Friday 19 October 2012

കാരുണ്യത്തിന്റെ ഗംഗയും, യമുനയും


      കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി തുടങ്ങിയ മഹാകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വാര്‍ത്താ കവറോജ് നന്മകള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടോ? സമൂഹം വെറുക്കുന്ന തിന്മകള്‍ക്ക് പരസ്യം നല്‍കുന്നതിനെക്കാള്‍ നന്മകള്‍ കണ്ടെത്തി പ്രകാശിപ്പിച്ച് നമ്മുടെ മാധ്യമ ധര്‍മ്മം ഉറപ്പുവരുത്തുവാന്‍ മടിക്കേണ്ടതുണ്ടോ?
     സമൂഹസമ്പത്ത് ആദരിക്കുന്നതിന് പകരം സമൂഹ മാലിന്യം നിറഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ടാവും?  നേരുകേടുകള്‍ വളരുന്നത് ആശങ്കപ്പെടുന്നത് സാത്വിക ഭാവ ലക്ഷണം തന്നെ- എന്നാല്‍ നെറികേടുകളെ ബലൂണീകരിച്ച് ഭയപ്പാട് സൃഷ്ടിക്കേണ്ടതില്ല.
കേരളത്തില്‍ ഓരോ വര്‍ഷവും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കുന്ന ചികിത്സാ സഹായങ്ങള്‍, നൂറുകണക്കായ സൗജന്യ ആംബുലന്‍സ് സര്‍വ്വീസുകള്‍, വളരെ സജീവമായ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, രക്തദാനം ഇതിനൊക്കെ അര്‍ഹിക്കുന്നതിന്റെ പാതിപോലും പരിഗണന ലഭിക്കാതെ പോകുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ലക്ഷം ബോട്ടില്‍ രക്തമാവശ്യമാണ്. ഇതത്രയും ദാനമായും അല്ലാതെയും ലഭിക്കുന്നു. ലുക്കേമിയ, സിസേറിയന്‍, അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായിവരുന്ന എല്ലാ തരം ഗ്രൂപ്പ് രക്തങ്ങളും ലഭ്യമാവുന്നു. തീര്‍ത്തും സദുദ്ദേശ്യമായി ലഭിക്കുന്ന ഡയാലിസിസ് സൗകര്യങ്ങളുള്ള ധാരാളം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം സി.എച്ച്. സെന്ററുകള്‍ മികച്ച ഉദാഹരണം.

     റമദാന്‍, പെരുന്നാള്‍ മുതല്‍ ഓണം, വിഷു, കൃസ്തുമസ് തുടങ്ങിയ ആഘോഷ-ആരാധനാ നാളുകളില്‍ നടക്കുന്ന അതിവിപുല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിനീയമാണ്. പിറ്റെ ദിവസം പത്രത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് വരുത്താനാണ് മാധ്യങ്ങള്‍ക്ക് താല്‍പര്യം.
     വിദ്യാഭ്യാസത്തിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകളില്‍ പരിശീലനത്തിന് തയ്യാറുള്ള മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും സഹായം നല്‍കാന്‍ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. മെഡിക്കള്‍, എഞ്ചിനീയറിംഗ് പഠനത്തിനും തൊഴില്‍ നേടുന്നതിനും സഹായമൊരുക്കുന്ന വേദികളും സംഘടനകുളും ധാരാളം.
മൈനോറിറ്റി സ്‌കീം സംബന്ധിച്ച പിരിശീലനങ്ങള്‍, ഗൈഡന്‍സുകള്‍, പി.എസ്.സി.പരീക്ഷാ പരിശീലന സെന്ററുകള്‍, ക്യംപ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ അങ്ങനെ നീളുന്നു സൗജന്യ സേവന മേഖലകള്‍.
      19-10-2012ന് വെള്ളി ഞാന്‍ കേരള ഹജ്ജ് ഹൗസില്‍ പോയിരുന്നു. അവിടെ ഇരുപത് ദിവസം ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരു വലിയ വിഭാഗം സേവകരെ കാണാനിടയായി.സൈറ്റ് പാറാവുകാര്‍ മുതല്‍ നിര്‍ദ്ദേശകര്‍, സഹായികള്‍ അങ്ങനെ നീളുന്ന സേവകര്‍. കാന്റീനില്‍ ഓരോ ദിവസവും ശരാശരി 1000 പേരെങ്കിലും ഭക്ഷണത്തിനെത്തുന്നു. പ്രാതല്‍, ഉച്ചഭക്ഷണം, വൈകിട്ട് ചായ, രാത്രി ഭക്ഷണം. പുറമെ ഹാജിമാര്‍ക്ക് അവരുടെ താമസ സ്ഥലങ്ങളില്‍ ചായയും, ചൂടു വെള്ളവിതരരണവും ഇതെല്ലാം ചെയ്ത് കൊടുക്കുന്ന സേവകര്‍. പതിനെഞ്ച് പാചകക്കാരാണുള്ളത്. മാറിമാറി നൂറ്റി അന്‍പതോളം പേര്‍ ഭക്ഷണ വിതരണം, മാലിന്യ നീക്കം, പാത്രങ്ങള്‍ കഴുകല്‍, വൃത്തിയാക്കല്‍, മൂത്രപ്പുര കഴുകല്‍ തുടങ്ങിയ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായി ചെയ്യുന്നു. ഇവര്‍ കഴിക്കുന്ന ആഹാരത്തിന്റെ വില പോലും അവര്‍ അവിടെ നല്‍കുന്നുണ്ട്. സേവനത്തിന്റെ ഉദാത്ത ഉദാഹരണം ഇവരില്‍ പലരും വലിയ ധനാഢ്യരും ഉദ്യോഗസ്ഥരുമാണെന്നോര്‍ക്കണം.
     കാരുണ പ്രവാചകന്മാരുടെ ഗുണവിശേഷമാണ്. മുഹമ്മദ് നബി (സ)യെ ''കരുണ' യെന്ന് പരിചയപ്പെടുത്തലാണ് വിശുദ്ധ ഖുര്‍ആന്‍ നടത്തിയത്. ഖുര്‍ആന്‍ തുടങ്ങുന്നത് പോലും വിശ്വാസി-അവിശ്വാസി ഭേദമന്യേ കരുണ ചെയ്യുന്ന ദൈവം എന്ന പദം കൊണ്ടാണ്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാണെങ്ങും. ഓരോ ഗ്രാമത്തിലും ഇത് ഭംഗിയായി നടക്കുന്നുണ്ട്. ആയിരക്കണക്കായ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നതിന് വിവിധ സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇതിനകം സാധിച്ചിട്ടുണ്ട്. പല അനാഥാലയങ്ങളും അവിടെ പഠിച്ചു പുറത്തിറങ്ങുന്ന പെണ്‍കുട്ടികളുടെ വിവാഹവും പുനരധിവാസവും ഏറ്റെടുക്കുന്നു. കേരള ചരിത്രത്തില്‍ അത്യപൂര്‍വ്വ ഉദാഹരണമായ മലപ്പുറം ജില്ലയിലെ ബൈത്തുല്‍ റഹ്മ പദ്ദതിക്ക് വേണ്ട വിധം മാധ്യമ പിരിഗണന ലഭിക്കാതെ പോയത് എന്ത് കൊണ്ടാവാം.
     ഒരു കിഡ്‌നി പറിച്ച് തന്റെ സഹോദരന് ദാനം ചെയ്യുന്നവര്‍, തന്റെ ജീവ രക്തം ഊറ്റിയെടുത്ത് സഹോദരന് നല്‍കുന്നവര്‍ അങ്ങനെ മഹത്തായ എത്രയെത്ര നന്മകള്‍- ജാതി മത മതിലുകള്‍ ഒട്ടും ഇല്ലാതെ ഇക്കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി മഹല്ലുകളില്‍ പലിശ രഹിത പദ്ദതി പ്രവര്‍ത്തിക്കുന്നു. രേഗികള്‍ക്കും അശണര്‍ക്കും മാസാന്ത പെന്‍ഷന്‍ നല്‍കുന്ന മഹല്ല് ജമാഅത്തുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഗ്ഗീയതയും, വിഭാഗീതയയും, കടുത്ത ക്രമിനല്‍ സംഭവങ്ങളും തേടിപ്പിടിച്ചു തേച്ചു മിനുക്കി സമൂഹ സംമ്പത്ത് വെട്ടിമുറിക്കാന്‍ പാകത്തില്‍ മൂര്‍ച്ച വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വേദനിപ്പിക്കുന്നതാണ്. നമ്മുടെ ഗ്രാമങ്ങളില്‍ ഏറ്റവുമധികം ഉള്ളത് കരുണയാണ്. രേഗികളെ സംരക്ഷിക്കുന്ന കൂട്ടങ്ങള്‍, ശുശ്രൂക്കിന്ന സംഘങ്ങള്‍. ലോകത്ത് നൂറ് കോടി പട്ടിണിപ്പാവങ്ങളുണ്ടെത്രെ? ആ നൂറില്‍ ഒരാള്‍ പോലും നമ്മുടെ ഗ്രാമത്തില്‍ പാര്‍ക്കുന്നില്ലെന്ന് മലയാളിക്ക് അഭിമാന പൂര്‍വ്വം പറയാന്‍കിഴിയില്ലേ? എത്ര മനോഹരമായ മാനവീകത.  ഈ സൗന്ദര്യം കെടുത്തിക്കളയുന്ന നീക്കങ്ങളാണ് തടയേണ്ടത്. നന്മകളും, നേരുകളും നാള്‍ക്കുനാള്‍ വളരണം. നന്മകള്‍ മനസ്സില്‍ താലോലിച്ച മഹാന്മാര്‍ ഇട്ടേച്ചുപോയ ജീവിത ശീലങ്ങള്‍ പകര്‍ത്തി ജനപഥങ്ങള്‍ക്ക് കരുണയുടെ ചിറക് താഴ്ത്താനായാല്‍ നമ്മുടെ ജന്മവും ലക്ഷ്യം കണ്ടു. മനുഷ്യരോട് കരുണകാണിക്കാത്തവന് ദൈവത്തിന്റെ കരുണയില്ലെന്ന പ്രവാചക വചനം നമ്മെ പ്രചോദിതരാകട്ടെ- സര്‍വ്വീസുകള്‍ വില്‍ക്കപ്പെടാനുള്ളതല്ല വിതരണം ചെയ്യാനുള്ളതാണ്.
*****

7 comments:

  1. കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി തുടങ്ങിയ മഹാകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വാര്‍ത്താ കവറോജ് നന്മകള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടോ? സമൂഹം വെറുക്കുന്ന തിന്മകള്‍ക്ക് പരസ്യം നല്‍കുന്നതിനെക്കാള്‍ നന്മകള്‍ കണ്ടെത്തി പ്രകാശിപ്പിച്ച് നമ്മുടെ മാധ്യമ ധര്‍മ്മം ഉറപ്പുവരുത്തുവാന്‍ മടിക്കേണ്ടതുണ്ടോ?

    എന്നും പത്രങ്ങളും ചാനലുകളും കാണുമ്പോള്‍ എന്റെയുള്ളിലും ഉണര്‍ന്ന് വരുന്ന ഒരു ചിന്തയാണിത്. പല രാജ്യങ്ങളിലെ പത്രങ്ങള്‍ വായിക്കുന്ന ഒരാളെന്ന നിലയില്‍ ഇത്രത്തോളം നെഗറ്റിവ് വാര്‍ത്തകള്‍ കൊടുക്കുന്ന ഒരു സമൂഹം ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ മാത്രമേയുള്ളുവെന്നാണെന്റെ വിലയിരുത്തല്‍

    ReplyDelete
  2. മുതലാളിമാര്‍ മാധ്യമ പ്രസ്ഥാനങ്ങള്‍ നടത്തുന്നത് നാട് നന്നാക്കാന്‍ ഒന്നും അല്ല. ഒരു നല്ല ബിസിനസ്‌ ആണല്ലോ മാധ്യമം. നല്ല നല്ല കാര്യങ്ങള്‍ വാര്‍ത്ത ആവാത്തത് അത് വായിക്കാന്‍ ആളെ കിട്ടാഞ്ഞിട്ടു തന്നെ ആണ്. എന്ത് തരത്തില്‍ ഉള്ള വാര്‍ത്ത കൊടുത്താല്‍ കൂടുതല്‍ ആളെ കിട്ടുമോ അത് പ്രധാന വാര്‍ത്ത ആകുന്നു എന്നതാണ് ശരി.

    നല്ല നല്ല കാര്യങ്ങള്‍ വാര്‍ത്ത ആകണമെങ്കില്‍ ആദ്യം നാം ഓരോരുത്തരും നന്നാവണം. നല്ല കാര്യങ്ങള്‍ ചെയ്യാനും കാണാനും വായിക്കാനും നമുക്ക് താത്പര്യം ഉണ്ടാവണം. അങ്ങനെ ഓരോ മനുഷ്യനും വിചാരിച്ചാല്‍ ഒരു സമൂഹം നന്നാവും. ഒരു സമൂഹം നല്ല കാര്യങ്ങള്‍ മാത്രം ആഗ്രഹിച്ചാല്‍ അടുത്ത ദിവസം മുതല്‍ മാധ്യമങ്ങളും അങ്ങനെ മാറും. നേരെ തിരിച്ചു മാധ്യമങ്ങള്‍ ആദ്യം മാറണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

    കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി, ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് ഇതൊക്കെ വായിക്കാനും അറിയാനും ആണ് ആളുകള്‍ക്ക് താത്പര്യം. പണം ലഭിക്കണമെങ്കില്‍ ഇതൊക്കെ വാര്‍ത്ത ആയി കൊടുത്താലേ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. ശബരിമലയില്‍ ദിവസവും പതിനായിരത്തിനു മുകളില്‍ ആളുകള്‍ക്ക് സൌജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ആരൊക്കെ കണ്ടു? കണ്ടെങ്കില്‍ തന്നെ അത് പിന്നീട് ഒരു ചര്‍ച്ചയോ വീണ്ടും വരുന്ന വാര്‍ത്തയോ ആയോ? എന്താണ് കാരണം? ആളുകള്‍ക്ക് താത്പര്യം ഇല്ല അത്ര തന്നെ.

    @ലോകത്ത് നൂറ് കോടി പട്ടിണിപ്പാവങ്ങളുണ്ടെത്രെ? ആ നൂറില്‍ ഒരാള്‍ പോലും നമ്മുടെ ഗ്രാമത്തില്‍ പാര്‍ക്കുന്നില്ലെന്ന് മലയാളിക്ക് അഭിമാന പൂര്‍വ്വം പറയാന്‍കിഴിയില്ലേ?

    അത് താങ്കള്‍ മുസ്ലീം ലീഗ് ആയതു കൊണ്ട് തോന്നുന്നത് ആണ്. അങ്ങാടികളില്‍ ചുമട് എടുത്തു ചോര തുപ്പുന്ന എത്രയോ ആളുകള്‍? പകല്‍ അന്തിയോളം വള്ളവും ആയി മീന്‍ പിടിക്കാന്‍ പോയിട്ട് ഒന്നും കിട്ടാതെ നിരാശയോടെ അത്താഴപ്പട്ടിണി കിടക്കുന്ന പാവങ്ങള്‍, പട്ടിണി കിടന്നിട്ടും എടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, മറ്റുള്ളവരുടെ ചതിയില്‍ പെട്ട് ജീവിതം തുലഞ്ഞ ആദിവാസികള്‍, വിദേശിയരുടെ ആട്ടും തുപ്പും കേട്ട് പട്ടിണി കിടന്നു ജീവിതം മടുത്ത പ്രവാസികള്‍... എന്ന് വേണ്ട എത്രയോ പട്ടിണി പാവങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ടെന്നു മനസിലാക്കിയാല്‍ നന്ന്.

    ReplyDelete
  3. മുസ്‌ലിം ലീഗുകാരന് വേറിട്ട സാമൂഹിക ചിന്തപാടില്ലന്ന ലീഗുകാരനായ ഞാന്‍ ജീവിക്കുന്ന പ്രദേശത്ത് എല്ലാ ജാതി-മതസ്ഥരും പാരസ്പര്യത്തില്‍ കഴിയുന്നവരാണ്. അവിടെ ആദിവാസികളും, പിന്നാക്കാരും ഉണ്ട്. പലരുടെയും ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പ്രധാനകാരണം മദ്യമാണന്നാണ് ഞാന്‍ അറിഞ്ഞത്.
    വായനാ സംസ്‌കാരം ഉയരണമെന്ന സദ്വിചാരത്തോടൊപ്പം-സമൂഹവിചാരത്തിന്നൊപ്പമല്ല മാധ്യമം സഞ്ചരിക്കേണ്ടത്. സമൂഹ ചിന്തകള്‍ വികസിതമാക്കുന്നതിനും മഹത്വവല്‍ക്കരിക്കുന്നതിനും മാധ്യമങ്ങള്‍ക്ക് ബാധ്യത ഉണ്ടന്നാണ് ഞാന്‍ കരുതുന്നത്. ഇതിന് മാധ്യമ ധര്‍മ്മം എന്ന് പറയുമല്ലോ. കേരളീയന്റെ വിമര്‍ശനപാടവം അധികമാണന്ന തലത്തില്‍ നിന്നാവണം മാധ്യമം നടത്തിപ്പുകാര്‍ നയം രൂപീകരിക്കുന്നത്. എങ്കിലും എല്ലാവരും അങ്ങനയല്ലന്ന് Ajith ന്റെ ചിന്തകള്‍ തൊട്ടുമുകളില്‍ കാണുന്നുണ്ടല്ലോ.

    ReplyDelete
  4. മരം വെട്ടുകാരന്‍ ആണ് തോമ. അന്നത്തെ അധ്വാനം വിറ്റു കിട്ടിയ കാശുമായി തോമ വൈകിട്ട് മാര്‍ക്കറ്റിലെത്തും. അരി, മുളക്, മല്ലി, വെളിച്ചെണ്ണ ഇത്യാദികള്‍ക്കൊപ്പം ഇത്തിരി പച്ചക്കറിയും മീനും വാങ്ങി തോമ പോകും. മീന്‍ നിര്‍ബന്ധം. പൊരിച്ച മത്തിയിലാണ് മൃഗീയ കമ്പം. തിന്നും മുമ്പ് അവനെ ഒന്ന് മണത്ത് ബഹുമാനിക്കും. വീട്ടിലെത്തിയാല്‍ തല നിറയെ എണ്ണവച്ച് ഒന്ന് മുറ്റത്തിറങ്ങും. മരച്ചീനി, ചേമ്പ്, ചേന എന്നിവയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കും. പിന്നെ കിണറ്റിന്‍ കരയില്‍നിന്നൊരു കുളി. കുളിക്കിടയില്‍ പാട്ട് നിര്‍ബന്ധം. ഭക്തിഗാനമാണ് പതിവ്."മരത്തിന്മേല്‍ തന്നെ നിന്നെ തറച്ചോ പുത്രാ..." എന്നൊരു നീട്ടിപ്പാടല്‍. വെള്ളത്തിന്റെ തണുപ്പും ചേരുമ്പോള്‍ "തറച്ചോ..." എന്നത് തോമ വിചാരിക്കുന്നതിലും നീണ്ടു പോകും. മുടിയൊന്ന് ഒതുക്കിവച്ച് തോര്‍ത്തും തോളത്തിട്ട് തോമ പുറത്തേക്കിറങ്ങും. അപ്പോഴേക്കും സന്ധ്യ ചായം തേച്ച് പടിഞ്ഞാറെ മുറ്റത്ത് വന്നിട്ടുണ്ടാവും. " ദേ... മനുഷ്യേനെ നേരത്തെ ഇങ്ങ് വന്നേക്കണം..." " കണ്ണടച്ച് തൊറക്കണേതിനു മുമ്പ് തോമ നെന്റെ മുന്നിലുണ്ടാവൂടി കരളേ..." ഇങ്ങനെയാണ് ശൃംഗാരം. പഴയ മട്ട്. കാലം മാറിയതറിയാതെ കരളില്‍ തന്നെയാണ് ഇപ്പോഴും രണ്ടു പേരുടെയും ഇരിപ്പ്.

    തോമ നേരെ പോകുന്നത് കള്ളുഷാപ്പ് നമ്പര്‍ പതിനാറിലേക്ക്. രണ്ടു കുപ്പി. അതാണ് പതിവ്. തൊടാന്‍ ഇത്തിരി മുളക് ചമ്മന്തി. മതി. ജീവിതം സഫലം, സാര്‍ത്ഥകം. തോമ പലിശക്ക് പണം കൊടുക്കുന്നില്ല (ഹസ്സന്‍ അല്ല). തോമ സര്‍ട്ടിഫിക്കറ്റു കൊടുത്താല്‍ കാശു വാങ്ങാറില്ല. തോമ ഭൂമി കച്ചവടം ചെയ്യുന്നില്ല(ശിഹാബ് തങ്ങള്‍ അല്ല
    ). അത്തരത്തില്‍ തോമ മാന്യനുമല്ല. തോമ ഒരു സാമൂഹ്യവിപത്താണോ?.

    മദ്യം ഒരു സാമൂഹ്യവിപത്തായതുകൊണ്ട് അത് നിരോധിക്കണം എന്നു പറയുന്നവര്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചാല്‍ അധ്യാപനം നിരോധിക്കണം എന്ന് എന്തുകൊണ്ട് പറയുന്നില്ല എന്നാണ് തോമയുടെ ചോദ്യം. പാവം മദ്യപാനികള്‍!. അവരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. രാജ്യത്തിന് ഏറ്റവുമധികം പണമുണ്ടാക്കിക്കൊടുക്കുന്നവര്‍ അവരാണ്. അവരുടെ കൈകളിലാണ് ഭാരതത്തിന്റെ ഭാവി. ഭാരതത്തെ താങ്ങിനിര്‍ത്താന്‍ കെല്‍പില്ലാതെ വഴിയരികിലും കടത്തിണ്ണയിലും മലര്‍ന്നടിച്ചു കിടക്കുന്ന ഈ ധീരദേശാഭിമാനികള്‍ക്ക് എന്നിട്ടും എന്നും അവഗണന മാത്രമാണ്. ഒരു പെന്‍ഷന്‍ പോലും ഇവര്‍ക്കില്ല. പാവം പാവം മദ്യപാനികള്‍!.

    ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വച്ച് നികുതി വെട്ടിക്കുന്നവര്‍ മാന്യന്മാര്‍. കൃത്യമായി നികുതി കൊടുക്കുന്ന മദ്യപാനികള്‍ ദ്രോഹികള്‍!. തോമ ചോദിക്കുന്നു, ഈ ലോകത്ത് കുഴപ്പമുണ്ടാക്കുന്നത് ഞങ്ങളാണോ?. ഒന്നാം ലോകയുദ്ധോം രണ്ടാം ലോകയുദ്ധോം ഉണ്ടാക്കിയത് ഞങ്ങളാണോ?. ദൈവമേ!. എത്ര പേരാണ് മരിച്ചത്!. അജ്ഞാത ബോംബുവയ്ക്കുന്നതും ബോംബു പൊട്ടിക്കുന്നതും ഞങ്ങളാണോ?. കൂട്ടക്കുരുതി നടത്തുന്നതും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് നടത്തുന്നതും ഞങ്ങളാണോ?. കുടിയന്മാര്‍ നീതിമാന്മാരാണ്. മറ്റൊരാളുടെ നേരെ കത്തിയെടുക്കാന്‍ സത്യസന്ധനായ ഒരു കുടിയനും കഴിയില്ല. അതിനുള്ള ശക്തിയുണ്ടെങ്കില്‍ അവന്‍ രണ്ടെണ്ണം കൂടി അടിക്കും. സ്വന്തം മുണ്ടുടുക്കാന്‍ കഴിയാത്തവനാണോ വെട്ടുകത്തിയെടുക്കാന്‍ പോവുന്നത്. എന്നിട്ടും ചിലര്‍ പറയുന്നു മദ്യപാനമാണ് മഹാവിപത്തെന്ന്!.

    ReplyDelete
  5. ഏറ്റവും ചെറിയ സമൂഹം കുടുബമാണ്. കുടുബത്തിന്റെ സംതൃപ്തിയാണ് സമൂഹങ്ങളുടെ സംതൃപ്തി. ''മദ്യം'' അതൃപ്തിയുമായി ആദ്യം കടന്നു വരുന്നത് കുടുബത്തിലാണ്. അവിവാഹിതനാണെങ്കിലും അവനു ഒരു മകനാണ്. സഹോദരനാണ്.
    ''മദ്യപാനികള്‍ക്ക് മനുശ്യാവകാശങ്ങളില്ലന്നോ. ഫീലിങ്ങ്‌സുകള്‍ ഇല്ലെന്നോ പറയുന്നില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാനാര്‍ക്കാണധികാരം.
    മരം വെട്ടു തോമ വെറുതെ നശിക്കുക്കയാണ്. മറ്റുള്ളവരേയും നശിപ്പിക്കണോ?

    ReplyDelete
  6. സുഹൃത്തേ, ഞങ്ങളുടെ സൈറ്റ് ആയ വായനശാലയുടെ ലിങ്ക് താങ്കളുടെ മറ്റു ബ്ലോഗുകളുടെ കൂടെ കൊടുക്കാമോ? താങ്കളുടെ ബ്ലോഗുകള്‍ ഇതിലോട്ടു ആഡ് ചെയ്യപ്പെടാറുണ്ട് . നന്ദി.
    ലിങ്ക് - http://vayanashala.info/

    ReplyDelete
  7. Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions.Earn points for referring your friends and exchange your points for cool gifts.

    ReplyDelete