Thursday 27 December 2012

ബലാല്‍സംഘത്തിന്റെ വകഭേതം! ?


''ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഘം ഡിസ്‌കോ നാരികള്‍ക്ക് തുള്ളാനവസരമായെന്ന രാജകുമാരന്റെ (എം.പി) പരാമര്‍ശം വല്ലാതെ രംഗം വഷളാക്കിയതായി കേള്‍ക്കുന്നില്ല.
യുവതിയെ സിങ്കപ്പൂരിലെത്തിച്ചത് പ്രതിഷേധം തണുപ്പിക്കാനാണന്ന വാര്‍ത്തക്കും ചൂടുണ്ടായില്ല. സൈന്യവും, പോലീസും അടിക്കടി നടത്തുന്ന ബലാല്‍സംഘം എന്ത് കൊണ്ട് പ്രതിഷേധിക്കപ്പെടുന്നില്ലന്ന അരുദ്ധതി റോയിയുടെ അന്വേഷണവും മാധ്യമ വിചാരണക്ക് വിധേയമായില്ല.
ഡല്‍ഹിയില്‍ റേപ്പ് ചെയ്യപ്പെട്ട യുവതി ''സവര്‍ണ്ണയും'' ബലാല്‍സംഘ വീരന്മാര്‍ ടാക്‌സി ഡ്രൈവര്‍മാരുമായതാണോ കോലാഹലം ഉണ്ടാക്കാണളുപ്പമായതെന്ന അരുദ്ധതിയുടെ ചാനല്‍ ചോദ്യം നമ്മുടെ സാമൂഹ്യ ബോധത്തിന്റെ ''എത്ര മാറ്റി'' നെയാണ് അടയാളപ്പെടുത്തുന്നത്.
പരസ്യ വ്യഭിചാരവും, മോഷണവും പിടിച്ചു പറിയും മാത്രമാണോ ക്രിമിനലിസം അടച്ചിട്ട വാതില്‍ മറവില്‍ ആരുമറിയാതെ നടത്തുന്ന ആഭാസങ്ങള്‍ തുടര്‍ന്നോട്ടെ എന്നാവുമോ നമ്മുടെ സാമൂഹിക ബോധം.

Monday 24 December 2012

നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം


      ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെല്ലാം കൂടി 118 പാര്‍ലിമെന്റ് സീറ്റാണുള്ളത്. ഇതില്‍ ഇത്തിഹാദുല്‍ മജ്‌ലിസുല്‍ മുസ്‌ലിമീന്‍ പ്രതിനിധീകരിച്ച് ഹൈദറാബാദില്‍നിന്നുള്ള അസദുദ്ദീന്‍ ഉവൈസി മാത്രമാണ് മുസ്ലിം എം.പി.യെന്ന പാഠത്തില്‍നിന്ന് പഠിക്കാനുള്ളത് രണ്ട് കാര്യമാണ്.
      ഒന്ന്-മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്നുള്ള മുസ്‌ലിം ഒളിച്ചോട്ടം അല്ലെങ്കില്‍ അകറ്റിനിര്‍ത്തപ്പെടല്‍
രണ്ട്- മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ എക്കാലത്തെയും സഹജസ്വഭാവമായ ജാതി  മേല്‍ക്കോയ്മയാ രാഷ്ട്രീയം
      ഇന്ത്യയിലെ പാര്‍ലിമെന്റിലെ 540 ല്‍ 350 പേരും കോടീശ്വരന്മാരാണ്. അവരില്‍ പലരും വിലകൊടുത്തു വാങ്ങിയതാണ് എം.പി.സ്ഥാനം. അവര്‍ക്ക് അതിവിപുല വ്യാപാര വ്യവസായ സാമ്രാജ്യങ്ങല്‍. സംരക്ഷിക്കപ്പെടാന്‍ ഏറ്റവും നല്ല താവളമെന്നനിലക്ക് നമ്മുടെ നിയമനിര്‍മ്മാണ സഭകളെ ഉപയോഗപ്പെടുത്തകയാണ്.

Thursday 20 December 2012

ജുഡീഷ്യറി



ഭരണഘടനയുടെ കാവല്‍ക്കാരായി കോടതി വാഴ്ത്തപ്പെടുന്നു. പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പരിരക്ഷ തേടി സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമെന്ന അഭിമാനം ഇന്ത്യന്‍ കോടതികളോട് പൗരന്മാര്‍ക്കെല്ലാം ഉണ്ടന്നത് നേര്.
എന്നാല്‍ പലപ്പോഴും ഈമേഖലകള്‍ വിപുലവായനക്കും, അതോടൊപ്പം അഴിച്ചുപണിക്കും വിധേയമാക്കേണ്ടതില്ലേ? എന്നൊരു ചെറുവിചാരം ഉയര്‍ന്നുവരുന്നുണ്ട്. ഇപ്പോഴിങ്ങനെ ഒരരിക് പറ്റിയ ചിന്തവരാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്.
ഒന്ന് അബ്ദുല്‍നാസര്‍ മഅദനി തന്നെ-

അദ്ദേഹം ഒരുസാധാരണ പണ്ഡിതന്‍, നല്ലപ്രഭാഷകന്‍ മികച്ച ശബ്ദത്തിന്റ ഉടമ. ഈവലിയ അനുഗ്രഹം അനുഭവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. നാസ്വിര്‍ മദനിയുടെ വിചാരങ്ങളൊക്കെ ഒരു പക്ഷേ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയാവാം. ഒരു സമുദായത്തെ നിരന്തരം പീഡിപ്പിച്ചപ്പോള്‍ ഉണ്ടായ മാനുഷിക പ്രതികരണമാവാം, എന്നാല്‍ പരിഹാരത്തിന് സ്വീകരിച്ച സമീപനങ്ങളില്‍ പിഴവ് വന്നു. അത് അദ്ദേഹത്തിനും, കുടുംബത്തിനും മറ്റ് അനേകം കുടുംബങ്ങള്‍ക്കും കൊടിയ ദുരന്തം വരുത്തി വെച്ചു.

Wednesday 12 December 2012

ദേശീയ പാര്‍ട്ടികള്‍


ദേശീയ പാര്‍ട്ടികള്‍ തകരുകയാണന്ന് കുല്‍ദീപ് തെയ്യാര്‍ നടത്തിയ നിരീക്ഷണം സവിശേഷ ചിന്തകള്‍ക്കിടം നല്‍കണം. പ്രത്യേകിച്ച് ബോധ്യപ്പെടാത്തതൊന്നും ഇന്നോളമെഴുതീട്ടില്ലന്ന് പറഞ്ഞ മാന്യനായ ഈ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്റെ വീക്ഷണം കാര്യ കാരണ ബന്ധിതമാവുമല്ലോ.
സമാനമായ വിലയിരുത്തലുകള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്തുള്ള ദേശിയ പാര്‍ട്ടി. പണ്ട് ഇന്ത്യയില്‍ എല്ലായിടത്തും ഈ പാര്‍ട്ടി ഉണ്ടായിരുന്നു. 'പൂട്ടിയ കാള' യറിയാത്തവര്‍ ഉണ്ടായിരുന്നില്ല. മികച്ച നേതാക്കളും, നയങ്ങളും, പ്രതിബന്ധതയും ഉള്ള പാര്‍ട്ടി. ആ-പാര്‍ട്ടിയില്‍ നിന്ന് തന്നെ അപസ്വരങ്ങളുയര്‍ന്നു ഇന്റിക്കറ്റും, സിന്റിക്കറ്റും ഉണ്ടായി. നിജലിംഗ അപ്പയും നീലം സജീവ റെഡിയും ഉണ്ടായി. ഇപ്പോഴത്തെ ലോക സഭാ സ്പീക്കര്‍ മീരാകുമാരിയുടെ പിതാവ് ജഗ്ജീവന്റാം കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി (ഇ.എ.ഉ)ഉണ്ടാക്കി. കാമരാജിന്റെ ആരുമ ശിഷ്യന്‍ തമിഴ്മാനില കോണ്‍ഗ്രസുണ്ടാക്കി. കരുണാകരന്‍ ഡിക്കുണ്ടാക്കി. പവാര്‍ എന്‍,സി.പി.യിലെത്തി പല കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ പലരേയും കൂട്ടി ഒത്തൊപ്പിക്കലായി ഭരണം. മായാവതിയും, മുലായംസിംഗ് യാദവും നിവ്യത്തികേട് കൊണ്ട് (അഥായത് ഭരണം പൊളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് വരും അത് ഭയക്കുന്നതിനാല്‍ ചില്ലറവ്യാപാര വാതില്‍ കുത്തകള്‍ക്ക് തുറന്നു കൊടുക്കാനുള്ള ആത്മഹത്യാപരമായ ആനന്ദ് ശര്‍മ്മയുടെ ബില്ലിന് ഇറങ്ങിപ്പോയി പാസാക്കാന്‍ സഹായം ചെയ്തു.

Monday 10 December 2012

അന്നം മുടക്കുന്നവര്‍

ലോകത്ത് എണ്‍പത് കോടി ജനം പട്ടിണിയില്‍, അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ഫലം കണ്ടെന്നും, കണ്ടില്ലെന്നും വാര്‍ത്ത.
പ്രകൃതിക്ഷോപം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, വരള്‍ച്ച ഇതൊക്കെയാണ് പ്രതികളെന്ന പതിവ് വ്യാഖ്യാനങ്ങള്‍.
കൂലിപ്പണിക്കാര്‍ക്ക് ദിവസക്കൂലി കൂടിയത് സമര്‍ത്ഥമായി കോര്‍പ്പറേറ്ററുകള്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്നു. തൊഴിലാളികളുടെ കയ്യില്‍ വന്നു ചേരുന്ന അധിക വരുമാനം മുതലാളിയില്‍ എത്തിച്ചേരുന്ന- ''സാമ്പത്തിക മെക്കാനിസം''
ഗുജറാത്തിലെ ശരാശരി കൂലി 110 രൂപയാണത്രെ! സ്‌കൂളുകള്‍ രണ്ട് മുറികള്‍, ബാക്കി മുറ്റത്ത്. പണമൊക്കെ നഗര വാസികള്‍ക്ക് വേണ്ടിയാണ് മുടക്കുന്നത് രത്തന്‍ ടാറ്റക്ക് പത്ത് ശതമാനം വിലക്ക് നാനോ കാറിന് സ്ഥലവും, ആദായ വിലക്ക് വൈദ്യുതിയും, അടിസ്ഥാന സൗകര്യങ്ങളും. മുതല്‍ മുടക്കിന്റെ പലമടങ്ങ് ലാഭം സര്‍ക്കാര്‍ വക. ''നമ്മുടെ അബ്ദുല്ലക്കുട്ടി പോലും ഈ മാതിരി വികസനം വരണമെന്ന് വിചാരിക്കുന്ന നിയമനിര്‍മാണ സഭാംഗം!?''

Friday 7 December 2012

പ്രതിപക്ഷ നേത്യസ്ഥാനം


കോര്‍പറേറ്റ് ജനാധിപത്യം എന്ന് വിശേഷിപ്പിക്കപെടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. അല്ലങ്കിലും നിലവിലുള്ള ജനാധിപത്യം പൂര്‍ണ്ണ ജനഹിതമാവുന്നില്ല. തെറ്റായ പ്രചാരണം, ധനം, വര്‍ഗ്ഗിയതകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പില്‍ സ്വാദീനിക്കപ്പെടുന്നു. കൂട്ടത്തില്‍ ജനാധിപത്യം നിര്‍വ്വജിച്ചിടത്ത് ചില അവ്യക്തതകള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ചില യുക്തി ഭദ്രതയില്ലാത്ത ഉത്തരങ്ങളും. ഉദാഹരണം. ഒരു ലക്ഷത്തി ഒന്ന് വോട്ടര്‍മാര്‍ഉള്ള മണ്ഡലത്തില്‍ നാല് പേര്‍ മത്സരിക്കുന്നു. ഒരാള്‍ക്ക് 25001 വോട്ട് ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് 25000 വീതവും ഈ മത്സരത്തില്‍ 75000 പേര്‍ നിരാകരിച്ചയാള്‍ 25001 എന്ന നാലാസ്ഥാനീയന്‍ വിജയിക്കുന്നു.
നമ്മുടെ ജനാധിപത്യത്തില്‍ ഭൂരിപക്ഷമെന്നത് ഒരു സാങ്കല്‍പികമാണ്. ജനഹിതം പ്രതിഫലിക്കുന്നതല്ല പാര്‍ലിമെന്റും, അസംബ്ലികളും. എങ്കില്‍പോലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധികാരവും, അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷവും സുപ്രധാന ഘടകമാണ്. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണല്ലോ, ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിനെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നു ബഹുമാനിക്കുന്നു.

Sunday 2 December 2012

ഇസ്‌ലാമിക് ബേങ്ക് ആര്‍.ബി.ഐ.ഡയരക്ടര്‍ക്ക് ആശങ്ക വേണ്ട


       പലിശ കൊടുത്തു പണം വാങ്ങി അധിക പലിശക്ക് കൊടുക്കുന്ന ഏജന്‍സിയാണ് അടിസ്ഥാനപരമായി ലോകത്തെ എല്ലാപരമ്പരാഗത ബാങ്കുകളും.
      നിക്ഷേപകരില്‍ നിന്ന് നിശ്ചയം വെച്ചും അവധിവെച്ചും സ്വീകരിക്കുന്ന ധനം വിനിയോഗിക്കുന്നത് അധികവും ധനാഢ്യരിലല്ല. ചെറുകിട കച്ചവടം, ഭവന നിര്‍മാണം, വ്യവസായ സംരംഭം, വിദ്യാഭ്യാസം, വാഹനം എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്ക് അവധി വെച്ച് നല്‍കി സ്വീകരിക്കുന്ന അംശായദമാണ് ബാങ്കുകളുടെ ലാഭം.
      ഇങ്ങനെ വരുന്ന ലാഭത്തില്‍ നിന്ന് നടത്തിപ്പ് ചെലവ് കഴിച്ചു ബാക്കി നീക്കിയിരുപ്പ് വീണ്ടും മൂലധനത്തില്‍ ലയിക്കുന്നു. പലവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊമേഴ്‌സല്‍, കാര്‍ഷിക ബാങ്കുകളുടെ മൂലധന വര്‍ദ്ദനവ് ഏറെ മുന്നേറുന്നു.