Friday 7 December 2012

പ്രതിപക്ഷ നേത്യസ്ഥാനം


കോര്‍പറേറ്റ് ജനാധിപത്യം എന്ന് വിശേഷിപ്പിക്കപെടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. അല്ലങ്കിലും നിലവിലുള്ള ജനാധിപത്യം പൂര്‍ണ്ണ ജനഹിതമാവുന്നില്ല. തെറ്റായ പ്രചാരണം, ധനം, വര്‍ഗ്ഗിയതകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പില്‍ സ്വാദീനിക്കപ്പെടുന്നു. കൂട്ടത്തില്‍ ജനാധിപത്യം നിര്‍വ്വജിച്ചിടത്ത് ചില അവ്യക്തതകള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ചില യുക്തി ഭദ്രതയില്ലാത്ത ഉത്തരങ്ങളും. ഉദാഹരണം. ഒരു ലക്ഷത്തി ഒന്ന് വോട്ടര്‍മാര്‍ഉള്ള മണ്ഡലത്തില്‍ നാല് പേര്‍ മത്സരിക്കുന്നു. ഒരാള്‍ക്ക് 25001 വോട്ട് ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് 25000 വീതവും ഈ മത്സരത്തില്‍ 75000 പേര്‍ നിരാകരിച്ചയാള്‍ 25001 എന്ന നാലാസ്ഥാനീയന്‍ വിജയിക്കുന്നു.
നമ്മുടെ ജനാധിപത്യത്തില്‍ ഭൂരിപക്ഷമെന്നത് ഒരു സാങ്കല്‍പികമാണ്. ജനഹിതം പ്രതിഫലിക്കുന്നതല്ല പാര്‍ലിമെന്റും, അസംബ്ലികളും. എങ്കില്‍പോലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധികാരവും, അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷവും സുപ്രധാന ഘടകമാണ്. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണല്ലോ, ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിനെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നു ബഹുമാനിക്കുന്നു.

ബംഗ്ലാവ്, സ്റ്റാഫ്, പദവി, ആനുകൂല്യം, പെന്‍ഷന്‍ എല്ലാം നല്‍കി ഭരണഘടന ഈപദവി ബഹുമാനിക്കുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് പ്രതിപക്ഷ അംഗങ്ങളാണ്. ഇതൊക്കെ നിലനില്‍ക്കെ കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് സ: വി.എസ്.അച്ചുതാനന്ദന്‍ തന്റെ പദവി തെറിപ്പിക്കാന്‍ ഭരണകക്ഷിയും, പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഡാലോചന നടത്തുന്നുണ്ട് എന്ന് പറയുന്നതിലെ യുക്തിയും, യുക്തി രാഹിത്യവും രാഷ്ട്രീയ മെക്കനിസവും പരിശോധിക്കണം.
സ: കോടിയേരി ബാലക്യഷ്ണനെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫില്‍ ചെറുവിള്ളല്‍ വീഴ്ത്തി (കുതിരകച്ചവടം) അട്ടിമറി സംഘടിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടി ശ്രമിക്കുന്നുണ്ടോ എന്നൊരു ശങ്ക വി.എസിനുണ്ടന്നാണ് അനന്തപുരയിലെ അകത്തള വര്‍ത്തമാനം.
വി.എസിന്റെ എം.എല്‍.എ പദവി തന്നെ കൂലിത്തല്ലുകാരെ വിളിച്ചൊപ്പിച്ചതാണന്ന പരാധി നിലവിലുണ്ട്. വി.എസ് കാരണവരാണ്. രാഷ്ട്രീയ ഭിന്ന വീക്ഷണമുള്ളവരെ കൈ മൈ മറന്നാക്രമിക്കുന്ന ശീലക്കാരനാണ്. കുറെയധികം സംശയങ്ങള്‍ പൊതുസമൂഹത്തില്‍ നിലവിലുണ്ട്. ജനാധിപത്യത്തിന്റെ മറ്റൊരു അപചയമായ അറിയാനുള്ള അധികാരം നിഷേധിക്കപ്പെടുകയാണ്.
     1. വി.എസ്. കേസുകള്‍ നടത്താന്‍ ലക്ഷങ്ങളല്ല കോടികള്‍ മുടക്കുന്നു. ആരാണതിന്റെ പിന്നില്‍ പാര്‍ട്ടിയോ, വ്യക്തിയോ, അതോ ..................?
     2. സ്വപുത്രന്‍ അരുണ്‍ അംമ്പാനിയോളമോ തൊട്ടടുത്തോ വളരുന്നു. ജ്യോതിബാസുവിന്റെ മകന്‍ ചന്ദന്‍ബാസുവിനെ പോലെ ഇതെങ്ങനെ സാധിച്ചു. ശരി വഴിയിലാണങ്കില്‍ ആ-വഴിയറിയാന്‍ സാധാരണക്കാര്‍ക്ക് അവകാശമില്ലേ?
     3. ബന്ധുവിന്റെ ഭൂമിദാനത്തില്‍ മുഖ്യമന്ത്രിയെന്ന നില വിട്ടു അമിതാവേശം കാണിച്ചത് എങ്ങനെ ന്യായീകരിക്കും. പൊതു സ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട രാജനീതി വി.എസില്‍ നിന്നുണ്ടായില്ലന്നത് നേര്.
     4. ഒരു മതവിഭാഗത്തെ എപ്പോഴും വേട്ടയാടുന്ന വര്‍ഗ്ഗീയ മനസ്സ് എന്തിനെ അടയാളപ്പെടുത്തുന്നു.
സംസ്ഥാന മന്ത്രി സഭ മറിച്ചിട്ട് ഭരണം വരികയാണങ്കില്‍ അതിന്റെ നേത്യത്വം തനിക്കാവണമെന്ന ശാഠ്യം വി.എസിനുള്ളത് കൂടെപൊറുക്കുന്ന സി.പി.ഐ.എംന് അറിയാവുന്നത് കൊണ്ടാവില്ലേ വി.എസിനെ ഒന്നാംഘട്ടത്തില്‍ തന്നെ തള്ളിത്താഴെയിട്ട് വഴിയൊരുക്കി പുതിയൊരു സര്‍ക്കാര്‍ എന്ന ഓപ്പറേഷന് സ്വന്തം പാര്‍ട്ടി കോപ്പുകൂട്ടിയത്.
ഈ സര്‍ക്കാറിന് അധികമായുസ്സില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ നിഗമനം കേവലം രാഷ്ട്രീയ വാചകക്കസര്‍ത്തല്ലന്നല്ലന്നല്ലേ മനസ്സിലാവുക. 
തിരുവനന്തപുരത്ത് മേലെ തമ്പാനൂരില്‍ സി.പി.ഐ.എംന് മാത്രം എത്ര വന്‍ കെട്ടിടങ്ങള്‍ ഉണ്ട്. എത്ര ഏക്കര്‍ സ്ഥലം ഉണ്ട്. സി.പി.ഐ.ക്കും ഇവിടെ വന്‍ കെട്ടിടം കാണുന്നു. ഓരോ ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും രമ്മ്യ ഹര്‍മ്മങ്ങള്‍. ഭരണ സ്വാദീന മുപയോഗിച്ച് സര്‍ക്കാര്‍ സ്ഥലം തട്ടിയെടുത്താണ് ഇത്രയധികം സ്ഥലവും, കൊട്ടാരങ്ങളും പണിതെന്ന് ഉറപ്പല്ലേ. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിപ്ലവം സംഭവിച്ചാല്‍ പലകമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും സംഭവിച്ച പോലെ എത്രയെത്ര കൊട്ടാരങ്ങള്‍ സര്‍ക്കാറിലേക്ക് വന്നു ചേരും.
സി.പി.ഐ.എം.ന് അകത്തെ കലാപങ്ങള്‍ മറയക്കാന്‍ യു.ഡി.എഫ് നേതാക്കളെ പഴി പറയുന്നത് എങ്ങനെയാണ് മാന്യമാവുന്നത്. വി.എസ് പ്രതികരിച്ച പോലെ കോടതികള്‍ ഇനിയും ഉണ്ട്. പക്ഷെ ജനകീയ കോടതിയിലെന്ത് ഉത്തരം പറയാനാവും. 
എഫ്.ഐ.ആര്‍ തള്ളാനും കൊള്ളാനുമൊക്കെയുള്ള കോടതികളുടെ അധികാരം അനിഷേധ്യമാണ്. എഫ്.ഐ.ആര്‍ സംമ്പന്ധിച്ച് ബഹു: സുപ്രിംകോടതി വിധിയുടെ അന്തസത്ത കേരള ഹൈക്കോടതി പാലിച്ചിരുന്നോ എന്ന സംശയം നിലനില്‍ക്കുന്നു. എന്തായാലും വിധിയിലൊരു വിമര്‍ശന വഴി തുറന്നിട്ടിരിക്കുന്നു ജഡ്ജിയുടെ മുമ്പിലെത്തിയ തെളിവുകള്‍ അനുസരിച്ചാണവര്‍ വിധി പറയുക. അന്വേഷണ ഉദ്യോഗസ്ഥനും, ലോയറും സാങ്കേതികത്വവുമായി സന്ധിച്ചു നില്‍ക്കുന്ന വിധിയും സ്റ്റേയും ഒക്കെ.
എന്നാല്‍ കേരളീയ പൊതു സമൂഹത്തിന്റെ മുമ്പില്‍ വി.എസിന് ഇനി എത്രകാലം പിടിച്ചുനില്‍ക്കാനാവും. സ്വന്തം പാര്‍ട്ടിയില്‍ അച്ചുതാനന്ദന്റെ അവസ്ഛയെന്താണ്. എത്രപേര്‍ പിന്തുണക്കുന്നു. ബ്രാഞ്ച്, ലേക്കല്‍, ഏരിയ, ഡിസ്റ്റിക്, കേന്ദ്ര സമിതികളില്‍ എന്ത് കൊണ്ട് വി.എസിന് പിന്തുണ നേടാനാവുന്നില്ല. പി.ബി.യുടെ വാതിലടച്ചതാരാണ്? എന്താണ് കാരണം?
കേരള രാഷ്ട്രീയ ചരിത്രത്തില്‍ മതന്യൂനപക്ഷങ്ങളെ ഏറ്റവും പരിഹസിച്ചയാള്‍ എന്ന സ്ഥാനവും കൂടി വി.എസിന്നവകാശപ്പെട്ടതാണ്. വി.എസും, കുടുംബവുംഅനുഭവിക്കുന്ന മഹാസുഖവും, വാരികൂട്ടിയ പണവും, പദവികളും ഒരുനാള്‍ ഉത്തരം പറയേണ്ടിവരും വിചാരണ ചെയ്യപ്പെടേണ്ടവര്‍ വിധികര്‍ത്താക്കളാവരുത്.

20 comments:

  1. ഒരു മുഖം മൂടിക്കുള്ളില്‍ , ഒരുപാട് കാലം സകാവ് വി എഎസിന് ഒളിച്ചിരിക്കാന്‍ സാധിക്കില്ല .... കേരളത്തിലെ വിഡ്ഢികളായ ഒരു കൂട്ടം കോഴി സകാക്കളെ കളിപ്പിക്കാന്‍ ചിലപ്പോള്‍ കഴിയുമായിരിക്കും .. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും കളിപ്പിക്കാന്‍ കഴിയില്ല ... കപട വേഷധാരി , പ്രതിപക്ഷ നേതാവേ ....

    ReplyDelete
  2. വി എസും കാന്തപുരവും ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങളാകുന്നു

    ReplyDelete
  3. @നമ്മുടെ ജനാധിപത്യത്തില്‍ ഭൂരിപക്ഷമെന്നത് ഒരു സാങ്കല്‍പികമാണ്. ജനഹിതം പ്രതിഫലിക്കുന്നതല്ല പാര്‍ലിമെന്റും, അസംബ്ലികളും.

    നൂറു ശതമാനം യോജിക്കുന്നു. അതുകൊണ്ട് ആണല്ലോ മലപ്പുറം മുതല്‍ മലപ്പുറം വരെ നീണ്ടു കിടക്കുന്ന മുസ്ലീം ലീഗ് ഇന്ന് കേരളം ഭരിക്കുന്നത്‌.

    ആ! ഒരു ലീഗ് അണിയുടെ അടുത്ത് നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ല. വീ എസ് തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ആവശ്യം അദേഹത്തിന് ഉണ്ട്. അത് ഏറെ കുറെ വിജയിച്ച ലക്ഷണവും ആണ്. UDF ലെ ഞാഞ്ഞൂലുകലെക്കാള്‍ വീ എസ് ശ്രദ്ധിക്കേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉള്ള കാലു വാരല്‍ ആണ്. UDF നേതാക്കള്‍ വീ എസ്സിന് എതിരെ ഖോര ഖോരം അക്രോഷിക്കുന്നത് ഇടതു പക്ഷ പിന്തുണയോടെ ആണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്? അല്ലെങ്കില്‍ ഇതുപോലുള്ള ഒരു നിസ്സാര കേസും പൊക്കി പിടിച്ചു അവര്‍ നടക്കില്ല. കാരണം ഇതിലും വലിയ കേസ്സുകള്‍ തലയില്‍ ചുമന്നു കൊണ്ട് ആണ് ഇന്ന് പല UDF നേതാക്കാന്‍ മാരുടെയും നടപ്പ്. ഒരു ഉദാഹരണത്തിന് നമ്മുടെ മുഖ്യന്റെ പേരില്‍ തന്നെ എത്ര കേസ്സുകള്‍ ആണ് പാമോയില്‍, കൊച്ചി മെട്രോ അക്കൌന്റ് ബന്ധുവിന്റെ ബാങ്കില്‍, സൈന്‍ ബോര്‍ഡ്‌ പിന്നെ പിന്നെ അന്വേഷിച്ചാല്‍ പുറത്തു വരാന്‍ ഒരുപാട്. നാളെ ഭരണം മാറുമ്പോള്‍ അവര്‍ക്ക് സംരക്ഷണം കിട്ടണമല്ലോ. ആ സംരക്ഷണം ആണ് ഇടതു പക്ഷത്തെ ഏതാനും ചില കൊടീസ്വരന്മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അല്ലാതെ വീ എസ്സിന് എതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ UDF അഴിമതിക്കാര്‍ക്ക് ധൈര്യം ഉദിക്കില്ല.

    അതുകൊണ്ട് തല്ലുന്നവര്‍ ശ്രദ്ധിക്കുക. തല്ലുന്നെങ്കില്‍ കൊല്ലണം നോവിച്ചു വിടരുത്. നോവിച്ചു വിട്ടാല്‍ എല്ലാവരും ചെവിയില്‍ നുള്ളിക്കോ.

    ReplyDelete
  4. 1. വി.എസ്. കേസുകള്‍ നടത്താന്‍ ലക്ഷങ്ങളല്ല കോടികള്‍ മുടക്കുന്നു. ആരാണതിന്റെ പിന്നില്‍ പാര്‍ട്ടിയോ, വ്യക്തിയോ, അതോ ..................?

    ഞാന്‍ ആണെന്ന് കൂട്ടിക്കോ. എന്തെ വിരോധം ഉണ്ടോ? ഞാന്‍ എന്ന് ഉദ്ദേശിച്ചത് ഈ നാട്ടില്‍ ആഴിമതിക്കാരെയും പെണ്ണ് പിടിയന്മാരെയും ഇരുമ്പ് അഴികള്‍ക്കുള്ളില്‍ അടക്കണം എന്ന് അത്മാര്തം ആയി ആഗ്രഹിക്കുന്ന എല്ലാവരും ഉള്പപെടും. വീ എസ്സിന് വേണ്ടി വാദിച്ച പല നല്ലവരായ വക്കീലന്മാരും ഫീസ്‌ വാങ്ങിയിരുന്നില്ല എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത് ആണ്. വീ എസ്സിന് വേണ്ടി അതായത് നമ്മുടെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്കും ആഗ്രഹം ഉണ്ട് ഫീസ്‌ ഒന്നും വാങ്ങാതെ തന്നെ. അതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല.

    ReplyDelete
  5. 2. സ്വപുത്രന്‍ അരുണ്‍ അംമ്പാനിയോളമോ തൊട്ടടുത്തോ വളരുന്നു. ജ്യോതിബാസുവിന്റെ മകന്‍ ചന്ദന്‍ബാസുവിനെ പോലെ ഇതെങ്ങനെ സാധിച്ചു. ശരി വഴിയിലാണങ്കില്‍ ആ-വഴിയറിയാന്‍ സാധാരണക്കാര്‍ക്ക് അവകാശമില്ലേ?

    തന്റെ പുത്രന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ നോക്കിക്കോളും എന്നാണു വീ എസ് പറഞ്ഞത്. വീ എസ് തന്റെ പദവി ദുരുപയോഗം ചെയ്തു എന്ന് തെളിയിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടനം. പക്ഷെ എന്നെ സംബന്ധിച്ച് എഴുപത്തി നാല് വര്‍ഷത്തോളം കാലം നാടിനു വേണ്ടി പ്രവര്‍ത്തിച്ച ഒരാളുടെ മകന് ഒരു സര്‍ക്കാര്‍ ജോലി നല്‍കിയാലും അതില്‍ വലിയ തെറ്റൊന്നും കാണാന്‍ സാധിക്കില്ല.

    ReplyDelete
  6. 3. ബന്ധുവിന്റെ ഭൂമിദാനത്തില്‍ മുഖ്യമന്ത്രിയെന്ന നില വിട്ടു അമിതാവേശം കാണിച്ചത് എങ്ങനെ ന്യായീകരിക്കും. പൊതു സ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട രാജനീതി വി.എസില്‍ നിന്നുണ്ടായില്ലന്നത് നേര്.

    പക്ഷെ ഈ പറഞ്ഞതു തെറ്റാണെന്ന് ആണല്ലോ കോടതി പറഞ്ഞത്. പിന്നെ എന്താണാവോ ആ രാജ നീതി? കരുണാകരന്റെ കാലത്ത് കൊടുത്ത സ്ഥലം അതിന്റെ രേഖകള്‍ പരിശോദിച്ചു വേണ്ട നടപടി എടുക്കാന്‍ ഉധ്യോഗസ്തര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതില്‍ എന്ത് തെറ്റ് ആണാവോ ഉള്ളത്? അതും പോട്ടെ ഈ ഭൂമി യദാര്തത്തില്‍ കൊടുത്തോ? കൊടുക്കാത്ത ഒരു ഭൂമിയെ ചൊല്ലി ആണ് കേസ്സ്! കഷ്ടം... മം നടക്കട്ടെ...

    ReplyDelete
  7. 4. ഒരു മതവിഭാഗത്തെ എപ്പോഴും വേട്ടയാടുന്ന വര്‍ഗ്ഗീയ മനസ്സ് എന്തിനെ അടയാളപ്പെടുത്തുന്നു.

    എന്താണാവോ ആ വര്‍ഗീയ മനസ്സ്? വര്‍ഗീയമായി ചിന്ത്ക്കുന്നവര്‍ക്ക് എതിരെ തിരിയുന്നത് എങ്ങനെ വര്‍ഗീയ മനസ്സ് ആകും? അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന എത്രയോ മുസ്ലീങ്ങള്‍ക്ക് ഇല്ലാത്ത വേവലാതി എന്താണാവോ മത നേതാക്കാന്‍ മാര്‍ക്ക് ഉണ്ടാകുന്നത്?

    ReplyDelete
  8. ലീഗ്കാര്‍ പ്രതീക്ഷിക്കാത്ത ഒരു കാര്യം കൂടി ഉണ്ട്. അച്ചുതാനന്തന്‍ രാജി വച്ചാല്‍ ആ സ്ഥാനത് വരാന്‍ പോകുന്നത് കോടിയേരി ആവും. അദ്ദേഹം പ്രതിപക്ഷ നേതാവായി ഇരിക്കും എന്ന് ആരും പ്രതീക്ഷിക്കണ്ട. ഭരിക്കാന്‍ ലീഗ് വേണ്ട മാണി മതി. ഇതിനു എതിരെ നില്‍ക്കുന്നത് അച്ചുതാനന്തന്‍ മാത്രമേ ഉള്ളു എന്ന് ലീഗുകാര്‍ മനസിലാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് അച്ചുതാനന്തനെ രാജി വെപ്പിച്ചു ഭരിക്കാം എന്ന് പ്രതീക്ഷിക്കണ്ട. പക്ഷെ ഒരു കാര്യം ഉണ്ട് ഭരണം ഇല്ലെങ്കിലും അഴിമതിക്കാരായ ലീഗിന്റെ കുബേര നേതാക്കന്മാര്‍ക്ക് രക്ഷപെടാം. അവര്‍ക്ക് എന്ത് പോകാന്‍ പോകുന്നത് മുഴുവന്‍ അണികള്‍ക്ക് ആണല്ലോ.

    ReplyDelete
  9. ജഡ്ജിയെ അപമാനിച്ച ലീഗ് നേതാവ് മജീദിന് എതിരെ ഒരു കേസ്സ് ആരെങ്കിലും ചാര്‍ജ് ചെയ്യും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  10. പക്ഷമില്ലാത്തവര്‍ കുറയും, പക്ഷെ പക്ഷത്തിലും പക്ഷപാദിത്വം നന്നല്ല. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയിടിച്ചാണ് പാസാവുന്നതെന്ന് പറയാന്‍ ഒന്നുകില്‍ കാരണവും കണക്കും വേണം അല്ലങ്കില്‍ പിന്നെ വര്‍ഗ്ഗീയമനസ്സ്. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും ശരാശരിക്ക് താഴെയാണ് മലപ്പുറത്തെ പള്ളികൂടങ്ങളുടെ അടിസ്ഥാന സൗകര്യം.
    വി.എസിനൊപ്പം നിന്ന മഞ്ഞളാംകുഴി അലി, ടി.കെ.ഹംസ, പാലോളി എന്തിന് ശാജഹാന്‍ പോലും ഇപ്പോള്‍ എപ്പടി.?
    കേരളം ആരുടെയും കുടുംബ സ്വത്തല്ലല്ലോ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏത് ജാതി ആണങ്കിലും ഭരിക്കട്ടെ- വയനാട്ടിലെ മലമടക്കിലെ കുറിച്ച്യ ജാതിക്കാരിയായ മന്ത്രിയെ അംഗീകരിക്കാനും, ആദരിക്കാനുമുള്ള മനസ്സാണ് മതേതരമനസ്സ്. ക്യസ്ത്യാനിയായ ഉമ്മന്‍ചാണ്ടി, നായരായ തിരുവഞ്ചൂര്‍, നാടാറിലെ നാടാര്‍, ഈഴവനും, മുസ്‌ലിമും വരുമ്പോള്‍ മാത്രം ഒരു "ഏനക്കേട്‌" വരുന്നത് നല്ല ലക്ഷണമല്ല. പ്രത്യേകിച്ച് ഈഴവനായ വി.എസിന് ഉള്ളിലുണ്ടോ എന്നറിയില്ല നാവില്‍ ഒരു മാപ്പിള വിരുദ്ധ വികട കവിയുണ്ടാന്നാണ് മനസ്സിലാവുന്നത്.
    വി.എസ് പൊതുപ്രവര്‍ത്തകനായതിനാല്‍ സ്വകാര്യം പാടില്ല. സുധാര്യം വേണം. അത് കൊണ്ടാണ് കേസിന്റെ കണക്കറിയാന്‍ പൗരന്മാര്‍ തിടുക്കം കാണിക്കുന്നത്. പിന്നെ മകനൊരു പണിയൊപ്പിച്ച പിതാവിനെ വെറുതെവിടാം. പക്ഷെ മകനെ ആകാശത്തോളം വളര്‍ത്താന്‍ ക്ലിഫ് ഹൗസും, കംട്രോള്‍മെന്റ് ഹൗസും ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. ചരിത്രം മാപ്പ് നല്‍കില്ലന്നുറപ്പ്.

    ReplyDelete
    Replies
    1. ഇതേ സുതാര്യത കാന്തപുരത്തിനും കുഞ്ഞാലിക്കുട്ടിക്കും വേണ്ടതല്ലേ ?

      Delete
  11. സമകാലീനമായ വിഷയം. വീ എസ് എന്ന വ്യക്തിയെ ചുറ്റിപറ്റി ഇത്രയും വാർത്തകൾ ആദ്യം തന്നെ വന്നത് പാർട്ടിക്കുള്ളിൽ തന്നെയാണു. തള്ളാനും കൊള്ളാനും കഴിയാത്തത്ര "വളർന്ന" പൊൻ മരമായി മാറി അദ്ദേഹം. അതു കൊണ്ട് തന്നെ പലരീതിയിലും പാർട്ടിക്കുള്ളിൽ "റാഗിംഗ്" നടത്തി നോക്കിയിട്ടും ഫല പ്രാപ്തി വന്നില്ല. പക്ഷേ അദ്ദേഹം പൊതു ജനങ്ങൾക്കിടയിൽ (ഒരു പക്ഷേ രാഷ്ട്രീയ എതിരാളികൾ അതൊരു പുക മറ എന്നു വിശേഷിപ്പിക്കും; അതിനു ന്യായങ്ങളും കാണും) നല്ല ഒരു ഇമേജ് എല്ലാ കാലത്തും കാത്തു സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.

    താൻ പറഞ്ഞതിലെ പൊരുത്തക്കേട് പാർട്ടി സെക്രട്ടറി ചോദ്യം ചെയ്തപ്പോൾ വിഴുങ്ങേണ്ടി വന്ന ഏറ്റവും പുതിയ പ്രസ്താവന പോലും. പിണറായി വിജയന്റെ വാക്കുകൾ കടം എടുത്താൽ : വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് - എന്ന മട്ടിൽ പലപ്പോഴും അദേഹത്തിന്റെ പ്രസ്താവനകൾ എതിരാളികൾക്ക് ആയുധം ആവാറുണ്ട്. പക്ഷമില്ലാതെ പൊതു ജനത്തെ സേവിക്കുന്ന തരത്തിൽ തന്നെ ആവണം എന്നത് ഒരു രാഷ്ട്രീയക്കാരനിൽ ജനം ആഗ്രഹിക്കുന്ന ഒന്നാണു. അത് ഒരു പക്ഷേ മറ്റു നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ വീ എസിൽ നിന്നും സമൂഹം ആശിക്കുന്നു. അതേ ആശ ഒരൂ പരിചയായി അദ്ദേഹം കൊണ്ടു നടക്കുന്നു. അതു തന്നെ പലപ്പോഴും അദ്ദേഹത്തിനു പാർട്ടിയിലും രാഷ്ട്രീയത്തിലും സഹായകമാവുന്നു.

    പല പ്രസ്താവനകളും (അങ്ങേയറ്റം വിമർശനം നേരിട്ടവ) പറഞ്ഞത് വീ യെസ് ആയതിനാൽ അദ്ദേഹത്തിന്റെ ശൈലിയായും വയോധികനായും കണ്ട് പൊറുക്കാൻ സമൂഹം ശ്രമിക്കുമ്പോൾ അത്രക്ക് ഉയർന്ന് ആ ആദരവ് കാണിക്കാൻ അദ്ദേഹം മറന്നു പോവുന്നു.

    ReplyDelete
    Replies
    1. ഒരു പൊതു പ്രവര്‍ത്തകന്‍ പൊതു ജനങ്ങളോട് ഉള്ള നന്ദി പ്രകടിപ്പിക്കുന്നത് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആണ്. ആ വ്യക്തി പൊതുജന താത്പര്യങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ആണ്. വീ എസ് അങ്ങനെ ഒരു വ്യക്തി ആണെന്ന് ജനം വിശ്വസിക്കുന്നു. പൊതുജനങ്ങളോട് ഉള്ള ആ ഒരു ആദരവ് ആണ് ഈ പ്രായത്തിലും അദ്ധേഹത്തിനു ഓടി നടന്നു സേവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും.

      Delete
  12. ലതാണ് പ്രശ്നം. വീ എസ് ജാതി മത ചിന്തകള്‍ക്ക് എതിരാണ്. വലിയ തെറ്റ് തന്നെ ആണ് അത്. പ്രത്യേകിച്ച് മത ഭ്രാന്തന്മാരെ കൊണ്ട് നിറഞ്ഞ കേരളം പോലെ ഉള്ള സംസ്ഥാനത്ത്. എങ്കില്‍ ഒരു കാര്യം ചെയ്യാം ഒരു താലപ്പൊലിയും വെഞ്ചാമരവും ഒക്കെ ആയി മത നേതാക്കന്മാരുടെ മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കാം. മം നോക്കി ഇരുന്നോ...

    കണ്ട അണ്ടനും അടകോടനും ജാതിയുടെയും മതത്തിന്റെയും ബലത്തില്‍ മാത്രം ആളാവുന്നത്‌ അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. അങ്ങനെ ആളായവരെ അതെ നാണയത്തില്‍ തിരിച്ചു അടിക്കുക തന്നെ വേണം. അങ്ങനെ ചെയ്യുമ്പോള്‍ വ്യക്തിയെ അല്ല ജാതിയെ ആണ് നോട്ടം ഇടുന്നത് എന്ന് കരുതുന്നത് ആണ് തെറ്റ്. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ രക്ഷപെടാന്‍ മതത്തെ കൂട്ട് പിടിക്കുമ്പോള്‍ അവിടെ സത്യം പരാജയപ്പെടുക ആണ് ചെയ്യുന്നത്.

    പിന്നീട് താങ്കള്‍ എന്തോ മതേതര മനസിനെ കുറിച്ച് പറഞ്ഞല്ലോ? എന്തോ "വയനാട്ടിലെ മലമടക്കിലെ കുറിച്ച്യ ജാതിക്കാരിയായ മന്ത്രിയെ അംഗീകരിക്കാനും, ആദരിക്കാനുമുള്ള മനസ്സാണ് മതേതരമനസ്സ്" എന്ന്... ഇതാണോ താങ്കളുടെ മതേതര മനസ്? ആരൊക്കെ ഏതൊക്കെ ജാതി ആണെന്ന് എത്ര കൃത്യമായി ആണ് പറഞ്ഞു തരുന്നത്? എന്തായാലും ആ മതേതര മനസ് എനിക്ക് അത്ര ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഞാന്‍ ജാതിയും മതവും നോക്കി അല്ല ആളുകളെ വിലയിരുത്തുന്നത്. ആരൊക്കെ ഏതൊക്കെ ജാതിയില്‍ ആണെന്ന് ഞാന്‍ അന്വേഷിക്കാറും ഇല്ല. കഴിവുള്ളവര്‍ അന്ഗീകരിക്കപ്പെടട്ടെ ഏത് ജാതി ആയാലും. അതുകൊണ്ട് നമ്മുടെ രണ്ടും മതേതര മനസ് വ്യത്യാസം ഉണ്ട്.

    @വി.എസ് പൊതുപ്രവര്‍ത്തകനായതിനാല്‍ സ്വകാര്യം പാടില്ല. സുധാര്യം വേണം. പക്ഷെ മകനെ ആകാശത്തോളം വളര്‍ത്താന്‍ ക്ലിഫ് ഹൗസും, കംട്രോള്‍മെന്റ് ഹൗസും ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. ചരിത്രം മാപ്പ് നല്‍കില്ലന്നുറപ്പ്.

    തീര്‍ച്ചയായും വേണം. വീ എസ് തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്നവര്‍ ആണ് അധികവും. ആ വിശ്വാസം നിലനിര്‍ത്തേണ്ടത് വീ എസ്സിന് ആവശ്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ കുറെ ആളുകള്‍ ഒന്നിച്ചു ഒരു അസത്യം പറഞ്ഞാല്‍ അത് സത്യം ആണെന്ന് പലര്‍ക്കും തോന്നും. അത് തന്നെ ആണ് വീ എസ്സിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌. പക്ഷെ താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്ക്കും ബാധകം അല്ലെ എന്നൊരു സംശയം, UDF നേതാക്കളുടെ മക്കള്‍ വാനോളം വളര്‍ന്നില്ലെങ്കിലും മന്ത്രി കസേര വരെയൊക്കെയെ വളരാരുള്ളൂ അല്ലെ? അതാകുമ്പോള്‍ ക്ലിഫ് ഹൌസും മറ്റും കിട്ടി ഇല്ലെങ്കിലും സാരമില്ല നാടും നാട്ടുകാരെയും പതിച്ചു കിട്ടുമല്ലോ അല്ലെ? ഇനി മന്ത്രി കസേര തരപ്പെട്ടില്ലെങ്കില്‍ വിദേശത്തു വന്‍കിട ബിസിനസ് അല്ലെങ്കില്‍ സുഖ വാസം. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ സ്വന്തം ശരീരത്തിലേക്ക് ആണ് ചൂണ്ടുന്നത് എന്ന് ഇവറ്റകള്‍ മനസിലാക്കുന്നില്ല.

    ReplyDelete
  13. "തര്‍ക്ക ശാസ്ത്ര" ക്ലാസിക്കല്‍ കുറിപ്പല്ല ഗൗരവമുള്ള വായനയുടെ പൊരുള്‍. ഒരു ജാതിയേയും ജാതിയുടെ പേരില്‍ അവകണിക്കാനോ, പരിഗണിക്കാനോ സുമനസ്സുകള്‍ക്കാവില്ല. ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖാമാണത്; അടയാളവും. വി.എസ് അപരാധിയോ, നിരപരാധിയോ എന്ന് തീരുമാനിക്കേണ്ടത് ഭൂരിപക്ഷമോ, ന്യൂനപക്ഷമോ അല്ല. വസ്തുതകളും സത്യങ്ങളുമാണ്. സാമാന്യ ബുദ്ധിയുടെ വിലയിരുത്തലുകളില്‍ വി.എസിന് വിശുദ്ധ പട്ടമര്‍ഹിക്കുന്നില്ലന്ന് തന്നെയല്ലേ?
    പിന്നെ മതം, ജാതി, നേതാക്കള്‍ അവരിലെ ശരി-തെറ്റുകള്‍ക്കാണ് മാര്‍ക്കും, മെറിറ്റും. മതനേതാവായിപ്പോയതിനാല്‍ അവഹേളിക്കപ്പെട്ടേണ്ടതില്ല. വി.എസ് ഉള്‍പ്പെടെ മതാദ്ധ്യക്ഷന്മാരുടെ കല്‍ തേടിയെത്തിയാണ് ഇന്നോളം ജനസേവന (?) മെന്ന രാജ കൊട്ടാരവാസിയായത് എന്ന് ആര്‍ക്കാണറിയാത്തത്. ആര്‍ക്ക്അത് നിഷേധിക്കാനാവും?

    ReplyDelete
  14. @പിന്നെ മതം, ജാതി, നേതാക്കള്‍ അവരിലെ ശരി-തെറ്റുകള്‍ക്കാണ് മാര്‍ക്കും, മെറിറ്റും. മതനേതാവായിപ്പോയതിനാല്‍ അവഹേളിക്കപ്പെട്ടേണ്ടതില്ല.

    ഒരു മത നേതാവിനെ ആരും അവഹേളിക്കാന്‍ മെനക്കെടാര്‍ ‍ ഇല്ല അദ്ദേഹം മത നേതാവ് 'മാത്രം' ആണെങ്കില്‍. ഉദാഹരണം പറഞ്ഞാല്‍ ശബരിമല തന്ത്രി, അദ്ദേഹത്തെ സാധാരണ ആരും വിമര്ഷിക്കാരില്ല. പക്ഷെ നാളെ അദ്ദേഹം ഒരു ഹിന്ദു പാര്‍ട്ടി ഉണ്ടാക്കുകയും ആ പാര്‍ട്ടിയുടെ നേതാവ് ആകുകയും തന്ത്രി സ്ഥാനത് ഇരുന്നു കൊണ്ട് ശബരിമലയില്‍ വരുന്ന ഭക്തരെ ക്യാന്‍വാസ് ചെയ്ത് തനിക്കു അനുകൂലവും മറ്റുള്ള പാര്‍ട്ടികള്‍ക്ക് പ്രതികൂലവും ആക്കുകയും ചെയ്താല്‍ അദ്ദേഹം വിമര്‍ശന വിധേയന്‍ അല്ലാതെ ആകുന്നതു എങ്ങനെ? അത് തന്ത്രിക്ക് തന്ത്രി എന്നല്ല, ഷിഹാബു തങ്ങള്‍ ആയാലും, കാന്തപുരം ആയാലും, മദനി ആയാലും, കത്തോലിക്കാ ബാബ ആയാലും അങ്ങനെ തന്നെ.

    മത നേതാക്കള്‍ രാഷ്ട്രീയത്തില്‍ വരുകയും രാഷ്ട്രീയ മുതലെടുപ്പിന് മതം ഉപയോഗിക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. ഒന്നുകില്‍ മതം അല്ലെങ്കില്‍ രാഷ്ട്രീയം ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ മത രാഷ്ട്രം ആകും ഫലം. ഇന്ത്യയെ സംബന്ധിച്ച് ഹിന്ദു രാഷ്ട്രം ആകുമെന്നതില്‍ സംശയം ഇല്ലല്ലോ? മത നേതാക്കന്മാര്‍ക്ക് രാഷ്ട്രത്തെ സേവിക്കാന്‍ അത്ര കൊതി ആണെങ്കില്‍ മതം ഉപേക്ഷിച്ചു വരണം അല്ലാതെ രണ്ടു തോണിയില്‍ കാലു വച്ച് കളിക്കരുത്, കളിച്ചാല്‍ അവസാനം നില ഇല്ലാത്ത ആഴങ്ങളില്‍ പോയി പതിക്കും.

    ReplyDelete
  15. രാഷ്ട്രീയക്കാര്‍ എന്തിനാണ് മത നേതാക്കളെ കാണുന്നത് എന്ന് അടുത്ത ചോദ്യം. രാഷ്ട്രീയക്കാരന് യദാര്‍ത്ഥത്തില്‍ വേണ്ടത് വോട്ട് ആണ്. വോട്ട് കിട്ടിയാലേ അധികാരം ഉള്ളൂ. അവന്‍ കാണാന്‍ പോകുന്ന മത നേതാവ് യദാര്‍ത്ഥത്തില്‍ ഒരു മത നേതാവ് മാത്രം ആണോ? ഒരു രാഷ്ട്രീയക്കാരന്‍ കൂടി അല്ലെ? രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ആ രാഷ്ട്രീയക്കാരനെ അല്ലെ? മതമാണ്‌ വേണ്ടിയിരുന്നത് എങ്കില് പള്ളിയില്‍ ഉള്ള മുസലിയാരെ അല്ലെങ്കില്‍ അച്ചനെ അല്ലെങ്കില്‍‍ അമ്പലത്തില്‍ പൂജ ചെയ്യുന്ന ഒരു പൂജാരിയെ കണ്ടാല്‍ പോരെ? എന്തിനു സമുദായ നേതാക്കന്മാരെ അല്ലെങ്കില്‍ മത നേതാക്കന്മാരെ തന്നെ കാണണം?

    അതായത് രാഷ്ട്രീയക്കാര്‍ കാണുന്ന മത നേതാക്കന്മാര്‍ക്ക് ഇരട്ട മുഖം ആണ് ഉള്ളത്. ഒന്ന് മത നേതാവ് എന്ന മുഖം മറ്റേതു രാഷ്ട്രീയക്കാരന്‍ എന്ന മുഖം. അതില്‍ രാഷ്ട്രീയക്കാരന്റെ മുഖം (അണികള്‍) ഇല്ലാത്ത മത നേതാക്കന്മാരെ അവര്‍ക്ക് ആവശ്യം ഇല്ല. അതായത് അവര്‍ക്ക് വേണ്ടത് ആള്‍ ബലം മാത്രം.

    ReplyDelete
  16. മതം മാത്രമോ മാനവികതകള്‍ പോലും വിപണന ഉപകരണമാക്കാമോ? സമൂഹത്തിന് പൊതുവെ ബോധ്യമുള്ള നേതാക്കളെ കാണുന്നതും, അനുഗ്രഹം തേടുന്നതും 'വോട്ട്' വ്യാപാര പട്ടികയില്‍പ്പെടുത്തുന്നത് പലയാവര്‍ത്തി വിചാരിച്ചിട്ട് വേണം.
    രാഷ്ട്രീയം ഒരു മലിനക്കളമാണോ? അതും ഒരു സേവന രംഗമല്ലേ-? എല്ലാവരേയും അടക്കി കുറ്റവാളി പട്ടികയില്‍ ചേര്‍ത്തു ഹാജര്‍ വിളിക്കാമോ.
    ഗുല്‍സാരിലാല്‍ നന്ദ, കാമരാജ് നാടാര്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്, എ.കെ.ഗോപാലന്‍, കെ.ജി.മാരാര്‍, സി.എച്ച്.മുഹമ്മദ് കോയ സാഹിബ്, ശിഹാബ് തങ്ങള്‍ അങ്ങിനെ എത്രയെത്ര പേര്‍ അവരുടെ സര്‍വ്വീസ് സൗജന്യമായി സമൂഹത്തിനും, സമുദായത്തിനും രാഷ്ട്രത്തിനും സമര്‍പ്പിക്കപ്പെട്ടവര്‍.
    മതം, രാഷ്ട്രീയം എന്നും, എപ്പോഴും സത്യവും, മെറിറ്റും നോക്കി മാര്‍ക്കിടാന്‍ മിടുക്കുള്ള അധ്യാപകരാവണം പൊതു സമൂഹം.

    ReplyDelete
  17. രാഷ്ട്രീയം അല്ലെങ്കില്‍ മതം, മലിന കളം ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? രണ്ടിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. പക്ഷെ മതവും രാഷ്ട്രീയവും ഒന്നിച്ചു വരുമ്പോള്‍ മത രാഷ്ട്രീയം ആകുന്നു. ആ മത രാഷ്ട്രീയം മലിനം തന്നെ ആണ്.

    മുസ്ലീം ലീഗ്, ഇസ്‌ലാമികസേവാസംഘം (ഐ.എസ്.എസ്.), സുന്നി ടൈഗര്‍ ഫോഴ്‌സ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രെണ്ട്, ഇന്ത്യന്‍ നാഷണല്‍ ലീഗിനു(ഐ.എന്‍.എല്‍), എന്‍.ഡി.എഫ് തുടങ്ങി എത്രയോ പാര്‍ട്ടികള്‍ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്? ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ 'ഇരകളാ'ണെന്നും ചെറുത്തുനില്പിനു വേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് ഇവര്‍ എല്ലാം തെറ്റായി അണികളെ പഠിപ്പിക്കുന്നത്. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട അണികളില്‍ ഒരാള്‍ ആണ് താങ്കളും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു. മുസ്ലീം ആണോ? അവന്‍ പീടിപ്പിക്കപ്പെടുന്നവന്‍ ആണെന്ന ഒരു ഖ്യാദി എല്ലായിടത്തും പടര്‍ത്താന്‍ ഇത്തരം നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഈ പ്രചരണം കൊണ്ട് കുറെ ആളുകള്‍ രക്ഷപെട്ടിട്ടുണ്ട്. പക്ഷെ രക്ഷപെടുന്ന മുസ്ലീങ്ങളില്‍ അങ്ങാടിയില്‍ ചുമട് എടുത്തു ചോര തുപ്പുന്ന പട്ടിണിയും ദാരിദ്രവും അറിഞ്ഞ യദാര്‍ത്ഥ മുസല്മാന്മാര്‍ ഉണ്ടാവില്ല എന്ന് മാത്രം.

    'ആര്‍ക്കൊക്കെയോ' വേണ്ടി മതവും രാഷ്ട്രീയവും വികലമാക്കുക ആണ്. അതിറെ പ്രയോജനം അനുഭവിക്കുന്നത് ജനം അല്ല വ്യക്തികള്‍ ആണ്. ഈ കാഴ്ചപ്പാട് ആണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശത്രു. മതസമുദായങ്ങള്‍ക്കകത്ത് എന്തു നടക്കുന്നു എന്ന് പഠിച്ചറിയുവാനോ അറിഞ്ഞാല്‍ത്തന്നെ ആദര്‍ശനിഷ്ഠമായ നിലപാട് എടുക്കുവാനോ നമ്മുടെ പാര്‍ട്ടികള്‍ മിനക്കെടാറില്ല. സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതരാഷട്രീയം അല്ലെങ്കില്‍ മതതീവ്രവാദം.

    ReplyDelete