പഴയ ബര്‍മ്മയും, റംങ്കൂണും പലരും മറന്നുകാണും. രണ്ടാം ലോക മഹായുദ്ധകാലത്ത് റംങ്കൂണില്‍ നിന്നും മറ്റും കാല്‍നടയായി കാടുകള്‍ താണ്ടി രക്ഷപ്പെട്ട ഇന്ത്യക്കാരും വഴിക്ക് കുഴഞ്ഞുവീണു മരിച്ചവരും ഇപ്പോള്‍ അധിക വായനക്ക് വിധേയമാകാറില്ല.

ജനാധിപത്യത്തിനു വേണ്ടിയുള്ള തദ്ദേശീയ ശബ്ദങ്ങള്‍ സര്‍ക്കാര്‍ ശക്തിയായി തടഞ്ഞു. അതിനിടെ മ്യാന്‍മറിലെ ജനാധിപത്യ പോരാളിയായി ആംഗ്‌സാന്‍ സൂകി ഉയര്‍ന്നുവന്നു. അവര്‍ വീട്ടുതടങ്കലിലും മറ്റുമായി പല വര്‍ഷങ്ങള്‍ കടന്നുപോയി.


മ്യാന്‍മറില്‍ ബുദ്ധ സന്യാസികളാല്‍ വേട്ടയാടപ്പെട്ട റോഹിംഗ്യ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കാന്‍ സൂകിക്കായില്ല. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം മുസ്‌ലിംകളാണ് ഇതുവരെ ജന്മദേശം വിട്ട് പലായനം ചെയ്തത്. ആയിരത്തിലധികം മുസ്‌ലിം ഭവനങ്ങള്‍ ചട്ടരിക്കപ്പെട്ടു. എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കൃത്യമായൊരു കണക്ക് പുറത്തുവന്നിട്ടില്ല.
വാര്‍ത്താ ശേഖരണ, വിതരണ രംഗത്തെ വന്‍ തോക്കുകള്‍ മ്യാന്‍മറില്‍ താല്‍പര്യം കാണിക്കുന്നില്ല. സി.എന്‍.എന്‍, ബി.ബി.സി തുടങ്ങിയ മീഡിയകള്‍ വേണ്ടത്ര പ്രാധാന്യം മ്യാന്‍മറിലെ എട്ടുലക്ഷത്തോളം വരുന്ന റോഹിംഗ്യ മുസ്‌ലിംകളുടെ കാര്യത്തില്‍ കല്‍പ്പിച്ചതുമില്ല.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണീ മുസ്‌ലിംകളെന്ന വിധമാണ് മ്യാന്‍മര്‍ ഭരണകൂടം പ്രതികരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശ് അതൊട്ടും അംഗീകരിക്കുന്നില്ല. കടല്‍പരപ്പില്‍ കടത്തുബോട്ടില്‍ കൈകുഞ്ഞുങ്ങളുമായി കരഞ്ഞുകലങ്ങിയ കണ്ണുനീരുമായി കരതേടി പോകുന്നവരുടെ കഥനക്കഥകള്‍ കേള്‍ക്കാന്‍ എന്തുകൊണ്ടോ ആര്‍ക്കും താല്‍പര്യം കാണുന്നില്ല.
സൂകി പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ ഈ മനുഷ്യവകാശ ലംഘനത്തെ സംബന്ധിച്ച് സംസാരിക്കുമെന്ന് നിശ്പക്ഷമതികള്‍ വിചാരിച്ചു.പക്ഷെ, ഭൂരിപക്ഷത്തെ പിണക്കിയാല്‍ തന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന വിചാരത്തില്‍ സൂകി മിര്‍ദ്ദിത ന്യൂനപക്ഷത്തെ മറന്നു.
മ്യാന്‍മറിലെ ബുദ്ധ ഭീകരതയും മുസ്‌ലിം വേട്ടയും ഒരന്താരാഷ്ട്ര കാര്യമാണെന്നും അത് തന്റെ നാട്ടിന്റെ കാര്യമല്ലെന്നും താനതില്‍ ഇരുപക്ഷത്തുമില്ലെന്നുമുള്ള സൂകിയുടെ പുതിയ വെളിപ്പെടുത്തല്‍ മനുഷ്യവകാശ പ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചിരിക്കുന്നു.
ഒരു നാടിന്റെ ഭരണകൂടത്തിന്റെ പ്രധാന ഭാഗമായ പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ചുമതല എന്താണെന്നറിയാത്തവരാവില്ലല്ലോ സൂകി.
അവരുടെ ഇത് വരെയുള്ള ജീവിതം നല്‍കുന്ന സന്ദേശം ഒരു പക്ഷെ ചരിത്രം ഇങ്ങനെ സംഗ്രഹിച്ചേക്കും. സൂകിക്ക് ആകെ തോല്‍പ്പിക്കാനായത് മനുഷ്യവകാശങ്ങളെയാണ്.
താന്‍ അനുരജ്ഞനത്തിന് പ്രാധാന്യം നല്‍കുമെന്ന് പറയുന്ന സൂകി ബുദ്ധ സന്യാസികളും തമ്മാടികളും തച്ചുതകര്‍ത്ത ഗ്രാമവും പ്രദേശവും ഇതുവരെ സന്ദര്‍ശിച്ചതായി അറിവില്ല. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി സംസാരിച്ചിട്ടില്ല. ഇങ്ങനെയൊരു ആവശ്യം പാര്‍ലമന്റിലോ, ആന്താരാഷ്ട്ര വേദികളിലോ ഉന്നയിച്ചിട്ടില്ല. ഇന്ത്യാ സന്ദര്‍ശനാവസരം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നടത്തിയ ഓട്ടയടക്കല്‍ പ്രസ്താവനയിലാണവന്‍ 'അനുരജ്ഞനം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു കാണുന്നത്.
സ്വന്തം രാഷ്ട്രത്തിലെ എട്ട് ലക്ഷത്തോളം വരുന്ന മുസ്‌ലിംകള്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച് സൂകിക്ക് ഒരു ധാരണയും ഇല്ലാതെ വരാനിടയില്ല. കൈകുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന സ്ത്രീകളെയെങ്കിലും സൂകിക്ക് പരിഗണിക്കാമായിരുന്നു. ഇന്ത്യ-ചൈ യുദ്ധമുണ്ടായപ്പോള്‍ 'ചൈന അവരുടെതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും പറയുന്ന പ്രദേശം' എന്ന രാജ്യസ്‌നേഹപരമല്ലാത്ത തികച്ചും പക്ഷപാതിത്വപരമായ പ്രസ്താവന എഴുതിയ പരേതനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനമാണ് സൂകി സ്വീകരിച്ചുകാണുന്നത്.
കുഴപ്പമുണ്ടാകുന്നത് ബംഗ്ലാദേശാണന്ന് മ്യാന്‍മര്‍, ഞങ്ങളല്ല മ്യാന്‍മറാണെന്ന് ബംഗ്ലാദേശ്. ഈ വാദമുഖം സൂകിയിസല്‍ നിന്നുണ്ടാവരുതായിരുന്നു. ഒരു രാഷ്ട്രത്തിലെ ജനത വോട്ടു ചെയ്തു വിജയിപ്പിച്ച അധികാര സ്ഥാനത്തിരുത്തിയ ജനപ്രതിനിധിയെന്ന നിലക്ക് സൂകി മനസ്സ് വെച്ച് ഇടപെടുമായിരുന്നുവെങ്കില്‍ മ്യാന്‍മറിലെ കണ്ണീര്‍കയത്തിലായ മുസ്‌ലിംകള്‍ക്ക് രക്ഷയാകുമായിരുന്നു.
ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താന്‍ ന്യൂനപക്ഷ സമുദായത്തെ നുള്ളിനോവിക്കണമെന്ന ചില ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ പഠിച്ച പൊളിറ്റിക്‌സ് തന്നെയാണ് സൂകിയും പ്രാവര്‍ത്തികമാക്കുന്നത്. മഹാത്മാഗാന്ധി ഉണ്ടായിരുന്നുവെങ്കില്‍ മ്യാന്‍മറിന്റെ കൂടെ നില്‍ക്കുമായിരുന്നു എന്ന സൂകിയുടെ പ്രസ്താവന സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍ മര്‍ദ്ദിത ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ധൈര്യമില്ലെങ്കിലും വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാന്‍ സന്മനസ് കാണിക്കാത്ത സൂകിക്ക് മാഹാന്യ മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാന്‍ എങ്ങനെയാണ് അവകാശം ലഭിക്കുക.
സൂകിയില്‍ നിന്ന് നീതി നാസ്തി
ReplyDelete