Monday 10 March 2014

ചെന്നിത്തല

വാശിപിടിച്ചും, കരഞ്ഞു വിളിച്ചും ''ഹൈക്കമാന്റില്‍ സമ്മര്‍ദം ചെ#ുത്തിയുമാണ് രമേശ് ചെന്നിത്തല കാക്കി മന്ത്രിയായതെന്ന് ഞാന്‍ പറഞ്ഞതല്ല. പോലീസ് വകുപ്പ് ഭരണം നിയന്ത്രിക്കാനും, പണം വാരാനും ഉള്ളതാണന്ന് പറഞ്ഞതും ഈ വിനീതനല്ല.
2014മാര്‍ച്ച് 1 ന് ചെന്നിത്തല കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പ് എന്ന പദവിയോട് ഒട്ടും ചേര്‍ന്നതായില്ല. മര്‍ക്കസിനെ കുറിച്ചും, സ്ഥാപനാധികാരിയെ കുറിച്ചും ഉയര്‍ന്നു കേള്‍ക്കുന്ന പല ആരോപണങ്ങള്‍, കേസുകള്‍, നിലനില്‍ക്കെ പോലീസ് മന്ത്രി പോലീസ് ഭാഷയില്‍ ഭീഷണിപെപ്ടുത്തിയത് സത്യപക്ഷത്തെയാണ്.
മുടി, പൊടി, പാത്രം, പള്ളി, നരേന്ദ്രമോദിയില്‍ നിന്ന് സംഭാവന, ഗുജ്‌റാത്തില്‍ പ്രസംഗം, രാഷ്ട്രീയ അവസരവാദനയം ഇതൊന്നും ചെന്നിത്തലക്കറിയില്ലങ്കില്‍ ''ചിന്നതല'' എന്ന് ചരിത്രം അടയാളപ്പെടുത്തും.
ലക്ഷദ്വീപില്‍ ഹംദുല്ലയോട് അന്വേഷിക്കൂ- ചെന്നിത്തലയുടെ പിരിശപ്പെട്ട ഉസ്താദ് സഈദ് സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സ്വലാത്ത് മജ്‌ലിസുമായി നടക്കുകയായിരുന്നു. ഗൂര്‍ഗില്‍ ചെന്നിത്തലയുടെ ഈ മുറബ്ബിയായ ശൈഖിന്റെ (നിയന്ത്രിക്കുന്ന ആത്മീയ ഗുരു) പ്രധാന നേതാക്കള്‍ ബി.ജെ.പി. നേതാക്കളുമാണ്. ദക്ഷിണ കന്നഡയിലെ കഥ വീരപ്പമൊയ്‌ലിയോട് ചോദിക്കണം. സി.എം. ഇബ്‌റാഹീമിനോട് ചോദിക്കരുത്. ഇബ്‌റാഹീമും, ശൈഖും ഇയ്യടുത്ത കാലംവരെ കോണ്‍ഗ്രസ് കുളം തോണ്ടാന്‍ കഴിവെട്ടി നടക്കുകയായിരുന്നു.
എ.ഐ.സി.സി.അംഗം കൂടിയായ ചെന്നിത്തല കോണ്‍ഗ്രസ് പക്ഷത്തോ, കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തോ എന്നണിനിഅറിയേണ്ടത്. ഒച്ച ഉയര്‍ത്തി. വിരല്‍ ചൂണ്ടിതാനും, തന്റെ പോലീസും ഉസ്താദിന് ദാസ്യരാണ് എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ഗാന്ധിയാണിനി കാര്യങ്ങള്‍ പഠിക്കേണ്ടത്.
സ: ഇ.കെ.നായനാര്‍ ഈ ഉസ്താദിന് മുസ്‌ലിം ഉമ്മത്തിനെ നെടുകെ പിളര്‍ക്കാന്‍ സഹായിയായി കുറെ പോലീസിനെ നല്‍കിയിരുന്നുവത്രെ! സംശയം ഉണ്ടങ്കില്‍ ടി.കെ.ഹംസയോടന്വേഷിക്കാം. ഇപ്പോള്‍ ഹംസാക്ക നിലപാട് മാറ്റിട്ടുണ്ടങ്കിലും (ഹാദാ ഖൗമുന്‍ ജാഹിലൂന്‍) അഥായത് വകക്ക് കൊള്ളാത്ത പോഴന്മാര്‍ എന്ന വര്‍ഗ്ഗം.
ചെന്നിത്തലയില്‍ നിന്നോ, പാര്‍ട്ടിയില്‍ നിന്നോ വിശദീകരണം കിട്ടേണ്ടതുണ്ട്. എക്കാലവും കോണ്‍ഗ്രസിന് വോട്ട് ചെയ്യമെന്ന ഉടമ്പടിയെന്നും ഉണ്ടാക്കീട്ടില്ല. മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ പട്ടയ സ്വത്തുമല്ല. കേരളത്തിലെ സുന്നി മുസ്‌ലിംകളും, പൊതു മുസ്‌ലിംകളും ഹൈക്കമാന്റില്‍ പരാധി പറയുകയാണിനിവേണ്ടത്.

No comments:

Post a Comment