Monday 31 March 2014

ഫാസിസം പിഴുതെറിയേണ്ടത് അനിവാര്യം

     ചിരിച്ചു കൊണ്ടായിരിക്കും എന്റെ കല്ലറയിലേക്ക് ഞാന്‍ പ്രവേശിക്കുക. ''ഡയറ്റര്‍ വിസ്‌ലിസൈനി എന്ന ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരുമായിരുന്ന സുഹൃത്തിനോട് ഫാസിസ്റ്റ് വെട്ടയിലെ ഒന്നാമന്‍ എന്നറിയപ്പെടുന്ന അഡോള്‍ഫ് ഐമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതാണ് മേല്‍വരികള്‍.
     ഇതിന്റെ കാരണവും അഡോള്‍ഫ് ഐമന്‍ പറയുന്നുണ്ട്. അമ്പത് ലക്ഷം യഹൂദരെ കശാപ്പുചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്ന ബോധ്യമാണ് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ അന്‍പത് ലക്ഷത്തിന് ശേഷം വീണ്ടുമൊരു പത്ത്‌ലക്ഷവും കൂടി കൊന്നൊടുക്കിയതില്‍ പിന്നെയാണ് അഡോള്‍ഫ് ഐമന്‍ 1960 മെയ് 23 ന് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇസ്രാഈല്‍ പാര്‍ലിമെന്റിന്‍ പ്രധാനമാന്ത്രി ലോകത്തോട് പ്രഖ്യാപിച്ചത്. അഡോള്‍ഫ് ഐമന്‍ എന്ന ഭീങ്കര ഫാസിസ്റ്റിനെ സൃഷ്ടിച്ചതില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭ്രാന്തന്‍ സ്വപ്നങ്ങളടങ്ങിയ പ്രസംഗങ്ങള്‍ പ്രധാന കാരണമായിരുന്നു. യഹൂദരെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക അതായിരുന്നു ഹിറ്റ്‌ലറുടെ പ്രമാണം. ഹിറ്റ്‌ലറുടെ വെടിക്കെട്ടുപോലെയുള്ള കനത്ത കാപ്പിരിശബ്ദത്തില്‍ വീണപോയ അഡോള്‍ഫ് ഐമന്‍ തന്റെ 26-ാം വയസ്സില്‍ നാസി പാര്‍ട്ടില്‍ 1931ല്‍ അംഗത്വമെടുത്തു. നമ്പര്‍: 899895.
സമാനമായ ചരിത്രമാണ് ഗുജ്‌റത്തില്‍നിന്ന് ലോകം ശ്രദ്ധിക്കേണ്ടിവന്നത്. 2002 ഫെബ്രുവരിയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഗോദ്രതീവണ്ടി ആക്രമണത്തില്‍ കൊല്ലപ്പെട്ട 59 പേരുടെ വധത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.

   ഈ ദുരന്ത സംഭവത്തെ തുടര്‍ന്ന് ഗുജ്‌റത്തില്‍ അരങ്ങേറിയ 2000ത്തോളം വരുന്ന വംശഹത്യക്ക് നരേന്ദ്രമോദിയും സര്‍ക്കാറും മിഷനറിയും കൂട്ടുനില്‍ക്കുകയായിരുന്നു. മോദിയെ ഈ പരുവത്തിലേക്ക് അഥവാ ഫാസിസത്തിലേക്ക് വളര്‍ത്തിയതില്‍ ആര്‍.എസ്.എസിന്റെ പങ്കും, ലാല്‍കൃഷ്ണ അദ്വാനിയുടെ രഥയാത്രയും വഹിച്ച പങ്ക് ചെറുതല്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷം ഈ ഫാസിസ്റ്റ് നീക്കം ശക്തിപ്പെട്ടു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഫാസിറ്റ് നിലപാട് പ്രാവര്‍ത്തികമാക്കി ഹിന്ദു സമുദായത്തെ കടുത്ത മുസ്‌ലിം വിരുദ്ധരാക്കാന്‍ ശ്രമങ്ങള്‍ നടന്നു. 
''1991 ജൂലൈയില്‍ അദ്വാനിയുടെ രഥയാത്രയോടനുബന്ധിച്ച് നടന്ന പതിവ് ആക്രമണം ഇങ്ങനെയായിരുന്നു. നവരംഗപുര എന്ന സ്ഥലത്ത് രഥയാത്രക്ക് നേതൃത്വം വഹിച്ച പ്രൗഡ വനിതികളില്‍ ചിലര്‍ ഒരു മുസ്‌ലിം യുവാവിനെ വീട്ടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് എടുത്തിട്ടുകൊന്നു. (ട്രീസ്റ്റസൈതല്‍വാദ് ഗുജ്‌റാത്ത്: പുസ്തകം അവതാരിക പുറം 9)
അപകടകരമായ എന്തോ വരുന്നു എന്ന മുന്നറിയിപ്പുപോലെ ഒരു നോട്ടീസ് എന്റെ കൈയില്‍ വന്നത് അക്കാലത്താണ്. കവറില്‍ ''ഓം'' എന്ന് വലുതായി അച്ചടിച്ച അതിന്റെ ഉള്ളടക്കം നിയമലംഘനത്തിന് ഹിന്ദുത്വവാദികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളായിരുന്നു. എന്റെ മാസിക പുറത്തുകൊണ്ടുവന്ന ഈ വെളിപ്പെടുത്തല്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു പോലീസ് ഓഫീസര്‍ (ശ്രീകുമാറല്ല) തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എങ്ങനെ നിയമത്തെ വളച്ചൊടിക്കാമെന്നും ആവശ്യം വരുമ്പോള്‍ നിയമം ലംഘിക്കാമെന്നും ഹിന്ദുത്വവാദികളെ പഠിപ്പിക്കുന്നതായിരുന്നു അത്യന്തം സ്‌ഫോടകാന്മകമായ ആ നോട്ടിസിന്റെ ഉള്ളടക്കം. അതില്‍ പറയുന്ന ചില കാര്യങ്ങള്‍ ഇവയായിരുന്നു.
1. ഇപ്പോഴുള്ളത് നമ്മുടെ സ്വന്തം സര്‍ക്കാരാണ്. അതിന്റെ സൗകര്യം ഉപയോഗിച്ച് നാം കാര്യ ങ്ങള്‍ നടത്തിയെടുക്കണം.
2. നമ്മുടെ പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് കല്ല്യാണം കഴിക്കുകയും തുടര്‍ന്ന് മുസ്‌ലിം ആക്കി മാറ്റുകയും ചെയ്യുന്നു.
3. നിയമവും കോടതിയും കൊണ്ട് ഇതിനൊന്നും പരിഹാരമാവില്ല. ഹിന്ദു സമുദായം ഇതിനു വേണ്ടി വേണമെങ്കില്‍ ആയുധവുമെടുക്കണം.
4. ഹിന്ദുക്കള്‍ ഇവിടെ സ്ഥിരമായി ആക്രമിക്കപ്പെടുന്നു. അക്രമങ്ങള്‍ക്ക് പാകിസ്ഥാന്റെയും ബംഗ്ലാ ദേശിന്റെയും അറബ് രാജ്യങ്ങളുടെയും പിന്തുണയുണ്ട്. പാവപ്പെട്ടവരും ആദിവാസികുളും ഉള്ള സ്ഥലങ്ങളില്‍ മിഷണറിമാരും നമ്മെ ആക്രമിക്കുന്നു.
എങ്ങനെ കള്ളക്കേസുകള്‍ കൊടുക്കാമെന്നും എങ്ങനെയൊക്കെ നിയമം ലംഘിക്കാമെന്നും വിശദമാക്കുകയാണ് ആ നോട്ടീസില്‍. (അതെ പുസ്തകം)
ഗോദ്രസംഭവം നടന്ന ഉടനെ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി എല്‍.കെ.അദ്വാനി ഇതിന്റെ പിന്നില്‍ പാക്കിസ്ഥാനാണന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഗോദ്രസംഭവം നടന്ന ഉടനെ ഏതാനും ഫോണ്‍കോളുകള്‍ പാക്കിസ്ഥാനിലേക്ക് പോയന്നകാരണം പറഞ്ഞു കടുത്ത വര്‍ഗ്ഗീയവാദിയും അദ്വാനിയുമായി ഏറെ അടുപ്പമുള്ളയാളുമായ ഐ.ബി. ഓഫീസര്‍ രാജേന്ദ്രകുമാര്‍ കരുതികൂട്ടി മെനഞ്ഞുണ്ടാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗുജ്‌റാത്ത് കലാപഭൂമിയാക്കിമാറ്റിയത്. ''നരേന്ദ്ര മോദിയുടെ ഭരണ സൗകര്യവും, ഒത്താശയും പലപ്പോഴും നേതൃത്വവും കലാപത്തന്നുണ്ടായി.'' 
''സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ വി.എച്ച്.പിയും സംഘപരിവാറും 27-നു വൈകീട്ടു ഗുജ്‌റത്ത് ബന്ദിന് ആഹ്വാനം നല്‍കി. പിറ്റേന്നിറങ്ങിയ പത്രങ്ങളില്‍ കലാപം തുടങ്ങുന്നതിന്റെ സൂചനകള്‍ വാര്‍ത്തയായി വന്നു. പിറ്റേന്നു ഡി.ജി.പി. ചക്രവര്‍ത്തിയെ കണ്ടപ്പോള്‍ അദ്ദേഹം ആകെ പരിക്ഷീണനാണ്. അദ്ദേഹം പറഞ്ഞു: കാര്യങ്ങള്‍ വളരെ പരിതാപകരമായ നിലയിലേക്കു പോകുകയാണ്. ഞാന്‍ വളരെ നിസ്സഹായനാണ്. എനിക്കു സങ്കടമുണ്ട്.
ചക്രവര്‍ത്തിയെ എനിക്ക് 1974 മുതല്‍ അറിയാം. അടുത്ത സുഹൃദ് ബന്ധവുമുണ്ടായിരുന്നു. തന്റെ മനഃസാക്ഷിയും രാഷ്ട്രീയ യജമാനന്‍മാരുടെ ആവശ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമ്പോഴത്തെ സങ്കടകരമായ അവസ്ഥയെപ്പറ്റി അദ്ദേഹം പലപ്പോഴും എന്നോട് മനസ്സു തുറന്നിട്ടുണ്ട്. രാഷ്ട്രീയ മേലാളന്‍മാരുടെ വിഴിവിട്ട ആവശ്യങ്ങളെ ചെറുക്കാന്‍ വേണ്ട ഉള്‍ക്കരുത്തും ധീരതയും കുറവുള്ള  വ്യക്തിയായിരുന്നു ചക്രവര്‍ത്തി. 2001-ല്‍ അദ്ദേഹം ഡി.ജി.പിയായി ചുമതലയേറ്റപ്പോള്‍ അഡീഷണല്‍ ഡിജിപി തസ്തികയിലായിരുന്നു ഞാന്‍.
അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. 27-നു വൈകീട്ട് പത്തുമണിയോടെ ചീഫ് സെക്രട്ടറി, ഡിജിപി ചക്രവര്‍ത്തി, അഹമ്മദാബാദിലെ സിറ്റി പോലീസ് കമ്മീഷണര്‍ പി.സി.പാണ്‌ഡെ (അദ്ദേഹം പിന്നീട് ഗുജ്‌റാത്തിലെ പോലീസ് മേധാവിയായി), അഡീഷനല്‍ ചീഫ് സെക്രട്ടറി അശോക് നാരായണന്‍, മുഖ്യമന്ത്രിയുടെ സിപെഷല്‍ സെക്രട്ടറി പി.കെ.മിശ്ര (പിന്നീടദ്ദേഹം കേന്ദ്രമന്ത്രി ശരദ് പവാറിന്റെ സെക്രട്ടറിയായി. ഇവര്‍ ഭരണതലത്തില്‍ കയറിപ്പോയതു ശ്രദ്ധിക്കുക) ഇവരെല്ലാവരും മുഖ്യമന്ത്രിയുടെ മുന്നില്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി: ഹിന്ദു ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗര്‍ഭാഗ്യകരവും വേദനാ ജനകവുമായ കാര്യമാണു സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നിങ്ങള്‍, പോലീസുകാര്‍ ഒരു വര്‍ഗീയലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി ഹിന്ദുകളെയും മുസ്‌ലീങ്ങളെയും അറസ്റ്റ് ചെയ്യും. അതിവിടെ പറ്റില്ല. മൂന്നുദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഇതു നിങ്ങളോടു പ്രത്യേകമായി ഞാന്‍ നിര്‍ദേശിക്കുകയാണ്.
ഉന്നത ഉദ്യാഗസ്ഥര്‍ കേട്ടാല്‍ നടുങ്ങിപ്പോകുന്ന ഈ വാക്കുകള്‍ വന്നത് ഒരു ഭരണാധികാരിയില്‍ നിന്ന്.
പക്ഷേ, ഇതന് ആരും മറുപടി പറഞ്ഞില്ല. സര്‍, കലാപം നടന്നാല്‍ ഇടപെടാതിരിക്കാന്‍ പറ്റില്ല, ഞങ്ങളുടേതായ ഭരണനിയമന നടപടികള്‍ സ്വീകരിക്കാതെ പറ്റില്ല എന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറയണമായിരുന്നു. ഇനി മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി മറുത്തുപറയാന്‍ ചിലര്‍ക്കു മടിയായിരിക്കും. എന്നാല്‍പോലും തങ്ങളുടെ ജോലി അവര്‍ നിര്‍വഹിക്കേണ്ടല്ലേ? അതും ചെയ്തില്ല.
ഈ യോഗം നടന്നത് സന്ധ്യ കഴിഞ്ഞാണ്. സിറ്റി പോലീസ് കമ്മീഷണര്‍ പി.സി.പാണ്ഡെ അന്ന് ഉച്ചയ്ക്ക് തന്റെ കീഴുദ്യോഗസ്ഥരോടു വര്‍ഗീയകലാപം അടിച്ചമര്‍ത്തുന്ന കാര്യം പറഞ്ഞിരുന്നു. വര്‍ഗീയ ലഹളയെ നേരിടാനുള്ള പദ്ധതി നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും പാണ്ഡെ നല്‍കിയിരുന്നു. അതിനുശേഷമായിരുന്നു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് ലഹള അമര്‍ച്ച ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന പി.സി. പാണ്ഡെ ഈ യോഗത്തിനുശേഷം താന്‍ നല്‍കിയ ഉത്തരവു പിന്‍വലിച്ചു. (ഗുജ്‌റാത്ത്: ആര്‍.ബി.ശ്രീകുമാര്‍ പുറം 28,29)
ഗുജ്‌റത്തിലും, ജര്‍മ്മനിയിലും നടന്ന വംശഹത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീഗരതയായി ചരിത്രം അടയാളപ്പെടുത്തും. കലാപനാളില്‍ ഗുജ്‌റാത്തില്‍ സംഭവിച്ച കാര്യം ഡിജിപി ആര്‍.സി.ശ്രീകുമാര്‍ കോടതികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 
പിന്നാലെ മുഖ്യമന്ത്രി മോദി വിളിപ്പിച്ചു: നിങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അയയ്ക്കുന്നു.. 
ഞാന്‍ പറഞ്ഞു: സര്‍, ഗ്രൗണ്ട് റിയാലിറ്റി അതാണ്. 
മോദി: അല്ല, അങ്ങനെയല്ല. നിങ്ങള്‍ക്കറിയില്ല. 
ഞാന്‍: അല്ല സാര്‍, ഗ്രൗണ്ട് സിറ്റ്വേഷന്‍ അങ്ങനെയാണ്.
മോദി: നിങ്ങള്‍ക്കറിയാമോ ഒരു ഹിന്ദുവിന്റെ വീട്ടില്‍ റെയ്ഡ് ചെയ്യാന്‍ പോയാല്‍ ഒരു കുഴപ്പവുമില്ലാതെ അതു നടത്താന്‍ സാധിക്കും.
ഞാന്‍: സര്‍, അത് ഏതു ഹിന്ദുവിനെ എന്നതിനെ ആശ്രയിച്ചിരിക്കും. ഗുണ്ടയുടെ വീട്ടില്‍ ചെന്നാല്‍ കുഴപ്പമുണ്ടായെന്നിരിക്കും.
മോദി: ഇല്ല, ഒരിക്കലും ഒരു ഹിന്ദുവിന്റെ വീട്ടില്‍ അങ്ങനെയുണ്ടാവില്ല. ഹിന്ദുവിന്റെ വീട്ടില്‍ നമുക്ക് ആയുധം കിട്ടുമോ?
ഞാന്‍: കിട്ടിയെന്നും വരാം, അത് ഏതു ഹിന്ദു എന്നതിനെ ആശ്രയിച്ചിരിക്കും. സാറിന്റെ വീട്ടില്‍ കിട്ടിയില്ലെന്നിരിക്കും, എന്റെ വീട്ടില്‍ കിട്ടിയില്ലെന്നിരിക്കും. പക്ഷേ, ഒരു ക്രിമിനലിന്റെ വീട്ടില്‍ നിന്നു കിട്ടിയെന്നു വരാം.
മോദി: അല്ല, അവിടെ പൂജാസാമഗ്രികളേ കാണൂ... നിങ്ങള്‍ ഇങ്ങനെയൊക്കെ എഴുതിവയ്‌ക്കേണ്ട കാര്യവുണ്ടോ? ഇതൊക്കെ ചീഫ് സെക്രട്ടറിയോടു വന്നു പറഞ്ഞാല്‍ പോരേ?
ഞാന്‍: പോലീസ് മാന്വല്‍ അനുസരിച്ചു പീരിയോഡിക്കലായി റിപ്പോര്‍ട്ട് അയയ്ക്കുന്നതാണു കീഴ്‌വഴക്കം.
അനിഷ്ടഭാവത്തോടെ ചീഫ് സെക്രട്ടറിയെ കണ്ടിട്ടുപോകാന്‍ മുഖ്യമന്ത്രി പറഞ്ഞു.
ടിപ്പിക്കല്‍ ആര്‍എസ്എസ് ഫിലോസഫിയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കഴമ്പും ആഴവുമില്ലാത്ത ഫിലോസഫി. ഇതു വിശ്വസിക്കുന്ന സാധാരണ ഹിന്ദുക്കളും കരുതുന്നത് ഏത് മുസ്‌ലീമിന്റെ വീട്ടിലും ആയുധമുണ്ടെന്നാണ്.
ഞാന്‍ ചീഫ് സെക്രട്ടറി സുബ്ബറാവുവിനെ കാണാന്‍ പോയി. ഉദ്യാഗസ്ഥന്‍ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യജീവി എന്ന നിലയിലും ചീഫ് സെക്രട്ടറിയോടു സഹതാപം തോന്നണം. ഇങ്ങനെ തരംതാഴണോ എന്നു ചിന്തിച്ചുപോകും.
ചീഫ് സെക്രട്ടറി: ശ്രീകുമാര്‍, നിങ്ങള്‍ ഇങ്ങനെയൊക്കെ റിപ്പോര്‍ട്ടയയ്ക്കുന്നു.
ഞാന്‍: സര്‍, അതെന്റെ ഡ്യൂട്ടിയാണ്.
ചീഫ് സെക്രട്ടറി: ഇതൊക്കെ നിങ്ങള്‍ ഇവിടെ വന്നു പറഞ്ഞാല്‍ മതി. (ഗുജ്‌റാത്ത്: ശ്രീ.ആര്‍.ബി.ശ്രീകുമാര്‍ പുറം 40,41)
അധികാരികള്‍ക്കാവശ്യം ശത്രുവിന്റെ ഗളഛേദം നടത്തിയ റിപ്പോര്‍ട്ടുകളായിരുന്നു. ഇരകളുടെ ദുരന്തങ്ങള്‍ അവര്‍ക്കറിയേണ്ടതില്ല. ഗുജ്‌റാത്തില്‍ നടമാടുന്ന ഭീഗരതകള്‍ രേഖയാവുന്നത് ഭരണ വര്‍ഗ്ഗം എന്ന ഫാസിസ്റ്റുകള്‍ക്ക് അനിഷ്ടമായിരുന്നു.
''നാസികളുടെ ഫാസിസ്റ്റ് ജര്‍മ്മനിയില്‍ 1941 ഒക്‌ടോബര്‍ 13-ന് കമാന്‍ഡോ സംഘം 6 നല്‍കിയത് ഫാസിസ്റ്റുകള്‍ക്ക് ആവേശം ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ്. അവരാഗ്രഹിക്കുന്ന വിധമായിരുന്നു ആറിപ്പോര്‍ട്ടുകള്‍. അത്തരം റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കാനായിരുന്നു പോലീസും, പട്ടാളവും ചുലതലപ്പെടുത്തപ്പെട്ടത് ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക: ഉക്രൈനിലെ നെപ്രോപെട്രോവ്‌സ്‌ക്കിലെ ബാക്കിയുള്ള മുപ്പതിനായിരും യഹൂദരില്‍ ഏതാണ്ട് പതിനായിരത്തിന്റെ കഥ കഴിച്ചു''.
ലാറ്റ്‌വിയയുടെ തലസ്ഥാനവും തുറമുഖനഗരവുമായ റിഗായില്‍ നിന്ന് കമാന്‍ഡോ സംഘം 2 ന്റെ റിപ്പോര്‍ട്ട്. ''1941 നവംബര്‍ 30വരെ ഞങ്ങള്‍ 10600 യഹൂദരെ വെടിവച്ചിട്ടു''. 
ഐക്മാന്റെ പക്കലേക്ക് പ്രവഹിച്ചത് ഇത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളായിരുന്നു. 'വെടിവച്ചു' (shot) എന്ന് തുടരെ ആദ്യറിപ്പോര്‍ട്ടുകളില്‍ പറഞ്ഞ സംഘങ്ങള്‍ ക്രമേണ ആവര്‍ത്തന വരസത ഒഴിവാക്കാനായി സ്വീകരിച്ച പദങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 'dispose of executed, liquidated, anihilated, processed, specially treated, apprehended, made free of jews' (യഹൂദവിമുക്തമാക്കി, നശിപ്പിച്ചു, ശരിപ്പെടുത്തി, ഉന്മൂലനം ചെയ്തു, കൈകാര്യം ചെയ്തു, തട്ടിക്കളഞ്ഞു, പ്രത്യേകം പരിചരിച്ചു എന്നിങ്ങനെ) 'കൊല' യുടെ മനോഹര വകഭേദങ്ങള്‍, പര്യായങ്ങള്‍ ഒടുവില്‍ അതിസുന്ദരമായ ഒരു പ്രയോഗവും കൂടി ''യഹൂദ പ്രശ്‌നം പരിഹരിച്ചു.'' (solved the jewish problem). (ഹിറ്റ്‌ലറുടെ ചെന്നായ്ക്കള്‍ പുറം 94-95)
 അന്ധമായ ദേശീയത, വെറുപ്പ്, ഭയം, ചതി അഹങ്കാരം, അധികാര ബ്രഹ്മം ഇതാണ് ഫാസിസത്തിന്റെ മൗലിക അടിത്തറ. ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ സ്വീകരിച്ചു കാണുന്നതും ഇത് തന്നെയാണ്. അഡോള്‍ഫ് ഹിറ്റ്‌ലറും ഐമനും പതിവായി പ്രാര്‍ത്ഥനക്ക് പള്ളിയില്‍ പോകാറുണ്ട്. ഇന്ത്യന്‍ ഫാസിസ്റ്റുകളും ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തുന്നു. ചിലരൊക്കെ അമിത ഭക്തന്മാരുമാണ്. അദ്വാനിയും മോദിയും ഭക്തന്മാരായി പറയപ്പെടുന്നു. എല്ലാ മനുഷ്യരിലും ദൈവത്തിന്റെ അംശം ഉണ്ടന്നാണ് ഹൈന്ദവ ദര്‍ശനം പ്രഖ്യാപിച്ചത്. അത് കൊണ്ടാണ് മനുഷ്യരെ മനുഷ്യന്‍ കൈ കൂപ്പി വണങ്ങുന്നത്. മനുഷ്യനിലെ ദൈവാശത്തെ പൂജിക്കുന്നതാണ് ഈ സംസ്‌കൃതി.
''28-02-202ന് സംഘപരിവാര്‍ ഗുജ്‌റാത്തില്‍ നരനായാട്ടും കൊള്ളയും വ്യപമാക്കി. ദര്‍ഗകള്‍ പൊളിച്ചും വന്‍തോതില്‍ കൊലയും, കൊളയും നടത്തിയും സംഘപരിവാര്‍ ശക്തികള്‍ താണ്ടവമാടി. ഹിന്ദുക്കളുടെ മനസ്സിന് ഏറ്റമുറിവുകള്‍ പോലീസുകാരും പങ്ക്‌വെക്കുന്നു. നടപടി സ്വീകരിക്കാന്‍ പരിമിതി ഉണ്ട് എന്നായിരുന്നു പോലീസ് കമ്മീഷണര്‍ പി.സി. പാണ്ഡെ അന്ന് ടി.വി.ചാനലില്‍ പ്രതികരിച്ചത്.
നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ആര്‍.എസ്.എസിന്റെതാണ്. അതാണങ്കിലോ നാസി ജര്‍മ്മനിയില്‍ കടം കൊണ്ട പകയുടെയും ഉന്മൂലനത്തിന്റെയും താത്വികാടിത്തറയില്‍ സ്ഥാപിതമായതുമാണ്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രം നിയന്ത്രിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് അവസരം വന്നു ചേര്‍ന്നാല്‍ സംഭവിക്കുന്നത് ഗുജ്‌റാത്തില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനങ്ങളായിരിക്കും.
രാജനീതി നടപ്പിലാക്കാന്‍ നരേന്ദ്രമോദിയോട് ഒരുഘട്ടത്തില്‍ അന്നത്തെ പ്രധാന മന്ത്രിക്ക് പറയേണ്ടിവന്നതോര്‍ക്കുക. ഗുജ്‌റാത്ത് നരഹത്യയുമായി ബന്ധപ്പെട്ടു മോദി അടക്കം 63 പേര്‍ക്കെതില്‍ ഇപ്പോഴും കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ അപക്വരാഷ്ട്രീയ നിലപാടുകളും, വീക്ഷണ ദാരിദ്ര്യവും പലപ്പോഴും ഫാസിസ്റ്റുകള്‍ക്ക് സഹായകമായിട്ടുണ്ട്. 540 നിയോജക മണ്ഡലങ്ങളിലും വേരുള്ള ദേശീയ പ്രസ്ഥാനം എന്ന നിലക്ക് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളേയും സഹായിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്നത്.
കര്‍ണാടക, ആന്ത്ര സീമന്ദ്ര, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളിലങ്കിലും കോണ്‍ഗ്രസിനെ വിശ്വസിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ വിജയം കുറച്ച് കൂടി എളുപ്പമാവുമായിരുന്നു. പഞ്ചാബിലും, രാജസ്ഥാനിലും, ബംഗാളിലും ഇടതുപക്ഷം അറുപിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം നിരാകരിക്കുന്ന ഇടതുപക്ഷം ബി.ജെ.പി.യുടെ സൗധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു. കേരളത്തിലും ഇടതുപക്ഷ സമീപനം ആത്മഹത്യാപരം തന്നെ. ബി.ജെ.പി. അവരുടെ വോട്ടിംഗ് നില മെച്ചപ്പെടുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹായമാണ് ഉപയോഗിച്ചുവരുന്നത്.
നിര്‍ണായകമായ ഈ പൊതുതെരഞ്ഞെടുപ്പില്‍പോലും ഇന്ത്യയിലെ അടിസ്ഥാന അപകടത്തെ സംബന്ധിച്ച സംവാദത്തില്‍ കക്ഷിചേരാന്‍ സി.പി.ഐ.(എം)ന് താല്‍പര്യമില്ല. കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളും, മാധ്യമപ്രവര്‍ത്തകരും, സാംസ്‌ക്കാരിക പിന്തുണക്കാരും പൗരന്മാരുടെ ചിന്തകളെ വഴിതിരിച്ചുവിടുകയാണ്. ഇന്ത്യനേരിടുന്ന അടിസ്ഥാന അപകടത്തെ കുറിച്ചുള്ള സ്പഷ്ടികരണമോ, നിലപാടുകളോ സ്വീകരിച്ചു കാണുന്നില്ല. അന്ധമായ വിരോധ രാഷ്ട്രീയവും, അപകടകരമായ പാര്‍ലിമെന്ററി വ്യാമോഹവും ഇടതുപക്ഷത്തെ ബി.ജെ.പിയുടെ ബി.ടീം എന്ന പരുവത്തിലെത്തിച്ചിരിക്കുന്നു.
അരാഷ്ട്രീയമെന്ന മറ്റൊരു അപകടകരമായ രാഷ്ട്രീയ ചിന്ത വളര്‍ത്തിയെടുക്കുന്നവരും, തീവ്രവാദികളും ഫലത്തില്‍ ഫാസിസ്റ്റുകളെയാണ് സഹായിക്കുന്നത്. മുതേത വോട്ടുകള്‍ ഭിന്നിപ്പിച്ചു ഫാസിസ്റ്റുകള്‍ക്ക് അവസരം സൃഷ്ടിക്കാന്‍ സൗകര്യമൊരുക്കുന്നു.
ഇന്ത്യയുടെ ഭരണം ഒരു ഘട്ടത്തിലും ഫാസിസ്റ്റുകളുടെ കൈകളില്‍ വന്നു ചേര്ന്നുകൂടാ അത് തടയാന്‍ ഭാരതീയര്‍ക്ക് മുമ്പില്‍ നിലവിലുള്ള ഏക വഴി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും സഹായിക്കല്‍ മാത്രമാണ്. ഇന്ത്യാ ചൈനായുദ്ധം, പാക്ക് യുദ്ധം, അടിയന്തിരാവസ്ഥ, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജ്‌റത്ത് വംശഹത്യ തുടങ്ങിയ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പക്വവും മതേതരത്വം ശക്തിപ്പെടുത്തുന്നതുമായ നയം സ്വീകരിക്കുക വഴി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സുമനസ്സുകളുടെ ആശിര്‍വാദം ഏറ്റുവാങ്ങിട്ടുണ്ട്.
ചോരമണക്കുന്ന, ഒഴുകുന്ന രാജ്യമല്ല ഭാരതീയര്‍ സൃഷ്ടിക്കേണ്ടത്. ദേശീയത പറയുന്നവര്‍ ഭാരതത്തെ പിളര്‍ക്കാനാണ് പണിയെടുക്കുന്നത്. ഭാരതീയരെ വിഭജിച്ചു പിളര്‍ക്കാന്‍ അനുവദിച്ചു കൂടാത്തതാണ് ഫാസിസ്റ്റുകള്‍ താലോലിച്ചു വളര്‍ത്തുന്ന ചിന്ത. അത് കൊണ്ട് തന്നെ പൗര ബോധമുള്ളവരൊക്കെ രാഷ്ട്രം നേരിടുന്ന വിപത്തുകള്‍ തിരിച്ചറിയണം. തടയാന്‍ കര്‍മ്മ നിരതരാവണം.

7 comments:

  1. ഭയങ്കരം തന്നെ

    ReplyDelete
  2. വിഡ്ഢിത്വം പറയല്ലേ. ഭിന്നിപ്പ് ഉണ്ടാക്കുന്നത്‌ നരേന്ദ്ര മോഡി ആണെന്ന് തോന്നുന്നില്ല. ഭിന്നിച്ച് ഭരിക്കുക എന്നത് കോണ്ഗ്രസ് തന്ത്രമാണ്. അവസാനമായി ഉണ്ടായത് ആന്ദ്രയിൽ. എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ പോലും ജാതി തിരിച്ച് വീതം വച്ചു കൊടുത്ത് മുസ്ലീം ലീഗ് പോലുള്ള വര്ഗീയ പാര്ട്ടികളെ വളർത്തി പോഷിപ്പിക്കുന്നത് ആരാണ്? കോണ്ഗ്രസ്സിന്റെ ഇത്തരം തന്ത്രങ്ങൾ സീ പി എം പോലുള്ള മതേതര പാര്ട്ടികളെ പോലും ജാതിക്കതിസ്ടിതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അത്തരം കോണ്ഗ്രസ് ഇവിടെ ഭരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയല്ലോ? എന്നിട്ടും ഇന്നും ഇന്ത്യയിൽ പലയിടത്തും വര്ഗീയ ലഹള ഉണ്ടാകുന്നില്ലേ? അതിൽ അവര്ക്ക് ഒരു ഉത്തരവാടിട്ട്വവും ഇല്ലേ ?

    ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന പോലുള്ള ഒരു വര്ഗീയ സംഘർഷം മാത്രമായിരുന്നു 2002 ൽ ഗുജറാത്തിൽ ഉണ്ടായത്. നരേന്ദ്ര മോഡി എന്ന വ്യക്തി മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം ഇന്നും അത് ചര്ച്ച ചെയ്യുന്നു. ഇല്ലായിരുന്നു എങ്കിൽ എല്ലാ വര്ഗീയ ലഹളകളും പോലെ ഇതും കെട്ടടങ്ങി പോകുമായിരുന്നു. എന്റെ അഭിപ്രായത്തിൽ നരേന്ദ്ര മോഡി എന്ന വ്യക്തി അല്ല ഇതിനു കാരണം. മറിച്ച് ഹിന്ദു-മുസ്ലീം എന്ന വേർ തിരിവാണ്. അത് ഏറ്റവും ഭലവത്തായി ഉപയോഗപ്പെടുത്തുന്നത് കൊണ്ഗ്രസ്സും.

    ഇന്ത്യയിൽ 1967 നു ശേഷം 58 മേജർ ലഹളകൾ 47 സ്ഥലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഇതിൽ 5 എണ്ണം ഉണ്ടായത് ഗുജറാത്ത് തലസ്ഥാനം ആയ അഹമ്മദാബാദിൽ ആയിരുന്നു. 58 എണ്ണത്തിൽ 23 എണ്ണം ഉണ്ടായത് 1990 ഇൽ മാത്രം ആയിരുന്നു. 1970 ഇൽ 7 എണ്ണവും 1980 ഇൽ 14 എണ്ണവും 2000 ത്തിൽ 13 എണ്ണവും ഉണ്ടായി. 1967 നു ശേഷം ഇന്ത്യ മുഴുവൻ ഉണ്ടായ ചെറുതും വലുതുമായ വര്ഗീയ ലഹളകൾ 12828 എണ്ണം ആണ്.

    100 ഇൽ കൂടുതൽ ആളുകള് കൊല്ലപ്പെട്ട ലഹളകൾ മാത്രം എടുത്ത് അവിടെ ആരായിരുന്നു ഭരിച്ചിരുന്നത് എന്ന് നോക്കിയാൽ- മൊത്തം 17 ലഹളകളിൽ ആണ് 100 ഇൽ കൂടുതൽ ആളുകള് കൊല്ലപ്പെട്ടത്. ഇതിൽ 9 എണ്ണവും കോണ്ഗ്രസ്സ് ഭരണത്തിന്റെ കീഴില ആയിരുന്നു. 3 എണ്ണം പ്രസിടന്റ്റ് ഭരണത്തിൻ കീഴിലും നാലെണ്ണം മറ്റു ലോക്കൽ പാര്ട്ടികളുടെ കീഴിലും ഒരെണ്ണം ബി ജെ പി യുടെ കീഴിലും ആയിരുന്നു. പ്രസിടന്റ്റ് ഭരണത്തിൽ 2 എണ്ണം വേണമെങ്കില ബി ജെ പി യുടെ അക്കൌണ്ടിൽ ചേര്ക്കാം
    ഗുജറാത്ത് എന്ന സ്ഥലത്ത് നരേന്ദ്ര മോഡി വരുന്നതിനും ഒരുപാട് വർഷങ്ങൾക്കും മുൻപേ പല പല വര്ഗീയ ലഹളകളും ഉണ്ടായിട്ടുണ്ട്. ഗുജറാത്തിന്റെ സ്വഭാവം അങ്ങനെ ആണ്.

    രാജ്യത്തുണ്ടായ ടെററിസ്റ്റ് അറ്റാക്കുകൾ നോക്കിയാലും 80% വും കോണ്ഗ്രസ് ഭരണത്തിന്റെ വിത്തുകൾ ആണെന്ന് കാണാം. മരണപ്പെട്ട ആളുകളുടെ കണക്കെടുത്താലും കോണ്ഗ്രസ് ഭരിച്ച സമയത്ത് തന്നെ ഏറ്റവും കൂടുതൽ.

    അതുകൊണ്ട് നരേന്ദ്ര മോഡിയെ എതിർക്കുന്നതിനെ മനസിലാക്കാം. പക്ഷെ കൊണ്ഗ്രസ്സിനെ സപ്പോര്ട്ട് ചെയ്യുന്നതിനോട് എനിക്ക് പുച്ഛം തോന്നുന്നു. മോഡിയെക്കാളും വിഷ വിത്തുകൾ ആണ് കൊണ്ഗ്രസ്സിൽ ഉള്ളത്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നരേന്ദ്രമോഡി എന്ന വ്യക്തിയോ സോണിയാഗാന്ധി എന്ന വ്യക്തിയോ വിഷയകമായി ബന്ധിപ്പിക്കാവുന്നതല്ല-ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ രണ്ട് ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബി.ജെ.പിയും. 1947നു ശേഷം നടന്ന വര്‍ഗീയ ലഹളകളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നാരും പറയുന്നില്ല. കോണ്‍ഗ്രസില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്‍ഗാമികളില്ലെന്നും പറയുന്നില്ല, നരസിംഹറാവു സമീപകാല ഉദാഹരണം.
    എന്നാല്‍, ഇന്ത്യ ലോകത്തിന് മുമ്പില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമാണ്. അതില്‍ സുപ്രധാനം ഇന്ത്യക്കാരുടെ ഐക്യമാണ്. ഈ ആശയത്തിന്റെ ഇന്ധനം മതേതരത്വം മാത്രമാണ്. ബി.ജെ.പി ഇത് നിരാകരിക്കുന്നു, കോണ്‍ഗ്രസ് സാധൂകരിക്കുന്നു.
    ഭാരതീയര്‍ കലഹിച്ചു കഴിയാനാഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നവരാവരുത്. ഭാരതീയര്‍-ഹിന്ദുവും മുസ്‌ലിമും, ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം തുല്ല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയോട് ബി.ജെ.പിക്ക് താത്വികമായി വിയോചിപ്പുണ്ട്. അതവരുടെ രാഷ്ട്രീയ നിലപാടുകളില്‍ പ്രകടമാണ്.

    ReplyDelete
  5. @നരേന്ദ്രമോഡി എന്ന വ്യക്തിയോ സോണിയാഗാന്ധി എന്ന വ്യക്തിയോ വിഷയകമായി ബന്ധിപ്പിക്കാവുന്നതല്ല-ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ രണ്ട് ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബി.ജെ.പിയും. 1947നു ശേഷം നടന്ന വര്‍ഗീയ ലഹളകളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നാരും പറയുന്നില്ല. കോണ്‍ഗ്രസില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്‍ഗാമികളില്ലെന്നും പറയുന്നില്ല, നരസിംഹറാവു സമീപകാല ഉദാഹരണം.

    അത്രയും സമ്മതിക്കുന്നല്ലൊ ഭാഗ്യം. രണ്ടും രണ്ടാശയങ്ങൾ ആണെങ്കിലും പ്രയോഗത്തിൽ വരുമ്പോൾ ഒന്ന് തന്നെ. ഇന്ത്യ കോണ്ഗ്രസ് ഭരിച്ചാലും ബി ജെ പി ഭരിച്ചാലും ഒരുപോലെ തന്നെ. കൊണ്ഗ്രസ്സിൽ തീവ്ര മതസ്ഥർ ഉള്ളപോലെ തന്നെ ബി ജെ പി യിലും ഉണ്ട്. കൊണ്ഗ്രസ്സിൽ മതേതര വാദികൾ ഉള്ള പോലെ ബി ജെപി യിലും മതേതര വാദികൾ ഉണ്ട്. അത്ര തന്നെ.

    ReplyDelete
  6. എന്നാല്‍, ഇന്ത്യ ലോകത്തിന് മുമ്പില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമാണ്. അതില്‍ സുപ്രധാനം ഇന്ത്യക്കാരുടെ ഐക്യമാണ്. ഈ ആശയത്തിന്റെ ഇന്ധനം മതേതരത്വം മാത്രമാണ്. ബി.ജെ.പി ഇത് നിരാകരിക്കുന്നു, കോണ്‍ഗ്രസ് സാധൂകരിക്കുന്നു.

    മതേതരത്വം? ഇന്ത്യയിലോ? എനിക്ക് സംശയമാണ്. മതം എന്നത് മനുഷ്യനെ തമ്മിൽ തല്ലാൻ ഉപകരിക്കുന്ന ഒരു ഉപാധി ആയി മാറുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില് വീതം വൈപ്പും തെറി വിളിയും തമ്മിൽ തല്ലും ഇത് തന്നെ പലരുടെയും പ്രധാന ജോലി. ഇന്ത്യ മുഴുവൻ ഒരു മതം ആയി മാറിയാലും മതത്തിന്റെ ചട്ടക്കൂടിൽ നിന്നുള്ള തമ്മിൽ തല്ല് മാറില്ല. അതിനാല മതം മനുഷ്യനെ മത്ത് പിടിപ്പിക്കുന്ന വിഷമാണ്. ദൈവ വിശ്വാസം നല്ലതാണ് പക്ഷെ മതം വിഷമാണ്.

    പലപ്പോഴും ഈ മതേതര ചിന്തയെ ഘനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ആണ് കോണ്ഗ്രസ്സിന്റെ അജണ്ട. ഭിന്നിപ്പ് ഉണ്ടായാലേ അവര്ക്ക് വോട്ടു ലഭിക്കൂ. അതിന്റെ ഒത്ത ഉദാഹരണം ആണ് മുസ്ലീം ലീഗ്. മതം ആണ് അതിന്റെ ചട്ടക്കൂട്. മത ചിന്ത ഇല്ലെങ്കിൽ ലീഗും ഇല്ല. ഇവിടുത്തെ ലീഗിനെ പോലെ ഇന്ത്യ മുഴുവൻ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില് ഭിന്നിപ്പിച്ച് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന കൊണ്ഗ്രസ്സിനെ പരാജയപ്പെടുത്തുക തന്നെ വേണം.

    ഗുജറാത്തികൾ തന്നെ മറന്ന ഗുജറാത്ത് കലാപങ്ങൾ ഇപ്പോഴും പൊക്കിപ്പിടിച്ച് മുസ്ലീം സമൂഹത്തെ ആകെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന ആ കുതന്ത്രം ഒരു വട്ടം ഇരുത്തി ചിന്തിച്ചാൽ മനസിലാകുന്നത്തെ ഉള്ളൂ. ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പത്തു വര്ഷം കളഞ്ഞിട്ടു ഇപ്പോൾ മതത്തെ കൂട്ട് പിടിക്കുകയും അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ശ്രമിക്കുന്ന കോണ്ഗ്രസ് തന്നെ ഇന്ന് ഇന്ത്യയുടെ ശാപം.

    ReplyDelete
  7. മതം ഒരിടത്തും പ്രതിയാവുന്നില്ല
    മതത്തിന്റെ മൂല്യം ശാന്തിയാണ്.
    മതത്തിന്റെ മറവില്‍ അവിശ്വാസികളും, അര്‍ദ്ധവിശ്വാസികലും, അമിത വിശ്വാസികളും, അജ്ഞരും കാണിക്കുന്നതാണ് അപകടം. നരേന്ദ്രമോദിയെ നയിക്കുന്നത് നന്മകളല്ല. ഹിന്ദു ദര്‍ശനത്തിലെ യാതൊരു സഹിഷ്ണുതയും മോദി സാംശീകരിച്ചിട്ടുമില്ല.
    കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ സ്വാതനന്ത്ര്യ പോരാട്ടത്തിലൂടെ വികാസം പ്രാപിച്ചതും, അനേകായിരം ദേശ സ്‌നേഹികളുടെ സാന്നിദ്ധ്യവും, നേതൃത്വവും ഉണ്ടായിരുന്ന പാര്‍ട്ടി. പുഴുകുത്തുകള്‍ ഇല്ലന്നല്ല. സവര്‍ണ്ണര്‍ക്കും, അവണര്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കും കടന്നുവരാന്‍ പാകത്തിലുള്ള വാതിലാണാ പാര്‍ട്ടിക്കുള്ളത്.
    ഞാന്‍ കോണ്‍ഗ്രസ്‌കാരനല്ല. ഒരിന്ത്യക്കാരന്‍. പിന്നെ ഒരു പച്ചയായ മനുഷ്യന്‍. ഞാന്‍ ഇവിടെ സന്തോഷം പൊറുക്കുന്നപോലെ ഇന്ത്യയിലെ 128 കോടിയും, ലോകത്തിലെ 650 കോടിയും പൊറുക്കണമെന്ന സദ്‌വിചാരക്കാരന്‍. സംഘവരിവാറും, മോദിയും ഈ ഗണത്തിലില്ല അവരത് നിരന്തരം പ്രവര്‍ത്തിയിലൂടെ വിളംമ്പരപ്പെടുത്തുകയാണ്.

    ReplyDelete