Tuesday 11 September 2012

മുഹമ്മദ് മുര്‍സി രാഷ്ട്രീയ ഗൃഹപാഠം ചെയ്യണം


    2011-12 ശ്രദ്ധേയമാവുന്നത് മധ്യ പൗരസ്ത്യ നാടുകളിലും ആഫ്രിക്കയിലും ഉയര്‍ന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ്.
    തുനീഷ്യയിലെ സൈനുദ്ദീന്‍ ബിന്‍ അലി, ലിബിയയിലെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫി, യമനിലെ അലി സാലിഹ്, ഈജിപ്തിലെ ഹുസ്‌നി മുബാറക് ഇവരൊക്കെ അറബ് വസന്തത്തില്‍ അധികാരം നഷ്ടപ്പെട്ടവരാണ്. ഗദ്ദാഫിക്ക് ജീവനും നഷ്ടമായി.

    സര്‍വ്വാധികാരികള്‍ക്ക് കാലം കരുതിവെച്ച ശിക്ഷയാണ് അറബ് നേതാക്കളെ തേടിയെത്തിയത്. രാഷ്ട്രത്തെയും, പൗരന്മാരെയും സൗകര്യപൂര്‍വ്വം മറന്ന ഭരണാധികാരികളെ ജനം മറക്കുക മാത്രമല്ല വെറുക്കുക കൂടി ചെയ്യും.
    ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പുറം തള്ളിയ ജനത്തോടുള്ള കടമ പുതിയ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്ക് നിര്‍വ്വഹിക്കാനാവുന്നുണ്ടോ. തന്‍ത്വാവിയെ പുറത്താക്കിയാല്‍ തീരുന്നതാണോ മിസ്‌റിന്റെ പ്രശ്‌നം. മസില്‍ പവ്വറില്‍ തീര്‍ക്കാവുന്ന വല്ല ലോക പ്രശ്‌നവും ഉണ്ടോ. ഉണ്ടെങ്കില്‍ ഇറാഖിലും, അഫ്ഗാനിലും അമേരിക്ക വിജയിച്ചു എന്ന് നിരീക്ഷിക്കേണ്ടി വരില്ലേ. ഈജിപ്ത് വിവിധ മതങ്ങളുള്ള, ചിന്താഗതിക്കാരുള്ള, ദീര്‍ഘകാല പൈതൃകമുള്ള, ചരിത്ര പ്രാധാന്യമുള്ള രാഷ്ട്രം. സകല വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനും ഒത്തൊരുമിപ്പിക്കാനും ആധുനിക ഭരണാധികാരികള്‍ക്ക് കഴിയാതെ പോവുന്നു.
    മുഹമ്മദ് മുര്‍സി നിശ്ചിത ജനങ്ങളുടെ മാത്രം നേതാവാകരുത്. ഇറാനില്‍ നിന്ന് മുര്‍സിയുടെ ശബ്ദം കേട്ടതും ദമാസ്‌ക്കസിനെതിരിലാണ്. യു.എസ്. നയതന്ത്ര വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ച് പ്രസംഗം തയ്യാറാക്കിയത് പോലെയാണ് തോന്നുക.
    സിറയയില്‍ ഒഴകുന്ന രക്തം ഒരു പാഠമാണ്. നീതിയുടെ പക്ഷത്താണ് ചേരേണ്ടത്. അതിന്ന് പക്വമായ സ്വരമാണനിവാര്യം. ഒരു മുസ്‌ലിം രാഷ്ട്ര പ്രസിഡണ്ട് എന്ന നിലക്ക് ദമാസ്‌ക്കസിലെത്തി ബശാറിനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി അധികാരകൈമാറ്റത്തിന് അവസരമൊരുക്കാന്‍ മദ്ധ്യസ്ഥനാവുന്ന അറബ് നേതാവിന്റെ അഭാവമാണ് അപകടം.
    സിറയയുടെ തേങ്ങലുകള്‍, രക്തച്ചാലുകള്‍ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കുന്ന ലോക രീതിയും, യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി പിരിയുന്ന ലോക നടപടിക്രമവും മാറ്റമില്ലാതിരിക്കുന്നു. മുബാറക്ക് ദാ പോയി മുര്‍സി ദേ വന്നു മറ്റൊന്നുമുണ്ടായില്ല. രാജകൊട്ടാരവും, കൊട്ടാര സൗകര്യങ്ങളും, ശബ്ലാദി ആനുകൂല്യങ്ങളും, എന്തിന് പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ പോലും മുതലാളിത്വത്തിന്റെ ജീര്‍ണാവശിഷ്ടങ്ങള്‍. ഇസ്‌ലാമിനെ കൂട്ടുപിടിച്ചു അധികാരത്തിലെത്തിയ അനേകായിരം പാദുഷമാരിലൊരാള്‍ ഇങ്ങനെ ചരിത്രത്തിന് മുര്‍സിയേയും വിലയിരുത്തേണ്ടി വരരുതെന്നാണ് സുമനസ്സുകള്‍ ആഗ്രഹിക്കുന്നത്.

2 comments:

  1. സിറയയില്‍ ഒഴകുന്ന രക്തം ഒരു പാഠമാണ്. നീതിയുടെ പക്ഷത്താണ് ചേരേണ്ടത്. പറഞ്ഞ് വരുന്നത് ബഷാർ നീതിയുടെപക്ഷത്താണ് എന്നാണോ ?...

    ReplyDelete
    Replies
    1. "നീതിയുടെ പക്ഷം" എന്ന് പറയുന്നതിലെ സത്യം ഗ്രാഹ്യമാണല്ലോ.
      ബശാറില്‍ നിന്നു അധികാര കൈമാറ്റത്തിന്ന് ഉഭയ കക്ഷിചര്‍ച്ച നടത്തണമെന്ന ഭാഗം ബശാറിനെ ന്യായീകരിക്കലാവുന്നതെങ്ങനെ? നീതിയുടെ പക്ഷം ഏതാണെന്ന് വരികള്‍കിടയിലുണ്ടല്ലോ?

      Delete