Monday 10 September 2012

നായരീഴവ ഐക്യം


    കേരളത്തിലെ ഭൂരിപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ബ്രാഹ്മണര്‍, നായര്‍, ഈഴവര്‍ തുടങ്ങിയ നിരവധി ജാതികളാണ് ഹിന്ദുക്കള്‍. ഈശ്വര സങ്കല്‍പത്തിലും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളിലെ ആചാരങ്ങളിലും പറയത്തക്ക വ്യത്യാസമില്ല.

     'മതം' ഏതാണെന്നതിന് ഹിന്ദു എന്നാണ് പൊതുവില്‍ രേഖപ്പെടുത്തുന്നത്. ഏകദേശം ആറായിരിത്തിലധികം വര്‍ഷത്തെ പൈതൃകമവകാശപ്പെടുന്നതാണ് ഹിന്ദുമതാചാരങ്ങള്‍. സിന്ധു നദീ തടങ്ങളില്‍ രൂപപ്പെട്ടതാണി സംസകൃതിയെന്ന് കരുതുന്നവരാധികവും.
ക്ഷേത്രാരാധനകളിലും അനുഷ്ഠാനങ്ങളിലും പറയത്തക്ക മാറ്റങ്ങളില്ല. ശബരിമല തീര്‍ത്ഥാടനം, ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയവയെല്ലാം ഒരു പോലെ തന്നെ. എന്നാല്‍ ഈ പ്രമുഖ സമൂഹത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ ഭൂമികയില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നു.
     തൊഴില്‍പരമായ കാരണങ്ങളാലാവാം ഈ വിടവ് വളര്‍ന്നത്. ഈഴവ സമൂഹത്തിന് നായര്‍ സമൂഹത്തിനോളം വളരാനായിട്ടില്ല. വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിലാണ് ഈ വിടവ് അധികവും. ജാതി സംവരണം, പിന്നാക്ക സംവരണം, മുന്നോക്ക സംവറണം, സാമ്പത്തിക സംവരണം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ പലപ്പോഴും ഉയര്‍ന്നു വരുന്നു. എന്നാല്‍ അടിസ്ഥാനപരമായി ഈ ജനവിഭാഗത്തിന് അര്‍ഹമായ വിധം വളര്‍ച്ച പ്രാപിക്കാനായിട്ടില്ല.
മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കും അവരുടെതായ പോരായ്മകള്‍ നിലനില്‍ക്കുന്നു. സാമൂഹിക പുരോഗതിക്ക് വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ച അനിവാര്യമാണ്. ഇതാണെങ്കിലോ ഭരണപങ്കാളിത്തമില്ലാതെ നേടാന്‍ പ്രയാസമാണ് താനും.
    കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്ലാ ജാതി-മത വിഭാഗങ്ങള്‍ക്കും മികച്ച സ്വാധീനവും പങ്കാളിത്തവും ഉണ്ടെങ്കിലും പലപ്പോഴും ജാതിസമവാക്യം തെറ്റിപ്പോകാറുണ്ട്.
'നായരീഴവ' ഐക്യത്തിലൂടെ ഉരുത്തിരിയുന്ന സൗഹൃദവും അവകാശ ബോധവും രാഷ്ട്രീയ ശക്തി സമ്മര്‍ദ്ദ സൗകര്യവും ഹൈന്ദവ സമൂഹത്തിന് ഗുണമായി ഭവിക്കണം. വിശ്വഹിന്ദു പരിഷ്ത്ത്, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ വര്‍ഗീയ ലക്ഷ്യമുള്ള സംഘടനകള്‍ പോലെയല്ല ജാതി വിഭാഗങ്ങളുടെ പുരോഗതികള്‍ ലക്ഷ്യമാക്കി സംഘടിച്ചവരുടെ ലക്ഷ്യം.
     പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ ഉയര്‍ന്നുവരുന്നത് തീര്‍ച്ചയായും രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്നു. ശ്രീ സുകുമാരന്‍ നായരുടെയും ശ്രീ. വെള്ളാപ്പള്ളി നേടേശന്റെയും ചില പരാമര്‍ശങ്ങള്‍ അപക്വമാണെന്നോ, അസുഖകരമാണെന്നോ വലിയിരുത്തിയാല്‍ പോലും അവരവരുടെ ജാതിയുടെ പുരോഗതികള്‍ക്കുവേണ്ടിയുള്ള നീക്കങ്ങള്‍ ശ്ലാഘനീയമാണെന്ന് സമ്മതിക്കാന്‍ മടിക്കുന്നത് ശരിയല്ല. ഒരു വിശ്വാസിത്തിന്റെ അല്ലെങ്കില്‍ ജാതിയുടെ കാരണം കൊണ്ട് ഒരു സമൂഹം അവഗണിക്കപ്പെട്ടുകൂടല്ലോ.

5 comments:

  1. അങ്ങനെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും എല്ലാവരും കൂടി എല്ലാം പങ്കു വക്കുക ആണ് അല്ലെ? എനിക്കോ എന്റെ ജാതിക്കോ ഒന്നും ഇല്ലേ? നിങ്ങള്‍ എല്ലാം കൂടി മൊത്തത്തില്‍ അങ്ങനെ വിഴുങ്ങിയാല്‍ എന്നെപ്പോലുള്ളവര്‍ എന്ത് ചെയ്യും?

    ഞാന്‍ മനുഷ്യ ജാതി ആണ്.

    മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. നന്നായില്ലെങ്കില്‍ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലിയാല്‍ ചിലപ്പോള്‍ നന്നായിക്കോളും.

    ReplyDelete
    Replies
    1. മത-ജാതി വിഭാഗങ്ങള്‍ അവകാശ സംരക്ഷണത്തിനും ആസ്തിക്യത്തിനും അഭിമാന സുരക്ഷക്കും സംഘടിക്കുന്നത് ഒരു ലോകനീതിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി എപ്പോഴും ഒരു പ്രൊട്ടസന്റ് ക്രിസ്ത്യാനിയായിരിക്കണമെന്ന് അലിഖിത വ്യവസ്ഥ ബ്രിട്ടനില്‍ നിലവിലുണ്ട്. പ്രഭുസഭയില്‍ കര്‍ദിനാള്‍കള്‍ ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അമേരിക്കയിലെ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും ക്രിസ്തീയ ജൂത സമൂഹങ്ങള്‍ക്ക് നിര്‍ണായക സാന്നിധ്യം നിലനില്‍ക്കുന്നു. ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ സുന്നി, ഖുല്‍ദിശ്, ശ്രീലങ്കയിലെ സിംഹളര്‍, ഇറാനിലെ ശിഈ, ഗള്‍ഫിലെ സുന്നി, അഫ്ഖാനിലെ ബലൂചി, പാകിസ്താനിലെ പഞ്ചാബി ഇതെല്ലാം അനിഷേധ്യ ജാതിസാന്നിധ്യങ്ങളാണ്. കര്‍ണാടകയിലെ ലിങ്കായത്ത്, ഗൗഡ, തമിഴ്‌നാട്ടിലെ ദ്രാവിഡര്‍, യു.പിയിലെ ദളിതര്‍, ആന്ത്രയിലെ റെഡിമാര്‍, മഹാരാഷ്ട്രയിലെ പിന്നാക്കകാര്‍, പഞ്ചാബിലെ സിക്കുകാര്‍ ഇതൊക്കെ അതാതിടങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ജാതിപരിസരങ്ങളാണ്. കേരളത്തിലെ ചെത്ത് തൊഴിലാളി, നെയ്ത്ത് തൊഴിലാളി, കൈത്തറികയര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, കാര്‍ഷക തൊഴിലാളി, ഫാക്ടറി, ഡ്രൈവര്‍, ബാര്‍ബര്‍, അധ്യാപകര്‍, എന്‍.ഐ.ഒ വിഭാഗങ്ങള്‍ തുടങ്ങിയവരൊക്കെ പ്രത്യേകം സംഘടിച്ചത് അവകാശ സരക്ഷണാര്‍ത്ഥമാണ്. ഇത് വിഭാഗീയവര്‍ഗീയം നിറം ചാര്‍ത്തി നിര്‍വചിക്കാനാവില്ലല്ലോ. അവകാശ സംരക്ഷണത്തിനു ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും പ്രായോഗിക സമീപനമായി മാത്രമേ ഇത് കാണാനാവൂ. അതോടൊപ്പം അഭിമാനസംരക്ഷണം, സാമ്പത്തിക സംരക്ഷണം, സാംസ്‌കാരിക സംരക്ഷണം തുടങ്ങിയ ഘടകങ്ങളും ഉള്‍കൊള്ളുന്നുണ്ട്. ജാതി രഹിത സമൂഹത്തിനും സംഘടിക്കാവുന്നതാണല്ലോ...?

      Delete
    2. എന്നിട്ട് അവിടങ്ങളില്‍ ഒക്കെ എന്ത് ഉണ്ടായി എന്നും കൂടി പരിശോദിക്കണം. ഇപ്പറഞ്ഞ രാജ്യങ്ങളില്‍ എല്ലാം മനുഷ്യന് സമാധാനം നല്‍കുന്നത് ജാതി ആണോ? അല്ല, അല്ലെ അല്ല. മറിച്ച് ജാതി അവരുടെ സമാധാനം കെടുത്തുക ആണ് ചെയ്യുന്നത്. ജാതിയും മതവും എല്ലാം സമാധാനത്തിനു വേണ്ടി എന്ന് പ്രസംഗിക്കാന്‍ അല്ലാതെ അവ യദാര്‍ത്ഥത്തില്‍ സമാധാനം നശിപ്പിക്കുക ആണ് ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. താങ്കള്‍ ചൂണ്ടിക്കാണിച്ച ഏത് സ്ഥലത്ത് ആണ് ജാതിയും മതവും മനുഷ്യന് തലവേദന സ്രിഷ്ടിക്കാത്തത്?

      Delete
  2. അല്ഹമ്ദുലില്ലഹ് ബ്ലോഗ്‌ മനോഹരമായിട്ടുണ്ട്. ഒരു ഫേസ്ബുക്ക്‌ ലൈക്‌ ബോക്സ്‌ കൂടി കൊടുത്താല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായക മായിരിക്കും
    nisham payeth pinangode

    ReplyDelete
  3. ഓരോ ഐക്യവും നാടിന്റെ ക്ഷേമത്തിനാകട്ടെ, എല്ലാ ആശംസകളും, വിരോധം ഇല്ലങ്കില്‍ ആ "വേര്ഡ്‌ വേരിഫികേഷന്‍" നീക്കം ചെയ്യാമോ.

    ReplyDelete