Friday 2 November 2012

വിശുദ്ധ ഖുര്‍ആന്‍: മഹാന്മാരുടെ ദൃഷ്ടിയില്‍


   
  ''വിശുദ്ധ റമദാനിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ ഉയര്‍ത്തിയത് വിജ്ഞാനവും, വിജ്ഞാനത്തിലൂടെ വിജയവും ഐശ്വര്യവും സമാധാനവുമത്രെ''
     അനശ്വരമായ ഒന്നിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്റെ മനസ് സദാ വ്യാപൃതമായിരുന്നു. ഖുര്‍ആനില്‍ ആണ് അത് ഞാന്‍ കണ്ടെത്തിയത്. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള സല്‍കര്‍മ്മങ്ങള്‍ ഒരിക്കലും പാഴായിപോകുകയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. ഐഹികമായ നേട്ടങ്ങള്‍ ലഭിച്ചില്ലെങ്കിലും മരനന്തര ജീവിതത്തില്‍ അതിന്റെ പ്രതിഫലം നിസ്സന്ദേഹം പ്രതീക്ഷിക്കാവുന്നതാണ്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ യഥേഷ്ടം ജീവിതം നയിക്കുന്നവര്‍ ഈ ലോകത്ത് എത്രമാത്രം വിജയികളും സമ്പന്നരുമാണെങ്കിലും പരലോകജീവിതത്തില്‍ അവര്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.
ഇസ്‌ലാമിന്‍രെ ആകര്‍ഷണത്തില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവരെല്ലാം എനിക്ക് ഭ്രാന്താണെന്ന് മനസ്സിലാക്കി. അവരുടെ അഭിപ്രായത്തില്‍, മതം വ്യക്തിപരമായ ഒരു കാര്യമായിരുന്നു. പക്ഷെ ഖുര്‍ആന്‍ വായിച്ചപ്പോള്‍ ഇസ്‌ലാം വിനോദത്തിന്റെ ഒരു കാര്യം അല്ലെന്ന് ഞാന്‍ കണ്ടു. ഇസ്‌ലാം ജീവിതത്തിന്റെ ഒരാവശ്യമെന്നല്ല, ജീവിതം തന്നെയാണ്.....
     പഴയ നിയമവും ഖുര്‍ആനും ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചു. അവ തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വ്യക്തമായി. ദൈവം പ്രത്യേകമായി തെരെഞ്ഞെടുത്ത ആളുകള്‍ എന്നവകാശപ്പെടുന്ന യഹൂദരുടെ ഒരു ചരിത്രം എന്ന നിലയില്‍ മാത്രമേ പഴയ നിയമത്തെ പരിഗണിക്കാന്‍ നിവൃത്തിയുള്ളൂ. ഖുര്‍ആന്‍ അറബി ഭാഷയില്‍ പ്രബോധനം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും അതിന്റെ സന്ദേശം സാര്‍വ്വത്രികവും മനുഷ്യവര്‍ഗത്തിനെ ഒട്ടാകെ ഉദ്ദേശിച്ചിട്ടുള്ളതുമാണ്.
      ഞാന്‍ എല്ലാ പ്രധാന മതങ്ങളെപ്പറ്റിയും പഠിച്ചു. ആരംഭത്തില്‍ എല്ലാ മതങ്ങളും ഒന്നുതന്നെ ആയിരുന്നു എന്നു എനിക്ക് ബോധ്യം വന്നു. കാലം കഴിഞ്ഞപ്പോള്‍ അവയില്‍ പലവ്യത്യാസങ്ങളുമുണ്ടായി. വിഗ്രഹാരാധന, അവതാരം, ജാതിചിന്ത എന്നീ കാര്യങ്ങള്‍ ഹിന്ദുമതത്തില്‍ കടന്നുകൂടി. ചൈതന്യരാഹിത്യം ബുദ്ധമതത്തിന്റെ സ്വഭാവം ആയിത്തീര്‍ന്നു. പൂര്‍വികരെ ആരാധിക്കുക എന്ന ആശയം കണ്‍ഫ്യൂഷിയാനിസത്തില്‍ കടന്നുകൂടി. ആദിപാപം, ത്രിത്വം, യേശുവിന്റെ ദിവ്യത്വം, മുതലായവ ക്രിസ്തുമതത്തില്‍ കടന്നുകൂടി. ജൂതരുടെ ഇടയില്‍ തെരെഞ്ഞെടുക്കപ്പെട്ട ജനത എന്ന ആശയവും കടന്നുകൂടി. ഈ ദൃഷ്യങ്ങളൊന്നും ഞാന്‍ ഇസ്‌ലാമില്‍ കണ്ടില്ല. ഇസ്‌ലാം മാത്രമാണ് അതിന്റെ പരിശുദ്ധിയെ കളങ്കം പറ്റാതെ നിലനിര്‍ത്തിയത്. പൂര്‍ണമായ സത്യം നില നിര്‍ത്തുന്നത് ഇസ്‌ലാം മാത്രമാണ്. വ്യക്തിയും സമുദായവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഭൗതികതയും ആത്മികതയും എങ്ങനെ സന്തുലിതമായിരിക്കുന്നു എന്നതും ഇസ്‌ലാം മതം മാത്രമാണ് കാണിച്ചു തരുന്നത്.
                                                                     മാര്‍ഗരറ്റ് മാര്‍ക്‌സ്
       ഖുര്‍ആന്റെ ശൈലി ഹൃദയാകര്‍ഷകമാണ്. സംക്ഷിപ്തവും സമ്പൂര്‍ണ്ണവും കവിതാമയവുമാണ്. സുന്ദരമായ മാര്‍ഗ്ഗത്തിലൂടെ അത് ദൈവ സ്മരണയെ ഉണര്‍ത്തുന്നു.
                                                                     ഡോ.ചാര്‍ട്ടന്‍.
      ഖുര്‍ആനികാധ്യാപനങ്ങളില്‍ ഐത്തവും ജാതിയുമില്ല. കുലം, ജാതി, സമ്പത്ത് എന്നിവ ആസ്പദമാക്കി അത് ഒരാള്‍ക്കും മഹാത്മ്യം കല്‍പ്പിക്കുന്നില്ല.
                                                                      ബാബു ബിപിന്‍ചന്ദ്രപാല്‍
        ദൈവം ഏകനാണെന്നതിന് ഖുര്‍ആന്‍ സാക്ഷിയാണ്. ദൈവ വിശ്വാസിയായ ഒരു ശാസ്ത്രജ്ഞന് വല്ല മതവും സ്വീകരിക്കുവാന്‍ കഴിയുമെങ്കില്‍ അത് ഇസ്‌ലാം മതം മാത്രമാണ്. ലോകത്തെവിടെയും ഖുര്‍ആന് തുല്യമായ ഒരു ഗ്രന്ഥമില്ല.
                                                                      ഗിബ്ബണ്‍
       മതഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്നതാണ് ഖുര്‍ആന്‍. മനുഷ്യ ചിന്തയുടെ ഒരു നൂതന ഘട്ടത്തെയും ഒരു നൂതന മാര്‍ഗത്തെയുമാണ് ഖുര്‍ആന്‍ തുറന്നുവെച്ചത്.
                                                                       ജി. മാര്‍ഗോളിയോത്ത്
       ഏകത, സര്‍വ്വശക്തി, സര്‍വജ്ഞത, കരുണ മുതലായ ദൈവിക ഗുണങ്ങള്‍ പ്രതിപാദിക്കുന്ന കാര്യത്തില്‍ ഖുര്‍ആനെ ഏറ്റവും കൂടുതലായി സ്തുതിക്കേണ്ടതാണ്. സന്മാര്‍ഗബോധനം, രക്ഷാശിക്ഷകളെപറ്റിയുള്ള താക്കീതുകള്‍ അത്ഭുദകരമായിട്ടുണ്ട്.
                                                                        ജെ.എം. റോഡ്‌വെല്‍
       ഓരോ വിഷയത്തിലും വാദം തെളിവുസഹിതം ആയിരിക്കുവാന്‍ ഖുര്‍ആന്‍ വളരെ മനസ്സിരുത്തുന്നു. യുക്തി ദീക്ഷിക്കാന്‍ അടിക്കടി ഊന്നിപ്പറയുന്നു. ബുദ്ധി ഉപയോഗിക്കാത്തവരെ മൃഗങ്ങളായി മുദ്രകുത്തുന്നു. അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തമായിരിക്കുവാനും മൂഢധാരണകള്‍ വെച്ചു പുലര്‍ത്താതിരിക്കാനും ഖുര്‍ആന് ഉപദേശിക്കുന്നു. പ്രപഞ്ചത്തെ കുറിച്ച് ചിന്തിച്ച് യാഥാര്‍ത്ഥങ്ങളിലെത്തുവാന്‍ അത് പ്രേരിപ്പിക്കുന്നു. ഖുര്‍ആന്റെ ഈ ഗുണം ആദ്യമായി മനുഷ്യനെ അത്ഭുതപ്പെടുത്തും. പിന്നീടവനെ വശീകരിക്കും. ഒടുവില്‍ ഖുര്‍ആന്റെ അനുയായി ആക്കിത്തീര്‍ക്കും.
                                                           വി.ഗോല്‍ഡന്‍ ചൈല്‍ഡ്
                                                           (വാട്ട് ഹാപ്പന്റ് ഇന്‍ ഹിസ്റ്ററി)
     ശാസ്ത്രങ്ങളുടെ ഉറവിടമാണ് ഖുര്‍ആന്‍ എന്നു പറയുമ്പോള്‍ അതില്‍ നാം ആശ്ചര്യപ്പെടേണ്ടതായി ഒന്നുമില്ല. മനുഷ്യജീവിതത്തെപറ്റിയും വാണിജ്യം മുതലായ തൊഴിലുകളെ പറ്റിയും മറ്റും അതില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അക്കാരണം കൊണ്ട് ഓരോ വിഷയത്തെ പറ്റിയും നിരവധി വിവരണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായി. ഇങ്ങനെ പല വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു. തല്‍ഫലമായി മുസ്‌ലിം ലോകത്ത് വിവിധ ശാസ്ത്രങ്ങള്‍ അത്ഭുതകരമായി വളര്‍ന്നു വികസിതമായി. അറബികള്‍ കാരണം തത്വ ചിന്തകന്മാര്‍ക്കും പ്രയോജനമുണ്ടായി. അവരും അറബികളുടെ സമീപന രീതി അനുസരിച്ചു അവരുടെ മതത്തെപറ്റിയും ചിന്തിച്ചുതുടങ്ങി. ക്രിസ്ത്യാനികളുടെ മത ചിന്തയ്ക്കും മുസ്‌ലിംകള്‍ പ്രേരണ ഉണ്ടായി.
ആത്മീകോത്തേജനം ഉണ്ടായതിന്റെ ഫലമായി മത വിഷയങ്ങള്‍ക്ക് പുറമെയുള്ള മറ്റു വിഷയങ്ങളെ പറ്റിയും പഠിക്കുവാന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞു.
യവനരുടെ തത്ത്വചിന്ത, ഗണിതം, വാന ശാസ്ത്രം, വൈദ്യം എന്നിവയുമായി മുസ്‌ലിംകള്‍ പരിചയപ്പെടുകയും അതിനെതുടര്‍ന്ന് മുസ്‌ലിംകള്‍ അവയെ വികസിപ്പിക്കുകയും ചെയ്തു. ഖുര്‍ആനില്‍ ആകാശ ഗോളങ്ങളുടെ ചലനങ്ങളെ പറ്റിയും അവയെ മനുഷ്യന് വിധേയമാക്കിയിരിക്കുന്നതിനെ പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിനെ സ്മരിക്കുവാനാണ് അവയെ ഓര്‍ക്കേണ്ടതെന്നും യാതൊരു കാരണവശാലും അവയെ ആരാധിക്കരുതെന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. മുസ്‌ലിംകള്‍ വാനശാസ്ത്രം വളരെ താല്‍പര്യത്തോടെ പഠിച്ചു പരിപോഷിപ്പിച്ചു. നൂറ്റാണ്ടുകളായി വാനശാസ്ത്രത്തില്‍ അവര്‍ മാത്രമായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അറബികള്‍ നല്‍കിയ പേരുകളാണ് പല നക്ഷത്രങ്ങള്‍ക്കും ഇന്നും ഉപയോഗിക്കുന്നത്. യൂറോപ്പില്‍ മധ്യകാലത്ത് ജീവിച്ചിരുന്ന ജ്യോതിശാസ്തജ്ഞന്മാര്‍ മുസ്‌ലിംകളുടെ ശിഷ്യന്മാരായിരുന്നു. വൈദ്യ ശാസ്ത്രം പഠിക്കുവാനും ഖുര്‍ആന്‍ പ്രേരണ നല്‍കി. പ്രകൃതിയെപറ്റി ചിന്തിക്കുവാനും അതിനെ പഠിക്കുവാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
                                                       ഹാര്‍ട്ട്‌വിഗ് ഹെര്‍സ്ച് ഫെല്‍ഡ്
     ഖുര്‍ആന്റെ അധിക ഭാഗത്തിനും കവിതയുടെ താളം ഉണ്ടെങ്കിലും അതിനെ ഗദ്യമായിത്തന്നെ പരിഗണിക്കാം. സാഹിത്യം എന്ന നിലയില്‍ നോക്കിയാല്‍ അറബി സാഹിത്യത്തെ വളരെയധികം ഖുര്‍ആന്‍ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. ജെയിംസ് രാജാവിന്റെ ഇംഗ്ലീഷ് ബൈബിള്‍ ഇംഗ്ലീഷ് ഭാഷയെ സ്വാധീനം ചെയ്തതിനേക്കാള്‍ കൂടുതല്‍ സ്വാധീനമാണ് ഖുര്‍ആന്‍ അറബി ഭാഷയില്‍ ചെലുത്തിയിട്ടുള്ളത്. മുഹമ്മദ് അവകാശപ്പെടുന്ന ഒരേ ഒരു അത്ഭുതമാണ് ഖുര്‍ആന്‍. ആവര്‍ത്തിച്ചുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടും അതിന് സമമായ ഒരൊറ്റ സൂക്തംപോലും എതിരാളികള്‍ക്ക് രചിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
                                                         ജെകൃസ്റ്റി വില്‍സണ്‍
       13 നൂറ്റാണ്ടുകാലം യാതൊരു മാറ്റവും ഇല്ലാതെ ഖുര്‍ആനെ പോലെ പരിശുദ്ധമായി നിലനില്‍ക്കുന്ന മറ്റൊരു ഗ്രന്ഥം കാണുകയില്ല.
                                                           സര്‍ വില്യംമ്യൂര്‍
      ഖുര്‍ആന്‍ ദൈവിക ബോധനങ്ങളുടെ സമാഹാരമാണ്. അതില്‍ ഇസ്‌ലാമിന്റെ മൗലികനിയമങ്ങള്‍, ധാര്‍മ്മിക ശിക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുതലായവ എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇസ്‌ലാം ക്രൈസ്തവതയെ മികച്ചു നില്‍ക്കുന്നു.
                                                           മെക്‌സോയല്‍ കിംഗ്
     വേദങ്ങളുടേയും പുരാണങ്ങളുടേയും കാലം കഴിഞ്ഞുപോയി. ഇപ്പോള്‍ ലോകത്തെ നയിക്കുവാന്‍ പോരുന്ന ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്.
                                                           ഗുരുനാനാക്
      ഖുര്‍ആന്റെ കല്‍പ്പനകള്‍ കാലോചിതവും സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്നവയുമാണ്. ലോകത്തിന് അവയെ എളുപ്പം സ്വീകരിക്കാന്‍ കഴിയും.
                                                          ഡോ. ജോണ്‍സണ്‍
      ഖുര്‍ആന്‍ മുഹമ്മദിന്റെ സ്വന്തം കൃതിയാണെങ്കില്‍ മറ്റു മനുഷ്യര്‍ക്കും അതുപോലെ ഒരു കൃതിയെങ്കിലും ഉണ്ടാക്കാമല്ലോ. അവര്‍ പത്ത് സൂക്തങ്ങളെങ്കിലും ഉണ്ടാക്കട്ടെ. പക്ഷെ അതവര്‍ക്ക് സാധ്യമല്ലാ എന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ അവര്‍ ഖുര്‍ആനെ അമാനുഷികമാണെന്ന് മനസ്സിലാക്കട്ടെ.
                                                           എച്ച്.എ.ആര്‍.ഗിബ്
      ഗബ്രിയേല്‍ മുഖേന വാക്കുകളാല്‍ ദൈവം മുഹമ്മദിനു വെളിപാടാക്കിയ പരിപൂര്‍ണ്ണ വചനങ്ങളാണ് ഖുര്‍ആന്‍. എല്ലാകാലവും പ്രത്യക്ഷമായി നിലനില്‍ക്കുന്ന ഒരത്ഭുതമാണത്. അതിലെ ഏറ്റവും ചെറിയ ഒരദ്ധ്യായം പോലും ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ അനുകരിക്കുവാന്‍ സാധ്യമല്ല. അതിന്റെ രീതിയും അതിലെ വിവരങ്ങളും അതില്‍ പറഞ്ഞിട്ടുള്ള ദീര്‍ഘ ദര്‍ശനങ്ങളും നിരക്ഷരജ്ഞനായ മുഹമ്മദിന് ലഭിച്ച പരിപൂര്‍ണ്ണങ്ങളായ ദിവ്യപ്രബോധനങ്ങള്‍ തന്നെയാണ്.
                                                           ഹാരി ഗേലോര്‍ഡ് ഡോര്‍മന്‍
     അക്ഷരാഭ്യാസമില്ലാത്ത ഒരു റസൂല്‍ സംപൂര്‍ണ്ണ നിയമങ്ങള്‍ സഹിതം ഖുര്‍ആന്‍ ലോക സമക്ഷം സമര്‍പ്പിക്കുകയും ഹൃദയങ്ങളെ അത് വശീകരിക്കുകയും ചെയ്തുവെന്നത് തികച്ചും അത്ഭുതാവഹമാണ്. തീര്‍ച്ചയായും അത് ദൈവത്തിങ്കല്‍ നിന്നും അവതീര്‍ണ്ണമായത് തന്നെ.
                                                           ജോര്‍ജ് ഹഡ്‌സണ്‍
      ലോകത്ത് ഏറ്റവും കൂടുതലായി ജനങ്ങള്‍ വായിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ബൈബിള്‍ ഏറ്റവും കൂടുതലായി വില്‍ക്കപ്പെടുന്ന ഗ്രന്ഥം ആയിരിക്കാം. എന്നാല്‍ ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഖുര്‍ആന്റെ ഭാഗങ്ങള്‍ ദിവസവും അഞ്ചുനേരത്തെ പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു.
                                                          ചാള്‍സ് ഫ്രാന്‍സിസ് പാറ്റര്
       മുഹമ്മദിനോടു തന്റെ പ്രവാചകത്വത്തിന്റെ തെളിവായി ഒരത്ഭുതം കാണിക്കുവാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഖുര്‍ആനെയാണ് അദ്ദേഹം അത്ഭുതമായി കാണിച്ചിരുന്നത്. അമുസ്‌ലിംകള്‍ക്കുപോലും അത്ഭുതമായി തോന്നിപ്പോകത്തക്ക രചനാവൈഭവം ആ കൃതിക്കുണ്ട് തീര്‍ച്ച.
                                                          പാള്‍ കസാനോവ
       ഏറ്റവും വലിയ ബുദ്ധിമാന്‍മാര്‍ക്കും, ഏറ്റവും വലിയ രാഷ്ട്രീയ ചിന്തകന്മാര്‍ക്കും സ്വീകരിക്കാവുന്ന തത്ത്വങ്ങളാണ് ഖുര്‍ആനിലുള്ളത്. പ്രബോധനം ലഭിച്ച സമയം മുതല്‍ ഇന്നുവരെ യാതൊരു വ്യത്യാസവും കൂടാതെ ഖുര്‍ആന്‍ സുരക്ഷിതമായിരിക്കുന്നു എന്നത് ഒരത്ഭുതം തന്നെ. വായിക്കുക വീണ്ടും വായിക്കുക. എന്നാലും രസം ഒട്ടും കുറയുന്നില്ല. ഭക്തിയും ആദരവും വായനക്കാരനു വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാം, ഇഷ്ടമില്ലെങ്കില്‍ നിരസിക്കാം ഈ സമീപനം മൂലമാണ് ഖുര്‍ആന്‍ പ്രചരിച്ചത്. അല്ലാതെ വാളിന്റെ ശക്തികൊണ്ടോ മത പ്രചാരകന്മാരുടെ സാമര്‍ത്ഥ്യം കൊണ്ടോ അല്ല. ദൈവത്തിന്റെ വചനങ്ങള്‍ മാത്രമായിരുന്നു മുഹമ്മദിന്റെ അത്ഭുതങ്ങള്‍.
                                                           ലാറാവിസയാ വാഗ്‌ലീറി
      ഇസ്‌ലാമിന്റെ അടിത്തറയാണു ഖുര്‍ആന്‍. മതം, സന്മാര്‍ഗ്ഗം, ശാസ്ത്രം മുതലായ എല്ലാ വിഷയങ്ങളിലും ഖുര്‍ആന്റെ അഭിപ്രായങ്ങള്‍ അനിഷേധ്യങ്ങളാണ്
                                                           സര്‍ വില്യം മ്യൂര്‍
       അറബികളോട് ശാസ്ത്രീയമായ പുരോഗമനത്തില്‍ നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന കാര്യം യൂറോപ്പിലെ എഴുത്തുകാര്‍ മനഃപ്പൂര്‍വ്വം ഒളിച്ചുവെച്ചു എന്നത് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഹീനവുമായ വസ്തുത തന്നെയാണ്.
                                                            ഡോക്ടര്‍ ജെ.ബബ്ല്യൂ ഡ്രേപര്‍
      ഖുര്‍ആന്‍ വായിച്ചു തുടങ്ങുമ്പോള്‍ ആദ്യം മടുപ്പ് തോന്നും, ഉടനെ അത് നമ്മെ അത്ഭുതപ്പെടുത്തും. ആശ്ചര്യപ്പെടുത്തും. ഒടുവില്‍ അത് നമ്മുടെ ഹൃദയംഗമമായ ആദരം പിടിച്ചുപറ്റും. അതിന്റെ ഉള്ളടക്കതിന്റെ ഗൗരവത്തിനുസൃതമായി കര്‍ക്കശമാവും. ഗഹനമാവും ഭയങ്കരമാവും എന്നാല്‍ അത് ഉടനീളം ഗാംഭീര്യം തുളുമ്പുന്നതായിരിക്കും. ഈ ഗ്രന്ഥം യുഗയുഗാന്തരങ്ങളില്‍ അതിശക്തമായ സ്വാധീനത ചെലുത്തിക്കൊണ്ടേയിരിക്കും. സംശയം വേണ്ടാ.
                                                                    ഗെഥേ
       അടുത്തകാലത്ത് പല ചിന്തകന്മാരും എഴുത്തുകാരും ഇന്നത്തെ മതങ്ങള്‍ എല്ലാം അര്‍ഥ ശൂന്യങ്ങള്‍ ആണ് എന്നെഴുതുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളുടെ ചിന്തയെയാണ് ഇവര്‍ പ്രതിഫലിപ്പിക്കുന്നത്. ക്രിസ്തുമതത്തില്‍ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടിട്ടാണ് മറ്റെല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തി ഇങ്ങനെ അവര്‍ നിഗമനം ചെയ്യുന്നത്. ഇവരെല്ലാവരും മാര്‍ട്ടിന്‍ ലുറിനു പറ്റിയ തെറ്റ് ആവര്‍ത്തിക്കുകയാണ്. ഇവരുടെ സംശയങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി കൊടുക്കുന്ന ഇസ്‌ലാമിനെ അവര്‍ മനസ്സിലാക്കിയിട്ടില്ല.
        നിങ്ങള്‍ ചര്‍ച്ചില്‍ പോയില്ലെങ്കില്‍ ആരും അതിനെപറ്റി ഒരു ആക്ഷേപവും പറയുകയില്ല. എന്നാല്‍ നിങ്ങള്‍ ഒരു മുസ്‌ലിം ആയി എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കു ഭ്രാന്തുപിടിച്ചു എന്നവര്‍ പറയും.
തത്വത്തിലും പ്രയോഗത്തിലും മറ്റെല്ലാ പ്രകാരത്തിലും സത്യമായ മതം ഇസ്‌ലാം ആണെന്നു ബോദ്ധ്യപ്പെട്ടതിന്റെ ഫലമായിട്ടാണ് ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നത്.
                                                             എച്ച്.എഫ്. ഫെലോസ്‌

13 comments:

  1. ശരി, താങ്കള്‍ ഒരു മുസ്ലീം, ഖുറാനില്‍ വലിയ വിശ്വാസവും ഉണ്ടാവാം പക്ഷെ മറ്റു മതങ്ങളെ തരം താഴ്ത്തുന്നത് അത്ര ശരി അല്ല.

    @"ഞാന്‍ എല്ലാ പ്രധാന മതങ്ങളെപ്പറ്റിയും പഠിച്ചു. ആരംഭത്തില്‍ എല്ലാ മതങ്ങളും ഒന്നുതന്നെ ആയിരുന്നു എന്നു എനിക്ക് ബോധ്യം വന്നു. കാലം കഴിഞ്ഞപ്പോള്‍ അവയില്‍ പലവ്യത്യാസങ്ങളുമുണ്ടായി. വിഗ്രഹാരാധന, അവതാരം, ജാതിചിന്ത എന്നീ കാര്യങ്ങള്‍ ഹിന്ദുമതത്തില്‍ കടന്നുകൂടി. ചൈതന്യരാഹിത്യം ബുദ്ധമതത്തിന്റെ സ്വഭാവം ആയിത്തീര്‍ന്നു. പൂര്‍വികരെ ആരാധിക്കുക എന്ന ആശയം കണ്‍ഫ്യൂഷിയാനിസത്തില്‍ കടന്നുകൂടി. ആദിപാപം, ത്രിത്വം, യേശുവിന്റെ ദിവ്യത്വം, മുതലായവ ക്രിസ്തുമതത്തില്‍ കടന്നുകൂടി. ജൂതരുടെ ഇടയില്‍ തെരെഞ്ഞെടുക്കപ്പെട്ട ജനത എന്ന ആശയവും കടന്നുകൂടി. ഈ ദൃഷ്യങ്ങളൊന്നും ഞാന്‍ ഇസ്‌ലാമില്‍ കണ്ടില്ല. ഇസ്‌ലാം മാത്രമാണ് അതിന്റെ പരിശുദ്ധിയെ കളങ്കം പറ്റാതെ നിലനിര്‍ത്തിയത്. പൂര്‍ണമായ സത്യം നില നിര്‍ത്തുന്നത് ഇസ്‌ലാം മാത്രമാണ്."

    ഈ വരികളോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല. താങ്കള്‍ എല്ലാ മതവും പടിചെന്നു പറയുന്നത് മഹാ മണ്ടത്തരം തന്നെ.

    ReplyDelete
  2. @ഖുര്‍ആന്‍ അറബി ഭാഷയില്‍ പ്രബോധനം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും അതിന്റെ സന്ദേശം സാര്‍വ്വത്രികവും മനുഷ്യവര്‍ഗത്തിനെ ഒട്ടാകെ ഉദ്ദേശിച്ചിട്ടുള്ളതുമാണ്.

    എങ്കില്‍ എന്തുകൊണ്ട് ലോകത്തുള്ള മറ്റു മതസ്ഥര്‍ ഖുറാന്‍ സ്വീകരിക്കുന്നില്ല? എന്തുകൊണ്ട് മറ്റുള്ള മതസ്ഥര്‍ അതിനെ തള്ളിപ്പറയുന്നു? ഖുറാന്‍ എല്ലാവര്ക്കും വേണ്ടി ആണെങ്കില്‍ തുര്‍ക്കികളും മുഗളന്മാരും എന്തിനു ഹിന്ദുക്കളെ ഇസ്ലാമിന്റെ പേരില്‍ ആക്രമിച്ചു? വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇസ്ലാമിന്റെ പേരില്‍ എന്തിനു ഇന്നും തീവ്രവാദം വളരുന്നു? എന്തിനു തീവ്രവാദികള്‍ മറ്റുള്ള മതസ്ഥരെ കൊല്ലാന്‍ ഒരുമ്പെടുന്നു?

    അള്ളാ എന്ന് മുസ്ലീങ്ങള്‍ വിളിക്കുന്നത്‌ ദൈവത്തെ ആണെന്ന് പറയുന്നു. ആ അള്ളാ മുസ്ലീങ്ങളുടെ മാത്രം ദൈവം അല്ലെ? മുസ്ലീങ്ങള്‍ പ്രചരിപ്പിക്കുന്നതും അങ്ങനെ അല്ലെ? 'ഞങ്ങളുടെ ദൈവം' അതായത് 'ഞങ്ങളുടെ മാത്രം ദൈവം' എന്ന്. മറ്റുള്ളവര്‍ അള്ളായെ 'നിങ്ങളുടെ ദൈവം' എന്ന് അല്ലെ വിശേഷ്പ്പിക്കുന്നത്? അതായത് അള്ളാ ലോകത്തിനു മുഴുവന്‍ ഉള്ളത് അല്ല, അതുപോലെ അള്ളായുടെ ഗ്രന്ഥം ആയ ഖുറാനും. അങ്ങനെ അല്ലെ? ഇസ്ലാം എല്ലാവര്ക്കും വേണ്ടി ആണെങ്കില്‍ എന്ത് കൊണ്ടു കാബയില്‍ മറ്റുള്ളവരെ അടുപ്പിക്കാത്തത്? മറ്റു മതസ്ഥരെ എന്ത് കൊണ്ടു 22 മൈല്‍ അകലെ നിര്‍ത്തിയിരിക്കുന്നു? ആരെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ അവന്റെ തല അവിടെ കിടന്നു ഉരുളില്ലേ? ഇതിന്റെ എല്ലാം അര്‍ത്ഥം അള്ളാ എല്ലാവര്ക്കും വേണ്ടി അല്ല ഞങ്ങളുടെ മാത്രം ആണ് എന്ന് അല്ലെ?

    ReplyDelete
  3. @വ്യക്തിയും സമുദായവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഭൗതികതയും ആത്മികതയും എങ്ങനെ സന്തുലിതമായിരിക്കുന്നു എന്നതും ഇസ്‌ലാം മതം മാത്രമാണ് കാണിച്ചു തരുന്നത്.

    അതെ എല്ലാവരും കാണുന്നുണ്ട്! ഷിയാ, സുന്നി, അഹമ്മദീയന്‍, സുഫീസ് ഇവര്‍ ഒക്കെ മുസ്ലീങ്ങള്‍ തന്നെ അല്ലെ? എല്ലാവരും ഒന്നെങ്കില്‍ എന്തിനു ഈ വേര്‍തിരിവ്? വ്യക്തിയും സമുദായവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഭൗതികതയും ആത്മികതയും എങ്ങനെ സന്തുലിതമായിരിക്കുന്നു എന്നത് ഇവരെ കണ്ടു പഠിക്കണം. എന്തിനു ഇവര്‍ സ്ഥിരം തമ്മില്‍ തല്ലുന്നു? ദോഷം പറയരുതല്ലോ! ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും എന്ന് വേണ്ട ഒരുമാതിരിപ്പെട്ട എല്ലാ മുസ്ലീം രാഷ്ട്രങ്ങളിലും ഈ തമ്മില്‍ തല്ലു മുറക്ക് നടക്കുന്നുണ്ട്. അവര്‍ തന്നെ വഴക്കിടുന്നു, അവര്‍ തന്നെ ബോംബു ഉണ്ടാക്കുന്നു അവര്‍ തന്നെ പള്ളിയിലോ കാലിന്റെ ഇടയിലോ വച്ച് പൊട്ടിച്ചു ചാവുന്നു.

    ReplyDelete
  4. സംവാദമാവാം, തര്‍ക്കം വേണ്ടതില്ല
    ഏതെങ്കിലുമൊരു മതത്തെയോ, മതവിശ്വാസത്തെയോ ചിഹ്‌നങ്ങളെയോ ഇകഴ്ത്താന്‍ ഒരു വിശ്വാസിക്കും മതപരമായി തന്നെ പാടില്ല.
    ചരിത്രം പരിശോധിക്കാം, പഠിക്കാം, പകര്‍ത്താം, ഉള്‍ക്കൊള്ളാം, വേദഗ്രന്ഥങ്ങളും പണ്ഡിതരും പറഞ്ഞതൊക്കെ പരിശോധിക്കാം.
    നന്മകള്‍ കണ്ടെത്താം. ഇതിന്നപ്പുറത്തുള്ളതൊന്നും എന്റെ വ്യവഹാരത്തില്‍ പെടുന്നില്ലെന്ന് കരുതാനുള്ള എന്റെ അവകാശം എനിക്ക് വകവെച്ചു തന്നു കൂടേ?
    ഞാന്‍ സംസാരിച്ചത് എന്റെ മതാടയാളങ്ങളെ കുറിച്ചാണ്. മറ്റ് മതങ്ങളെ സംബന്ധിച്ച് എന്റെ അറിവ് പരിമിതവുമാണ്. എനിക്കറിഞ്ഞു കൂടാത്ത ഒന്നിനെകുറിച്ച് ഞാനുറക്കെ ഒന്നും പറഞ്ഞില്ലല്ലോ. അറിഞ്ഞത് പറഞ്ഞു.
    അതൊരു മാനുഷികാവകാശം മാത്രമല്ലേ?

    ReplyDelete
    Replies
    1. @ഞാന്‍ സംസാരിച്ചത് എന്റെ മതാടയാളങ്ങളെ കുറിച്ചാണ്. മറ്റ് മതങ്ങളെ സംബന്ധിച്ച് എന്റെ അറിവ് പരിമിതവുമാണ്. എനിക്കറിഞ്ഞു കൂടാത്ത ഒന്നിനെകുറിച്ച് ഞാനുറക്കെ ഒന്നും പറഞ്ഞില്ലല്ലോ. അറിഞ്ഞത് പറഞ്ഞു.
      അതൊരു മാനുഷികാവകാശം മാത്രമല്ലേ?


      തീര്‍ച്ചയായും താങ്കള്‍ അറിഞ്ഞത് പറയുന്നത് താങ്കളുടെ അവകാശം ആണ്. പക്ഷെ അറിയുന്നതും പറയുന്നതും ശരിയാണോ അല്ലയോ എന്ന് വേര്‍തിരിച്ചു അറിയുവാന്‍ കഴിവുള്ളവരും ഉണ്ട് എന്ന് മനസിലാക്കിയാല്‍ നന്ന്. മറ്റ് മതങ്ങളെ സംബന്ധിച്ച് താങ്കളുടെ അറിവ് പരിമിതമാണെന്നു താങ്കള്‍ സമ്മതിക്കുന്നു. അത് കേള്‍ക്കുന്നവര്‍ക്ക് മനസിലാകുകയും ചെയ്യുന്നു പക്ഷെ അങ്ങനെ ഉള്ള താങ്കള്‍ എന്തുകൊണ്ട് ഇങ്ങനെ ഉള്ള വരികള്‍ എഴുതുന്നു?

      "ഇസ്‌ലാം മാത്രമാണ് അതിന്റെ പരിശുദ്ധിയെ കളങ്കം പറ്റാതെ നിലനിര്‍ത്തിയത്. പൂര്‍ണമായ സത്യം നില നിര്‍ത്തുന്നത് ഇസ്‌ലാം മാത്രമാണ്."

      മറ്റു മതങ്ങളെ കുറിച്ച് അറിയാത്ത താങ്കള്‍ക്കു ഈ കാര്യത്തില്‍ എന്താണ് ഇത്ര ഉറപ്പ്?

      Delete
  5. ഇസ്‌ലാമിക വിശ്വാസ പ്രമാണമനുസരിച്ച് ദൈവം നല്‍കിയ മതം ഇസ്‌ലാം മാത്രമാണ്.
    മറ്റുള്ളവ മനുഷ്യനിര്‍മിതമാണ്. ഈ വിശ്വാസം ഉള്‍ക്കൊള്ളുന്ന ഞാന്‍ ഇസ്‌ലാമിനെ ശരി മതമായി കാണുന്നു. എന്ന് വെച്ച് മറ്റ് മതങ്ങളില്‍ നന്മകള്‍ ഒന്നുമില്ലെന്നോ, മറ്റ് മതങ്ങളെ ഇകഴ്ത്തണമെന്നോ എന്റെ വരികള്‍ക്കിടയിലില്ലല്ലോ. എന്റെ വിശ്വാസത്തിലും അതില്ല.

    ReplyDelete
    Replies
    1. ഇസ്ലാമിക വിശ്വാസ പ്രകാരം ഇസ്ലാം മതവും ഹിന്ദു വിശ്വാസ പ്രകാരം ഹിന്ദു മതവും ക്രിസ്ത്യന്‍ വിശ്വാസപ്രകാരം ക്രിസ്തുമതവും ബുദ്ധ വിശ്വാസ പ്രകാരം ബുദ്ധ മതവും ആണ് ദൈവം തന്ന മതം. എല്ലാം ദൈവത്തിലേക്കുള്ള വഴികള്‍ ആണ്. ഇസ്ലാമിക വിശ്വാസ പ്രകാരം മുസ്ലീങ്ങള്‍ മുസ്ലീം സ്വര്‍ഗ്ഗം പ്രതീക്ഷിച്ചു ജീവിക്കുന്നു. മുസ്ലീങ്ങള്‍ എല്ലാവരും അങ്ങോട്ട്‌ പൊയ്ക്കോട്ടെ. ക്രിസ്ത്യാനികള്‍ ക്രിസ്തു സ്വര്‍ഗത്തിലും ഹിന്ദുക്കള്‍ ഹിന്ദു സ്വര്‍ഗത്തിലും പൊയ്ക്കോട്ടെ. അതില്‍ യാതൊരു കുഴപ്പവും ഇല്ല.

      കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് വരുന്ന ഒരാള്‍ വരുന്ന വിഴി അല്ല ഏറണാകുളത്തു നിന്നും വരുന്ന മറ്റൊരാള്‍ സഞ്ചരിക്കേണ്ടത്. കൊയംപത്തൂരുനിന്നും നിന്നും മലപ്പുറത്തേക്ക് വരുന്ന ഒരാള്‍ വരുന്ന വിഴി അല്ല കണ്ണൂര് നിന്നും വരുന്ന മറ്റൊരാള്‍ സഞ്ചരിക്കേണ്ടത്. മലപ്പുറത്ത് എത്താന്‍ പല വഴികള്‍ കാണും ഒരു പ്രത്യേക വഴിയില്‍ കൂടി മാത്രമേ മലപ്പുറത്ത് എത്താന്‍ കഴിയൂ എന്ന് പറയുന്നത് പിടിവാശി ആണ്. എല്ലാവരും താന്‍ സഞ്ചരിക്കുന്ന വിഴി ആണ് ശരി എന്ന് പറഞ്ഞാല്‍, പറയുന്ന ആളെ സംബന്ധിച്ച് മാത്രമേ ശരിയാകൂ. യദാര്‍ത്ഥത്തില്‍ എല്ലാ വഴിയും ശരി ആണ്. താന് സഞ്ചരിക്കുന്ന വിഴി മാത്രം ആണ് ശരി എന്ന് പറയുന്നത് ശരിയാണോ? ദൈവം നല്‍കിയ മതം ഇസ്‌ലാം മാത്രമാണ് എന്നത് തെറ്റായ ചിന്താഗതി ആണ്.

      "ഇസ്‌ലാം മാത്രമാണ് അതിന്റെ പരിശുദ്ധിയെ കളങ്കം പറ്റാതെ നിലനിര്‍ത്തിയത്. പൂര്‍ണമായ സത്യം നില നിര്‍ത്തുന്നത് ഇസ്‌ലാം മാത്രമാണ്." ഇങ്ങനെ ഒരു വരി താങ്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ...

      Delete
  6. പലവഴിക്ക് ചില ലക്ഷ്യത്തിലെത്താം.
    എന്നാല്‍ ചില ലക്ഷ്യത്തില്‍ പലവഴിക്കെത്താനാവില്ല. ഒരു വഴിമാത്രമുള്ള ധാരാളം ഇടങ്ങളും, ഉദാഹരണങ്ങളും ഉണ്ടല്ലോ. ദൈവം കുറെ മതങ്ങളും, കുറെ ആശയങ്ങളും ഉണ്ടാക്കി എന്ന് ഞാന്‍ കരുതുന്നില്ല. ഒരാശയം മതിയല്ലോ. മറ്റ് മതങ്ങളില്‍ ചില വീക്ഷണങ്ങള്‍ ദൈവ വെളിപാടുകളുമായി ബന്ധം ഉണ്ട്. പില്‍കാലങ്ങളില്‍ ചിലരെങ്കിലും കൈകടത്തിയതാവാം. ഭിന്ന വീക്ഷണങ്ങള്‍ കടന്നുകുടാനായത്. 'മാര്‍ഗ്ഗരറ്റ് മാര്‍ക്കസി' ന്റെതാണ് "പൂര്‍ണ്ണമായ സത്യം നിലനിര്‍ത്തുന്നത് ഇസ്‌ലാം മാത്രമാണ്" എന്നത്. ഈ അഭിപ്രായത്തോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. വിയോചിക്കാനുള്ള അവകാശം ഇസ്‌ലാം വകവെച്ചുതരുന്നുണ്ടല്ലോ.

    ReplyDelete
    Replies
    1. @പലവഴിക്ക് ചില ലക്ഷ്യത്തിലെത്താം.
      എന്നാല്‍ ചില ലക്ഷ്യത്തില്‍ പലവഴിക്കെത്താനാവില്ല.


      ഇത് തന്നെയാ ഞാന്‍ ആദ്യം പറഞ്ഞത്. കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് വരുന്ന ആള്‍ അയാളുടെ വഴി മാത്രം ആണ് ശരി എന്ന് തന്നെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. മറ്റു വഴികളെ പറ്റി അറിയാത്തിടത്തോളം കാലം അദേഹത്തിന് തന്‍ വഴി തനി വഴി. അദ്ദേഹത്തെ തിരുത്താനും സാദ്യമല്ല. എല്ലാ ലക്ഷ്യത്തിലെക്കും പല വഴികള്‍ ഉണ്ട്. ഒരു വഴി മാത്രം അറിയുന്ന ഒരുവനെ സംബന്ധിച്ച് ഒരു വഴിയെ കാണൂ...


      @ദൈവം കുറെ മതങ്ങളും, കുറെ ആശയങ്ങളും ഉണ്ടാക്കി എന്ന് ഞാന്‍ കരുതുന്നില്ല. ഒരാശയം മതിയല്ലോ.

      ഒരാശയം പോരല്ലോ? ലോകത്തില്‍ മനുഷ്യര്‍ മാത്രം മതിയോ? ഒരു പ്രത്യേക തരാം ചെടി മാത്രം മതിയോ? മാനുകളൊ പുലികളോ ആനകലോ മാത്രം മതിയോ? ഒരു ആഹാരം മാത്രം ഭക്ഷിച്ചാല്‍ മതിയോ? അങ്ങനെ വൈവിധ്യങ്ങളുടെ കലവറ ആണ് പ്രപഞ്ചം. അപ്പോള്‍ ഒരു ആശയം മാത്രം പോര പല ആശയങ്ങളും അത്യാവശ്യം ആണ്.

      ദൈവത്തിന്റെ സ്വാര്‍ത്ഥ മനോഭാവം ഉള്ള വെളിപാടികള്‍ ആണെങ്കില്‍ ഒരാശയം മതി എന്ന് തോന്നും. എനിക്ക് വോട്ടു ചെയ്യ് ഞാന്‍ നിങ്ങളെ രക്ഷിക്കാം എന്ന് പറയുന്ന രാഷ്ട്രീയക്കാരന്റെ മനോഭാവം ഉള്ള ദൈവ വിശ്വാസികള്‍ക്ക് ഒരാശയം മതി എന്ന് തോന്നും. ഈ ഒരു മനോഭാവം ഉള്ള ദൈവത്തെ ആണ് ഖുറാന്‍ വായിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. ദൈവം കുറെ മതങ്ങള്‍ ഉണ്ടാക്കി എന്ന് താങ്കള്‍ പറഞ്ഞതിന് മറുപടി ആയി ആണ് ഞാന്‍ മുന്‍പ് അങ്ങനെ എഴുതിയത്. ദൈവം കുറെ മതങ്ങള്‍ പോയിട്ട് ഒരു മതവും ഉണ്ടാക്കിയിട്ടില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം മനുഷ്യ നിര്‍മിതി മാത്രം ആണ്. ഈ ഇടുങ്ങിയ ചിന്താഗതി വച്ച് ദൈവത്തെ വെറുതെ കൊച്ചാക്കല്ലേ!

      ദൈവത്തിനു എല്ലാവരും ഒരുപോലെ ആണ്. എല്ലാവര്ക്കും നന്മ വരുത്താന്‍ ആണ് ദൈവം അല്ലാതെ സ്വാര്‍ത്ഥ മനോഭാവം ഉള്ള, കൂടെ നില്‍ക്കുന്നവരെ മാത്രം സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരന്‍ അല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു: അതായത് ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ, എന്ന് പ്രാര്‍ത്തിക്കുന്ന ഒരു വരി ഖുറാനില്‍ കാണിക്കാമോ?

      Delete
  7. ഖുര്‍ആനിലെ പ്രഥമ വചനം'ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, അവിശ്വസിക്കുന്നവര്‍ക്കും കരുണ ചെയ്യുന്നവന്‍ എന്നാണ് പ്രഥമ അദ്യായം.(ഫാത്തിഹ') ഇയ്യാക്കനസ്തഈന്‍ 'ഞങ്ങളെ സഹായിക്കേണമേ' എന്ന പ്രാര്‍ത്ഥന ലോകത്തിലെ മുഴുവന്‍ മനുഷ്യരാശിക്കുവേണ്ടിയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
    നേര്‍വഴി ഒന്നും, അല്ലാത്തവഴി പലതുമാണ്. ദൈവം ഒന്ന് എന്നപോലെ അനേക ലക്ഷം ദൈവങ്ങളെ നാം കേള്‍ക്കുന്നു. ഇത് ശരിവഴിയല്ലാന്നതത്വമാണ് ഏകദൈവ വിശ്വാസം. ഈശ്വരനില്‍ പ്രാപിക്കാന്‍ അനേക ദൈവങ്ങളിലേക്കുള്ള യാത്ര ലക്ഷ്യം കാണില്ല.
    'ദര്‍ശനം' ഒന്ന്മതി. ഇന്ത്യാമഹാരാജ്യത്ത് 120 കോടി ജനം ഉണ്ട്. ഭരണഘടന ഒന്നല്ലേഉള്ളു. മനുഷ്യര്‍ക്കും, മറ്റ് ജീവികള്‍ക്കും, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കുംവേണ്ടി ദൈവം നിര്‍മ്മിച്ച നിയമ വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് വിശ്വസിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ എന്തിന് നിരാകരിക്കണം. അവിശ്വസിക്കാനുള്ള വിവേചനാധികാരം നിരാകരിക്കുന്നില്ലല്ലോ. 'നിങ്ങളുടെ ആരാധന ഞാന്‍ ആരാധിക്കുന്നില്ല. എന്റെ ആരാധന നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും. (വി:ഖു: 109: 2, 3, 4, 5, 6)

    ReplyDelete
  8. @''ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, അവിശ്വസിക്കുന്നവര്‍ക്കും കരുണ ചെയ്യുന്നവന്‍'

    ക്ഷമിക്കണം, ഞാന്‍ വായിച്ച ഖുറാനില്‍ അങ്ങനെ ഒരു വാചകം കണ്ടെത്താന്‍ കഴിഞ്ഞില്ല.

    @ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍

    ഇല്ലാത്ത പല കാര്യങ്ങളും ഉണ്ടെന്നു പറഞ്ഞു പരത്താന്‍ ഒരുപാട് വ്യാഖ്യാതാക്കള്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. കണ്ണടച്ചു വിശ്വസിക്കുന്നവരെ ഇവര്‍ക്ക് എളുപ്പം പറ്റിക്കാന്‍ കഴിയും ചിന്തിക്കുന്നവരും ഉണ്ടെന്നു അറിയുക.

    @നേര്‍വഴി ഒന്നും, അല്ലാത്തവഴി പലതുമാണ്. ദൈവം ഒന്ന് എന്നപോലെ അനേക ലക്ഷം ദൈവങ്ങളെ നാം കേള്‍ക്കുന്നു. ഇത് ശരിവഴിയല്ലാന്നതത്വമാണ് ഏകദൈവ വിശ്വാസം. ഈശ്വരനില്‍ പ്രാപിക്കാന്‍ അനേക ദൈവങ്ങളിലേക്കുള്ള യാത്ര ലക്ഷ്യം കാണില്ല.

    അനേക ദൈവങ്ങള്‍ എന്ന വാക്ക് ഞാന്‍ ഉച്ചരിച്ചില്ലല്ലോ? പിന്നെ എന്തിനു അങ്ങനെ പറയേണ്ടി വന്നു? ഒരു ദൈവം, അതിനെ നാം പല പേരില്‍ വിളിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഇപ്പോള്‍ താങ്കള്‍ തന്നെ ഉദാഹരണം എടുത്താല്‍, താങ്കള്‍ ബാപ്പ ആകാം, ഭര്‍ത്താവ് ആകാം, മകന്‍ ആകാം, സുഹുര്‍ത്തു ആകാം, പ്രഭാഷകന്‍ ആകാം, ഗുരു ആകാം ബ്ലോഗ്ഗര്‍ ആകാം‍ അങ്ങനെ അങ്ങനെ പല പല പേരുകള്‍ താങ്കള്‍ക്കു കാണും. പക്ഷെ താങ്കള്‍ എന്ന വ്യക്തി പല പേരില്‍ അറിയപ്പെടുന്ന 'ഒരാള്‍' ആണ്. താങ്കളെ പരിചയം ഉള്ള എല്ലാവരും താങ്കളെ 'ബ്ലോഗ്ഗര്‍' എന്ന് മാത്രം ആണോ വിളിക്കുന്നത്‌? പല പേരുകളില്‍ അല്ലെ? അങ്ങനെ വിളിച്ചത് കൊണ്ട് അവര്‍ താങ്കളെ കാണാതെ പോകുന്നുണ്ടോ? താങ്കള്‍ക്കു പല പേരുകള്‍ ഉള്ളതുകൊണ്ട് താങ്കള്‍ പല ആളുകള്‍ ആയി മാറുമോ? ഇല്ല!


    @'ദര്‍ശനം' ഒന്ന്മതി. ഇന്ത്യാമഹാരാജ്യത്ത് 120 കോടി ജനം ഉണ്ട്. ഭരണഘടന ഒന്നല്ലേഉള്ളു.

    ഭരണ ഘടന ഇവിടെ എടുത്തിട്ട താങ്കള്‍ ഒരു കാര്യം മനസിലാക്കണം. ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. ഇന്ന് അതിനു 24 ഭാഗങ്ങൾ, 450-ലേറെ അനുഛേദങ്ങൾ , 12 പട്ടികകൾ ഉണ്ട്. അതായത് അന്ന് മുതല്‍ ഇന്ന് വരെ പുതിയ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ഭരണഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. അത് ഓരോ കാലത്തെയും ജനങ്ങള്‍ക്ക്‌ അഭികാമ്യം ആയ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഖുറാനോ? ഖുറാനില്‍ പല വാചകങ്ങളും അന്നത്തെ ജനതയെ ഉദ്ദേശിച്ച് ആണെന്ന് വായിക്കുന്നവര്‍ക്ക് മനസിലാകും‍

    ReplyDelete
  9. ദൈവം എന്നത് ഒരു വ്യക്തി അല്ല. അവന്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയോ അത്ഭുതങ്ങള്‍ കാണിച്ചു വിശ്വാസം നേടിയെടുക്കുകയോ ചെയ്യുകയില്ല. ദൈവം ഒരു രാജാവിനെ പോലെ തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ മനുഷ്യരോടും ആവശ്യപ്പെടുകയും ഇല്ല. തന്നെ മാത്രം അനുസരിക്കുവാനും തന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ശരി എന്നും അവകാശപ്പെടുക ഇല്ല. ദൈവത്തിനു അതിന്റെ ആവശ്യം ഉണ്ടോ? അതുകൊണ്ട് ദൈവത്തിനു എന്താണ് പ്രയോജനം?

    വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണ് ദൈവം. അതിനെ പറഞ്ഞറിയിക്കനോ വരച്ചു കാണിക്കാനോ ചൂണ്ടിക്കാനിക്കാണോ സാദ്യമല്ല. ദൈവം ഒരു രാജാവോ ഭരണാധികാരിയോ അല്ല. അവന്‍ നമ്മളോട് ഒരിക്കലും ഇങ്ങനെ ജീവിക്കണം അങ്ങനെ ജീവിക്കണം എന്ന് നിര്‍ദേശിക്കുക ഇല്ല. അവനെ പിന്തുടരാണോ അവനില്‍ മാത്രം വിശ്വസിക്കുവാനോ അവനു പറയേണ്ടതില്ല. ദൈവം എല്ലായിടത്തും ഉണ്ട്. പ്രപഞ്ചം ആകെ നിറഞ്ഞു നില്‍ക്കുന്ന ആ പോരുളാണ്‍ നമ്മെയും നമ്മുടെ ചുറ്റുപാടും ഉള്ള എല്ലാത്തിനെയും പരിപാലിച്ചു പോരുന്നത്.

    ഈ പ്രപഞ്ചം ദൈവം ആണ് മാനിഫെസ്റ് ചെയ്യുന്നത്. എല്ലാ വസ്തുക്കളും ജീവന്‍ ഉള്ളവയും ജീവന്‍ ഇല്ലാത്തവയും ഒന്നിനൊന്നു ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ എല്ലാ വസ്തുക്കളും, എല്ലാ ജീവികളും എന്ന് വേണ്ട ഈ ലോകത്തില്‍ ഉള്ള എല്ലാം ഒന്നിനൊന്നു കടപ്പെട്ടിരിക്കുന്നു. സര്‍വ്വവും ദൈവത്തിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാണ്. അതിനാലാണ് നമുക്ക് മാതാവിലും പിതാവിലും പുത്രനിലും പുത്രിയിലും സുഹൃത്തിലും സമൂഹത്തിലും മൃഗങ്ങളിലും പക്ഷികളിലും പര്‍വതങ്ങളിലും നദികളിലും എന്ന് വേണ്ട എല്ലായിടത്തും ദൈവത്തെ കാണുവാന്‍ സാധിക്കുന്നത്.

    ഞാനും നിങ്ങളും എല്ലാവരും ദൈവത്തിന്റെ സാന്നിദ്യത്താല്‍ അനുഗ്രഹീതര്‍ ആണ്. നമ്മെ എല്ലാം സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും ഈ ലോകം ഇതുപോലെ നിലനിര്‍ത്തുന്ന ഒരു അദൃശ്യ ശക്തി ആണ് ദൈവം. നാം എല്ലാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു ദൈവത്താല്‍ പരിപാലിക്കപ്പെട്ടു ദൈവത്താല്‍ സംഹരിക്കപെടുന്ന ദൈവത്തിന്റെ തന്നെ ഓരോ രൂപങ്ങള്‍ ആണ്.

    ReplyDelete
  10. ''അദൈ്വത സിദ്ധാന്തം'' ഒരു വീക്ഷണമാണ്. ചിലര്‍ ദൈവത്തെ പ്രാപിക്കാന്‍ ചില ജീവ വസ്തുക്കളെ പ്രതിബിംബമാക്കുന്നു. ഇതും ഒരു വീക്ഷണമാണ്. ഇസ്‌ലാം ഈ വീക്ഷണങ്ങളോട് വിയോജിക്കുന്നു. ദൈവം ഏകനാണ്. അവന്‍ സ്വാശ്രയനാണ്. സര്‍വ്വശക്തനാണ്, രക്ഷാ ശിക്ഷകള്‍ നല്‍കാന്‍ സ്വയം അധികാരമുള്ളവനാണ്. അവനാണ് സകലതും സൃഷ്ടിച്ചതും, സംരക്ഷിക്കുന്നതും. അവന്‍ നിശ്ചയിച്ച നിയമ സംഹിതയാണ് ഇസ്‌ലാം ഇത് വിശ്വസിക്കാന്‍ മുസ്‌ലിംകളുടെ അവകാശവും സ്വാതന്ത്ര്യവും അനിഷേധ്യമാണ്.
    കുപ്പിയില്‍ തരുന്നത് പാലോ വിഷമോ എന്ന് പരിശോധിച്ചറിഞ്ഞ കുടിക്കാനാണ് ഇസ്‌ലാമും ഉണര്‍ത്തുന്ന സന്ദേശം. പക്ഷെ, പരീക്ഷണം നടത്തിബോധ്യപ്പെടുന്നതല്ല വിശ്വാസ പ്രമാണങ്ങള്‍. അനുഭവങ്ങള്‍ ഭൗദ്ധികവ്യായാമങ്ങള്‍ പരന്ന അറിവ് ഇതൊക്കെയാണ് ശരി-തെറ്റുകള്‍ വിവേചിച്ചറിയാനുള്ള വഴികള്‍.
    അധികം പഠിക്കുക, മനനം ചെയ്യാനും. തീര്‍ച്ചയായും സത്യദൈവ സന്നിധിയില്‍ എത്തിച്ചേര്‍ന്നേക്കാം.

    ReplyDelete