Tuesday 11 February 2014

''സുധീര-സദീശ മുന്നണി''

     വെള്ളാപള്ളി നടേശന്റെ മോഡി മാല പാടി പേടിച്ചാണോ സുധീരന് അധ്യക്ഷത പദവി നല്‍കാന്‍ ഹൈകമാന്റ് ഹൈപ്രഷറര്‍ എടുത്തതെന്ന ശങ്ക ചിലര്‍ക്കുണ്ട്. 
    സുകുമാരന്‍ നായര്‍ക്ക് ഒരിടക്കാല ആശ്വാസമായിട്ടാണ് സദീശ നിയോഗമെന്നും പറഞ്ഞു കേള്‍ക്കുന്നു.
കോണ്‍ഗ്രസ് ഗുണം പിടിക്കാന്‍ കോണ്‍ഗ്രസായാല്‍ മതി. കോംബ്രമൈസായാല്‍ വോട്ടര്‍മാര്‍ ഉള്‍ക്കൊണ്ടെന്ന് വരില്ല.
     ''സുധീരന്‍'' പൊതുവെ പ്രതിപക്ഷ സ്വരമുള്ളയാളാണ്. അത് രണ്ട് മൂന്ന് നിലക്കാവാം. ഒന്ന്, ''അച്ചുതാനന്ദ'' സൂത്രം. നിലനില്‍പ്, പബ്ലിസിറ്റി, കേസ് നടത്താനുള്ള പണപ്പിരിവ്, സുധീരന്‍ ഒരു കാലത്ത് ധീരാവീരാ ധീരസൂധീരാ എന്ന് വിളിപ്പിച്ച തൃശൂര്‍കാരനായിരുന്നു.

     എം.എല്‍.എ, എം.പി, മന്ത്രി, സ്പീക്കര്‍ ഒക്കെ ആയി. പക്ഷെ, എന്തെങ്കിലുമൊരു ചരിത്രാടയാളം (ജനപക്ഷം) രേഖപ്പെട്ടുകാണുന്നില്ല. വാഗ്ദാനപ്പെരുമഴ, ഉഗ്രന്‍ പ്രസ്താവന ഇതൊക്കെ മതിയായിരുന്ന ഇന്നലെകളില്‍ നിന്ന് ന്യൂജനറേഷന്‍ ഒരുപാട് മാറി ആം ആദ്മിയിലെത്തിയ കാലമാണിത്.
    ചന്ദ്രശേഖരനും, കസ്തൂരി രംഗനും, മതിയാകുമോ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക്. ചന്ദ്രശേഖരനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടിക്കാന്‍ ചെന്നിത്തല പ്പോലീസ് മതിയെന്നും, ഷിണ്ഡേ പോലീസ് വേണമെന്നും പക്ഷം പിടിച്ചു പ്രസ്താവന ഇറക്കാം. കസ്തൂരി രംഗന്‍ കഥയില്ലാത്ത ഗംഗനാണെന്ന് ഷാനവാസും, യഥാര്‍ത്ഥ കഥ പ്രകൃതിയാണെന്ന് ഹരിത സദീശനും പറഞ്ഞു നടന്നാല്‍ രക്ഷപ്പെടുമോ എന്നൊക്കെ ഒരു വീണ്ടുവിചാരം നല്ലതാണ്.
     സുധീരന്‍ അധ്യക്ഷനായതിലും സദീശന്‍ അസിസ്റ്റായതിലും പെരുത്ത് സന്തോഷം. എന്തുകൊണ്ടെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചോദിക്കാനും പറയാനും ഇന്ദിരാഭവനുപയോഗിക്കാനും അനുഭവിക്കാനും ആളായല്ലോ. യു.ഡി.എഫ്. കരകയറികാണാന്‍ ആഗ്രഹിക്കുന്ന ഒരു വോട്ടറാണീ കുറിപ്പുകാരന്‍.


3 comments:

  1. കരകയറും ---ചിലര്‍!

    ReplyDelete
  2. 'അച്ചുതാനന്ദ'' സൂത്രം അത് കലക്കി.

    ReplyDelete
  3. @എം.എല്‍.എ, എം.പി, മന്ത്രി, സ്പീക്കര്‍ ഒക്കെ ആയി. പക്ഷെ, എന്തെങ്കിലുമൊരു ചരിത്രാടയാളം (ജനപക്ഷം) രേഖപ്പെട്ടുകാണുന്നില്ല.

    അങ്ങനെ രേഖപ്പെടുത്തിയ ആരെങ്കിലും കോണ്ഗ്രസിന് ഉണ്ടോ ആവോ. മുൻപ് ഇരുന്നവർക്കു ആർക്കെങ്കിലും ഈ പറഞ്ഞ സാധനം ഉണ്ടായിരുന്നോ? പ്രത്യേകിച്ച് ചെന്നിത്തലക്ക്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് തന്നെ ധാരാളം. എന്തായാലും ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും തോന്യാസങ്ങൾ ഇനി നടക്കാൻ പോകുന്നില്ല. തീരുമാനം രാഹുൽ ഗാന്ധിയുടെ ആണെങ്കിൽ അമൂൽ ബേബി എന്ന പ്രയോഗം തത്കാലം മറക്കാം. ചെക്കന് ഭാവി ഉണ്ട്.

    ReplyDelete