Thursday 13 March 2014

പ്രായമല്ല - കാര്യപ്രാപ്തി

ലോകസഭാതെരഞ്ഞെടുപ്പില്‍ പ്രായം വിവാദമാക്കുന്നവര്‍ ചരിത്രബോധത്തെയാണ് നിരാകരിക്കുന്നത്. വി.എസിന് എത്ര പ്രായമായി. കരുണാകരനും, നായനാരും രാഷ്ട്രീയ റിട്ടേര്‍ഡ്‌മെന്റ് വരിച്ചവരായിരുന്നോ, മന്‍മോഹന്‍സിംഗ്, അദ്വാനി, മുരളി മനോഹര്‍ജോഷി വന്ദ്യവയോധികരായിട്ടും പ്രായത്തര്‍ക്കം ഉയരുന്നില്ലല്ലോ. എം.പി.വീരേന്ദ്രകുമാറിന് വയസെത്ര- രോഗമെത്ര? മല്‍പിടുത്തത്തിനാണോ പാര്‍ലിമെന്റിലയക്കുന്നത്. മസില്‍ പവറാണ് കാര്യമെങ്കില്‍ ഗുണ്ടകളെ പരിഗണിക്കേണ്ടിവരില്ലേ-?
ഇ.അഹമദ് സാഹിബ് വന്‍വിജയമാണന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ. കാര്യപ്രാപ്തികാരണമല്ലേ യു.എന്നില്‍ പലതവണ പറഞ്ഞയച്ചത്. മിഡില്‍ ഈസ്റ്റില്‍ ഇത്രയധികം സ്വീകാര്യനായ ഇന്ത്യന്‍ നേതാവ് മറ്റാരെങ്കിലും ഉണ്ടോ?

വികസന ഗ്രാഫ് മികച്ചതാണല്ലോ. വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ കുതിപ്പും, മലപ്പുറം ജില്ലയുടെ ഉയര്‍ച്ചയും അഹമദ് സാഹിബിന്റെ കൂടി വകയല്ലേ-? യുവജന സഭയാണ് പാര്‍ലിമെന്റ് എന്നാരാണ് പറയുന്നത്. വോട്ടവകാശം 18 വയസ്സ്. പ്രസിഡണ്ടാവാനോ-? ഇവിടെ വയസിലെന്താ ഒരു മാറ്റം. പക്വത, കാര്യക്ഷമത, പ്രതിബന്ധത, മതേതരത്വവീക്ഷണം, പൊതു സ്വീകാര്യത ഇതൊക്കെ പരിഗണിച്ചാല്‍ 100 മാര്‍ക്ക് ഇ.അഹമദ് സാഹിബിന് നല്‍ക്കേണ്ടിവരില്ലേ-? പ്രായത്തിന്റെ കാര്യത്തിലും ഒരു മാപ്പിള വിരോധം അത് വേണോ?

No comments:

Post a Comment