Wednesday 19 February 2014

ക്രൈം റൈറ്റ്

    ശ്രീലങ്കയിലെ ജാഫ്‌ന തമിഴ്ഭാഷ സംസാരിക്കുന്നവരുടെ പ്രാമുഖ്യമുള്ള പ്രദേശമാണ്. കൊളംബോയും പരിസരവും സിംഹള ഭാഷയും. ഈ വിടവില്‍ ഉണ്ടായിത്തീര്‍ന്ന അവകാശ നിഷേധം, അവഗണന, പ്രാതിനിധ്യമില്ലായ്മ ഇവയൊക്കെ പരിഹരിക്കാന്‍ വ്യവസ്ഥാപിത മാര്‍മവലംബിക്കാതെ വേലുപ്പള്ളി പ്രഭാകരന്‍ തോക്കുകൊണ്ടു സംസാരിച്ചു തുടങ്ങി.
    വില്‍പവര്‍ കുറഞ്ഞ കുറെ തമിഴ് യുവാക്കള്‍ അങ്ങനെ പുലികളായി. അയല്‍പക്ക രാഷ്ട്രമെന്ന നിലക്ക് ഇന്ത്യക്ക് ശ്രീലങ്കയില്‍ സമാധാനം പുലരേണ്ടതുണ്ട്. തമിഴ് പുലികളുടെ സാന്നിദ്ധ്യം ഇന്ത്യയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നുവല്ലോ.

   രാഷ്ട്ര നന്മക്ക് വേണ്ടി മാത്രം പ്രധാനമന്ത്രി എന്ന നിലക്ക് ശ്രീ.രാജീവ് ഗാന്ധി സൈനിക, നയതന്ത്ര സഹായം ശ്രീലങ്കന്‍ ഭരണകൂടത്തിന് നല്‍കി. എത്ര പൈശാചികമായി രാജീവ് ഗാന്ധിയെ വധിച്ചു. ഭാര്യ, മക്കള്‍, ബന്ധുക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, ഓരോ ഇന്ത്യന്‍ പൗരനും അതില്‍ ദുഃഖിതനായി. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങി. കൊലയാളികളെന്നാരോപിക്കപ്പെട്ടവരെ പിടികൂടി. കോടതികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍  ശിക്ഷ വിധിച്ചു.
   ഇതിലെവിടെയാണ് നിരപരാധികള്‍ വരുന്നത്? നിയമവ്യവസ്ഥയുടെ നട്ടെല്ല് വളയുന്നത്? ശിക്ഷ നടപ്പിലാക്കാന്‍ വൈകി. മാനസിക പീഢനങ്ങള്‍ അനുഭവിച്ചു എന്നൊക്കെയുള്ള കോടതി പരാമര്‍ശങ്ങള്‍ മുഖവിലക്കെടുക്കുമ്പോഴും, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ മാനസിക പീഢനങ്ങളും മഹാനഷ്ടങ്ങളും ചേര്‍ത്തു പറയേണ്ടതില്ലേ?.
    കൊല, അക്രമം, മോഷണം, മനുഷ്യവകാശ ലംഘനങ്ങള്‍, ബലാല്‍സംഘം, ബാലവേലകള്‍ തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ തടയാന്‍ ശിക്ഷ തന്നെയാണ് പ്രധാന പ്രതിവിധി. ബോധവല്‍ക്കരണം, സാമൂഹിക പരിസര ശുദ്ധീകരണം ഇതൊക്കെ അനുബന്ധമായി നടത്താം.
   കുറ്റവാളികള്‍ക്ക് ''മാപ്പ്'' നല്‍കുന്നത് ശരിയല്ലന്നല്ല. പക്ഷെ, കൊടുംകുറ്റവാളികളെ കുറ്റ കൃത്യം സ്ഥാപിച്ചും അപലപിച്ചും മാത്രമേ ഇളവുകള്‍ നല്‍കാവൂ. പാര്‍ശ്വവല്‍കരിക്കപ്പെട്ട കാരണങ്ങളാല്‍ ഏത് കുറ്റവാളികള്‍ക്കും സാമൂഹ്യമാന്യത കല്‍പിക്കുന്നത് പരിഷ്‌കൃതമോ, മാന്യതയോ ആവുന്നില്ല.
ടി.പി. ചന്ദ്രശേഖരന്‍, അരിയില്‍ ശുക്കൂര്‍ തുടങ്ങിയ കേസുകളില്‍ പൊതുസമൂഹം സ്വീകരിച്ച കടുത്ത നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. ക്രൈം റൈറ്റ് കുറയുന്നതാണ് ഒരു രാഷ്ട്രത്തിന്റെ പ്രധാന മഹത്വം. ബഹുമാനപ്പെട്ട കോടതികള്‍ ജാഗ്രത കാണിക്കുന്നുണ്ടെന്നാണ് എന്റെയും പക്ഷം. ചിലപ്പോഴൊക്കെ ചില മാധ്യമങ്ങളും, ചില മനുഷ്യവകാശ(?) സംഘടനകളും നിലപാടുകള്‍ മാറ്റുകയോ, ലഘൂകരിക്കുകയോ ചെയ്യുന്നില്ലേ?

1 comment:

  1. ക്രൈം റേറ്റ് കൂടുന്നതാണ് സംഭവിക്കുന്നത്

    ReplyDelete