Thursday 27 September 2012

ശത്രുതയോ, താല്‍പര്യമോ?


     നിലവിലുള്ള ലോകക്രമത്തില്‍ അമേരിക്കയുടെ അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും ലോക രാഷ്ട്രങ്ങള്‍ക്കെ തുല്യപതവിക്കര്‍ഹതയുണ്ടെന്നുമുള്ള ഇറാന്‍ പ്രസിഡണ്ട് അഹ്മദ് നജാദിയുടെ യു.എന്‍. പൊതുസഭയിലെ പ്രസംഗം അധികവായനക്ക് വിഷയമാണ്.
അമേരിക്കയുടെ ധാരാളം നന്മകള്‍ ആര്‍ക്കോവേണ്ടി കുരുതികൊടുക്കപ്പെടുന്നു. നിരവധി സഹായങ്ങള്‍, പ്രത്യേകിച്ച് ആരോഗ്യരംഗത്ത്, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷണം ബഹിരാകാശ രംഗത്തെ വിജയങ്ങള്‍ ഇതെല്ലാം ലോക സമൂഹങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.

     വന്‍പണം മുടക്കി അമേരിക്ക നടത്തുന്ന പലഗവേഷണങ്ങളും അവര്‍ക്ക് മാത്രമല്ല ഗുണഫലം ലഭിക്കുന്നത്. ആരോഗ്യരംഗത്തും അമേരിക്കന്‍ സംഭാവനകള്‍ ചെറുതല്ല. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, നിലനില്‍പ്പ്, യുനസ്‌കോയുടെ വാര്‍ഷിക ഫണ്ടിന്റെ 60 ശതമാനത്തിന്റെ യു.എസ്. പങ്ക് ഇങ്ങനെ സൃഷ്ടിപരമായ ധാരാളം ഗുണവശങ്ങള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.
     അമേരിക്കന്‍ വാണിജ്യരംഗത്തെ വന്‍ സ്വാദീനമുള്ള ജൂദരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങി മധ്യപൗരസ്ത്യരാഷ്ട്രങ്ങളിലും മുസ്‌ലിംകളുടെ കാര്യത്തിലും പലപ്പോഴും അമേരിക്കയുടെ നയങ്ങള്‍ അപരിഷ്‌കൃതമായിത്തീരുകയാണ്.


     ഹെന്‍ട്രികിസിഞ്ചര്‍ യു.എസ്. സെക്രട്ടറിയായപ്പോഴാണ് ഈജിപ്തിലെ അന്‍വര്‍ സാദാത്തിനെ കേമ്പ്‌ഡേവിഡിലെത്തിച്ച് കരാറൊപ്പ് വെപ്പിച്ചത്. ഇത് സീനായിയില്‍ ഈജിപ്തിന്റെ സൈനികവിജയം ഇസ്രാഈല്‍ ഭയന്നതില്‍ നിന്നാണെന്ന തിരിച്ചറിവു ലോക സമൂഹങ്ങള്‍ക്കുണ്ടാവുമ്പോള്‍ സ്വാഭാവികമായും അമേരിക്കയെ ഒരു മുസ്‌ലിംവിരുദ്ധ രാഷ്ട്രമായി വിലയിരുത്തപ്പെടുകയാണ്.
     ഇറാഖില്‍ രാസായുധം ഉണ്ടെന്ന് ജോര്‍ജ് ബുഷും, ബ്രിട്ടനിലെ ടോണിബ്ലയറും നുണപറഞ്ഞതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുസ്‌ലിം രാഷ്ട്രത്തിന്റെ സൈനിക ശക്തി കുറച്ച് ഇസ്രാഈലിന് സുരക്ഷയൊരുക്കുകയെന്ന വര്‍ഗീയ നയതന്ത്രം നിരാകരിക്കപ്പെടേണ്ടതു തന്നെയാണ്.
      ഇപ്പോള്‍ ഇറാനില്‍ അണുവായുധ നിര്‍മാണ സാധ്യത പ്രചരിപ്പിച്ചു ഇറാനെ ക്ഷയിപ്പിക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയവും സയണിസ്റ്റ് പ്രീണനം തന്നെ.
ലോക നീതിയെ മനസറിഞ്ഞു അംഗീകരിക്കാന്‍ മടിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ തിരുത്തപ്പെടാത്തിടത്തോളം ലോകസമാധാനം തകരുകയാണ്.
     അഫ്ഗാനിസ്ഥാനിലെ യു.എസ്. നടപടിക്ക് അല്‍ഖാഇദയോ, വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണമോ ന്യായീകരണമാവുന്നില്ല. അന്താരാഷ്ട്ര കോടതികളിലും വേദികളിലും ചര്‍ച്ചയും തീരുമാനവും ഉണ്ടാവേണ്ടുന്ന സംഗതികള്‍ അമേരിക്ക സ്വയം നടത്തുകയാണ്. പാലസ്തീനികള്‍ക്കെതിരില്‍ ഇസ്രാഈല്‍ നിരന്തരം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരില്‍ ഐക്യരാഷ്ട്ര സഭയില്‍ വന്ന പ്രമേയങ്ങള്‍ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുകയായിരുന്നു.
     ഇറാന്റെ മേല്‍നടത്തുന്ന അല്ലെങ്കില്‍ കെട്ടിവെച്ചേല്‍പിക്കുന്ന ആരോപണങ്ങള്‍ അധികവും കളവാണ്. പക്ഷെ, വന്‍ മീഡിയാ സമ്പത്തിന്റെ പിന്‍ബലത്തില്‍ അമേരിക്ക ലോക സമൂഹങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു.
     അന്ധമായ അമേരിക്കന്‍ വിരോധം വെച്ചുപുലര്‍ത്തി തീവ്രവാദികളാവുന്നവരും ലോകത്തുണ്ട്. എന്നാല്‍ ശരി-തെറ്റുകളെ വേര്‍തിരിച്ചറിഞ്ഞു നിലപാടുകള്‍ സ്വീകരിക്കുന്ന ലോക ക്രമം പൂര്‍ണത പ്രാപിക്കുന്നില്ല.
      സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ശാക്തിക സമതുലീതാവസ്ഥ നഷ്ഠമായി. തുടര്‍ന്നാണ് ലോക പോലീസ് യൂനിഫോം അമേരിക്ക സ്വയം എടുത്തണിഞ്ഞത്. ഇറാന്‍ ആവര്‍ത്തിച്ചു പറയുന്ന അഥായത് ഞങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കുമാണ് ആണനനിലയവും. യുറേനിയം സംപുഷ്ടീകരണമെന്നുമുള്ള ഉറപ്പു ആര്‍ക്കോ വേണ്ടി അമേരിക്ക നിരാകരിക്കുകയാണ്.
ഇസ്രാഈലിനെ ഇടനിലക്കാരനാക്കി മധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ വാണിജ്യ താല്‍പര്യം ആയുധ വിപണിയടക്കം സംരക്ഷിക്കുകയാണ് യു.എസ്.ലക്ഷ്യം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും തിരുത്തുകളും ഉയരേണ്ടത് സമാധാനമാഗ്രഹിക്കുന്നവരില്‍ നിന്നാണ്.

6 comments:

  1. നല്ലൊരു ലേഖനം.....സമാധാനം ആഗ്രഹിക്കുന്ന അമേരിക്ക സ്വപ്നത്തില്‍ മാത്രം അല്ലെ/

    ReplyDelete
  2. അമേരിക്കയുടെ മുഷ്ടിക്കുള്ളലാണ് തങ്ങളെന്നു ലോകരാഷ്ട്രങ്ങളും തങ്ങളുടെ കാല്‍ച്ചുവട്ടിലാണ് ലോകമെന്ന് അമേരിക്കയും വിശ്വസിക്കുന്ന കാലത്തോളം ഈ കാണുന്ന കാഴ്ചകള്‍ക്കൊന്നും നിറമാറ്റമുണ്ടാവില്ല. കൂടുതല്‍ ഇരുണ്ടുപോകുമെന്നല്ലാതെ... അമേരിക്കയുടെ തന്നെ ചെല്ലും ചെലവും പറ്റി കൊഴുത്തുതടിക്കുന്ന തീവ്രവാദികള്‍ പ്രത്യക്ഷത്തില്‍ മാത്രം ഇസ്‌ലാമിക തീവ്രവാദവും ജിഹാദും തട്ടിവിടുന്നുവെന്നതാണ് പരമാര്‍ത്ഥം. ഇസ്‌ലാമിന് അന്യമായ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പുറകിലുള്ള ചരടുവലിക്കുന്നതും യാങ്കിയുടെ കറുത്ത കരങ്ങളെന്നതില്‍ ആര്‍ക്കാണു സന്ദേഹം...? ലോകരാഷ്ട്രങ്ങള്‍ ആണ്‍കുട്ടികളാവാതെ പെങ്കൂസന്മാരായി യാങ്കിയുടെ താളത്തിനൊത്തു തുള്ളട്ടെ... യാങ്കികിങ്കരന്റെ കാല്‍ചുവട്ടില്‍ ഇനിയുമേറെ കബന്ധങ്ങള്‍ കുന്നുകൂടട്ടെ... ലോകഭരണാധികാരികള്‍ എന്നാലും പഠിക്കുകയില്ല. കഷ്ടമെന്നല്ലാതെയെന്തു പറയാന്‍ ...!

    ReplyDelete
  3. തിന്മകള്‍ക്കെതിരില്‍ മൗനികളാവാന്‍ മാനവിക വികാരമുള്ള മനുഷ്യര്‍ക്കാവില്ല. അമേരിക്ക പലപ്പോഴും പലതിലും മുട്ടുമടക്കിയത് ലോക സമൂഹങ്ങളുടെ ശക്തിയായ നിലപാടുകള്‍ കൊണ്ടായിരുന്നുവല്ലോ. ഇറാഖില്‍ അമേരിക്ക തോല്‍ക്കുകയല്ലല്ലോ ദയനീയപതനമല്ലേ ഏറ്റ് വാങ്ങിയത്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂനിയന്‍ പരാജയപ്പെട്ടപോലെ അമേരിക്കയും സഖ്യകക്ഷികളും തോല്‍വി ആവര്‍ത്തിക്കപ്പെടുകയല്ലേ?
    തുടരണമിനിയും നീതിക്ക് വേണ്ടിയുള്ള കൂട്ടം ചേരലുകള്‍. എന്നാല്‍ നീതി രഹിതമാവരുത് യാതൊരു വ്യവഹാരങ്ങളും എന്ന് മാത്രം.
    ലോക ക്രമം മാറുകയാണ്. ചൈന വന്‍ശക്തിയായി വളര്‍ന്നു. ഇന്ത്യ തൊട്ടുപിറകിലുണ്ട്. ലോക മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇപ്പോള്‍ ശബ്ദം വെച്ചു തുടങ്ങുന്നുണ്ട്. അറബ് ലീഗും, ഐക്യരാഷ്ട്ര സഭയും അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ അമേരിക്കക്കും കഴിയില്ല.
    ''അറബ് വസന്തം'' അതിന്റെ ഗുണഫലം എന്തുമാവട്ടെ മുതലാളിത്തവും, ഭരണകൂട ഭീകരതയും വന്‍ശക്തി മേല്‍കോയ്മകളും നിരാകരിക്കുന്നവരുടെ ഇടപെടലാണ് തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ നല്‍കുന്ന ഗുണപാഠങ്ങളിലൊന്ന്.
    ചരിത്രത്തിലെല്ലാ ഘട്ടത്തിലും തിന്മകള്‍ ഉണ്ടായിരുന്നു. നന്മയും. രാപകലുകള്‍പോലെ. ഇരുളും വെളിച്ചവും ഒരുയാഥാര്‍ത്ഥ്യമാണ്. നമുക്ക് വെളിച്ചത്തെ സ്‌നേഹിക്കാം.

    ReplyDelete
  4. ഈ അഹ്മദ് നജാദിനെ എനിക്ക് ഇഷ്ടമാ, രാജാവ്‌ നഗ്നന്‍ ആണെന്ന് വിളിച്ചു പറയാനും ആരെങ്കിലും വേണ്ടേ.

    ReplyDelete
  5. നജാദിനെ ഏകപക്ഷീയമായി അംഗീകരിക്കലല്ല പ്രശ്‌നം. ഇറാനില്‍ പ്രതിപക്ഷ സ്വരം നജാദ് വേണ്ടവിധം മാനിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അമേരിക്കന്‍ അച്ചുതണ്ടിനോട് അദ്ധേഹം വെച്ചുപുലപുലര്‍ത്തുന്ന സമീപനങ്ങള്‍ ശ്ലാഘിക്കപ്പെടണം. ഓരോ കാലത്തും അമേരിക്കന്‍ പരസ്യത്തിന്നൊരാള്‍ എന്ന തലത്തിലാണ് ഷാവേസിനും, ഗദ്ദാഫിക്കും, നജാദിനുമൊക്കെ ചരിത്രത്തിലിടമെങ്കില്‍..........................
    നീതിക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ നീതിമാന്‍മാരാവണം എന്ന ഉമര്‍ അലി ശിഹാബ്തങ്ങളുടെ വചനം ഓര്‍ത്തു വെക്കാന്‍മാത്രം കാലിക ഭാഷ്യമാവുന്നു.

    ReplyDelete