Thursday 6 September 2012

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം 18 തികയേണ്ടതില്ല


    2006ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹവും 18 വയസ് കഴിയണമെന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. 2008 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ 18 വയസെന്ന വ്യവസ്ഥക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നു.
    2006ലെ ശൈശവ വിവാഹ നിരോധന നിയമവും 1890ലെ ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്‌സ് ആക്ടും വിശദമായി പരിശോധിച്ച് പരിഗണിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസ് തികയണമെന്നില്ലെന്നും ഋജുമതിയായാല്‍ വിവാഹം സാധുവാണെന്നും വിധി പ്രഖ്യാപനം നടത്തി  ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ് ആക്ടിലെ 17(1), 17(5), 19 വകുപ്പുകള്‍, 18 വയസ് തികയാത്ത മൈനര്‍ക്ക് വേണ്ടി രക്ഷിതാവിനെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നടപടികളെയാണ് വിവക്ഷിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ 2(എ) വകുപ്പ് നിര്‍വചിക്കുന്നത് അസാധുവാകുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ നിയമത്തിലെ 2(എ) വകുപ്പ് നിര്‍വചിക്കുന്നത് 18 വയസ് തികയാത്ത പെണ്‍കുട്ടി മൈനാറാണെന്നാണ്. 3(1) വകുപ്പ് അസാധുവാകുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ നിയമത്തിലെ 9,10,11 വകുപ്പുകള്‍ മൈനറെ വിവാഹം ചെയ്യുന്ന പുരുഷന്, വിവാഹം നടത്തികൊടുക്കുന്നവര്‍ക്ക്, അത് തടയാത്തവര്‍ക്ക് എല്ലാം രണ്ട് വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കാവുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. 15ാം വകുപ്പ് പറയുന്നത് ഈ നിയമത്തിലെ വകുപ്പുകള്‍ക്ക് വിപരീതമായി ശൈശവ വിവാഹം നടത്തിയാല്‍ അത് ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണമെന്നാണ്.
     എന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്.
     18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.


4 comments:

  1. 'ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍,' എന്നിവര്‍ക്കുമാത്രമല്ല, അഞ്ചാംകെട്ടും ആറാംകെട്ടുമൊക്കെയായി കുരുന്നുകളെ കൈക്കലാക്കി കാമദാഹം തീര്‍ക്കാന്‍ നടക്കുന്ന 'മുതുമണവാളന്മാര്‍ക്കും' പെരുത്ത സന്തോഷമായിക്കാണും!

    ReplyDelete
  2. തെറ്റിദ്ധരിക്കാന്‍ അലസത മതി.
    ശരിയറിയാന്‍ പഠിക്കാന്‍ സമയവും സന്മനസ്സും വേണം.
    ഇസ്‌ലാം പെണ്ണ് കെട്ട് പ്രസ്ഥാനമല്ല. ലോക ചരിത്രത്തില്‍ ഒരു ഘട്ടത്തിലും ബഹുഭാര്യത്വം സ്വീകരിച്ചവരധികം മുസ്‌ലിംകളായിരുന്നില്ല.
    വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറഞ്ഞത് പോലും മുസ്‌ലിംകളധികവും ഏക പത്‌നീവൃതക്കാരാണെന്നാണ്.
    ഒരു ജനതയെയും അവരുടെ സംസ്‌കാരത്തെയും പരിഹസിക്കാനും ഇകഴ്ത്താനും നടത്തുന്ന ശ്രമങ്ങള്‍ എക്കാലവും ഉണ്ടായിരുന്നു. ഒരു സത്യവും കൊല്ലപ്പെടില്ല.
    ഒരു ദര്‍ശനവും ബലാല്‍ക്കാരത്തിലൂടെ അശുദ്ധമാക്കപ്പെടുകയില്ല.

    ReplyDelete
  3. മുഹമ്മദ്‌ നബിക്ക് എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു? അദ്ദേഹം ആയിഷയെ വിവാഹം കഴിച്ചത് ആയിഷക്കു എത്ര വയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു?

    ReplyDelete
  4. ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ മാനസികമായി പക്വതയെത്തിയെന്നാണോ അര്‍ത്ഥം? അപ്പോള്‍ അവള്‍ വിദ്യാഭ്യാസം നേടാതെ വീട്ടിലെ അടുപ്പിന്‍റെ ചുവട്ടിലും ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചാല്‍ അവകാശങ്ങള്‍ക്ക് അവസരം കാത്തു കഴിയണമെന്നുമാണോ? ക്രൂരതയല്ലേ മാഷേ ഇത്...

    ReplyDelete