Tuesday 18 September 2012

മനുഷ്യരെ മാനിക്കാത്ത വികസനം


     

     മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാവപ്പെട്ടവര്‍ താമസിക്കുന്നിടങ്ങള്‍ തേടുന്ന ലോക നീതി ഭയാനകമാണ്. പരിസ്ഥിതിക്ക്  വലിയ ആഗാതവും, മനുഷ്യനുള്‍പ്പടെയുള്ള ജീവനുകള്‍ക്ക് കനത്ത വെല്ലുവിളിയും ഉയര്‍ത്തുന്ന  നിരവധി ഫാക്ടറികള്‍ വന്‍ ശക്തികള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 
     ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഉയര്‍ത്തുന്ന വിഷപ്പുകയും അതിലൂടെ സംഭവിക്കുന്ന മഹാ രോഗ വ്യാപനവും അറിയാതെയല്ല അന്താരാഷ്ട്ര  ഭീമന്‍മാര്‍ക്ക് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്.

     ഗാട്ട് കരാര്‍ മുതല്‍ തുടങ്ങിയ ഓപ്പണ്‍മാര്‍ക്കറ്റ്, ഫ്രീ എക്കണോമി  എന്നൊക്കെയുള്ള പരിഷ്‌കരണങ്ങളുടെ മറവിലാണ് ലാഭം മാത്രം ലക്ഷീകരികുന്ന കമ്പനികള്‍ ഇന്ത്യയിലും വേരുറപ്പിക്കാനായത്. ഒരിക്കലും നഷ്ടമാവില്ലെന്നുറച്ച് വിയശ്വസിച്ചിരുന്ന 'തിരുവാതിര 'പോലും നമുക്ക് നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠിക്കാനല്ലല്ലോ അലുവാലിയ പോലും പറയുന്നത്. നെല്‍കൃഷി ഉപേക്ഷിക്കാനല്ലേ ?  

     ലോകമാര്‍ക്കറ്റില്‍ വന്‍ വിപണന സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ മാനവ രാശിയെ കൊല്ലാകൊല നടത്തിയാണ് പലകമ്പനികളും ഉത്പാതിക്കുന്നത്. ഭോപ്പാല്‍ ദുരന്തം നമ്മെ ഒന്നും പഠിപ്പിച്ചില്ലെന്ന് പറയുന്നത് ദുഖകരം തന്നെ. ഇരകള്‍ക്കൊപ്പം നിയമ പാലകര്‍ക്ക് പോലും നില്‍ക്കാന്‍ പറ്റാത്ത വിധം നിയമങ്ങളും ഉടമ്പടികളും ഉണ്ടാക്കി അന്താരാഷ്ട്ര ഭീമന്‍മാര്‍ കാര്യം നേടുന്നു.
കൂടംങ്കുളം ആണവ റിയാക്ടര്‍ പരിസര വാസികള്‍ ഭയക്കുന്നത് ജീവനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്.
     കൂടംങ്കുളത്തുകാര്‍ പറയുന്നത് തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം അനുവദിച്ച് കിട്ടണമെന്നാണ്. സമരക്കാരുടെ ഭയചകിത മുഖങ്ങള്‍ എന്തുകൊണ്ട് അധികാരികളുടെ മനസില്‍ പതിയുന്നില്ല. മനുഷ്യര്‍ക്ക് ഭിഷണിയായതൊന്നും നന്മയല്ല. ഇന്നും നാളെയും ഇല്ലാത്ത ഭാവിയെ എങ്ങനെ വര്‍ത്തമാനത്തില്‍ സ്വപ്നം കാണും.
     വികസനം വേണം ആര്‍ക്ക് വേണ്ടി? വരും എന്ന് പറയുന്ന വികസനങ്ങള്‍ അനുഭവിക്കാന്‍ ജീവന്‍ പോലും നിഷേധിക്കപ്പെടുന്നതിലെ യുക്തി എന്താണ് ? നീതിയുടെ തുലാസ് ഇനിയും തൂങ്ങണം. പ്രകൃതിയെ അന്ന്യായമായി ഉപയോഗിക്കുന്നതിലൂടെ ഭൂമിയിലെ ആവാസ വ്യവസ്ഥ തകിടം മറിയുമെന്ന തത്വം മാനിക്കണം. കരയിലും കടലിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന്റെ കാരണക്കാര്‍ മനുഷ്യ കരങ്ങളാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്.

1 comment: