Thursday 23 January 2014

സഹിഷ്ണുത- അഹിംസ

    ഒഞ്ചിയം പോയകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും വേറെയൊരു പാര്‍ട്ടിയുടെ അനൗണ്‍സ്‌മെന്റ് വാഹനം പ്രവേശിക്കാന്‍ അനുവദിക്കാത്ത ഭദ്രമായ പാര്‍ട്ടിഗ്രാമം.(?)
     എവിടെ നോക്കിയാലും ചെഞ്ചായം മാത്രം. നാടാകെ പരന്നുകിടക്കുന്ന കൊടി തോരണങ്ങള്‍, സ്തൂപങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, പത്രം വരെ ദേശാഭിമാനി മാത്രം. ടി.വി. ചാനലുകള്‍ വ്യാപകമാകുന്നതിന് മുമ്പ് വിവരവകാശം നിഷേധിക്കപ്പെട്ട വെള്ളരിക്കാപട്ടണം. 
     പാടങ്ങളില്‍ പണിയെടുക്കുന്ന കോതമാര്‍ പോലും പാടിയത് പാര്‍ട്ടിപ്പാട്ട് മാത്രം. ഘനംവച്ചു കനപ്പിച്ച വിപ്ലവ കവിതകള്‍, ചെഗുവേരയും ലെനിനും സ്റ്റാലിനും മാവോയും സുപരിചിതര്‍. എന്നാല്‍, ആധുനിക ഭാരതത്തിന്റെ ശില്‍പികളോ രാഷ്ട്ര പിതാവ് തന്നെയോ അന്നാട്ടിലധികം അറിഞ്ഞു തുടങ്ങിയില്ല. അതാവാം 'അസഹിഷ്ണുതയും ഒരു തരം ഹിംസയാണെന്ന മഹാത്മാവിന്റെ മതം അവര്‍ക്കറിയാതെ വന്നത്. 

Friday 17 January 2014

മദ്യം മുഖത്തൊഴിക്കുന്ന മിടുക്കി?!

     വാര്‍ത്തകള്‍ക്ക് ആയുസെത്രെ? വാര്‍ത്തയുടെ എരി, പുളി, ചവര്‍പ്പ്, മധുരം തുടങ്ങിയവയെ ആധാരമാകികയാണ് വാര്‍ത്തായുസ് നിര്‍ണയിച്ചുവരുന്നത്. കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കഠിനാധ്വാനത്തിലൂടെ മഹാരോഗം വളര്‍ത്തിയെടുത്തു പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുന്ന കോര്‍പ്പറേറ്റുകള്‍ ഉണ്ടത്രെ!? വന്‍കിട ലോബി ''ഇവര്‍ക്ക് വന്‍സ്രാവ് എന്നും വിളിപ്പേരുണ്ട്. ഇവര്‍ സജീവമാണെന്നാണ് കേള്‍വി. വാര്‍ത്തകള്‍ അധികവും ഇവരുടെ വകയാണ്. 
         നമുക്ക് അന്ധാളിക്കാന്‍ കഴിയാത്ത് എന്തുകൊണ്ടാവും. ഈ മാതിരി വാര്‍ത്തകള്‍ നമ്മെ അന്ധാളിപ്പിക്കുന്നില്ല. അതുകൊണ്ടാണല്ലോ ബഹുമാനപ്പെട്ട കോടതികള്‍ ചിലപ്പോല്‍ അത്ഭുതം കൂറിയത്. സരിതക്കെന്തിനാ 13 ലക്ഷത്തിന്റെ സാരി എന്ന് കോടതി ആരാഞ്ഞിട്ടില്ല. എന്തേ അതൊന്നും തൊണ്ടി മുതലായി പോലീസ് പിടിച്ചെടുത്തില്ലന്ന ചുമ്മാ ഒരു അന്ധാളിക്കല്‍ ഉണ്ടായെന്ന് മാത്രം. 
സരിതക്ക് ലോകപ്പില്‍ ബ്യൂട്ടീഷനുണ്ടോ എന്ന കോടതിയുടെ ചോദ്യവും ചെറുമട്ടത്തിലുള്ള അന്ധാളിപ്പിന്റെ വകഭേദമായി വേണം നിരീക്ഷിക്കാന്‍. 

Friday 3 January 2014

ലാത്തി

   പോലിസുകാരുടെ ഐഡന്റിറ്റി എന്താണെന്നു ചോദ്യമുയര്‍ന്നാല്‍, ആദ്യം വരുന്ന മറുപടി ലാത്തി എന്നായിരിക്കും..!
    പോലിസിന്റെ കൈയിലുള്ള വടി പുല്ലാങ്കുഴലല്ലെന്ന പ്രസിദ്ധമായ ഒരു കമന്റുണ്ട്.  എന്നുവച്ചാല്‍, വായിക്കാനല്ല, ഒന്നാംതരം അടി കൊടുക്കാനുള്ളതാണെന്ന് സാരം.
    ലാത്തിച്ചാര്‍ജ് എന്നു കേള്‍ക്കാത്ത പഴയ നാളുകള്‍ കുറവായിരുന്നു.  ഇപ്പോള്‍, പോലിസടി കുറവാണ്.  സമരം കുറഞ്ഞു. പിക്കറ്റിങ് കുറഞ്ഞു. ധര്‍ണയും കുറവായി. ഇപ്പോള്‍ സര്‍വസാധാരണ കല്ലേറാണ്- സമരക്കാര്‍ പോലിസിനു നേരെ, പോലിസ് സമരക്കാര്‍ക്കു നേരെ.
    ഭരണത്തില്‍ ആഭ്യന്തരം തലവേദന തീര്‍ക്കുന്ന പോലെ, ആഭ്യന്തരം ഉപയോഗിച്ചാണു ഭരണം നിലനിര്‍ത്തുന്നതും പലരെയും നിലക്കു നിര്‍ത്തുന്നതും.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന യു.ഡി.എഫിലെ പ്രധാന പ്രശ്‌നം പോലിസായിരുന്നു.
    തിരുവഞ്ചൂര്‍ എതു ഗണത്തില്‍ പെടും എന്നറിയില്ലെങ്കിലും എന്‍.എസ്. എസ്സിനു സ്വീകാര്യനായിരുന്നു.  ദണ്ഡപാണിയെ വച്ച് വ്യാജ മുടി വ്യാജമല്ലെന്ന ധ്വനി വരുന്ന സത്യവാങ്മൂലം കൊടുപ്പിച്ച വിരുതനുമായിരുന്നു.  ഏതായാലും, ആഭ്യന്തരം കൈകാര്യം ചെയ്ത രാധാകൃഷ്ണനു പാര്‍ട്ടിയുടെ ലാത്തിക്കു മുമ്പില്‍ കീഴടങ്ങേണ്ടിവന്നു.