Monday 10 December 2012

അന്നം മുടക്കുന്നവര്‍

ലോകത്ത് എണ്‍പത് കോടി ജനം പട്ടിണിയില്‍, അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ഫലം കണ്ടെന്നും, കണ്ടില്ലെന്നും വാര്‍ത്ത.
പ്രകൃതിക്ഷോപം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, വരള്‍ച്ച ഇതൊക്കെയാണ് പ്രതികളെന്ന പതിവ് വ്യാഖ്യാനങ്ങള്‍.
കൂലിപ്പണിക്കാര്‍ക്ക് ദിവസക്കൂലി കൂടിയത് സമര്‍ത്ഥമായി കോര്‍പ്പറേറ്ററുകള്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്നു. തൊഴിലാളികളുടെ കയ്യില്‍ വന്നു ചേരുന്ന അധിക വരുമാനം മുതലാളിയില്‍ എത്തിച്ചേരുന്ന- ''സാമ്പത്തിക മെക്കാനിസം''
ഗുജറാത്തിലെ ശരാശരി കൂലി 110 രൂപയാണത്രെ! സ്‌കൂളുകള്‍ രണ്ട് മുറികള്‍, ബാക്കി മുറ്റത്ത്. പണമൊക്കെ നഗര വാസികള്‍ക്ക് വേണ്ടിയാണ് മുടക്കുന്നത് രത്തന്‍ ടാറ്റക്ക് പത്ത് ശതമാനം വിലക്ക് നാനോ കാറിന് സ്ഥലവും, ആദായ വിലക്ക് വൈദ്യുതിയും, അടിസ്ഥാന സൗകര്യങ്ങളും. മുതല്‍ മുടക്കിന്റെ പലമടങ്ങ് ലാഭം സര്‍ക്കാര്‍ വക. ''നമ്മുടെ അബ്ദുല്ലക്കുട്ടി പോലും ഈ മാതിരി വികസനം വരണമെന്ന് വിചാരിക്കുന്ന നിയമനിര്‍മാണ സഭാംഗം!?''

കേരളത്തില്‍ അരിവില ഇപ്പോള്‍ 44 രൂപ. 20 ലക്ഷം കുടുംബത്തിന് ഒരു രൂപ നിരക്കിലും 8 ലക്ഷം കുടുംബത്തിന് 2 രൂപന നിരക്കിലും അരി കൊടുക്കുന്നുവെന്നും ബാക്കി വരുന്ന 2.50 കോടി സാധാരണക്കാര്‍ (മിഡില്‍ ക്ലാസ്) എന്ന് പറയുന്ന 90 ശതാമാനത്തിലധികം വരുന്ന പാവപ്പെട്ടവര്‍ 44 രൂപക്കരിവാങ്ങാന്‍ പറമ്പും, വീടും വില്‍ക്കേണ്ടി വരും.
വിലകൂട്ടാന്‍ മൊത്ത അരിക്കച്ചവടക്കാര്‍ ഗൂഡാലോചനയും, ഗൂഡപ്രവര്‍ത്തിയും നടത്തുന്നു എന്ന് പത്രക്കാരെ വിളിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് ശരിയായോ. ഇങ്ങനെയുള്ള സാമൂഹ്യ ദ്രോഹികളെ പിടിച്ചു കെട്ടാനാവില്ലെങ്കില്‍ രാജ് ഭവനില്‍ പോയി കൊടുക്കേണ്ടത് കൊടുക്കുന്നതല്ലേ ധാര്‍മ്മികത.
ഗോഡൗണില്‍ വിശ്രമിക്കുന്ന അരി പെട്രോളൊഴിച്ചു കത്തിച്ചു കളഞ്ഞത്രെ?. ഒന്നാം ഘട്ടത്തില്‍ തോമസ് അംഗീകരിച്ചില്ല. രണ്ടാം ഘട്ടത്തില്‍ പതിവ് മറുപടി നടപടി എടുക്കും. ഒരു ലക്ഷം ടണ്‍ അരി അധികമായി കേരളത്തിന് അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം റിക്കാര്‍ഡ് വിളവും, സംഭരണവും നടന്നു എന്നാണ് തോമാതന്നെ പറയുന്നത്. ആന്ധ്രയിലെ ''ജയാ'' അരിയെ കുറിച്ചാണിത് പറയുന്നതെങ്കില്‍ ആ അരിയെവിടെ ?. കറണ്ട് ചാര്‍ജ് കുത്തനെകൂട്ടി സഹിക്കാമായിരുന്നു പക്ഷേ കരണ്ടില്ല. സ്പയര്‍ പാര്‍ട്ട്‌സുകള്‍, പ്രട്രോളിയം ഉല്‍പ്പന്നങ്ങള്‍, കൂലി ചെലവുകള്‍ എല്ലാ കൂടി കൂടിയത് 40 ശതമാനം. ബസ് ചാര്‍ജ് വര്‍ദ്ദിപ്പിച്ചതോ 64 ശതമാനം.
''അഞ്ചാം മന്ത്രി'' വര്‍ഗ്ഗീയവല്‍ക്കരിച്ച് രണ്ടാമത്തെ വകുപ്പും കൂടി ഗ്രൂപ്പ് കളിച്ച് വാങ്ങിയ ഗതാഗതം, വൈദ്യുതി പോലെ മുടന്തിയാണ് നീങ്ങുന്നത്. ഫയര്‍ സ്റ്റേജ് നിര്‍ണ്ണയത്തിലെ ഒരപാകതയും പരിഹരിച്ചിട്ടില്ല. സാധാരണക്കാരുടെ നടുവൊടിയുന്ന ഗതാഗതവും, ഇരുട്ടിലാക്കിയ വൈദ്യുതിയും.
ഉദ്യോഗസ്ഥരാണ് ഭരണം. അപവാദം കൂടിയാല്‍ അരഡസന്‍ മന്ത്രിമാര്‍ ഇതാണത്രെ സെക്രട്ടറിയേറ്റിലെ സ്വകാര്യ വര്‍ത്തമാനം. സാക്ഷാല്‍ തിരുവഞ്ചൂര്‍ രാധാകൃഷണനെ കണ്ണൂരില്‍ കാലു കുത്താന്‍ വിടില്ലെന്ന് സ്വന്തം പാര്‍ട്ടി പറഞ്ഞപ്പോള്‍ എന്നാല്‍ ഞാന്‍ ബാക്കി 13 ജില്ലകിളില്‍ പോവുമെന്ന് ആഭ്യന്തര മന്ത്രി. കേമമാണ് ഇതൊക്കെന്നെങ്ങനെ പറയും?. അച്ചുത മേനോന്‍, ഇമ്പിച്ചിബാവ, സി.എച്ച്., കരുണാകരന്‍ ഈ മുന്‍കാമികളെ ഓര്‍ക്കാന്‍ കേരളീയര്‍ക്ക് കഴിയുന്നു. അവര്‍ ഭരണാധികാരികളായിരുന്നു. ഉദ്യോഗസ്ഥന്മാരെയും അവര്‍ ഭരണഘടനാ വരുതിയില്‍ നിന്ന് ഭരിച്ചിരുന്നു.
മറ്റുള്ളവരില്‍ പലരും ഉദ്യോഗസ്ഥരാല്‍ ഭരിക്കപ്പെട്ടു. പൗരന്‍മാരെ ഭരിക്കാന്‍ തിടുക്കംകാണിക്കുന്നവരായി മാറുകയാണ്.
വിപണിയില്‍ ഇടപെടും എന്ന് എത്ര വലിയ വോളിയത്തിലാണ് മന്ത്രിമാര്‍ പറയുന്നത്. മാര്‍ക്കറ്റിലെ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് നടത്തും എന്നാണര്‍ത്ഥമാക്കുന്നുവെങ്കില്‍ കുറ്റപ്പെടുത്താനാവില്ല.
ത്രിവേണിയില്‍, മാവേലിയില്‍, റേഷന്‍ കടകളില്‍ അരികിട്ടാനുണ്ടോ? ഉണ്ടെങ്കില്‍ പൊതു മാര്‍ക്കറ്റില്‍ എങ്ങനെയാണ് വിലയിങ്ങനെ റോക്കറ്റ് വേഗത്തിലുയരുക. ഉള്ളിവില ഉയര്‍ന്ന് മഹാരാഷ്ട്രയില്‍ ഭരണം പോയ കഥയുണ്ട്. കേരളത്തില്‍ ഉള്ളിവില 60 രൂപ ക്വിന്റലിനല്ല കിലോക്കാണിപ്പോള്‍.
പൗര ബോധം മുഞ്ഞബാധിച്ചതിനാല്‍ പ്രതികരണം മുളക്കുന്നില്ല. റോഡില്‍ അടപ്പുപൂട്ടി നടത്തിയ സമരം സഹ പ്രവര്‍ത്തകര്‍ തന്നെ പെങ്കോലയെന്ന് വിളിച്ച് കളിയാക്കിയ ക്ഷീണം നിലനില്‍ക്കുന്നു. വിലക്കയറ്റം അസഹനീയമാണ്. തൊഴിലാളികളും, സാധാരണക്കാരും ശ്വാസംമുട്ടുന്നു. കഞ്ഞികുടിമുട്ടിക്കുന്ന ഭരണം എന്ന പേര് ദോഷവും കൂടി ഉമ്മന്‍ ചാണ്ടിക്ക് വന്നു ചേരുകയാണ്. സംമ്പാദിച്ചു ചീത്ത പ്പേരുകള്‍ നിലനിര്‍ത്താനെങ്കില്‍ പിന്നെന്ത് പറയാനാണല്ലേ ?. എന്നാണ് ചിലരുടെ പക്ഷം.
ശരാശരി ആഴ്ചയില്‍ മൂന്നോ നാലോ ദിവസത്തിലധികം കായികാധ്വാനമുള്ള ജോലിയെടുക്കാനാവില്ല. ദേശീയ തൊഴിലുറപ്പു പദ്ദതി പോലും 150 ദിവസമില്ല. 360 ദിവസവും ജീവിക്കണമല്ലോ.
ഒരു വീട്ടില്‍ പട്ടിണികിടക്കാന്‍ തന്നെ കഷ്ടി ആയിരം രൂപ മാസം വേണം. കരണ്ട് ചാര്‍ജ്, വെള്ളക്കരം, ഭൂ നികുതി, കെട്ടിട കരം എന്നിത്യാതികളൊന്നും മാറ്റിവെക്കാനാവില്ലല്ലോ. പിന്നെ ചാനല്‍, മൊബൈല്‍ ഇത് കൂടി ചേര്‍ക്കുക. കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്ക് ട്യൂഷന്‍ ഫീ, പി.ടി.എ. ഡൊണേഷന്‍, കംപ്യൂട്ടര്‍ ഫീസ്, സ്റ്റഡി ട്ടൂര്‍, കലാ-കായിയ ഫീസുകള്‍ അങ്ങനെ നൂറ് കൂട്ടം പിരിവുകള്‍. ഇതൊക്കെ സമയാസമയം നല്‍കീട്ടില്ലെങ്കില്‍ ''മൂരാച്ചി'' പട്ടികയിലിടം. കുട്ടികള്‍ക്ക് പീഡനം, രക്ഷിതാക്കള്‍ക്ക് മാനഹാനി, കുടംബ വഴക്ക് ആതിയായ ആതികള്‍- ഇതിനിടയിലാണ് പലവ്യജ്ഞന കടകള്‍ ഭയപ്പെടുത്തുന്ന സ്ഥാപനങ്ങളായി വളരുന്നത്.
പാര്‍ലിമെന്റില്‍ ഭക്ഷ്യ സുരക്ഷാ ബില്ലും വരാനിരിക്കുന്നു. ഭക്ഷണം ഓരോ മനുഷ്യരുടെയും മൗലികാവകാശത്തില്‍ പെടുത്തി ആവശ്യമായ ''കലോറി'' ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്കുള്ള ബാധ്യത ഉറപ്പിക്കുന്നതാണത്രെ നിര്‍ദ്ദിഷ്ടബില്ല്. സംഗതികള്‍ ഇങ്ങനെയായാല്‍ കര്‍ഷക ആത്മഹത്യ പോലെ പട്ടിണി മരണങ്ങളും ഒരു തുടര്‍ക്കഥയാവും.
മലയോരങ്ങളിലെ പല ആദിവാസികളും അധികകാലം ഉണ്ടാവുമെന്ന് പറയാനാവില്ല. ഇപ്പോള്‍ തന്നെ മദ്യം അവരെ തകര്‍ത്തിരിക്കുന്നു. രോഗം കീഴടക്കിയിരിക്കുന്നു. കഠിനാധ്വാനം അവരുടെ വംശനാശങ്ങള്‍ക്ക് കാരണമാവും. അകാലമരണം. മാരക രോഗങ്ങള്‍, ഇതൊക്കെ ഭംഗിവാക്കാണെന്നാവും അധികാരികള്‍ക്ക് പറയാനുണ്ടാവുന്നു. ഉദ്യോഗസ്ഥര്‍ (?) നല്‍കുന്ന സ്ഥിതി വിവരക്കണക്കാണല്ലോ ഏക ആശ്രയം. മന്‍മോഹന്‍സിങ്ങും, കപില്‍ സിബലും, ശശി തരൂരുമൊക്കെ എത്ര ഗൃഹപാഠം ചെയ്താലും സാധാരണക്കാരെ പഠിക്കാനെങ്ങനെ കഴിയും. പോയകാല രാഷ്ട്രീയവും നേതൃത്വവും വിജയിച്ചതും ഇപ്പോള്‍ പരാജയപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല.


8 comments:

  1. കേരളത്തില്‍ ഇപ്പോള്‍ ഒരു ശരാശരി മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് , തികച്ചും സത്യസന്ധമായി എഴുതിയ വളരെ നല്ല ഒരു ലേഖനം

    ReplyDelete
  2. പട്ടിണിക്ക് ഒരു മതമില്ല ജാതിയില്ല ഒരു രാഷ്ട്രീയ നിറവും ഇല്ല !
    അരിവില കൂടിയാലെന്ത് ..
    നമുക്ക് വേവിക്കാന്‍ വിവാദങ്ങള്‍ ഉണ്ടല്ലോ !!

    ReplyDelete
  3. ഭരണം ടി വി ചാനെലുകളുടെ സായാഹ്ന ചര്‍ച്ചയില്‍ ഒതുങ്ങുന്നു
    സ്വന്തം മുന്നണിയില്‍ ഉള്ളവര്‍ പോലും പ്രതി പക്ഷത്തെക്കാള്‍ രൂക്ഷമായ ഭാഷയില്‍ പ്രതിക്കരികുന്നു
    ആന്റണി യുടെ പ്രസ്താവന അടക്കം എന്നിട്ടും തിരുത്താനോ വിലകയറ്റം അടക്കം ഉള്ള കാര്യങ്ങള്‍ക്ക് തടയിടാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നത് ദൌര്‍ഭാഗ്യകരം
    ഉദ്ധ്യോഗസ്ഥ വൃന്ദത്തിന്റെ ഇര സര്‍ക്കാര്‍ ആവുന്നു എന്നതിന് തെളിവ് കൊച്ചി മെട്രോ യില്‍ നമ്മള്‍ കാന്‍ദതാണ്

    പ്രസക്തമായ ലേഖനം

    ReplyDelete
  4. പലരും പലതും മറച്ചുവെച്ചാണ് പറയാനുള്ളത് പറയുന്നത്. ആദ്യം ഇവിടെ ഗുജറാത്തിന്റെ കാര്യം പറഞ്ഞു. നരേന്ദ്ര മോഡി അത്ര വലിയ ആള്‍ ഒന്നും അല്ല അദ്ദേഹം അവകാശപ്പെടുന്ന വികസനങ്ങള്‍ അത്ര വലിയ കാര്യം ഒന്നും അല്ല എന്ന് ആണ് പറയാന്‍ ഉദ്ദേശിച്ചത് പക്ഷെ വേറൊരു രീതിയില്‍ ആണ് പറഞ്ഞത്. ഹിന്ദു വര്‍ഗീയതെയും നരേന്ദ്ര മോഡിയെയും (മുസ്ലീമിന്റെ ശത്രു‍) ആണ് ഉന്നം വച്ചത് എന്ന് സാരം.

    പിന്നീട് ഭക്ഷ്യ വകുപ്പിനെയും ആര്യാടനെയും ഉന്നം വച്ച് പലതും പറഞ്ഞു. പ്രതിപക്ഷം പലപ്പോള്‍ ആയി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങള് തന്നെ‍. കാര്യങ്ങള്‍ എല്ലാം ശരി തന്നെ പക്ഷെ ലീഗിന്റെ കഴിവുകേടുകള്‍ മനപ്പൂര്‍വം വിഴുങ്ങി.

    കഞ്ഞികുടിമുട്ടിക്കുന്ന ഭരണം എന്ന പേര് ദോഷവും കൂടി ഉമ്മന്‍ ചാണ്ടിക്ക് വന്നു ചേരുകയാണ് എന്ന് കൂടി പറഞ്ഞു വച്ചു. ഈ പഴികള്‍ എല്ലാം ഉമ്മന്‍ ചാണ്ടിയുടെ മാത്രം കഴിവ് കേടു ആണോ? ഭരണം കൊള്ളില്ലെങ്കില്‍ ഭരിക്കാന്‍ പോകരുത്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ പങ്കു എല്ലാവര്ക്കും വേണം. ചീത്ത എന്തെങ്കിലും ആയി പോയാല്‍ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി രക്ഷപെടും. ഏറ്റവും അധികം പഴി കേള്‍ക്കുന്നത് ലീഗ് ആണെന്ന് മറന്നു പോയോ? എന്തെ ആ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താത്തത്?

    തെറ്റുകള്‍ ആരെങ്കിലും വിളിച്ചു പറയുമ്പോള്‍ ഏതെങ്കിലും കേസും പൊക്കി പിടിച്ചു വരും. കേസ്സുകള്‍ ഒക്കെ നല്ലത് തന്നെ പക്ഷെ അത്ര അത്മാര്തമാണോ എന്നൊരു സംശയം. കണ്ണൂരിലെ പി ജയരാജന്‍ ഒരു ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നതിന് കേസ്, അറസ്റ്റ്, ജയില്‍. സുധാകരന്‍ കൊന്നുവെന്നും കൊല്ലിച്ചുവെന്നും അനുയായി വിളിച്ചുപറഞ്ഞപ്പോള്‍ കേസുമില്ല, മിണ്ടാട്ടവുമില്ല. നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കള്‍ പുനരന്വേഷണത്തിന് പരാതി കൊടുത്തപ്പോള്‍ അനക്കമില്ല. ഇടുക്കിയിലെ മണിയാശാന്‍ പ്രസംഗിച്ച കുറ്റത്തിന് ജാമ്യം കിട്ടാത്ത വകുപ്പും ജയിലും. മലപ്പുറത്തെ ബഷീര്‍ ശരിയാക്കിക്കളയുമെന്ന് പ്രസംഗിച്ച് ഇരട്ടക്കൊല നടത്തിയതിന് കേസില്ല എന്നുമാത്രമല്ല- താമസിയാതെ ആഭ്യന്തരവകുപ്പിന്റെ പൊന്നാടയും കിട്ടിയേക്കും.

    ReplyDelete
  5. തങ്ങളാണ് ഭരിക്കുന്നത്‌ എന്നാണല്ലോ ഇബ്രാഹിം കുഞ്ഞു പറഞ്ഞത്? എന്തെ ഈ കാര്യങ്ങളില്‍ ഈ തങ്ങള്‍ക്കു പങ്കില്ലേ? ഇപ്പോഴും ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയും മാത്രമാണോ പ്രധാന പരിപാടികള്‍? ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ലീഗിന് വേണ്ടത് അല്ലെ?

    ReplyDelete
  6. പട്ടിണിക്ക് പാര്‍ട്ടിയുണ്ടോ?
    പാവങ്ങള്‍ക്ക് നിറഭേതമുണ്ടോ?
    പരിഹാരത്തിന് പക്ഷം ചേരേണ്ടതുണ്ടോ?
    മുസ്‌ലിമിന് നാല് പഴി അധികം അവകാശപ്പെട്ടതാണോ?
    യു.ഡി.എഫ് ഭരണത്തിന്റെ നേട്ട-കോട്ടങ്ങള്‍ അവരവര്‍ പക്ഷം ചേര്‍ന്നു പറയട്ടെ ജനം വിധിയും നടത്തട്ടെ-
    നമുക്കരി കിട്ടണം. വില നിയന്ത്രിക്കപ്പെടണം. ഭരണത്തലവനെന്നനിലക്ക് ഉമ്മന്‍ചാണ്ടിക്കൊന്നാമത്തെ ഉത്തരവാദിത്വം. അനൂപ്‌ജേക്കബിന് ഭക്ഷമന്ത്രിയെന്ന നിലക്ക് രണ്ടാമത്. സഹകരണമന്ത്രിക്ക് മൂന്നാമത്. ബാക്കി മന്ത്രിമാര്‍ക്കെല്ലാംകൂടി പൊതുഉത്തരവാദിത്വം.
    യു.ഡി.എഫിന് മൊത്തഉത്തരവാദിത്വം. പരസ്പരം തള്ളി താഴെയിടാന്‍ മാത്രം യോഗം കൂടുന്ന പ്രതിപക്ഷത്തിനും മികച്ച ഉത്തരവാദിത്വം. ഇവിടെ ലീഗ് മാത്രം പ്രതിപട്ടികയിലെങ്ങനെ വരുന്നു?

    ReplyDelete
    Replies
    1. ഈ പ്രശ്നങ്ങള്‍ ഒക്കെ വെറും ഒന്നര വര്ഷം കൊണ്ട് ഉണ്ടായത് ആണെങ്കില്‍ അതില്‍നിന്നും എന്താണ് മനസിലാകുന്നത്? ഭരണം കൊള്ളില്ല അത്രതന്നെ. ലീഗ് മാത്രം പ്രതിപ്പട്ടികയില്‍ വന്നു എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്? ലീഗ് ഭരിക്കുന്ന വകുപ്പുകളും ഇതുപോലെ കെങ്കേമം തന്നെ എന്നല്ലേ?

      Delete
  7. രാഷ്ട്രീയം ഒരുക്കലും ആരേയും പോറ്റിയിട്ടില്ല സ്വന്തം കീശയല്ലാതെ മറ്റൊന്നും

    ReplyDelete