Sunday 30 September 2012

കള്ള് വ്യവസായം പുനഃപരിശോധനയാവശ്യം


     കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ സുമനസ്സുകളാഗ്രഹിക്കുന്നു. പതിമൂന്ന് വയസില്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന നാടായി കേരളം മാറി. നൂറില്‍ പതിനെട്ടുപേരെങ്കിലും കുടിക്കുന്നവരായിതീര്‍ന്നു.
     ദാമ്പത്യ തകര്‍ച്ച, റോഡപടങ്ങള്‍, മഹാരോഗങ്ങള്‍, തെരുവ് സംഘര്‍ഷങ്ങള്‍, മോഷണങ്ങള്‍ ഇതിലൊക്കെ പ്രധാന വില്ലന്‍ മദ്യം തന്നെ. സര്‍ക്കാര്‍ ഓഫീസുകളില്‍ നടമാടുന്ന കൈകൂലി ചെന്നുചേരുന്നത് മദ്യക്കടകളിലാണ്.
     എക്‌സൈസ് വകുപ്പ് റവന്യൂ മെക്കനിസം മാത്രമേ പരിഗണിക്കുന്നുള്ളൂ. ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന നിരീക്ഷണങ്ങള്‍ പോലും ഉത്തരവാദപ്പെട്ടവര്‍ നിരാകരിക്കുന്നു.
കള്ള് ചെത്തും, വില്‍പനയും നിരോധിക്കുന്നതിനെകുറിച്ച് വല്ല സാധ്യതകളും ഉണ്ടോ എന്നാരായുന്നതിന് പകരം നിലനിര്‍ത്താന്‍ പഴുതുകള്‍ അന്വേഷിക്കുകയാണ് വകുപ്പ് മന്ത്രിപോലും. കേരളത്തില്‍ ചാരായം നിരോധിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വേവലാതികള്‍ തന്നെയാണ് കള്ളിന്റെ കാര്യത്തിലും ഇപ്പോള്‍ ഉയരുന്നത്.

     ലക്ഷക്കണക്കായ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ്, പരമ്പരാഗത വ്യവസായമാണ്, 1.8 ശതമാനമേ ലഹരി ഉള്ളൂ, ആരോഗ്യപ്രശ്‌നങ്ങളില്ല തുടങ്ങിയ ന്യായവാദങ്ങളാണ് കള്ളനുകൂലികള്‍ നിരത്തുന്നത്. ചെത്ത് തൊഴിലാളികളുടെയും കള്ള് മുതലാളിമാരുടെയും വിലപ്പെട്ട വോട്ടാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന് പറയാതെ അവര്‍ പറയുകയാണ്.
     ചെത്ത് തൊഴിലാളികള്‍ക്ക് അനുയോജ്യമായ മാറ്റ് തൊഴില്‍ കണ്ടെത്തി പുനരധിവസിപ്പിച്ചാല്‍ തീരുന്നതാണ് പ്രശ്‌നം. ക്ഷീരമേഖലകളോ, മറ്റ് കാര്‍ഷിക മേഖലകളോ പരിശോധിക്കാവുന്നതാണ്. തെങ്ങ് കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരഗിണിക്കാം. തെങ്ങില്‍ നിന്ന് മൂല്യവര്‍ധന വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കാം. ക്ഷീര രംഗത്ത് പാലും പാലുല്‍പന്നങ്ങളും, നിര്‍മിക്കുന്ന കമ്പനികള്‍ സ്ഥാപിക്കാം. പൊതുമേഖലാ സ്ഥാപനമാക്കി പരിവര്‍ത്തിപ്പിച്ച് തൊഴില്‍ ലഭ്യതയും മികച്ച പരിരക്ഷയും തൊഴിലാളികള്‍ക്ക് നല്‍കാവുന്നതെ ഉള്ളൂ. 
     നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ശ്രീലങ്കയുടെ വെളിച്ചെണ്ണയും മറ്റ് അസംസ്‌കൃത വസ്തുക്കളും നല്ലവില നല്‍കി വാങ്ങാന്‍ ധാരാളം ഗുണഭോക്താക്കള്‍ ഉണ്ട്. എന്നാല്‍, കേരളത്തില്‍ സുലഭമായി വളരുന്ന തെങ്ങില്‍ നിന്ന് കള്ള് മാത്രമേ ഞങ്ങളുല്‍പാതിപ്പിക്കൂ. അത് കുടിച്ചു മിനുങ്ങി കവലകളിലും, ഭവനങ്ങളിലും കലഹമുണ്ടാക്കി നശിപ്പിക്കുന്ന പരമ്പരാഗത വ്യവയാസമാണ് മൂല്യമെന്ന് സിദ്ധാന്തിക്കുന്നവരില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയ ബോധം രക്ഷപ്പെടേണ്ടത്.
മദ്യാസക്തി വളര്‍ന്നു പരിധിവിട്ടിരിക്കുന്നു. രാവിലെ തൊഴിലിന്നിറങ്ങാന്‍ ഒരു പെഗ്ഗ്. ഉച്ചക്ക് മുമ്പ് ഒരു പെഗ്ഗ് കരുതുന്നു. ഊണിന് ശേഷം ഒരു പെഗ്ഗ്, വൈകിട്ടും രാത്രിയും ഓരോ പെഗ്ഗ്. അങ്ങനെ മിനിമം അഞ്ച് പെഗ്ഗാണ് ഒരു സാധാരണ കൂലി വേലക്കാരന്റെ പോലും ടാര്‍ജറ്റ്. നിത്യം 400രൂപ. മദ്യത്തിന് നീക്കിവെക്കുന്ന നിരവധി ആദിവാസികളും തൊഴിലാളികളും കേരളത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ മദ്യപിക്കാതെയെത്തുന്നവര്‍ എത്രവരും.
     21 വയസ്സുള്ളവര്‍ക്കെ മദ്യം വില്‍ക്കാവൂ എന്നാണ് നിലിവുള്ള വ്യവസ്ഥ. വിവാഹ പ്രായം 22. അതായത് കല്യാണം കഴിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് മിനുങ്ങി ശീലിക്കണമെന്ന് വ്യംഗ്യം.
സ്‌കൂള്‍കുട്ടികള്‍ യൂണിഫോമില്‍ ക്യൂ നിന്ന് കള്ള് വാങ്ങിപോകുന്ന കുട്ടികളുടെ പടം ചാനലുകാര്‍ കാണിച്ചത് സദുദ്ദേശ്യപൂര്‍വ്വമെങ്കിലും നന്നായില്ല. നവതലമുറകള്‍ക്കത് പാടില്ല എന്ന സന്ദേശമല്ല, പരിശീലന സന്ദേശമാണ് നല്‍കിയത്. പാരസെറ്റമോള്‍ വാങ്ങി പൊടിച്ച് സോഡചേര്‍ത്തു തണുപ്പിച്ച് ലഹരിയാക്കി ഉപയോഗിക്കുന്നുണ്ടത്രെ. ഷേവിംഗ് ലോഷന്‍ വെള്ളം ചേര്‍ക്കാതെ അകത്താക്കി ചെറുകുടല്‍പോലും കരിഞ്ഞു മണക്കുന്ന കാലമാണിത്. ചുണ്ടിന്നിടയില്‍ ഒളിപ്പിച്ചുവെച്ച പാന്‍പരാഗ് കാന്‍സര്‍ നിര്‍മാണമാണിവിടെ നിര്‍വഹിച്ചുവരുന്നത്.
മദ്യവിപത്തിന്നെതിരില്‍ ബോധവല്‍ക്കരണം നടത്താന്‍ വന്‍ പദ്ധതി എക്‌സൈസ് വകുപ്പിന് തന്നെ ഉണ്ടെന്ന മന്ത്രിയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തെ പരിഹസിക്കലായി. വാര്‍ഷിക ബജറ്റില്‍ വിപണന പരസ്യത്തിന് നീക്കിവെക്കുന്ന തുകയെത്രയെന്ന് മന്ത്രി പറഞ്ഞതുമില്ല. ഒരേ വകുപ്പ് കുടിപ്പിക്കാനും കുടിക്കാതിരിക്കാനും പരസ്യം നല്‍കുന്നത് വിരോധാഭാസം.
കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി കാണാന്‍ ആര്‍ക്കാണ് പ്രയാസമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. മദ്യ നിരോധനത്തിലൂടെ നഷ്ടമാവുന്ന റവന്യൂനികത്താന്‍ മദ്യ രഹിത കേരളത്തിന് പ്രയാസമുണ്ടാവില്ല.
     വാഹന അപകടങ്ങള്‍, രോഗങ്ങള്‍, കുടുംബകലഹങ്ങള്‍ തുടങ്ങി മദ്യജന്യ പ്രശ്‌നങ്ങള്‍വഴി വരുന്ന വലിയ സാമ്പത്തിക ബാധ്യത ഇല്ലാതാവുന്നതിലൂടെ നമ്മുടെ ഖജനാവിന് മുതല്‍കൂട്ടാവുന്ന എക്‌സൈസ് വരുമാനം മറികടക്കാനാവും.
     ലോകത്ത് പലരാഷ്ട്രങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, അവിടെയെല്ലാം കുടിയന്മാരുണ്ട്. പ്രത്യേകിച്ച് ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ മുതല്‍ മുകളിലോട്ടുള്ള ഹോട്ടലുകളില്‍ മദ്യം ലഭിക്കും. റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഷോപ്പില്‍ നിന്ന് നിശ്ചിത അളവ് മദ്യം നല്‍കുന്ന നാടുകളും ഉണ്ട്. നമ്മുടെ പ്രതിരോധ വകുപ്പിലും ജവാന്മാര്‍ക്ക് മദ്യത്തിന് ക്വാട്ട നിലവിലുണ്ടല്ലോ. മദ്യപിച്ചേ അടങ്ങൂ എന്നുള്ളവര്‍ക്ക് അവരുടെ സ്വകാര്യതയില്‍ അതനുവദിക്കുന്നതിനെ ഒരു ജനാധിപരത്യരാഷ്ട്രത്തില്‍ ഒരാളും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
     എന്നാല്‍, മദ്യപാനം വെറുക്കുന്ന മഹാഭൂരിപക്ഷത്തെ മദ്യപാനികള്‍ക്കിടയിലിട്ടു പൊരിച്ചെടുക്കുമെന്ന ന്യായം എങ്ങനെയാണ് അംഗീകരിക്കുക. ബസിലും, പൊതുനിരത്തിലും, ഷോപ്പിംഗ് സ്ഥലങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ബന്ധപ്പെടുന്ന സാധാരണ ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ കുടിയന്മാരില്‍ നിന്ന് അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ വര്‍ണനാദീതമാണ്.
കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒരു മുഴുകുടിയന്‍ വൈത്തിരി മുതല്‍ കോഴിക്കോട് വരെ ആടിയും പാടിയും അശ്ലീലം പറഞ്ഞും ഇടക്കിടെ എന്നെ നോക്കി തൊപ്പിയടക്കമുള്ള വേഷം പരിഹസിച്ചും രണ്ട് മണിക്കൂര്‍ നേരം ഞാനുള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിച്ച മാനസിക പീഢനം കഠിനമായിരുന്നു. ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ പരാധിപ്പെടാന്‍ പറ്റുമോ? പരാതിപ്പെട്ടാല്‍ കേസ്സെടുക്കുമോ? കെസെടുത്താന്‍ ഏത് കോടതിയില്‍ നിന്നാണ് നീതികിട്ടുക? ആരാണ് കേസ് നടത്തുക?
     പൊതുജനങ്ങള്‍ക്ക് സൗകര്യമായി സഞ്ചരിക്കാനുള്ള സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശത്തില്‍പെട്ടതാണ്. മുന്‍മന്ത്രി ജി.സുധാകരന്റെ ബംഗ്ലാവിന്റെ ഗൈറ്റിനടുത്ത് റോഡ് പണിക്കാര്‍ കല്ലിറക്കിയപ്പോള്‍ സത്യഗ്രഹമിരിക്കുന്നതും, സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി മാധ്യമപട പിന്തുണ നല്‍കിയതും ഇയ്യിടെയായിരുന്നുവല്ലോ. കേരളം സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമാക്കണമെന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് കള്ള് മുതലാളിമാര്‍ക്ക് ഉള്‍ക്കാനാവാത്തത് മനസിലാവും. എന്നാല്‍, എക്‌സൈസ് മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും ഗ്രാഹ്യമാവാത്തതാണ് ഗ്രാഹ്യമാവാത്തത്. എല്ലാതരം മദ്യവും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. മദ്യപാനം ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിച്ചു ശിക്ഷാവിധിയും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുണ്ട്.

29 comments:

  1. സ്വര്‍ഗത്തില്‍ മദ്യപ്പുഴ ഉണ്ടെന്നു കേള്‍ക്കുന്നു. അപ്പോള്‍

    കള്ള് ഷാപ്പ്‌ = ചെറിയ സ്വര്‍ഗം

    കുറച്ചു പേര്‍ എങ്കിലും സ്വര്‍ഗത്തില്‍ വസിക്കട്ടെന്നെ. അത് എന്തിനു നിര്‍ത്തണം?

    ReplyDelete
  2. മരണാനന്തരജീവിതം മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇഹലോക ജീവിതത്തില്‍ ദൈവ ഹിതമനുസരിച്ച് വ്യവഹാരങ്ങളിലേര്‍പ്പെട്ടവര്‍ക്ക് പരലോക ജീവിതത്തില്‍ ദൈവകൃപ ലഭിക്കുന്നു.
    ഒരാളെ വധിച്ചവനും, നൂറ് വേരെ വധിച്ചവനും ഒരുതവണ തൂക്കികൊല്ലാനേ മനുഷ്യനിര്‍മിത നിയമങ്ങള്‍ക്ക് കഴിയൂ. ഹിരോഷമിയിലും നാഗസാക്കിയിലും കൂട്ടക്കുരിതിക്ക് ഉത്തരവ് നല്‍കിയ ഡ്ര്യുമാനെ ഭൗതിക നിയമങ്ങള്‍ക്കെന്ത് ചെയ്യാനായി?
    ''കള്ള്'' എന്ന് കേള്‍ക്കുന്ന മാത്രയില്‍ ലഹരി പതയുന്ന വിചാരമാണ് സ്‌നേഹിതനുണ്ടായത്. സ്വര്‍ഗത്തില്‍ കള്ളും പാലും പഴവര്‍ഗങ്ങളും ലഭിക്കുമെന്നതിന്നര്‍ത്ഥം ദൈവത്തെ കരുതി ഇവിടെ കഴിഞ്ഞുകൂടിയവര്‍ക്ക് പരലോകത്ത് ഭക്ഷണപാനീയങ്ങള്‍ ലഭിക്കുമെന്ന് മാത്രമാണ്. സ്വര്‍ഗം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ പരമാനന്ദത്തിന്റെ ലോകം എന്നാണല്ലോ.

    ആരെങ്കിലും ഇഹലോകത്ത് വെച്ച് ഒരണുവിന്‍തൂക്കം നന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതവന്‍ കാണും, ആരെങ്കിലും ഒരണുമണിത്തൂക്കം തിന്മര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും അവന്‍ കാണും. (വി.ഖു. 100:7,8)

    ReplyDelete
  3. അതൊക്കെ വെറും അന്ധ വിശ്വാസം അല്ലെ? മരിച്ചു കഴിഞ്ഞാല്‍ ശരീരം ഇല്ലല്ലോ? പിന്നെ എങ്ങനെ വിശപ്പും ദാഹവും ഒക്കെ ഉണ്ടാവും? വിശപ്പും ദാഹവും ഇല്ലെങ്കില്‍ എന്തിനു ഭക്ഷണ പാനിയങ്ങള്‍? നന്മ തിന്മകള്‍ കാണും എന്ന് പറയുന്നല്ലോ? നാം മരണപ്പെടുമ്പോള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ? പിന്നെ എങ്ങനെ കാണും?

    പിന്നെ എന്താണ് നന്മ തിന്മകള്‍? ആരാണ് അത് ഉണ്ടാക്കിയത്? ദൈവം തന്നെ അല്ലെ? എല്ലാം സൃഷ്ടിച്ചത് ദൈവം ആണെന്ന് പറയുന്നു, എങ്കില്‍ നന്മകള്‍ മാത്രം ചെയ്യുന്ന മനുഷ്യരെ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ?

    ReplyDelete

  4. ആത്മാവ് (ജീവന്‍) ഉണ്ടന്ന നിരീശ്വരവാദികളുടെ അംഗീകാരം മരണാന്തരം എന്തുസംഭവിക്കുന്നു. നശിക്കുന്നോ, നിലനില്‍ക്കുന്നവോ, അത്മാവിനെ എന്ത് കൊണ്ട് കാണാനാവുന്നില്ല. കാണാത്തത് വിശ്വസിക്കല്‍ അന്ധവിശ്വാസമാവില്ലേ. നിരീശ്വരവാദമാണ് യഥാര്‍ത്ഥത്തില്‍ അനധവിശ്വാസം. ഈശ്വരന്‍, പരലോകം, സ്വര്‍ഗ്ഗ നരകങ്ങള്‍ വിശ്വാസ പ്രമാണമാവുന്നതിന് ഭൗതികവും, പ്രമാണപരമായ ലക്ഷ്യങ്ങള്‍ വേണം. ഇത് നിഷേധിക്കാനെന്തിന് തെളിവുകള്‍ അന്ധമായി അവിശ്വസിച്ചാല്‍ മതി. സ്ഥാപിക്കാനാണ് തെളിവുകള്‍ വേണ്ടത്. അപ്പോള്‍ യഥാര്‍ത്ഥ അന്ധവിശ്വാസം നിഷേധത്തിലാണ് നിലകൊള്ളുന്നത്. കണ്ണടച്ചു ഖല്‍ബടച്ചു മസ്തിഷ്‌കമടച്ചു അന്ധമായി ഒരു വിശ്വാസം എല്ലാം മിഥ്യ.
    നന്മ-തിന്മകള്‍ക്ക് രക്ഷാ-ശിക്ഷയില്ലങ്കില്‍ വന്യമ്യഗങ്ങളെപോലെ മനുഷ്യരാവില്ലേ. ഭൗതിക നിയമങ്ങള്‍ക്ക് കണ്ണില്‍ പെടുന്നതും തെളിയിക്കപ്പെടുന്നതിനും മാത്രമേ ശിക്ഷവിധിക്കാനാവൂ.
    ഈശ്വര വിചാരമില്ലങ്കില്‍ രഹസ്യമായി എന്തുമാവാമെന്ന് വരും. ലോകമുണ്ടായ കാലം മുതല്‍ മനുഷ്യര്‍ ഈശ്വരനെ അംഗീകരിച്ചുപോരുന്നു. നിഷേധിക്കാനും അംഗീകരിക്കാനും മനുഷ്യര്‍ക്ക് വിവേചനാധികാരം ഉണ്ടന്നാണ് ഇസ്‌ലാമിക വീക്ഷണം. നന്മ-തിന്മകള്‍ രാപകലുകള്‍പോലെ യഥാര്‍ത്ഥ്യം വെളിച്ചം സ്വീകരിക്കുന്നവര്‍ രക്ഷപ്പെട്ടു.
    ഈശ്വരവിശ്വാസവും, നിരീശ്വരവിശ്വാസവും വ്യക്തിപരമാണ്. ഇല്ലായ്മയില്‍ നിന്ന് സ്യഷ്ടിനടത്തിയ ഈശ്വരന് മരണാനന്തരം പുനഃസ്യഷ്ടിക്ക് എന്താണൊരു പ്രശ്‌നം. പകല്‍ മാത്രം (വെളിച്ചം) സ്യഷ്ടിച്ചാല്‍ പോരായിരുന്നോ. വെളിച്ചത്തിന്റെ സൗന്ദര്യം ഇരുട്ടാണടയാളപ്പെടുത്തുക.

    ReplyDelete
  5. താങ്കളുടെ മറുപടിയുടെ ആദ്യത്തെ പാരഗ്രാഫ് എനിക്ക് ഒന്നും മനസിലായില്ല.......

    @ഈശ്വര വിചാരമില്ലങ്കില്‍ രഹസ്യമായി എന്തുമാവാമെന്ന് വരും. ലോകമുണ്ടായ കാലം മുതല്‍ മനുഷ്യര്‍ ഈശ്വരനെ അംഗീകരിച്ചുപോരുന്നു. നിഷേധിക്കാനും അംഗീകരിക്കാനും മനുഷ്യര്‍ക്ക് വിവേചനാധികാരം ഉണ്ടന്നാണ് ഇസ്‌ലാമിക വീക്ഷണം. നന്മ-തിന്മകള്‍ രാപകലുകള്‍പോലെ യഥാര്‍ത്ഥ്യം വെളിച്ചം സ്വീകരിക്കുന്നവര്‍ രക്ഷപ്പെട്ടു.

    എന്താ ഈശ്വര വിചാരം ഉള്ളവര്‍ രഹസ്യമായി ഒന്നും ചെയ്യാറില്ലേ? ചെയ്യും, ചെയ്തുകൊണ്ടേ ഇരിക്കും. മനുഷ്യനെ സംബന്ധിച്ച് ഏറ്റവും എളുപ്പം ആയ മാര്‍ഗം ദൈവം ഉണ്ട് എന്ന് 'വിശ്വസിക്കുക' മാത്രമാണ്. ചിന്തിക്കാന്‍ മെനക്കെടാത്ത സമൂഹം ലോകമുണ്ടായ കാലം മുതല്‍ ഈശ്വരനെ അംഗീകരിച്ചുപോരുന്നു. ചിന്തിച്ചവര്‍ക്കാകട്ടെ ഒരു അന്തോം കുന്തോം പിടികിട്ടിയും ഇല്ല. ഞാനും ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ എന്നെ വിശ്വസിക്കൂ എന്ന് പറയുന്ന രാഷ്ട്രീയക്കാരന്‍ ആയ ദൈവം ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്. സംശയം മാത്രം അതിനെ നിഷേധം എന്ന് വിളിച്ചു ആക്ഷേപിക്കരുത്.

    ഞാന്‍ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.
    മരണാനന്തരം ശരീരം ഇല്ലാത്ത നമുക്ക് എന്തിനാണ് ഭക്ഷണ പാനിയങ്ങള്‍? അല്ലെങ്കില്‍ സ്വര്‍ഗത്തിലോ നരകത്തിലോ ലഭിക്കും എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍?

    ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാവരും വിളിക്കുന്ന ഒരു പേരാണ് 'നിഷേധി'. അങ്ങനെ വിളിച്ചാല്‍ പിന്നെ ഒന്നും പറയാതെ രക്ഷപെടാമല്ലോ?

    ReplyDelete
  6. ഞാന്‍ നിഷേധി എന്ന് വിളിച്ചെന്നത് കല്‍പിത കഥ.
    ഇല്ലായ്മയില്‍ നിന്ന് ജീവനുകള്‍ സൃഷ്ട്ടിച്ച ദൈവത്തിന് പുനസൃ്ഷ്ട്ടിക്ക് എന്താണൊരു തടസ്സം?
    മരണാനന്തരം സകല ജീവികളെയും വിജാരണക്കും രക്ഷാ-ശിക്ഷകള്‍ക്കുമായി പുനര്‍ ജീവിപ്പിക്കുമെന്നാണ് ഇസ്ലാമികാദ്യാപനം.

    ReplyDelete
  7. ജീവനുകള്‍ എന്ന് പ്രയോഗിക്കാന്‍ പാടില്ല. ജീവന്‍ അതാണ്‌ ശരി. ഏകവചനം ആണ്. ഒരു ജീവനില്‍ നിന്നെ മറ്റൊരു ജീവന്‍ ഉണ്ടാകൂ... അതായത് ജീവന്‍ എന്നത് ഒരു തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസം ആണ്.

    ദൈവം തന്നെ എല്ലാം സൃഷ്ടിച്ചു, ദൈവം തന്നെ നമ്മെ നേര്‍വഴിക്കോ അല്ലാത്ത വഴിക്കോ നടത്തിക്കുന്നു. എല്ലാം ദൈവം ആണ് ചെയ്യുന്നതും ചെയ്യിക്കുന്നതും. പിന്നെ എന്തിനാണ് നമുക്ക് വിചാരണ?

    ഞാന്‍ ഒരു പാവ ഉണ്ടാക്കി എന്ന് വിചാരിക്കുക. എനിക്ക് ആ പാവയില്‍ സമ്പൂര്‍ണ്ണ അധികാരം ഉണ്ട്. ഞാന്‍ ഉദ്ധേശ്ശിക്കുന്ന രീതിയില്‍ മാത്രമേ പാവ പ്രവര്‍ത്തിക്കൂ. ആ പാവ ചെയ്യേണ്ട കാര്യങ്ങള്‍ എനിക്ക് തീരുമാനിക്കാം, എന്ത് വേണമെങ്കിലും പാവയെ കൊണ്ട് ചെയ്യിക്കാം. അങ്ങനെ ഞാന്‍ പാവയെ കൊണ്ട് ചെയ്യിച്ച കാര്യങ്ങള്‍ക്ക് ഞാന്‍ തന്നെ എങ്ങനെ ശിക്ഷ വിധിക്കാന്‍ കഴിയും?

    പാവയെ ഉണ്ടാക്കിയത് ഞാന്‍ എങ്കില്‍ അത് ചെയ്യുന്ന തെറ്റുകള്‍ക്ക് ഞാനും ഉത്തരവാദി അല്ലെ? അങ്ങനെ നോക്കിയാല്‍ നമ്മുടെ തെറ്റുകള്‍ക്കും ശരികള്‍ക്കും ദൈവവും ഉത്തരവാദി അല്ലെ? അപ്പോള്‍ വിചാരണ ചെയ്യുമ്പോള്‍ എന്റെ തെറ്റുകള്‍ക്ക് ആരാണ് ഉത്തരം കൊടുക്കേണ്ടത്? എന്റെ ശരികള്‍ ആര്‍ക്കാണ് അവകാശപ്പെട്ടത്? അതുകൊണ്ട് എനിക്ക് അവകാശം ഇല്ലാത്ത സ്വര്‍ഗമോ നരകമോ എനിക്ക് വേണ്ട. ഭൂമിയിലെ കുറെ മനുഷ്യരെ എങ്കിലും തന്റെ വഴിക്ക് നടത്താന്‍ കണ്ടുപിടിച്ച സൂത്രം ആണ് മതം. ദൈവം വന്നു അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പ് ആണ്.

    ReplyDelete
  8. പാവകളും മനുഷ്യനും മറ്റ് ജീവകളും ഒരുപോലെയല്ല. മനുഷ്യര്‍ക്ക് വിവേചന ബുദ്ധി ദൈവം നല്‍കിയിരിക്കുന്നു, വിവേജനാധികാരവും. മറ്റ് ജീവികള്‍ക്കത് നല്‍കിയിട്ടില്ല. മനുഷ്യര്‍ക്ക് ഈ പ്രപഞ്ചം കീഴ്‌പെടുത്തി കൊടുത്തിട്ടുണ്ട്. അവരുടെ വ്യവഹാരങ്ങളിലെ വീഴ്ച്ചകള്‍ക്കാണ് ശിക്ഷ-ശരികള്‍ക്കാണ് രക്ഷ

    ReplyDelete
  9. പാവയും മനുഷ്യനും ഒരുപോലെ അല്ലെന്നു ഏത് കൊച്ചു കുട്ടിയെ പോലെയും എനിക്കും അറിയാം. നമുക്ക് പാവ എങ്ങനെയോ അതുപോലെ ആണ് ദൈവത്തിനു നമ്മള്‍ എന്നാണു ഞാന്‍ ഉദ്ദേശ്ശിച്ചത്. വിവേചന ബുദ്ധി മനുഷ്യന് മാത്രം ആണ് ഉള്ളത്ത് എന്നത് തെറ്റാണ്. എന്താണ് വിവേചന ബുദ്ധി? വിവേചിച്ചു അറിയാനുള്ള കഴിവ്. അത് മനുഷ്യന് മാത്രം അവകാശപ്പെട്ടത് അല്ല. ഒരു ആട് പുല്ലു തിന്നുന്നു. എന്താണ് ആട് പുല്ലുതിന്നാന്‍ കാരണം എന്തുകൊണ്ട് മാംസം ഭക്ഷിക്കുന്നില്ല? വേറൊന്നും അല്ല പുല്ലു അതിന്റെ ആഹാരം ആണെന്ന് വിവേചിച്ചു അറിയാന്‍ ഉള്ള ബുദ്ധി ഉള്ളത് കൊണ്ട് ആണ്. ഇതേ കഴിവ് എല്ലാ ജീവജാലങ്ങള്‍ക്കും ഇല്ലേ? അങ്ങനെ അങ്ങനെ എത്ര എത്ര കഴിവുകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് ഉണ്ട്? മനുഷ്യന് ഇല്ലാത്ത ലക്ഷക്കണക്കിന്‌ കഴിവുകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് ഉണ്ടെന്നു ആലോചിച്ചാല്‍ മനസിലാകും.

    പിന്നെ വിവേചന അധികാരം. എന്താണ് അത്? കൊന്നു തിന്നാനുള്ള അധികാരം ആണോ? ഒരു അമ്മക്ക് തന്റെ കുഞ്ഞിനു മേല്‍ അധികാരം ഉണ്ടെന്നു പറഞ്ഞാല്‍ കൊന്നു തിന്നാന്‍ ഉള്ള അധികാരം ആണോ അതോ സംരക്ഷിക്കാനുള്ള അധികാരം ആണോ?

    അതിനു ശേഷം താങ്കള്‍ പറഞ്ഞത് ആന മണ്ടത്തരം അല്ലെ? "മനുഷ്യന് പ്രപഞ്ചം കീഴ്പ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന്". എങ്കില്‍ ഈ ഭൂമി ഒന്ന് തിരിച്ചു കറക്കാമോ? ചന്ദ്രന്റെ കറക്കം കുറച്ചു നാളത്തേക്ക് നിറുത്താമോ?

    "അനന്ത വിജ്ഞാനം അവര്‍ണ്ണനീയം
    ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം
    അതിങ്കല്‍ എങ്ങാണ്ടോരിടത്തിരുന്നു
    നോക്കുന്ന മര്‍ത്ത്യന്‍ കഥ എന്ത് കണ്ടു."

    എന്ന കവിത താങ്കള്‍ സ്കൂളില്‍ പഠിച്ചിട്ടില്ലേ? മനുഷ്യന്‍ എത്ര നിസ്സാരന്‍ ആണെന്ന് വെറുതെ ഒന്ന് ആലോചിച്ചാല്‍ മനസിലാകും.

    ഒരിക്കല്‍ സ്വാമി സന്ദീപ് ചൈതന്യയുടെ ഒരു പ്രസംഗം യാദൃശ്ചികമായി കേള്‍ക്കാന്‍ ഇടയായി. അതില്‍ അദ്ദേഹം ഒരു ചെറിയ കഥ പറഞ്ഞു.

    അപാര ബുദ്ധിമാന്‍ ആയ ഒരു സയന്റിസ്റ്റ്. അദേഹത്തിന് അപാരമായ കഴിവുകള്‍ ഉണ്ടായിരുന്നു. മനുഷ്യരാശി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുള്ള ആള്‍. ഒരിക്കല്‍ അദ്ദേഹം ദൈവത്തിന്റെ അടുത്തു എത്തി. സയന്റിസ്റ്റ് അഹങ്കാരത്തോടെ പറഞ്ഞു, എനിക്ക് എല്ലാം അറിയാം, ഞാന്‍ ഭയങ്കര സംഭവം ആണെന്ന്. അപ്പോള്‍ ദൈവം പറഞ്ഞു ' അതെയോ എങ്കില്‍ താങ്കള്‍ക്കു ഒരു മണ്‍കുടം സ്വയം നിര്‍മ്മിക്കാമോ"എന്ന്
    സയന്റിസ്റ്റ് വിചാരിച്ചു അത്രയെ ഉള്ളോ? ഇത്ര നിസ്സാരമായ കാര്യം ആണോ, ശരി ഞാന്‍ നിര്‍മ്മിക്കാം എന്ന് പറഞ്ഞു കുറച്ചു കളിമണ്ണും ജലവും എടുത്തു കൊണ്ട് വന്നു. അപ്പോള്‍ ദൈവം പറഞ്ഞു "കളിമണ്ണും ജലവും എടുക്കാന്‍ പാടില്ല താങ്കള്‍ സ്വയം മണ്‍കുടം ഉണ്ടാക്കണം. കളിമണ്ണും ജലവും ഞാന്‍ ഉണ്ടാക്കിയത് അല്ലെ?" എന്ന്.

    അപ്പോള്‍ സയന്റിസ്ടിനു കാര്യം മനസിലായി. ഇനി ജലം ഉണ്ടാക്കണമെങ്കില്‍ ഹൈഡ്രജനും ഓക്സിജനും വേണം, പക്ഷെ അതും ദൈവത്തിന്റെ ആണ്. ഇനി ഹൈഡ്രജന്‍ ഉണ്ടാക്കണമെങ്കില്‍ ആറ്റങ്ങള്‍ വേണം, പക്ഷെ അതും ദൈവത്തിന്റെ ആണ്.

    അതായത് എത്ര വലിയവന്‍ ആയാലും ഒരു ചെറിയ കണം പോലും മനുഷ്യന് നിര്‍മ്മിക്കാന്‍ കഴിയില്ല. ഇത് മനുഷ്യന്‍ എത്ര നിസ്സാരന്‍ ആണെന്ന് മനസിലാക്കാന്‍ സഹായിക്കും. അങ്ങനെ ഉള്ള മനുഷ്യന് എങ്ങനെ പ്രപഞ്ചം കീഴ്പ്പെടും? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മണ്ടത്തരം അല്ലാതെ എന്താണ്?

    ReplyDelete
  10. വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതും ഉറക്കം വന്നാലുറങ്ങുന്നതും വിവേചന ബുദ്ധിയുടെ സാക്ഷ്യമല്ല. അത് ആവാസ വ്യവസ്ഥയുടെയും ജീവന്റെ നിലനില്‍പ്പിന്റെയും കാരണങ്ങളാണ്.
    നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയുന്നതിന്നാണ് വിവേചനബുദ്ധി എന്ന് പറയുക. ആടിന് അതില്ലാത്തതിനാല്‍ നാണം പോലും ആടിന് തോന്നുന്നില്ല. ആരുടെ പുല്ലാണങ്കിലും അത് ആഹരിക്കും. പ്രപഞ്ചത്തെ കീഴ്‌പെടുത്തിതന്നു എന്ന് പറയുന്നത് അട്ടിമറിക്കാനോ ഘടനാ വ്യത്യാസത്തിനോ അല്ല. സഞ്ചരിക്കാനും ഉപയോഗപ്പെടുത്താനും പഠിക്കാനും, മനനം ചെയ്യാനും ഒക്കെയാണ്. മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടു എന്ന് തന്നെയാണ് ഖുര്‍ആന്‍ പറഞ്ഞത്. എന്നാല്‍ അവന് ആദരണീയ ജീവിയാണ്. അത് കൊണ്ടാണവന് അറിവും, അധികാരങ്ങളും നേടാനാവുന്നത്. പ്രപഞ്ചത്തിലെ എല്ലാ വിഭാഗങ്ങളും നവീന സംവിധാനങ്ങളും അവന് ഉപയോഗപ്പെടുത്താനാവുന്നു. ആടും, ആനയും ഉണ്ടായ കാലം മുതല്‍ മാറ്റമില്ലാതെ തുടരുന്നു. ഇത് വിവേചന ബുദ്ധിഇല്ലാത്തതിന്റെയും പ്രപഞ്ചം കീഴ്‌പ്പെടുത്തി കൊടുക്കാത്തതിന്റെയും ചെറുസാക്ഷ്യം.

    ReplyDelete
  11. അങ്ങനെ നോക്കിയാല്‍ നന്മ തിന്മകള്‍ തിരിച്ചറിയാനുള്ള കഴിവും അങ്ങനെ തന്നെ. ആവാസ വ്യവസ്ഥക്ക് അതും ആവശ്യം തന്നെ. എന്താണ് നന്മ തിന്മകള്‍? മനുഷ്യര്‍ ഉണ്ടാക്കിയ ചില നിയമങ്ങള്‍, ഇങ്ങനെ ചെയ്താല്‍ നന്മ, വേറെ രീതിയില്‍ ചെയ്താല്‍ തിന്മ എന്നൊക്കെ അല്ലെ?

    മനുഷ്യരുടെ നിയമങ്ങള്‍ മറ്റു ജീവജാലങ്ങള്‍ക്ക് മനസിലായില്ലെങ്കില്‍ അത് ആരുടെ കുഴപ്പം ആണ്? എന്തായാലും കുഴപ്പം മറ്റു ജീവജാലങ്ങളുടെ അല്ല. മനുഷ്യര്‍ക്ക്‌ ഉള്ളത് പോലെ മറ്റു ജീവജാലങ്ങള്‍ക്കും അവരുടെതായ നിയമങ്ങള്‍ ഉണ്ട്. ഒരു തേനീച്ച കൂട് നോക്കൂ, എത്ര അച്ചടക്കത്തോടെ ആണ് അവ അവയുടെ നിയമങ്ങള്‍ പാലിക്കുന്നത്? അതാണ്‌ അവയുടെ നന്മ തിന്മകള്‍. ആ നിയമങ്ങള്‍ അവയ്ക്ക് മനസിലാക്കാന്‍ ഉള്ള കഴിവ് ഉണ്ട്. അതായത് 'വിവേചന ബുദ്ധി' ഉണ്ടെന്ന്. മനുഷ്യന്റെ അഹങ്കാരത്തിന്റെ മൂര്ത്തിഭാവം ആണ് താന്‍, താന്‍ മാത്രം വലിയവന്‍ ആണെന്ന ചിന്ത.

    ആട് നാണം മറക്കാറില്ല എന്ന് എല്ലാവര്ക്കും അറിയാം. ആ വര്‍ഗത്തില്‍ പെട്ട ജീവജാലങ്ങളുടെ നിയമങ്ങളില്‍ നാണം മറക്കണം എന്ന് പറയുന്നില്ലായിരിക്കും. മനുഷ്യര്‍ക്ക്‌ നാണം തോന്നുന്നതിന് ആട് എന്ത് പിഴച്ചു? പുല്ലു തിന്നുക, അത് ആരുടെ എന്ന് ആട് നോക്കുന്നില്ല. കാരണം അവരുടെ നിയമത്തിലോ 'നന്മ തിന്മ' ഘടനയിലോ പ്രകൃതി അങ്ങനെ ഒന്ന് പറയുന്നില്ലായിരിക്കും. ആഹാരം അതിനു കഴിക്കാം പാകത്തിന് ലഭിച്ചപ്പോള്‍ അത് അതിന്റെ സ്വന്തം ആകുകയും അത് അവ ഭക്ഷിക്കുകയും ചെയ്യുന്നു. അതാണ്‌ അതിന്റെ നിയമം. അന്യന്റെ മുതല്‍ എന്നൊന്ന് അവയ്ക്ക് ഇല്ല. അത് മനുഷ്യന്റെ നിയമം. എല്ലാവരുടെയും കൂടി ആണ് ഭൂമി എന്നാവും അവ വിചാരിക്കുക. അവയും നമ്മെ പോലെ ഭൂമിയുടെ അവകാശികള്‍ ആണല്ലോ.

    @"പ്രപഞ്ചത്തെ കീഴ്‌പെടുത്തിതന്നു എന്ന് പറയുന്നത് അട്ടിമറിക്കാനോ ഘടനാ വ്യത്യാസത്തിനോ അല്ല. സഞ്ചരിക്കാനും ഉപയോഗപ്പെടുത്താനും പഠിക്കാനും, മനനം ചെയ്യാനും ഒക്കെയാണ്."

    എങ്കില്‍ എന്തുകൊണ്ട് മനുഷ്യന് കീഴ്പെടുത്തി എന്ന് പറയുന്നു? മറ്റെല്ലാ ജീവജാലങ്ങളും സഞ്ചരിക്കുകയും ഉപയോഗപ്പെടുത്തുകയും പഠിക്കുകയും മനനം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ? പിന്നെ എന്തുകൊണ്ട് മനുഷ്യന് മാത്രം കീഴ്പ്പെടുത്തി എന്ന് പറയുന്നു?

    @മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടു എന്ന് തന്നെയാണ് ഖുര്‍ആന്‍ പറഞ്ഞത്.

    സൃഷ്ടിയെ പറ്റി ബൈബിളിലോ ഖുറാനിലോ പറയുന്ന ആന മണ്ടത്തരങ്ങള്‍ വെറും കഥ ആണ്. കഥയില്‍ എന്ത് വേണമെങ്കിലും പറയാം.

    @എന്നാല്‍ അവന് ആദരണീയ ജീവിയാണ്. അത് കൊണ്ടാണവന് അറിവും, അധികാരങ്ങളും നേടാനാവുന്നത്.

    അറിവും അധികാരവും മനുഷ്യര്‍ മാത്രം ആണോ നേടുന്നത്? അതിനുള്ള കഴിവുകള്‍ മറ്റു ജീവജാലങ്ങള്‍ക്കും ഉണ്ട്. മനുഷ്യന് ആ കഴിവുകള്‍ കൂടുതല്‍ ഉണ്ട് എന്ന് മാത്രം.
    അപ്പോള്‍ മറ്റു ജീവികളും ആദരണീയര്‍ അല്ലെ? ഒരു കൂട്ടം കുരങ്ങന്മാരെ എടുക്കാം, അവയ്ക്ക് ഒരു നേതാവ് ഉണ്ട്. അതായത് 'അധികാരം' അവയിലും ഉണ്ട്. ഒരു കുരങ്ങള്‍ എന്തെങ്കിലും ആപത്തില്‍ പെട്ടു, അപ്പോള്‍ അതില്‍ അപകടം ഉണ്ടെന്ന് ആ കുരങ്ങന്‍ മാര്‍ മനസിലാക്കും. അതായത് അവ 'അറിവ്' നേടി. അപ്പോള്‍ അറിവും അധികാരവും ഉള്ള കുരങ്ങന്മാരും ആദരണീയര്‍ ആകും.

    @ആടും, ആനയും ഉണ്ടായ കാലം മുതല്‍ മാറ്റമില്ലാതെ തുടരുന്നു. ഇത് വിവേചന ബുദ്ധിഇല്ലാത്തതിന്റെയും പ്രപഞ്ചം കീഴ്‌പ്പെടുത്തി കൊടുക്കാത്തതിന്റെയും ചെറുസാക്ഷ്യം.

    പരിണാമം എല്ലാ ജീവജാലങ്ങള്‍ക്കും സംഭവിക്കും. പതിനായിരം വര്ഷം മുന്‍പ് ഉണ്ടായിരുന്ന മനുഷ്യരെ പോലെ അല്ല ഇപ്പോള്‍ ഉള്ള മനുഷ്യര്‍ അതുപോലെ ആടും ആനയും. ഇനി ഒരു പതിനായിരം വര്ഷം കൂടി കഴിഞ്ഞാലും പരിണാമം സംഭവിച്ചു കൊണ്ടിരിക്കും. അത് പ്രകൃതി നിയമം. അതും മനുഷ്യന് പ്രപഞ്ചം കീഴ്പ്പെടുത്തിയെന്നു പറയുന്നതും തമ്മില്‍ എന്ത് ബന്ധം?

    ReplyDelete
  12. മനുഷ്യരെപ്പോലെയല്ല മറ്റ് ജീവികളെന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാന്‍. ലോക മനുഭവിക്കുന്ന സകല വിജ്ഞാനീയങ്ങളും കുരങ്ങന്റെ നേതൃത്വം, ആടിന്റെ ആവാസ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള സകല അറിവും ലഭ്യമാക്കിയത് മനുഷ്യരുടെ ബുദ്ധിയും, അധ്വാനവും ഉപയോഗപ്പെടുത്തി തന്നെയാണ്. മനുഷേതര ജീവികളുടെ നന്മ തിന്മകളുടെ അതിരും തോതും അവരവരുടെ അറിവിന്റെ തലത്തിലാണെന്ന സിദ്ധാന്തം ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല.
    നന്മകള്‍ - തിന്മകള്‍ ഏതൊക്കെയാണെന്ന് ദൈവം തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഈ ദൈവിക നിയമവ്യവസ്ഥകള്‍ പഠിപ്പിക്കാനായിരുന്നു പ്രവാചകന്മാരുടെ നിയോഗം. പിന്നെ ഖുര്‍ആന്‍ ആനമണ്ടത്തരം അറിയാനാഗ്രഹമ്മില്ലന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിക്കാനുള്ള എന്റെ സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ്? പരിണാമ സിദ്ധാന്തം ശാസ്ത്രലോകം കാര്യകാരണസഹിതം തള്ളിക്കളഞ്ഞതുമാണല്ലോ.

    ReplyDelete
  13. @മനുഷ്യരെപ്പോലെയല്ല മറ്റ് ജീവികളെന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാന്‍.

    ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. അതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല. പക്ഷെ മറ്റു ജീവജാലങ്ങള്‍ മനുഷ്യന് കീഴ്പ്പെട്ടു കഴിയുന്നു എന്ന് ആണ് താങ്കള്‍ പറയുന്നത് അത് മണ്ടത്തരം തന്നെ. അതിനു എനിക്ക് എത്ര വേണമെങ്കിലും തെളിവുകള്‍ കാണിക്കാം. പക്ഷെ താങ്കള്‍ക്കു ഉള്ളത് മത ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന വരികള്‍ മാത്രം.

    @ലോക മനുഭവിക്കുന്ന സകല വിജ്ഞാനീയങ്ങളും കുരങ്ങന്റെ നേതൃത്വം, ആടിന്റെ ആവാസ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള സകല അറിവും ലഭ്യമാക്കിയത് മനുഷ്യരുടെ ബുദ്ധിയും, അധ്വാനവും ഉപയോഗപ്പെടുത്തി തന്നെയാണ്.

    ഇവിടെ 'ലഭ്യമാക്കിയത്' എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എന്താണ്? കുരങ്ങില്‍ നേത്രുത്തവും ആടിന്റെ ആവാസ വ്യവസ്ഥയും അവയ്ക്ക് നല്‍കിയത് മനുഷ്യന്‍ ആണെന്നോ? ആ അറിവ് കണ്ടെത്തിയത് മനുഷ്യന്‍ ആണെന്നോ? മനുഷ്യന്‍ ആണ് അവയ്ക്ക് ഇവ നല്‍കിയത് എന്ന് പറഞ്ഞാല്‍ എന്ത് മണ്ടത്തരം ആണ് മാഷേ? ഈ ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടാകുന്നതിനു മുന്‍പ് എത്രയോ ജീവജാലങ്ങള്‍ ഉണ്ടായിരുന്നു എന്ന് വെറുതെ ഓര്‍മിച്ചാല്‍ മതിയാകും.

    @മനുഷേതര ജീവികളുടെ നന്മ തിന്മകളുടെ അതിരും തോതും അവരവരുടെ അറിവിന്റെ തലത്തിലാണെന്ന സിദ്ധാന്തം ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല.

    'മനുഷേതര' എന്ന് എങ്ങനെ പറയാനാകും? 'മനുഷ്യന്‍ ഉള്‍പ്പെടെ ഉള്ള ജീവികളുടെ' എന്ന് വേണം പറയാന്‍. എത്രയോ അറിവ് നേടി എന്ന് അഹങ്കരിക്കുന്ന മനുഷ്യരും തിന്മകള്‍ പ്രവര്‍ത്തിക്കാരില്ലേ? അതുകൊണ്ട് ഈ വാചകം ഇങ്ങനെ തിരുത്തുക "മനുഷ്യന്‍ ഉള്‍പ്പെടെ ഉള്ള ജീവികളുടെ നന്മ തിന്മകളുടെ അതിരും തോതും അവരവരുടെ അറിവിന്റെ തലത്തിലാണെന്ന സിദ്ധാന്തം ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല."


    @പിന്നെ ഖുര്‍ആന്‍ ആനമണ്ടത്തരം അറിയാനാഗ്രഹമ്മില്ലന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിക്കാനുള്ള എന്റെ സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ്?

    ഖുറാന്‍ മുഴുവന്‍ ആന മണ്ടത്തരം എന്ന് ഞാന്‍ പറഞ്ഞില്ല. ഒരുപാട് നല്ല ആശയങ്ങള്‍ അതില്‍ ഉണ്ട്. ഞാന്‍ പറഞ്ഞ വരികള്‍ വീണ്ടും പോസ്റ്റുന്നു

    'സൃഷ്ടിയെ പറ്റി ബൈബിളിലോ ഖുറാനിലോ പറയുന്ന ആന മണ്ടത്തരങ്ങള്‍ വെറും കഥ ആണ്. കഥയില്‍ എന്ത് വേണമെങ്കിലും പറയാം.'

    ഖുറാനിലോ ബൈബിളിലോ കഥ പറഞ്ഞുകൂടെ? എന്നായിരുന്നു താങ്കളുടെ മറു ചോദ്യം എങ്കില്‍ എനിക്ക് യാതൊരു മറുപടിയും ഇല്ല.

    അറിയാന്‍ ആഗ്രഹം ഇല്ലെങ്കില്‍ ഞാന്‍ എന്തിനു താങ്കളോടെ സംവദിക്കണം? എല്ലാം അറിഞ്ഞിട്ടാണ് ഞാന്‍ സംസാരിക്കുന്നത് എന്നും ഞാന്‍ പറയുന്നില്ല. എന്റെ സംശയങ്ങള്‍ ചോദിക്കുന്നു അത്രമാത്രം. താങ്കളുടെ ജന്മാവകാശത്തിലോ വിശ്വാസത്തിലോ കൈകടത്താന്‍ ഞാന്‍ ഉദ്ധേശ്ശിച്ചിട്ടില്ല.

    @പരിണാമ സിദ്ധാന്തം ശാസ്ത്രലോകം കാര്യകാരണസഹിതം തള്ളിക്കളഞ്ഞതുമാണല്ലോ.

    ചില മത പ്രഭാഷകര്‍ പരിണാമ സിദ്ധാന്തം എന്താണെന്ന് പോലും മനസിലാക്കാതെ അത് വിശ്വാസത്തിനു എതിരാണ് അതുകൊണ്ട് അത് തെറ്റാണെന്ന് അല്ലെങ്കില്‍ തട്ടിപ്പാണെന്ന് ഖോര ഖോരം പ്രസങ്ങിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ പ്രഭാഷകരെ ആണോ താങ്കള്‍ ശാസ്ത്ര ലോകം എന്ന് വിളിച്ചത്? കഷ്ടം തന്നെ. പക്ഷെ പരിണാമ സിദ്ധാന്തം എല്ലാ കാലത്തും ശരി ആകും എന്ന് ഞാനും പറയുന്നില്ല. നാളെ ചിലപ്പോള്‍ പുതിയ തിയറി വരാം. എന്നാല്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍ ആറ് ദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയത് ആണെന്ന് ശാസ്ത്ര ലോകം കാര്യകാരണ സഹിതം സ്വീകരിച്ചിട്ടുണ്ടോ? ഇല്ല. അത് പണ്ടേ തള്ളിക്കളഞ്ഞത് അല്ലെ?

    ReplyDelete
  14. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ചും ലഭ്യമായ ചെറു വിവരങ്ങള്‍ക്ക് വേണ്ടി മനനം ചെയ്തതും നിരീക്ഷണം നടത്തിയതും കഠിനാധ്വാനത്തിലേര്‍പ്പെട്ടതും മനുഷ്യരാണ്.
    കുരങ്ങിന്‍കൂട്ടങ്ങള്‍ക്ക് ഒരു നേതാവുണ്ടെന്ന് കുരങ്ങ് പറഞ്ഞറിഞ്ഞതല്ലോ? അതും കണ്ടെത്തിയത് മനുഷ്യര്‍ തന്നെ.
    ഭൂമിയിലെ ആദ്യജീവി മനുഷ്യനാണെന്ന് ഇസ്‌ലാം ഒരിടത്തും പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശങ്ങളെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന അനേക കോടി മനുഷ്യരിലൊരാളാണ് ഞാന്‍. എന്നാല്‍, എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നുമില്ല.
    ജീവന്റെ ഉല്‍പ്പത്തി, കാരണങ്ങള്‍, പരിണാമങ്ങള്‍ ഇക്കാര്യത്തിലൊന്നും അന്തിമ വാക്ക് ശാസ്ത്രം പറഞ്ഞതായി അവര്‍ പോലും അവകാശപ്പെടുന്നില്ല. പരീക്ഷണ-നിരീക്ഷണങ്ങളില്‍ ബോധ്യമാവുന്നത് (അതത്രയും ശരിയാവണമെന്നില്ല) പറയുന്നു. അധികമറിയുമ്പോള്‍ തിരുത്തുന്നു.
    മഹാനായ ഐസക് ന്യൂട്ടന്‍ തന്റെ വിദ്യാര്‍ത്ഥികളോട് ഒരിക്കല്‍ പറഞ്ഞത് 'ചോദ്യങ്ങള്‍ മാറുന്നില്ല ഉത്തരങ്ങളേ മാറുന്നുള്ളൂ എന്നായിരുന്നു'
    പ്രപഞ്ചം ദൈവ സൃഷ്ടിയാണെന്നും അതിന്റെ നിയന്ത്രണവും ദൈവത്തിനാണെന്നും ഞാന്‍ കരുതുന്നു. അത്‌കൊണ്ട് എനിക്ക് ഭൗദ്ധികവ്യായാമവും സംതൃപ്തിയും ലഭിക്കുന്നു. എന്നെ സഹായിക്കാന്‍ എന്റെ ഗുരുക്കന്മാര്‍ക്കും വേദ ഗ്രന്ഥത്തിനും മതകീയ രേഖകള്‍ക്കും കഴിയുന്നുമുണ്ട്. എന്നാല്‍, ഇങ്ങനെയാണെല്ലാവരുമെന്ന് ഞാന്‍ കരുതുന്നില്ല.
    ഖുര്‍ആന്‍ ഒരു കഥാ ഗ്രന്ഥമല്ല.
    നിയമ വ്യവസ്ഥകളും പ്രാപഞ്ചിക രഹസ്യങ്ങളും വിജ്ഞാനീയങ്ങളും വിശദീകരിച്ചപ്പോള്‍ കഥകളും പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ 3,000ത്തിലധികം അടിസ്ഥാന അറിവുകള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഒരു മഹാസ്‌ഫോടനം വഴിയാണ് പ്രപഞ്ചം യാഥാര്‍ത്ഥ്യമായതൊന്നും പറയുന്നുണ്ട്. ഒരു കൊച്ചുലാബോ മികച്ച സാക്ഷരത പോലുമോ ഇല്ലാത്ത ആറാം നൂറ്റാണ്ടില്‍ മനുഷ്യ ജന്മത്തെ അഥികരിച്ചു ഖുര്‍ആന്‍ നടത്തിയ വീക്ഷണം. പിന്‍കാല ഗവേഷണങ്ങള്‍ ശരിവെക്കുകയായിരുന്നു. ശുക്ലം, പിന്നീട് രക്ത കട്ട, തുടര്‍ന്ന് മാംസപിണ്ഡം, പിന്നീട് എല്ലുകള്‍ അങ്ങനെ നിര്‍ണിത ഘട്ടത്തില്‍ വളര്‍ച്ചാ കാലം എല്ലാം കൃത്യമായി ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെ പല ഉദാഹരണങ്ങള്‍. ഗര്‍ഭ ഭിത്തിയില്‍ ഒട്ടിപിടിച്ചു നില്‍ക്കുന്ന ബ്രൂണാവസ്ഥയെ സംബന്ധിച്ച് ഖുര്‍ആന്‍ ''അലഖ'' എന്ന പദമാണുപയോഗിച്ചത്. ഇസ്‌ലാം ശാസ്ത്ര വിരുദ്ധമല്ല. അത് സത്യവേദ പുസ്തകത്തിലൂടെ സത്യവിശ്വാസികളെയും അല്ലാത്തവരെയും ആകര്‍ഷിച്ചിട്ടുണ്ട്.

    ReplyDelete
  15. @കുരങ്ങിന്‍കൂട്ടങ്ങള്‍ക്ക് ഒരു നേതാവുണ്ടെന്ന് കുരങ്ങ് പറഞ്ഞറിഞ്ഞതല്ലോ? അതും കണ്ടെത്തിയത് മനുഷ്യര്‍ തന്നെ.

    ഈ കണ്ടെത്തി എന്ന് പറഞ്ഞാല്‍ അത് മനുഷ്യന് കീഴ്പ്പെടുത്തി കൊടുത്തിട്ടുണ്ട് എന്നാണോ? മനുഷ്യന്‍ കണ്ടെത്താത്ത എത്രയോ കാര്യങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്? മനുഷ്യന്‍ അത് മനസിലാക്കിയാലും ഇല്ലെങ്കിലും അത് അവിടെത്തന്നെ ഉണ്ട്. ഒന്നും കാണാതെ പോയിട്ടില്ല, മനുഷ്യന് കണ്ടെത്താന്‍. ഇനി അങ്ങനെ അറിവ് നേടി എന്നാണു ഉദ്ദേശ്ശിക്കുന്നത്‌ എങ്കില്‍, മനുഷ്യന് ഇന്ന ഇന്ന കഴിവുകള്‍ ഉണ്ടെന്നു കുരങ്ങിന്‍ കൂട്ടവും അതുപോലെ മറ്റു ജീവജാലങ്ങളും 'കണ്ടെത്താര്‍' ഇല്ലേ? അപ്പോള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ചും ചെറു വിവരങ്ങള്‍ നേടുന്നതിനു മനുഷ്യന്‍ മാത്രം അല്ല മറ്റു ജീവജാലങ്ങളും ശ്രമിക്കുന്നുണ്ട് എന്ന് മനസിലാക്കണം.

    പിന്നീട് താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ആദ്യം പറഞ്ഞ കാര്യങ്ങളിലേക്ക് താങ്കള്‍ വരുന്നതിന്റെ സൂചന ആണ്. ഏറ്റവും എളുപ്പം ഉള്ള കാര്യം ദൈവം ഉണ്ട് എന്ന് വിശ്വസിക്കുക ആണ്. കൂടുതല്‍ ചിന്തിക്കെണ്ടല്ലോ.

    @"ഒരു കൊച്ചുലാബോ മികച്ച സാക്ഷരത പോലുമോ ഇല്ലാത്ത ആറാം നൂറ്റാണ്ടില്‍ മനുഷ്യ ജന്മത്തെ അഥികരിച്ചു ഖുര്‍ആന്‍ നടത്തിയ വീക്ഷണം. പിന്‍കാല ഗവേഷണങ്ങള്‍ ശരിവെക്കുകയായിരുന്നു. ശുക്ലം, പിന്നീട് രക്ത കട്ട, തുടര്‍ന്ന് മാംസപിണ്ഡം, പിന്നീട് എല്ലുകള്‍ അങ്ങനെ നിര്‍ണിത ഘട്ടത്തില്‍ വളര്‍ച്ചാ കാലം എല്ലാം കൃത്യമായി ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്."

    എന്റെ മാഷേ, ഇതൊന്നും ആറാം നൂറ്റാണ്ടില്‍ പുതിയ കണ്ടുപിടുത്തം ഒന്നും അല്ല. താങ്കള്‍ പറയുന്നത് കേട്ടാല്‍ അതിനു മുന്‍പ് പ്രസവം ഒന്നും നടന്നിട്ടില്ല എന്ന് തോന്നുന്നല്ലോ? അന്നും ഇന്നും മനുഷ്യ കുഞ്ഞു പിറവി എടുക്കുന്നത് പുരുഷ ശുക്ലം സ്ത്രീയില്‍ നിക്ഷേപിച്ചു തന്നെ ആണ്. കുഞ്ഞു അമ്മയുടെ വയറ്റില്‍ വളരുന്നു എന്ന് മനസിലാക്കാന്‍ അമ്മയുടെ വയറു മാത്രം കണ്ടാല്‍ പോരെ? ഇനി ഓരോ സ്റ്റെജെസ് എങ്ങനെ മനസിലാക്കും എന്നാവും അടുത്ത ചോദ്യം. ഉത്തരം നിസ്സാരം അന്നും വളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അബോര്റ്റ് ആയി പോയിരുന്നു. മനസിലായി എന്ന് വിചാരിക്കുന്നു.

    അത്ര വലിയ ശാസ്ത്ര സത്യങ്ങള്‍ ഖുറാനില്‍ ഉണ്ടെന്നു വെറുതെ വാദിക്കണ്ട. അതിലും വലിയ അത്യുഗ്രന്‍‍ ഗ്രന്ഥങ്ങള്‍ അതിനു മുന്‍പും എഴുതിയിട്ടുണ്ട്. അത് വായിച്ചിട്ടുള്ളവര്‍ക്ക് അതൊക്കെ പകര്‍ത്തി എഴുതാന്‍ വലിയ പ്രയാസം ഒന്നും ഇല്ല.

    ReplyDelete
    Replies
    1. 1500 BC യില്‍ ജീവിച്ചിരുന്ന സുശ്രുതന്‍ മഹര്‍ഷിയുടെ സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തില്‍ 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന. അതില്‍ ഒന്നാണ് സിസേറിയൻ ശാസ്ത്രക്രിയ. ഭ്രൂണ വളര്‍ച്ച ഒന്നും അറിയാത്ത ഒരാള്‍ എങ്ങനെ ശസ്ത്രക്രിയ നടത്തും?

      ഒരു കൊച്ചുലാബോ മികച്ച സാക്ഷരത പോലുമോ ഇല്ലാത്ത ആറാം നൂറ്റാണ്ടില്‍ മനുഷ്യ ജന്മത്തെ അഥികരിച്ചു ഖുര്‍ആന്‍ നടത്തിയ വീക്ഷണം എന്നൊക്കെ വെറുതെ അഹങ്കരിക്കരുത്. അതിലും വലുത് അതിനു മുന്‍പ് കണ്ടു പിടിച്ചിരുന്നു. അന്ന് കൊച്ചു ലാബോ മികച്ച സാക്ഷരതയോ ഇല്ലായിരുന്നു എന്നും പറയാന്‍ കഴിയില്ല.

      Delete
    2. 300 BC യില്‍ ജീവിച്ചിരുന്ന ചരക മഹര്‍ഷിയുടെ ചരക സംഹിതയില്‍ 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം. സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇവിടെ നിന്നും വേണമെങ്കിലും കോപ്പി അടിക്കാം.

      ചരകൻ പ്രതിപാദിച്ച അനേകം വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഷയം ആയിരുന്നു ഭ്രൂണ ശാസ്ത്രം.

      Delete
    3. ആറാം നൂറ്റാണ്ടിലെ കണ്ടുപിടുത്തമാണ് ഖുര്‍ആന്‍ പരാമര്‍ശം എന്ന വിധം ഒരു വ്യാഖ്യാനം എങ്ങനെകിട്ടി. ഖുര്‍ആന്‍ ദൈവീകമാണന്നതിന് ഒരു യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷ്യമായി തികച്ചും അജ്ഞാതമായൊരറിവ് മനുഷ്യന് കൈമാറിയെന്നാണ് മനസ്സിലാക്കേണ്ടത്.
      ഖുര്‍ആന്‍ പകര്‍ത്തഴുതപ്പെട്ടതാണെന്ന് ഒരു ചിന്തകനും പറഞ്ഞിട്ടില്ല. തത്വുല്ല്യമായൊരുക്യതിയോ, ആദ്യായമോ കൊണ്ടുവരാനാവുമോ എന്ന ഖുര്‍ആന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നുമുണ്ട്.
      പ്രപഞ്ചം മനുഷ്യന് കീഴ്‌പ്പെടുത്താതെ എങ്ങനെയാണ് ഉപയോഗപ്പെടുത്താനാവുക? വിമാനം, കപ്പല്‍ സഞ്ചാരങ്ങള്‍ക്ക് സാധ്യമാവുന്നത് മനുഷ്യരുടെ കഴിവുകള്‍ കടലിനെയും ആകാശത്തെയും കീഴ്‌പ്പെടുത്തുന്നത് കൊണ്ടാണ്.
      അനേകാരിയം വിഭവങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കാനും, ഉല്‍പ്പാദിപ്പിക്കാനുമാവുന്നത് ദൈവം ഈ പ്രപഞ്ചത്തെ മനുഷ്യര്‍ക്ക് കീഴ്‌പ്പെടുത്തിയത് കൊണ്ട് തന്നെ. ദൈവ സാന്നിധ്യം നിഷേധിക്കാന്‍ സൗകര്യമുണ്ട് .അംഗീകരിക്കാന്‍ ഏറെപണിപ്പെടേണ്ടതുണ്ട്. ശുശ്രുതന്‍ മഹര്‍ഷിയുടെ 'സുശ്രതസംഹിത' ഉള്‍പ്പെടെ മഹര്‍ഷിമാരും,മുനിമാരും പണ്ഡിതരും പ്രവചിച്ചതോ നിഗമനങ്ങളോ നിരാകരിച്ചത്‌ എന്റെ വരികള്‍ക്കിടയില്‍ എങ്ങനെ വായിക്കാനായി? ആയുര്‍വേദ ഗ്രന്ഥങ്ങളിലെ അതിസൂക്ഷമ പാഠങ്ങള്‍ അംഗീകരിക്കുന്നവരും ഉപയോഗപ്പെടുത്തുന്നവരുമാണ് നാം എല്ലാം.
      ഞാനൊരു മുസ്‌ലിം. എന്റെ പ്രമാണമായ ഖുര്‍ആനിലെ പരാമര്‍ശങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതങ്ങനെ അഹങ്കാരത്തിന്റെയോ, നിഷേധത്തിന്റെയോ സ്വരമാവും.
      അന്വേഷണമാവാം അതികം പഠിക്കാം അതായിരിക്കണം ഏതൊരു അന്വേഷകന്റെയും സദ് വിചാരം വിമര്‍ശിക്കാന്‍ അധ്വാനമാവിശ്യമില്ല, വിരോധത്തിനും വിയര്‍ക്കേണ്ടതില്ല.

      Delete
  16. "ഒരു കൊച്ചുലാബോ മികച്ച സാക്ഷരത പോലുമോ ഇല്ലാത്ത ആറാം നൂറ്റാണ്ടില്‍ മനുഷ്യ ജന്മത്തെ അഥികരിച്ചു ഖുര്‍ആന്‍ നടത്തിയ വീക്ഷണം."

    എന്ന് താങ്കള്‍ തന്നെ ആണ് പറഞ്ഞത്. മുന്‍പത്തെ കമന്റു ഒന്ന് വായിച്ചു നോക്ക്.

    ReplyDelete
  17. @പ്രപഞ്ചം മനുഷ്യന് കീഴ്‌പ്പെടുത്താതെ എങ്ങനെയാണ് ഉപയോഗപ്പെടുത്താനാവുക? വിമാനം, കപ്പല്‍ സഞ്ചാരങ്ങള്‍ക്ക് സാധ്യമാവുന്നത് മനുഷ്യരുടെ കഴിവുകള്‍ കടലിനെയും ആകാശത്തെയും കീഴ്‌പ്പെടുത്തുന്നത് കൊണ്ടാണ്.
    അനേകാരിയം വിഭവങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കാനും, ഉല്‍പ്പാദിപ്പിക്കാനുമാവുന്നത് ദൈവം ഈ പ്രപഞ്ചത്തെ മനുഷ്യര്‍ക്ക് കീഴ്‌പ്പെടുത്തിയത് കൊണ്ട് തന്നെ.

    ചങ്കരന്‍ വീണ്ടും തെങ്ങിന്‍ മേല്‍ എന്ന് കേട്ടിട്ടേ ഉള്ളു...വിമാനത്തില്‍ കയറി സഞ്ചരിച്ചാല്‍ ആകാശം കീഴ്പ്പെടുമോ? അല്ലെങ്കില്‍ വിമാനം കണ്ടു പിടിച്ചാല്‍ ആകാശം കീഴ്പ്പെടുമോ? അതുപോലെ കടലിലൂടെ സഞ്ചരിച്ചാല്‍ കടല്‍ കീഴ്പ്പെടുമോ? അല്ലെങ്കില്‍ കപ്പല്‍ എന്നൊരു വസ്തു കണ്ടു പിടിച്ചാല്‍ ആകാശം കീഴ്പ്പെടുമോ?


    ReplyDelete
  18. @അനേകാരിയം വിഭവങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കാനും, ഉല്‍പ്പാദിപ്പിക്കാനുമാവുന്നത് ദൈവം ഈ പ്രപഞ്ചത്തെ മനുഷ്യര്‍ക്ക് കീഴ്‌പ്പെടുത്തിയത് കൊണ്ട് തന്നെ.

    ഞാന്‍ നേരത്തെ പറഞ്ഞത് താങ്കള്‍ക്കു മനസിലായില്ല എന്ന് തോന്നുന്നു. ഒരു കണം പോലും പുതിയതായി നിര്‍മ്മിക്കാന്‍ മനുഷ്യന് കഴിയില്ല.

    "No matter can be created nor be destroyed!"

    ReplyDelete
  19. @'സുശ്രതസംഹിത' ഉള്‍പ്പെടെ മഹര്‍ഷിമാരും,മുനിമാരും പണ്ഡിതരും പ്രവചിച്ചതോ നിഗമനങ്ങളോ എന്റെ വരികള്‍ക്കിടയില്‍ എങ്ങനെ വായിക്കാനായി?

    "ഒരു കൊച്ചുലാബോ മികച്ച സാക്ഷരത പോലുമോ ഇല്ലാത്ത ആറാം നൂറ്റാണ്ടില്‍ മനുഷ്യ ജന്മത്തെ അഥികരിച്ചു ഖുര്‍ആന്‍ നടത്തിയ വീക്ഷണം" എന്ന് ഉദ്ധരിച് താങ്കള്‍ പറഞ്ഞത് ആണ് ഞാന്‍ ഖണ്ഡിക്കാന്‍ ശ്രമിച്ചത്‌. ഖുറാന് മുന്‍പും ഇതൊക്കെ കണ്ടു പിടിച്ചിരുന്നു എന്ന്.

    ReplyDelete
  20. @ഞാനൊരു മുസ്‌ലിം. എന്റെ പ്രമാണമായ ഖുര്‍ആനിലെ പരാമര്‍ശങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതങ്ങനെ അഹങ്കാരത്തിന്റെയോ, നിഷേധത്തിന്റെയോ സ്വരമാവും.

    ക്ഷമിക്കുക, അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് മറ്റു ചിലരെ ഓര്‍മ്മ വന്നു. അബദ്ധത്തില്‍ പ്രതികരിച്ചു പോയതാ.

    ReplyDelete
  21. സൃഷ്ടി: ദൈവത്തിന്റെ ഗുണവിശേഷമാണല്ലോ ഒരു കണം സ്യഷ്ടിക്കാനല്ല- ദൈവഹിതമില്ലാതെ ഒരുവസ്തുവും ചലിപ്പിക്കാന്‍പോലും മനുഷ്യനാവില്ലന്നാണ് ഇസ്‌ലാമിലെ ദൈവസങ്കല്‍പ്പം.
    കീഴ്‌പ്പെടുത്തിയെന്നാല്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള അധികാരമല്ല. നിശ്ചയിക്കപ്പെട്ട നിയന്ത്രണങ്ങളോടെ ഉപയോഗപ്പെടുത്താനും പഠിക്കാനുമാണ്. ഒരു കാര്‍ ഡ്രൈവര്‍ക്ക് കീഴ്‌പ്പെട്ടുസഞ്ചരിക്കുന്നു എന്ന് പറയുന്നത് സകല നിയമവ്യവസ്ഥകളും, നിയന്ത്രണങ്ങളും പാലിച്ചു ബെല്ലും, ബ്രൈക്കും, ഗിയറും, സ്റ്റയറിംഗും കൈകാര്യം ചെയ്തു സഞ്ചരിക്കുന്നതിനാണല്ലോ.
    ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ പില്‍കാലങ്ങളില്‍ ശാസ്ത്രീയാന്വേഷകര്‍ സ്ഥിരീകരിച്ചു എന്ന് വരുന്നത് ഖുര്‍ആന്‍ ദൈവീക വെളിപാടാണന്നതിലേക്ക് ഒരു സാക്ഷ്യമാവുന്നു. ഖുര്‍ആന്റെ മുമ്പും ഇങ്ങനെയുള്ള വെളിപാടികള്‍ ഉള്ളതായി ഇസ്‌ലാം പറയുന്നുണ്ട്. ശാസ്ത്രീയാടിത്തറയുള്ള അറിവുകള്‍ ഖുര്‍ആനാണ് ആദ്യം വെളിപ്പെടുത്തിയതെന്ന് ഞാന്‍ പറഞ്ഞതിലില്ല. നാല് വേദങ്ങളും, നൂറ് ഏടുകളും വിശുദ്ധ ഖുര്‍ആന്‍് മുമ്പ് ദൈവം പ്രവാചകര്‍ മുഖേനെ മനുഷ്യര്‍ക്ക് നല്‍കിട്ടുണ്ട്. അതില്‍ പലരും പില്‍ക്കാലത്ത് കൈ കടത്തുകയാണ് ഉണ്ടായത്. അങ്ങനെയാണ് എ.ഡി.325ലെ ഒന്നാം സുന്നഹദോസില്‍ 100 ബൈബിളുകള്‍ ചര്‍ച്ചക്ക് വന്നത് 4 അംഗീകരിച്ചതും. യഥാത്ഥത്തില്‍ ഒരു ഇഞ്ചീല്‍ മാത്രമാണല്ലോ ഈസാ നബിക്ക് (ക്രിസ്തു)ലഭിച്ചത്.
    മദ്യം സംബന്ധിച്ച ചര്‍ച്ചയില്‍ മതം കടന്നുവന്നതാണ് ഈ ചര്‍ച്ച പലവഴിക്ക് പോയത്. അടിസ്ഥാന പരമായി മദ്യം തിന്മയുടെ താക്കോലാണ്. അത് വര്‍ജ്ജിക്കാനുള്ള സുമനസ്സുകളുടെ ആഗ്രഹം പ്രകടിപ്പിക്കുക. ഇസ്‌ലാം ഇക്കാര്യക്കിലും കാണിച്ച മാനുഷീക പ്രതിബന്ധത മാനിക്കുക. അത്രയേ എന്റെ വരികളില്‍ ഉണ്ടായിരുന്നുള്ളു.

    ReplyDelete
  22. സൃഷ്ടി: ദൈവത്തിന്റെ ഗുണവിശേഷമാണല്ലോ ഒരു കണം സ്യഷ്ടിക്കാനല്ല- ദൈവഹിതമില്ലാതെ ഒരുവസ്തുവും ചലിപ്പിക്കാന്‍പോലും മനുഷ്യനാവില്ലന്നാണ് ഇസ്‌ലാമിലെ ദൈവസങ്കല്‍പ്പം.

    കറക്റ്റ്! അങ്ങനെ യഥാര്‍ത്ഥ ദൈവ സങ്കല്‍പ്പത്തില്‍ എത്തി ചേര്‍ന്നു. ഞാന്‍ ഇതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇസ്ലാമിലെ മാത്രം അല്ല, എല്ലാ മതങ്ങളിലും ഈ വിശ്വാസം തന്നെ ആണ് ഉള്ളത്. പക്ഷെ എന്റെ സംശയം അതല്ല. ഈ പറയുന്നത് ശരിയാണെങ്കില്‍ ദൈവഹിതം ഇല്ലാതെ മദ്യം ഉണ്ടാക്കുവാനോ കുടിക്കുവാണോ മനുഷ്യന് കഴിയുമോ? ദൈവഹിതം ഇല്ലാതെ ഒരു വസ്തു പോലും ചലിപ്പിക്കാന്‍ കഴിയാത്ത മനുഷ്യന്‍, ദൈവഹിതം ഇല്ലാതെ മദ്യം എങ്ങനെ ഉണ്ടാക്കും? കുടിക്കും?


    @കീഴ്‌പ്പെടുത്തിയെന്നാല്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള അധികാരമല്ല. നിശ്ചയിക്കപ്പെട്ട നിയന്ത്രണങ്ങളോടെ ഉപയോഗപ്പെടുത്താനും പഠിക്കാനുമാണ്. ഒരു കാര്‍ ഡ്രൈവര്‍ക്ക് കീഴ്‌പ്പെട്ടുസഞ്ചരിക്കുന്നു എന്ന് പറയുന്നത് സകല നിയമവ്യവസ്ഥകളും, നിയന്ത്രണങ്ങളും പാലിച്ചു ബെല്ലും, ബ്രൈക്കും, ഗിയറും, സ്റ്റയറിംഗും കൈകാര്യം ചെയ്തു സഞ്ചരിക്കുന്നതിനാണല്ലോ.

    കാര്‍ മനുഷ്യ നിര്‍മ്മിതി ആണ്, എന്നാല്‍ പ്രപഞ്ചം മനുഷ്യ നിര്‍മ്മിതി അല്ല. കാര്‍ മനുഷ്യന് കീഴ്പ്പെടും അത് അവന്റെ സൌകര്യാര്‍ത്ഥം അവനു നിര്‍മ്മിക്കുകയോ മാറ്റുകയോ ചെയ്യാം. പക്ഷെ പ്രപഞ്ചം അങ്ങനെ അല്ല. അതുകൊണ്ട് കാര്‍ കീഴ്പ്പെടും. പ്രപഞ്ചം കീഴ്പ്പെടില്ല.

    @ഖുര്‍ആന്റെ മുമ്പും ഇങ്ങനെയുള്ള വെളിപാടികള്‍ ഉള്ളതായി ഇസ്‌ലാം പറയുന്നുണ്ട്.

    ശരിയാണ്, പക്ഷെ ഖുറാന് ശേഷവും അതുപോലെയോ അതിലും വലുതോ ആയ പല വെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അത് പക്ഷെ ഇസ്ലാം പറയുന്നില്ല.


    ReplyDelete
  23. ഖുര്‍ആന് ശേഷം ദേവ വെളിപാടുകള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അന്ത്യ പ്രവാചകനും അവസാന വേദഗ്രന്ഥവും മുഹമ്മദ് നബിയും, ഖുര്‍ആനുമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്
    നന്മതിന്മകള്‍ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള വിവേചനാധികാരം മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. അത് കാരണമാണ് ശിക്ഷാ-രക്ഷകള്‍ ഉണ്ടാവുന്നത്. കുറെയാളുകള്‍ നന്മ പ്രവര്‍ത്തിക്കുന്നു. വേറെ കുറെ പേര്‍ തിന്മയും. ഇത് രണ്ടും ഒരു തലത്തില്‍ വരുന്നത് ബുദ്ധിയല്ലല്ലോ.
    കീഴ്‌പെടുക എന്നാല്‍ ഉണ്ടാക്കി ഉപയോഗിക്കല്‍ മാത്രമല്ല. നമ്മള്‍ നിര്‍മിക്കാത്തതും നമുക്ക് ഉയോഗിക്കാന്‍ കഴിയുന്നുണ്ടല്ലോ.

    ReplyDelete
  24. താങ്കള്‍ വീണ്ടും വിഷയത്തില്‍ നിന്നും മാറി പഴയ പടി ആയി. താങ്കളുടെ തന്നെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

    "ഒരു കണം സ്യഷ്ടിക്കാനല്ല- ദൈവഹിതമില്ലാതെ ഒരുവസ്തുവും ചലിപ്പിക്കാന്‍പോലും മനുഷ്യനാവില്ലന്നാണ് ഇസ്‌ലാമിലെ ദൈവസങ്കല്‍പ്പം."

    അപ്പോള്‍ മനുഷ്യന്‍ നന്മകളും തിന്മകളും പ്രവര്‍ത്തിക്കുന്നത് ദൈവ ഹിതത്തോടെ അല്ലെ? കള്ള് ഉണ്ടാക്കുന്നതും കുടിക്കുന്നതും ദൈവ ഹിതത്തോടെ അല്ലെ?

    ReplyDelete
  25. "ദൈവ ഹിതം" എന്നതിലെ അതിസൂക്ഷമതലം മനസ്സിലാവാതെയാണ് ചിലര്‍ വിചാരപ്പെടുന്നത്. സകല സംഭവങ്ങളും ദൈവഹിതമാണെന്ന വിശ്വാസത്തിന് വിഘ്‌നമല്ല സ്യഷ്ടികളുടെ നന്മ-തിന്മ തെരഞ്ഞെടുപ്പുകള്‍.
    പ്രക്യതിക്ഷോഭം ഒരു ദൈവ നിശ്ചയമാണ്. അതില്‍നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ നടത്താനുള്ള ശ്രമങ്ങളും ദൈവ ഹിതം തന്നെ.
    നന്മ-തിന്മകളുടെ വഴികള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള വിവേചനാധികാരവും മനുഷ്യര്‍ക്ക് നല്‍കി. നന്മ സ്വീകരിച്ചവര്‍ക്ക് രക്ഷ- തിന്മ സ്വീകരിച്ചവര്‍ക്ക് ശിക്ഷ. ഒരണുവിന്‍തൂക്കം നന്മ പ്രവര്‍ത്തിച്ചാലും തിന്മ പ്രവര്‍ത്തിച്ചാലും ഫലം ലഭിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തിട്ടുണ്ട്.

    ReplyDelete
  26. മരണത്തിനു ശേഷം ശരീരം നശിക്കുമെന്നും അത് കൊണ്ട് തന്നെ ശരീരമില്ലാതെ എങ്ങനെ ശിക്ഷിക്കും എന്നല്ലമുള്ള വാദങ്ങൾ തികച്ചും ബാലിശമാണ് ,അങ്ങനെയെങ്കില നാം സ്വപ്നം കാണുമ്പോൾ അതിൽ നമ്മെ ഒരാള് കത്തി കൊണ്ട് കുത്തുമ്പോൾ ശരിക്കും കുത്തുന്ന പോലുള്ള വേദന നാം അനുഭവിക്കുന്നു ,പക്ഷെ എങ്കിൽ യാതൊരു മുറിവും കാണാറില്ലല്ലോ ? പിന്നെ എന്ത് പറ്റി ?
    [url=http://www.bestcollege.info]Best Colleges[/url]

    ReplyDelete