Friday 17 January 2014

മദ്യം മുഖത്തൊഴിക്കുന്ന മിടുക്കി?!

     വാര്‍ത്തകള്‍ക്ക് ആയുസെത്രെ? വാര്‍ത്തയുടെ എരി, പുളി, ചവര്‍പ്പ്, മധുരം തുടങ്ങിയവയെ ആധാരമാകികയാണ് വാര്‍ത്തായുസ് നിര്‍ണയിച്ചുവരുന്നത്. കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കഠിനാധ്വാനത്തിലൂടെ മഹാരോഗം വളര്‍ത്തിയെടുത്തു പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുന്ന കോര്‍പ്പറേറ്റുകള്‍ ഉണ്ടത്രെ!? വന്‍കിട ലോബി ''ഇവര്‍ക്ക് വന്‍സ്രാവ് എന്നും വിളിപ്പേരുണ്ട്. ഇവര്‍ സജീവമാണെന്നാണ് കേള്‍വി. വാര്‍ത്തകള്‍ അധികവും ഇവരുടെ വകയാണ്. 
         നമുക്ക് അന്ധാളിക്കാന്‍ കഴിയാത്ത് എന്തുകൊണ്ടാവും. ഈ മാതിരി വാര്‍ത്തകള്‍ നമ്മെ അന്ധാളിപ്പിക്കുന്നില്ല. അതുകൊണ്ടാണല്ലോ ബഹുമാനപ്പെട്ട കോടതികള്‍ ചിലപ്പോല്‍ അത്ഭുതം കൂറിയത്. സരിതക്കെന്തിനാ 13 ലക്ഷത്തിന്റെ സാരി എന്ന് കോടതി ആരാഞ്ഞിട്ടില്ല. എന്തേ അതൊന്നും തൊണ്ടി മുതലായി പോലീസ് പിടിച്ചെടുത്തില്ലന്ന ചുമ്മാ ഒരു അന്ധാളിക്കല്‍ ഉണ്ടായെന്ന് മാത്രം. 
സരിതക്ക് ലോകപ്പില്‍ ബ്യൂട്ടീഷനുണ്ടോ എന്ന കോടതിയുടെ ചോദ്യവും ചെറുമട്ടത്തിലുള്ള അന്ധാളിപ്പിന്റെ വകഭേദമായി വേണം നിരീക്ഷിക്കാന്‍. 

       സല്‍മാന്‍ ഖാന്‍ നരേന്ദ്രമോഡിക്കൊപ്പം പട്ടം പറത്തിയപ്പോള്‍ പട്ടം പോലും അന്ധാളിച്ചിട്ടുണ്ടാവും. കാരണം പട്ടം കുരുന്നുകളുടെ ലോലമനസ്സിനെ പ്രതിഫലിപ്പിക്കുന്നു, ഉയരത്തിലേക്ക് പറന്നുയരുന്നതുമാണ്. മോദി മറിച്ചാണല്ലോ. ജസ്റ്റിസ് സചീന്ദ്രസിംഗ് സച്ചാര്‍ കാര്യകാരണ സഹിതം കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ പോലും ന്യൂനപക്ഷ പ്രീണനമാണെന്ന് പറയാന്‍ ചങ്കുറപ്പുകാണിച്ച കഠിനമാനസനാണദ്ദേഹം. ഗുജ്‌റാത്തില്‍ ആ മാതിരി പരിഹാരക്രിയകള്‍ ഒന്നും നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി ഉറപ്പിച്ചു. വാഹനങ്ങള്‍ക്ക് പായാന്‍ മുന്തിയ നിരത്തുകളല്ലാതെ മാപ്പിളമാര്‍ക്ക് അന്തിയുറങ്ങാനും അരവയര്‍ നിറക്കാനും അരക്കാശ് കൊടുക്കില്ലെന്ന മോദിയന്‍ രീതി. കേരളത്തില്‍ ഭൂരിപക്ഷ  പ്രീണനം സകല സീമകലും ലംഘിച്ചതായി ഇടയന്‍ വക പ്രമേയം. ഉമ്മന്‍ചാണ്ടി അന്ധാളിച്ചിട്ടുണ്ടാവില്ല. സലീം രാജിന്റെ കാര്യത്തില്‍ കോടതികളും മാലോകരും മുഖത്ത് വിരല്‍വച്ചന്ധാളിച്ചപ്പോള്‍ മുഖ്യമന്ത്രി അസ്വസ്തനായതല്ലാതെ അന്ധാളിച്ചില്ലല്ലോ. 
     ഇന്ത്യയില്‍ ധാരാളം ആ ആദ്മി (സാധാരണക്കാര്‍) ഉണ്ട്. അവരുടെ കാര്യം കെജ്‌രിവാള്‍ നോക്കട്ടെ. സവര്‍ണരുടെ കാര്യം മോദിയും നോക്കും. ബാക്കിവരുന്നവരുടെ കാര്യം അരവിന്ദ് കോണ്‍ഗ്രസുള്‍പ്പടെയുള്ള മതേതര പാര്‍ട്ടികളും എന്നമട്ടിലാണ് ന്യൂജനറേഷന്‍ വോട്ടര്‍മാര്‍. കേരളത്തില്‍ സി.എം.പി പോലും പിളര്‍ന്നു നമ്മെ അന്ധാളിപ്പിച്ചു. എം.വി രാഘവന്റെ രണ്ട് ആണ്‍ മക്കള്‍ രണ്ട് തലക്കിലിരുന്നാണ് ഈ മഹത്തായ പിളര്‍പ്പിന് കാര്‍മികനായതെന്നാണ് കേള്‍വി. പാപ്പിനിശ്ശേരിയില്‍ നല്ല ഉഗ്രവിഷമുള്ള പാമ്പും ചികിത്സയും ഉണ്ട്. ആസാമിലെ ഉള്‍വനങ്ങളില്‍ കാണുന്ന കിംഗ് കോമ്പ്ര ഉഗ്രവിഷമുള്ള മൂര്‍ഖന്‍. കടിച്ചാല്‍ നിമിഷത്തിനകം മരണം ഉറപ്പ്. ഈ മാതിരി പാമ്പുകള്‍ പാപ്പിനിശ്ശേരിയിലുണ്ട്. അവിടെ നിന്നുള്ള വരവ് മോശമാവില്ല. അതാവാം പിളര്‍പ്പിന്റെ തിയോളജി. നികേഷിന്റെ ചാനല്‍ ചാട്ടം അന്നൊരു വാര്‍ത്തയായിരുന്നു. ഏഷ്യനെറ്റില്‍നിന്ന് റിപ്പോര്‍ട്ടിലേക്കുള്ള അകലം ധനകാര്യവിശലകലനത്തിലാണത്രെ പരിഗണിക്കേണ്ടത്. ഒറ്റയാള്‍ പാര്‍ട്ടി പിളരുന്ന കാലവും വന്നുകൂടായ്കയില്ല. കെ.ആര്‍ ഗൗരി പറയുന്നത് തന്റെ ജെ.എസ്.എസിന് ഒരു ലക്ഷം അംഗത്വം ഉണ്ടെന്നാണ്. അതിനാല്‍ തനിക്ക് നല്ല പരിഗണന (മുഖ്യമന്ത്രി) കിട്ടണം എന്ന്. എന്നാണിനി ഈ ജെ.എസ്.എസ് പിളരുക അതാണ് അറിയാനുള്ളത്. 
പിളര്‍ന്ന് പിളര്‍ന്ന് ത്രില്ല് നഷ്ടപ്പെട്ടതിനാല്‍ ഈ കൊല്ലം കേരളാ കോണ്‍ഗ്രസ് പിളരുന്നില്ലെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അതങ്ങനയങ്ങ് ഉറപ്പിക്കാനായിട്ടില്ല. പറഞ്ഞവരുന്നത് അന്ധാളിപ്പിന്റെ കാര്യമാണ്. 
     കേന്ദ്രമാനവ വികസന വകുപ്പ് മന്ത്രി (കുപ്രസിദ്ധ കന്നുകാലി ക്ലാസ് കമന്റര്‍) ശശി തരൂരിന്റെ ഭാര്യ സുനന്ദാകപൂര്‍  അബൂദാബിയില്‍ ഒരു പാര്‍ട്ടിക്കിടെ ഖലിജ് ടൈംസ് മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത്രെ! അര്‍നാബ് ഗോ സാമിയുടെ മുഖത്ത് മദ്യമൊഴിച്ച വമ്പത്തിയാണ് താനെന്ന് സുനന്ദ ഒച്ചവച്ചുപറഞ്ഞതായി ഖലിജ് ടൈംസ് പത്രം തന്നെ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തന്റെ രഹസ്യഭാഗത്ത് ചിലര്‍ തോണ്ടിയതും തടവിയതും സുനന്ദ പറഞ്ഞുമില്ല. വേഷം നന്നാക്കാത്തതാണ് തങ്ങളെ പ്രകോപിപ്പച്ചതെന്ന് അന്ന് യുവപാര്‍ട്ടി നേതാക്കള്‍/പ്രവര്‍ത്തകര്‍ പ്രതികരിച്ചതും ആരെയും അന്ധാളിപ്പിച്ചുമില്ല. വേഷം പഴയപടി തുടരുന്നു. തനിക്ക് മാധ്യമ പ്രവര്‍ത്തകരോട് വെറുപ്പാണെന്ന് സുന്ദ പറഞ്ഞ പ്രധാന സംഗതി. അങ്ങനെ കൂട്ടത്തോടെ വെറുക്കപ്പടേണ്ട കൂട്ടരാണോ മാധ്യമ പ്രവര്‍ത്തകര്‍. അല്‍ജസീറ ചാനല്‍ പ്രവര്‍ത്തകര്‍ എത്ര സാഹസപ്പെട്ടാണ് പല ശരികളും പുറത്തുകൊണ്ടുവരുന്നത്. ജാസ്മീന്‍ വിപ്ലവം വിപ്ലവമാക്കി ലിബിയ, തുനീഷ്യ, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഭരണം അട്ടിമറിച്ചിട്ടതിന്റെ ക്രഡിറ്റ് മാധ്യമങ്ങള്‍ക്ക് തന്നെയല്ലേ?
ഉഗാണ്ടയിലെ ഈദി അമീന്‍ നരഭോജിയാണെന്ന് കള്ളം പ്രചരിപ്പിച്ചതും ഇറാഖില്‍ മാരകവിഷായുധമുണ്ടെന്ന നുണക്കഥ ഉണ്ടാക്കിയതും പലവ്യാജഏറ്റുമുട്ടലുകള്‍ ഉണ്ടാക്കിയതും മാധ്യമ പ്രവര്‍ത്തകരാണെന്ന് സമ്മതിക്കുന്നു. എന്നാലും സുനന്ദേ എത്രയോ നല്ല നല്ല മാധ്യമ പ്രവര്‍ത്തകരും ഈ ഭൂമിയിലില്ലേ. അവരുടെ മുഖത്തൊക്കെ വില കൂടിയ ജോണി വാക്കര്‍, ജിന്ന്, ത്രീഎകസ് തുടങ്ങിയ മദ്യം ഒഴിക്കാന്‍ മിടുക്ക് കാണിക്കാമോ? വീമ്പ് പറഞ്ഞുവമ്പത്തിയാകുമോ? താനാരാ മോള്‍ ശശി തരൂരിന്റെ പട്ട മഹിഷിയാണെന്ന ഭാവം നന്നല്ല. വീമ്പിനുവേണം അതിരുകള്‍. ബഡായി അസോസിയേഷനുകള്‍ ഉണ്ടോ എന്നറിയില്ല. 25,000 മദ്‌റസകളുണ്ടെന്ന് പറയുന്നവരെ നമുക്കറിയാം. നേര് പറഞ്ഞ്, വിനയം കാണിച്ച് മഹത്വം നേടാനാണ് മുസ്‌ലിയാരായും സുനന്ദയായലും ശ്രമിക്കേണ്ട്. കാലം വളരെ പരിഷ്‌കരിച്ചിട്ടുണ്ട്. ന്യൂജനറേഷന്‍ മാത്രമല്ല ഓള്‍ഡ് ജനറേഷനും വീമ്പിഷ്ടപ്പെടുന്നില്ല. അല്ലാഹു കാക്കട്ടെ. ആമീന്‍.
പിന്‍കുറി: വിനയം ഉയര്‍ച്ചയേയും അഹങ്കാരം താഴ്ചയേയം അടയാളപ്പെടുത്തുന്നു എന്നാണ് നിര്‍വചനം. 

2 comments:

  1. ആ മദ്യം മുഖതോഴിക്കുന്ന പരുപാടി കൊള്ളാം. പക്ഷെ ഇത്രേം വിലയുള്ള മദ്യം ഒക്കെ മുഖത്ത് ഒഴിക്കപ്പെടാന്‍ യോഗ്യതയുള്ള ഏതു മാധ്യമപ്രവര്‍ത്തകന്‍ ആണ് ഇവിടെയുള്ളത്?

    ReplyDelete
  2. ഇനി സുനന്ദയില്ല
    ഒരു വിവാദത്തിനും!

    ReplyDelete