Wednesday 31 October 2012

വിശുദ്ധ ഗ്രന്ഥം ഒരു ഗണിതാത്ഭുതം


     വിശുദ്ധ ഖുര്‍ആന്‍ എക്കാലവും സവിശേഷ ശ്രദ്ധയും ചര്‍ച്ചയും പഠനവും അര്‍ഹിച്ച വേദ ഗ്രന്ഥമാണ്. വിചാരപ്പെടുത്തലുകള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുള്ള ആഖ്യാന ശൈലി എന്നതുകൊണ്ട് മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന നിലക്കും, തള്ളിക്കളയാനാവാത്ത സത്യങ്ങളുടെ സാക്ഷ്യത്വം എന്ന നിലക്കും സത്യാന്വേഷികളെ ഖുര്‍ആന്‍ എക്കാലവും ഹഠാദാകര്‍ഷിച്ചിട്ടുണ്ട്.
     ഖുര്‍ആന്റെ വെളിച്ചമറിഞ്ഞു ദിശയറിഞ്ഞവരാണ് പ്രപഞ്ചത്തിന്റെ വൈവിധ്യ പ്രതിഭാസങ്ങളെ മാനവന്റെ മനനത്തിനും മനഃസുഖത്തിനും സഖവാസത്തിനും പാകപ്പെടുത്തിക്കൊടുത്തത്. വിഭവങ്ങളുടെ പങ്ക്‌വെപ്പ് പോലും നിര്‍ണ്ണയിച്ചു കൊടുത്തത് വിശ്വാസികളാണ്.
വിശുദ്ധ ഖുര്‍ആന്‍ കേവലം പുണ്യംകിട്ടാന്‍ ഉരുവിടുന്ന മന്ത്രങ്ങളല്ല. അത് ജൈവ സമ്പന്നമായ പ്രകൃതി സത്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും കൂടിയാണ്.

Friday 19 October 2012

കാരുണ്യത്തിന്റെ ഗംഗയും, യമുനയും


      കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി തുടങ്ങിയ മഹാകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വാര്‍ത്താ കവറോജ് നന്മകള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടോ? സമൂഹം വെറുക്കുന്ന തിന്മകള്‍ക്ക് പരസ്യം നല്‍കുന്നതിനെക്കാള്‍ നന്മകള്‍ കണ്ടെത്തി പ്രകാശിപ്പിച്ച് നമ്മുടെ മാധ്യമ ധര്‍മ്മം ഉറപ്പുവരുത്തുവാന്‍ മടിക്കേണ്ടതുണ്ടോ?
     സമൂഹസമ്പത്ത് ആദരിക്കുന്നതിന് പകരം സമൂഹ മാലിന്യം നിറഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ടാവും?  നേരുകേടുകള്‍ വളരുന്നത് ആശങ്കപ്പെടുന്നത് സാത്വിക ഭാവ ലക്ഷണം തന്നെ- എന്നാല്‍ നെറികേടുകളെ ബലൂണീകരിച്ച് ഭയപ്പാട് സൃഷ്ടിക്കേണ്ടതില്ല.
കേരളത്തില്‍ ഓരോ വര്‍ഷവും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കുന്ന ചികിത്സാ സഹായങ്ങള്‍, നൂറുകണക്കായ സൗജന്യ ആംബുലന്‍സ് സര്‍വ്വീസുകള്‍, വളരെ സജീവമായ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, രക്തദാനം ഇതിനൊക്കെ അര്‍ഹിക്കുന്നതിന്റെ പാതിപോലും പരിഗണന ലഭിക്കാതെ പോകുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ലക്ഷം ബോട്ടില്‍ രക്തമാവശ്യമാണ്. ഇതത്രയും ദാനമായും അല്ലാതെയും ലഭിക്കുന്നു. ലുക്കേമിയ, സിസേറിയന്‍, അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായിവരുന്ന എല്ലാ തരം ഗ്രൂപ്പ് രക്തങ്ങളും ലഭ്യമാവുന്നു. തീര്‍ത്തും സദുദ്ദേശ്യമായി ലഭിക്കുന്ന ഡയാലിസിസ് സൗകര്യങ്ങളുള്ള ധാരാളം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം സി.എച്ച്. സെന്ററുകള്‍ മികച്ച ഉദാഹരണം.

Friday 12 October 2012

സൈബര്‍ ചുവര്‍


      പലരും പലതും മറച്ചുവെച്ചാണ് പറയാനുള്ളത് പറയുന്നത്.
      ചിലര്‍ പേര് പോലും പറയാന്‍ മടിക്കുന്നു.
      വീക്ഷണ വൈജാത്യങ്ങള്‍ പങ്ക് വെക്കാന്‍
      ഇത്രയധികം സൗകര്യമുള്ള മറ്റൊരിടം ഇല്ല
      ചിലര്‍ക്ക് അന്ധമായ വിരോധമാണന്ന് തോന്നുന്നു. 
      കടുത്ത നിരാശയും. 
      എന്തിനാണത്.
      ഈ ലോകം എത്രവിശാലം
      എല്ലാവര്‍ക്കും നിരവധി വ്യവഹാരങ്ങള്‍ ചെയ്യാനില്ലെ?
      സുകൃതം ലക്ഷ്യമാക്കി കര്‍മ്മത്തിലേര്‍പ്പട്ടാല്‍ ലഭിക്കുന്ന ആനന്ദമല്ലെ യഥാര്‍ത്ഥ ജീവിതം

Sunday 7 October 2012

ചാരക്കേസും പ്രസംഗ കേസും


     ഐ.എസ്.ആര്‍.ഒ.യിലെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തി നമ്പിനാരായണന്‍ ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് നല്‍കിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേരളം മാത്രമല്ല, ഭാരതം മുഴുവന്‍ വന്‍ അമ്പരപ്പ് സൃഷ്ച്ചിരുന്നു. ഈ വിവാദ ചൂടില്‍ പലതും സംഭവിച്ചു.
     കേരള രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.
     ശ്രീ. രമണന്‍ ശ്രീവാസ്തവയെ സ്ഥാനത്ത് നിന് മാറ്റണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. തുടര്‍ന്ന് 18 കോണ്‍ഗ്രസ് സമാജികര്‍ കരുണാകരന്റെ രാജിയാവശ്യം ഉന്നയിച്ചു.
തട്ടില്‍ എസ്റ്റൈറ്റ് കേസ്, രാജന്‍ കേസ്, പാമോയില്‍ കേസ്, ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഇത് നാലിലും ഉള്‍പ്പെട്ട കരുണാകരന്‍ ഒരു തറ രാഷ്ട്രീയക്കാരനായി തരം താഴ്ത്തപ്പെട്ടു. കരുണാകര ചാണക്യസൂത്രത്തില്‍ മരിക്കുവോളം ലീഡര്‍ പരിക്കോടെയെങ്കിലും പിടിച്ചുനിന്നു.

Friday 5 October 2012

തീവ്രവാദികളെ ഉല്‍പാദിപ്പിക്കുന്നവര്‍


     മുസ്‌ലിംകളെ മൊത്തമായി തീവ്രവാദികളാക്കിയെടുക്കാന്‍ ചിലര്‍ വൃതം എടുത്തതായി തോന്നുന്നു. മുസ്‌ലിംകളെ നുള്ളിനോവിക്കാനവര്‍ക്ക് എന്തെന്നില്ലാത്ത ആനന്ദ വിനോദമാവുകയാണ്. ഇന്ത്യയും, ദേശീയതയും സഹിഷ്ണുതയും ചിലര്‍കുത്തകയാക്കാനാണ് ശ്രമിച്ചുകാണുന്നത്.
ഇയ്യിടെ എനിക്കുണ്ടായ ഒരനുഭവം ബയോമെട്രിക് കാര്‍ഡിന് ഫോട്ടോ എടുക്കുന്നതിന് അറിയിപ്പ് കിട്ടിയതനുസരിച്ച് ഞാന്‍ ഹാജരായി. മതിയായ എല്ലാ രേഖയും നല്‍കി ''സന്ദീപ്'' എന്ന ചെറുപ്പക്കാരന്റെ കനത്ത ശാസന. തൊപ്പി ഊരണം.
     പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ സകല രേഖയിലും തൊപ്പിവെച്ചിട്ടുണ്ടെന്നും തൊപ്പി ധരിച്ച് ഫോട്ടോ എടുക്കണമെന്നുമുള്ള എന്റെ ആവശ്യം സന്ദീപിന് സഹിക്കാനാവുന്നില്ല. ഇത് ഞങ്ങളുടെ നിയമമാണെന്നായി സന്ദീപ്. എങ്കില്‍ എഴുതി തരണമെന്നും തൊപ്പി ഊരി ഫോട്ടോ എടുത്ത് കാര്‍ഡുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നുമായി ഞാന്‍. അല്‍പസ്വല്‍പം സംസാരമായപ്പോള്‍ കൂടെയുള്ള ചെറുപ്പക്കാര്‍ വന്നു എന്നാന്‍ തൊപ്പിധരിച്ചു ഫോട്ടോ എടുക്കാനുത്തരവായി.

Wednesday 3 October 2012

വിജ്ഞാന ഗോപുരം


   
 പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പരിസരങ്ങളില്‍ വായിച്ചറിഞ്ഞ മഹാപണ്ഡിതരുടെ സാന്നിദ്ധ്യമേറ്റുവാങ്ങിയ അനുഗൃഹീത കേരളം.
മഖ്ദൂമീ പണ്ഡിതരുടെ വിജ്ഞാന വിപ്ലവത്തിന് സാക്ഷിയായ മലയാള മണ്ണ്. 
നിറഞ്ഞൊഴുകിയ ഇല്‍മിന്റെ അലകള്‍ തീര്‍ത്ത കേരം നിറഞ്ഞ കേരള നാട്...