Thursday 20 September 2012

അന്താരാഷ്ട്ര ബാലന്‍?


ലോകം ഒരു വില്ലേജാക്കിതന്ന ടെക്‌നോളജിക്ക് നല്ല നമസ്‌കാരം. ഇന്ത്യക്കാരായ നമ്മുടെ അന്താരാഷ്ട്ര രോഗം കാരണം നാമിപ്പോള്‍ പെടുന്ന പെടാപാട് വര്‍ദ്ദിക്കാനാണ് സാധ്യത.
നെഹ്‌റുവില്‍ നിന്ന് തുടങ്ങിയ നമ്മുടെ നയരീതികള്‍ പ്രത്യേകിച്ച് സാമ്പത്തികം, വിദേശകാര്യം തുടങ്ങിയവയിലെല്ലാം മാറ്റം വരുത്തി തുടങ്ങിയത് ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രി ആയത് മുതല്‍ക്കാണല്ലോ.
'കെ.കരുണാകര്‍ജി' ഓരോ കോണ്‍ഗ്രസ് എം.പി.മാരെയും വിചാരണക്ക് വിളിച്ച് തെളിവെടുപ്പും, അഭിപ്രായവും തേടിയാണ് പതിനാല് ഭാഷകള്‍ പഠിച്ച ആന്ത്രയിലെ നരസിംഹറാഹുവിനെ പ്രധാനമന്ത്രിയാക്കിയത്.

അന്ന് പലരും മനസ്സാലെ ഉടക്കിയിരുന്നുവത്രെ? വിദേശ സര്‍വ്വകലാശാലയില്‍ പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ വൈദേശിക ഡോക്ടറേറ്റും കിട്ടി ഭാരതത്തിന്റെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ജോലി നോക്കി വന്നിരുന്ന മന്‍മോഹന്‍സിംഗിനെ ഭാരതത്തിന്റെ ധനമനേജ്‌മെന്റ് കൈകാര്യം ചെയ്യാന്‍ കൊണ്ടുവന്നതില്‍ നരസിംഹറാവു ഉണ്ടന്നാണ് കേള്‍വി.
  'തീരുമാനമെടുക്കാതിരിക്കലും' ഒറു തീരുമാനമാണെന്ന് സിദ്ധാന്തിച്ചയാളാണ് നരസിംഹറാവു . ബാബരി പള്ളി പൊളിക്കാന്‍ കൂട്ടുനിന്നതിന് കണ്ടെത്തിയതാണീന്യായം. ഏതിയാലും ഇന്ത്യയുടെ സാമ്പത്തിക രീതി ശാസ്ത്രം തന്നെ മാറി-മാറ്റി ഫ്രീ എങ്കാണമിയെന്ന് പറയപ്പെട്ടു. കസ്റ്റംസും, ഇറക്കുമതി, കയറ്റുമതി, തിരുവ എല്ലാം അടിമുടി മാറി. ഭാരതം ഓപ്പണ്‍ മാര്‍ക്കറ്റായി. ആര്‍ക്കും എവിടെനിന്നും എന്നും, എപ്പോഴും ഇറക്കുമെതി ചെയ്യാം, കയറ്റികൊണ്ടുപോകാം. അഥായത് നമുക്ക് തുറന്ന വിപണിയെന്ന സ്ഥാനം കൈവന്നു. അഥായത് ഇന്ത്യയൊരു ചന്തയായി എന്നര്‍ത്ഥം ചന്തമായി എന്നല്ല.
ചൈന, തായ്‌വാന്‍, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ കുടില്‍വ്യവസായ ഉള്‍പ്പന്നങ്ങള്‍ മുതല്‍ തുര്‍ക്കി, ബ്രസീല്‍, ഡന്‍മാര്‍ക്ക് മുതലായ രാജ്യങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വരെ നമ്മുടെ വിപണി കീഴടക്കി. ജര്‍മനിയുടെ കാറ്, അമേരിക്കയുടെ തോക്ക്, ഇസ്രാഈലിന്റെ ബോബ്, ബ്രട്ടന്റെ പത്രാസ് എല്ലാം നമ്മുടെ നാട്ടില്‍ സുലഭമായി.
ഭാരതത്തിന്റെ വയലുണങ്ങി, പറമ്പുതരിശായി. ക്യഷിക്കാര്‍ ആത്മഹത്യ ചെയ്തു തുടങ്ങി, തൊഴിലാളികള്‍ വിമാനം കയറി പലനാടുകളിലെത്തി. നാണയപെരുപ്പം നാള്‍ക്കുനാള്‍ ഉയര്‍ന്നു. കാരണം വില വാണംപോലെയല്ല റോക്കറ്റ് പോലെയാണ് ഉയര്‍ന്നത്. ധനകമ്മി വിടാതെ നിലനിന്നു.
  റോഡായ റോഡൊക്കെ കാറുകളാല്‍ നിറഞ്ഞു. കയ്യും പോക്കറ്റും മൊബൈല്‍ കീഴടക്കി, ഷോക്കേസുകളില്‍ പാവയും, അക്വോറിയങ്ങളും നിറഞ്ഞു. മിനി പൂന്തോട്ടം, പച്ച പുല്ല് വിരിച്ച് പരിസരം, അങ്ങനെ സായിപ്പിന്റെ സാക്ഷാല്‍ പ്രതിപുരുഷന്മാരുടെ ബംഗ്ലാവുകള്‍രൂപപ്പെട്ടു. മഴമാറി-കാലം മാറി-കഥയും മാറി. നമ്മുടെതെന്ന് നാം കരുതിപ്പോന്ന തിരുവാതിര ഞാറ്റ് വേല പോലും കൈമോശം വന്നു. ഒരു ലബനാന്‍ മാങ്ങ കിട്ടാന്‍ പത്ത് തേങ്ങ വിറ്റാലും മതിയാവില്ലന്ന അവസ്ഥ വന്നു. ഒരു യു.എസ് ആപ്പിള്‍ വാങ്ങാന്‍ ഒരു ദിവസത്തെ കൂലിയോളം എന്ന നിലവന്നു.
മൂല്യം താഴ്ന്നു താഴ്ന്നു ഇന്ത്യന്‍ രൂപക്ക് ലോക മാര്‍ക്കറ്റില്‍ കടലാസുവിലയായി. ജനങ്ങളെ പലതട്ടുകളാക്കി ഉദ്യോഗസ്ഥര്‍ തരം തിരിച്ചു. ബി.പി.എല്‍, എ.പി.എല്‍ ചേരി തിരിവുണ്ടാക്കി തല്‍ക്കാലം ചിലതൊക്കെ കൊടുത്തു തടഞ്ഞു നിര്‍ത്തി.
പരിസ്ഥിതി വാദക്കാര്‍, ഹരിത രോഗം പിടിപെട്ടവര്‍ പലതും പറഞ്ഞു പാടി. പക്ഷേ അന്താരാഷ്ട്ര ഭീമന്മാര്‍ക്കൊരു പഞ്ഞവും, പരിക്കും പറ്റിയതുമ്മില്ല. ഇപ്പോള്‍ റേഷന്‍ കടയില്‍ പോകണമെങ്കിലും ഇന്ത്യന്‍ രൂപയുടെ കെട്ടുകള്‍ കൊണ്ടു പോകണമെന്ന അവസ്ഥയിലായി.
പാടങ്ങളില്‍ നിന്ന് കരകയറി ഇലട്രോണിക് വില്ലേജുകളിലെത്തണമെന്നാണ് ആലുവാലിയ പോലും ഉപദേശിക്കുന്നത്. അന്താരാഷ്ട്ര നയങ്ങള്‍, സമീപനങ്ങള്‍, കരാറുകള്‍, നീക്കുപോക്കുകള്‍ ഇതൊക്കെ കാരണം അധികനേട്ടം നേടിയതാര്? കോട്ടം ആര്‍ക്ക് തട്ടി? മോണറ്റിംഗിനൊന്നും ആര്‍ക്കും സമയമില്ല. അല്ലങ്കിലും വിലയിരുത്തി വയര്‍ത്തിട്ടെന്തുകാര്യം എന്ന മട്ടാണ് പലര്‍ക്കും. ഓഡിറ്റര്‍ ജനറല്‍ നല്‍കിയ കണക്ക് റിപ്പോര്‍ട്ടിനെ തുടര്‍ന്നുഎന്തുണ്ടായി? പാര്‍ലിമെന്റ് പലനാള്‍ സ്തംഭിച്ചു. പാര്‍ലിമെന്റ് സമിതി പോലും പലതട്ടിലായി. സ്വര്‍ണ്ണവില  പിടികൊടുക്കാതെ ഉയര്‍ന്നുയര്‍ന്നു പോവുകയാണ് പവന് കാല്‍ ലക്ഷമാവാന്‍ ഇനി അധികം കാത്തുനില്‍ക്കേണ്ടിവരില്ല. അരി, പഞ്ചസാര, പയര്‍വില 'ഫിക്‌സഡ്' അല്ല. ഓരോ മണികൂറിടവിട്ട് ഡങ്കിപ്പനി പോലെ ഉയരുകയാണ്. പാചക വാദക സിലിണ്ടര്‍ വിലകൂട്ടി, ഡീലസിനും വിലകൂട്ടി, അന്താരാഷ്ട്ര കുത്തക കച്ചവടക്കാര്‍ക്ക് സൗകര്യവും ചെയ്തു കൊടുത്തു 'മമത' മമത കാണിച്ചില്ലങ്കിലും ഭരണം അമേരിക്ക നിലനിര്‍ത്തി കൊള്ളുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.
  ക്രൂഡ് ഓയിലില്‍ നിന്ന് 50തരം അസംസ്‌ക്യത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചു വില്‍ക്കുന്നുണ്ടത്രെ? ഇതിലൂടെ കിട്ടുന്ന വന്‍തുക മറച്ചുവെച്ചാണ് എണ്ണ കമ്പനികള്‍ നഷ്ടക്കണക്ക് സമര്‍പ്പിച്ച് സര്‍ക്കാര്‍  കജനാവില്‍ നിന്ന് കോടികള്‍ വാരിക്കൊരികൊണ്ടുപോകുന്നത്. അങ്ങനെ അന്താരാഷ്ട്ര ഭീമന്മാര്‍ പിടിമുറുക്കിയ അനഗ്രീത (ചിലര്‍ക്ക്) കാലത്താണ് നാം ജീവിക്കുന്നത്.
  'അന്താരാഷ്ട്രം' അതൊരു വന്‍ലാഭമേഖലയാണന്ന് തിരിച്ചറിഞ്ഞ അബൂബക്കര്‍ മുസ്‌ലിയാര്‍ ഇപ്പോഴൊരു അന്താരാഷ്ട്ര അത്ഭുത ബാലനുമായി രംഗത്തുണ്ട്. ഈബാലന്‍ വ്യാജനാണന്ന് പരക്കെപറയപ്പെടുന്നു. ചിലസൈറ്റുകളില്‍ കാണുന്നത് താന്‍ഡാനിയക്കാരനും പണ്ഡിതനുമായ ബാലനല്ല അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളത്തില്‍ അവതരിപ്പിക്കുന്ന ബാലനെന്നാണ്. ഏതാണ്ട് 20-22 വയസ്സുള്ള നല്ല തടിമിടിക്കുള്ള ഒരു യുവാവിനെയാണ് ബാലനായി അവതരിപ്പിക്കുന്നത്. പണപ്പിരിവില്‍ ഡോക്ടറേറ്റിന് അര്‍ഹതയുള്ള അബൂബക്കര്‍ മുസ്‌ലിയാരെന്ന അവതാരകനെ സംബന്ധിച്ച് അണികള്‍ക്കിടയില്‍ അവിശ്വാസം പടരുകയാണത്രെ? നമുക്ക് കാത്തിരുന്നു കാണാം. അല്ലാഹു അനുഗ്രഹിക്കട്ടെ! അമീന്‍. പിളരാന്‍ കഴിയുമെന്നും, കഴിയില്ലന്നും തെളിയിച്ച പ്രസ്ഥാനം കേരള കോണ്‍ഗ്രസാണ്. ഗണേഷ്‌കുമാര്‍ എന്ന ഒരംഗം മാത്രമായത്‌കൊണ്ടാണവര്‍ക്ക് ഇപ്പോള്‍ പിളരാനാവാത്തത് കാന്തപുരം ഗ്രൂപ്പ് പിളര്‍പ്പിന്റെ വക്കിലെന്ന് ഊഹാപോഹം/സൂചന/ഉറപ്പ്.

No comments:

Post a Comment