Thursday 13 September 2012

''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്‌ '' വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതിയോ?

   ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്‌''  ഇസ്രാഈലും അമേരിക്കയും സംയുക്ത സംരംഭമായി വീണ്ടും മുസ്‌ലിം വേട്ടക്കൊരു നിഗൂഡ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണോ?
    ''സാംബാസില്‍'' എന്ന ജൂദനാണ് മുഹമ്മദ് നബി(സ)യെ സ്വേഛാധിപതിയായ ഭരണാധികാരിയായി അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാതാവ്. നൂറോളം സയണിസ്റ്റ് സംഘടനകള്‍ ചേര്‍ന്നാണ് 2011ല്‍ മാര്‍ച്ച് അമേരിക്കയിലെ കാലിഫോണിയയിലെ ഒരു പള്ളിയിലാണ് ഈ ചലചിത്രം നിര്‍മിച്ചത്. 50 പേരോളം പേരാണീ ചിത്രത്തിലഭിനയിച്ചത്.

ഇസ്‌ലാമിക തീവ്രവാദികളെ വകവരുത്താന്‍ ഇതെല്ലാതെ വഴിയില്ലെന്നാണ് നിര്‍മാതാവ് പ്രതികരിച്ചത്. കെട്ടടങ്ങിവരുന്ന മുസ്‌ലിംവേട്ട പുനസ്ഥാപിക്കാനൊരു യുദ്ധം ഉണ്ടാക്കുകയാണ് ഇസ്രാഈലും അമേരിക്കയും എന്ന് സംശയിക്കണം.
    മുഹമ്മദ് നബി(സ)യെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ ചിത്രം ഈജിപ്തിലെ ഒരു കോപ്റ്റിക് കൃസ്ത്യാനി കേന്ദ്ര കഥാപാത്രമായ മാസ്റ്റര്‍ ജോര്‍ജിന്റെ പേര് അറബിയിലേക്ക് മൊഴിമാറ്റി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷയറിംഗ് സൈറ്റായ യൂട്യൂബ് ഈ ചിത്രത്തിന് ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തുകയില്ലെന്നാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
ഈജിപ്ത്, ലിബിയ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റില്‍ ഈ ചിത്രം കാണാന്‍ കഴിയാത്തവിധം പിന്‍വലിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ തുടരുകയാണ്. ഇന്ത്യയിലും നിരോധിക്കാനുള്ള നീക്കം നടക്കുന്നു.
    മഹാനായ പ്രവാചകന്‍ മുഹമ്മദ്(സ) സ്വേഛാധിപതിയായ ഭരണാധികാരി എന്ന നിലക്കുള്ള അവതരണവും അതിലൂടെ ആക്ഷേപാര്‍ഹമായ അവതരണവുമാണത്രെ ചിത്രത്തിലെ കാതല്‍.
ഇത്തരം ഒരു സിനിമ നിര്‍മാണത്തിന്റെ ന്യായമോ, കാല മൂല്യമോ, ചരിത്ര ബോധമോ പറയപ്പെടുന്നില്ല. 2000 വര്‍ഷം മുമ്പുള്ള ഒരു സാങ്കല്‍പ്പിക അറബി കഥയാണത്രെ തിരക്കഥയാക്കിയത്  തികച്ചും നിഗൂഢ ലക്ഷ്യമാണ് നിര്‍മാതാക്കള്‍ക്കുള്ളത്. മുസ്‌ലിം വികാരം വൃണപ്പെടുത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു മുസ്‌ലിംകളെ കൊന്നൊടുക്കുക.
     അമേരിക്കയിലെ ആയുധ നിര്‍മാണ കമ്പനികളധികവും യഹൂദികളുടെതാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് ആയുധ വിപണിയുടെ സാധ്യതകള്‍ അടയാളപ്പെടുത്തുന്നത്. മികച്ച വിപണി എക്കാലവും മുസ്‌ലിം പ്രദേശമാണ്. അവിടെ പൊട്ടിക്കാനുള്ള ബോംബും തോക്കും വിറ്റഴിക്കാനുള്ള നിഗൂഢ നീക്കമാവാം ഇതിന്റെ പിന്നില്‍.
     അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പും വോട്ട് ശേഖരണവും ഒരുകാരണമാവാം. അറബ് വസന്തത്തിന്റെ സന്ദേശം ഇസ്രാഈല്‍, അമേരിക്ക അവിശുദ്ധ ബന്ധത്തിന് താക്കീതുകൂടിയായിരുന്നുവല്ലോ. നബിതിരുമേനി(സ)യെ ഇകഴ്ത്താനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹവും ഭരണകൂടങ്ങളും വേണ്ടവിധം ഉണര്‍ന്നിട്ടില്ല. ചിത്രത്തിന്നെതിരില്‍ വിവിധ നാടുകളില്‍ നിന്നുയരുന്ന അമര്‍ഷം സ്വാഭാവികനീതിക്ക് വേണ്ടിയുള്ള ന്യായമായ മനുഷ്യാവകാശമായി വിലയിരുത്തപ്പെടുന്നു.

17 comments:

  1. അറബ് വസന്തം വസന്ത പിടിച്ച കോഴിയാണെന്ന് ഇപ്പോൾ ലോകം തിരിച്ചറിഞ്ഞു... എക്സ്ട്രീം മത ഭ്രാന്തന്മാർ ജനകീയ സമരം ഹൈജാക്ക് ചെയ്തതിന്റെ ഫലം അവിടെയുള്ള പാവം ജനങ്ങൾ ഇനി അനുഭവിക്കണം :(

    വളരെ കരുതി കൂട്ടിയുള്ള നീക്കമാണു മിഡിൽ ഈസ്റ്റിൽ മുസ്ലീം മതതീവ്രവാദികൾ നടത്തിയിരിക്കുന്നത്.. ഒരു കാരണത്തിനായി കാത്തിരുന്ന അവർ ഏതോ “സന്തോഷ് പണ്ടിറ്റ് സിനിമ” ഉയർത്തി കാട്ടി അവരുടെ അജണ്ട നടപ്പിലാക്കുന്നു :( കോൺസിലേറ്റുകളിൽ ആയുധങ്ങളുമായി കടന്ന് ചെന്ന് തെറ്റ് ചെയ്യാത്തവരെ കൊല്ലുന്നത് യഥാർത്ഥ മുസ്ലീമുകൾ മാത്രമല്ല മനുഷ്യ സ്നേഹികളാരും ഒരിക്കലും അംഗീകരിക്കുകയില്ല...

    ReplyDelete
  2. ഏതോ ഒരുത്തന്‍ ഒരു സിനിമ പിടിച്ചതിനു നിരപരാധികളെ എന്തിനു കൊന്നൊടുക്കണം? ഇസ്ലാമിനെ മാത്രം അല്ല എല്ലാ മതങ്ങളെയും ആക്ഷേപിക്കുന്ന രീതിയില്‍ പല പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും അതിന്റെ പേരില്‍ ആരും കൊല്ലപ്പെട്ടതായി കേട്ടിട്ടില്ല. മുസ്ലീം മതത്തിനു മാത്രം എന്താ കൊമ്പുണ്ടോ?

    ഇദ്ദേഹം മുകളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. "തികച്ചും നിഗൂഢ ലക്ഷ്യമാണ് നിര്‍മാതാക്കള്‍ക്കുള്ളത്. മുസ്‌ലിം വികാരം വൃണപ്പെടുത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു മുസ്‌ലിംകളെ കൊന്നൊടുക്കുക."

    ഒരു നിസ്സാര സിനിമ കൊണ്ട് മുസ്ലീങ്ങളെ കൊല്ലാമെങ്കില്‍ കാര്യങ്ങള്‍ വളരെ ഈസി ആയല്ലോ. ഇതുപോലെ ഒരു പത്തിരുപതു സിനിമ ഇറങ്ങി കഴിഞ്ഞാല്‍ എന്താവും സ്ഥിതി? കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയരെടുത്തും കൊണ്ട് വരും, അതാണ്‌ മുസ്ലീമിന്റെ പ്രത്യേകത.

    ReplyDelete
  3. പ്രവാചകനെ ഇകഴ്ത്തിയാല്‍ വിശ്വാസികള്‍ക്ക് സഹിക്കാനാവാത്തത് എങ്ങനെയാണ് മതമൗലിക വാദമാവുന്നത്.
    രാജീവ്ഗാന്ധി കൊല്ലപ്പെട്ടപോള്‍, മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നപ്പോള്‍, ഇന്ദിരാ ഗാന്ധിയെ കൊന്നപ്പോള്‍, അങ്ങനെ നേതാവിനെ ആക്ഷേപിച്ചാലോ വധിച്ചാലോ അനുയായികള്‍ക്ക് സഹിക്കാനാവില്ല. പരസ്പര ബഹുമാനമെന്ന മഹിതാശയം മാനിക്കാത്തവരെ തിരുത്തുക്കയാണ് ലോകനീതി.
    പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ലോകത്തുണ്ടായ പ്രതിഷേധം നീതിക്ക് വേണ്ടിയള്ളതാണ്. അധര്‍മത്തിനെതിരാണ്. എന്നാല്‍ അതിനിടയില്‍ സംഭവിക്കുന്നതോ സംഭവിപ്പിക്കുന്നതോ ആയ യാതൊരു അതിക്ക്രമത്തെയും ഒരു വിശ്വാസിയും ന്യായീകരിക്കില്ല. ഇസ്ലാം ഒരു ഘട്ടത്തിലും അക്രമവും, അനീതിയും അംഗീകരിച്ചിട്ടുമില്ല. തിന്‍മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പന. ഒരു ജനതയോടുള്ള വിരോധം അവര്‍ക്ക് നീതി നിഷേധത്തിന് കാരണമാവരുതെന്നും ഖുര്‍ആന്‍ പരഞ്ഞിട്ടുണ്ട്.
    മുസ്ലിം വിരോധം, ഇസ്ലാം വിരോധം ഇതൊക്കെ ചെറു ന്യൂനപക്ഷത്തിന്റെ വികാരമാണ്. അവര്‍ക്ക് മുസ്ലിം ഉന്‍മൂലനത്തിന്ന് സിനിമയും ഉപകരണമാവുന്നു. സമാധാന പ്രിയര്‍ എപ്പോഴും സത്യത്തിന്റെ പക്ഷം ചേരണം. മുസ്ലിംകളെ വേദനിപ്പിക്കാന്‍ സിനിമ ഉണ്ടാക്കിയവരുടെ മനോവൈകൃതം തന്നെയല്ലെ അത് ന്യായീകരിക്കലും പിന്തുണക്കലും?.
    അറബ് വസന്തം എന്ന് പേര് വിളിച്ചത് അമേരിക്കന്‍ പക്ഷ വാദികള്‍ തന്നെയായിരുന്നില്ലെ? രാഷ്ട്രീയാധികാര കൈ മാറ്റങ്ങള്‍ക്കപ്പുറം മാനങ്ങള്‍ അധികമാരും അതിന് നല്‍കിയിട്ടുമില്ല. എങ്കിലും, എന്നാലും സര്‍വാധിപതികളും മനുഷ്യാവകാശ ലംഘകരുമായ ഭരണാധികാരികള്‍കെതിരില്‍ ഉയര്‍ന്ന വിപ്ലവത്തിന് മുനുഷ്യാകാശങ്ങളുടെ ഉണര്‍ത്തുപാട്ടുണ്ട്. നീതിയുടെ സുഗന്ധ സൗന്ദര്യവും ഉണ്ട്.

    ReplyDelete
  4. @രാജീവ്ഗാന്ധി കൊല്ലപ്പെട്ടപോള്‍, മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നപ്പോള്‍, ഇന്ദിരാ ഗാന്ധിയെ കൊന്നപ്പോള്‍, അങ്ങനെ നേതാവിനെ ആക്ഷേപിച്ചാലോ വധിച്ചാലോ അനുയായികള്‍ക്ക് സഹിക്കാനാവില്ല.

    അപ്പോള്‍ നിരപരാധികള്‍ ആയ ജനങ്ങളെ കൊന്നൊടുക്കുക ആണോ അനുയായികള്‍ ചെയ്തത്? അങ്ങനെ ചെയ്തെങ്കില്‍ ആ അനുയായികളെ ആരെങ്കിലും വകവൈക്കുമോ? അവരെ തീവ്രവാദികള്‍ എന്നല്ലേ വിളിക്കേണ്ടത്?

    @തിന്‍മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പന.

    ഇത് എല്ലാവര്ക്കും പാഠമാണ്. എന്നാല്‍ ആക്രമണങ്ങള്‍ കൊണ്ട് അമേരിക്കയുടെയോ ബ്രിട്ടന്റെയോ ജെര്‍മനിയുടെയോ കൊണ്സുലടുകള്‍ തകര്‍ക്കുകയും ഈ സിനിമയും ആയി യാതൊരു ബന്ധവും ഇല്ലാത്ത നിരപരാധികളെ കൊല്ലുകയും ചെയ്യുന്നത് ആണോ നന്മ?

    @മുസ്ലിം വിരോധം, ഇസ്ലാം വിരോധം ഇതൊക്കെ ചെറു ന്യൂനപക്ഷത്തിന്റെ വികാരമാണ്.

    തീര്‍ത്തും ശരിയാണ്. പക്ഷെ ആ ന്യുന പക്ഷത്തിനു എതിരെയുള്ള കോപം മുസ്ലീങ്ങള്‍ തീര്‍ക്കുന്നത് ഭൂരിപക്ഷ നിരപരാധികളുടെ നേരെയാണ്. അങ്ങനെ ഭൂരിപക്ഷത്തിന്റെ വിരോധവും മുസ്ലീങ്ങള്‍ നേടി എടുത്ത് ലോകത്തിന്റെ ടെരരിസ്ടുകള്‍ എന്നറിയപ്പെടുന്നു.

    @മുസ്ലിംകളെ വേദനിപ്പിക്കാന്‍ സിനിമ ഉണ്ടാക്കിയവരുടെ മനോവൈകൃതം തന്നെയല്ലെ അത് ന്യായീകരിക്കലും പിന്തുണക്കലും?.

    ഇതുപോലെ ഒരു സിനിമ എടുത്തതിനെ ന്യായികരിക്കുന്നത് ശരിയല്ല. അങ്ങനെ ആരും ചെയ്തിട്ടും ഇല്ല. പക്ഷെ അതിന്റെ പേരില്‍ നടക്കുന്ന നിരപരാധികള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങള്‍ ആണ് അതിലും അന്യായം.

    @എങ്കിലും, എന്നാലും സര്‍വാധിപതികളും മനുഷ്യാവകാശ ലംഘകരുമായ ഭരണാധികാരികള്‍കെതിരില്‍ ഉയര്‍ന്ന വിപ്ലവത്തിന് മുനുഷ്യാകാശങ്ങളുടെ ഉണര്‍ത്തുപാട്ടുണ്ട്. നീതിയുടെ സുഗന്ധ സൗന്ദര്യവും ഉണ്ട്.

    അതെ അതെ, ആ സൌന്തര്യം എന്താണെന്ന് ശരിക്കും ഒന്ന് കണ്കുളിര്‍ക്കെ കാണുന്നതും നല്ലതാ. ഇന്റര്‍നെറ്റില്‍ മുസ്ലീങ്ങള്‍ ഇതിന്റെ പേരില്‍ സ്വന്തം രാജ്യത്ത് അവരുടെ തന്നെ സമ്പത്ത് വെട്ടിപ്പോളിക്കുന്ന ഒരുപാട് വീഡിയോകളും ഫോട്ടോകളും കാണാം. സ്വന്തം രാജ്യത്തെ സമാധാനം നശിപ്പിക്കുന്ന മണ്ടന്മാര്‍. ഇതൊക്കെ കണ്ടു സിനിമ പിടിച്ചവര്‍ കുലുങ്ങി ചിരിക്കുന്നുണ്ട്. വിപ്ലവം ആണ് പോലും.....വിപ്ലവം...യദാര്‍ത്ഥത്തില്‍ ആരാണ് ആ സൌന്തര്യം ആസ്വദിച്ചത്? അല്ലെങ്കില്‍ ആസ്വദിക്കുന്നത്? മുസ്ലീങ്ങലോ സിനിമ പിടിച്ചവരോ? ഈ വിപ്ലവം കൊണ്ട് അമേരിക്കയില്‍ എന്ത് മാങ്ങത്തൊലി ഉണ്ടാകും എന്നാണു ഈ മണ്ടന്മാര്‍ വിചാരിക്കുന്നത്?




    ReplyDelete
    Replies
    1. നിരപരാധികളെ വേട്ടയാടാനോ എന്തിന് അപരാധികളാണെങ്കില്‍ പോലും അവരുടെ മനുഷ്യാവകാശം നിഷേധിക്കാനോ ഇസ്ലാം ഒരു ഘട്ടത്തിലും അനുവദിച്ചിട്ടില്ല. മതങ്ങളുടെ പേരിലും, രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലും ചിലര്‍ നടത്തിയ അനീതികള്‍ക്ക് പ്രസ്താനങ്ങള്‍ ഉത്തര വാദിയാവുന്നില്ല.
      പാശ്ചാത്യ ശക്തികള്‍ ബോധപൂര്‍വം ഇസ്ലാമിനെയും ഇസ്ലാമിക പ്രതിബിമ്പങ്ങളെയും ഇകഴ്ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ സുമനസ്സുകള്‍ തിരിച്ചറിയുകയാണ് വേണ്ടത്. വിപ്ലവാനന്തരം മധ്യപൗരസ്ത്യ നാടുകളിലും ആഫ്രിക്കയിലും അരങ്ങേറിയ , അരങ്ങേറുന്ന തിന്മകള്‍ അപലപനീയമാണ്. അജ്ഞതയോ, അമിതാവേശമോ, അതുമല്ലോങ്കില്‍ അജ്ഞാത ചരടുകളാല്‍ നിയന്ത്രക്കപെടുന്ന പാവകളോ ആവാം അവര്‍.
      ഇസ്ലാമും, യഥാര്‍ത്ഥ വിശ്വാസികളും ഒരു ഘട്ടത്തിലും പ്രതിക്കൂട്ടില്‍ വരുന്നില്ല. നന്മയെ കുറിച്ചുള്ള ഏത് പരാമര്‍ശങ്ങളും നന്‍മയാണ്. ഏറ്റവും ചുരുങ്ങിയത് നന്മയെന്ന വാക്കെങ്കിലും മരിക്കരുതല്ലോ....

      Delete
    2. @നിരപരാധികളെ വേട്ടയാടാനോ എന്തിന് അപരാധികളാണെങ്കില്‍ പോലും അവരുടെ മനുഷ്യാവകാശം നിഷേധിക്കാനോ ഇസ്ലാം ഒരു ഘട്ടത്തിലും അനുവദിച്ചിട്ടില്ല. മതങ്ങളുടെ പേരിലും, രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലും ചിലര്‍ നടത്തിയ അനീതികള്‍ക്ക് പ്രസ്താനങ്ങള്‍ ഉത്തര വാദിയാവുന്നില്ല.

      ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, പണ്ട് പ്രവാചകനും ഉമറും എല്ലാം ധാരാളം യുദ്ധം നടത്തിയാനു ഇസ്ലാം പ്രചരിപ്പിച്ചത് എന്ന് കേട്ടു, ശരിയാണോ? AD 900 ആണ്ടുകളില്‍ ഇന്ത്യയിലേക്ക്‌ ആക്രമിച്ചു കയറി ഇവിടെ ഉള്ളവരെ കൊന്നൊടുക്കി മതം മാറ്റിയെന്നു കേട്ടു ശരിയാണോ? ആ ആക്രമണങ്ങള്‍ വര്‍ഷങ്ങളോളം തുടര്‍ന്ന് ഒരുപാട് ഇന്ത്യാക്കാരെ ബലമായി മതം മാറ്റി എന്ന് കേട്ടു, ശരിയാണോ? എന്തിനു, നമ്മുടെ കേരളത്തില്‍ പോലും ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചു മലബാര്‍ ഭാഗത്തുള്ള മുപ്പതു ലക്ഷത്തോളം ആളുകളെ ബലമായി മതം മാറ്റി എന്ന് കേട്ടു, ശരിയാണോ? എന്തിനേറെ പറയുന്നു, ഈ കൊച്ചു കേരളത്തില്‍ ഇന്നും എത്ര പിഞ്ചു മനസുകളില്‍ പോലും വര്‍ഗീയ വിഷം കുത്തി വച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം മതത്തിന്റെ പേരില്‍ തന്നെ അല്ലെ? അപ്പോള്‍ എന്താണ് താങ്കള്‍ ഉദ്ദേശിച്ച മനുഷ്യാവകാശം? നിരപരാധികളെ വേട്ടയാടാനോ എന്തിന് അപരാധികളാണെങ്കില്‍ പോലും അവരുടെ മനുഷ്യാവകാശം നിഷേധിക്കാനോ ഇസ്ലാം ഒരു ഘട്ടത്തിലും അനുവദിച്ചിട്ടില്ല എന്ന് അത്രക്ക് അങ്ങ് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?

      @അജ്ഞതയോ, അമിതാവേശമോ, അതുമല്ലോങ്കില്‍ അജ്ഞാത ചരടുകളാല്‍ നിയന്ത്രക്കപെടുന്ന പാവകളോ ആവാം അവര്‍.
      ഇസ്ലാമും, യഥാര്‍ത്ഥ വിശ്വാസികളും ഒരു ഘട്ടത്തിലും പ്രതിക്കൂട്ടില്‍ വരുന്നില്ല. നന്മയെ കുറിച്ചുള്ള ഏത് പരാമര്‍ശങ്ങളും നന്‍മയാണ്. ഏറ്റവും ചുരുങ്ങിയത് നന്മയെന്ന വാക്കെങ്കിലും മരിക്കരുതല്ലോ....

      മുസ്ലിങ്ങള്‍ അള്ളാക്ക് വേണ്ടി കൊല്ലാന്‍ ഇറങ്ങി ചത്ത് ചെല്ലുമ്പോള്‍ പ്രതിഫലമുണ്ട് എന്നത് ശരിയാണോ? ഹൂറികളും, നിത്യബാലന്‍മരും, മദ്യപ്പുഴകളും ഒക്കെ മോഹിക്കുന്ന അനേകം മുസ്ലിങ്ങളുള്ളപ്പോള്‍ ആ പ്രതിഭലം ലഭിക്കാന്‍ അവര്‍ അങ്ങനെ ചെയ്യുന്നു എന്നല്ലേ കരുതേണ്ടത്? എങ്കില്‍ ഇതാണോ താങ്കള്‍ പറഞ്ഞ അജ്ഞാത ചരടുകള്‍? അങ്ങനെ എങ്കില്‍ പ്രതിക്കൂട്ടില്‍ ഇസ്ലാം തന്നെ അല്ലെ വരുന്നത്?

      Delete
    3. മുഹമ്മദ് നബി (സ) അനേകം യുദ്ധം നടത്തി എന്നത് കെട്ടുകഥയാണ്. 6-ാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളും, ജന്മദേശത്ത് നിന്ന് ആട്ടിപ്പായിച്ച സംഭവവും ഉണ്ടായിട്ടും യുദ്ധം നടത്തിയിട്ടില്ല. അഭയം തേടിയെത്തിയ മദീനയിലും ജീവിക്കാനനുവദിക്കാത്ത ഘട്ടത്തിലാണ് യുദ്ധം ഉണ്ടായത്. ആകെ 27 യുദ്ധങ്ങള്‍. അതില്‍ എട്ടണ്ണം മാത്രം സായുധ യുദ്ധം പത്തൊമ്പതും സന്ധിസംഭാഷണം വഴി പര്യാവസാനിച്ചു. എട്ടു യുദ്ധങ്ങളിലുംകൂടി ഇരുപക്ഷത്ത് നിന്നും 1027 പേര്‍ക്ക് ജീവഹാനി.

      ഒരു സ്ത്രീയും മാനഭംഗത്തിനിരയായില്ല. ഒരു പുല്‍ചെടി പോലും നശിപ്പിക്കപ്പെട്ടില്ല. യുദ്ധ തടവുകാര്‍ക്ക് വിധിച്ച ശിക്ഷപോലും സാക്ഷരതാ പ്രവര്‍ത്തനം.

      ഇസ്‌ലാം വിശ്വാസമനുസരിച്ച് മരണാനന്തരജീവിതം യാഥാര്‍ത്ഥ്യമാണ്. ഇഹലോക ജീവിതത്തില്‍ സുകൃതം ചെയ്തവര്‍ക്ക് പരലോക ജീവിതത്തില്‍ പ്രതിഫലം ഉണ്ടെന്ന് ഇസ്‌ലാം പറയുന്നു. അതിന് സ്വര്‍ഗ്ഗം എന്നാണ് പറയുക.

      ''ഇസ്‌ലാമില്‍ നിര്‍ബന്ധിത മതപ്രവര്‍ത്തനമില്ല സത്യം വ്യക്തമാണ്'' ഇതാണ് ഖുര്‍ആന്‍ ഉറച്ച് പ്രഖ്യാപനം. വളച്ചുകെട്ടി ചരിത്രമെഴുതിയവര്‍ വരച്ചുവെച്ച അസത്യവും, ആര്‍ദ്ധസത്യവും ഉയര്‍ത്തികാട്ടി ഒരു ദര്‍ശനത്തെയോ, അതിന്റെ മാനവിക വീക്ഷണത്തെയോ ഇകഴ്ത്താനാവില്ലല്ലോ.

      മതത്തിന് വിശുദ്ധിയുടെ മുഖമേഉള്ളു, വികൃതിയുടെ മുഖം ഇല്ല. മറിച്ചുള്ള ധാരണകള്‍ തെറ്റിധാരണകള്‍ മാത്രം.

      Delete
    4. മുഹമ്മദ്‌ നബി യുദ്ധം ചെയ്തത് നീതി ലഭിക്കാന്‍ അല്ലെങ്കില്‍ സംരക്ഷിക്കാന്‍ ആണെന്ന് എനിക്ക് മനസിലായി. പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍ യുദ്ധം ചെയ്തതോ?

      പുരാതന ഇന്ത്യയുടെ അഭിമാനമായിരുന്ന നളന്ദ സര്‍വകലാശാല 1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി ഇസ്ലാം പ്രചരനാര്‍ത്തം സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. ബംഗ്ലാദേശിലെ സോമപുര സര്‍വകലാശാല, ബംഗാളിലെ ജഗധാല സര്‍വകലാശാല, ഗുജറാത്തിലെ വളഭി സര്‍വകലാശാല എന്ന് വേണ്ട പ്രാചീന ഇന്ത്യയിലെ പ്രശസ്തമായ പല വിദ്യാഭാസ സ്ഥാപനങ്ങളും ഇസ്ലാം പ്രചാരണത്തിനായി മുസ്ലീം ഭരണാധികാരികള്‍ നശിപ്പിച്ചതോ? ശിക്ഷ ആയി പോലും സാക്ഷരത വിധിച്ച പ്രവാചകന്റെ അനുയായികള്‍ സാക്ഷരത നല്‍കുന്ന പ്രസ്ഥാനങ്ങള്‍ തകര്‍ത്തത് വിരോധാഭാസം അല്ലെ?

      @ഇസ്‌ലാമില്‍ നിര്‍ബന്ധിത മതപ്രവര്‍ത്തനമില്ല സത്യം വ്യക്തമാണ്

      നിബന്ധം ആയി മതം മാറ്റുന്നവര്‍ക്ക് എന്തെങ്കിലും ശിക്ഷ ഉണ്ടോ? എങ്കില്‍ Dr.സക്കീര്‍ നായിക് തീര്‍ച്ചയായും ആ ശിക്ഷക്ക് അര്‍ഹന്‍ ആണ്.

      Delete
    5. പുരാധന ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ രാഷ്ട്രീയാധികാരം നേടാന്‍ ഭരണാധികാരികള്‍ കാണിച്ച അതിക്രമങ്ങള്‍ ഒരുമതത്തിന്റെതാവുന്നതെങ്ങനെ?. മഹാനായ അശോകന്‍, ശിവജി മുതല്‍ പല ഭരണാധികാരികളും അവരുടെ അധികാരനാളുകളിലെ ആദ്യഘട്ടങ്ങളില്‍ കാണിച്ച രീതിയായിരുന്നുവോ പില്‍കാലങ്ങളില്‍ സ്വീകരിച്ചത്.
      ഇന്ത്യയില്‍ ഇസ്‌ലാംമത പ്രചാരാണാര്‍ത്ഥം വന്നത് കേരളത്തില്‍ മാലിക്ബ്‌നു ദീനാറും, സംഘവും ഉത്തരേന്ത്യയില്‍ സൂഫികളുമാണ്. മറിച്ചുള്ള ചരിത്രം ബോധപൂര്‍വ്വം കല്‍പ്പിക്കപ്പെട്ടവയാണ്. ഖാജാമുഈനുദ്ദീന്‍ ചിസ്തിയുടെ സമീപനങ്ങളില്‍ ആകൃഷ്ടരായി പലരും അദ്ദേഹത്തിന്റെ ശീലം സ്വീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഗസ്‌നി മുതല്‍ ഇന്ത്യയില്‍ സൈനിക നടപടിക്കെത്തിയവര്‍ പേര്‍ഷ്യന്‍ സുല്‍ത്താന്‍മാരുടെ പ്രതിനിധികളായിരുന്നു. അലക്‌സാണ്ടര്‍, മുസോളിനി അങ്ങനെ പലരുടെയും ഗണത്തില്‍ പെടുന്നവര്‍. അവര്‍ കാണിച്ച രീതികള്‍ അവരുടെത് മാത്രമാണ്. അവരുടെ ലക്ഷ്യം രാഷ്ട്രം വികസിപ്പിക്കലായിരുന്നു. ബ്രിട്ടീഷുകാര്‍, പോര്‍ച്ചിഗീസുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയ വൈദേശികര്‍ അധിനിവേശം നടത്തിയപ്പോള്‍ മുസ്‌ലിം പീഡനവും, ക്രിസ്ത്യന്‍ പ്രീണനവും നടത്തീട്ടുണ്ട്. എന്നാല്‍ അത് ക്രിസ്തുമതത്തിന്റെ കണക്ക് പുസ്തകത്തില്‍ ചേര്‍ക്കാവതല്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അറബികടലില്‍ പടനയിച്ച കുഞ്ഞാലി മരക്കാര്‍മാരോടും, മാപ്പിളമാരോടും പോര്‍ച്ചിഗീസുകാര്‍ കാണിച്ച നീതി നിഷേധങ്ങളും ഗോവയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ചു നടത്താന്‍ ശ്രമിച്ച മതപരിവര്‍ത്തന ശ്രമങ്ങളും, കൊടിയ പീഡനങ്ങളും എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്.
      മതത്തില്‍ നിര്‍ബന്ധക്കിലല്ലെന്ന ഖുര്‍ആന്‍ കല്‍പ്പന നിരാകരിക്കാന്‍ ഒരു വിശ്വാസിക്കും അധികാരമില്ല. വിശ്വാസം എന്നത് ഉള്ളറഞ്ഞു ഉള്‍ക്കൊണ്ട് വിശ്വസിക്കലും അംഗീകരിക്കലുമാണ്. അല്ലാതെ പ്രകടതയല്ല.
      മനസ്സുകൊണ്ട് സ്വയം യാതൊരു ദുരുദ്യേശ്യവും ഇല്ലാതെ സ്വയം വിശ്വാസം കൈക്കൊള്ളുന്നതാണ് ഇസ്ലാമികാഗ്ലേഷണം. അല്ലാത്തവ ഇസ്‌ലാം നിരാകരിക്കുന്നു. കുറെ അംഗസംഖ്യ കൂട്ടി ഭൗതിക ലോകത്ത് അധികാരം പിടിച്ചടക്കാനുള്ളതല്ലല്ലോ ഇസ്‌ലാം. അത് മാനവരാശിയുടെ മോചനത്തിന്നുള്ളതാണ്. എല്ലാതരം അടിമത്വലത്തില്‍ നിന്നുമുള്ള സംമ്പൂര്‍ണ്ണ മോചനം അതിന് നിലവിലുള്ള ലോക വ്യവസ്ഥകള്‍, രാഷ്ട്ര നീതികള്‍, മനുഷ്യാവകാശങ്ങള്‍ എല്ലാം കൃത്യമായി മാനിക്കാന്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

      Delete
    6. @മനസ്സുകൊണ്ട് സ്വയം യാതൊരു ദുരുദ്യേശ്യവും ഇല്ലാതെ സ്വയം വിശ്വാസം കൈക്കൊള്ളുന്നതാണ് ഇസ്ലാമികാഗ്ലേഷണം.

      ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ സുന്നത്ത് നടത്തുന്നതോ? എല്ലാം അറിഞ്ഞിട്ടു ആണോ അവനെ ഇസ്ലാം ആക്കി മാറ്റുന്നത്? ഇനി അവനു പ്രായപൂര്‍ത്തി ആകുമ്പോള്‍ ഇസ്ലാം ശരിയല്ല എന്നാണു തോന്നുന്നതെങ്കില്‍ പല രാജ്യങ്ങളിലും അത് അനുവദിക്കുകയും ഇല്ല.

      @അത് മാനവരാശിയുടെ മോചനത്തിന്നുള്ളതാണ്.

      എന്താ മാനവര്‍ മോചിതര്‍ അല്ലെ? അവര്‍ എവിടെ ആണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്? ഇസ്ലാമിലൂടെ അവര്‍ എങ്ങനെ മോചിതര്‍ ആകും? മുസ്ലീങ്ങള്‍ മോചിതര്‍ ആണോ?

      Delete
    7. മരണാനന്തരജീവിതം മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇഹലോക ജീവിതത്തില്‍ ദൈവ ഹിതമനുസരിച്ച് വ്യവഹാരങ്ങളിലേര്‍പ്പെട്ടവര്‍ക്ക് പരലോക ജീവിതത്തില്‍ ദൈവകൃപ ലഭിക്കുന്നു.
      ഒരാളെ വധിച്ചവനും, നൂറ് വേരെ വധിച്ചവനും ഒരുതവണ തൂക്കികൊല്ലാനേ മനുഷ്യനിര്‍മിത നിയമങ്ങള്‍ക്ക് കഴിയൂ. ഹിരോഷമിയിലും നാഗസാക്കിയിലും കൂട്ടക്കുരിതിക്ക് ഉത്തരവ് നല്‍കിയ ഡ്ര്യുമാനെ ഭൗതിക നിയമങ്ങള്‍ക്കെന്ത് ചെയ്യാനായി?
      ''കള്ള്'' എന്ന് കേള്‍ക്കുന്ന മാത്രയില്‍ ലഹരി പതയുന്ന വിചാരമാണ് സ്‌നേഹിതനുണ്ടായത്. സ്വര്‍ഗത്തില്‍ കള്ളും പാലും പഴവര്‍ഗങ്ങളും ലഭിക്കുമെന്നതിന്നര്‍ത്ഥം ദൈവത്തെ കരുതി ഇവിടെ കഴിഞ്ഞുകൂടിയവര്‍ക്ക് പരലോകത്ത് ഭക്ഷണപാനീയങ്ങള്‍ ലഭിക്കുമെന്ന് മാത്രമാണ്. സ്വര്‍ഗം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ പരമാനന്ദത്തിന്റെ ലോകം എന്നാണല്ലോ.

      ആരെങ്കിലും ഇഹലോകത്ത് വെച്ച് ഒരണുവിന്‍തൂക്കം നന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതവന്‍ കാണും, ആരെങ്കിലും ഒരണുമണിത്തൂക്കം തിന്മര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും അവന്‍ കാണും. (വി.ഖു. 100:7,8)


      ''സുന്നത്ത് കഴിക്കുക''യെന്നാല്‍ മാമോദീസ മുക്കുംപോലെ ഒരു മത ചടങ്ങുമാത്രം. നല്ലൊരു ആരോഗ്യ പരിരക്ഷയുമാണിത്. മുസ്‌ലിംകളല്ലാത്ത ധാരാളം മനുഷ്യര്‍ ഇപ്പോള്‍ ഈ ലിംഗാഗ്രം ഛേദിക്കുന്നുണ്ട്.
      തലമുടി നീക്കുക അടമത്തമല്ലല്ലോ. അതൊക്കെ സാമ്പ്രദായിക രീതികള്‍. സുന്നത്ത് കഴിച്ചവനും അല്ലാത്തവനും പ്രായപൂര്‍ത്തിയായാല്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സ്വാതന്ദ്ര്യമുണ്ട്. അങ്ങനെയാണല്ലോ നാട്ടുനടപ്പും.

      Delete
    8. This comment has been removed by the author.

      Delete
    9. അതൊക്കെ വെറും അന്ധ വിശ്വാസം അല്ലെ? മരിച്ചു കഴിഞ്ഞാല്‍ ശരീരം ഇല്ലല്ലോ? പിന്നെ എങ്ങനെ വിശപ്പും ദാഹവും ഒക്കെ ഉണ്ടാവും? വിശപ്പും ദാഹവും ഇല്ലെങ്കില്‍ എന്തിനു ഭക്ഷണ പാനിയങ്ങള്‍? നന്മ തിന്മകള്‍ കാണും എന്ന് പറയുന്നല്ലോ? നാം മരണപ്പെടുമ്പോള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ? പിന്നെ എങ്ങനെ കാണും?

      പിന്നെ എന്താണ് നന്മ തിന്മകള്‍? ആരാണ് അത് ഉണ്ടാക്കിയത്? ദൈവം തന്നെ അല്ലെ? എല്ലാം സൃഷ്ടിച്ചത് ദൈവം ആണെന്ന് പറയുന്നു, എങ്കില്‍ നന്മകള്‍ മാത്രം ചെയ്യുന്ന മനുഷ്യരെ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ?

      ഒരാളുടെ ശരീര ഭാഗം അയാളുടെ സമ്മതം ഇല്ലാതെ മുറിക്കുന്നത് ശരിയാണോ? പ്രായപൂര്‍ത്തി ആകുന്നതു വരെ എങ്കിലും ആ ചര്‍മ്മം ഉള്ളതുകൊണ്ട് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ല. മാമോദീസ മുക്കുന്നതോ സുന്നത്ത് ചെയ്യുന്നതോ പ്രായ പൂര്‍ത്തി ആയിട്ട് അയാളുടെ സമ്മതത്തോടെ പോരെ?

      @സുന്നത്ത് കഴിച്ചവനും അല്ലാത്തവനും പ്രായപൂര്‍ത്തിയായാല്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സ്വാതന്ദ്ര്യമുണ്ട്. അങ്ങനെയാണല്ലോ നാട്ടുനടപ്പും.

      അങ്ങനെ നമ്മുടെ നാട്ടില്‍ നടക്കും പക്ഷെ മുസ്ലീം രാജ്യങ്ങളില്‍ അതിനുള്ള ശിക്ഷ വധശിക്ഷ ആണ്...

      Delete

    10. ആത്മാവ് (ജീവന്‍) ഉണ്ടന്ന നിരീശ്വരവാദികളുടെ അംഗീകാരം മരണാന്തരം എന്തുസംഭവിക്കുന്നു. നശിക്കുന്നോ, നിലനില്‍ക്കുന്നവോ, അത്മാവിനെ എന്ത് കൊണ്ട് കാണാനാവുന്നില്ല. കാണാത്തത് വിശ്വസിക്കല്‍ അന്ധവിശ്വാസമാവില്ലേ. നിരീശ്വരവാദമാണ് യഥാര്‍ത്ഥത്തില്‍ അനധവിശ്വാസം. ഈശ്വരന്‍, പരലോകം, സ്വര്‍ഗ്ഗ നരകങ്ങള്‍ വിശ്വാസ പ്രമാണമാവുന്നതിന് ഭൗതികവും, പ്രമാണപരമായ ലക്ഷ്യങ്ങള്‍ വേണം. ഇത് നിഷേധിക്കാനെന്തിന് തെളിവുകള്‍ അന്ധമായി അവിശ്വസിച്ചാല്‍ മതി. സ്ഥാപിക്കാനാണ് തെളിവുകള്‍ വേണ്ടത്. അപ്പോള്‍ യഥാര്‍ത്ഥ അന്ധവിശ്വാസം നിഷേധത്തിലാണ് നിലകൊള്ളുന്നത്. കണ്ണടച്ചു ഖല്‍ബടച്ചു മസ്തിഷ്‌കമടച്ചു അന്ധമായി ഒരു വിശ്വാസം എല്ലാം മിഥ്യ.
      നന്മ-തിന്മകള്‍ക്ക് രക്ഷാ-ശിക്ഷയില്ലങ്കില്‍ വന്യമ്യഗങ്ങളെപോലെ മനുഷ്യരാവില്ലേ. ഭൗതിക നിയമങ്ങള്‍ക്ക് കണ്ണില്‍ പെടുന്നതും തെളിയിക്കപ്പെടുന്നതിനും മാത്രമേ ശിക്ഷവിധിക്കാനാവൂ.
      ഈശ്വര വിചാരമില്ലങ്കില്‍ രഹസ്യമായി എന്തുമാവാമെന്ന് വരും. ലോകമുണ്ടായ കാലം മുതല്‍ മനുഷ്യര്‍ ഈശ്വരനെ അംഗീകരിച്ചുപോരുന്നു. നിഷേധിക്കാനും അംഗീകരിക്കാനും മനുഷ്യര്‍ക്ക് വിവേചനാധികാരം ഉണ്ടന്നാണ് ഇസ്‌ലാമിക വീക്ഷണം. നന്മ-തിന്മകള്‍ രാപകലുകള്‍പോലെ യഥാര്‍ത്ഥ്യം വെളിച്ചം സ്വീകരിക്കുന്നവര്‍ രക്ഷപ്പെട്ടു.
      ഈശ്വരവിശ്വാസവും, നിരീശ്വരവിശ്വാസവും വ്യക്തിപരമാണ്. ഇല്ലായ്മയില്‍ നിന്ന് സ്യഷ്ടിനടത്തിയ ഈശ്വരന് മരണാനന്തരം പുനഃസ്യഷ്ടിക്ക് എന്താണൊരു പ്രശ്‌നം. പകല്‍ മാത്രം (വെളിച്ചം) സ്യഷ്ടിച്ചാല്‍ പോരായിരുന്നോ. വെളിച്ചത്തിന്റെ സൗന്ദര്യം ഇരുട്ടാണടയാളപ്പെടുത്തുക.
      ലിംഗാഗ്ര ചര്‍മം പ്രായപൂര്‍ത്തി ആയതിന് ശേഷം മാത്രമല്ല മുമ്പും ആരോഗ്യ പ്രശ്‌നം ഉണ്ടാക്കും.
      മൂത്രം തങ്ങിനില്‍ക്കുന്നത് കൊണ്ടുള്ള പ്രശ്‌നവും പ്രായ പൂര്‍ത്തി വരെ ഇല്ലാത്തവരില്ലല്ലോ. മുസ്ലിം രാജ്യങ്ങളിലെ തീരുമാനങ്ങളെല്ലാം മതമനുസ്സരിച്ചല്ല. സുന്നത്ത് കഴിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയുള്ള നാട് എനിക്കറിയില്ല. ഉണ്ടെങ്കില്‍ അത് മത ശാസനയില്‍ പെട്ടതുമല്ല.

      Delete
    11. എങ്കില്‍ ലിംഗാഗ്രം മുറിക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാവാതിരിക്കാന്‍ ആണെന്ന് പറഞ്ഞാല്‍ പോരെ? മതപരം ആയ ചടങ്ങ് ആണെന്ന് ആണ് താങ്കള്‍ മുന്‍പ് പറഞ്ഞത്. പിന്നെ അഗ്രം മുറിച്ചില്ലെങ്കില്‍ മൂത്രം തങ്ങി നില്‍ക്കും എന്നത് തെറ്റിധാരണ ആണ്. പിന്നെ മുറിച്ചാല്‍ പ്രകൃതി ആയി തന്ന ഒരു കവചം ഇല്ലാതെ ആക്കുക ആണ്.

      @സുന്നത്ത് കഴിച്ചവനും അല്ലാത്തവനും പ്രായപൂര്‍ത്തിയായാല്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സ്വാതന്ദ്ര്യമുണ്ട്. അങ്ങനെയാണല്ലോ നാട്ടുനടപ്പും.
      &
      @സുന്നത്ത് കഴിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയുള്ള നാട് എനിക്കറിയില്ല. ഉണ്ടെങ്കില്‍ അത് മത ശാസനയില്‍ പെട്ടതുമല്ല.

      സുന്നത്ത് അല്ല ഞാന്‍ ഉദ്ദേശ്ശിച്ചത്, ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കാന്‍ അനുവാദം ഇല്ല എന്നാണു. പ്രായപൂര്‍ത്തി ആയി കഴിഞ്ഞു ഇസ്ലാം തെറ്റാണെന്ന് ബോധിച്ചാല്‍ അവനു വേറെ വഴി ഇല്ല എന്നാണു.

      Delete
  5. 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന ചലച്ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളും കലാപങ്ങളും അരങ്ങുതകര്‍ക്കുകയാണല്ലോ. ആരെങ്കിലും എവിടെയെങ്കിലും മുഹമ്മദ് നബിയെ അപഹസിച്ചെങ്കില്‍ അയാള്‍ക്കെതിരെ, അന്നാട്ടിലെ നിയമമനുസരിച്ചോ അന്താരാഷ്ട്രനിയമമനുസരിച്ചോ (അത്തരം വകുപ്പുണ്ടെങ്കില്‍) കേസെടുക്കണം. അതിനപ്പുറത്തുള്ള വികാര/കലാപപ്രകടനങ്ങളുടെ ആവശ്യമെന്താണ്? ആരെങ്കിലും അപഹസിച്ചാല്‍ ഇല്ലാതായിത്തീരുന്നതാണോ പ്രവാചകന്‍?

    ഈ സിനിമയെപ്പറ്റി സിനിമയെടുത്തവര്‍ പറഞ്ഞല്ല ഈയുള്ളവന്‍ അറിഞ്ഞത്. സിനിമ ഇഷ്ടപ്പെട്ടവര്‍ പറഞ്ഞുമല്ല. ആരുമറിയാതെ, കാണാതെ പോകുമായിരുന്ന ഒരു ചലച്ചിത്രത്തെ വികാരജീവികള്‍ ചേര്‍ന്ന് വിജയമാക്കിക്കൊടുത്തു. അവഗണിക്കേണ്ടവയെ അവഗണിക്കണം. തൊടുപുഴ ന്യൂമാന്‍ കോളജിലെ ആ മലയാളം ചോദ്യപ്പേപ്പര്‍ അവഗണിക്കേണ്ടതായിരുന്നു. മുപ്പതു കുട്ടികള്‍ക്കായി മാത്രം തയ്യാറാക്കിയ ചോദ്യക്കടലാസ് കോപ്പിയെടുത്ത് സംസ്ഥാനം മുഴുവന്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കിയപ്പോള്‍ മുസ്ലിം സമുദായത്തിന് എന്തു മെച്ചം കിട്ടി? 'അടിച്ചൊതുക്കേണ്ട തീവ്രവാദികളാണ് ഇവനൊക്കെ'-എന്ന് ഇതര സമുദായങ്ങള്‍ ഉറപ്പിച്ചു, അത്രതന്നെ. ഈ കലാപങ്ങള്‍ കാണുകയും വായിച്ചറിയുകയും ചെയ്യുന്ന മറ്റുള്ളവര്‍, തീര്‍ച്ചയായും കടുത്ത 'പ്രവാചകനിന്ദ' പരസ്പരം നിര്‍വ്വഹിക്കുന്നുണ്ടാവും. അതൊന്നും പുറത്താരും കേള്‍ക്കുന്നില്ലെന്നു മാത്രം. ഒരാളുടെ അപക്വനിര്‍മ്മിതിയെ തെരുവില്‍ കലാപമാക്കി അനേകരെക്കൊണ്ട് 'പ്രവാചകനിന്ദ' ചെയ്യിക്കാന്‍ എന്തിനാണ് തീവ്രമതസ്നേഹികള്‍ അവസരമൊരുക്കുന്നത്?

    ReplyDelete
    Replies
    1. ഐക്യരാഷ്ട്ര സഭ മതനിന്ദക്കെതിരില്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ലോക സമൂഹങ്ങള്‍ വിവിധ മതങ്ങള്‍ സ്വീകരിക്കുന്നു. ഒരു മതവും സ്വീകരിക്കാത്തവരും ഉണ്ട്. അവരവരുടെ വിശ്വാസങ്ങളെ മാനിക്കാന്‍ കഴിയാത്ത മനസ്സുകളെ തിരുത്താന്‍ സമാധാന കാംക്ഷികള്‍ ബാധ്യസ്ഥരാണ്.
      തെറ്റായ വിവരങ്ങള്‍ ശരിയല്ലെന്ന് പ്രഖ്യാപിക്കുന്നത് ചരിത്ര നീതി മാത്രമാണ്. പ്രവാചകനെ ഇകഴ്ത്തി അവതരിപ്പിച്ച ചിത്രം ശരിയല്ലെന്ന് പറയേണ്ടത് നീതിബോധമുള്ളവരുടെ കടമയുമാണ്.
      എന്നാല്‍ അതിന്റെ പേരില്‍ ഉണ്ടാവുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. വിശ്വവ്യഖ്യാത ചിത്രകാരന്‍ ഹുസൈന്‍ ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തിയ ചിത്രം വരച്ചപ്പോള്‍ ശക്തിയായി നാമത് പ്രതിഷേധിച്ചിട്ടുണ്ട്. ഹൈന്ദവ സഹോദരങ്ങള്‍ക്കര്‍ഹതപ്പെട്ട നീതിക്കൊപ്പം നാം അണിചേര്‍ന്നതാണ്.
      തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് മാസ്റ്റര്‍ പ്രവാചകനെ ഇകഴ്ത്തി ചോദ്യമുണ്ടാക്കിയത് എതിര്‍ക്കപ്പെടേണ്ടത് തന്നെ. എന്നാല്‍ തുടര്‍ന്നു നടന്ന അധിക്രമം മതേതര വിശ്വാസികളും മതവിശ്വാസികളും എതിര്‍ത്തിട്ടുണ്ട്.
      തെരുവില്‍ കലാപമാക്കി മാറ്റാവുന്ന വിഷയങ്ങളല്ല ഇതൊക്കെ. എന്നാല്‍ തെറ്റ് തിരുത്തപ്പെടാന്‍ ശരിയുടെ വഴിയിലൂടെ ശ്രമങ്ങള്‍ തുടരണം. സത്യസന്ധമായ ചരിത്രമറിയാന്‍ ഭാവി തലമുറകള്‍ക്ക് അവകാശമുണ്ടല്ലോ. ആ കടമ നിര്‍വഹിക്കുന്നവരെ കുറ്റപ്പെടുത്താനോ, കുറ്റവിചാരണ നടത്താനോ ആര്‍ക്കാണധികാരം, അവകാശം.

      Delete