Friday 9 November 2012

ഉദ്യോഗസ്ഥ-ഭരണരംഗത്തെ മുസ്‌ലിം അവഗണന:


      കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പത്രണ്ട് യൂണിവേഴ്‌സിറ്റികളിലും കൂടി പ്രധാന ഉദ്യോഗ തലങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. വി.സി., പി.വി.സി, രജിസ്ത്രാര്‍ തസ്തികകളിലായി നായര്‍ 12, ഈഴവന്‍ 8, ക്രിസ്ത്യന്‍ 5, മറ്റുള്ളവര്‍ 4. ഈ വിഭാഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 2 മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വൈസ് ചാന്‍സലറും ഒരു രജിസ്ത്രാറും മാത്രമാണ് മുസ്‌ലിം സമുദായ പ്രാതിനിധ്യമെന്നും ഈ അവഗകണന അനീതിയാണെന്ന് പറയാനൊരു ജാതി നേതാവും ഇല്ലാതെന്തെ?





      കേന്ദ്ര സര്‍ക്കാറില്‍ ഏഴ് കോണ്‍ഗ്രസ് മന്ത്രിമാരെ കേരളത്തില്‍ നിന്ന് പ്രഖ്യാപിച്ചപ്പോഴും ഒരു മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായില്ല. ജാതി സമതുലിതാവസ്ഥ വാദക്കാരായ ജനപ്രതിനിധികളോ, ജാതി നേതാക്കളോ ഇത്തരം കാര്യത്തില്‍ മൗനം പാലിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയെങ്കിലും സാമൂഹിക നീതി പാലിക്കുന്ന വിധം നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിസ്പക്ഷമനസ്സുകള്‍ വിചാരിക്കുന്നു.
      സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പോലും അപ്രഖ്യാപിത മുസ്‌ലിം നിരോധം നിലനിര്‍ക്കുകയാണെന്ന് സംശയം ഉണ്ട്. പ്രതിരോധ വകുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു ആവലാതി നേരത്തെ നിലവിലുണ്ട്. ഉദ്യോഗ രംഗത്തെ സവര്‍ണ ഫാസിസം എല്ലാ സീമകളും ലംഘിച്ചു കീഴടക്കല്‍ പ്രവണത തുടരുകയാണെന്ന് സംശയിക്കണം.
     മലപ്പുറം ജില്ലയിലെ തുഞ്ചന്‍പറമ്പില്‍ പുതുതായി സ്ഥാപിതമായ മലയാളം യൂണിവേഴ്‌സിറ്റിയുടെ വി.സി.യായിപോലും ഒരു മുസ്‌ലിമിനെ പരിഗണിക്കാതിരുന്നത് ശരിയായ നടപടിയായില്ല.
ഇടതു-വലതു പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുഖം നഷ്ടപ്പെടുന്ന വിധമാണ് കേരളത്തില്‍ പോലും മുസ്‌ലിം അവഗണനകള്‍ സദീശന്‍, പ്രതാപന്‍, മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ്, സുകുമാരന്‍ നായര്‍, വെള്ളാപള്ളി നടേശന്‍, തുശാര്‍ നടേശന്‍, ഷിബുബേബി ജോണ്‍ തുടങ്ങി പലരും അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഇടപെട്ടിരുന്നു. രമേശ് ചെന്നിത്തല ന്യൂനപക്ഷ രാഷ്ട്രീയത്തോട്   ആത്മപരിശോധന നടത്താനും ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ട് ആറ് പിന്നിട്ടു എന്നിട്ടുമെന്ത്യേ സാമൂഹിക നീതിയെക്കുറിച്ച് ഉറച്ച നിലപാടിലെത്താന്‍ കഴിയാതെ പോകുന്നത്. ഉള്ളകാര്യം പറഞ്ഞാല്‍ വാര്‍ഗ്ഗീയവാദിയെന്നോ, തീവ്രവാദിയെന്നോ വിളിച്ചിരുത്താന്‍ മാധ്യമരംഗം ഇന്ത്യയില്‍ നേരെത്തെ തന്നെ ഫാസിസ്റ്റ് വല്‍ക്കരിച്ചിട്ടുണ്ടല്ലോ.
ദളിദരും, പിന്നാക്കക്കാരും, മതന്യൂനപക്ഷങ്ങളും എന്തെങ്കിലും ഔദാര്യം ചോദിക്കുന്നില്ല അവര്‍ക്കവകാശപ്പെട്ടത് തട്ടിയെടുക്കുന്നവരെ മഹത്വവല്‍ക്കരിക്കുകയം, നീതി നിഷേധിക്കപ്പെട്ടവരെ ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത ദുഃഖകരമാണ്. ജസ്റ്റീസ് സചീന്ദ്ര സിംഗ് സചാര്‍ കമ്മീഷന്‍ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന യാഛാര്‍ത്ഥ്യങ്ങള്‍ക്കു ഉത്തരവാദികളായവര്‍തന്നെ വീണ്ടും വീണ്ടും മതന്യൂനപക്ഷങ്ങളെ പിറകോട്ട് തള്ളിമാറ്റാന്‍ നടത്തുന്ന നീക്കം മാപ്പര്‍ഹിക്കുന്നില്ല. സര്‍വകലാശാലകളില്‍ വരാനിടയുള്ള ഉന്നത തസ്തികകളില്‍ നിന്ന് മുസ്‌ലിംകളെ മാറ്റി നിര്‍ത്താന്‍ യോഗ്യതാ ചട്ടങ്ങള്‍ ഭേതഗതിവരുത്താനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വീളിക്കാതെ യോഗം ചേര്‍ന്നതായും കേള്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയില്‍ നിന്നും മതന്യൂനപക്ഷങ്ങള്‍ക്ക് നീതി പ്രദീക്ഷിക്കരുതെന്ന പാഠമാണോ ഇതെല്ലാം.
'സാരെ ജഹാംസെ അച്ചാ'
'ഹിന്ദു സ്ഥാന്‍ ഹമാരെ'
       ഇതൊരു ഭംഗിവാക്കായി ചിലര്‍കാണുന്നു. മാറണം - മാറ്റണം നാം ഒന്ന് എന്ന് ചിന്ത വളരണം. മതത്തിന്റെ പേരില്‍ അവകണന പാടില്ല. ജാതിയുടെ പേരില്‍ അനര്‍ഹപരിഗണനയും.

Related links 

7 comments:

  1. ചിലര്‍ ഉണ്ട് ജാതിയുടെയും പേരില്‍ ആളുകളെ വേര്‍തിരിക്കാന്‍ നടക്കുന്നവര്‍. അവരുടെ കയ്യില്‍ ഒരു ലിസ്റ്റ് കിട്ടിയാല്‍ ആദ്യം നോക്കുക ഹിന്ദു എത്ര ക്രിസ്ത്യന്‍ എത്ര മുസ്ലീം എത്ര എന്നാവും. ഈ നോട്ടം ഏറ്റവും അധികം ഉണ്ടായിരുന്നത് പളുപളുത്ത കുപ്പായം ഇട്ട അച്ചന്മാര്‍ക്ക് ആയിരുന്നു. ഇത് കണ്ടു വെകിളി പൂണ്ടു മത നേതാക്കള്‍ എന്ന് പറയുന്ന ചില .............. കള്‍ ഇറങ്ങിയിട്ടുണ്ട്. കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റുവാന്‍. കഴിവുള്ളവര്‍ ഉദ്യോഗ സ്ഥാനങ്ങള്‍ അലങ്കരിക്കണം അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആകരുത്. ഈ ലിസ്റ്റ് ഉണ്ടായത് ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കഴിവുള്ള മുസ്ലീങ്ങളെ മുസ്ലീം ആണെന്ന പേരില്‍ ഒരിക്കലും ഭാരതത്തില്‍ അകറ്റി നിര്‍ത്തില്ല. മത വിദ്വേഷം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് അങ്ങനെ തോന്നാം.

    ReplyDelete
  2. ജാതി പറയാൻ പാടില്ലെന്ന് പറഞാലും മതം എവിടേയും മുന്നോക്കം പുന്നോക്കമായിരിക്കുന്നു

    ReplyDelete
  3. അര്‍ഹതയുള്ളവനെ അങീകരിക്കാതിരിക്കുകയും.അര്‍ഹതയുള്ളത് ചോദിചാല്‍ അത് മുഡന്തന്‍ ന്യായങള്‍ പറഞ് തട്ടി കളയുന്നു ..................പാത്ര മറിഞു വിളംബാനുള്ള സമാന്ന്യമര്യാദ കാണിക്കണം................

    ReplyDelete
  4. ജാതി-മതം ഇതൊരു യാഥാര്‍ത്ഥ്യമാണ്. നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈയാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. സാമൂഹിക നീതിയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. ബോധപ്പൂര്‍വ്വം ഒരു സമുദായത്തെ വിശ്വാസത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തരുതെന്ന വിനീതമായ അപേക്ഷ. യോഗ്യതയുടെ മാനദണ്ഡത്തിലാണ് നിയമനങ്ങള്‍ നടന്നതെന്ന് നടത്തിയവര്‍ക്ക് പോലും അവകാശവാദമില്ല. ഇടനാഴികളില്‍ പതിഞ്ഞിരിപ്പുള്ള ജാതിഭ്രാന്തന്മാരെ നിയന്ത്രിച്ച് നീതി (എല്ലാ ജാതികാര്‍ക്കും) കിട്ടണമെന്നാഗ്രഹിക്കുമ്പോള്‍ കുപ്പായത്തിന്റെ നിറം പറഞ്ഞു ലാഘവ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ് അടിസ്ഥാന പരമായ വര്‍ഗ്ഗീയത.

    ReplyDelete
  5. @യോഗ്യതയുടെ മാനദണ്ഡത്തിലാണ് നിയമനങ്ങള്‍ നടന്നതെന്ന് നടത്തിയവര്‍ക്ക് പോലും അവകാശവാദമില്ല.

    അത് താങ്കള്‍ക്കു എങ്ങനെ മനസിലായി? എന്തെങ്കിലും തെളിവ് ഉണ്ടോ? എന്തായാലും ഈ പോസ്റ്റില്‍ തെളിവുകള്‍ ഒന്നും കണ്ടില്ല

    ReplyDelete
  6. ബോധപ്പൂര്‍വ്വം ഒരു സമുദായത്തെ വിശ്വാസത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തരുതെന്ന വിനീതമായ അപേക്ഷ.

    മുസ്ലീങ്ങള്‍ ആയ എത്രയോ ഭരണ കര്‍ത്താക്കളും ശാസ്ത്രഞ്ജന്‍ മാരും ഉള്ള നാടാണ് നമ്മുടേത്‌. ഭാരതത്തില്‍ എല്ലാ തലങ്ങളിലും മുസ്ലീങ്ങളെ നമുക്ക് കാണാമല്ലോ? അവര്‍ എല്ലാം മുസ്ലീം എന്ന പേരാല്‍ അവഹേളിക്കപ്പെടുന്നുണ്ടോ? ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് അല്ലെ വര്‍ഗീയത വളര്‍ത്തുന്നത്? ഇനി ചില സ്ഥലങ്ങളില്‍ അങ്ങനെ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനു യദാര്‍ത്ഥ കാരണക്കാര്‍ മുസ്ലീങ്ങള്‍ തന്നെ ആണെന്ന് ആര്‍ക്കും മനസിലാകും

    ReplyDelete
  7. ഇടനാഴികളില്‍ പതിഞ്ഞിരിപ്പുള്ള ജാതിഭ്രാന്തന്മാരെ നിയന്ത്രിച്ച് നീതി (എല്ലാ ജാതികാര്‍ക്കും) കിട്ടണമെന്നാഗ്രഹിക്കുമ്പോള്‍ കുപ്പായത്തിന്റെ നിറം പറഞ്ഞു ലാഘവ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ് അടിസ്ഥാന പരമായ വര്‍ഗ്ഗീയത.

    കുപ്പായത്തിന്റെ നിറം ലാഘവ വത്കരിക്കപ്പെടെണ്ടത് തന്നെ ആണ്. ഇടനാഴിയില്‍ പതിഞ്ഞിരിക്കുന്ന ജാതി ഭ്രാന്തു അല്ലെ താങ്കളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്? ആ ഭ്രാന്തു അല്ലെ ലാഘവ വാത്കരിക്കപ്പെടെണ്ട കുപ്പായത്തിന്റെ നിറം കടുപ്പിക്കുന്നത്? താങ്കള്‍ എഴുതിയ പോസ്റ്റിനു വിപരീതമായ കമന്റ് ആണല്ലോ കമന്റിയത്?
    ഒരു ഭാരതീയന്‍ എന്ന നിലക്ക് എല്ലാവര്ക്കും നീതി ലഭിക്കണം. ഒരു മുസ്ലീം എന്ന നിലക്കോ ഹിന്ദു എന്ന നിലക്കോ ക്രിസ്ത്യന്‍ എന്ന നിലക്കോ കിട്ടേണ്ട നീതി അതിനു ശേഷം ആലോചിച്ചാല്‍ മതി

    ReplyDelete