Wednesday 19 February 2014

ക്രൈം റൈറ്റ്

    ശ്രീലങ്കയിലെ ജാഫ്‌ന തമിഴ്ഭാഷ സംസാരിക്കുന്നവരുടെ പ്രാമുഖ്യമുള്ള പ്രദേശമാണ്. കൊളംബോയും പരിസരവും സിംഹള ഭാഷയും. ഈ വിടവില്‍ ഉണ്ടായിത്തീര്‍ന്ന അവകാശ നിഷേധം, അവഗണന, പ്രാതിനിധ്യമില്ലായ്മ ഇവയൊക്കെ പരിഹരിക്കാന്‍ വ്യവസ്ഥാപിത മാര്‍മവലംബിക്കാതെ വേലുപ്പള്ളി പ്രഭാകരന്‍ തോക്കുകൊണ്ടു സംസാരിച്ചു തുടങ്ങി.
    വില്‍പവര്‍ കുറഞ്ഞ കുറെ തമിഴ് യുവാക്കള്‍ അങ്ങനെ പുലികളായി. അയല്‍പക്ക രാഷ്ട്രമെന്ന നിലക്ക് ഇന്ത്യക്ക് ശ്രീലങ്കയില്‍ സമാധാനം പുലരേണ്ടതുണ്ട്. തമിഴ് പുലികളുടെ സാന്നിദ്ധ്യം ഇന്ത്യയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നുവല്ലോ.

Wednesday 12 February 2014

അശ്ലീലം

    അധികമൊന്നും വിചാരിക്കാതെ വിശ്രമിക്കേണ്ട കാലമാണിത്. വെറുതെ എന്തിന് ഒരു തലവ്യായാമം നടത്തി സമയം കളയണം. എന്തൊക്കെ കാടുകയറി കഥകളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് ദിനേനെ വന്നുചേരുന്നത്. സി.ബി.ഐ തന്നെ നിലനില്‍ക്കില്ലെന്ന് നമ്മുടെ ബഹുമാനപ്പെട്ട കോടതി നിയമം പഠിച്ചു വ്യാഖ്യാനിച്ചു പറഞ്ഞപ്പോള്‍ ഞെട്ടുകയല്ല, അന്ധാളിക്കുകയായിരുന്നു നാം. ഇപ്പോഴിതാ ബഹുമാനപ്പെട്ട സുപ്രീം കോടതി അശ്ലീലമെന്താണെന്നും എന്തല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. 
     ലോകപ്രശസ്ത ടെന്നീസ് താരം ബോറീസ് ബെക്കര്‍ തന്റെ കറുത്ത വര്‍ഗക്കാരിയും സിനിമാനടിയുമായ ബാര്‍ബറ ഹെല്‍റ്റസിനോട് ചേര്‍ന്നു പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പടം ജര്‍മ്മന്‍ മാസികയായ സ്റ്റേണില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ബോറിസ് ബെക്കര്‍ കൈവച്ചത് കാമുകിയുടെ സ്തനത്തിലാണ്. ഇതൊന്നും അശ്ലീലമായി കാണാന്‍ പറ്റില്ലെന്നും അശ്ലീലമെന്നാല്‍ 'സന്ദേശ'മാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.

Tuesday 11 February 2014

''സുധീര-സദീശ മുന്നണി''

     വെള്ളാപള്ളി നടേശന്റെ മോഡി മാല പാടി പേടിച്ചാണോ സുധീരന് അധ്യക്ഷത പദവി നല്‍കാന്‍ ഹൈകമാന്റ് ഹൈപ്രഷറര്‍ എടുത്തതെന്ന ശങ്ക ചിലര്‍ക്കുണ്ട്. 
    സുകുമാരന്‍ നായര്‍ക്ക് ഒരിടക്കാല ആശ്വാസമായിട്ടാണ് സദീശ നിയോഗമെന്നും പറഞ്ഞു കേള്‍ക്കുന്നു.
കോണ്‍ഗ്രസ് ഗുണം പിടിക്കാന്‍ കോണ്‍ഗ്രസായാല്‍ മതി. കോംബ്രമൈസായാല്‍ വോട്ടര്‍മാര്‍ ഉള്‍ക്കൊണ്ടെന്ന് വരില്ല.
     ''സുധീരന്‍'' പൊതുവെ പ്രതിപക്ഷ സ്വരമുള്ളയാളാണ്. അത് രണ്ട് മൂന്ന് നിലക്കാവാം. ഒന്ന്, ''അച്ചുതാനന്ദ'' സൂത്രം. നിലനില്‍പ്, പബ്ലിസിറ്റി, കേസ് നടത്താനുള്ള പണപ്പിരിവ്, സുധീരന്‍ ഒരു കാലത്ത് ധീരാവീരാ ധീരസൂധീരാ എന്ന് വിളിപ്പിച്ച തൃശൂര്‍കാരനായിരുന്നു.