കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് പ്രബല ഗ്രൂപ്പുകളും അനേകം ദുര്‍ബല ഗ്രൂപ്പുകളും ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ എ. രമേശ് ചെന്നിത്തലയുടെ ഐ. വയലാര്‍രവി, മുരളി, പത്മജ അങ്ങനെ സംസ്ഥാന ഗ്രൂപ്പുകള്‍. ജില്ലകളില്‍ ചെറുമട്ടത്തില്‍ ഉപ ഗ്രൂപ്പുകളും ഉണ്ടെത്രെ? ഈ വിഭാഗങ്ങളെയൊക്കെ പോസ്റ്റ് ചെയ്യാന്‍ മാത്രം സീറ്റ് കപ്പാസിറ്റിയില്ലാതെ നേതൃത്വം വിയര്‍ക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22 വരെ ആയി ഉയര്‍ത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല ഉന്നതന്‍മാരെകുറിച്ചും പലവിധ പരാധികള്‍ പറയപ്പെടുക പതിവുള്ള കാര്യം. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്രുവാണെന്നായിരുന്നു ഇത് വരെ പലരും പറഞ്ഞ് പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് ലോക നേതാവായി പരിഗണനകിട്ടാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്രു ചൈനയുമായി യുദ്ധം തോറ്റുകൊടുക്കുകയായിന്നു എന്നിപ്പോള്‍ സൈനിക മേധാവി തന്നെ പറയുന്നു. വ്യാമസേനയെ അനങ്ങാന്‍ വിടാതെ കടന്നാക്രമിച്ചു ചൈനക്ക് സഹായകമായ നിലപാട് പ്രധാനമന്ത്രി നെഹ്രു സ്വീകരിച്ചു. ഇന്ത്യന്‍ ഭൂമിയും നിരവധി ജവാന്മാരേയും, ഭാരതത്തിന്റെ മാനവും നെഹ്രു തുലച്ചെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതിങ്ങളില്‍ നിന്ന് വലിയ നിഷേധങ്ങളൊന്നും ഇത് വരെ വന്നതുമില്ല.

മെമ്പര്‍ഷിപ്പില്‍ ഒരു പാര്‍ട്ടി പ്പേരില്‍ അംഗമാവുക. പിന്നെയെങ്ങനെയാണ് ഗ്രൂപ്പ് തിരിയുന്നതെന്നാണ് മനസ്സിലാക്കാന്‍ പ്രയാസമുള്ളത്.
എന്തിനാണ് ഗ്രൂപ്പ് എന്ന് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് ഗ്രാഹ്യമാവുന്നുണ്ട്. അതാണല്ലോ ഏഴ് ഡി.സി.സി. ഐക്ക്, ഏഴ് എക്ക്. എന്ന കണക്ക് വരുന്നത്. പതിനാല് ഡി.സി.സി.യും കോണ്‍ഗ്രസിനില്ലെന്ന് സാരം.
പുന:സംഘടനാ എന്ന വീതം വെപ്പുമായി ബന്ധപ്പെട്ടു നേതാക്കള്‍ എത്രതവണ ഡല്‍ഹിക്ക് പോയി ഇതിന് വേണ്ടിമാത്രം എത്ര ലക്ഷം ചെലവ് വന്നു. ഓരോ പറക്കലിനും നല്ല കാശ്‌വരുമല്ലോ. ആര്യാടന്‍ മുഹമ്മദിനെപോലും ഡല്‍ഹിക്ക് കൊണ്ട് പോയി വീതിം വെപ്പ് ചര്‍ച്ചകള്‍ക്ക് ഉപയോഗപ്പെടുത്തുന്നു എന്നാണറിവ്.

വിവരാവകാശ നിയമപ്രകാരം വിവരം ചോദിച്ചാല്‍ കിട്ടില്ല. കാരണം ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി, രമേശ് എം.എല്‍.എ. അവര്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ (?) ചോദിച്ചുവാങ്ങാന്‍ ഡല്‍ഹിയിലെ മന്ത്രി (രാജാക്കള്‍) മാര്‍ക്ക് മുഖം കാണിക്കാന്‍ പോയതാണെന്ന് എന്ന് വരും.

ഇനി കോണ്‍ഗ്രസ് എന്ന വാക്കാണ് പഥ്യമെങ്കില്‍ കോണ്‍ഗ്രസ് ചേര്‍ത്ത പേര് കണ്ടെത്തിയാല്‍ മതി. മലയാള കോണ്‍ഗ്രസ്, മലബാറി കോണ്‍ഗ്രസ്, ജനാധിപത്യ കോണ്‍ഗ്രസ്, ജനകീയി കോണ്‍ഗ്രസ് ഇങ്ങനെയൊന്നും പോരെങ്കില്‍ മരിച്ചവരുടെ പേരില്‍ (ആന്ധ്രയില്‍ നിന്ന് കടം) പാര്‍ട്ടി ഉണ്ടാക്കാം. കരുണാകര കോണ്‍ഗ്രസ്, കേളപ്പന്‍ കോണ്‍ഗ്രസ്, പ്രകൃതി, നിറം ഇതും പരീക്ഷിക്കാവുന്നതാണ്. ഹരിത എം.എല്‍.എ. എന്ന് പറയുന്ന പോലെ, അല്ലെങ്കില്‍ ജാതിയും കുട്ടാക്കാം. ന്യൂനപക്ഷ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് ഏതായാലും ഒരു പാര്‍ട്ടിയില്‍ നിന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞു പണമെറിഞ്ഞു കളിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തേക്കാള്‍ എന്തുകൊണ്ടും മെച്ചവും, മിച്ചവും. സ്വാന്തം കാലില്‍ നിന്നാല്‍ കിട്ടുമെന്നാണ് എന്റെ ബാല രാഷ്ട്രീയ ചിന്ത. പരീക്ഷിച്ചു പരാജയപ്പെട്ടാല്‍ ഒരു ലയന സമ്മേളനവും കെട്ടിപ്പിടിക്കലും അത്രയല്ലേ വേണ്ടൂ. പുന:സംഘടന നീളുന്നതിനാല്‍ ഭരണ സ്തംഭനം ഒഴിവാക്കാനെങ്കിലും ഉപകരിക്കും. പിരിമുറുക്കം മാറിക്കിട്ടും.
നോ കമന്റ്സ്
ReplyDelete