Tuesday 1 October 2013

110 രാഷ്ട്രങ്ങളില്‍ വിവാഹ പ്രായം 16


    ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്. മിക്കരാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.
      മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറാണ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന്‍, പരാഗ്വെ, വെനിസേല, മഡഗാസ്‌കര്‍, റഷ്യ, മെക്‌സികോ, ന്യൂയോര്‍ക്ക് (യു.എസ്) ഇറാന്‍, ഇറാഖ്, മാലാദ്വീപ്, ജോര്‍ദാന്‍, എസ്‌തോണിയ, ജോരിജിയ തുടങ്ങിയ രാജ്യങ്ങളിലും യു.എസ്.സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ച് വയസ്സാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് നിലവിലുള്ളത്.

      പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ബെല്‍ജിയം, ജര്‍മനി, ഇറ്റളി, പോളണ്ട്, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, അര്‍ജന്റീന, സൊമാലിയ തുടങ്ങിയ എഴുപത്തഞ്ചോളം രാജ്യങ്ങളിലും വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ യു.എസ്. സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാറായാണ് നിശ്ചയിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ആണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് ആണ്. ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോഗ്‌കോംഗ് തുടങ്ങിയ ഏതാനും ചില രാജ്യങ്ങളില്‍ മാത്രമാണ് 21 വയസ്സ് ആണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ജോര്‍ദാന്‍, പരാഗ്വെ, സൈപ്രസ്, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായപരിധി പതിനാറാണ്.
       ഇന്ത്യക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, എത്യോപ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, പെറു, സിംഗപ്പൂര്‍ തുടങ്ങിയ പത്തൊമ്പത് രാജ്യങ്ങളിലാണ് വിവാഹത്തിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് നിശ്ചയിച്ചിട്ടുള്ളത്.
    മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യക്തിത്വവും അസ്തിത്വവും ചോദ്യംചെയ്യുന്ന തരത്തിലാണ് ഇപ്പോള്‍ വിവാഹ പ്രായ ചര്‍ച്ചകള്‍ അരങ്ങേറുന്നത്.
     തിരിച്ചറിവോ സ്വാതന്ത്ര്യമോ ഇല്ലാത്തവരാണ് മുസ്‌ലിം പെണ്‍കുട്ടികളെന്ന മട്ടിലാണ് പലരും സംസാരിക്കുന്നത്. അനാചാരങ്ങളിലും അന്ധവിശ്യാസങ്ങളിലും അകപെട്ട് ജീവിതം വഴിമുട്ടിയ മറ്റു മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ആരും കാണുന്നില്ല. പ്രായപൂര്‍ത്തിയായ മകളെ വിവാഹം ചെയ്തയക്കേണ്ടത് പിതാവിന്റെ കടമയാണ്. പ്രായം പതിനാറോ പതിനെട്ടോ എന്നതല്ല പക്വതയാണ് പരിഗണിക്കേണ്ടതെന്ന് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് ബുരുധാനന്തര വിദ്യാര്‍ത്ഥിനി കൊടുങ്ങല്ലൂര്‍ സ്വദേശിനി ഫാത്തിമ നിരീക്ഷിച്ചു.
      പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയും മാനസിക സന്നദ്ധതയുമാണ് വിവാഹത്തിന് പരിഗണിക്കേണ്ടത്. പങ്കാളിയെ തേടാന്‍ പ്രേരിപ്പിക്കുന്ന ആരോഗ്യശാസ്ത്ര ഘടകങ്ങള്‍ പെണ്‍കുട്ടികളില്‍ വര്‍ധിച്ച തോതില്‍ ഇപ്പോള്‍ പ്രകടമാണ്.
     ഇത്തരക്കാരെ സംബന്ധിച്ച് 16 വയസ്സ് കുറഞ്ഞ പ്രായമല്ല. ചെറുപ്രായത്തില്‍ ഒളിച്ചോടുന്നതും ലൈംഗിക ബന്ധത്തില്‍ അകപ്പെടുന്നതും ഇവരാണ്.
     18 തികയുന്നതു വരെ ഇത്തരകാരെ നിയന്ത്രിക്കാന്‍ നിയമത്തിന് സാധിച്ചെന്ന് വരില്ല. സ്വയം വിവാഹത്തിനു സന്നദ്ധരാവുന്നവരെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി തടയേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി മര്‍വ അയ്യൂബ് നിനീക്ഷിച്ചു.



46 comments:

  1. ha...ha..ha....ha ....chirichu chirichu maduthu

    ReplyDelete
  2. @ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്.

    അതിൽ നാം അഭിമാനിക്കുകയാണ് വേണ്ടത്. നമ്മുടെ കുടുംബ സംവിധാനങ്ങൾ മറ്റു രാജ്യങ്ങള തെല്ല് അസൂയയോടെ ആണ് നോക്കി കാണുന്നത്.

    ReplyDelete
  3. മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

    അപ്പോൾ ഈ പതിനാറ് എവിടെ നിന്നും വന്നു? കുറച്ചു കൂടി നേരത്തെ കെട്ടിക്കാൻ ആവശ്യപ്പെടാമായിരുന്നല്ലോ?

    ReplyDelete
  4. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്.

    എന്താ മാഷെ ഇങ്ങനെ ഒക്കെ പറയുന്നത്? പതിനാറും പതിനേഴും വയസുള്ള മുസ്ലീം പെണ്‍കുട്ടികൾ വ്യഭിചരിക്കാൻ നടക്കുകയാണോ? അവരുടെ മാതാപിതാക്കൾക്ക് പതിനാറു കഴിഞ്ഞാൽ അവരുടെമേൽ യാതൊരു ഉത്തരവാദിത്തവും ഇല്ലേ? പതിനെട്ട് കഴിഞ്ഞാൽ വംശ വർധനവ്‌ സാധ്യമല്ലേ? ബാക്കിക്ക് ഞാൻ മറുപടി എഴുതുന്നില്ല...അല്പം എ യാ...

    ReplyDelete
  5. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്.

    ഇന്ത്യ ഒരു രാജ്യമാണ്. അതിനു അതിന്റേതായ നിയമങ്ങള ഉണ്ട്. പല മതസ്ഥർ ഇവിടെ ഉണ്ട് അവരെ എല്ലാം ഒരു ചട്ടക്കൂടിൽ നിർത്താൻ മതം എന്ത് പറയുന്നു എന്ന് നോക്കേണ്ട ആവശ്യമില്ല. ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യ എന്നേ ഒരു ഹിന്ദു നിയമങ്ങൾ മാത്രമുള്ള ഹിന്ദു രാഷ്ട്രമായി മാറിയേനെ? അപ്പോൾ ഈ പറഞ്ഞ മൗലികാവകാശ ലങ്ഘനം മുസ്ലീങ്ങൾ മാത്രമല്ല അനുഭവിക്കുന്നത് എന്ന് മനസിലാക്കുക.

    ReplyDelete
  6. പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയും മാനസിക സന്നദ്ധതയുമാണ് വിവാഹത്തിന് പരിഗണിക്കേണ്ടത്. പങ്കാളിയെ തേടാന്‍ പ്രേരിപ്പിക്കുന്ന ആരോഗ്യശാസ്ത്ര ഘടകങ്ങള്‍ പെണ്‍കുട്ടികളില്‍ വര്‍ധിച്ച തോതില്‍ ഇപ്പോള്‍ പ്രകടമാണ്.

    അപ്പോൾ ആണ്‍ കുട്ടികളുടെ കാര്യമോ? പത്തു വയസ്സുള്ള പീറചെക്കൻ മുതൽ തൊണ്ണൂറു വയസുള്ള പട് കിളവന് വരെ ചില നേരത്ത് ഈ പറഞ്ഞ ആരോഗ്യ ശാസ്ത്ര ഘടകങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവരുടെ കാര്യങ്ങൾ കൂടി മത നേതാക്കന്മാർ തീർപ്പാക്കും എന്ന് കരുതട്ടെ?

    ReplyDelete
  7. 18 തികയുന്നതു വരെ ഇത്തരകാരെ നിയന്ത്രിക്കാന്‍ നിയമത്തിന് സാധിച്ചെന്ന് വരില്ല.

    നിയമത്തിന് പരിമിധികൾ ഉണ്ട്. അതുപോലെ മാതാ പിതാക്കൾക്കും അവരുടെ പെണ് മക്കളെ സംരക്ഷിക്കാൻ ഉത്തരവാദിത്തം ഉണ്ട്. സമൂഹത്തിനും സർക്കാരിനും കോടതിക്കും മതത്തിനും എന്നുവേണ്ട എല്ലാവർക്കും സ്ത്രീകളെ സംരക്ഷിക്കാൻ ഉത്തരവാദിത്തം ഉണ്ട്. വിവാഹ ശേഷം ഭർത്താവിനും ഭർതുവീട്ടുകാര്ക്കും ഉത്തരവാദിത്തം ഉണ്ട്. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റട്ടെ.

    എന്നാൽ ഇതിലെല്ലാം ഉപരി ഒരു പെണ്‍കുട്ടിക്ക് വേണ്ടത് സ്വയം സംരക്ഷണം ആണ്. വിവാഹത്തിലൂടെ നൂറു ശതമാനം സംരക്ഷണം ഒരു പെണ്‍കുട്ടിക്കും ലഭിക്കില്ല. ആ സംരക്ഷണം അവർക്ക് ലഭിക്കുന്നത് വിവാഹത്തിലൂടെ അല്ല. വിദ്യാഭ്യാസത്തിലൂടെ ആണ്.

    ReplyDelete
  8. എന്തൊരു വിവാദം

    ReplyDelete
  9. മുസ്ലിം പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കേവലം വിവാഹം ചെയ്തുകൊടുക്കാനും സ്ത്രീ കേവലം ഭോഗിക്കാനുള്ള വസ്തുവനെന്നും തോന്നിപോകും ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ ശരീഅത്തിന്റെ മരപിടിച്ചാണ് വടം എങ്കില്‍ ചിലപ്പോള്‍ ഒമ്പത്‌ വയസ്സിലും കേട്ടികെണ്ടിവരും ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ പതിനെട്ടു എന്നതിനെ കുറച്ചാല്‍ ഇവിടത്തെ സംഘപരിവാറിനു മാത്രമേ ഗുണം ഉണ്ടാവൂ കാരണം പക്വത വരാത്ത പ്രായത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ വെളിച്ചടിച്ചു മതം മാറ്റാന്‍ സൗകര്യമാകും ഇപ്പോള്‍ പതിനെട്ടു തികയാന്‍ കാത്തിരിക്കുനത് കുട്ടികളില്‍ വീണ്ടു വിചാരത്തിനു കാരണമാവുന്നു മുസ്ല്യമാരെകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവണമല്ലോ ആവട്ടെ

    ReplyDelete
  10. വിവാഹം കഴിക്കാൻ എന്തിനാണ് പ്രായപരിധി? ഏത് പുസ്തകത്തിലാണ് പ്രായപരിധി പറഞ്ഞിരിക്കുന്നത്. അത് എടുത്ത് കളഞ്ഞേക്കാം അതല്ലേ കൂടുതൽ നല്ലത്

    ReplyDelete
  11. ബംഗ്ലാദേശിൽ വിവാഹപ്രായം 21 ഉം 18 ഉം ആണ്.

    ReplyDelete
  12. മര്‍മ്മമറിയാത്ത കാട്കയറിയ പ്രതികരണങ്ങള്‍

    1 വിവാഹം പ്രായവുമായി മാത്രം ബന്ധിപ്പിക്കാവുന്ന സംഗതിയാണന്ന് ഒരു ശാസ്ത്രീയ പഠനവും നിലവിലില്ല.

    2. ശരീഅത്ത് ഒരുഘട്ടത്തിലും ശൈശവ വിവാഹം നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പികു കയോ ചെയ്തിട്ടില്ല.

    3. മനുഷ്യാവകാശം, സാമൂഹ്യസുരക്ഷ, സാഹചര്യം എന്നിങ്ങനെ പലകാരണങ്ങളാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായെങ്കിലും 18-21 ന് മുമ്പ് വിവാഹം സംഭവിച്ചു പോയാല്‍ പിടിച്ചകത്താക്കുമെന്ന വ്യവസ്ഥ വെച്ച നിയമം പരിഷ്‌കൃതമല്ല മാനുഷികവുമല്ല അപ്പേരാല്‍ അവര്‍ക്ക് മനുഷ്യവകാശം നിഷേധിക്കുന്നത് സമ്മതിച്ച് കൊടുക്കാന്‍ ഒരു സുമനസ്സിനും കഴിയില്ല.

    4. വിദ്യഭ്യാസം തടയുക എന്ന ഒരപരാധം ഉയര്‍ത്തുന്നവര്‍ ഇപ്പോള്‍ ക്യാമ്പസുകളില്‍ പഠിക്കുന്ന വിവാഹിതകളെ വിസ്മരിക്കുന്നു. വിവാഹം വിദ്യഭ്യാസത്തിന് തടസ്സമെങ്കില്‍ ഉദ്യോഗവും തൊഴിലും തടസ്സപട്ടികയില്‍ പെടുത്തി സ്ത്രീകളെ അടുക്കളയില്‍ തളക്കേണ്ടി വരില്ലേ- വിവാഹിതകള്‍ക്ക് പഠനവും തൊഴിലും വിലക്കപ്പെടേണ്ടതല്ല. അത്തരം ഒരു ചര്‍ച്ചക്ക് പ്രസക്തിയുമില്ല.

    5. ശരീര ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, സമൂഹ ശാസ്ത്രം, പ്രകൃതിശാസ്ത്രം തുടങ്ങിയ സകല ഘടകങ്ങളും ഉള്‍ക്കൊണ്ട് വ്യവസ്ഥകള്‍ സ്വീകരിച്ച മതമാണ് ഇസ്‌ലാം. അവിടെ 18-21 എന്നതിന് ഒട്ടും പ്രസക്തിയില്ല.
    രക്ഷിതാക്കളും, വിവാഹിതരാവാന്‍ താല്‍പര്യമുള്ളവരും, അനിവാര്യതയില്‍ ചെന്നെത്തുന്നവരും തീരുമാനിക്കേണ്ടതാണ് അവരുടെ ഭാവിയും ഭാഗധേയത്വവും. എന്നാല്‍ പൊതു സമൂഹത്തിനോ, രാഷ്ട്രത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊരു നിലപാടുകളും ഉണ്ടാവരുത്.

    6. എല്ലാകണക്കുകളും, സ്ഥിതിവിവരങ്ങളും ഇക്കാര്യത്തിലുള്ള സമുദായ പ്രബുധത അടയാളപ്പെടുത്തുന്നുണ്ട്. മതത്തെ പ്രതിക്കൂട്ടില്‍ കയറ്റിയേ അടങ്ങൂ എന്ന വാശിയാണെങ്കില്‍ ഞാന്‍ ദുര്‍വാശിക്കാരനല്ല. കുറ്റവാളികളുടെ കണക്കെടുക്കൂ- അതില്‍ എല്ലാ ജാതിമതസ്തരുമുണ്ട് ചിരിച്ച് ചിരിച്ച് മടുക്കേണ്ടിതില്ല-
    ചിന്തിച്ചു ചിന്തിച്ചു ശരിയില്‍ എത്തിയാല്‍ മതി

    കുട്ടികുറ്റവാളികള്‍ പെരുകുന്നു; കേസുകള്‍ ഇതുവരെ 1450
    കൊച്ചുപ്രായത്തില്‍ത്തന്നെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കേസുകളില്‍ അകപ്പെടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു.
    ജുവനൈല്‍കേസുകള്‍ പരിഗണിക്കുന്ന ബോര്‍ഡ് 2003-ല്‍ നിലവില്‍ വരുമ്പോള്‍ 430-ഓളം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്. എന്നാല്‍ 2012-ല്‍ ഒറ്റവര്‍ഷം 989 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റിലായി. ഈവര്‍ഷം ഇതുവരെ 1450 കുട്ടികള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 16 കുട്ടികള്‍ കൊലക്കേസില്‍ പ്രതികളായെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ,വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. 30 പേര്‍ ബലാത്സംഗക്കേസുകളിലാണ് പിടിയിലായത്.
    കുട്ടിക്കുറ്റവാളികളെല്ലാം തെരുവുകുട്ടികളും അനാഥക്കുട്ടികളുമാണെന്ന പൊതുബോധം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല.
    എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ കളിപ്രായത്തില്‍ തന്നെ കഠാരയെടുക്കുന്നത്? എന്തുകൊണ്ടാണ് നല്ല പൗരന്‍മാരാക്കി ഇവരെ സമൂഹത്തിന് തിരിച്ചുനല്‍കാന്‍ കഴിയാത്തത്? കുട്ടികുറ്റവാളികള്‍ കൊടും കുറ്റവാളികളായി മാറുന്നതിനെ കുറിച്ച് ഒരു അന്വേഷണ പരമ്പര ഇന്നുമുതല്‍ നാലാം പേജില്‍(മാതൃഭൂമി ദിനപത്രം)

    ReplyDelete
  13. @1 വിവാഹം പ്രായവുമായി മാത്രം ബന്ധിപ്പിക്കാവുന്ന സംഗതിയാണന്ന് ഒരു ശാസ്ത്രീയ പഠനവും നിലവിലില്ല.

    പിന്നെ എന്തിനു വിവാഹ പ്രായം പതിനാറ് ആക്കണം എന്ന് പറയുന്നു? പതിനാറ് എന്നത് പ്രായം അല്ലെ?

    ReplyDelete
  14. 2. ശരീഅത്ത് ഒരുഘട്ടത്തിലും ശൈശവ വിവാഹം നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പികു കയോ ചെയ്തിട്ടില്ല.

    അതെയോ? പക്ഷെ ശരിയത്തിനു ശൈശവ വിവാഹം തടയാൻ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയും ഇല്ല. അതുപോലെ ശൈശവ വിവാഹത്തെ അനുകൂലിക്കുന്ന ഘടകങ്ങളും ശരിയത്തിൽ ഉണ്ട്.

    ReplyDelete
    Replies
    1. ശൈശവ വിവാഹം എന്ന് പറയുമ്പോൾ ഏത് വയസ്സ് മുതലാണ്?

      Delete
  15. @3. മനുഷ്യാവകാശം, സാമൂഹ്യസുരക്ഷ, സാഹചര്യം എന്നിങ്ങനെ പലകാരണങ്ങളാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായെങ്കിലും 18-21 ന് മുമ്പ് വിവാഹം സംഭവിച്ചു പോയാല്‍ പിടിച്ചകത്താക്കുമെന്ന വ്യവസ്ഥ വെച്ച നിയമം പരിഷ്‌കൃതമല്ല മാനുഷികവുമല്ല അപ്പേരാല്‍ അവര്‍ക്ക് മനുഷ്യവകാശം നിഷേധിക്കുന്നത് സമ്മതിച്ച് കൊടുക്കാന്‍ ഒരു സുമനസ്സിനും കഴിയില്ല.

    അത് നിയമം ആണ് നിയമം. നിയമം ലങ്ഘിക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുക തന്നെ വേണം.

    ReplyDelete
  16. @4. വിദ്യഭ്യാസം തടയുക എന്ന ഒരപരാധം ഉയര്‍ത്തുന്നവര്‍ ഇപ്പോള്‍ ക്യാമ്പസുകളില്‍ പഠിക്കുന്ന വിവാഹിതകളെ വിസ്മരിക്കുന്നു. വിവാഹം വിദ്യഭ്യാസത്തിന് തടസ്സമെങ്കില്‍ ഉദ്യോഗവും തൊഴിലും തടസ്സപട്ടികയില്‍ പെടുത്തി സ്ത്രീകളെ അടുക്കളയില്‍ തളക്കേണ്ടി വരില്ലേ- വിവാഹിതകള്‍ക്ക് പഠനവും തൊഴിലും വിലക്കപ്പെടേണ്ടതല്ല. അത്തരം ഒരു ചര്‍ച്ചക്ക് പ്രസക്തിയുമില്ല.

    വിവാഹം കഴിഞ്ഞാൽ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരും. വരണമല്ലോ...ഇന്നത്തെ സാഹചര്യങ്ങളിൽ ഭാര്യയും ഭർത്താവും കൂടി ജീവിക്കാൻ നെട്ടോട്ടം ഓടുമ്പോൾ എന്ത് പഠനം? ജോലിക്ക് പോകുന്നതും ഇതേ നെട്ടൊട്ടത്തിന്റെ ഭാഗമാണ്. ജോലിക്ക് പോയാൽ മാസാ മാസം ശമ്പളം കയ്യിൽ കിട്ടും എന്നൊരു വ്യത്യാസം പഠിക്കാൻ പോകുന്നതുമായി ഉണ്ടെന്നു മറക്കരുത്.

    ReplyDelete
  17. അടുത്തിടെ മുസ്ലീം കോളേജ് വിദ്യാർഥിനികൾക്കിടയിൽ നടന്ന അഭിപ്രായ സർവേയിൽ 99% പേർ വിവാഹപ്രായം കുറക്കുന്നതിനെ എതിർത്തിരുന്നു. വിദ്യാഭ്യാസം നേടിയാൽ മുസ്ളീം വനിതകളിൽ ഇത്തരം പുരോഗമന ചിന്തകൾ ഉണ്ടാവുമെന്നത് കാരണമായിരിക്കാം വനിതകൾ വിദ്യാഭ്യാസം നേടരുതെന്ന് ആഗ്രഹിക്കുന്നത്. വിവാഹം കഴിഞ്ഞ് പഠനമാവാമെന്ന് പറയുന്നവർക്കറിയാം അത് നടക്കുന്ന കാര്യമല്ലെന്ന്. ഡിഗ്രി, പി.ജി ക്ലാസുകളിൽ പഠിക്കുന്നവർക്കിടയിൽ വിവാഹം കഴിഞ്ഞവർ അഞ്ച് ശതമാനം പോലും ഉണ്ടാവില്ല. വിവാഹം കഴിഞ്ഞാൽ ഉടൻ പ്രസവം തുടങ്ങുകയല്ലേ. അതിനും ഒരു നിർത്ത് ഇല്ലല്ലോ പലർക്കും.

    ReplyDelete
  18. . '''പ്രായം പതിനാറോ പതിനെട്ടോ എന്നതല്ല പക്വതയാണ് പരിഗണിക്കേണ്ടതെന്ന് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് ബുരുധാനന്തര വിദ്യാര്‍ത്ഥിനി കൊടുങ്ങല്ലൂര്‍ സ്വദേശിനി ഫാത്തിമ നിരീക്ഷിച്ചു.'''
    എം.ഇ.എസ് കോളേജുകളിലെ 4040 മുസ്ലീം വിദ്യാർഥിനികളിൽ 4003 പേരും എതിർത്തത് ഇതുവരെ നിരീക്ഷിച്ചില്ലേ

    ReplyDelete
  19. ''''യു.എസ്.സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ച് വയസ്സാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് നിലവിലുള്ളത്.''''
    ശരീഅത്തിനു വേണ്ടി വാദിക്കാൻ അമേരിക്കയെ വരെ കൂ‍ട്ടുപിടിക്കുന്നത് കഷ്ടം തന്നെ. അവിടെ വിവാഹം കളിതമാശയാണെന്ന് താങ്കൾക്കറിയാമല്ലോ. അമേരിക്കയിൽ സമൂഹത്തിൽ ഭാര്യയും ഭർത്താവുമായി ജീവിക്കുന്നതിന് അത്ര അത്യാവശ്യമുള്ള കാര്യമല്ല. പലരും കുട്ടികളായതിനു ശേഷമാണ് വിവാഹിതരാവാറുള്ളത്. വിവാഹം കഴിക്കലും ഒഴിയലും അവിടെ സാധാരണകാര്യം. ഇവിടെയും അങ്ങിനെയൊക്കെ ആവണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം നിയമവിരുദ്ധ ആവശ്യങ്ങളുമായി വരുന്നതെന്ന് മറ്റുള്ളവർ കരുതിയാൽ എങ്ങനെ കുറ്റം പറയാനാവും.

    ReplyDelete
  20. 5. ശരീര ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, സമൂഹ ശാസ്ത്രം, പ്രകൃതിശാസ്ത്രം തുടങ്ങിയ സകല ഘടകങ്ങളും ഉള്‍ക്കൊണ്ട് വ്യവസ്ഥകള്‍ സ്വീകരിച്ച മതമാണ് ഇസ്‌ലാം. അവിടെ 18-21 എന്നതിന് ഒട്ടും പ്രസക്തിയില്ല.
    രക്ഷിതാക്കളും, വിവാഹിതരാവാന്‍ താല്‍പര്യമുള്ളവരും, അനിവാര്യതയില്‍ ചെന്നെത്തുന്നവരും തീരുമാനിക്കേണ്ടതാണ് അവരുടെ ഭാവിയും ഭാഗധേയത്വവും. എന്നാല്‍ പൊതു സമൂഹത്തിനോ, രാഷ്ട്രത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊരു നിലപാടുകളും ഉണ്ടാവരുത്.



    ഇസ്ലാം മാത്രമല്ല, എല്ലാ മതങ്ങളും ഒരുപോലെ നല്ലത് തന്നെ. 18 - 21 പ്രസക്തി ഇല്ലെങ്കിൽ പിന്നെ ഭരണ ഘടനയെ ഇസ്ലാമിക നിയമങ്ങള്ക്ക് എതിരാവില്ലല്ലോ? അപ്പോൾ അതിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നത് എന്തിന്? 18 - 21 പ്രസക്തി ഇല്ലാത്ത പോലെ പതിനാറിനും പ്രസക്തി ഇല്ലല്ലോ? പ്രായ പൂർത്തി ആകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് പൊതു സമൂഹത്തിനും, രാഷ്ട്രത്തിനും പ്രയാസമുണ്ടാക്കുന്ന കാര്യം തന്നെയാണ്.

    ReplyDelete
  21. @6. എല്ലാകണക്കുകളും, സ്ഥിതിവിവരങ്ങളും ഇക്കാര്യത്തിലുള്ള സമുദായ പ്രബുധത അടയാളപ്പെടുത്തുന്നുണ്ട്. മതത്തെ പ്രതിക്കൂട്ടില്‍ കയറ്റിയേ അടങ്ങൂ എന്ന വാശിയാണെങ്കില്‍ ഞാന്‍ ദുര്‍വാശിക്കാരനല്ല. കുറ്റവാളികളുടെ കണക്കെടുക്കൂ- അതില്‍ എല്ലാ ജാതിമതസ്തരുമുണ്ട് ചിരിച്ച് ചിരിച്ച് മടുക്കേണ്ടിതില്ല-
    ചിന്തിച്ചു ചിന്തിച്ചു ശരിയില്‍ എത്തിയാല്‍ മതി


    മതത്തെ പ്രതിക്കൂട്ടിൽ കയറ്റിയത് ആരാണെന്ന് എല്ലാവർക്കും മനസിലായി. മത നേതാക്കന്മാരും ലീഗ് നേതാക്കളും.

    ReplyDelete
  22. ചങ്കരനിപ്പോഴും തെങ്ങില്‍ നിന്നിറങ്ങി വന്നില്ലെങ്കില്‍ എന്ത് ചെയ്യാം.

    വിവാഹ പ്രായം; 16,18,21 എന്നിങ്ങനെ അടയാളപ്പെടുത്താന്‍ മതിയായ ന്യായം വേണം. ലോകരാജ്യങ്ങളില്‍ കുട്ടികളായതില്‍ പിന്നെ വിവാഹവും, വിവാഹമോചനവും സംഭവിക്കുന്നു.
    കാരണം അസ്ഥിരവും അശാസ്ത്രീയവുമായ സാമൂഹിക നൈതികത തന്നെ.
    വിവാഹം; വ്യഭിചാരം തടയുക
    ശാരീരിക ആഗ്രഹങ്ങള്‍ അനുവദിക്കുക
    ശാരീരികാനന്ദം സാധ്യമാകുക
    വംശവര്‍ദ്ദനവിന് അവസരമൊരുക്കുക
    ഈതലത്തില്‍ ശരീരശാസ്ത്രപരം,പക്വത, ആവശ്യഗത പരിഗണിച്ചാവണം വിവാഹ നിയമങ്ങള്‍. ഇവിടെ പ്രായത്തിനല്ല പ്രാധാന്യം.
    എം.ഇ.എസ് സ്ഥാപനത്തിലെ കുട്ടികളുടെ അഭിപ്രായം അഭിപ്രായമാകുമ്പോള്‍ എതിരഭിപ്രായങ്ങള്‍ എങ്ങനെ അഭിപ്രായമല്ലാതാകും.
    ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കെടുത്താണോ നിയമനിര്‍മ്മാണം.
    പരസ്പര ബാധ്യത ഏല്‍ക്കാതെ ലൈംഗികത അനുവദിക്കണമെന്നാണ് അധിക പേരും ആവശ്യപ്പെടുന്നതെങ്കില്‍ നമുക്ക് അതിനോട് യോജിക്കാനാകുമോ?
    പഠനം വൈവാഹിക ജീവിതത്തിന് തടസ്സമെന്ന വാദം കാര്യകാരണസഹിതമല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ ശതമാനം വിവാഹാനന്തരം പഠനം തുടര്‍ന്നവരും തുടരുന്നവരുമാണ്.
    ''ശരീഅത്ത്'' ശരിമാത്രമേ പറയുന്നുള്ളൂ അതിനര്‍ത്ഥം മറ്റാരും ശരിപറയുന്നില്ല ,പറഞ്ഞിട്ടില്ല എന്നല്ല.

    ReplyDelete
  23. വിവാഹ പ്രായം; 16,18,21 എന്നിങ്ങനെ അടയാളപ്പെടുത്താന്‍ മതിയായ ന്യായം വേണം.

    മതിയായ കാരണങ്ങൾ ഇല്ലാതെ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരു നിയമവും നടപ്പാക്കാൻ കഴിയില്ല. ശരിയത്ത് മാത്രമാണ് ശരി എന്ന രീതിയിൽ കാണുന്നവർക്ക് ഇതൊക്കെ തെറ്റാണെന്ന് തോന്നും.



    വിവാഹം വേണ്ടത് കുഞ്ഞുങ്ങൾക്ക്‌ അല്ല എന്ന് ആദ്യം മനസിലാക്ക്. ശരീരം വളർന്നാൽ എല്ലാം ആയി എന്നാണോ? എന്താ പെണ്‍കുട്ടികൾ വല്ല അറവു മാടോ മറ്റോ ആണോ? തടിച്ചു കൊഴുത്താൽ പിടിച്ച് അറക്കാൻ കൊടുക്കാൻ? അറവ് മാടിന് അറിയില്ലല്ലോ അതിനെ കൊണ്ട് പോകുന്നത് കൊല്ലാനാണോ വളര്താനാണോ എന്ന്. കൊണ്ടേ അറത്തു കഴിഞ്ഞാൽ പിന്നെ ആരോടും പരാതിയും പറയില്ലല്ലോ അല്ലെ?

    നമ്മുടെ കുട്ടികൾ സംരക്ഷിക്കപ്പെടണം അതിനു വേണ്ടിയാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഒരു കുട്ടിയുടെ നേരെ അതിനെ കെട്ടിക്കൊണ്ടു പോയ മുട്ടാളൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആ കുഞ്ഞിന് ചിലപ്പോൾ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ വിവാഹത്തിൽ വേണ്ട കാര്യങ്ങൾ ആണല്ലോ എന്നോർത്ത് അവൾക്കു പലതിൽ നിന്നും ഒഴിവാകുവാനും സാധ്യമല്ല. അവർക്ക് 'വേണ്ട' എന്ന് പറയാൻ കഴിയില്ല എന്ന് മാത്രമല്ല, അവരുടെ മേനി ലൈംഗിക ബന്ധവുമായും ഗർഭധാരനമായും പ്രസവമായും അട്ജസ്റ്റു ആകാതെ മരണം വരെ സംഭവിക്കാം.

    ഇതിൽ നിന്നൊക്കെ കുട്ടികൾക്ക് സംരക്ഷണം കൊടുക്കേണ്ടതുണ്ട്. മാതാപിതാക്കൾ അതിനു തയാരല്ലാത്തപ്പോൾ ആണല്ലോ കെട്ടിച്ചു വിടാൻ ശ്രമിക്കുന്നത്. അവർക്ക് വേണ്ടെങ്കിൽ സർക്കാരിൽ നിന്നെങ്കിലും കുട്ടികള്ക്ക് സംരക്ഷണം ലഭിക്കണം. അതിനു നിയമം തന്നെ ഉത്തമം.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. '''എം.ഇ.എസ് സ്ഥാപനത്തിലെ കുട്ടികളുടെ അഭിപ്രായം അഭിപ്രായമാകുമ്പോള്‍ എതിരഭിപ്രായങ്ങള്‍ എങ്ങനെ അഭിപ്രായമല്ലാതാകും'''
    ഒന്നും മനസ്സിലായില്ല. ഏതായാ‍ലും വിവാഹം കഴിക്കുന്നത് ആണുങ്ങൾ മാത്രമല്ല. അതിനാൽ സ്ത്രീകളോടുകൂടി ഒന്ന് ചോദിച്ചിട്ട് കുറയ്ക്കാനും കൂട്ടനുമൊക്കെ ഇറങ്ങുന്നതിനുള്ള മര്യാദ കാണിക്കണം

    ReplyDelete
  26. ‘’‘ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കെടുത്താണോ നിയമനിര്‍മ്മാണം.‘’‘
    ഭൂരിപക്ഷ ന്യൂനപക്ഷ കണക്കിലാവരുത് നിയമനിർമ്മാണമെന്ന് അറിയാമല്ലോ. പിന്നെന്തിന് മതന്യൂനപക്ഷത്തിന്റെ പേരിൽ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെടുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ ആവശ്യം ഉന്നയിക്കുന്നില്ല.

    ReplyDelete
  27. “”പരസ്പര ബാധ്യത ഏല്‍ക്കാതെ ലൈംഗികത അനുവദിക്കണമെന്നാണ് അധിക പേരും ആവശ്യപ്പെടുന്നതെങ്കില്‍ നമുക്ക് അതിനോട് യോജിക്കാനാകുമോ? “”“
    ആരാണ് പറഞ്ഞത് പരസ്പര ബാധ്യത ഏറ്റെടുക്കാതെ വിവാഹം കഴിക്കണമെന്ന്. പിന്നെ മറ്റൊന്ന്. ഇത്തരം ചിന്തകൾ അതായത് വിവാഹം ഒരു പരസ്പര ബാധ്യത എന്നത് ഒരു നല്ല സമൂഹത്തിന്റെ ഉള്ളിൽ നിന്ന് വരുന്നതല്ല. താങ്കൾ പറയുന്നത് വായിച്ചാൽ തോന്നുക ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് വിവാഹം കഴിക്കുന്നതെന്ന്. അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഒരു ഭാര്യയെ മടുക്കുമ്പോൾ മറ്റൊന്നു കൂടി ആവാമെന്ന് തോന്നുന്നത്. അതിനെയും മടുക്കുമ്പോൽ പിന്നെ മറ്റൊന്ന്. എല്ലാം നിയമപരം തന്നെ. ഇങ്ങനെയൊക്കെയാകുമ്പോളാണ് വിവാഹം ബാധ്യത ഏറ്റെടുക്കലാകുന്നത്.

    ReplyDelete
  28. വംശ വര്‍ദ്ദനവ് നിരാകരിക്കുന്ന
    വിചാരം കാട്കയറിയതാണ്.
    പെണ്‍കുട്ടികളൊക്കെ
    മണ്ടികളാണെന്ന നിഗമനം
    വാദിച്ചു ജയിക്കാനാവുമോ
    എന്ന നിലക്കാണെങ്കിലും
    അതിരു കടന്നതായി.
    ഇന്ത്യയില്‍ 40 കോടി ജനം
    പട്ടിണിയിലാണ് സഹോദരാ-
    മറ്റൊരു 35 കോടി അന്തിയു
    റങ്ങാനിയമില്ലാതെ
    വെയിലും മഞ്ഞും ഏറ്റ് കഴിയുന്നു-
    സര്‍ക്കാര്‍ മന്ദിരങ്ങള്‍ പോലും
    കുറ്റവാളികളുടെ താവളമെന്ന്
    കോടതികള്‍ നിരീക്ഷിക്കുന്നു.
    ഇതൊക്കെ പറയാന്‍, കേള്‍ക്കാന്‍
    പരിഹരിക്കാന്‍ നീക്കി വെക്കേണ്ട
    സമയവും, അദ്ധ്വാനവും ഏതെങ്കിലു
    മൊരു പെണ്‍കുട്ടി 18 തികയാന്‍
    2 മാസം ബാക്കി ഉള്ളപ്പോള്‍ കെട്ടി
    ച്ചുപോയാല്‍ വിലങ്ങുമായി വരാന്‍
    നീക്കിവെക്കുന്നതിലെ ''ധാര്‍മ്മികത''
    മനസ്സിലാവുന്നില്ല സഹോദരാ

    ReplyDelete
  29. ‘’‘’ഇന്ത്യയില്‍ 40 കോടി ജനം പട്ടിണിയിലാണ് സഹോദരാ- മറ്റൊരു 35 കോടി അന്തിയു
    റങ്ങാനിയമില്ലാതെ‘’‘’‘ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞുകൊണ്ട് ഇതിലുമധികം പേരെ പട്ടിണിയിലാക്കാനും വീടില്ലാതാ‍ക്കാനും തുനിയണോ. കുറച്ച് വർഷങ്ങൾക്കകം ഇന്ത്യ ചൈനയെ കവച്ച് വച്ച് ജനസംഖ്യയിൽ മുന്നിലാവും. വിവാഹപ്രായം കുറച്ച് ജനസംഖ്യാ വളർച്ചയ്ക്ക് ആക്കം കൂട്ടണോ. കൂടുതൽ പേരെ പട്ടിണിയിലാക്കണോ

    ReplyDelete
  30. വിവാഹം എന്ന് കേള്‍ക്കുമ്പോഴെക്കും സന്താന ശ്രംഖല ചിന്തിക്കുന്നതെന്തിന്. വിവാഹം താമസിപ്പിച്ചാല്‍ ജനനം തടയാനാവുമോ? താമസിപ്പിക്കുന്നതിലെ ''നൈതികത'' യാണ് ചര്‍ച്ച ചെയ്യുന്നത്. ശൈശവ വിവാഹം നിര്‍ബന്ധിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ അല്ല. അനിവാര്യ ഘട്ടങ്ങളില്‍ സംഭവിച്ചുപോയ പതിനെട്ടില്‍ താഴെയുള്ള വിവാഹിതരുടെ മനുഷ്യവകാശവും, പൗരാവകാശവും ഹനിക്കുന്ന നിയമം പരിഷ്‌കൃതമോ മാനുഷികമോ അല്ലന്ന് സമ്മതിക്കുന്നതാണല്ലോ സദ്‌വിചാരം.

    ReplyDelete
  31. ‘’‘’അനിവാര്യ ഘട്ടങ്ങളില്‍ സംഭവിച്ചുപോയ പതിനെട്ടില്‍ താഴെയുള്ള വിവാഹിതരുടെ മനുഷ്യവകാശവും, പൗരാവകാശവും ഹനിക്കുന്ന നിയമം ‘’‘’‘
    അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട് അത് പിന്നീട് നിയമവിധേയമാക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. അതുമല്ല ഇപ്പോഴത്തെ നീക്കം കഴിഞ്ഞ വിവാഹങ്ങളെ നിയമവിധേയമാക്കുന്നതിനല്ല വിവാഹപ്രായം കുറയ്ക്കുന്നതിനു വേണ്ടിയുള്ളതാണെന്നതിനെ മറയ്ക്കുന്നതെന്തിനാണ്.. വിവാഹം താമസിക്കുമ്പോൾ സ്വാഭാവികമായും ജനനവും താമസിക്കും. അത്രയും ജനസംഖ്യാ വളർച്ചാനിരക്ക് കുറയും.

    ReplyDelete
  32. ജനസംഖ്യ താഴോട്ട്

    പത്തനംതിട്ട: കേരളത്തിലെ ജനസംഖ്യ വളര്‍ച്ച കുത്തനെ താഴോട്ട് പോകുകയാണെന്നും, മലയാളി പ്രാതിനിധ്യം രാജ്യത്ത് ഒന്നരശതമാനം കുറഞ്ഞതായും പ്ലാനിംഗ് ബോര്‍ഡംഗം സി.പി.ജോണ്‍. ഇപ്പോഴത്തെ ദേശീയ ശരാശരി 17ല്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലയില്‍ മൈനസ് പോയിന്റിലാണ്. മലപ്പുറം ജില്ല ദേശീയ ശരാശരിയില്‍ നിന്നും 13 പോയിന്റ് കുറഞ്ഞ് വെറും നാല് പോയിന്റ്‌ലാണെന്നും ഇങ്ങനെ പോയാല്‍ 2028 ആകുമ്പോഴേക്കും മലപ്പുറവും പത്തനംതിട്ടപോലെ മൈനസിലാകുമെന്നും സി.പി.ജോണ്‍ ചൂണ്ടിക്കാട്ടി. പ്രസ്‌ക്ലബ് സംഘടിപ്പിച്ച നാലാമത് ഷാജി അലക്‌സ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    ജനനം തടയുന്നത് പ്രകൃതിയുടെ നിലനില്‍പിനെബാധിക്കും. എന്നാല്‍ കൊച്ചു നാളില്‍ കെട്ടിച്ചു വിടണമെന്നല്ല- പ്രകൃതിയെ അതിന്റെ പാട്ടിന് വിടണം. ശരീര ശാസ്ത്രപരമായി ഒരു പെണ്‍കുട്ടി 16ലോ, 17ലോ വിവാഹത്തിന് പാകമാവുകയും ആഗ്രഹിക്കുകയും, വരനെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ തലതിരിഞ്ഞ നിയമം ഗഡ്കമായി അവതരിക്കരുത്. ''ശരീഅത്ത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊള്ളുന്നു. അതേ മത നേതൃത്വം പറയുന്നുള്ളു.

    ReplyDelete
  33. @മലപ്പുറം ജില്ല ദേശീയ ശരാശരിയില്‍ നിന്നും 13 പോയിന്റ് കുറഞ്ഞ് വെറും നാല് പോയിന്റ്‌ലാണെന്നും ഇങ്ങനെ പോയാല്‍ 2028 ആകുമ്പോഴേക്കും മലപ്പുറവും പത്തനംതിട്ടപോലെ മൈനസിലാകുമെന്നും സി.പി.ജോണ്‍ ചൂണ്ടിക്കാട്ടി.

    ഒന്നുകിൽ താങ്കള് തെറ്റി കേട്ടത് അല്ലെങ്കിൽ മിസ്റ്റർ ജോണ് തെറ്റി പറഞ്ഞത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസന്ഘ്യാ വർധനവ്‌ ഉള്ളത് മലപ്പുറത്താണ്. അത് ദേശിയ ശരാശരിയിൽ നിന്നും നാല് പോയിന്റ് കുറഞ്ഞു പതിമൂന്ന് പോയിൻറിൽ (13.45% exactly) ആണ്. എന്തെങ്കിലും കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേള്ക്കെണ്ടേ മാഷെ?

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു ചോദ്യം. കേരളത്തിൽ പത്തനംതിട്ടയിലും ഇടുക്കിയിലും നെഗറ്റീവ് ഗ്രോത്ത് റേറ്റ് കാണിച്ചാൽ, അല്ലെങ്കിൽ ഇന്ത്യയിൽ ജനസന്ഘ്യ കുറഞ്ഞാൽ അതിനു പരിഹാരം കാണേണ്ടത് പതിനാറും പതിനേഴും വയസുള്ള മുസ്ലീം പെണ്‍കുട്ടികൾ ആണോ? അവരെ പേറ്റ് യന്ത്രങ്ങൾ ആക്കാനാണോ മത നേതാക്കന്മാരുടെ തീരുമാനം?

    ReplyDelete
  34. @ പ്രകൃതിയെ അതിന്റെ പാട്ടിന് വിടണം.

    പല പല നിയമങ്ങൾ ഉണ്ടാക്കുന്നത്‌ മനുഷ്യൻ അവന്റെ തോന്യാസം നടക്കാതിരിക്കാൻ അല്ലെ? അപ്പോൾ നിയമങ്ങള നല്ലതാണ് മനുഷ്യനും പ്രകൃതിക്കും.

    ReplyDelete
  35. @ശരീര ശാസ്ത്രപരമായി ഒരു പെണ്‍കുട്ടി 16ലോ, 17ലോ വിവാഹത്തിന് പാകമാവുകയും ആഗ്രഹിക്കുകയും, വരനെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ തലതിരിഞ്ഞ നിയമം ഗഡ്കമായി അവതരിക്കരുത്.

    നിയമം ഉള്ള സ്ഥിതിക്ക് അവതരിക്കുക തന്നെ ചെയ്യും. അത് ഇല്ലാതാക്കാൻ കുറച്ചു തലതിരിഞ്ഞ മത നേതാക്കന്മാർ വിചാരിച്ചാൽ നടക്കില്ല. അത്ര തന്നെ.

    ReplyDelete
  36. ''ജനസംഖ്യ'' സംബന്ധിച്ച് പത്രറിപ്പോര്‍ട്ട് 2013 ഒക്‌ടോബര്‍ 8 മലയാള പത്രത്തില്‍വന്നത് അത് പോലെ ഉദ്ദരിച്ചതാണ് മാഷേ ഞാന്‍ - കേട്ടതല്ല കണ്ടതാണ്.
    അന്ധമായ വിരോധം അത് ഒന്നിനോടും നന്നല്ല. നീതി നിഷേധം ഫാസിസത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്‌ലാം ശരീഅത്ത് ഉള്‍കൊള്ളാന്‍ അത് അംഗീകരിക്കുന്നവര്‍ക്ക് അവകാശമുണ്ടന്നേ ഞാന്‍ പറഞ്ഞുള്ളു. അതിന് ഭാരത്തിന്റെ ഭരണഘടനയുടെ സംരക്ഷണവും ലഭ്യമാണ്. മറ്റേതെങ്കിലും ദര്‍ശനത്തെ ഞാന്‍ കൊച്ചാക്കിട്ടില്ല. അഥവാ ഒരു വിശ്വാസിക്ക് അത് പാടില്ലന്ന് ഖുര്‍ആന്‍ ഉണര്‍ത്തിട്ടുണ്ട്. മതനേതാക്കള്‍ തല തിരിഞ്ഞു എന്ന തോന്നതും ഒരുതരം തലതിരിയലാണ്.

    ReplyDelete
  37. @ ''ജനസംഖ്യ'' സംബന്ധിച്ച് പത്രറിപ്പോര്‍ട്ട് 2013 ഒക്‌ടോബര്‍ 8 മലയാള പത്രത്തില്‍വന്നത് അത് പോലെ ഉദ്ദരിച്ചതാണ് മാഷേ ഞാന്‍ - കേട്ടതല്ല കണ്ടതാണ്.

    ഏത് പത്രം ആണാവോ? ചന്ദ്രിക ആവും. അവരെ ഇതുപോലെ മണ്ടത്തരങ്ങൾ എഴുതി വിടൂ.

    യദാർത്ഥ കണക്കുകൾ ഇവിടെ വായിക്കാം. http://www.thehindu.com/news/national/kerala/kerala-census-child-population-declines/article4725074.ece

    The decadal growth of population in Kerala from 2001 to 2011 has been worked out as 4.91 per cent, almost half the growth of 9.43 per cent during the previous decade. Malappuram district has reported the highest growth rate of 13.45 per cent while the lowest as well as negative growth rate is reported in Pathanamthitta district (-2.97%). Idukki also has a negative growth rate (-1.79%).

    എന്ന് പറഞ്ഞാൽ താങ്കള് പറഞ്ഞ പോലെ മലപ്പുറം ജില്ല ദേശീയ ശരാശരിയില്‍ നിന്നും 13 പോയിന്റ് കുറഞ്ഞ് വെറും നാല് പോയിന്റ്‌ലാണെന്നാണോ മാഷെ?

    ReplyDelete
  38. ജനനം തടയുന്നത് പ്രകൃതിയുടെ നിലനില്‍പിനെബാധിക്കും.
    - ജനനം തടയുന്നത് പ്രക്ര്യതിയുടെ നിലനില്പിനെ ബാധിക്കാൻ മനുഷ്യൻ റെഡ് ഡാറ്റ ബുക്കിലൊന്നുമല്ലല്ലോ.

    ReplyDelete
  39. ജനസംഖ്യ കൂടിയതിന്റെ ഗുണം ഇപ്പോൾ അനുഭവിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വിവാഹപ്രായം കുറയ്ക്കാനും ജനസംഖ്യ കൂട്ടാനും എങ്ങനെ മുന്നിട്ടിറങ്ങാതിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മൂന്ന് നിയമസഭാമണ്ഠലങ്ങൾ കൂടി. കേരളത്തിന്റെ മറ്റിടങ്ങളിൽ മൂന്ന് മണ്ഡലങ്ങൾ കുറഞ്ഞു. മലപ്പുറത്ത് കൂടിയതെല്ലാം ലീഗിന് കിട്ടി.

    ReplyDelete
  40. ശ്രീ അബൂബക്കർ, താങ്കൾ മാന്യമായി തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്ന നിയമത്തിന് വിരുദ്ധമായി മതപുസ്തകങ്ങളിൽ പറയുന്നത് മാത്രമാണ് ശരി എന്ന് വാദിക്കുന്നവരുടെ ഉദ്ദേശം അത്ര നിഷ്കളങ്കമാണ് എന്ന് കരുതാൻ വയ്യ. അറബ് രാജ്യങ്ങളിൽ കല്ലെറിഞ്ഞ് കൊല്ലുന്നതും മറ്റും ശിക്ഷകളാണ്. അതും കൊണ്ടുവരേണ്ടിവരുമോ

    ReplyDelete
  41. എന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന മുസ്ലീംങ്ങളായ സഹപ്രവർത്തകരുണ്ട്. അവർ ഒറ്റയാൾ പോലും വിവാഹപ്രായം കുറയ്ക്കുന്നതിനോ ഒന്നിലധികം വിവാഹം കഴിക്കുന്നതിനോ യോജിക്കുന്നവരല്ല. അറിവും വിവരവും വിവേകവും ഇല്ലാത്ത കുറച്ചു പേരാണ് മുഴുവൻ മുസ്ലീങ്ങളുടെയും പേര് ചീത്തയാക്കാനായി മുഴുവൻ മുസ്ലീങ്ങളുടെയും ആവശ്യം എന്ന പേരിൽ ഇത്തരം നിയമവിരുദ്ധകാര്യങ്ങൾക്കായി വാദിക്കുന്നത്.

    ReplyDelete
  42. ഞാനെവിടെയാണ് സഹോദരാ നിയമം അടിച്ചേല്‍പിക്കണമെന്ന് വാദിച്ചത്. ശരീഅത്ത് മുസ്‌ലിംകള്‍ വിശ്വസിക്കുന്ന നിയമവ്യവസ്ഥയാണ് ഇഷ്ടമുള്ളവര്‍ മാത്രം അത് സ്വീകരിക്കട്ടെ അതൊരു ലോക ദര്‍ശനമാണല്ലോ- കണ്ണടച്ചു ഏതൃക്കപ്പെടേണ്ടതാണോ ശരീഅത്ത് മുന്നോട്ട് വെച്ച വിവാഹ മാനദണ്ഡങ്ങള്‍.? വസ്തുതകള്‍ നിരാകരിക്കുന്നത് ശരിയല്ലല്ലോ. ബഹുഭാര്യ സംമ്പ്രദായം ഏത് ഘട്ടത്തിലാണ് സ്വീകാര്യം എന്ന് പഠിച്ചുനോക്കണം. അവിടെയും അനിവാര്യകളാണ് കടന്നുവരുന്നതും, സാധുവാകുന്നതും. പുതിയവിവാദം സംബന്ധിച്ച് ഡോക്ടര്‍ ബി.അശോക് 2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം അതേപടി ഇവിടെ വായിക്കുക.

    ReplyDelete
  43. ബഹുഭർതൃ സമ്പ്രദായം എന്തുകൊണ്ട് സ്വീകാര്യമാവുന്നില്ല. ഒരു നിയമം നിലനിൽക്കുന്ന രാജ്യത്ത് ഓരോരുത്തർക്കും ഇഷ്ടമുള്ള നിയമം സ്വീകരിക്കുന്നതെവിടുത്തെ നിയമം

    ReplyDelete
  44. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള നിയമമല്ല. സ്‌റ്റെയിറ്റ് വ്യവസ്ഥാ പ്രകാരം അനുവദിച്ച നിയമങ്ങള്‍ മാത്രം. ഇത് ലോക വ്യാപകമായി നിലവിലുണ്ട്. ഇന്ത്യയിലും ഭരണഘടനാ പരമായി ഈ അവകാശം അനുവദിച്ചിട്ടുണ്ട്. അതാണല്ലോ നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന മഹത്വവും.

    ReplyDelete