Tuesday 4 March 2014

സ്ഥാനാര്‍ത്ഥി


തട്ടിപ്പുകാരുമായും, തട്ടിപ്പുകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും, അവരില്‍ നിന്ന് പണമോ ഉപഹാരങ്ങളോ സംഭാവനയായോ സമ്മാനമായോ സ്വീകരിക്കുന്നവരും സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുനിയരുത്. അഥവാ അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള പൗരബോധം വോട്ടര്‍മാര്‍ പ്രകടിപ്പിക്കണം.
മാതാഅമൃതാനന്ദ മയിദേവിയുടെ ആശ്രമം സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, ചില മിഷനറികളെ സംബന്ധിച്ച സംശയങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ സംബന്ധിച്ചും പറഞ്ഞു കേള്‍ക്കുന്ന പരാധികള്‍ ഉതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖവിലകൊടുക്കണം. എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പലരും ഇത്തരക്കാരുമായി വെച്ചുപുലര്‍ത്തുന്ന അവിശുദ്ധ ബന്ധവും സ്ഥാപന സന്ദര്‍ശനവും നമ്മുടെ മൂല്യബോധത്തെ അവഹേളിക്കലാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ഒരു പാര്‍ട്ടിയും സീറ്റ് നല്‍കരുത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരക്കാരെ പരിഗണിക്കരുത്. തിന്മയുടെ ശക്തികളുമായി സന്ധി ചെയ്യുന്നവര്‍ തിന്മയെ സഹായിക്കുന്നവരാണ്. അതിനാല്‍ അവര്‍ കുറ്റവാളികളാണ്. മഹത്തായ സഭകളില്‍ കയറി ഇരിക്കാനോ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കാളികളാവാനോ അവര്‍ക്കധികാരമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം പരിഗണിക്കുന്നില്ലങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം അത്തരക്കാരുണ്ടങ്കില്‍ അത് പുറത്ത് കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.

7 comments:

  1. സ്ഥാനത്തിന് അര്‍ഹര്‍ വളരെ വളരെ കുറവാണ്!!

    ReplyDelete
  2. @തട്ടിപ്പുകാരുമായും, തട്ടിപ്പുകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും, അവരില്‍ നിന്ന് പണമോ ഉപഹാരങ്ങളോ സംഭാവനയായോ സമ്മാനമായോ സ്വീകരിക്കുന്നവരും സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുനിയരുത്.

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ഈ രാഷ്ട്രീയ പാർട്ടികൾ എന്ന് പറയുന്നത് തന്നെ കൊള്ളക്കാരുടെ സങ്കേതങ്ങൾ ആണ്. അവിടെ ഈ പറയുന്ന പോലത്തെ ആളുകള് വേണമെന്ന് പറയുന്നത് ഇത്തിരി അഹങ്കാരം അല്ലെ?

    റോസാ ചെടിയിൽ റോസാ പൂ ഉണ്ടാകുന്നത് വളരെയേറെ മുള്ളുകൾ നിലനിർത്തി കൊണ്ട് തന്നെയാണ്. ആ ചെടിയെ സംബന്ധിച്ച് പൂവും മുള്ളും ആവശ്യമുള്ളവ തന്നെ. പൂവ് ഭംഗി നൽകുമ്പോൾ മുള്ളുകൾ പ്രൊട്ടക്ഷൻ നൽകുന്നു.

    ReplyDelete
  3. അഥവാ അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള പൗരബോധം വോട്ടര്‍മാര്‍ പ്രകടിപ്പിക്കണം.

    അപ്പൊ പിന്നെ ഇലക്ഷൻ നടത്തേണ്ട കാര്യം ഉണ്ടോ? താങ്കള് ഒന്നും അറിഞ്ഞില്ലേ? നാട്ടിൽ മുഴുവൻ തട്ടിപ്പുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാ. അറിഞ്ഞോ അറിയാതെയോ നാം എല്ലാം ഇതിൽ പെടും. ഈ വോട്ടർമാര് എന്ന് പറയുന്നത് നമ്മളൊക്കെ തന്നെ. ഒരു ഉദാഹരണം പറഞ്ഞാൽ ഇപ്രാവശ്യം മലപ്പുറത്ത് ഏത് കോത്താഴത്തു കാരനേയും UDF നിർത്തിയാൽ അവിടെ ജയിക്കും. അത് ലീഗ് സ്ഥാനാർഥി തന്നെ വേണമെന്നില്ല. കോണ്ഗ്രസ് നിന്നാലും മതി. കാരണം എന്താ? വോട്ടർമാർ സ്വന്തം താത്പര്യം സംരക്ഷിക്കാൻ തട്ടിപ്പുകാർക്ക് കൂട്ട് നിൽക്കും അത്ര തന്നെ. അവിടെ ഈ പറഞ്ഞ പൌരബോധം ഒന്നും ഇല്ല.

    ReplyDelete
  4. @മാതാഅമൃതാനന്ദ മയിദേവിയുടെ ആശ്രമം സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, ചില മിഷനറികളെ സംബന്ധിച്ച സംശയങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ സംബന്ധിച്ചും പറഞ്ഞു കേള്‍ക്കുന്ന പരാധികള്‍ ഉതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖവിലകൊടുക്കണം.

    യെവടെ? ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നൊക്കെ പറയുന്നത് ഇവരൊക്കെ തന്നെ അല്ലെ? ഇവരെ പോലുള്ള ആളുകള് തന്നെയാണല്ലോ പാണക്കാട് തങ്ങളും മാണിയും വെള്ളാപ്പള്ളിയും സുകുമാരാൻ നായരും ഒക്കെ. ഒരേ നാണയത്തിന്റെ പല വശങ്ങൾ. ഇവരെയൊക്കെ താങ്ങി ഇവർക്കൊക്കെ തണലായി നിൽക്കെണ്ടവർ ആണ് രാഷ്ട്രീയക്കാർ അത് മറക്കരുത് ഹല്ല പിന്നെ.. അങ്ങനെയുള്ള രാഷ്ട്രീയക്കാരോട് ഇവരെ അകറ്റി നിര്ത്തണം എന്ന് പറയാൻ എങ്ങനെ മനസുവന്നു? ഹും.

    ReplyDelete
  5. @എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പലരും ഇത്തരക്കാരുമായി വെച്ചുപുലര്‍ത്തുന്ന അവിശുദ്ധ ബന്ധവും സ്ഥാപന സന്ദര്‍ശനവും നമ്മുടെ മൂല്യബോധത്തെ അവഹേളിക്കലാണ്.

    മൂല്യബോധമോ? ആർക്ക് നമുക്കോ? പൊതുജനത്തിന് അങ്ങനെ ഒന്നില്ല എന്നതിന് തെളിവല്ലേ നമ്മുടെ MLA മാരും M P മാരും. നമുക്ക് അർഹിക്കുന്നവരെ തന്നെയാണ് നാം തെരഞ്ഞെടുത്ത് വിടുന്നത്. പിന്നെ ഇന്നത്തെ കാലത്ത് ഈ മൂല്യ ബോധം ഉള്ള ആർക്കെങ്കിലും MLA യോ M P യോ പോയിട്ട് ഒരു വാർഡ്‌ മെമ്പർ എങ്കിലും ആകാൻ കഴിയുമോ? അഥവാ ആരെങ്കിലും ആയാൽ തന്നെ അവൻ ആദ്യം ചെയ്യുന്നത് ആ മൂല്യ ബോധങ്ങളെ കൊണ്ടെ കുഴിച്ചിടുക എന്നതാവും.

    ReplyDelete
  6. സ്ഥാനാര്‍ത്ഥി

    128 കോടി ജനം പാര്‍ക്കുന്ന നമ്മുടെ വിശുദ്ധ നാട്ടില്‍ അനേക കോടി നല്ല മനുഷ്യരുണ്ടന്നാണ് എന്റെ വിശ്വാസം. പലതെരഞ്ഞെടുപ്പുകളിലും പല അട്ടിമറികള്‍ക്കും ഭാരതം സാക്ഷിയായിരുന്നില്ലേ-? പ്രതികരണ ശേഷിയും, ഇടപെടലുകളും അവസാനിപ്പിച്ചു കൂടല്ലോ. അനേകം അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടത് പൗരബോധം ഉണര്‍ന്നത് കൊണ്ട് കൂടിയാണ്. ശ്രീമതി ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ അനുഭവം ഓര്‍ത്തുവെക്കുക. തിന്മകള്‍ക്ക് മുകളില്‍ നന്മ ആധിപത്യം സ്ഥാപിക്കണം. ഇരുട്ടും, വെളിച്ചവും, നന്മയും, തിന്മയും യാഥാര്‍ത്ഥ്യമാണ്. നമുക്ക് നന്മക്കൊപ്പം വിചാരിക്കാം. അവിടെ കൊടിയുടെ നിറം നോക്കേണ്ടതില്ല.

    ReplyDelete
  7. ചെന്നിത്തല

    വാശിപിടിച്ചും, കരഞ്ഞു വിളിച്ചും ''ഹൈക്കമാന്റില്‍ സമ്മര്‍ദം ചെ#ുത്തിയുമാണ് രമേശ് ചെന്നിത്തല കാക്കി മന്ത്രിയായതെന്ന് ഞാന്‍ പറഞ്ഞതല്ല. പോലീസ് വകുപ്പ് ഭരണം നിയന്ത്രിക്കാനും, പണം വാരാനും ഉള്ളതാണന്ന് പറഞ്ഞതും ഈ വിനീതനല്ല.
    2014മാര്‍ച്ച് 1 ന് ചെന്നിത്തല കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പ് എന്ന പദവിയോട് ഒട്ടും ചേര്‍ന്നതായില്ല. മര്‍ക്കസിനെ കുറിച്ചും, സ്ഥാപനാധികാരിയെ കുറിച്ചും ഉയര്‍ന്നു കേള്‍ക്കുന്ന പല ആരോപണങ്ങള്‍, കേസുകള്‍, നിലനില്‍ക്കെ പോലീസ് മന്ത്രി പോലീസ് ഭാഷയില്‍ ഭീഷണിപെപ്ടുത്തിയത് സത്യപക്ഷത്തെയാണ്.
    മുടി, പൊടി, പാത്രം, പള്ളി, നരേന്ദ്രമോദിയില്‍ നിന്ന് സംഭാവന, ഗുജ്‌റാത്തില്‍ പ്രസംഗം, രാഷ്ട്രീയ അവസരവാദനയം ഇതൊന്നും ചെന്നിത്തലക്കറിയില്ലങ്കില്‍ ''ചിന്നതല'' എന്ന് ചരിത്രം അടയാളപ്പെടുത്തും.
    ലക്ഷദ്വീപില്‍ ഹംദുല്ലയോട് അന്വേഷിക്കൂ- ചെന്നിത്തലയുടെ പിരിശപ്പെട്ട ഉസ്താദ് സഈദ് സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സ്വലാത്ത് മജ്‌ലിസുമായി നടക്കുകയായിരുന്നു. ഗൂര്‍ഗില്‍ ചെന്നിത്തലയുടെ ഈ മുറപ്പിയായ ശൈഖിന്റെ (നിയന്ത്രിക്കുന്ന ആത്മീയ ഗുരു) പ്രധാന നേതാക്കള്‍ ബി.ജെ.പി. നേതാക്കളുമാണ്. ദക്ഷിണ കന്നഡയിലെ കഥ വീരപ്പമൊയ്‌ലിയോട് ചോദിക്കണം. സി.എം. ഇബ്‌റാഹീമിനോട് ചോദിക്കരുത്. ഇബ്‌റാഹീമും, ശൈഖും ഇയ്യടുത്ത കാലംവരെ കോണ്‍ഗ്രസ് കുളം തോണ്ടാന്‍ കഴിവെട്ടി നടക്കുകയായിരുന്നു.
    എ.ഐ.സി.സി.അംഗം കൂടിയായ ചെന്നിത്തല കോണ്‍ഗ്രസ് പക്ഷത്തോ, കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തോ എന്നണിനിഅറിയേണ്ടത്. ഒച്ച ഉയര്‍ത്തി. വിരല്‍ ചൂണ്ടിതാനും, തന്റെ പോലീസും ഉസ്താദിന് ദാസ്യരാണ് എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ഗാന്ധിയാണിനി കാര്യങ്ങള്‍ പഠിക്കേണ്ടത്.
    സ: ഇ.കെ.നായനാര്‍ ഈ ഉസ്താദിന് മുസ്‌ലിം ഉമ്മത്തിനെ നെടുകെ പിളര്‍ക്കാന്‍ സഹായിയായി കുറെ പോലീസിനെ നല്‍കിയിരുന്നുവത്രെ! സംശയം ഉണ്ടങ്കില്‍ ടി.കെ.ഹംസയോടന്വേഷിക്കാം. ഇപ്പോള്‍ ഹംസാക്ക നിലപാട് മാറ്റിട്ടുണ്ടങ്കിലും (ഹാദാ ഖൗമുന്‍ ജാഹിലൂന്‍) അഥായത് വകക്ക് കൊള്ളാത്ത പോഴന്മാര്‍ എന്ന വര്‍ഗ്ഗം.
    ചെന്നിത്തലയില്‍ നിന്നോ, പാര്‍ട്ടിയില്‍ നിന്നോ വിശദീകരണം കിട്ടേണ്ടതുണ്ട്. എക്കാലവും കോണ്‍ഗ്രസിന് വോട്ട് ചെയ്യമെന്ന ഉടമ്പടിയെന്നും ഉണ്ടാക്കീട്ടില്ല. മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ പട്ടയ സ്വത്തുമല്ല. കേരളത്തിലെ സുന്നി മുസ്‌ലിംകളും, പൊതു മുസ്‌ലിംകളും ഹൈക്കമാന്റില്‍ പരാധി പറയുകയാണിനിവേണ്ടത്.

    ReplyDelete