Monday 29 April 2013

ഭൂരിപക്ഷ വികാരം മാനിക്കപ്പെടണം.


എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരും, എസ്.എന്‍.ഡി.പി.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിനിധാനം ചെയ്യുന്ന ഹിന്ദു സമുദായത്തിന്റെ ഏതെങ്കിലും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടങ്കില്‍ അത് പരിഹരിക്കപ്പെടേണ്ടതാണന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.
എന്നാല്‍ വളരെ ഉത്തരവാദപ്പെട്ട സ്ഥാനമലംങ്കരിക്കുന്ന ശ്രീ.സുകുമാരന്‍ നായര്‍ സദുദ്ദേശ പരമാണങ്കില്‍ പോലും നടത്തുന്ന പ്രസ്താവനകള്‍ സമുദായങ്ങള്‍ തമ്മിലുളഅള സ്‌നേഹമസ്യണമായ പാരസ്പര്യത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനിടയുണ്ട്.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ മന്ത്രിമാരണന്ന പ്രസ്താവന ഖേദകരമാണ്. പൊതു തെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രകടന പത്രികയുടെ ബാനറില്‍ മത്സരിച്ച് രണ്ട് മുന്നണിയില്‍ നിന്ന് യു.ഡി.എഫ് ജനം തെരഞ്ഞെടുത്തു. ഇത് ജനാധിപത്യത്തിന്റെ സൃഷ്ടിപരമായ ധര്‍മ്മം.

യു.ഡി.എഫിലെ മുഖ്യപാര്‍ട്ടിയായ ഇന്ത്യന്‍ നാഷ്ണല്‍ കേണ്‍ഗ്രസ് അവരുടെ നേതാവായി ശ്രീ. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. അത് അവരുടെ പാര്‍ട്ടിയുടെയും, ജനത്തിന്റെയും അവകാശം. ശ്രീ.ഉമ്മന്‍ചാണ്ടി ന്യൂനപക്ഷ സമുദായമായതിനാല്‍ അധികാരം നല്‍കരുതെന്ന വാദമുണ്ടങ്കില്‍ അത് ജനാധിപത്യമല്ല, ഫാസിസമാണന്ന് പറയേണ്ടിവരും.
യു.ഡി.എഫിലെ രണ്ടാമത് കക്ഷി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്. ഇരുപത് അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. ആനുപാതികമായി ആറ് മന്ത്രിമാരെ ആവശ്യപ്പെടാനുള്ള അംഗസംഖ്യ. ഉഭയകക്ഷി ധാരണയനുസരിച്ച് അഞ്ച് അനുവദിച്ചു. ജനം തെരഞ്ഞെടുത്ത യു.ഡി.എഫ് സമിതിയാണത് അംഗീകരിച്ചത്. ഇവിടെ ന്യൂനപക്ഷ ഭൂരിപക്ഷ വാര്‍ഗ്ഗീകരണത്തിലെന്താണ് അര്‍ത്ഥമുള്ളത്.
ഇന്ത്യാ മഹാരാജ്യത്ത് യു.പി.എ.ഭരിക്കുന്നു. പ്രഥമ കക്ഷിയായ കോണ്‍ഗ്രസ് അവരുടെ നേതാവായി ന്യൂനപക്ഷ സമൂദായക്കാരനായ മന്‍മോഹന്‍സിംഗിനെ തെരഞ്ഞെടുക്കുന്നു. രണ്ടാമന്‍ ക്രിസ്ത്യാനിയായ ആന്റണിയെ പ്രതിരോധമന്ത്രിയാക്കി. ഇതിന് നാം ജനാധിപത്യം, മതേതരത്വം എന്നൊക്കേ പറയുന്നു.
ആര് ജയിച്ചാലും ജാതിയടിസ്ഥാനത്തിലാണ് ഭരിക്കേണ്ടതെന്ന് പറയുന്നുവെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് പിന്നെന്ത് പ്രസക്തിയാണുണ്ടാവുക.
ദളിതനായ കെ.ആര്‍ നാരായണന്‍, മുസ്‌ലിമായ ഡോക്ടര്‍ സാക്കിര്‍ഹുസൈന്‍, ഫക്‌റൂദ്ദീന്‍ അലി അഹ്മദ്, അബുല്‍കലാം സിക്കുകാരാനായ സെയില്‍സിംഗ് തുടങ്ങിയവര്‍ ഇന്ത്യയുടെ പരമോന്നത പതവിയായ പ്രസിഡണ്ട് സ്ഥാനത്തിരുന്നവരാണ്. ബ്രഹ്മണരും, നായന്മാരും മാത്രമേ അത്തരം പതവിയിലിരിക്കാവൂ എന്ന് ചിന്തിക്കുന്നത് ഏത് മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
കേരള സംസ്ഥാനത്ത് മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെവിടെയെങ്കിലും വര്‍ഗ്ഗീയ ലാഞ്ചന അടയാളപ്പെടുത്തിട്ടില്ല. ലോകത്ത് പൊതുവില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, ഹിന്ദു, സിക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ വളര്‍ന്നുവന്ന ഘട്ടത്തില്‍ മുസ്‌ലിം തീവ്രവാദം വളരാതെ കേരളത്തെ രക്ഷിച്ച നേത്യത്യവും. ആദര്‍ശവുമാണ് മുസ്‌ലിം ലീഗ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുത. പ്രമുഖ ചരിത്രപണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ ലീഗിനെ അഭിനന്ദിച്ചിട്ടുണ്ട്. ഉപയോഗിച്ച് ഭംഗിഭംഗം വാക്കെങ്കിലും മുസ്‌ലിംലീഗ് പ്രസ്ഥാനം ഒരിടവഴിയിലും ഒരാളുടെ സഞ്ചാരവും ഒരു ഘട്ടത്തിലും തടഞ്ഞിട്ടില്ല. ഭരണത്തിന്റെ ഇടനാഴികളിലും ലീഗ് തടസ്സം സൃഷ്ടിച്ചിട്ടില്ല.
മലപ്പുറത്തെ ലീഗ് എം.എല്‍.എമാരാണ് സെക്രട്ടറിയേറ്റ് തിരിക്കുന്നതെന്ന സുകുമാരന്‍ നായരുടെ വേവലാതിയില്‍ പഴയ ജന്മി, ഫ്യൂഡല്‍ വിചാരം അടങ്ങിയതായി സംശയിക്കുണം. ഭാരതത്തില്‍ 172 മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ഉണ്ട്. 12 നിയമസഭകളില്‍ ഈ പാര്‍ട്ടികളുടെ പ്രതിനിധികള്‍ നിലവിലുണ്ട്. പ്രാദേശിക, ഗോത്ര വിഭാഗങ്ങളുടെ പാര്‍ട്ടികളും ഉണ്ട്. ഇത് ജനാധിപത്യത്തിന്റെ സവിശേഷതയാണ്. ഭൂരിപക്ഷസമുദായത്തിന് മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുസ്ഥാനവും ജനാധിപത്യവ്യവസ്ഥയിലാണ് വന്നുചേരേണ്ടത്. അല്ലാതെ വര്‍ഗ്ഗീയതയുടെ മറവിലോ കണക്കിലോ ആവരുത്.

32 comments:

  1. വെള്ളാപ്പള്ളീം സുകുമാരന്‍ നായരും നമ്മുടെ കാലത്ത് സമൂഹത്തില്‍ പറ്റിയ ഒരു വരട്ടുചൊറിയാണ്.

    ReplyDelete
  2. ചുപ് രഹോ! പേരില് പോലും വര്ഗീയത കൊണ്ട് നടക്കുന്ന ലീഗിന് ഈ കാര്യത്തിൽ വോയിസില്ല. കേരളം ഭരിക്കുന്നത്‌ ന്യൂനപക്ഷ മന്ത്രിമാർ അല്ലെ? ഇവിടെ ആര്ക്കും സത്യം പറയാനും പാടില്ലേ?

    ഇരുപതു എം എല്ലെ മാര് ഉള്ള ഞ്ഞുന്നിക്കാ പാര്ട്ടി മുസ്ലീം ലീഗ് അഞ്ചു മന്ത്രിമാരെ വച്ചു കേരളം ഭരിക്കുന്നു. നാല്പ്പതി ആറു എമെല്ലേ മാര് ഉള്ള സിപിഎം പ്രതിപക്ഷത്തു ഇരിക്കേണ്ടി വരുന്നു. ഇതാണ് ജനാതിപത്യത്തിന്റെ കുഴപ്പം. ഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുത്തത് സിപിഎം മിനെ ആണ് പക്ഷെ പ്രതിപക്ഷത്തു ഇരിക്കാൻ ആണ് അവരുടെ യോഗം.

    ReplyDelete
  3. സുകുമാരന്‍ ''നായര്‍'' ഡോ. മന്‍മോഹന്‍സിംഗ്. ഇതിലടങ്ങിയ 'ജാതി' അടയാളം വര്‍ഗീയമാണോ? മുസ്‌ലിം എന്ന് പേരിലുള്ളത് കൊണ്ട് വര്‍ഗീയമാവുമെങ്കില്‍ 'ദളിത്' പാര്‍ട്ടികള്‍, ഉള്‍പ്പെടെ വര്‍ഗീയ പട്ടിക നീളും.
    ആധുനിക ജനാധിപത്യം നല്‍കിയ ഗുണപരമായ ഉത്തരമാണ് ഭൂരിപക്ഷം കിട്ടുന്നവര്‍ ഭരിക്കുക എന്നത് 140 അംഗ സഭയില്‍ 72 യു.ഡി.എഫ്.. സംസ്ഥാനത്തൊട്ടാകെ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍.
    നിലിവുള്ള വ്യവസ്ഥയനുസരിച്ച് ഭൂരിപക്ഷം കിട്ടിയവര്‍ ഭരിക്കുന്നു. രണ്ടക്ക ഭൂരിപക്ഷവും നാലക്ക ഭൂരിപക്ഷവുമൊക്കെ ചിത്രത്തിലുണ്ട്. നാല്‍പത്തിആറ് എന്നത് 140ന്റെ ഭൂരിപക്ഷമല്ല. ജനാധിപത്യ നടപ്പുപരീതിയനുസരിച്ചാണ് വി.എസിന് കേബിനറ്റ് പതവിയും സൗകര്യവും ലഭിക്കുന്നത്.
    മുസ്‌ലിമും, ദളിതനും അധമനായ അടിമയായി യജമാനന് ദാസ്യം ചെയ്യേണ്ടതാണെന്ന കാവികയറിയ ചിന്തകള്‍ക്ക് സുമനസ്സുകളുടെ പിന്തുണയുണ്ടാവില്ല.
    'രാജയോഗം' സവര്‍ണ യോഗമല്ല.

    ReplyDelete
  4. അഴിമതിക്കാർ അല്ലാത്ത എത്രപേർ ഉണ്ട് ലീഗിൽ? മുസ്ലീം അല്ലാത്ത എത്ര നേതാക്കൾ ഉണ്ട് ലീഗിൽ? പെണ്‍വാണിഭം പ്രോല്സാഹിപ്പിക്കാത്ത എത്ര പേര് ഉണ്ട് ലീഗിൽ? വര്ഗീയമായി ചിന്തിക്കാത്ത എത്ര പേര് ഉണ്ട് ലീഗിൽ? അധികാരവും പണവും പദവിയും മാത്രമല്ലേ ലീഗിന്റെ നോട്ടം? ഈ പറയുന്ന ഇദ്ദേഹം തന്നെ മുസ്ലീങ്ങൾക്ക് ഒന്നും കിട്ടിയില്ലെന്ന് ഇതേ ബ്ലോഗില പണ്ട് എഴുതിയിരുന്നില്ലേ? അതൊക്കെയല്ലെ ഇപ്പോൾ വെള്ളാപ്പള്ളിയും സുകുമാരാൻ നായരും പറയുന്നുള്ളൂ? അവർ പറയുമ്പോൾ മാത്രം പ്രശ്നം മറ്റുള്ളവര പറഞ്ഞാല അത് അവകാശം. ലീഗിന്റെ അഴിഞ്ഞാട്ടം അല്ലെ അവരെ കൊണ്ട് മോഡിയെ പോലുള്ളവരെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരിപ്പിച്ചത്? അതുകൊണ്ട് ലീഗുകാർ ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതെ ചുരുണ്ട് കൂടി ഇരിക്കുന്നതാ ഭേദം. സമുദായ നേതാക്കൾ തല പോക്കുന്നുടെങ്കിൽ അതിനു കാരണക്കാർ ലീഗുകാർ തന്നെയാണ്. ഇതിനെതിരെ പ്രതികരിക്കാൻ അചുതാനന്തനെ പോലെ നട്ടെല്ലുള്ള ആണുങ്ങൾ ലീഗിൽ മഷി നോക്കിയിട്ടാൽ കാണില്ല. പോപ്പുലർ ഫ്രെണ്ട് കാര് ആയുധ പരിശീലനം നടത്തിയത് ഒക്കെ അറിഞ്ഞു കാണുമല്ലോ? അതിനൊന്നും ആരുക്കും ഒരു പരാതിയും ഇല്ല. അതൊന്നും ഒരു വര്ഗീയതവും വളര്ത്തില്ല . വര്ഗീയത വളര്ത്തുന്നത് സുകുമാരാൻ നായരും വെള്ളാപ്പള്ളിയും ആനു. പസ്ട് !

    ReplyDelete
  5. അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ, ലീഗിന്റെ അഹങ്കാരത്തിനു പ്രതിഭലം തീര്ച്ചയായും പ്രതീക്ഷിക്കാം. പിന്നെ ഇന്ന് കാട്ടുന്ന അഴിമതിക്കും തെമ്മാടിത്തരത്തിനും കൂടെ നിൽക്കുന്നവർ യടാര്ത മുഖം കാണിച്ചു തിരിഞ്ഞു കൊത്തുന്നതും കാണാം. അന്ന് പഠിച്ചുകൊള്ളും. പണ്ട് ശിഹാബ് തങ്ങള് ഉണ്ടാക്കി തന്ന നല്ല പേരിന്റെ തണലിൽ അഹങ്കരിച്ചു ആര്മാദിച്ച ഇന്നത്തെ തലമുറ, ആ പേരെല്ലാം കളഞ്ഞു കുളിച്ചു നില്ക്കുകയല്ലേ, അടുത്ത തലമുറക്ക് ലഭിക്കാൻ പോകുന്നത് ഇന്നത്തെ പ്രവര്ത്തികളുടെ പ്രതിഭലം തന്നെ.

    ReplyDelete
  6. ''മര്‍മ്മം'' പറയാതെ കര്‍മ്മം പറയുന്നത് ശരിയാണോ? ലീഗുകാരൊക്കെ മിഷിഹമാരാണന്നോ- മാലിന്യം പുരളാത്തവരാണന്നോ അവകാശവാദം ആരെങ്കിലും ഉന്നയിച്ചോ.
    ഒരു പീഡിത-പിന്നാക്ക സമൂഹമായ മുസ്‌ലിംകളെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസും, സി.പി.ഐ.എം ഉം ഒട്ടും വിജയിച്ചില്ല. ഇന്ത്യാ മഹാരാജ്യത്ത് നടന്ന സര്‍വേകള്‍ തെളിവ്. അവസാനം പുറത്ത് വന്ന ജസ്റ്റീസ് സചീന്ദ്ര സിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ട് തെളിവ്. അല്‍പമെങ്കിലും ആശ്വാസമായത് മുസ്‌ലിംലീഗിന്റെ സാന്നിദ്ധ്യവും ഇടപെടലുകളും വഴി-
    ശിഹാബ് തങ്ങള്‍ തെളിച്ചതേരില്‍ തന്നെയാണ് ലീഗിപ്പോഴും സഞ്ചരിക്കുന്നത്. നയം മാറിട്ടില്ല, ലക്ഷ്യം തെറ്റീട്ടില്ല- മനുഷ്യരെ മനുഷ്യരായി കാണാനുള്ള പാഠമാണ് ലീഗ് നല്‍കിയത്. ''ബൈത്തുറഹ്മ'' (കാരുണ്യ ഭവനം) ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ലീഗിനെ അറിയാം, മര്‍മ്മം അറിയാം.

    ReplyDelete
  7. ഇപ്പോഴും ഇത്തരം ചിന്തകൾ സമൂഹത്തിൽ നിന്ന് പാടെ തുടച്ച് നീങ്ങിയിട്ടില്ല്ല എന്നതാണ് മറ്റൊരു സത്യം, അല്ലേൽ ഈ ജന്മിത്ത ചിന്തകൾ ഇന്നും ഉണ്ട്, അതുണ്ടാക്കാൻ ശ്രമിക്കുന്നു...................

    ReplyDelete
  8. ദാ, ഇപ്പോഴും പറയുന്നു പീഡിത പിന്നോക്ക സമൂഹമാണ് മുസ്ലീങ്ങൾ എന്ന്. ഇത് തന്നെ അല്ലെ വെള്ളാപ്പള്ളിയെ പോലുള്ളവർ അവരുടെ സമുദായത്തിന് വേണ്ടി പറയുന്നതും? ഇന്ന് അവർ പീടിതർ ആണെന്ന്? പക്ഷെ അവർ പറയുമ്പോൾ അത് വര്ഗീയവും മുസ്ലീങ്ങലോ ക്രിസ്ത്യാനികളോ പറയുമ്പോൾ അവകാശവും ആയി മാറുന്നത് എങ്ങനെ? യടാര്തത്തിൽ ജനങ്ങളെ ഇങ്ങനെ ചേരി തിരിച്ചു കണ്ടതും വോട്ട് പിടിച്ച് അധികാരത്തിൽ എത്തിയതും ലീഗ് അല്ലെ? ഇനി ഒരു മതേതര മുഖം ആണ് ലീഗിനെങ്കിൽ 'മുസ്ലീങ്ങൾ' 'മുസ്ലീങ്ങൾ' എന്ന് ഒരിക്കലും പറയാൻ പാടില്ല. വര്ഗീയതക്ക് എന്തിരാനെങ്കിൽ എല്ലാ വര്ഗീയതയും എതിര്ക്കപ്പെടനം. പോപ്പുലർ ഫ്രെണ്ട് ആയുധ പരിശീലനം നടത്തിയതിനു ലീഗിൽ ആര്ക്കും യാതൊരു പ്രശ്നവും ഇല്ല. വെള്ളാപ്പള്ളിയോ സുകുമാരാൻ നായരോ എന്തെങ്കിലും പറഞ്ഞാല അത് വര്ഗീയം. ഈ ഇരട്ടത്താപ്പ് ശരിയല്ല. ഇനിയും ആളുകള് തീവ്രവാദത്തിന്റെ വഴിയെ പോകാതിരിക്കാൻ ലീഗ് ഒന്നും ചെയ്യുകയും ഇല്ല. സർവേകൾ ജാതിയോ മതമോ തിരിച്ചു അല്ല നടത്തേണ്ടത്. ഇവിടെ മുസ്ലീങ്ങൾ മാത്രമല്ല അനേകം കോടി ആളുകള് ദാരിദ്രം അനുഭവിക്കുന്നുണ്ട്. പരിഹാരം അന്വേഷിക്കുമ്പോൾ എല്ലാവരെയും ഒരേപോലെ കാണണം. അല്ലാതെ മുസ്ലീം ആയാലോ അല്ലെങ്കിലോ പ്രത്യേക പരിഗണന ഒന്നും ആവശ്യമില്ല. അങ്ങനെ ഉള്ള നാട്ടില മുസ്ലീം മന്ത്രിമാർ മുസ്ലീങ്ങളെ മാത്രം തിരഞ്ഞു പിടിച്ചു സഹായിക്കുന്നു എന്നാണു ഭൂരിപക്ഷ സമുദായങ്ങളുടെ അഭിപ്രായം.

    ReplyDelete
  9. മുസ്‌ലിംകളെ ചിലര്‍ തെരഞ്ഞുപിടിച്ചു അവഗണിച്ചത് കൊണ്ടാണൊരു ന്യൂനപക്ഷ പാര്‍ട്ടി ജനിച്ചത്. ദളിദരെ ഒറ്റപ്പെടുത്തിയപ്പോഴാണ് ഡോക്ടര്‍ അബേദ്കര്‍ ഇടപെട്ടത്. തീവ്രവാദത്തിന് മതവും ജാതിയും ഇല്ല. ഹിന്ദു, സിക്ക് ക്രിസ്ത്യന്‍, ജൂത, ബുദ്ധ, തീവ്രവാദവും, ദേശ, വര്‍ഗ്ഗ തീവ്രവാദവും പോലെ മുസ്‌ലിം തീവ്രവാദവും തകര്‍ക്കണം.ഒരു തീവ്രവാദവും യഥാര്‍ത്ഥ മനുഷ്യര്‍ക്ക് അംഗീകരിക്കാനാവില്ല.

    ReplyDelete
  10. എല്ലാ തീവ്രവാദവും തകര്ക്കപ്പെടനം എന്ന് പറയുന്നത് ശരി തന്നെ. പക്ഷെ ആര് തകര്ക്കും എന്നതാണ് ചോദ്യം. ഉദാഹരണം പറഞ്ഞാൽ ഇന്ത്യയില ഹിന്ദുക്കൾ ആണ് കൂടുതൽ. ഏകദേശം നൂറു കോടിക്ക് അടുത്തു വരെ ഉള്ള ഇവരിൽ വളരെ കുറച്ചു ആളുകള് മാത്രം വര്ഗീയമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉള്ള വര്ഗീയ വാദികളെ തകര്ക്കുന്നത് മുസ്ലീങ്ങലോ ക്രിസ്ത്യാനികളോ ആണോ? അല്ല! ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ തന്നെ ആ വര്ഗീയത അടിച്ച് അമര്ത്തുന്നു. അവരെ അവഗണിക്കുന്നു. ക്രിസ്തവ ഭീകരര് ഇവിടെ ഉണ്ടാകാതെ ഇരിക്കുന്നതിനു കാരണം ഹിന്ദുക്കൾ അല്ലെങ്കിൽ മുസ്ലീങ്ങൾ അല്ല, ക്രിസ്തു മത വിശ്വാസികൾ തന്നെയാണ് അതിനു തട ഇടുന്നത്. എന്നാൽ മുസ്ലീങ്ങളുടെ കാര്യമോ? ലോകത്ത് ഏത് രാജ്യത്ത് മുസ്ലീങ്ങൾ പീഡനം അനുഭവിച്ചാലും ഇവിടെ റിക്രൂട്ട്മെന്റിന് ആളെ കിട്ടും. അവർ ഇവിടെ പരിശീലനം നടത്തും, തീവ്രവാദത്തിനു നിയോഗിക്കപ്പെടും. ഇതൊക്കെ തടയേണ്ടത് ഒരു ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ആണോ? എന്തുകൊണ്ട് മുസ്ലീങ്ങൾ ഇതിനു എതിര് പറയുന്നോ പ്രവര്ത്തിക്കുന്നോ ഇല്ല? ഇവിടെ ആരും മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ചു അവഗണിച്ചിരുന്നില്ല. ഇനി ചിലപ്പോള അങ്ങനെ ഉണ്ടാവും; അതിനു കാരണം മുസ്ലീങ്ങൾ തന്നെ അല്ലെ? ബാംഗ്ലൂർ ചെന്നാല മുസ്ലീങ്ങൾക്ക് ഒരു വീട് പോലും ആരും വാടകയ്ക്ക് കൊടുക്കില്ല എന്ന് കേള്ക്കുന്നു. ഈ അവസ്ഥ ഈ അടുത്ത കാലത്ത് ഉണ്ടായതാണ്. ആരാണ് ഇതിനു ഉത്തരവാദി? പണ്ട് ജാതിയോ മതമോ ചോദിക്കുക പോലും ചെയ്യാത്ത ആളുകള് ഇന്ന് മുസ്ലീങ്ങല്ക്ക് നേരെ പുറം തിരിഞ്ഞു നില്ക്കുന്നതിനു കാരണം അവര്ക്ക് ലഭിച്ച അനുഭവങ്ങള അല്ലെ? മറ്റു രാജ്യങ്ങളിൽ മുസ്ലീങ്ങല്ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള എന്തിനു ഇവിടെ പ്രതികാരം തീര്ക്കുന്നു? പാക്കിസ്ഥാനിൽ എത്രയോ ഹിന്ദുക്കൾ കൊല്ലപ്പെടുകയും നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രങ്ങൾ തകര്ക്കപ്പെടുകയും ചെയ്തിരിക്കുന്നു? ഇതിന്റെ പേരില് ഹിന്ദുക്കൾ തീവ്രവാദികൾ ആയി മാറി സ്വയം ചത്തോടുങ്ങി പോകുന്നുണ്ടോ? ഇതൊക്കെ കൊണ്ടാണ് ഞാൻ പറയുന്നത് ഇവിടെ ഇസ്ലാമിക തീവ്രവാദം വളരുന്നുന്ടെങ്കിൽ അതിനെ ആദ്യം എതിര്ക്കു അത് കഴിഞ്ഞു മറ്റുള്ള മതങ്ങളിലെ തീവ്രവാദത്തെക്കുറിച്ചു സംസാരിക്കാം.

    ന്യൂന പക്ഷ പാര്ട്ടി ജനിക്കുന്നതിലോ മരിക്കുന്നതിലോ ആര്ക്കും പരാതി കാണില്ല. പക്ഷെ ആ പാര്ട്ടി ഏതാനും ചില പണ കൊതിയന്മാര്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുമ്പോൾ അതിൽ അപാകത ഉണ്ടാവും. ആളുകളുടെ കണ്ണിൽ പൊടി ഇടാൻ ചില പൊടിക്കൈകൾ ഇറക്കിയതല്ലാതെ ഇവിടുത്തെ പാവപ്പെട്ട മുസല്മാന് ലീഗ് എന്ത് കാര്യം ആണോ ചെയ്തിരിക്കുന്നത്? അഴിമതി കാണിക്കുകയും സര്വകലാശാല ഭൂമി കയ്യേറാൻ ശ്രമിക്കുകയും വേണ്ടപ്പെട്ടവരെ മാത്രം പലയിടത്തും തിരുകി കേറ്റുകയും ബിരിയാണി തീറ്റയും മാത്രമല്ലേ ലീഗിന്റെ പണി? അങ്ങനെ ഉള്ള ലീഗിനെ അംബേദ്‌കർ ദളിത സംഘടനയോട് താരതമ്യം ചെയ്യുന്നു. കഷ്ടം! ഇപ്പോൾ കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളെ മുഴുവനായും എതിര് ചേരിയിൽ ആക്കിയിരിക്കുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ട് ലീഗിലെ മുതലാളിമാര്ക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിലും ഇവിടുത്തെ പാവം മുസല്മാന്മാരെ ഓര്ക്കണം.

    ReplyDelete
  11. സംവാദമാവാം, ശത്രുതവേണോ?

    മുസ്‌ലിം തീവ്രവാദത്തെ മുസ്‌ലിംകള്‍ എതിര്‍ത്തില്ലന്നഅറിവ് അത്ഭുതമാണ്. ഇന്ത്യ ദാറുല്‍ഹര്‍ബ് (യുദ്ധ ഗേഹം) അല്ലന്നും ദാറുസ്സലാം (സമാധാന ഗേഹം) ആണന്നും ദാറുല്‍ഉലൂം (ലക്‌നോ) പണ്ഡിതര്‍ നല്‍കിയ മതവിധി നിലവിലുണ്ട്.
    സമസ്ത അതിന്റെ പ്രാഥമിക മത പാഠ പുസ്തകത്തില്‍ പോലും ഹുബ്ബുല്‍വത്വന്‍ (സ്വരാജ്യസ്‌നേഹം) 11-ാം തരം സാമൂഹ്യപാഠം പഠിപ്പിച്ചു വരുന്നു. എസ്.വൈ.എസ് തീവ്രവാദ വിരുദ്ധ സന്ദേശ യാത്ര ഉമര്‍അലി ശിഹാബ് തങ്ങളുടെ നായകത്വത്തില്‍ നടത്തിയത് 2008ല്‍ 1992ല്‍ ശാന്തിയാത്ര.
    ഇതൊക്കെ കണ്ടിട്ടും വീണ്ടും ചെന്നായപറഞ്ഞ മറുപടിയെങ്കില്‍ മറ്റെന്ത് ചെയ്യാനാവും. മുസ്‌ലിം ലീഗിനോട് രാഷ്ട്രീയ വിയോചിപ്പാവാം. ശത്രുതവേണോ? അസൂയക്ക് മരുന്നില്ലാത്ത കാലത്തോളം അങ്ങനെയേ ചിലര്‍ക്ക് കാണാന്‍ കഴിയൂ അല്ലേ.......... ?

    ReplyDelete
  12. ഓഹോ! അങ്ങനെ ആണ് മനസിലാകിയത് എങ്കിൽ അങ്ങനെ. എന്റെ മനസ്സിൽ അസൂയയും കുശുമ്പും ഒക്കെ നിറഞ്ഞിരിക്കുന്നത്‌ കൊണ്ട് ആണ് മുസ്ലീം തീവ്രവാദത്തെ കുറിച്ചു ഞാൻ പറയുന്നത്. ശരി സമ്മതിച്ചു എങ്കിൽ അസൂയയും കുശുമ്പും ഒന്നും ഇല്ലാത്ത താങ്കള് പറയൂ മുസ്ലീം സമുദായത്തിൽ നിന്നും ഇത്ര അധികം തീവ്രവാദികൾ ജനിക്കുന്നത് എങ്ങനെ? മുസ്ലീം പണ്ഡിതന്മാർ സമാധാനം പറഞ്ഞിട്ടും പഠിപ്പിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടാവാത്തത് എന്തുകൊണ്ട്? ഭൂരിപക്ഷം ഹിന്ദുക്കളും സമാധാനം വേണമെന്ന് ഒരിടത്തും പഠിപ്പിക്കാതെ തന്നെ സ്വയം ചത്തു തുലയാനും മറ്റുള്ളവരെ കൊല്ലാനും പോകാത്തത് എന്തുകൊണ്ട്? കേരളത്തിൽ അനേകം മുസ്ലീം തീവ്രവാദ സംഘടനകള്ക്ക് ആഴത്തിൽ വേരോട്ടം ഉണ്ടെന്നു കേന്ദ്ര ഗവന്മേന്റ്റ് പറയുന്നു ശരി തന്നെ? ഇന്നലെ കൂടി സംസ്ഥാന പോലീസ് മലപ്പുറത്തെ ഭീകര സംഘടനകളെ നേരിടാൻ പദ്ധതികൾ ആരാഞ്ഞു. എന്തുകൊണ്ട് മലപ്പുറത്ത് മാത്രം ഇത്രയും ജാഗ്രത വേണ്ടി വരുന്നു? അവിടെ ജയിച്ചത് ലീഗ് ആണെങ്കില ഈ തീവ്രവാദികൾ ലീഗ് അനുഭാവികൾ തന്നെ. അവർ ലീഗിൽ ഉണ്ട്, അത് അറിയാവുന്ന ലീഗ് നേത്രുത്തം യാതൊരു നടപടിയും എടുക്കാൻ പോകുന്നില്ല. കാരണം അവര്ക്ക് വേണ്ടത് അധികാരം മാത്രമാണ്. ഇതൊക്കെ കാണുമ്പോഴും കേള്ക്കുംപോഴും എനിക്ക് അസൂയയും കുശുമ്പും കയറിയിട്ട് ഇരിക്കാൻ വയ്യ എന്റെ പോന്നോ....

    ReplyDelete
  13. ശങ്കരന്‍ ഇപ്പോഴും തെങ്ങില്‍ തന്നെ-

    ഏത് കണക്കിന്റെ, പഠനത്തിന്റെ പിന്‍ബലത്തിലാണ് മുസ്‌ലിംകള്‍ തീവ്രവാദികളാണന്ന് കാണുന്നത്. എല്ലാ ജാതികളിലും തീവ്രവാദികള്‍ ഉണ്ടന്ന് സമ്മതിക്കാനെന്തിന് മടിക്കണം.
    മലേഖാവ്, ഹൈദ്രബാദ്, കോയമ്പത്തൂര്‍ ഇനിയും എത്രയെത്ര- മുബൈയില്‍ ''കാര്‍ക്കറയെ'' കൊന്നതും, കൊല്ലിച്ചതും അറിയാനാഗ്രഹിച്ച അന്ദ്രുര്‍ഹിമാന്‍ അന്തുലെ ഇപ്പോഴെവിടെ?
    ഇന്ദിരാഗന്ധിയെ കൊന്ന സിക്ക് തീവ്രവാദികള്‍, രാജീവ് ഗാന്ധിയെ കൊന്ന തമിഴ് തീവ്രവാദികള്‍ - എന്തിന് നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയെ വധിച്ച ആര്‍.എസ്.എസ്.തീവ്രവാദികള്‍.
    മധ്യപൗരസ്ത്യ നാടുകളില്‍ തീബോബിട്ട് പതിനഞ്ച് ലക്ഷം നിരപരാധികളെ ചുട്ടെടുത്ത അമേരിക്കന്‍, ബ്രിട്ടീഷ് തീവ്രവാദികള്‍ ഭാരതത്തിന്റെ വിശുദ്ധ മണ്ണില്‍ ചോരച്ചാലുകള്‍ തീര്‍ത്ത ഇരുപതിനായിരത്തിലധികം വര്‍ഗ്ഗീയ കലാപങ്ങള്‍ തീര്‍ത്ത ഹിന്ദു വര്‍ഗ്ഗീയ തീവ്രവാദികള്‍, എവിടെയാണ് സ്‌നേഹിതാ- സത്യം ?
    മുസ്‌ലിമിന് മുസ്‌ലിമായിരിക്കെ തീവ്രവാദിയാവാനാവില്ല- ഇസ്‌ലാമിന്റെ പേര് വെച്ച് നടത്തുന്ന നെറികേടുകള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയുമല്ല. ഗാസയില്‍ വെള്ളവും വെളിച്ചവും ആഹാരവും തടയുന്ന ജൂത തീവ്രവാദികള്‍, ചെച്‌നിയയില്‍ മൃഗങ്ങളെപോലും നാന്നിപ്പിച്ച സെര്‍ബ് ക്രിസ്ത്യന്‍ തീവ്രവാദികള്‍.
    ലോകത്തിന് മുഴുവന്‍ സ്‌നേഹത്തിന്റെയും സഹായത്തിന്റെയും വാതില്‍ തുറന്നുവെച്ച അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ അന്നാട്ടിലെ ഭരണകൂടങ്ങളും മതപണ്ഡിതരും തീവ്രവാദികള്‍ക്കെതിരില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അന്നംകഴിക്കുന്നവരെല്ലാം അംഗീകരിക്കുന്നു.
    മലപ്പുറത്ത് കാണുന്ന ശാന്തതക്ക് കാരണം ആരാണന്നും, ആ-പ്രതലം-സൃഷ്ടിച്ചത് ആരാണന്നും മുന്‍കലക്ടറും, എസ്.പി.യും പരസ്യപ്രഖ്യാപനം നടന്നിട്ടുണ്ട്. എസ്.ഡി.പി.ഐ. വളരുന്നുവെങ്കില്‍ കാരണം ഹിന്ദുവര്‍ഗ്ഗീയത തന്നെയാവാം. നമുക്ക് ഒത്തൊരുമിച്ച് നെറികേടുകള്‍ക്കെതിരില്‍ ശബ്ദിക്കാം, അല്ലാതെ നെറികേടുകള്‍ക്കും മത മതില്‍ അത് വേണോ?

    ReplyDelete
    Replies
    1. FYI - there is a misunderstanding that Nathuram Godse is a RSS member and RSS was involved in Godse's and Narayan Apte's plot. Naturam Godse was a fanatic who did not want India to be divided, but not paid or backed by RSS. No investigator could find that it was RSS sponsored and even the court has made no comment like this.

      Delete
  14. താങ്കള് ചോദിച്ചതിനു അല്ല മറുപടി തന്നത്.

    മുസ്ലീം തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ കണക്കു ആണോ താങ്കൾക്കു വേണ്ടത്. എങ്കിൽ കേട്ടോ
    (Note: ലിസ്റ്റിന്റെ നീളം കാരണം ഇന്ത്യയില മാത്രം ആക്രമണങ്ങൾ സൂചിപ്പിക്കുന്നു.)

    1. 13 March 1993 – 1993 Bombay bombings. Mumbai, India. 257 dead, 713 injured.

    2. 14 February 1998 – Bombing in Coimbatore, Tamil Nadu, India. 13 bombs explode within a 12 km radius. 46 killed and over 200 injured.

    3. 13 December 2001 – Suicide attack on Indian parliament in New Delhi by Pakistan-based Islamist terrorist organizations, Jaish-E-Mohammad and Lashkar-e-Toiba. Aimed at eliminating the top leadership of India and causing anarchy in the country. 7 dead, 12 injured.

    4. 30 March 2002 and 24 November 2002 – Attacks on the Hindu Raghunath temple, India. Total 25 dead.

    5. September 24, 2002 – Machine Gun attack on Hindu temple in Ahmedabad, India. 31 dead, 86 injured.

    6. 5 July 2005 – Attack at the Hindu Ram temple at Ayodhya, India; one of the most holy sites of Hinduism. 6 dead.

    7. 29 October 2005 – 29 October 2005 Delhi bombings, India. Over 60 killed and over 180 injured in a series of three attacks in crowded markets and a bus, just 2 days before the Diwali festival.

    8. 7 March 2006 – 2006 Varanasi bombings, India. A series of attacks in the Sankath Mochan Hanuman temple and Cantonment Railway Station in the Hindu holy city of Varanasi. 28 killed and over 100 injured

    9. 11 July 2006 – 2006 Mumbai train bombings, Mumbai, India; a series of seven bomb blasts that took place over a period of 11 minutes on the Suburban Railway in Mumbai. 209 killed and over 700 injured.

    10. 26 July 2008 – 2008 Ahmedabad bombings, India. Islamic terrorists detonate at least 21 explosive devices in the heart of this industrial capital, leaving at least 56 dead and 200 injured. A Muslim group calling itself the Indian Mujahideen claims responsibility. Indian authorities believe that extremists with ties to Pakistan and/or Bangladesh are likely responsible and are intent on inciting communal violence.[25] Investigation by Indian police led to the eventual arrest of a number of terrorists suspected of carrying out the blasts, most of whom belong to a well-known terrorist group, The Students Islamic Movement of India.

    ReplyDelete

  15. 11. 13 September 2008 – Bombing series in Delhi, India. Pakistani extremist groups plant bombs at several places including India Gate, out of which the ones at Karol Bagh, Connaught Place and Greater Kailash explode leaving around 30 people dead and 130 injured, followed by another attack two weeks later at the congested Mehrauli area, leaving 3 people dead.

    12. 26 November 2008 – Muslim extremists kill at least 174 people and wound numerous others in a series of coordinated attacks on India's largest city and financial capital, Mumbai. The government of India blamed Pakistan based militant group Lashkar-e-Taiba and stated that the terrorists killed/caught were citizens of Pakistan, a claim which the Pakistani government first refused but then accepted when given proof. Ajmal Kasab, one of the terrorists, was caught alive.

    13. 14 February 2010 – 2010 Pune bombing, Pune, Maharashtra, India. bomb blast ripped through the city's popular German Bakery, close to the Osho Ashram and diagonally across from the Jewish Chabad House[39] killing 17 people and injuring 65.Maharashtra Anti-Terrorism Squad (ATS) claimed involvement of Pakistan based Lashkar-e-Taiba's (LeT).Police arrested Mirza Himayat Baig Inayat Baig,who allegedly heads Lashkar-e-Taiba's (LeT) module in the state.ATS has also arrested Bilal Baba Hussain Fareed Shaikh (27).In its chargesheet filed in a Pune court, the ATS has also named six other accused – all co-conspirator and absconding – Mohsin Choudhary, Yasin Bhatkal, Riyaz Bhatkal, Iqbal Bhatkal, Faiyaz Kagzi and Zabihuddin Ansari.

    14. 7 December 2010 – 2010 Varanasi bombing, India. 2 dead, 37 injured.

    15. 21 February 2013. Hyderabad, Andhra Pradesh. A series of two bomb blasts in a crowded place killed 16 people and 119 were injured. There were two blasts on Thursday at 6.58 p.m. and 7.01 p.m. The bicycle had a bag hung to its carrier, which the police believe had an Improvised Explosive Device (IED).

    ReplyDelete
  16. മുസ്ലീം തീവ്രവാദം തലയ്ക്കു പിടിച്ചു ആളുകളെ കൊന്നു തുടങ്ങിയപ്പോൾ സർക്കാരിന് നിരോധിക്കേണ്ടി വന്ന മുസ്ലീം സംഘടനകൾ താഴെ കൊടുക്കുന്നു.

    1. Al Badr
    2. Al-Qaida
    3. Al-Umar-Mujahideen
    4. Deendar Anjuman
    5. Asiya Andrabi
    6. Harkat-ul-Mujahideen
    7. Hizb-ul-Mujahideen
    8. Indian Mujahideen
    9. Jaish-e-Mohammad
    10. Jamiat-ul-Mujahideen
    11. Jammu and Kashmir Islamic Front
    12. Lashkar-e-Taiba
    13. Students Islamic Movement of India

    ഇത്ര ഒക്കെ സംഭവങ്ങൾ കണ്മുന്നിൽ അതും നമ്മുടെ നാട്ടിൽ, (അയൽ രാജ്യങ്ങളിലെ കാര്യം പറയാതെ ഇരിക്കുകയാ ഭേദം) നടക്കുമ്പോഴും മുസ്ലീങ്ങളിൽ തീവ്രവാദികൾ ഇല്ല എന്ന് പറയുന്ന താങ്കളോട് എനുക്കു സഹതാപം തോന്നുന്നു.

    ReplyDelete
  17. മുസ്‌ലിംകളുലാരും തീവ്രവാദികളില്ലെന്ന് പറയാന്‍ വലിയ അജ്ഞത വേണം. എന്നാല്‍ മുസ്‌ലിംകള്‍ മാത്രമാണ് തീവ്രവാദീകളെന്ന് വാദിക്കാന്‍ വര്‍ഗീയത മതി. നീരോധിത സംഘടനകളുടെ ലിസ്റ്റില്‍
    മുസ്‌ലിംകള്‍ മാത്രമല്ല. സത്യം സത്യമായി കാണാനുള്ള ശ്രമങ്ങളാണാവശ്യം. അതാണല്ലോ മാനവികത.

    ReplyDelete
  18. മുസ്ലീങ്ങൾ മാത്രമാണ് തീവ്രവാദികൾ എന്ന് ഞാൻ ഒരിടത്തും വാദിച്ചിട്ടില്ല. ഉണ്ടെന്നു താങ്കള് പറയുന്നു, എങ്കിൽ തെളിവ് കാണിക്കൂ.

    നിരോദിക്കപ്പെട്ട സംഘടനകളിൽ അധികവും മുസ്ലീം സംഘടനകൾ ആണ്. ഈ സംഘടനകൾ ഭൂരിഭാഗവും തീവ്രവാടത്തിനായി സംഘടിക്കുന്നതു മതത്തിനെ കൂട്ടുപിടിച്ചാണ്. അങ്ങനെ ഒരു ഹിന്ദു സംഘടനയോ ക്രിസ്ത്യൻ സംഘടനയോ നിരോധിക്കേണ്ടി വന്നതായി അറിവില്ല. ഉണ്ടെങ്കിൽ കാണിക്കൂ, ഇതാണ് ഇന്ത്യ ഗവണ്മെന്റിന്റെ വെബ്‌ സൈറ്റ് ലിങ്ക്

    http://mha.nic.in/uniquepage.asp?id_pk=292

    സത്യം സത്യമായി കാണാനുള്ള ശ്രമങ്ങളാണാവശ്യം. അതാണല്ലോ മാനവികത.

    നമ്മുടെ കേരളത്തിൽ പോലും അനേകം മുസ്ലീം തീവ്രവാദ സംഘടനകൾ പ്രവര്ത്തിക്കുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവുകള ഉണ്ട്. ഇത് ഞാൻ പറഞ്ഞതല്ല ഗവന്മേന്റ്റ് തന്നെ പറയുന്നതാണ്. ചോദ്യം ഇതാണ് ഇത്രയധികം സംഘടനകള്ക്ക് മുസ്ലീം സമുദായത്തിൽ നിന്നും ഇത്ര അധികം പ്രവര്ത്തകരെ തീവ്രവാദത്തിനു ലഭിക്കുന്നത് എന്തുകൊണ്ട്?

    ReplyDelete
  19. ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ ഉല്‍പ്പെടെ പലപ്പോഴായി നിരോധിക്കപ്പെട്ട സംഘടനകള്‍ മുസ്‌ലിം വിലാസത്തിലുള്ളവരല്ല. മുസ്‌ലിംകള്‍ തീവ്രവാദികളാവുന്നുവെങ്കില്‍ കാരണങ്ങള്‍ പഠിച്ചു പരിഹാരം ഉണ്ടാക്കണം. അല്ലാതെ നിരപരാധികളായ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും വേട്ടയാടരുത്. ഇരകളാണ് വേട്ടക്കാര്‍ക്കാവശ്യം എന്ന തലം വന്നു ചേരുന്നു.
    കേരളത്തില്‍ അനേക പള്ളികളും മദ്‌റസകളും പ്രവര്‍ത്തിക്കുന്നു. അവിടെയൊന്നും തീവ്രവാദികളില്ല. പിന്നെ ഉണ്ടന്ന് പറയപ്പെടുന്നവര്‍ക്ക് സമുദായത്തിന്റെ ചെറുപിന്തുണയും ഇല്ല.
    ''മദ്‌റസാ കെട്ടിടം, വരാന്ത, ഉപകരണങ്ങള്‍, മുറ്റം തുടങ്ങിയവ ഒന്നും ക്രമസമാധാന ഭംഗം ഉണ്ടാക്കുന്നതോ, വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദ രാഹിത്യമോ, ശത്രുതയോ ഉളവാക്കുന്നതോ ആയ യാതൊന്നും പാടില്ല മദ്‌റസാ കെട്ടിടത്തിലോ, പരിസരത്തോ വിവധ മതങ്ങള്‍ക്കിടയിലും, മതവിശ്വാസികള്‍ക്കിടയിലും ശത്രുത ഉണ്ടാക്കുന്ന യാതൊരു പരിപാടികളും പാടില്ല. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് നല്‍കിയ മദ്‌റസാ വിദ്യാഭ്യാസ ചട്ടങ്ങള്‍ പുറം 13-14ല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    മുസ്‌ലിംകളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും, സിക്കുകാരുമൊക്കെ മനുഷ്യരാണ്, അവര്‍ക്ക് ജീവിക്കാനുള്ള അവകാശം തുല്യമാണ്. എന്നാല്‍ മതന്യൂനപക്ഷത്തെ നിരന്തരം വേട്ടയാടുംമ്പോള്‍ അവിവേകികള്‍ കാണിക്കുന്ന അസ്വികാര്യവഴികളിലൊന്നാണ് അക്രമം- അതിന് ''മതത്തിന്റെ അങ്കി ചേരില്ല''.

    ReplyDelete
  20. താങ്കള് പറയുന്നത് ശരിയാണ്. ഇന്ത്യയില ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും നിരപരാധികൾ ആണ്. പക്ഷെ എന്തുകൊണ്ട് ഈ നിരപരാധികളിൽ നിന്ന് പോലും തീവ്രവാദികൾ ജനിക്കുന്നു? താങ്കള്ക്ക് അറിയില്ലേ ഇത്ര മാത്രം മുസ്ലീം യുവാക്കൾ തീവ്രവാദത്തിന്റെ പുറകെ പോകുന്നതിന്റെ കാരണം. എങ്കിൽ ഞാൻ പറഞ്ഞു തരാം - കാരണം വേറൊന്നും അല്ല, മതം. ഖുറാനിലെ വാചകങ്ങൾ. അവർ മരിക്കാൻ ഇറങ്ങി പുറപ്പെടുന്നത് അള്ളായ്ക്ക് വേണ്ടിയാണ്. മരിച്ചു സ്വർഗത്തിൽ ചെന്നാൽ തക്ക പ്രതിഭലം ലഭിക്കുമെന്ന അന്ധ വിശ്വാസത്തിന്റെ പുറത്താണ് ഭൂരിഭാഗം ആളുകളും തീവ്രവാദികൾ ആകുന്നത്. ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയുമോ? മറ്റു മതസ്തരോട് വെറുപ്പോടെ പെരുമാറാൻ പറയുന്ന ഖുറാനിലെ വരികൾ തെറ്റാണെന്ന് ആരെങ്കിലും സമ്മതിക്കുമോ? പരിഹാരം വേണമെങ്കിൽ അതുപോലുള്ള വരികൾ ഖുറാനിൽ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.

    രണ്ടാമത്തെ കാരണം പെറ്റു പെരുകൽ. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസന്ഘ്യാ വര്ധനവ്‌ കേരളത്തിൽ (4.5%) ആണ് എന്നാൽ ഏറ്റവും അധികം ജനസന്ഘ്യാ വര്ധനവ്‌ (13.5%) മലപ്പുറത്തും.

    പെരുകി പെരുകി സമുദായത്തിൽ ആളെ കൂട്ടാം എന്നല്ലാതെ ഇവർ ഒക്കെ എങ്ങോട്ട് പോകുന്നു എന്നോ എന്ത് ചെയ്യുന്നു എന്നോ സമുദായം നോക്കാറില്ല. മാതാപിതാക്കൾ അലേര്ട്ട് അല്ല. വെറുതെ തേരാ പാരാ നടക്കുമ്പോൾ ആരെങ്കിലും ചെറിയ ഓഫർ കൊടുത്താലും മുന്നും പിന്നും നോക്കാതെ ഇറങ്ങി പുറപ്പെടുകയാണ് ഇവര ചെയ്യുക. എത്തിപ്പെടുന്നത് തീവ്രവാദികളുടെ കയ്യിലും.

    @കേരളത്തില്‍ അനേക പള്ളികളും മദ്‌റസകളും പ്രവര്‍ത്തിക്കുന്നു. അവിടെയൊന്നും തീവ്രവാദികളില്ല. പിന്നെ ഉണ്ടന്ന് പറയപ്പെടുന്നവര്‍ക്ക് സമുദായത്തിന്റെ ചെറുപിന്തുണയും ഇല്ല.

    കൊടും ഭീകരൻ അജ്മൽ കസബിനു വേണ്ടി തൃക്കാക്കര പള്ളിയിൽ പ്രാര്ത്ഥന നടത്തിയ വിവരം താങ്കള് അറിഞ്ഞു കാണില്ല. വായിച്ചു നോക്ക്

    http://www.rediff.com/news/report/imam-prays-for-kasab-in-kerala-mosque-ib-probe-on/20130103.htm

    സമുദായത്തിന്റെ പിന്തുണ ഇല്ലാതെ പോപ്പുലർ ഫ്രെണ്ട് പോലുള്ള സംഘടനകള്ക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശത്തു നിന്നും പണം എത്തിക്കുന്നത് ആര്?

    സമുദായത്തിന്റെ പിന്തുണ ഇല്ലാതെ പാക്കിസ്ഥാനിൽ അച്ചടിച്ച കോടിക്കണക്കിനു കള്ളനോട്ടുകൾ കടത്തുന്നത് ആര്? ഈ കഴിഞ്ഞ ദിവസം പോലും പിടിക്കപ്പെട്ട രണ്ടു പേര് (Kunju Mohammed and Al Ameen) മുസ്ലീങ്ങൾ അല്ലെ?

    ഇവരൊക്കെ സമുദായ പിന്തുണ ഇല്ലാത്തവർ ആണെന്നാണോ താങ്കള് പറയുന്നത്?

    ReplyDelete
  21. മുസ്ലിമേതര സമുഹത്തോട് അനീതി കാണിക്കാന്‍ വിശുദ്ദഖുര്‍ആനിലൊരിടത്തും ആഹ്വാനമില്ല.
    കൊലനടത്തി സ്വര്‍ഗം തേടാനും ആഹ്വാനമില്ല. അന്യായമായി ഒരു നഫ്‌സിനെ (വ്യക്തിയെ) വധിച്ചാല്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപോലെയായി എന്നാണ് തരുവചനം.
    തൃക്കാക്കര പള്ളിയില്‍ പ്രാര്‍ഥന നടന്നു എന്നത് എല്ലാ പള്ളിയുടെയും സ്വഭാവമല്ല. അപ്പോള്‍ അവിടെ സേവനത്തിലൂണ്ടായിരുന്ന ഇമാം മാത്രമാണിതിന്ന് ഉത്തരവാദി.
    സമുദായത്തിന്റെയോ നന്‍മവിചാരിക്കുന്നവരുടെയോ പിന്തുണ തീവ്രവാദികള്‍ക്കില്ല. ഒരു സത്യവിസ്വാസിക്ക് ഒരിക്കലും തീവ്രവാദിയാവനാവില്ല.
    ലോകത്ത് സുമാര്‍ 200 കോടി മുസ്‌ലികള്‍ അധിവസിക്കുന്നു. അവര്‍ പെറ്റു പെരുകിയതല്ല. നേരറിഞ്ഞു ശരിയുടെ തീരത്ത് സ്വയം വന്നവര്‍ കൂടിയാണ്.

    ReplyDelete
  22. @മുസ്ലിമേതര സമുഹത്തോട് അനീതി കാണിക്കാന്‍ വിശുദ്ദഖുര്‍ആനിലൊരിടത്തും ആഹ്വാനമില്ല.
    കൊലനടത്തി സ്വര്‍ഗം തേടാനും ആഹ്വാനമില്ല.


    ഒന്നുകിൽ താങ്കള് ഖുറാൻ വായിച്ചിട്ടില്ല. അല്ലെങ്കിൽ അർഥം മനസിലാക്കാതെ വെറുതെ വായിച്ചു പോയി. താഴെ പറയുന്നവ ഒക്കെ ഖുറാനിലെ വരികൾ തന്നെ അല്ലെ? തിരഞ്ഞാൽ ഇനിയും ഒരുപാട് ലഭിക്കും. അർഥം മനസിലായി ഇല്ലെങ്കിൽ സ്കൂളിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയെ വിളിച്ചു ചോദിച്ചാൽ മതി. പരസ്പര വിദ്വേഷം ഇല്ലാതെ ലോകത്തുള്ള എല്ലാ മനുഷ്യര്ക്കും നന്മ വരുവാൻ പ്രാര്തിക്കുന്ന ഒരു വരി എങ്കിലും താങ്കൾക്കു പകര്ത്തി എഴുതാമോ?


    2:191 : അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.

    3:169: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.

    5:51 : സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    11: 15 : ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ്‌ ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ( ഇഹലോകത്ത്‌ ) വെച്ച്‌ അവര്‍ക്ക്‌ നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.

    ReplyDelete
  23. 61:4 : ( കല്ലുകള്‍ ) സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍ പോലെ അണിചേര്‍ന്നുകൊണ്ട്‌ തന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

    9:29 : വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.


    9:123 : സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    4:74 : ഇഹലോകജീവിതത്തെ പരലോകജീവിതത്തിന്‌ പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട്‌ അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.

    4:89 : അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌.


    9:5 : അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    9:39 : നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന്‌ ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.


    9:49 : എനിക്ക്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന്‌ പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്‌. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ്‌ വീണിരിക്കുന്നത്‌. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു

    9:111 : തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.

    8:65 : നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌.

    47:4 : ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.

    ReplyDelete
  24. ഒരു ജനതയോടുള്ള വിരോധം നീതിനിഷേധത്തിന് കാരണമാവരുത്. ഖുര്‍ആന്‍.
    തിന്മയെ നന്മകൊണ്ട് നേരിടുക. ഖുര്‍ആന്‍.
    നിങ്ങളെല്ലാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും വെളുത്തവന് കറുത്തവനെക്കാളോ, അറബിക്ക് അനറബിയെക്കാളോ പരിഗണനയില്ല. ദൈവത്തിന്നടുക്കല്‍ മാന്യന്‍ സൂക്ഷമശാലികള്‍- ഖുര്‍ആന്‍.
    നിങ്ങള്‍ക്ക് നിങ്ങളുടെ മതം അവര്‍ക്ക് അവരുടെ മതം- ഖുര്‍ആന്‍.
    ''ഞാന്‍ ഖുര്‍ആന്‍ വായിച്ചില്ലന്നും, വായിച്ചത് മനസ്സിലായില്ലന്നും മറ്റൊരാള്‍ പറയുന്നത് കൗതുകം മാത്രമാണോ?
    ഖുര്‍ആന്‍ രഹസ്യരേഖയല്ല. എല്ലാവര്‍ക്കും കിട്ടുന്ന പരസ്യരേഖയാണ്.
    യുദ്ധങ്ങളെ കുറിച്ചും മറ്റും അവതരിച്ച് വചനങ്ങളുടെ കാല നിര്‍ണ്ണയവും കാരണവും ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ പറഞ്ഞുതന്നത് വായിക്കാതെയാവണം വിമര്‍ശ വാള്‍ ഉയര്‍ത്തിയത്. മനുഷ്യരോട് കരുണ കാണിക്കാത്തവന് ദൈവത്തിന്റെ കരുണയില്ല (നബി വചനം) ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവന് ആകാശത്തിലുള്ളവരുടെ കരുണയില്ല (നബി വചനം)
    വിശുദ്ധ ഖുര്‍ആനിലെ പ്രഥമ വചനം
    ബിസ്മില്ലാഹി .................................
    അര്‍ത്ഥം: ദൈവത്തെ അംഗീകരിക്കുന്നവനും അംഗീകരിക്കാത്തവനും കരുണ ചെയ്യുന്ന ദൈവ നാമത്തില്‍ എന്നാകുന്നു.
    മതങ്ങളോട് ശത്രുത വെച്ച് പുലര്‍ത്തുന്ന മനസ്സ് വഴിമാറി സഞ്ചരിക്കുക സ്വാഭാവികം.
    വിശുദ്ധ ഇസ്‌ലാം കൊല്ലുകയും, കൊള്ള നടത്തുകയും ചെയ്യാന്‍ ഒരിടത്തും ആഹ്വാനം ചെയ്തിട്ടില്ല. അഥവാ അത് നിരോധിച്ചിരിക്കുന്നു.
    അല്ലാഹു നിങ്ങളെ സമാധാന ഗേഹലത്തിലേക്കാണ് ക്ഷണിക്കുന്നത് ''അല്ലാഹു യദ്ഊ ഇലാദാരിസ്സലാം''
    ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെ അതിനാവില്ലല്ലോ.

    ReplyDelete
  25. മുകളില ഞാൻ പറഞ്ഞ വാചകങ്ങൾ ഒന്നും താങ്കള് നിഷേടിച്ചില്ല. എങ്കിൽ ഇസ്ലാം സമാധാനത്തിന്റെ മതം അല്ല എന്ന് ഏതൊരാള്ക്കും നിസ്സംശയം പറയാം. എന്തിനേറെ പറയുന്നു ഇന്ന് മുസ്ലീം രാജ്യങ്ങളിൽ നടക്കുന്നത് മാത്രം ശ്രദ്ധിച്ചാൽ പോരെ? ഇന്ന് ലോകത്തിൽ പലയിടങ്ങളിലും സമാധാനം നശിപ്പിക്കുന്നത് മുസ്ലീങ്ങൾ ആണ്. മുസ്ലീം രാജ്യങ്ങളിൽ അവർ പരസ്പരം ബോംബ്‌ വച്ചു ചാകുന്നു. ബോംബുകൾ പലതും പൊട്ടുന്നത് മുസ്ലീം പള്ളിക്കകത്ത്. മുസ്ലീം രാജ്യം അല്ലെങ്കിൽ അവിടെ മറ്റു മതസ്ഥരെ ബോംബ്‌ വച്ചു കൊല്ലുന്നു. തീവ്ര മുസ്ലീങ്ങൾ 'ശരിയ' എന്ന കാടൻ നിയമങ്ങള അടിച്ചെല്പ്പിക്കുന്നു. മനുഷ്യനെ കൊന്ന് അവന്റെ നെഞ്ചു തുരന്നു ഹൃദയം കയ്യിലെടുത്തു ഭക്ഷിക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ശിപങ്ങളും ക്ഷേത്രങ്ങളും യാതൊരു ദക്ഷിന്യവും ഇല്ലാതെ നശിപ്പിക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ ശിക്ഷിക്കുന്നു. ഏതെങ്കിലും സ്ത്രീയിൽ തെറ്റ് ആരോപിക്കപ്പെട്ടാൽ വേടി വച്ചു കൊല്ലുന്നു. അങ്ങനെ അങ്ങനെ പല പല വൃത്തികേടുകൾ ഈ ലോകത്ത് ഓരോ ദിവസവും അള്ളായുടെ പേരില് നടക്കുന്നു. എന്നിട്ട് എല്ലാം അള്ളാ പറഞ്ഞിട്ടാണെന്ന് പറയുന്നു. ഇനിയും ഇസ്ലാം സമാധാനത്തിന്റെ മതം ആണെന്ന് താങ്കള് പറയരുത് പ്ലീസ്!

    ReplyDelete
  26. ഖുര്‍ആന്‍ ഉയര്‍ത്തിയ വിചാര പരിസരവും സാംസ്‌കാരിക വീക്ഷണവും വൈജ്ഞാനിക ദര്‍ശനവും ബൗദ്ധിക ലോകം അംഗീകരിച്ചിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാത്രമല്ലല്ലോ സ്‌ഫോടനങ്ങള്‍. അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്കന്‍ നാടുകള്‍ എല്ലായിടത്തും അധര്‍മകാരികള്‍ പ്രവര്‍ത്തിക്കുന്നു. ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ തകര്‍ത്ത കൂട്ടത്തിലാണ് ബാബരി പള്ളിയുടെ തകര്‍ച്ച എണ്ണേണ്ടത്.
    ഗള്‍ഫ് രാഷ്ട്രങ്ങളിലെ സമാധാനവും ഐശ്വര്യവും തകര്‍ത്തത് അമേരിക്കന്‍ കാപ്പിരസമാണ്. എല്ലാവരിലേക്കും സഹായത്തിന്റെ കൈനീട്ടി നല്‍കിയ അറബ് മുസ്‌ലിം പ്രദേശങ്ങളില്‍ ചോരച്ചാലുകള്‍ തീര്‍ത്തതും ഇംബീരിയസത്തിന്റെ വൈതാളികര്‍ തന്നെ. അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ പറയില്ല അവര്‍ വിഭാഗീയ-വര്‍ഗീയ പക്ഷം കാണിക്കുന്നവരാണെന്ന്.
    സെര്‍ബ് (ക്രിസ്ത്യന്‍ തീവ്രവാദികള്‍) ഫിലിപെന്‍സിലെ ഗോത്ര തീവ്രവാദികള്‍, മ്യാന്‍മാറിലെ ബുദ്ധതീവ്രവാദികള്‍ ലങ്കയിലെ സിംഹള തീവ്രവാദികള്‍, ഖുദ്‌സിലെ ജൂത തീവ്രവാദികള്‍, ഇന്ത്യയിലെ 200 ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന മാവോയിസ്റ്റ് തീവ്രവാദികള്‍(കമ്മ്യൂണിസ്റ്റുകാര്‍), വിശ്വഹിന്ദ് പരിഷത്ത്, രാമന്‍സേന, ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ്, ബോസ്‌നിയ, ചെച്‌നിയ ക്രിസ്ത്യന്‍ ഉഗ്രവാദികള്‍, കെനിയ, ഉഗാണ്ട, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ നാടുകളിലെ ഭീകരതകള്‍.
    പോള്‍പോട്ട്, സ്റ്റാലിന്‍ ചെസ്‌കോ എമില്‍ഡെ, മാവോ, ജോര്‍ജ് ബുഷ്-നാഗാസാക്കിയിലും ഹിരോശഷിമയിലും തീമ്പോമ്പിട്ട് ലക്ഷങ്ങളെ ചുട്ടുകൊന്ന ട്രൂമാന്‍, മോശെദയാന്‍, അങ്ങനെ അധര്‍മ്മകാരികളായ അനേകം പേര്‍-അവരെ മതങ്ങളുടെ ഉല്‍പ്പന്നമായി അവതരിപ്പിക്കുന്നത് അതത് മതങ്ങളെ നിന്ദിക്കലാണ്.
    ഇസ്‌ലാം 15 നൂറ്റാണ്ടായി ലോസമൂഹത്തിന് ശാന്തമന്ത്രം പറഞ്ഞുപഠിപ്പിക്കുന്നു. യഥാര്‍ത്ഥ ഇസ്‌ലാമിന് കളങ്കമറിയില്ല. വിശുദ്ധ ഖുര്‍ആനിലെ സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ട് യുദ്ധങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്ക് വ്യാഖ്യാതാക്കള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ധര്‍മം പുലരാനായിരുന്നവല്ലോ ഗുരുക്ഷേത്ര യുദ്ധം നടന്നത്. അര്‍ജുനനും ശ്രീകൃഷ്ണനും കുറ്റവാളകളാണെന്ന് വിധിക്കാനാവുമോ?

    ReplyDelete
  27. ഒരു കള്ളനെ പിടിച്ചപ്പോൾ ആ കള്ളൻ ഞാൻ മാത്രം അല്ലല്ലോ കക്കുന്നത്‌ എന്ന് ന്യായം പറയുന്ന പോലെയുണ്ട്. തെറ്റുകൾ തിരുത്താൻ ആരും മെനക്കെടാറില്ല. പകരം മറ്റുള്ളവന്റെ തെറ്റുകൾ പറഞ്ഞ് ഒഴിയാൻ ശ്രമിക്കുകയാണ്. ഹിന്ദുക്കൾ അവരുടെ ക്ഷേത്രങ്ങൾ ബോംബ്‌ വച്ചു തകര്ക്കാരുണ്ടോ? ക്രിസ്ത്യാനികൾ അവരുടെ പള്ളികൾ ബോംബ്‌ വച്ച് തകർക്കാർ ഉണ്ടോ? അതൊക്കെ പക്ഷെ മുസ്ലീങ്ങൾ ചെയ്യും. അവർ മറ്റു മതസ്ഥരെ കിട്ടി ഇല്ലെങ്കിൽ പരസ്പരം കൊല്ലും. ബോംബുകൾ പൊട്ടുന്നത് മിക്കവാറും പള്ളികളിൽ അതും നിസ്കാര സമയങ്ങളിൽ. എന്ത് നേടാൻ ആണ് ഇവർ ഇങ്ങനെ ചെയ്യുന്നത്? ഇസ്‌ലാം 15 നൂറ്റാണ്ടായി ലോസമൂഹത്തിന് ശാന്തമന്ത്രം പറഞ്ഞു പഠിപ്പിക്കുന്നു. എന്നിട്ടും തലയിലോട്ടു ഒന്നും കയറുന്നില്ലെങ്കിൽ ഇവരുടെ ഒക്കെ തലയിൽ എന്താ കളിമണ്ണ്‍ ആണോ? അതോ തലയിൽ എല്ലാം കയറിയതിന്റെ പ്രശ്നം ആണോ?

    ReplyDelete
  28. @ഖുര്‍ആന്‍ ഉയര്‍ത്തിയ വിചാര പരിസരവും സാംസ്‌കാരിക വീക്ഷണവും വൈജ്ഞാനിക ദര്‍ശനവും ബൗദ്ധിക ലോകം അംഗീകരിച്ചിട്ടുണ്ട്.

    ആരാണ് ഈ ബൌധിക ലോകം? മുസ്ലീങ്ങൾ മാത്രം അല്ലെ? അതിൽ പോലും മുസ്ലീം പന്ധിതർ എന്ന് വിളിക്കപ്പെടുന്ന വളരെ കുറച്ചു ആളുകള് മാത്രമല്ലേ ഉണ്ടാവാൻ തരമുള്ളൂ? ലോകത്തെ മുഴുവൻ മനുഷ്യരും ഇതിൽ പെടില്ലല്ലോ? മുസ്ലീങ്ങൾ അല്ലാത്തവർ അല്ലെ ലോകത്തിൽ ഭൂരിഭാഗവും? മുസ്ലീങ്ങളിൽ പോലും എത്രയോ കോടി ആളുകള് ഇതൊക്കെ അഗീകരിക്കാത്തവർ ഉണ്ട്? അവരൊക്കെ ഖുറാനിൽ പറഞ്ഞിരിക്കുന്ന പോലെ ആണോ ജീവിക്കുന്നത്? താങ്കള് ഉദ്ധേശിച്ച ബൌധിക ലോകം ഖുറാനിൽ പറഞ്ഞ പോലെ ആണോ ജീവിക്കുന്നത്? എന്തിന് താങ്കൾക്ക് പോലും അതേപടി ജീവിക്കാൻ സാദിക്കില്ല.

    ReplyDelete
  29. ലോകപ്രശസ്ത പോപ്പ് സംഗീതജ്ഞന്‍ മുതല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ കാശ്യസ് ക്ലേ വരെ- കേരളീയരുടെ പ്രിയപ്പെട്ട കമലാ സുരയ്യ വരെ അനേക ലക്ഷങ്ങള്‍ ഈ ബൗധിക സമൂഹത്തിലുണ്ട്.
    പള്ളിയിലും ക്ഷേത്രത്തിലും പൊതുസ്ഥലത്തും ബോംബ് വെക്കുന്ന മുസ്ലിം നാമ ധാരി ഇസ്ലാമിന് കളങ്കമാണ്. അവര്‍ മതത്തെ ശരിക്കറിയാത്തവനുമാണ്.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
    Replies
    1. അത് ശരി അപ്പോൾ ഇസ്ലാം സ്വീകരിക്കുന്നവരെ ആണ് താങ്കള് ബൌധിക ലോകം എന്ന് വിളിച്ചത് അല്ലെ? അവർ എപ്പോൾ ആണ് ബൌധിക ലോകത്തിൽ എത്തിയത്? ഇസ്ലാം സ്വീകരിച്ചപ്പൊഴൊ അതോ അതിനു മുന്പോ? ലോകപ്രശസ്ത പോപ്പ് സംഗീതജ്ഞന്‍ മുതല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ കാശ്യസ് ക്ലേ വരെ ലോക പ്രസസ്തർ ആയതു എന്തായാലും ഇസ്ലാമിന്റെ കഴിവല്ല. പിന്നെ കമലാ സുരയ്യ എന്ന മാധവിക്കുട്ടി മതം മാറിയത് എനിതിനായിരുന്നു എന്നതും സാദിക് അലി എന്ന മുസ്ലീം ലീഗ് MP യുടെ പങ്ക് എന്തായിരുന്നു എന്നും ഇന്ന് പലരും പറഞ്ഞു തരുന്നുണ്ട്. അതുമല്ലെങ്കിൽ മാധവിക്കുട്ടിയുടെ മക്കൾ പറയുന്നത് എന്താണെന്ന് മനസിലാക്കിയാലും മതി.

      ലോകത്ത് ഇസ്ലാം സ്വീകരിക്കുന്നവരെക്കാൾ ഇസ്ലാം ഉപേക്ഷിക്കുന്നവർ ആണല്ലോ കൂടുതൽ? അവരെ ഒക്കെ എന്ത് വിളിക്കും? വേണമെങ്കില കുറച്ചു പേരുകള ഞാൻ തരാം.

      http://en.wikipedia.org/wiki/List_of_former_Muslims

      ആളുകള് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മതങ്ങൾ മാറും. അതൊന്നും അവരെ ബൌധിക ലോകത്തിൽ ഉള്പ്പെടുത്താനുള്ള കാരണമാകുന്നില്ല.

      Delete