ക്കും ഒന്നുമല്ല. അവര്‍ക്കാവശ്യം ശരീഅത്തിന്റെ അരറാത്തല്‍ മംസം മാത്രം. 
     ഇസ്‌ലാം വിശ്വാസികള്‍ക്ക് അവരുടെ വ്യക്തിനിയമമനുസരിച്ച് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കിയതാണെങ്കിലും പാലിക്കപ്പെടുന്നില്ല. കോടതികള്‍ പലപ്പോവും ശക്തിയായി പ്രതികരിച്ചിട്ടും എക്‌സിക്യൂട്ടീവ് കുലുങ്ങുന്നുമില്ല. അവര്‍ പുതിയ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് തിടുക്കം കൊള്ളുന്നത്. 
      'വിവാഹപ്രായപരിധി' നിര്‍ണയത്തിലെ ആരോഗ്യപരവും ശരീരശാസ്ത്രപരവുമായ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണോ ഇത്തരം നിയമനിര്‍മാണങ്ങള്‍ എന്ന് ചോദിച്ചാല്‍ ഉത്തരം 'ബംബംബ: 18ഉം 21ഉം എന്ന കട്ടോഫ് എയ്ജിന്റെ മറവില്‍ വന്‍കുറ്റവാളികള്‍ക്ക് മൃദു ശിക്ഷ വിധിക്കാനേ കഴിയുന്നുള്ളൂ. മാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലധികവും 16-18 വയസ്സിലാണ് നടക്കുന്നതെന്ന് പോലീസ് ഭാഷ്യം. 
      കുപ്രസിദ്ധ ഡെല്‍ഹി കൂട്ട ബലാല്‍സംഘ കൊലപാതക കേസിലെ ആറാം പ്രതിക്ക് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്നുവര്‍ഷം സുഖജീവിതമാണ് വിധിച്ചത്. കാരണം വയസ് 18 ആയിട്ടില്ലെന്നത് തന്നെ. 
     ബാലനീതി പ്രകാരം കേസെടുക്കാനേ പോലീസിനാവൂ. എടുത്ത കേസിനാണല്ലോ ശിക്ഷ വിധിക്കുക. 16 വയസ്സായവരെ മുതിര്‍ന്നവരായി കണക്കാക്കാണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം നല്‍കിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍ സജീവമായി ഉണ്ട്. 
മഹാകുറ്റകൃത്യം നടത്തി രക്ഷപ്പെടാന്‍ മഹാഭൂരിപക്ഷത്തിന് പഴുതുണ്ടാക്കുന്നതിനെക്കാള്‍ മെച്ചം ലക്ഷങ്ങളിലൊരു 'കെട്ട്' അംഗീകരിക്കലാവില്ലേ ബുദ്ധിയും സാമൂഹ്യനീതിബോധവും പ്രകൃതി പരവും എന്ന് ചിന്തിക്കാനെന്തുകൊണ്ടോ ചിലര്‍ക്ക് കഴിയാതെ പോകുന്നു. 
      ജനസംഖ്യ കുറക്കാനായിരുന്നു 1977ല്‍ മൊറാല്‍ജിദേശായി ഇങ്ങനെയൊരു പൊല്ലാപ്പ് കൊണ്ടുവന്നത്. പിന്നീട് സജജയ് ഗാന്ധി ബുള്‍ഡോസര്‍ വച്ച് തുര്‍ക്കുമാന്‍ ഗെയ്റ്റ് ഇടിച്ചുനിരത്തിയതും മുസ്‌ലിങ്ങളെ വന്ധ്യംകരണം നടത്തിയതും പലരും അപ്പാടെ മറന്നു.  
ഇപ്പോള്‍ കഥമാറി കാലവും മാറി. 2020 വന്നാല്‍ കേരളമെന്തായാലും വൃദ്ധസദനമാവുമത്രെ. ജനനം തടഞ്ഞതിനാല്‍ സപോര്‍ട്ടിംഗ് ഗ്രൂപ്പ് അഥവാ യുവത കുറഞ്ഞു. മുതിര്‍ന്നവരെ പരിചരിക്കാനോ എന്തിന് നമുക്കാവശ്യമായ മനുഷ്യവിഭവശേഷി ഇല്ലാതെ വാപിളര്‍ക്കുകയാണ് സമൂഹം. കല്ല്യാണം താമസിപ്പിക്കരുത് പ്രകൃതിവിരുദ്ധമാണെന്ന പാഠം. ആര്യാടന്‍, ശൗഖത്ത്, എം.എം.ഹസ്സന്‍ പന്ന്യന്‍ ആദിയായവര്‍ക്കറിയില്ല. പക്ഷെ, ഫിറോസിനും കുട്ടികള്‍ക്കും തിരിയാതെ പോകുന്നത് വര്‍ധിത അളവില്‍ സെക്യുരിസ്റ്റാവാനുള്ള ഉള്‍വിളിയാവാം. 
     സംഘടനകള്‍ ഇത്തരം മണല്‍ കോഴികളെയാണ് തിരിച്ചറിയേണ്ടത്. ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം ഫിറോസിനും കുട്ടികള്‍ക്കും ഹസനും ആര്യാടനും ഉണ്ട്. അവര്‍ക്കങ്ങനെയാവാം. എന്നാല്‍ ശരീഅത്ത് സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കാന്‍ മുസ്‌ലിം ഉമ്മത്തിനുള്ള അവകാശം നിരാകരിക്കാന്‍ ആരാണിവര്‍ക്ക് അധികാരം നല്‍കിയത്. 
പണ്ട് അബുല്‍ കലാം ആസാദ് ഫാലസ്തീനില്‍ പോയി നാല് മദ്ഹബും ഇന്ത്യയില്‍ ഞാനൊന്നാക്കിതരാമെന്ന് പറഞ്ഞിരുന്നു. ഇ മൊയ്തു മൗലവിക്കും ഈ മാതിരി ചില തോന്നലുകള്‍ ഉണ്ടായിരുന്നു. അതൊക്കെ അവരുടെ മതപാഠത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങളെ അടയാളപ്പെടുത്തുന്നു. 
      അവര്‍ക്കൊപ്പം ആര്യാടനും ഹസനും അണി ചേര്‍ന്നത് കൗതുകമല്ല. എന്നാല്‍ കാന്തപുരത്തിന്റ ഹള്‌റത്തില്‍ വന്നതാണ് തന്റെ ജീവിത്തിലെ അമൂല്യനിമിഷമെന്ന് ആത്മഗതം ചെയതു നാവുകൊണ്ട് വെളിവാക്കിപ്പറഞ്ഞ ഫിറോസിന്റെ ശരീഅത്ത് സംബന്ധിച്ച നവലിബറല്‍ വീക്ഷണം അല്‍പം കടുത്തതായി. 
      ശരീഅത്ത് സംരക്ഷണത്തിന് മുതലക്കുളത്ത് ശംസുല്‍ ഉലമാ മുജാഹിദുല്‍ ഇസ്‌ലാമിനൊപ്പം പങ്കെടുത്തതായിരുന്നു ഫിറോസേ താങ്കളുടെ ഉസ്താദ് റസിപ്റ്റ് അടിച്ച് ജിഹാദിനിറങ്ങി ഇന്ന് കാണുന്ന പരുവത്തിലെത്തിയത്. ഗുലാം മഹ്മൂദ് ബനാത്ത്‌വാല(ന.മ)യുടെ പാര്‍ലിമെന്റ് പ്രസംഗം ഒന്ന് നോക്കാമായിരുന്നില്ലേ.  
     സുലൈമാന്‍ സേഠ് സാഹിബിന്റെ പടം വച്ച് പാര്‍ട്ടി നടത്തുന്നവരും ശരീഅത്ത് സംരക്ഷണവാദം അപക്വമായെന്ന് പരഞ്ഞത് ആത്മനിന്ദാപരമായില്ലേ എന്ന് അവര്‍ പരിശോധിക്കണം. ഏതായാലും മുസ്‌ലിങ്ങള്‍ ശരീഅത്ത് ബഹുമാനിക്കുന്നു. അതോടൊപ്പം അത് കൊച്ചുപെണ്‍കുട്ടികളെ കെട്ടിക്കുന്നതാണെന്ന് വരുത്തി തീര്‍ത്തവമതിക്കാനാണ് പരിഷ്‌കൃത(?) കൂട്ടങ്ങളുടെ ഭാവമെങ്കില്‍ വേവില്ല കുഞ്ഞുങ്ങളേ ഈ പരിപ്പ് എന്നല്ലാതെന്ത് പറയാന്‍. പക്ഷെ, രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇമ്മാതിരി മണല്‍ കോഴികളെ കണ്ടെത്തി പടിക്ക് പുറത്ത് നിര്‍ത്തുന്നത് പാര്‍ട്ടുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അല്ലാഹു കാക്കട്ടെ. 
      പിന്‍കുറി: വിവാഹപ്രായ പരിധി സംബന്ധിച്ച് ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയില്‍ അന്യായം ബോധിപ്പിച്ചവിവരം അറിയാത്തവരുടെ ചരിത്രബോധം അപാരം തന്നെ. ലോക ഫുഡ്‌ബോളിനെ കുറിച്ച് പുസ്തക രചന നടത്തുന്ന പന്ന്യന്‍ പോലും ഇക്കാര്യമറിയാതെ പോയി. 

5 comments:

  1. ലോകത്ത് 90% രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 അല്ലെങ്കില്‍ അതിനും താഴെയാണ്

    ReplyDelete
  2. @പതിനേഴേ മുക്കാല്‍ വയസായ പെണ്ണും ഇരുപതേ മുക്കാലരക്കാലായ ആണും കെട്ടിപ്പോയാല്‍ സാമൂഹ്യക്ഷേമവകുപ്പ് വികാരം കൊള്ളും. പോലീസെത്തും. ചൈല്‍ഡ് മാരേജ് റൂള്‍സ്(2006) പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തികേസെടുക്കും.
    2013 ആഗസ്റ്റ് 23ന് ഡല്‍ഹി അഡീഷനല്‍ സെസന്‍സ് കോര്‍ട്ട് ജഡ്‌സ് ധര്‍മ്മേഷ് ശര്‍മ്മ ആശ്ചര്യപൂര്‍വം ചോദിച്ചത് 18 വയസ് വരെയുള്ള പെണ്ണിന്റെ ശരീരം സര്‍ക്കാര്‍ സ്വത്താണോ? എന്നാണ്.


    ഒരു കൊലയാളി ഒരാളെ കൊന്നു. അയാളെ കോടതി ശിക്ഷിച്ചു. അതെന്താ മരിച്ച ആളുടെ ജീവൻ കോടതിയുടെ അല്ലെങ്കിൽ സര്ക്കാര് സ്വത്തായിരുന്നോ? അല്ല! പിന്നെ എന്തിനാണ് കോടതി അയാളെ ശിക്ഷിക്കുന്നത്?

    ReplyDelete
  3. ഇസ്‌ലാം വിശ്വാസികള്‍ക്ക് അവരുടെ വ്യക്തിനിയമമനുസരിച്ച് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കിയതാണെങ്കിലും പാലിക്കപ്പെടുന്നില്ല.

    അത് ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതിരിക്കുവാനുള്ള അനുവാദം അല്ല.

    ReplyDelete
  4. മാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലധികവും 16-18 വയസ്സിലാണ് നടക്കുന്നതെന്ന് പോലീസ് ഭാഷ്യം.

    വളരെ തെറ്റായ അനുമാനം. തെളിവ് കാണിക്കാമോ?

    ReplyDelete
  5. @2020 വന്നാല്‍ കേരളമെന്തായാലും വൃദ്ധസദനമാവുമത്രെ. ജനനം തടഞ്ഞതിനാല്‍ സപോര്‍ട്ടിംഗ് ഗ്രൂപ്പ് അഥവാ യുവത കുറഞ്ഞു. മുതിര്‍ന്നവരെ പരിചരിക്കാനോ എന്തിന് നമുക്കാവശ്യമായ മനുഷ്യവിഭവശേഷി ഇല്ലാതെ വാപിളര്‍ക്കുകയാണ് സമൂഹം.

    ആ ഒരു കാര്യത്തിൽ മുസ്ലീം സമൂഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇനി പതിനാറു കൂടി ആക്കി കിട്ടിയാൽ.......

    ReplyDelete