Thursday 6 September 2012

വിവാദമാവാം വിരോധം ഒഴിവാക്കണം

     മലയാളി മനസ്സും വിചാരവും വിമര്‍ശന പരിസരത്തിന് വഴങ്ങുന്ന വിധമാണ് എന്നൊരു വിമര്‍ശന വിചാരം നലവിലുണ്ട്. അഭിപ്രായം ഉണ്ടങ്കിലല്ലേ അഭിപ്രായ വ്യത്യാസവും അത് വഴി ശരിയായ അഭിപ്രായത്തിലെത്താനുള്ള സാഹചര്യവും ഉരുത്തിരിയൂ.
    കേരളം കയറ് പിരിച്ചും, ചര്‍ക്ക തിരിച്ചും ഹാലേലൂയ്യ പാടി, കമ്പവലിച്ചും മുമ്പോട്ട് പോവില്ലെന്നറിയാതെ വരരുത്. കൊച്ചു രാഷ്ട്രമായ സിംങ്കപൂര്‍ ഉള്‍പ്പെടെ വലിയ പുരോഗതി നേടിയ രാഷ്ട്രങ്ങള്‍ കാലവുമായി കലഹമുണ്ടാക്കാതെ നയങ്ങള്‍ രൂപീകരിച്ചതാണ് ഗുണം പിടിച്ചത്.
കേരളം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നഗരമായിതീര്‍ന്നു. പടിഞ്ഞാറ് മുഴു  നീളത്തില്‍ കടല്‍ സമ്പത്ത്. വര്‍ധിച്ച മനുഷ്യവിഭവ ശേഷി.
ഈ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എന്തിനു മടിക്കണം. ബാംഗ്ലൂര്‍, ഹൈദരാബാദ്, വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് തൊഴില്‍ വിപണിതേടി പോകുന്ന കേരള യുവത്വും അയല്‍ സംസ്ഥാനങ്ങള്‍ തേടി പോകുന്ന കേരലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ തന്നെ അവസരം ഒരുക്കുന്നതല്ലേ ബുദ്ധി. എമര്‍ജിംഗ് കേരളയുടെ സന്ദേശം വികസന മുന്നേറ്റവും നിക്ഷേപ സൗഹൃദവും, അവസരങ്ങളും നല്‍കുന്നുണ്ട്.
പരിസ്ഥിതി, വനഭൂമി, പ്രകൃതി സംരക്ഷണം ഇങ്ങനെയൊക്കെ വിലപിച്ച് പാട്ടും കവിതുയം പാടി നടന്നു ഭാവിതലമുറകളെ ലോക തൊഴില്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന കൊടുക്കല്‍ സംസ്ഥാനമാക്കി നിര്‍ത്താനാണ് ഉദ്ദേശ്യമെങ്കില്‍ സഹതപിക്കാനെല്ലേ കഴിയൂ.

No comments:

Post a Comment