Friday 28 March 2014

മധുരപ്പതിനെട്ട്

മധുരപ്പതിനേഴ്
മധുരപ്പതിനെട്ടാക്കി.
അയ്യഞ്ച് കൊല്ലത്തെ
തെരഞ്ഞെടുപ്പ്
പത്ത് വര്‍ഷത്തിലൊരിക്കലാക്കികൂടേ.?
ഭരിച്ചു തുടങ്ങിവരുംമ്പോഴെക്കും
വഴിക്ക് വെച്ച് ഇറങ്ങേണ്ടി വരുന്നത്-
ഒഴിവാക്കാന്‍ സൗകര്യമാവും.
പൊതുകജനാവിന് കനത്ത പരിക്കും ഒഴിവാക്കാം.
ഭരണഘടന വേണമെങ്കില്‍
ഇനിയും ഭേതഗതി വരുത്താമല്ലോ-
ഗവര്‍ണര്‍ തസ്തിക ഉപേക്ഷിക്കേണ്ടതാണ്
അതൊരു തരം കജനാവ് ചോര്‍ത്തുന്ന രാജകീയതയാണ്.
രാഷ്ട്രപതിയേയും വേണം പരുവപ്പെടുത്തി എടുക്കാന്‍
സ്വന്തം വിമാനം മുന്നോറോളം മുറികളുള്ള കൊട്ടാരം!!

ഹെക്ടര്‍ കണക്കിന് ഗാര്‍ഡന്‍-!!!
തനി രാജാധികാരരീതി അനേകം പേഴ്‌സണല്‍ സ്റ്റാഫ്, സെക്യൂരിറ്റി-?!
ഇതൊക്കെ വിദേശ രാജാക്കളെ കാണിക്കാനും, വിരുന്നരുളാനും വേണ്ടി 128 കോടി ജനം സഹിക്കുന്ന ഭാരമാണ്. രാഷ്ട്രപതിഭവന്‍ സര്‍വ്വകലാശാലയാക്കണമെന്ന മഹാത്മാഗന്ധിയുടെ മഹാചിന്ത നടപ്പിലാക്കാന്‍ മടിച്ചവരാണ് നമ്മുടെ ഭരണാധികാരികള്‍- ഇനിയും ആ-വഴിക്കൊരു വിചാരമാവാം.
1600 ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴിന്ത്യയിലുണ്ടന്നാണ് പുതിയ കണക്ക്.
മികച്ചൊരു ''ബിസിനസായി രാഷ്ട്രീയം മാറ്റിയവര്‍ക്ക് നല്ലകാലം.
നിശ്ചിത ശതമാനം വോട്ട് കിട്ടുന്ന പാര്‍ട്ടികള്‍ക്ക് മാത്രം പ്രവര്‍ത്തനാവകാശം നല്‍കണം. അല്ലാത്തവരെ നിയമം മുഖേനെ തടയണം. സംസ്ഥാന പാര്‍ട്ടി അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലക്കെങ്കിലും ഒരു വരമ്പ് നല്ലതാണ്. 
സഭകള്‍ ചേരുന്നരീതിയും മാറണം. എല്ലാ മാസവും 10 നാള്‍ യോഗം ചേരണം. 10 നാള്‍ മണ്ഡലത്തില്‍ 10 നാള്‍ കുടംബത്തില്‍ ഇങ്ങനെ സസ്‌ക്രിയരാവണം അംഗങ്ങള്‍. 5 കൊല്ലം യഥേഷ്ടം പണമുണ്ടാക്കാന്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് ദാസ്യമൊരുക്കുന്ന അവസ്ഥ അപകടമാണ്. അരാജകത്വമാവും പരിണിതഫലം.
പാര്‍ലിമെന്റും, നിയമസഭയും നിയമനിര്‍മ്മാണ സഭയാക്കി മാറ്റണം. ഇപ്പോള്‍ അങ്ങനെയല്ലാതായിട്ടുണ്ട്. സമാചികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നിയന്ത്രിക്കണം. നിയമസഭ, ലോകസഭാ അംഗങ്ങളിലും വേണം വര്‍ദ്ദനവ്. ഭരണഘടനയിയില്ലങ്കില്‍ ഉണ്ടാക്കാമല്ലോ. 
ഇപ്പോള്‍ നിവിലുള്ള വോട്ടിംഗ് ശതമാനം കുറഞ്ഞുവരികയാണ്. നിഷേധവോട്ട് ഉപകാരമില്ലാത്ത രാഷ്ട്രീയമാണ് അരാഷ്ട്രീയമെന്ന രാഷ്ട്രീയം. 540 മണ്ഡലങ്ങളിലും 25 ശതമാനമെങ്കിലും വോട്ട് കിട്ടുണ പാര്‍ട്ടി ദേശീയ പാര്‍ട്ടി. സംസ്ഥാനങ്ങളില്‍ 15 ശതമാനമെങ്കിലും വോട്ട് കിട്ടുന്ന പാര്‍ട്ടി സംസ്ഥാന പാര്‍ട്ടി. ഒരു തവണയെങ്കിലും പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ച് ശക്തി പരിശോധിക്കട്ടെ!

2 comments:

  1. @മധുരപ്പതിനേഴ്
    മധുരപ്പതിനെട്ടാക്കി.
    അയ്യഞ്ച് കൊല്ലത്തെ
    തെരഞ്ഞെടുപ്പ്
    പത്ത് വര്‍ഷത്തിലൊരിക്കലാക്കികൂടേ.?
    ഭരിച്ചു തുടങ്ങിവരുംമ്പോഴെക്കും
    വഴിക്ക് വെച്ച് ഇറങ്ങേണ്ടി വരുന്നത്-
    ഒഴിവാക്കാന്‍ സൗകര്യമാവും.



    ഇറങ്ങേണ്ടി വരുന്നത് ഭരിച്ചു തുടങ്ങുന്നവര്ക്കല്ല മുടിച്ചു തുടങ്ങിയവര്ക്കാണ്. നന്നായി ഭരിച്ചാൽ വീണ്ടും തെരഞ്ഞെടുക്കപ്പെടും. അല്ലാത്തവരെ അഞ്ചു വര്ഷം സഹിക്കുന്നതു തന്നെ വലിയ കഷ്ടം ആണ്.

    ReplyDelete