Wednesday 21 November 2012

ഫലസ്തീന്‍: ലോകസമൂഹം നിഷ്‌ക്രിയരാകുമ്പോള്‍


      26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള (48% മരുഭൂമിയും 31% ചെങ്കുത്തായ മലകളും) ഫലസ്തീന്‍ ആ ജനതക്ക് ആരാണ് നിഷേധിക്കുന്നത്? ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവി ചരിത്രത്തിലെ ഭീകരമായ ഒരു വഞ്ചനയുടെ ഫലമാണ്.
     ഭൂമിയുടെ കേന്ദ്രമാണ് ഫലസ്തീന്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
     ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസാകരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ  പലര്‍ക്കും, ഭൂമിയും ചരിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്.
     അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്ത്യാനികളും, ജൂതരും ഈ പ്രദേശത്ത് താമസമാക്കി.

     യൂറോപ്യര്‍, പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ ഈ പുണ്യഭൂമി പിടിച്ചടക്കാന്‍ നിരന്തരം ശ്രമിച്ചു. കുരിശു യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകളെ പരാജയപ്പെടുത്തി. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയാണ് വീണ്ടും റോമിന്റെ ആധിപത്യം തകര്‍ത്തത്. ചോര മണക്കുന്ന കഥകളാണ് ഫലസ്തീന് പറയാനുള്ളത്. സ്വലാഹുദ്ധീന്‍ അയ്യൂബിക്ക് ശേഷം, അല്‍പകാലമൊഴിച്ച്, മുസ്‌ലിംകളാണ് മസ്ജിദുല്‍ അഖ്‌സ്വായടങ്ങുന്ന ഫലസ്തീന്‍ മണ്ണിന്റെ അവകാശികള്‍.
     തുര്‍ക്കിയുടെ അധീനതയിലായിരുന്നു ദീര്‍ഘകാലം ഫലസ്തീന്‍. കഴിഞ്ഞ നൂറ്റാണ്ട് വരെ അത് തുടര്‍ന്നു. 'യൂറോപ്പിലെ രോഗി'യായ തുര്‍ക്കിയില്‍ നിന്ന് ഭൂമി പിടിച്ചെടുക്കാന്‍ യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ മത്സരിച്ചു. ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മനിയുമായിരുന്നു ഇതില്‍ പ്രധാനികള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ അവര്‍ തുര്‍ക്കിയുടെ മേല്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചു. 'ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ' അഴിമതിയും പിടിപ്പുകേടും അവര്‍ക്ക്  ഭംഗിയായി മുതലെടുക്കാനായി.
     ഫലസ്തീന്‍ പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, ഭൂമിശാസ്ത്രപരമായ പ്രധാന്യമാണ് യൂറോപ്യരെ ഫലസ്തീനിലേക്ക് ആകര്‍ഷിച്ചത്. 19-ാം നൂറ്റാണ്ടില്‍ എണ്ണ കണ്ടെത്തിയതോടെ ഇത് നിര്‍ണായകമായി. ഇവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എണ്ണ സമൃദ്ധമായ അറബ് ഭൂമിയെ നിയന്ത്രിക്കാമെന്നവര്‍ മനസ്സിലാക്കി.
     അതിനവര്‍ കണ്ടെത്തിയത്, ലോക ജനതയുടെ സഹതാപത്തിന് പാത്രമായ ജൂതരെയാണ്. ഇനിയുമൊരു കുരിശുയുദ്ധം, മതകീയമായ ചേരിതിരിവുകള്‍ക്കും അതിലൂടെ ഛിന്നഭിന്നമായ മുസ്‌ലിംകളുടെ പുനരേകീകരണത്തിനും വഴിവെച്ചേക്കുമോ എന്ന ഭയമായിരിക്കാം, ഒരു തുണ്ട് ഭൂമിയില്ലാതെ അലയുന്ന ജൂതര്‍ക്ക് വേണ്ടി മതുലക്കണ്ണീരൊഴിക്കാന്‍ ചര്‍ച്ചില്‍-ട്രൂമാന്‍ തുടങ്ങിയവരെ പ്രേരിപ്പിച്ചത്.
     വേദപുസ്തകത്തിലെ വാഗ്ദത്ത ഭൂമിയായ ഇസ്രായേലാണ് ഫലസ്തീനെന്നും അവിടെയാണ് എല്ലാ ജൂതന്മാരും ജീവിക്കേണ്ടതെന്നും ആ ഭൂമിയില്‍ മറ്റാര്‍ക്കും അവകാശമില്ല എന്നുമുള്ള തത്വശാസ്ത്ര സയണിസം പ്രചരിപ്പിച്ചത് ക്രിസ്തുമതക്കാരായ സാമ്രാജ്യത്വശക്തികളാണെന്നത് ചരിത്രത്തിലെ രസകരമായൊരു പ്രഹേളികയാണ്. ചൂഷണം മതപരമായ അതിര്‍വരമ്പുകള്‍ ഭേദിക്കുമെന്ന് നാം ചരിത്രത്തിലൂടെ പഠിക്കുന്നു. ജൂത-ക്രൈസ്തവന് ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുക എന്നുള്ളതും ചരിത്രത്തിന്റെ നിയോഗമായിരിക്കാം.
     സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ തിയഡര്‍ ഹെര്‍സലായിരുന്നു ആദ്യമായി ഈ ഗൂഢാലോചന പുറത്തുവിട്ടത്. 'മണ്ണില്ലാത്ത ജനതക്ക് ജനതയില്ലാത്ത മണ്ണ്'. 45 ലക്ഷത്തോളം നിരാലംബരായ ജനത ഇപ്പോഴും ഫലസ്തീന്‍ മണ്ണിന്റെ മക്കളായി ജീവിക്കുന്നുവെന്നത് ഫലസ്തീന്‍ എന്ന പ്രദേശം ജനതയില്ലാത്ത മണ്ണായിരുന്നുവെന്ന നുണയെ അപ്പാടെ നിരാകരിക്കുന്നു. നുണകളിന്മേലാണല്ലോ അവര്‍ ഇസ്രായേല്‍ കെട്ടിപ്പടുത്തത്. തിയഡര്‍ ഹെര്‍സലിന്റെ നുണ തിന്മയുടെ ഉപാസകര്‍ ആവര്‍ത്തിച്ചു വന്നു.
     1897ല്‍ നടന്ന സയണിസ്റ്റ് സമ്മേളനത്തോടെയാണ് ഇസ്രായേല്‍ എന്ന ജൂത രാഷ്ട്ര പ്രഖ്യാപനത്തിന് പ്രചാരം ലഭിച്ചത്. ഇതിന്റെ സ്ഥാനം അന്ന് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. അര്‍ജന്റീന, സൈപ്രസ്, അറേബ്യന്‍ ഉപദ്വീപ്, ഉഗാണ്ട, സീനായ് താഴ്‌വാരം, തുടങ്ങി പല സ്ഥലങ്ങളും ഇതിനായി പരിഗണിച്ചിരുന്നു. പക്ഷെ, അത് ഫലസ്തീന്‍ തന്നെ ആയിരിക്കണമെന്ന് യൂറോപ്യന്‍ സാമ്രാജ്യ ശക്തികള്‍ നേരത്തെ തീരുമാനിച്ചതായി വേണം മനസ്സിലാക്കാന്‍.
     ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ വ്യത്യസ്ത ഭൂപടങ്ങള്‍ വരക്കാന്‍ തുടങ്ങി. എല്ലാ ഭൂപടത്തിലും ഇപ്പോഴുള്ള ഇസ്രായേലിന് പുറമേ ജോര്‍ദ്ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ പരമാധികാര രാഷ്ട്രങ്ങളുടെ ഭാഗങ്ങളുമുണ്ടായിരുന്നു.  ജോര്‍ദാന്‍ കൂടിച്ചേര്‍ന്നാലേ ഇസ്രായേല്‍ രാഷ്ട്രം പൂര്‍ണ്ണമാവൂ എന്ന് 1882ല്‍ ജൂത ഭരണാധികാരി പറഞ്ഞുവെച്ചു.
     1917ല്‍ ബ്രിട്ടീഷ് മന്ത്രി ജയിംസ് ആര്‍തര്‍ ബാര്‍ഫോര്‍ പ്രഖ്യാപിച്ചു. 'ലോകത്തെ ജൂതന്‍മാരുടെ ജന്മഗേഹമായി ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ ഞങ്ങള്‍ സ്ഥാപിക്കും'. 1882ല്‍ പ്രദേശത്തെ ജൂതജനസംഖ്യ 24,000 ആയിരുന്നത് 1947 ആകുമ്പോഴേക്കും 5,90,000 ആയി മാറിയത് ഈ ഗൂഢാലോചനയുടെ വിജയമായിരുന്നു.
vഇസ്രായേല്‍ രാഷ്ട്രത്തിന്റെ പിറവിക്ക് മുമ്പ് തന്നെ, 'ഹഗാന' എന്ന ഭീകര സംഘടന നിലവില്‍ വന്നു. നാലായിരത്തോളം കൂട്ടക്കുരുതികളിലായി അവര്‍ പതിനായിരക്കണക്കിന് അറബികളെ കൊന്നു. അനേകായിരങ്ങള്‍ നാട് വിട്ട് പോയി. 1882ല്‍ 5% ആയിരുന്ന ജൂതര്‍; അങ്ങനെയാണ് 1947ല്‍ 42% ആയി മാറിയത്.
     1947ലെ ഐക്യരാഷ്ട്ര സഭയുടെ 181-ാം പ്രമേയമനുസരിച്ചാണ് ഇസ്രായേല്‍ രൂപീകരണം നടന്നത്. ജറസുലമിന്റെ ഒരു ഭാഗമടക്കം, ഗാസയും, വെസ്റ്റ് ബാങ്കുമൊഴിച്ചുള്ള പ്രദേശങ്ങളെയാണ് ഇസ്രായേലായി ബ്രിട്ടണ്‍ അവതരിപ്പിച്ചത്. ജറുസലം അന്താരാഷ്ട്ര മേഖലയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളെന്ന വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. യു.എസ്. ജനറല്‍ അസംബ്ലിയില്‍ കോസ്റ്ററീക്ക എന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തിന്റെ പ്രതിനിധിക്ക് കൈക്കൂലി കൊടുത്തുകൊണ്ടാണ് ഇസ്രായേലിന്റെ ജനനത്തിന് കളമൊരുക്കിയത്. അധര്‍മ്മത്തിലൂടെ സൃഷ്ടിക്കപ്പെട്ട ജാര സന്തതി.!
     42 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളാണ്. 17 ലക്ഷം പേര്‍ ജോര്‍ദ്ദാനില്‍ മാത്രമായുണ്ട്. ലബനോണിലും സിറിയയിലും 4 ലക്ഷം പേര്‍. ഗാസയിലും വെസ്റ്റ് ബാങ്കിലും ടെന്റുകളില്‍ 16 ലക്ഷത്തിലധികം പേര്‍.
     ഫലസ്തീനില്‍ ജീവിച്ചിരിക്കുന്നവരില്‍; ലോകബാങ്കിന്റെ കണക്കനുസരിച്ച് 20 ലക്ഷം പേര്‍ (63% പേര്‍) ദാരിദ്ര്യരേഖക്ക് താഴെയാണ്. തൊഴിലില്ലായ്മ 60 ശതമാനത്തില്‍ കൂടുതല്‍, ഭക്ഷ്യക്ഷാമം രണ്ടാം ഇന്‍തിഫാദ(ഉണര്‍വ്വ്)ക്ക്  ശേഷം രൂക്ഷമായി. ജലം, വൈദ്യുതി, ആരോഗ്യരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ പരിമിതമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈ ദുര്‍മുഖം ലോക സമൂഹങ്ങളുടെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ സാക്ഷ്യവും കൂടിയാണ്.
     ലോകത്തെ പ്രധാനപ്പെട്ട മൂന്ന് മതവിശ്വാസികളും ഏറെ പുണ്യമായി കരുതുന്ന ഭൂമിയാണത്. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ല മസ്ജിദുല്‍ അഖ്‌സ്വ അവിടെയാണ്. മുഹമ്മദ് നബി (സ)യുടെ രാപ്രയാണവുമായി ബന്ധപ്പെട്ട പള്ളിയാണ് ഖുദ്‌സിലെ 'മസ്ജിദുല്‍ അഖ്‌സ്വ'.
     'വിശാല ഖുദ്‌സ്' എന്ന പദ്ധതിയിലൂടെ മറ്റുള്ളവരുടെ സ്വാധീനം നഷ്ടപ്പെടുത്താനാണ് യഹൂദികള്‍ ശ്രമിക്കുന്നത്. 1967ല്‍ ഖുദ്‌സ് നഗരത്തിന്റെ വിസ്തൃതി 6 ചതുരശ്ര കി.മി. മാത്രമായിരുന്നു. 1990 ആയപ്പോഴേക്കും 23 ച.കി.മീ. ആയി അത് വികസിച്ചു. 480 ച.കി.മീ. ആയി വികസിപ്പിക്കാനാണ് അവരുടെ പദ്ധതി. ഖുദ്‌സിന്റെ ഏതെങ്കിലും ഭാഗം അറബികള്‍ക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗവും കൊട്ടിയടക്കാനാണ് അവര്‍ ഖുദ്‌സ് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി ഖുദ്‌സിനെ വലയം ചെയ്ത് 11 ജനവാസ കേന്ദ്രങ്ങള്‍ അവര്‍ സ്ഥാപിച്ചു. 1,90,000 യഹൂദികള്‍ അവിടെ താമസിക്കുന്നു. ഖുദ്‌സിനെ അറബി - ഇസ്‌ലാമിക പരിസരത്ത് നിന്നും വിച്ഛേദിക്കാന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ 17 ആക്കി മാറ്റാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നു. ഖുദ്‌സിലെ ജനസംഖ്യ 6,50,000 ആണിപ്പോള്‍. 4,50,000 ത്തോളം ജൂതന്മാരാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് 100 ശതമാനം മുസ്‌ലിംകളുണ്ടായിരുന്ന പ്രദേശമാണിത് എന്ന് ചേര്‍ത്ത് വായിക്കുക. 
നരസിംഹ റാവുവിലൂടെയാണ് ഇസ്രായേല്‍ ഇന്ത്യയിലെത്തുന്നത്. അതിന് മുമ്പ് വി.പി.സിംഗ് മന്ത്രിസഭയില്‍ വാജ്‌പൈ വിദേശകാര്യ മന്ത്രിയായിരിക്കെ ഇസ്രായേലിന്റെ എന്നത്തേയും യുദ്ധ പ്രഭു മോശെ ദയാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പിന്നീട് വാജ്‌പൈ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതോടെ ഇസ്രായേല്‍ ഇന്ത്യയുടെ സകല നാഡിഞരമ്പുകളിലും സ്വാധീനം നേടി. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാറുകളള്‍ ഇസ്രായേലിനോടുള്ള സമീപനം മൃതുവായിരുന്നില്ല.
     നെഹ്‌റുവിന്റെ വേദേശ നയം നിരുത്താന്‍ യാതൊരു ന്യായീകരണവും ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. എന്നും ഈ രാഷ്ട്രം അധര്‍മ്മത്തിന്റെ അച്ചുതണ്ടായി നിലകൊണ്ടു. ഇന്ത്യയില്‍ ഇസ്രായേലുമായുള്ള കൂടുതല്‍ ബന്ധം സ്ഥാപിച്ച പാര്‍ട്ടികളില്‍ രണ്ടാം സ്ഥാനം സി.പി.എം.നും, കൂടുതല്‍ ഇടപെടാനവസരം കൊടുത്ത സംസ്ഥാനം പശ്ചിമ ബംഗാളുമാണ്. കമ്യൂണിസ്റ്റ് ചൈനയും, ഹങ്കറിയും, റഷ്യയും ഇസ്രായേലിന്റെ സംരക്ഷകരായി അമേരിക്കക്കൊപ്പം നിലകൊണ്ടുപോന്നു. ഇപ്പോഴും ചൈനയും, റഷ്യയും ഇസ്രായേലിന്റെ നടപടികള്‍ക്ക് അനുകൂല നിലപാടാണ് അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര നീക്കങ്ങളില്‍ നടത്തി വരുന്നത്.
     വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങളില്‍പ്പെട്ട ചൈനയും, റഷ്യയും ഇസ്രായേലിനെതിരില്‍ അന്തര്‍ദേശീയ രംഗത്ത് സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചു നോക്കണം. അറബികളോടും, വിശിഷ്യാ ഫലസ്തീനികളോടും ഇന്ത്യ കാണിച്ച നീതിയുടെ സമീപനങ്ങള്‍ ഒരു ഘട്ടത്തിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ തന്നെ വെസ്റ്റ് ബംഗാളിലെ പ്രധാന മുതല്‍മുടക്ക് രാഷ്ട്രവും പങ്കാളിത്ത രാഷ്ട്രവും ഇസ്രായേലും അവിടുത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ്.
      ഇസ്രായേലിന്റെ ഐ.ഡി.ബി (ടെലികോം) മോണ്ടീസിസ്സര്‍ (റിയല്‍ എസ്റ്റേറ്റ്) ഇ.എം.ഐ. (ആരോഗ്യം) എന്നീ കമ്പനികള്‍ക്ക് ബംഗാളില്‍ വന്‍ നിക്ഷേപവും പദ്ധതികളും ഉണ്ട്. ബംഗാളില്‍ ഏറ്റവുമധികം ധനമിറക്കുന്ന രാഷ്ട്രമാണ് ഇസ്രായേല്‍. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നിരവധി ഇസ്രായേല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2004ല്‍ത്തന്നെ ബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേലുമായി സാമ്പത്തിക ഉടമ്പടികള്‍ക്ക് തയ്യാറായിട്ടുണ്ട്. 2004ലെ ഫിലിം ഫെസ്റ്റിവലില്‍ സംബന്ധിക്കാന്‍ കൊല്‍ക്കത്തിയെത്തിയ ഇന്ത്യയിലെ ഇസ്രായേല്‍ അമ്പാസഡര്‍ ഡേവിഡ് ഡാനിയേല്‍ ആണ് ബംഗാളുമായി വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച വിവരം പ്രസ്താവിച്ചത്.
     സ്റ്റീല്‍, ഇരുമ്പ്, പ്ലാസ്റ്റിക്, ഭക്ഷ്യോല്‍പാദനങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങിയ മേഖലകളിലും ടെലികോം, പേപ്പര്‍, ഇന്‍ഷൂറന്‍സ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും ജൂത രാഷ്ട്ര പങ്കാളിത്തം ബംഗാളില്‍ വേരോടിയിട്ടുണ്ട്. ഇസ്രായേലുമായി ഇത്ര ആഴത്തില്‍ ബന്ധമുള്ള മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. നരേന്ദ്ര മോഡിയുടെ ഗുജറാത്ത്‌പോലും ഇസ്രായേലിന്റെ വന്‍ ചങ്ങാത്ത സംസ്ഥാനമല്ല. ബി.ജെ.പി. നേതാക്കള്‍ക്കും, കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഇസ്രായേല്‍ ഭരണകൂടങ്ങളുമായും, കുത്തക കമ്പനികളുമായും ഉലയാത്ത സുദൃഡബന്ധം നിലവിലുണ്ട്. ബില്യണ്‍ കണക്കിന് ഡോളര്‍ മുതല്‍മുടക്കി ബംഗാളില്‍ റോഡ്, കുടിവെള്ളം തുടങ്ങിയ മേഖലകളിലും ഇടപെടാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നു. 'പരിപ്പ് വടയും കട്ടന്‍ചായയും' ഇപേക്ഷിച്ചു 'കശുവണ്ടിയും പെപ്‌സിയും' സ്വീകരിച്ചു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സാമ്രാജ്യത്വ ശക്തികളേയും കോര്‍പറേറ്റ് മുതലാളിമാരേയും തേടി നെട്ടോട്ടത്തിലാണ്. ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന് വേണ്ടി നന്ദിഗ്രാമിലെ കര്‍ഷകരെ അടിച്ചോടിക്കാനും വെടിവെച്ച് കൊല്ലാനും തയ്യാറായവര്‍ ലോകഗുണ്ടാസംഘമായ അമേരിക്ക-ഇസ്‌റായേല്‍ സംഘത്തെ കടല്‍ കടത്തികൊണ്ട് വരികയാണ്.
2003 ന് ശേഷം മാത്രം നിരവധി തവണ ഇസ്രായേല്‍ ഗാസയില്‍ മനുഷ്യത്വ രഹിതമായി ഇടപെട്ടിട്ടുണ്ട്. ആഗസ്റ്റ് 21ന് ഹമാസ് നേതാവ് അബൂ ശിനാബിനെ ഗാസയില്‍ മിസൈലയച്ച് ഇസ്രായേല്‍ വധിച്ചു. 23ന് ഗാസയിലെ ആശുപത്രി ആക്രമിച്ചു. 28നും ആക്രമണം നടത്തി. അന്നുതന്നെ ഗാസ ഇസ്രായേല്‍ അധീനപ്പെടുത്തുമെന്ന് സൈനിക നായകന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 2ന് വീണ്ടും ആക്രമണം നടത്തി. 27 ന് ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ ഗാസയില്‍ വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തി. 2004 ജനുവരി 22നും, 28,29നും മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ നടത്തി. നിരവധി മരണങ്ങളുണ്ടായി. ഫെബ്രുവരി 28, മാര്‍ച്ച് 2,7, ഏപ്രില്‍ 5, 19, മെയ് 11, ഓഗസ്റ്റ് 3,10,25, സെപ്റ്റംബര്‍ 7, 29, ഒക്‌ടോബര്‍ 1,5,12, 2012 നവംബര്‍ 18-21 തിയ്യതികളിലും  ഇസ്രായേല്‍ സൈന്യം ഗാസയില്‍ മൃഗീയാക്രമണങ്ങള്‍ നടത്തി നിരപരാധികളായ നൂറിലധികം പേരെ വധിച്ചു. രോഗികളേയും, കുട്ടികളെയും കൊലപ്പെടുത്തി.
അധിനിവേശ ജൂത കുടിയേറ്റ മേഖലകളും, ഫലസ്തീനികള്‍ താമസിക്കുന്ന സ്ഥലവും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതിന് 720 കി.മീ. നീളത്തില്‍ മതില്‍ കെട്ടിയിട്ടുണ്ട്. ഈ മതിലുകള്‍ തങ്ങള്‍ പൊളിക്കുമെന്ന് ഇസ്രായേല്‍ പരസ്യ പ്രസ്താവന നടത്തിയത് ഒരു തവണയല്ല. ജീവനും കൊണ്ട് ഭയപ്പാടോടെ കഴിയുന്ന ഫലസ്തീനികള്‍ തൊട്ടപ്പുറത്ത് 1 കി.മീ. അകലെയുള്ള ആശുപത്രിയിലെത്താന്‍ 720 കി.മീ. സഞ്ചരിക്കേണ്ടി വരുന്ന ദയനീയത പ്രമുഖ കോളമിസ്റ്റ് 'പ്രഫുല്‍ ബിദ്വായി'യെ ആശ്ചര്യപ്പെടുത്തി.
     'പരിഷ്‌കൃത സമൂഹം എന്നും; വിദ്യാഭ്യാസ പുരോഗതിയും, ജനാധിപത്യ ബോധവും വളര്‍ന്നു എന്നും അവകാശപ്പെടുന്ന ഈ നൂറ്റാണ്ടിലും മതത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ ഒരു ജനവിഭാഗം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് പരിഹാരമില്ലാത്തത് ആശ്ചര്യകരം തന്നെ'.! വേട്ടക്കാര്‍ക്കൊപ്പം അണിചേര്‍ന്ന് വേട്ടയാടപ്പെട്ടവന് ഉപദേശം നല്‍കുന്ന കാടന്‍ നീതി ശാസ്ത്രമാണ് അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് നാം കേള്‍ക്കുന്നത്.

22 comments:

  1. പഴയ കാല മുസ്ലീം ക്രിസ്ത്യന്‍ ഭരണാധികാരികളുടെ സ്വഭാവം ആണ് ഇസ്രയേലിന്‍. അന്ന് ഭരണാധികാരികള്‍ മതം പ്രചരിപ്പിക്കാന്‍ ആളുകളെ കൊന്നു ഇന്ന് ഇസ്രയേല് തട്ടി എടുത്ത സ്ഥലം ആണെങ്കിലും‍ പോകാന്‍ വേറൊരിടം ഇല്ലാതെ നിലനില്‍പ്പിനു വേണ്ടി യുദ്ധം ചെയ്യുന്നു.

    പലസ്തീനികള്‍ മുഴുവന്‍ ജൂത മതം സ്വീകരിച്ചു ഇസ്രായേലിന്റെ കൂടെ നിന്നാല്‍ പ്രശ്നം അവസാനിക്കുമോ? അവരുടെ ജീവിത നിലവാരം ഉയരുകയും സമാധാനം ഉണ്ടാവുകയും ചെയ്യുമോ?

    ReplyDelete
  2. മത പ്രചാരണാര്‍ത്ഥം വധങ്ങള്‍ നടന്നു എന്നത് സാങ്കല്‍പിക കഥ. ഏതെങ്കിലും ഭരണാധികാരി രാഷ്ട്രീയ ലക്ഷത്തിന് വേണ്ടി മതം ഉപയോഗിച്ചെങ്കില്‍ മതം നിരപരാധി. മസില്‍ പവര്‍ മാനിച്ചു മതം മാറി കൂടെ നില്‍ക്കാന്‍ ഉപദേശിക്കുന്നതിലെ കുടിലതയും, അനീതിയും അനിഷേധ്യം.
    ലോക സമൂഹങ്ങള്‍ക്ക് നീതി ബോധമുണ്ടാവലാണ് പരിഹാര മാര്‍ഗ്ഗം അക്രമിയെ തളക്കാന്‍ നടത്തുന്ന ഏത് നീക്കവും ധര്‍മ്മയുദ്ധമാണ്. ഗുരുക്ഷേത്രയുദ്ധം മറ്റൊരു സന്ദേശമല്ല ഉയര്‍ത്തുന്നത്.

    ReplyDelete
  3. @മത പ്രചാരണാര്‍ത്ഥം വധങ്ങള്‍ നടന്നു എന്നത് സാങ്കല്‍പിക കഥ.

    ഞാന്‍ ചിരിച്ചു... ഹ ഹ ഹാ.... നമ്മുടെ മലബാറിലെ ചരിത്രം മാത്രം പരിശോദിച്ചാല്‍ മതിയല്ലോ?

    http://www.voiceofdharma.org/books/tipu/ch04.htm


    @'പരിഷ്‌കൃത സമൂഹം എന്നും; വിദ്യാഭ്യാസ പുരോഗതിയും, ജനാധിപത്യ ബോധവും വളര്‍ന്നു എന്നും അവകാശപ്പെടുന്ന ഈ നൂറ്റാണ്ടിലും മതത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ ഒരു ജനവിഭാഗം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് പരിഹാരമില്ലാത്തത് ആശ്ചര്യകരം തന്നെ'.!

    ഈ വാക്കുകള്‍ താങ്കളുടെ പോസ്റ്റിലെ അവസാന പാരഗ്രാഫില്‍ ഉള്ളത് അല്ലെ? ഇതില്‍ താങ്കള്‍ പറയുന്നത് രണ്ടു കാര്യങ്ങള്‍ അല്ലെ? ഒന്ന് മതം, രണ്ടു പ്രദേശം. ലോക സമൂഹത്തിനു നീതി ബോധം ഉണ്ടായാല്‍ ഇത് രണ്ടും ഇല്ലാതെ ആകുമോ? ഇല്ല. അതുകൊണ്ട് പ്രശ്നം താങ്കള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ആണെങ്കില്‍, അതിനുള്ള പോംവഴി ആണ് ഒന്നുകില്‍ ഇസ്രയെലുകാര്‍ ഇസ്ലാം സ്വീകരിച്ചു പലസ്തീന്‍ കാരെ പോലെ ആകുക എന്നിട്ട് ഒരേ പ്രദേശത്തില്‍ വസിക്കുക. അല്ലെങ്കില്‍ പലസ്തീന്‍കാര്‍ ജൂത മതം സ്വീകരിച്ചു ഇസ്രായേലിന്റെ കൂടെ നില്‍ക്കുക. മതം എപ്പോഴും പ്രശ്നം തന്നെ.


    ReplyDelete
  4. സങ്കീര്‍ണ്ണമായൊരു പ്രശ്നം

    ഒരു രക്ഷകന്‍ എവിടെ നിന്ന് ഉദിക്കുമോ??

    ReplyDelete
  5. മലബാറില്‍ മതങ്ങളുടെ പേരില്‍ വധങ്ങള്‍ നടന്നു എന്ന ചരിത്രം ബ്രിട്ടീഷുകാര്‍ അവര്‍ക്ക് വേണ്ടി നൈതതാണ്.
    മതം വിശ്വസിക്കേണ്ടത് മനസ് കൊണ്ടാണ്. പ്രലോപന-പ്രകോപനങ്ങള്‍ക്കതില്‍ ഒട്ടും ഇടമില്ല. അത്തരം വിശ്വാസങ്ങള്‍ വിശ്വാസമായി ഇസ്‌ലാം അംഗീകരിക്കുന്നുമില്ല. കപട വിശ്വാസമെന്ന തലത്തിലത് കാണുന്നു. മലബാറില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്നിടയില്‍ ഉണ്ടായെന്ന് പറയുന്ന വക്രീകരിച്ച ഒറ്റപ്പെട്ട സംഭവങ്ങള്‍ വായിച്ചു വിശ്വസിച്ചു ചിരിക്കുന്നവര്‍ ഉണ്ടെന്നത് ഒരു സത്യമാണ്. അത്‌കൊണ്ട് അതൊരു സത്യമാവുന്നതെങ്ങനെ.
    കുഴപ്പമുള്ള സ്ഥലങ്ങളിലെല്ലാം മസില്‍ പവറുള്ളവരെ അധാര്‍മികമായി അംഗീകരിച്ചു കീഴടങ്ങണമെന്ന പക്ഷം രണ്ടാം നൂറ്റാണ്ടിന്റെ വിചാരമായേ കാണാനാവൂ.

    ReplyDelete
    Replies
    1. ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു പലരും കരുതുന്നു. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു. മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. ടിപ്പു കൂർഗിലെ രാജ്യകുമാരിയെ തട്ടിക്കൊണ്ട് പോയി തന്റെ ഭാര്യയാക്കി. പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു. ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി. തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിക്കാൻ ശ്രദ്ധിച്ചു. തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്. 1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമാകത്തക്ക വിധത്തിൽ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[6]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നുണ്ട്. 2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്

      Delete
    2. ടിപ്പു സുല്‍ത്താന്‍ സ്വപ്നങ്ങളും ബലിയും
      ഗിരീഷ് കര്‍ണാടിന്റെ രചന. അവതാരിക ശ്രദ്ധിക്കുക
      ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയിലുണ്ടായ ഏറ്റവും ധീരോജ്ജ്വലമായ കലാപം നയിച്ച ടുപ്പുസുല്‍ത്താനെക്കുറിച്ചുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍-ഗവേഷണ പഠനങ്ങള്‍, കവിത, നാടകം, നോവല്‍-ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ, ഇന്ത്യന്‍ ഭാഷകളിലേതിക്കാള്‍ അധികം കൃതികള്‍ വിദേശ ഭാഷകളിലാണുണ്ടാവുന്നത്. ലോകചരിത്രത്തിലെ ഒരു വിസ്മയമായി മാറിയ ടിപ്പുസുല്‍ത്താന്‍ എന്ന ദുരന്തനായകനെ മതഭ്രാന്തനായി ചിത്രീകരിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സര്‍ദാര്‍ കെ.എം.പണിക്കരെപ്പോലുള്ള കേരളചരിത്ര പണ്ഡിതന്മാരില്‍ തന്നെയാണ് തുടങ്ങുന്നത്. അതിപ്പോഴും പലമട്ടില്‍ തുടരുന്നുമുണ്ട്. ബ്രിട്ടീഷുകാരുടെ രാഷ്ട്രിയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കെട്ടിച്ചമയ്ക്കപ്പെട്ട വ്യാജചരിത്രത്തെ പിന്‍പറ്റിയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍, പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ട ഫ്രഞ്ച് രേഖകളുടെയും മറ്റും കണ്ടെത്തലോടെ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കേരളത്തില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുവാനാണ് കണിശമായ വര്‍ഗീയ താല്‍പ്പര്യങ്ങളുള്ള എഴുത്തുകാരും ചരിത്രപണ്ഡിതന്മാരും ഉത്സാഹിക്കുന്നത്. ഈ പാശ്ചാത്തലത്തില്‍, വ്യത്യസ്ത വീക്ഷണ കോണുകളില്‍നിന്ന് ടിപ്പുവിന്റെ ജീവിതത്തെയും കലാപത്തെയും നോക്കിക്കാണുന്ന കൃതികള്‍ക്ക് പ്രാധന്യമുണ്ട്. ഗിരീഷ് കര്‍ണാടിന്റെ ഈ നാടകത്തിന്റെയും പ്രസക്തി അതാണ്. കന്നട നാടക കൃത്തായ എച്ച്.എസ്. ശിവപ്പയുടെ ടിപ്പുസുല്‍ത്താന്‍ എന്ന നാടകം നേരത്തെതന്നെ മാതൃഭൂമി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഈ കൃതി സാദ്ധ്യമാക്കിയ ഗിരീഷ് കര്‍ണാടിനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിനും വിവര്‍ത്തകനായ സഹപ്രവര്‍ത്തകന്‍ ഹരിലാലിനും നന്ദി.
      മാതൃഭൂമി ബുക്‌സ് ഒ.കെ.ജോണി
      2 ഡിസംബര്‍ 2006
      ടിപ്പുവിന്റെ സ്വപ്നങ്ങള്‍
      ഈ നാടകം കോളോണിയല്‍ കാഴ്ചപ്പാടുകളില്‍ നിന്നും ടിപ്പുവനെ വിമുക്തനാക്കുന്നു. ചരിത്രത്തിന്റെ വ്യത്യസ്തമായ വീക്ഷണകോണില്‍ പ്രകടമാവുന്ന ടിപ്പുവിന്റെ വ്യക്തിത്വത്തിന്റെ ഈ ദിശാവ്യതിയാനം സ്വതന്ത്ര ഇന്ത്യയുടെ കാഴ്ചപ്പാടുകൂടിയാണ്. എല്ലാത്തിലും ഉപരി, സമഗ്രമായ അര്‍ത്ഥത്തില്‍, അറിയാത്ത ചരിത്രത്തിന്റെ ഒരു വീണ്ടെടുക്കല്‍ കൂടിയാണ് ഈ നാടകം. അതാകട്ടെ ഹൃദയത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതു. അതിനാല്‍ ഈ നാടകം ഒരുക്കലും ഒരു പരാജയമാവുകയില്ല.
      എലിസബത്ത് റോയ്
      ദ ഹിന്ദു
      ആമുഖം

      Delete
    3. 1996ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ അമ്പതാം വാര്‍ഷികം ആഘോഷീക്കുന്നതിന്റെ ഭാഗമായി ഒരു റോഡിയോ നാടകം എഴുതാന്‍ ബി.ബി.സി എന്നെ ചുമതലപ്പെടുത്തി. ഇന്ത്യാ ബ്രിട്ടീഷ് ബന്ധത്തിന്റെ ഏതെങ്കിലുമൊരു തലത്തെ ആസ്പദമാക്കിയുള്ളതാവണം കഥാതന്തു എന്നത് വ്യക്തമായിരുന്നു. മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ടിപ്പുസുല്‍ത്താനായിരുന്നു. ആധുനിക ഇന്ത്യ കണ്ട രാഷ്ട്രീയ ഉദ്ബുദ്ധതയുള്ള വ്യക്തികളില്‍ ഒരാള്‍, സര്‍വ്വോപരി ദുരന്തനായകനും. അതുല്യനായ ഈ യോദ്ധാവ് ഗോപ്യമായി സൂക്ഷിച്ചിരുന്ന സ്വപ്നങ്ങളുടെ രേഖകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത്. പരേതനായ എ.കെ. രാമാനുജമായിരുന്നു.
      നാടകകൃത്തുക്കളെ ടിപ്പു എന്നും ആകര്‍ഷിച്ചിട്ടുണ്ട്. 1791ല്‍ തന്നെ ലണ്ടനിലെ കവന്റ് ഗാര്‍ഡനില്‍ 'ടിപ്പു സാഹേബ് അഥവാ ബ്രിട്ടീഷ് വേലര്‍ ഇന്‍ ഇന്ത്യ' എന്ന നാടകം അരങ്ങേറുകയുണ്ടായി. അതിന് ചുവടുപിടിച്ച് അനേകം ദൃശ്യശബളമായ രംഗാവിഷ്‌കാരങ്ങളും നടന്നു. കര്‍ണ്ണാടകയില്‍ നാടോടിപ്പാടുകളിലെ വീരനായകരില്‍ എന്നും ടിപ്പുവുമുണ്ടായിരുന്നു. ടിപ്പുവിന്റെ ജീവിതത്തെ ആസ്പദമായിക്കുള്ള മൂന്നോളം കന്നട നാടകാവിഷ്‌കാരങ്ങള്‍ ഇക്കാലയളവില്‍ ഞാന്‍തന്നെ കണ്ടിട്ടുണ്ട്. ഗ്രാമീണ കലാകാരന്മാരുടെ നാടോടി നാട്യസംഘങ്ങളായിരുന്നു അവയില്‍ രണ്ടെണ്ണവും അവതരിപ്പിച്ചത്.
      1997, ആഗസ്റ്റ് 15ന് ബി.ബി.സി ഈ റോഡിയോ നാടകം പ്രക്ഷേപണം ചെയ്തു. താരാ ആര്‍ട്‌സിലെ ജതീന്ദര്‍ വര്‍മ്മയായിരുന്നു സംവിധായകന്‍. ടിപ്പുസുല്‍ത്താന് ശബ്ദം നല്‍കിയത് സയ്യിദ് ജഫ്രി ആയിരുന്നു. 1999 മെയില്‍, ടിപ്പുവിന്റെ ഇരുന്നൂറാം രക്തസാക്ഷിത്വവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ശരത്കാല വസതിയായിരുന്ന ശ്രീരംഗപട്ടണത്തിലെ ദരിയ ദൗലത്തിന്റെ പരിസരത്ത് ഈ നാടകത്തിന്റെ കന്നട രംഗഭാഷ അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. കര്‍ണ്ണാടക നാടക രംഗായന അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് സി.ബാസവലിംഗയ്യയായിരുന്നു. ഹുലുഗപ്പ കട്ടിമണിയാണ് ടിപ്പു സുല്‍ത്താനായി വേദിയിലെത്തിയത്.
      അരങ്ങിലെ ആവിഷ്‌കാരത്തിനായി മുഴുവനും മാറ്റിയെഴുതി തയ്യാറാക്കിയത് ഈ രചന.
      ബാംഗ്ലൂര്‍ ഗിരീഷ് കര്‍ണാട്
      കുറിപ്പ്
      ഈ നാടകം അരങ്ങില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി മുഖംമൂടികള്‍, പ്രത്യേക വെളിച്ച സംവിധാനങ്ങള്‍, അമിതമായ ചമയങ്ങള്‍ എന്നിവ സ്വപ്നരംഗങ്ങളില്‍ ഉപയോഗിക്കരുത്.
      സ്വപ്നങ്ങള്‍ യഥാര്‍ത്ഥമായി ആവിഷ്‌കരിക്കപ്പെടുന്നതും രംഗങ്ങളുടെ ചടുലമായ തുടര്‍ച്ചകളും നാടകത്തിന്റെ മറുക്കത്തിന് അത്യാവശ്യമാണ്. ചടുലത നിലനിര്‍ത്താന്‍ പാശ്ചത്തല രംഗപടങ്ങളുടെ മാറ്റം, വെളിച്ച ക്രമീകരണം എന്നിവകൊണ്ട് സാധിക്കും. അതിനാല്‍ കഥാപാത്രങ്ങളുടെ പരമ്പരാഗതമായ ആഗമന നിഗമനങ്ങള്‍ ഈ രചനയില്‍ കണ്ടെന്നുവരില്ല.
      ///////////////////////////////////////////////////////////
      കെട്ടിചമക്കപ്പെട്ടതും, അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ കോളോണിയന്‍ ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് ഗിരീഷ് കര്‍ണാടിന്റെ നാടകവും വായിച്ചുനോക്കാവുന്നതാണ്. മതസ്വര്‍ദ്ദ വളര്‍ന്നു കാണാനാഗ്രിക്കുന്ന മനസ്സിന്റെ മാലിന്യങ്ങള്‍ നീക്കാത്തിടത്തോളം നേരറിവ് അസാദ്ധ്യമാവും. ബജ്‌റംഗദളും, ആര്‍.എസ്.എസും, വിശ്വ ഹിന്ദുപരിഷത്തും ചിലതാഗ്രിക്കുന്നു. ആ-ചിലതാവട്ടെ സത്യവുമല്ല. ഭാരതീയര്‍ക്ക് ഒട്ടും ആ-ചിലതു ഗുണം ചെയ്യില്ല. ചോരചിന്തി സ്വാതന്ത്ര്യം നേടിത്തന്നവരെ ആദരിക്കുന്നില്ലെങ്കില്‍ അപമാനിക്കാതിരിക്കാനുള്ള ചരിത്രനീതി സുമനസ്സുകള്‍ പ്രദീക്ഷിക്കുന്നുണ്ട്.

      Delete
    4. ടിപ്പു എത്ര വലിയ സുല്‍ത്താന്‍ ആയിരുന്നു അല്ലെങ്കില്‍ അല്ലായിരുന്നു എന്നത് അല്ലല്ലോ നമ്മുടെ ചര്‍ച്ചക്ക് ആധാരം. താങ്കള്‍ പറഞ്ഞു മതം പ്രചരിപ്പിക്കാന്‍ ആക്രമണങ്ങള്‍ നടന്നിട്ടില്ല എന്ന്. പക്ഷെ അത് സത്യത്തിനു നിരക്കാത്തത് ആണ്. ടിപ്പു ഇസ്ലാം ജനങ്ങളില്‍ അടിച്ചു ഏല്‍പ്പിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അങ്ങനെ ഉള്ള അനേകം ഭരണാധികാരികളില്‍ ഒരാള്‍ മാത്രം ആയി ആണ് ഞാന്‍ ടിപ്പുവിനെ ചൂണ്ടി കാണിച്ചത്. അദ്ദേഹം കേരളത്തിലേക്ക് ആക്രമിച്ചു കയറിയത് വേര് ഒരു നേരംപോക്ക് അല്ല എന്ന് ആര്‍ക്കാണ് മനസിലാകാത്തത്. അതിന്റെ ഫലമായി കേരളത്തിലെ പല ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടാനും കൊള്ള അടിക്കപ്പെടാനും കാരണമായോ എന്ന് മാത്രം നോക്കിയാല്‍ മതി. ടിപ്പുവിന്റെ ആക്രമണത്തില്‍ തകര്‍ന്ന എത്രയോ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും നമുക്ക് മുന്‍പില്‍ തുറന്നു കിടപ്പുണ്ട്. മറ്റു മതങ്ങളോട് ആദരവ് ഉണ്ടായിരുന്നു എങ്കില്‍ ടിപ്പു അങ്ങനെ ചെയ്യില്ലായിരുന്നു. മത പ്രചാരണാര്‍ത്ഥം വധങ്ങള്‍ നടന്നു എന്നത് സാങ്കല്‍പിക കഥ അല്ല എന്ന് മാത്രം അന്ഗീകരിക്കുക. അതുകൊണ്ട് നമ്മുടെ വിഷയം ടിപ്പു അല്ല. മതം ആണ് ആളുകള്‍ക്ക് ചാകുവാനും കൊല്ലുവാനും ഉള്ള മതം.

      Delete
    5. മതത്തെ രാഷ്ട്രീയക്കാരും, രാജാക്കളും ഉപയോഗപ്പെടുത്തിയെങ്കില്‍ മതം നിരപരാധി. തൊഴിലാളികളെ, പട്ടിണിയെ അവികിസാതാവസ്ഥയെ ഉപയോഗപ്പെടുത്തി വോട്ട് വാങ്ങുന്ന രാഷ്ട്രീയത്തിന്റെ മറ്റൊരുതലം. 'മതം' ഒരു ഘട്ടത്തിലും ഈ അധര്‍മ്മങ്ങള്‍ക്ക് കാരണമായിട്ടില്ല. ഹൈന്ദവ ദര്‍ശനത്തിന്റെ ഏറ്റവും പുണ്യമേറിയ സൗന്ദര്യം അതിന്റെ സഹിഷ്ണുതയാണ്. എന്നാല്‍ ചിലര്‍ ആ-മതത്തെ ദുരുപയോഗം ചെയ്തു. ഹൈന്ദവ ദര്‍ശനം പ്രതിപട്ടികയിലില്ല. ടിപ്പുവോ, ഹൈദരാലിയോ, മുഹമ്മദ് ഗസ്‌നിയോ, സദ്ദാം ഹുസൈനോ മതത്തിന്റെ പ്രബോധകരല്ല, പ്രചാരകരല്ല. മതനേതാവുമല്ല. അവരിലെ നന്മ തിന്മകള്‍ക്ക് അവര്‍മാത്രം ഉത്തരവാദി.

      Delete
    6. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    7. This comment has been removed by the author.

      Delete
    8. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    9. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    10. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    11. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    12. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
    13. മോനേ മലക്കെ..പി.കെ.ബാലകൃഷ്ണന്‍െറ 'ടിപ്പുസുല്‍ത്താന്‍' വാങ്ങിച്ച് വായിക്കൂ. ഒന്നുകില്‍ ചരിത്രം പഠിക്കുക അല്ളെങ്കില്‍ മിണ്ടാതിരിക്കുക..... കേട്ടത് വിളമ്പുമ്പോള്‍ ചെറുതായെങ്കിലും അന്വേഷിക്കുക

      Delete
  6. ഫലസ്തീന്‍ ജയിക്കട്ടെ.
    ഇസ്രയേല്‍ തുലയട്ടെ!

    ഈ വേര്‍ഡ് വെരി എടുത്ത്കളയൂ ഭായ്.

    ReplyDelete
  7. Great Info Pinangod Sahib....

    ReplyDelete
  8. തുടക്കം വളരെ നല്ലത്,
    ഒടുക്കം ഒരുമാതിരി ചന്ദ്രിക നിലവാരം.:(
    പച്ചനുണയും പച്ചക്ക് വര്‍ഗീയതയും പറയുന്ന ചന്ദ്രിക നിലവാരത്തില്‍ ഉള്ള ഈ ലേഖനം വായിച്ചതില്‍ ലജ്ജിക്കുന്നു.!!!
    സാക്ഷാല്‍ പടചോണ്ടേ പാര്‍ട്ടിയുടെ ലോക പ്രസിടണ്ടാണല്ലോ നമ്മുടെ വിദേശകാര്യ അരമന്ത്രി.പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയും പടച്ചോനില്‍
    വിശ്വാസമില്ലാത്ത കമ്മ്യുണിസ്റ്റ് വെനുസിലന്‍ പ്രസിഡണ്ടും പ്രതികരിച്ചത് മോല്യാര് ഒന്ന് പരിശോധിക്കണം.
    ആയുധകരാര്‍ ഇസ്രായേലുമായി ഒപ്പിടുന്നത് പിണരായിവിജയാനെന്നു വരെ മോല്യാര് പറഞ്ഞേക്കാം ലോകത്ത് എല്ലാരും ചരിത്രമറിയാത്ത പൊട്ട ലീഗുകാര്‍ ആണെന്ന് ധരിക്കരുത്.
    നുണകള്‍ പറഞ്ഞോളൂ..പക്ഷെ ഇമ്മാതിരി പച്ചനുണകള്‍ പറയരുത് പടച്ചോന്‍ ചോദിക്കും.

    ReplyDelete
  9. ചന്ദ്രിക, ചിന്ത, ദേശാഭിമാനി, ചിന്തകള്‍ ഇങ്ങനെയുണ്ടന്നറിവ് നല്ലത് തന്നെ. പാലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിമുഖ നയം സ്വീകരിച്ചവരെ പറഞ്ഞപ്പോള്‍ വഹാബു വല്ലാതെ വിയര്‍ത്തു. ''പച്ചക്കളവെന്ന'' പരിചയകൊണ്ടൊരു സത്യം മൂടി വെക്കാനാവില്ലല്ലോ. അതല്ലേ ചരിത്രത്തിന്റെ പത്രാസ്.

    ReplyDelete