Thursday 27 December 2012

ബലാല്‍സംഘത്തിന്റെ വകഭേതം! ?


''ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഘം ഡിസ്‌കോ നാരികള്‍ക്ക് തുള്ളാനവസരമായെന്ന രാജകുമാരന്റെ (എം.പി) പരാമര്‍ശം വല്ലാതെ രംഗം വഷളാക്കിയതായി കേള്‍ക്കുന്നില്ല.
യുവതിയെ സിങ്കപ്പൂരിലെത്തിച്ചത് പ്രതിഷേധം തണുപ്പിക്കാനാണന്ന വാര്‍ത്തക്കും ചൂടുണ്ടായില്ല. സൈന്യവും, പോലീസും അടിക്കടി നടത്തുന്ന ബലാല്‍സംഘം എന്ത് കൊണ്ട് പ്രതിഷേധിക്കപ്പെടുന്നില്ലന്ന അരുദ്ധതി റോയിയുടെ അന്വേഷണവും മാധ്യമ വിചാരണക്ക് വിധേയമായില്ല.
ഡല്‍ഹിയില്‍ റേപ്പ് ചെയ്യപ്പെട്ട യുവതി ''സവര്‍ണ്ണയും'' ബലാല്‍സംഘ വീരന്മാര്‍ ടാക്‌സി ഡ്രൈവര്‍മാരുമായതാണോ കോലാഹലം ഉണ്ടാക്കാണളുപ്പമായതെന്ന അരുദ്ധതിയുടെ ചാനല്‍ ചോദ്യം നമ്മുടെ സാമൂഹ്യ ബോധത്തിന്റെ ''എത്ര മാറ്റി'' നെയാണ് അടയാളപ്പെടുത്തുന്നത്.
പരസ്യ വ്യഭിചാരവും, മോഷണവും പിടിച്ചു പറിയും മാത്രമാണോ ക്രിമിനലിസം അടച്ചിട്ട വാതില്‍ മറവില്‍ ആരുമറിയാതെ നടത്തുന്ന ആഭാസങ്ങള്‍ തുടര്‍ന്നോട്ടെ എന്നാവുമോ നമ്മുടെ സാമൂഹിക ബോധം.

സദാചാരം, ധര്‍മ്മ നിഷ്ട ഇതൊക്കെ തിരിച്ചു പിടിക്കാനാവാത്ത ദൂരത്ത് എത്തിയോ എന്നാണ് തോന്നുന്നത്.
ധര്‍മമ വിചാരത്തിന് ഹിന്ദു ദര്‍ശനം മുന്തിയ സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നു. ധര്‍മ്മം പുലരാന്‍ വേണ്ടി കുരുക്ഷേത്ര പോര്‍ക്കളം സൃഷ്ടിച്ച കഥ വായിച്ച് അഭിമാനിക്കുന്നവരാണ് നാം.
ക്ഷേത്രങ്ങളുടെ സുപ്രധാന അനുഷ്ടാന-ആചാരങ്ങളിലെല്ലാം ''ധര്‍മ്മം ഒരു അനിവാര്യ ഘടകം തന്നെയായിരുന്നു. ഏതാണ്ട് നൂറായിരം വര്‍ഷത്തെ പൈതൃകമവകാശപ്പെടുന്നതാണ് ഈ ദര്‍ശനം. അശോക ചക്രവര്‍ത്തിയും, അശോക ചക്രവും ഉയര്‍ത്തിയതും മറ്റൊന്നല്ല. ഇന്ത്യയിലേക്ക് പില്‍കാലത്ത് കാലെടുത്ത് വെച്ച അഥിതികളായ ജൂത, ക്രൈസ്തവ, ഇസ്‌ലാം മതവും ധര്‍മ്മ സരണിയില്‍ നിന്ന് ഒരിഞ്ചു മാറാന്‍ പറഞ്ഞ മതങ്ങളല്ല.
ജനാധിപത്യത്തിലും ധര്‍മ്മം നിരാകരിക്കാന്‍ സുവിശേഷമില്ലല്ലോ- എവിടെയാണ് പിഴച്ചത്? പാളിച്ചയത്? ഭാരതത്തിന്റെ മുഖം ആരാണ് വികൃതമാക്കുന്നത്. എന്താണവര്‍ ഉപകരണമാക്കുന്നത്. ?പൗരന്മാരുടെ സുരക്ഷയും സദാചാര നിഷ്ടയും, സംരക്ഷണം നല്‍കാനാവാത്ത സര്‍ക്കാറും വ്യവസ്ഥകളും മാത്രമാണോ പ്രതികള്‍.
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ഒരു സ്ത്രീ മാനഭംഗപ്പെടുത്തപ്പെടുമ്പോള്‍ സഹയാത്രികര്‍, കാഴ്ചക്കാര്‍, ട്രൈവര്‍, പരിസരവാസികള്‍ അങ്ങനെ ആരെല്ലാം കുറ്റകരമായ നിഷ്‌ക്രിയത്വം സ്വീകരിച്ചു. എങ്ങനെ സാധിച്ചു ഈ മൗനം പാലിക്കാന്‍. പൗരബോധം ഉടച്ചു വാര്‍ക്കപ്പെടണം. വിദ്യാഭ്യാസ കാലത്ത് തന്നെ ഇതുണ്ടാക്കാനുള്ള സൃഷ്ടിപരമായ ഇടപെടലുകളണ്ടാവണം.
''അഴിമതി അതിരുവിട്ട പോലെ പടരുന്നതെന്തുകൊണ്ടാണ്.? ഉന്നത കാലാശാലകളില്‍നിന്ന് ബിരുദാനന്ത ബിരുദവും, ഡോക്റ്ററേറ്റും നേടിയവര്‍ പോലും കജനാവും പൊതു സമൂഹത്തെയും കൊള്ളയടിക്കാന്‍ മടിക്കുന്നില്ല. ഭാരതത്തിന്റെ രഷ്ട്രപതി പ്രണബ് കുമാര്‍ മുക്കര്‍ജിക്ക് ഒരു ദിസം തങ്ങാന്‍ കര്‍ണാടകയിലെ ബല്‍ഗാമില്‍ 37 ലക്ഷം രൂപ വാടക കൊടുത്തു എന്ന വാര്‍ത്ത വായിച്ചാരെങ്കിലും ഞെട്ടിയോ? ഭാരതത്തിന്റെ പ്രഥമ പുരുഷന്‍ പോലും ഞെട്ടിയില്ലല്ലോ.
മാറണം വീക്ഷണങ്ങള്‍, മാറ്റണം ചട്ടങ്ങള്‍, ധര്‍മ്മ ചിന്തകള്‍ പഠിക്കാതെ, പകര്‍ത്താതെ ഒരു ജനതക്കും മുന്നോട് പോവാനാവില്ല. പോയചരിത്രവും ഇല്ല.

9 comments:

  1. മനോഹരമായി പറഞ്ഞിരിക്കുന്നു

    ReplyDelete
  2. നമ്മുടെ ചിന്തകളില്‍ മാറാല പിടിച്ചു കിടക്കുന്ന സത്യത്തെ വിളിച്ചുണര്‍ത്താന്‍ ഇപ്പോഴേ ഒരു പാട് വൈകിയിരിക്കുന്നു...എന്നിട്ടും മനുഷ്യന്റെ ആലസം മാറുന്നില്ല ..അല്ലെങ്കില്‍ മാറ്റുന്നില്ല ! എല്ലാവരും അവനവനിലേക്ക്‌ ചുരുങ്ങി കൊണ്ടിരിക്കുന്നു .....

    നല്ല എഴുത്ത് ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  3. ധര്‍മ്മം കടലാസില്‍ മാത്രം

    ReplyDelete
  4. നല്ല ലേഖനം, സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം.

    @ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ഒരു സ്ത്രീ മാനഭംഗപ്പെടുത്തപ്പെടുമ്പോള്‍ സഹയാത്രികര്‍, കാഴ്ചക്കാര്‍, ട്രൈവര്‍, പരിസരവാസികള്‍ അങ്ങനെ ആരെല്ലാം കുറ്റകരമായ നിഷ്‌ക്രിയത്വം സ്വീകരിച്ചു.

    പക്ഷെ ഇതില്‍ ചില തിരുത്തുകള്‍ വേണ്ടേ എന്നൊരു സംശയം. ഈ സംഭവം നടക്കുമ്പോള്‍ സഹ യാത്രികര്‍ ഉണ്ടായിരുന്നോ? പരിസര വാസികള്‍ അറിഞ്ഞിരുന്നോ? കാഴ്ചക്കാരായി ആരെങ്കിലും ഉണ്ടായിരുന്നോ? ബസ്സില്‍ ഉണ്ടായിരുന്ന ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ എല്ലാം കുറ്റക്കാര്‍ ആണ്.

    ReplyDelete
  5. ''ശരിവരക്കൊരുമ്മ''

    നന്മ മരിച്ചിട്ടില്ല-മരിക്കരുത്, മറക്കരുത്, നാമാരുമല്ലങ്കിലും നാം ആരൊക്കെയോ ആണ്. നമുക്കും പ്രതികരിക്കാം. തിന്മകള്‍ക്കെതിരില്‍- കാപ്പിരിസം നാട് നീങ്ങണം. അല്ലെങ്കില്‍ നീക്കണം. അണ്ണാറക്കണ്ണനും തന്നാലായത്. നല്ലവാക്കിന് നല്ല നമസ്‌കാരം പ്രചോദനം ഒരു ചേദനയാണല്ലോ.

    ReplyDelete
  6. http://chodyangal.blogspot.com/2012/12/blog-post_30.html

    ഏറ്റവും നല്ല കമന്റര്‍ ആരെന്നു കണ്ടുപിടിക്കാമോ?

    ReplyDelete
  7. മലക്കിന് നല്ല കമന്റാവാം-
    ആര്‍ക്കാണതിലെതിര്‍പ്പ്‌?!

    ReplyDelete




  8. മദ്യപിക്കാതെ നടത്തിയിട്ടുള്ള ഒരു ബലാൽ സംഗത്തെപ്പറ്റി, അത്‌ ഇൻഡ്യയിൽ എവിടെയെങ്കിലും ആയിക്കോള്ളട്ടെ, കേട്ടിട്ടുണ്ടോ.? കാണില്ലാ. അതിനാൽ ഇൻഡ്യയെ മദ്യവിമുക്തമാക്കൂ അപ്പോൾ സ്ത്രീയുടെ മാനവു സുരക്ഷിതമാവും. പക്ഷേ so called New Generation അതിനു് തയ്യാറാകുമോ.?

    ReplyDelete