Thursday 20 December 2012

ജുഡീഷ്യറി



ഭരണഘടനയുടെ കാവല്‍ക്കാരായി കോടതി വാഴ്ത്തപ്പെടുന്നു. പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പരിരക്ഷ തേടി സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമെന്ന അഭിമാനം ഇന്ത്യന്‍ കോടതികളോട് പൗരന്മാര്‍ക്കെല്ലാം ഉണ്ടന്നത് നേര്.
എന്നാല്‍ പലപ്പോഴും ഈമേഖലകള്‍ വിപുലവായനക്കും, അതോടൊപ്പം അഴിച്ചുപണിക്കും വിധേയമാക്കേണ്ടതില്ലേ? എന്നൊരു ചെറുവിചാരം ഉയര്‍ന്നുവരുന്നുണ്ട്. ഇപ്പോഴിങ്ങനെ ഒരരിക് പറ്റിയ ചിന്തവരാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്.
ഒന്ന് അബ്ദുല്‍നാസര്‍ മഅദനി തന്നെ-

അദ്ദേഹം ഒരുസാധാരണ പണ്ഡിതന്‍, നല്ലപ്രഭാഷകന്‍ മികച്ച ശബ്ദത്തിന്റ ഉടമ. ഈവലിയ അനുഗ്രഹം അനുഭവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. നാസ്വിര്‍ മദനിയുടെ വിചാരങ്ങളൊക്കെ ഒരു പക്ഷേ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയാവാം. ഒരു സമുദായത്തെ നിരന്തരം പീഡിപ്പിച്ചപ്പോള്‍ ഉണ്ടായ മാനുഷിക പ്രതികരണമാവാം, എന്നാല്‍ പരിഹാരത്തിന് സ്വീകരിച്ച സമീപനങ്ങളില്‍ പിഴവ് വന്നു. അത് അദ്ദേഹത്തിനും, കുടുംബത്തിനും മറ്റ് അനേകം കുടുംബങ്ങള്‍ക്കും കൊടിയ ദുരന്തം വരുത്തി വെച്ചു.
ഭാരതത്തിന്റെ സകല നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ച് ഒരു സാധുമനുഷ്യനെ 9 വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കൊല്ലാകൊല നടത്തി. അദ്ദേഹത്തിന്റെ പേരിലാരോപിക്കപ്പെട്ട കുറ്റ ക്യത്യങ്ങള്‍ ശരിയല്ലന്ന് കോടതി കണ്ടെത്തി. ഈകുറ്റങ്ങള്‍ മഅദനിക്ക് മേല്‍ ചുമത്തിയവരെ എന്ത് ചെയ്തു. അവര്‍ക്ക് വല്ല പണിഷ്‌മെന്റും നല്‍കിയോ. വേര് മാന്തിയ ഗൂഡാലോചനക്കാര്‍ ഇന്നവിടെനില്‍ക്കുന്നു. ഭരണാധികാരികള്‍, പോലീസ്, അന്വേഷണ ഉദ്യോഗസ്ഥര്‍, ഇവരൊക്കെ പൊതു സമൂഹത്തിന്റെ മനസാക്ഷിയുടെ വിചാരണയെങ്കിലും അര്‍ഹിക്കുന്നില്ലേ.
വിണ്ടുമദ്ദേഹത്തെ ബംഗ്ലൂര്‍ ജയിലിലടച്ചു. ഗൂര്‍ഗില്‍ ഗൂഡാലോചന നടത്തിയെന്നൊക്കെ പറഞ്ഞു പിടിച്ചു കൊണ്ടുപോയി വിചാരണ നടത്താതെ, ജാമ്യം അനുവദിക്കാതെ മനുഷ്യത്വരഹിതമായി പീഡിപ്പിക്കുന്നതിന്റെ ന്യായമെന്താണ്.? പ്രമേഹം വര്‍ദ്ദിച്ച് കാഴ്ച ശക്തി നഷ്ടപ്പെട്ടു. മൂക്കില്‍ പഴുപ്പ് കയറി പരവശനായി. ചില അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടു. നമ്മുടെ ഇരുമ്പുമാക്കകത്ത് പിടിച്ചിട്ട് ചവിട്ടിയരക്കാന്‍ എങ്ങനെയാണ് നമ്മുടെ വ്യവസ്ഥകള്‍ക്ക് കഴിയുക. നാം അങ്ങേയറ്റം ബഹുമാനിക്കുന്ന ചട്ടങ്ങളില്‍ ഇങ്ങനെയൊരു വിക്യത, ഭീകര മുഖം ഉണ്ടാവാനിടയില്ലല്ലോ. അപ്പോള്‍ പിന്നെ ഗൂഡാലോചന നടക്കുന്നത് നിയമ പരിരക്ഷകരില്‍ നിന്നാണങ്കില്‍ തിരുത്തപ്പെടാന്‍ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. നാം ഗൊണ്ടിനാമോതടവറയെ കുറിച്ച് വേവലാതിപ്പെടുന്നു. മനുഷ്യവകാശങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ഈ ജാഗ്രതകകര്‍ ആത്മാര്‍ത്ഥമെങ്കില്‍ ഒരു സാധുമനുഷ്യന്‍ അദ്ദേഹം കണ്ടകാര്യങ്ങള്‍ അധിക വിചിന്തനങ്ങള്‍ക്ക് വിധേയമാക്കാതെ ഒച്ചത്തില്‍ പറഞ്ഞു എന്ന ഒരു കാരണം ചുമത്തി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഏതര്‍ത്ഥത്തിലാണ്. ഭാരതത്തിന്റെ മഹത്വമിത് അടയാളപ്പെടുത്തുകയില്ലല്ലോ. മഅദനിയെ ഇല്ലാതാക്കിയാല്‍ തീരുമോ നമ്മുടെ വ്യവസ്ഥകള്‍ പ്രസവിച്ച ദുരന്തങ്ങള്‍. ഭരണാധികാരികള്‍ കാണിച്ച നെറികേടുകള്‍.? 
രണ്ടാമത്തെ കാര്യം. കാരന്തൂര്‍ മര്‍ക്കസില്‍ പ്രദര്‍ശിപ്പിച്ച കേശവും, അത് സൂക്ഷിക്കാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ശഅറെ മുബാറക് മസ്ജിദും, അതിന് വേണ്ടി നടത്തിയ പണ പിരിവും സംമ്പന്ധിച്ചാണ്.
ഒന്ന്. എ.പി.പ്രദര്‍ശിപ്പിച്ചത് പ്രവാചകന്റെ കേശമാണോ?
രണ്ട്. എന്തെങ്കിലും വസ്തു (പുണ്യം ഉള്ളതാവട്ടെ ഇല്ലാത്ത താവട്ടെ) സൂക്ഷിക്കാന്‍ പള്ളി നിര്‍മ്മിക്കാമോ?
ഇതിന് വേണ്ടി പണം പിരിച്ച് നോളേജ് സിറ്റി സ്ഥാപിക്കാമോ.?
കേശം വ്യാജമാണന്ന് ഏതാണ്ട് അബൂബക്കര്‍ മുസ്‌ലിയാര്‍ പോലും സമ്മതിച്ചു. പള്ളി നിര്‍മ്മിക്കേണ്ടത് ആരാധനകള്‍ക്ക് വേണ്ടിയാണ്. മറ്റു നിലക്ക് പൂര്‍വീകരില്‍ നിന്നുള്ള മാത്യകകള്‍ ഇല്ല.
മൂന്ന് സംഭാവന സ്വീകരിച്ചതിന്റെ കണക്ക് സ്വന്തം സംഘടനാ തലത്തലെങ്കിലും പറയേണ്ടതുണ്ട്. അതുണ്ടായില്ലന്നാന്നറിയുന്നത്.
ഈ പാശ്ചാത്തലത്തിലാവണം പൊതു താല്‍പര്യ ഹരജി കോടതിയിലെത്തിയത്. സംസ്ഥാന  സര്‍ക്കാറിന് വേണ്ടി ഹാജറായ വക്കീല്‍ ആരോപറഞ്ഞത് പോലെ ആര്യാടന് വേണ്ടി ഹാജറായത് പോലെയായി.
വിശ്വാസത്തിന്റെ പ്രശ്‌നമാണ്.
ക്രമസമാധാനം തകരാനിടയുണ്ട്. ഇതാണ് വക്കീല്‍ നല്‍കിയ സത്യവാങിലെ കാതല്‍.
അത് കൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല, ഇടപെടുന്നില്ല ഇതാണ് വക്കീല്‍ പറഞ്ഞന്യായം.
ഒന്ന് വിശ്വാസത്തിന്റെതല്ല പ്രശ്‌നം വഞ്ചനയുടെതാണ് 
രണ്ട് ക്രമസമാധാനം തകര്‍ന്നാല്‍ ശരിയാക്കാനാണ് പോലീസ് കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ളതല്ലല്ലോ പോലീസ്. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ സമാനമായ മറ്റൊരു സംരക്ഷണം വേണമെന്ന് പറയുന്നത് മിതമായി പറഞ്ഞാല്‍ ലജ്ജാകരമല്ലേ. ഇങ്ങനെയാണ് ഭരിക്കുന്നതെങ്കില്‍ ഈ ഭരണമെന്നത് ഒരു ധനമിടപാട് സ്ഥാപനമെന്നതില്‍ കവിഞ്ഞ എന്ത് മഹത്വമാണവകാശപ്പെടാനാവുക. സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെയുള്ള ഗുരുതര വിഷയത്തിലാണ് കാര്യങ്ങളെത്തുക. ഇങ്ങനെയൊരു സത്യവാങ്മുലം സമര്‍പ്പിച്ച സര്‍ക്കാര്‍ വക്കീലിന് ആ-സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി യാതൊരുവകാശവും ഇല്ലന്നുറപ്പ്.
നമ്മുടെ കോടതികളില്‍ കുറ്റവാളികള്‍ക്ക് വേണ്ടി അറിഞ്ഞു കൊണ്ട് ഹാജറായി കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ഭരണഘടനയും, വകുപ്പുകളും ദുര്‍വ്യാഖ്യാനം നടത്തി ധനം ഉണ്ടാക്കുന്ന വക്കീല്‍മാരെ ശിക്ഷിക്കാന്‍ വകുപ്പില്ലാത്തത് വൈരുദ്ധ്യം മാത്രമല്ല നിയമ വാഴ്ചയുടെ ബലഹീനതകൂടിയാണ്. ഇങ്ങനെ സമര്‍ത്ഥമായി വാദിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന മികച്ച ക്രിമിനല്‍ വക്കീലന്മാരാണ് പലപ്പോഴും ന്യായാധിപന്മാരായി വരുന്നത്.
കൊലപാതികക്ക് വേണ്ടി വിയര്‍ത്തുവാദിക്കുന്ന വക്കീലിന് നിയമ പരിരക്ഷനല്‍കാമോ? ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റവാളികളെന്ന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത 76 ല്‍ 74 പേര്‍ക്ക് വേണ്ടി മികച്ച വകീലന്മാരെ ഏര്‍പ്പെടാക്കമെന്നാണ് സ: പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുള്ളത്. കുറ്റവാളിയാണന്നറിഞ്ഞുകൊണ്ട് രക്ഷപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് നിയമ പരിരക്ഷ നിലനില്‍ക്കുന്നു. സമഗ്രമായ ഒരഴിച്ചുപണി അസാധ്യമാവാം. അല്ലങ്കില്‍ ഇങ്ങനെയൊരു കുറ്റാരോപിതര്‍ക്ക് വേണ്ടി സംസാരിക്കാന്‍ നാക്കില്ലാതാവാം. അതായിരിക്കാം നമ്മുടെ വ്യവസ്ഥകളെ ഭംഗിയാക്കുന്ന നീതിയുടെ സൗന്ദര്യം. എന്നാല്‍ സാമര്‍ത്ഥ്യവും, സംഘടനാ പക്ഷപാദിത്വവും മാത്രം കൈമുതലാക്കി വാദിച്ചു പേരെടുക്കുന്നവരും അറിഞ്ഞുകൊണ്ട് കുറ്റവാളികളെ സഹായിക്കുന്നവരും നമ്മുടെ ന്യായാധിപ സെലക്ഷനില്‍ നിന്നെങ്കിലും അകറ്റി നിര്‍ത്തപ്പെടേണ്ടതില്ലേ?
എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ കാണിച്ചു കൊണ്ടിരിക്കുന്നതില്‍ പലതും സാംസ്‌ക്കാരിക മാലിന്യമാണ്. ചിലതെങ്കിലും രാജ്യ താല്‍പര്യങ്ങള്‍ക്കെതിരാണ്. ഇന്ത്യയെ കുറിച്ച് മതിപ്പില്ലാതാക്കുന്ന പ്രവര്‍ത്തി മാത്രമല്ല അച്ചടക്കമില്ലാത്ത ഒരു സമൂഹത്തെ വളര്‍ത്തുന്നതിലും പ്രാദേശിക തലങ്ങളില്‍ കടുത്ത നിരവധി ക്രമസമാധാന പ്രശ്‌നങ്ങല്‍ ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ട്. ഇങ്ങനെ വലിയ കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്തുവരുന്ന ഒരാള്‍ എന്ന നിലക്ക് എന്ത് കൊണ്ടദ്ദേഹത്തിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നില്ല. അബ്ദുല്‍നാസ്വിര്‍ മഅദനിയെ പീഡിപ്പിക്കാന്‍ നമുക്ക് കഴിയുന്നത് അദ്ദേഹത്തിന് ധനക്കമ്മിയും കാന്തപുരത്തെ രക്ഷിക്കാനാവുന്നത് ധനം സംമ്പന്നതയും എന്ന താഴ്ന്ന സാംസ്‌കാരികതലം നമ്മെ നാണം കെടുത്തുന്നില്ലേ? ഒരു ക്രമസമാധാനവും തകരില്ലിവിടെ നീതിയുടെ തുലാസ് തൂങ്ങിയാല്‍- പക്ഷെ ആര്‍ജ്ജവം ഉണ്ടോ? അതാണ് സംശയം.
ടി.പി.ചന്ദ്രശേഖരന്‍ വധയും, അന്വേഷണവും പൊതു സമൂഹത്തില്‍ സൃഷ്ടിച്ച നിയമാവബോധവും നിയമ വാഴ്ചയിലുള്ള ചെറുപ്രതീക്ഷയും ശരിയല്ലന്ന സന്ദേശമാണ് ശ്രീ.അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഇയ്യിടെ കാസര്‍ഗോഡ് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ ''കൊലപാതക രാഷ്ട്രീയത്തിന്നെതിരിലെ മനസ്സാക്ഷിയുടെ ശബ്ദം'' എന്ന സെമിനാറില്‍ പങ്ക് വെച്ചത്. അത് ഇപ്രകാരം സംഗ്രഹിക്കാം.
അനേകായിരം കൊലകളിലൊന്ന് എന്നതലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ വധം മാറി വായിക്കേണ്ടതില്ല. എന്നാല്‍ മാധ്യമലോകം അതിന് നല്‍കിയ പ്രാമുഖ്യം. കൊന്നവര്‍, കൊല്ലിച്ചവര്‍ എന്ന രണ്ട് തട്ടുള്ളത് കൊണ്ടാണ്. ക്വട്ടേഷന്‍ കൊലകള്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമല്ലങ്കിലും ചന്ദ്രശേഖരിനേറ്റ 51 വെട്ടുകള്‍ യോഗം ചേര്‍ന്നു കൊല ചര്‍ച്ച നടത്തി മിനുട്‌സിലെഴുതാതെ നടപ്പിലാക്കുന്ന രീതി ശാസ്ത്രത്തിന്റെ രാഷ്ട്രീയ-സാമൂഹിക സദാചാര-ധര്‍മ്മ ഭൂമികയാണ് അടയാളപ്പെടുത്തിയത്.
76 ല്‍ 74 പ്രതികള്‍ കൊന്നവര്‍, വണ്ടി ഓടിച്ചവര്‍, സിഗ്നല്‍ നല്‍കിയവര്‍, ഒളിപ്പിച്ചവര്‍, സഹായികള്‍ ആയുധം നിര്‍മ്മിച്ചവര്‍ എന്നീ ഗണത്തില്‍പെടുന്നു. ഈ വിഭാഗങ്ങളെ സജ്ജമാക്കിയവരാണ് കൊല്ലിച്ചവര്‍, ഇവിടെ കുറ്റവാളികള്‍ ആരൊക്കെയാണ്.? ശിക്ഷക്കര്‍ഹര്‍ ആരൊക്കെയാണ്? എന്ന നിയമ പ്രശ്‌നം അവിടെ നില്‍ക്കട്ടെ- 80 നാള്‍കൊണ്ട് 76ല്‍ 74 പേരെ പിടിച്ച് തൊണ്ടിമുതലുകളും, തെളിവുകളും ശേഖരിച്ചു നിയമ കോടതിയിലെത്തിച്ച പോലീസ് കൊല്ലിച്ചവരെ തേടിപ്പോക്ക് പെട്ടന്ന് സ്റ്റോപാക്കി. പ്രണാബ് കുമാര്‍ മുക്കര്‍ജിക്ക് സി.പി.ഐ.എം.ദാനം നല്‍കിയ വോട്ടിന് പകരം ഉണ്ടാക്കിയ ഉടമ്പടിയാണീ അന്വേഷണം മുട്ടിച്ചതെന്നാണ് വള്ളിക്കുന്നിന്റെ ശക്തമായ നിഗമനം. എങ്കില്‍ തോറ്റത് സാഗ്മയല്ല. ഭാരതത്തിന്റെ നിയമ വാഴ്ചയാണ്.
കൊല്ലിച്ചുവെങ്കില്‍ സി.പി.ഐ.എം.ലെ ഉന്നത നേതാക്കളും ഉടമ്പടി ഉണ്ടാക്കി രാഷ്ട്രപതിയാവാന്‍ പോലീസിനെ പിടിച്ചു കെട്ടിയ കോണ്‍ഗ്രസും, സസ്യബുക്കില്‍പെട്ട തിരുവഞ്ചൂരും, ഇന്ദ്രപ്രസ്ഥിലുള്ള സോണിയാജിയും, രാഹുല്‍ജിയും, എന്തിന് രാഷ്ട്രപതിപോലും നമ്മുടെ നിയമ വ്യവസ്ഥകളെ അട്ടിമറിക്കുകയാണോ? പൗരന്മാരുടെ വിശ്വാസം തകര്‍ക്കുകയാണോ ചന്ദ്രശേഖരന്റെ വിധവ രമ മാത്രമല്ല പൊതു സമൂഹവും ചരിത്രവും മാപ്പ് നല്‍കാത്ത അപരാധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുകയാണോ?

3 comments:

  1. മുസ്ലിം സംകടനകളുടെ നിലപാട് മാറ്റം സന്തോഷം തന്നെ.എങ്കിലും മഅദനി വിഷയത്തില്‍ കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംകടനകള്‍ ചരിത്രത്തില്‍ ഒറ്റുകാരയാണ് അറിയപ്പെടുക .പലപ്പോഴുമുള്ള നിലപാടില്ലായ്മ മുസ്ലിം സമൂഹത്തിനു നഷ്ടം വരുത്തി വച്ചത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും സാധിക്കണം .( മുസ്ലിം സംകടനകള്‍ ചെയ്ത നന്മകള്‍ വിസ്മരിക്കുന്നില്ല)

    ReplyDelete
  2. താങ്കള്‍ സൂചിപ്പിച്ച ഒന്നാമത്തെ കാര്യം, മദനി: അദേഹത്തിന് നീതി ലഭിക്കണം എന്ന് ഇപ്പോള്‍ പലരും പറഞ്ഞു കേള്‍ക്കുന്നു. പല്ല് കൊഴിഞ്ഞ സിംഹം ഉപദ്രവിക്കില്ല എന്ന ഉത്തമ വിശ്വാസം ലീഗ് ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉള്ളത് കൊണ്ട് തന്നെ അല്ലെ എന്നൊരു സംശയം. അണികളുടെ വോട്ട് ആണ് ലക്‌ഷ്യം എന്ന് സാരം. മദനിയെ അറസ്റ്റ് ചെയ്തെങ്കില്‍ വിചാരണ ചെയ്യപ്പെടണം അല്ലാതെ വെറുതെ തടവില്‍ പാര്‍പ്പിക്കരുത് എന്നത് ന്യായമായ ആവശ്യം തന്നെ.

    പിന്നീട് ഉള്ളത് തിരുകേശം. അദ്ദേഹം തിരുകേശം സൂക്ഷിച്ചാലും പള്ളി പണിതാലും ഇവിടെ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അത് ഭരണഘടനാ വിരുദ്ധവും അല്ല. പക്ഷെ പണം പിരിക്കുന്നതും വിനിയോഗിക്കുന്നതും അന്വേഷണ വിധേയം ആക്കേണ്ടത് ആണ്. പക്ഷെ പണം പിരിക്കാരുള്ളത് അദ്ദേഹം മാത്രം അല്ല എന്ന് ഒര്മിക്കുന്നതും നല്ലതാണ്.

    @ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റവാളികളെന്ന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത 76 ല്‍ 74 പേര്‍ക്ക് വേണ്ടി മികച്ച വകീലന്മാരെ ഏര്‍പ്പെടാക്കമെന്നാണ് സ: പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുള്ളത്. കുറ്റവാളിയാണന്നറിഞ്ഞുകൊണ്ട് രക്ഷപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് നിയമ പരിരക്ഷ നിലനില്‍ക്കുന്നു.

    ഒരാള്‍ കുറ്റവാളി ആണോ അല്ലയോ എന്ന് എപ്പോള്‍ ആണ് തീരുമാനം ആകുന്നതു? കോടതി ശിക്ഷിക്കുമ്പോള്‍. പോലീസ് പിടിച്ചു എന്നാല്‍ അയാള്‍ കുറ്റവാളി ആകുന്നില്ല. കുറ്റാരോപിതന്‍ ആണ്. കുറ്റം ചെയ്തു എന്ന് പറയുന്ന ആള്‍ തനിക്കു പറയാന്‍ ഉള്ളത് സാധാരണയായി കോടതിയോട് പറയുന്നത് വക്കീല്‍ മുഖേന ആണ്. വക്കീല്‍ സമര്‍ഥമായി വാദിച്ചു ജയിച്ചാല്‍ അദ്ദേഹം കുറ്റവാളി അല്ല.

    പോലീസ് അല്ലെ കണ്ടെത്തിയത് എന്നൊരു മറു ചോദ്യം ഇവിടെ ഇല്ലേ? പോലീസിനെ അത്രക്ക് അങ്ങ് വിശ്വസിക്കാം എന്നാണോ? അതായത് പോലീസ് കണ്ടെത്തിയത് നിരപരാധികളെ ആണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടനം എന്നാണോ? നിരപരാധികള്‍ക്ക്‌ രക്ഷപെടണം എങ്കിലും സമര്‍ഥരായ വക്കീലന്മാര്‍ വേണം എന്ന് സാരം.

    ReplyDelete
  3. മഅ്ദിനിക്ക് ഇപ്പോള്‍ നീതിലഭിക്കണമെന്ന വാദം നേരെത്തെ നീതി നിഷേധിക്കണമെന്നാവരുത്. മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നിലപാടുകളിലെ തെറ്റും ശരിയും വിഷയവുമായി ബന്ധിച്ചാവാം. വിധിക്ക് മുമ്പ് ശിക്ഷിക്കപ്പെടുന്ന രീതിശാസ്ത്രം അപരിഷ്‌കൃതം മാത്രമല്ലല്ലോ.....?
    ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കാണിക്കുന്ന ജാഗ്രത മാറ്റു വധങ്ങളില്‍ കാണിക്കാതിരുന്നത് മറച്ചുവെക്കാനാവുന്ന അപരാധമല്ല. എത്ര കോടി രൂപ ഈകേസിന് പോലീസ് (സര്‍ക്കാര്‍ ഖജനാവ്) ചെലവഴിച്ചുകാണും. വെട്ടിന്റെ എണ്ണം (51) കൂടിയത് കൊണ്ടല്ല അത്. വധം ഒരു രാഷ്ട്രീയലാഭകണക്ക് പുസ്തകം. വധാന്വേഷണം മറ്റൊരുലാഭക്കണക്ക്. വധന്വേഷണം ഇപ്പോള്‍ ഐസീകരിച്ചിട്ടുണ്ടെങ്കില്‍ അതും ലാഭക്കണക്ക്. നീതിമാത്രമല്ല ശരികളും സത്യങ്ങളും നിരന്തരം ബലാല്‍ക്കാരം ചെയ്യപ്പെടുകയാണല്ലോ?

    ReplyDelete