Tuesday 23 April 2013

കൂടിക്കാഴ്ച്ച?!


    കേരള തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കാണുന്ന കാലത്ത് ശ്രീകണ്ടന്‍ നായരില്ലാതെ വന്നത് ഭാശ്യമയായി. അല്ലങ്കില്‍ ആര്‍.എസ്.പിയുടെ വിലയറിയുന്ന ശ്രീകണ്ടല്‍ നായര്‍ പെരുമാറി വീണ്ടുമൊരു മന്ത്രിതല അടിക്കഥ വാര്‍ത്തയായേനെ.
മോഡി വര്‍ക്കല ശ്രീനാരയണ മഠത്തില്‍ വരുന്നതും പോകുന്നതും ചിലര്‍ ഭിന്ന കാണിലൂടെയാണ് കണ്ടത്.
      ശ്രീ നാരായണന്‍ കര്‍മശുദ്ധി കൊണ്ട് ദൈവമായ ആളാണെന്നാണ് ശ്രീ വള്ളാപ്പിള്ളി നടേശന്‍ പറഞ്ഞത്. ജാതി വ്യവസ്ഥിയുടെ നഖത്തിലമര്‍ന്ന അധസ്ഥിതരുടെ മോചകനായാണ് ശ്രീ. നാരായണ ഗുരു അടായളപ്പെടുത്തപ്പെട്ടത്. 
ബി.ജെ.പി. ജാതി വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുന്നവരാണ്. ബ്രാഹ്മണാധി പത്യം, ഒരു തരം ഹൈന്ദവ ഫാസിസം. ഈ സിദ്ധാന്തത്തിന്റെ പ്രധാന പ്രചാരകരിലൊരാളാണ് നരേന്ദ്രമോഡി. ബി.എസ്.പി നേതാവ് മായാവതി(ബഹന്‍ജി) മനുവാദികളെന്നിവരെ പരിചയപ്പെടുത്താറുണ്ട്. 

     ഗുജ്‌റാത്തിലെ വംശീയഹത്യ, വ്യാജ ഏറ്റ്മുട്ടല്‍, മതന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധം, രാജനീതിയില്‍ നിന്നുള്ള ഒളിച്ചോട്ടം അങ്ങനെ പരിഷ്‌കൃത ജനാധിപത്യത്തിന്റെ പുഴുക്കുത്തായി ഇന്ത്യക്കാരും ലോകരും വിലയിരുത്തിയ ഒരാളെ കാണാന്‍ റവല്യൂഷനറി സോഷിയലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധി പോയത് ഭംഗിയായില്ല. 
       പെണ്ണ് കേസ് തീര്‍ക്കുന്ന പഞ്ചായത്ത് പോലയല്ലത്. ഗണേഷ്‌കുമാര്‍-യാമിനി തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ സാംസ്‌കാരിക നൈതികത ഇനിയും പൊതുസമൂഹത്തിന് ബോധ്യമായിട്ടില്ല.  
ഗുജ്‌റാത്ത് മോഡല്‍ വികസനം അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് ഗ്രാഹ്യമായതാണ് കമ്മ്യൂണിസവും സോഷ്യലിസവും തളര്‍ത്തിയ വികസന മൈതാനത്തില്‍നിന്ന് നോക്കിയതാണ് അബ്ദുല്ലക്കുട്ടിക്കും ഷിബുവിനും പറ്റിയ വീക്ഷണ പരാജയം. 
      മോഡി കുറച്ചുകൂടി പക്വതവരട്ടെ. അദ്ദേഹത്തിന്റെ കാവിമനസ് മാറട്ടെ. അത് വരെയെങ്കിലും പുകഴ്ത്തിപ്പറയല്‍ നിര്‍ത്തിവചയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പ്രധാനമന്ത്രി സ്ഥആനാര്‍ത്ഥിയെന്ന നിലക്ക് മോഡി പരസ്യം ഉണ്ടാക്കാന്‍ ഷുബുവിന് കൈമാഞികൊടുത്തു എന്ന് പറയാന്‍ കഴിയില്ല. പക്ഷെ അതും രാഷ്ട്രീയത്തില്‍ തള്ളിക്കളയനാവില്ലല്ലോ.

11 comments:

  1. മോടിയില്ല

    ReplyDelete
  2. ഇന്ത്യയുടെ പ്രധാന മന്ത്രി ആകാൻ സാധ്യത ഉള്ള ആളാണ്‌ നരേന്ദ്ര മോഡി. അങ്ങനെ ഉള്ള ഒരാളെ കേരളത്തിനു അന്യൻ ആകേണ്ട യാതൊരു ആവശ്യവും ഇല്ല. പിന്നെ വംശ ഹത്യ ഒക്കെ ചോദിച്ചു വാങ്ങിയത് അല്ലെ? അടിച്ചപ്പോൾ തിരിച്ചു കിട്ടും എന്നും കൂടി ഒര്ക്കെണ്ടിയിരുന്നു.

    ReplyDelete
  3. മതേതരമാണ് ഭാരതത്തിന്റെ ജിവ വായു.
    ഫാസിസമാണ് ഭാരതത്തിന്റെ നാശ കാരണം
    നരേന്ദ്രമോഡി രണ്ടാമത്തെതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
    ലോകത്ത് ഒരു ജന സമൂഹത്തെയും വിശ്വാസത്തിന്റെ പേരില്‍ മാറ്റി നിര്‍ത്താനോ ഇല്ലാതാക്കാനോ കഴിയില്ല. ഇന്ത്യ നിലനില്‍ക്കുന്നത് സഹിഷ്ണുതയിലൂടെയാണ്. മോഡി പ്രധാനമന്ത്രിയാവാന്‍ സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം സ്വീകരിച്ചു വന്ന നിലപാടുകള്‍ അനുസരിച്ച് ഭാരതീയ സംസ്‌കൃതി മാറ്റി നിര്‍ത്തല്‍ തന്നെയാണ് .
    അടിച്ചപ്പോഴാണ് തിരച്ചടിച്ചതെന്ന കളവ് ഫാസിസ്റ്റുകള്‍ മിനഞ്ഞതാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടും ആവര്‍ത്തിക്കാന്‍ കഴിയുന്നതിലെ നീതിബോധം?

    ReplyDelete
  4. അടിച്ചപ്പോൾ തിരിച്ച് അടിച്ചത് തന്നെ. മുസ്ലീങ്ങൾ അങ്ങനെ ഒരു നെറികെട്ട പ്രവര്ത്തി ചെയ്യാൻ ഒരുംപെട്ടില്ലായിരുന്നു കലാപം ഉണ്ടാകില്ലായിരുന്നു. ഇത്ര അധികം ആളുകള് മരിക്കില്ലായിരുന്നു. നരേന്ദ്ര മോഡിയെ പോലുള്ള ഒരാള് ഇത്രമാത്രം വളരില്ലായിരുന്നു. സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്ക്കും മനസിലാകുന്ന കാര്യങ്ങൾ . മതെതരത്തം എന്ന ജീവവായു ആദ്യം വേണ്ടെന്നു വൈക്കുന്നത് ആരാണ്? കേരളത്തിൽ മുസ്ലീം യുവാക്കളുടെ ഇടയില തീവ്രവാദം ആഴത്തിൽ പടര്ന്നിരിക്കുന്നു. അവര്ക്കാര്ക്കും മതെതരത്തിന്റെ ജീവ വായു ആവശ്യമില്ല. ഇനി ഒരുപക്ഷെ ഈ തീവ്രവാദി യുവാക്കൾ ഇവിടെയും എന്തെങ്കിലും ഒപ്പിക്കും, അതോടെ കലാപം പൊട്ടിപ്പുറപ്പെടും, അനേകം ആളുകള് മതത്തിന്റെ പേരില് മരണപ്പെടും. അങ്ങനെ ഉണ്ടായാൽ അതിനു ഉത്തരവാദി ഭരിക്കുന്ന മുഖ്യമന്ത്രി ആകുമോ? അതോ വിഷം വിതക്കുന്ന ജന്തുക്കൾ ആണോ? ഗുജറാത്തിൽ നിന്നും വരുന്ന സർവേകൾ പ്രകാരം മോഡിയെ എതിര്ക്കുന്ന മുസ്ലീങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നതാണ്. പക്ഷെ ഇവിടെ അത് ആളി കത്തിക്കണം എങ്കിലെ രാഷ്ട്രീയക്കാർക്ക് നിലനില്പ്പുള്ളൂ. അവരുടെ കരങ്ങളിൽ കിടന്നു ചാടി കളിക്കുന്ന കുട്ടിക്കുരങ്ങന്മാരാന് ഇന്ന് മുസ്ലീങ്ങൾ. നരേന്ദ്ര മോഡി വന്നാലെന്ത് പോയാലെന്ത് എന്ന് ചിന്തിക്കാനുള്ള ക്ഷമ ഇവിടെ ആര്ക്കും ഇല്ല.

    ReplyDelete
  5. കണ്ണേ കരളേ മടങ്ങുക
    കൊന്നു തീര്‍ത്തിട്ടും
    കൊള്ളയടിച്ചിട്ടും
    തീരാത്ത പകയും
    പഴിയും
    ഗോധ്ര സൃഷ്ടിച്ചത്
    പാവം മുസ്ലിംകളായിരുന്നില്ല.
    പെട്രോളൊഴിച്ച്
    ഭാരതത്തെ മാനം
    കെടുത്തിയ
    സംഘ്പരിവാര്‍.
    ഇപ്പോഴും
    ശത്രുത തുടരുകയാണ്‌

    ReplyDelete
  6. ഗോദ്ര സൃഷ്ടിച്ചത് 'പാവം' മുസ്ലീങ്ങൾ ആയിരുന്നില്ല. മുസ്ലീം ഭീകരന്മാർ ആയിരുന്നു. വിഷ ജന്തുക്കൾ. എന്നാൽ അതിന്റെ പരിണത ഫലം അനുഭവിച്ചതു പാവം മുസ്ലീങ്ങളും പാവം ഹിന്ദുക്കളും.

    സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് (8:30 AM) ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അവർ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ്‌ 'ഗോധ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമിക‌ൾ കത്തിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്.

    ReplyDelete
  7. എസ് 6. കോച്ചിലേക്ക് പുറത്ത് നിന്ന് പെട്രോള്‍ ഒഴിക്കാനാവില്ലെന്നും, അകത്ത് നിന്ന് കരുതികൂട്ടി കലാപം സൃഷ്ടിക്കാന്‍ ചില തീവ്രവാദികള്‍(ഹിന്ദു) ആസൂത്രണം ചെയ്ത ക്രൂരതയാണ് ''ഗോധ്ര''യെന്നും നിസ്പക്ഷമതികളും അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷിച്ചിട്ടുണ്ട്. ഇനി വാദത്തിന് വേണ്ടി ഗോധ്ര സൃഷ്ടിച്ചത് കാപാലികരായ മുസ്‌ലിം തീവ്രവാദികളെങ്കില്‍ അവരെ പിടിച്ച് വിചാരണ ചെയ്തി വധ ശിക്ഷ കൊടുക്കുകയാണ് രാജ നീതി. അല്ലാതെ 790 മുസ്‌ലിംകളുടെയും 254 ഹിന്ദുക്കളെയും കൊല്ലലല്ല. 223 പേര്‍ കാണാതായെന്ന് പറഞ്ഞാല്‍ അവരും കൊല്ലപ്പെട്ടു എന്നര്‍ത്ഥം. ആകെ 1335 ഭാരതീയരെ കൊന്നൊടുക്കുമ്പോള്‍ കൊലയാളികള്‍ക്കൊപ്പം നിന്ന നരേന്ദ്രമോഡിയെ മാറ്റിനിര്‍ത്തണോ, സ്വീകരിക്കണോ?

    ReplyDelete
  8. ആ അന്വേഷണ റിപ്പോർട്ട്‌ ഒക്കെ എങ്ങനെ വന്നു എന്ന് അന്വേഷിച്ചു മനസിലാക്കുന്നത്‌ നല്ലതാവും. എന്തായാലും ഇത് ചെയ്തവർക്ക് വധ ശിക്ഷ കൊടുത്ത് കോടതി മാതൃക കാട്ടി.

    2011 മാർച്ച് 01 - ന് 11 പ്രതികൾക്കെതിരെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22 - ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്.

    വധശിക്ഷ ലഭിച്ച പ്രതികൾ

    1. ബിലാൽ ഇസ്മയിൽ അബ്ദുൾ മജീദ് സുജേല എന്ന ബിലാൽ ഹാജി
    2. അബ്ദുൾ റസാക്ക് മുഹമ്മദ് കുർകർ
    3. രംജാനി ബിൻയാമിൻ ബെഹ്‌റ
    4. ഹസ്സൻ അഹമ്മദ് ചർഖ എന്ന ലാലു
    5. ജാബിർ ബിൻയാമിൻ ബെഹ്‌റ
    6. മെഹ്ബൂബ് ഖാലിദ് ഛന്ദ
    7. സലീം എന്ന സൽമാൻ യൂസഫ് സത്താർ സർദ
    8. സിറാജ് മുഹമ്മദ് അബ്ദുൾ മേധ എന്ന ബാല
    9. ഇർഫൻ മുഹമ്മദ് ഹനിഫാബ്ദുൾ ഗനി പടല്യ
    10. ഇർഫൻ അബ്ദുൾ മജിദ് ഗഞ്ചി കലന്ദർ എന്ന ഇർഫൻ ബൊപ്പൊ
    11. മെബ്ബൂബ് അഹമ്മദ് യൂസഫ് ഹസ്സൻ എന്ന ലതികൊ

    ഇനി എങ്കിലും ഇത് ചെയ്തത് മുസ്ലീങ്ങൾ തന്നെ ആണെന്ന് സമ്മതിക്ക്. നരേന്ദ്ര മോഡി തെറ്റ് ചെയ്തിട്ടുണ്ട്, പക്ഷെ അതിനു കാരണം ഈ സംഭവം ആണ്. ഈ സംഭവത്തിനു കാരണം തീവ്ര മുസ്ലീങ്ങൾ ആണ്.

    ReplyDelete
  9. കൊലയാളിക്ക് ജാതി-മത പരിഗണനയില്ല. ഭൂമിയില്‍ ഒരാളെ കൊന്നാല്‍ മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയായി. എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപനം. കോടതി വിധി ശരി വിധിയെങ്കില്‍ കീഴടങ്ങാത്തവരോ, അംഗീകരിക്കാത്തവരോ ഉണ്ടാവില്ല.
    എന്നാല്‍ പ്രതികളെ പോലീസ് പ്രതിഷ്ടിച്ച് രേഖകള്‍ കെട്ടിച്ചമച്ച് നിരപരാധികളെ അപരാധികളാക്കുന്ന ''ഫാസിസം'' നമുക്കജ്ഞനാമല്ലല്ലോ. ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ക്രിമിനലാവാനാവില്ല. എന്തിന് ക്രിമിനലിസം ചിന്തിക്കാന്‍ പോലുമാവില്ല.

    ReplyDelete
  10. കൊലയാളികൾക്ക് ജാതി മത ചിന്തകള് ഇല്ലെന്നോ? ഉണ്ട്. ആ ചിന്തകള് അതിക്രമിക്കുമ്പോൾ ആണ് കൊലപാതകങ്ങൾ ഉണ്ടാകുന്നത്. മുകളില പറഞ്ഞ എല്ലാവരും കൊലപാതകികൾ ആയതു മതത്തിന് വേണ്ടി ആണ്. കൊല ചെയ്തു പരലോകത്ത് ചെല്ലുമ്പോൾ പ്രതിഭലം ലഭിക്കും എന്ന് തെറ്റായി ഖുറാനിൽ എഴുതി വച്ചിട്ടുണ്ട്. അതിനാല പല യുവാക്കളും കൊല ചെയ്യാൻ ഒരുമ്പെടുന്നു.

    ഖുറാന്‍ വചനങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ്‌ ചിലര്‍ മതതീവ്രവാദികള്‍വരെയാകുന്നത്‌. അള്ളാഹുവിനെ സഹായിക്കുന്നവരെ അള്ളാഹു തിരിച്ചും സഹായിക്കുമെന്നും മതം അള്ളാഹുവിന്‌ മാത്രമായി തീരുന്നതുവരെ സത്യനിഷേധികളോട്‌ യുദ്ധം ചെയ്യണമെന്ന ഖുറാന്‍ ആഹ്വാനം മനസാ വാചാ കര്‍മണാ പ്രായോഗികമാക്കാന്‍ പ്രേരണ നല്‍കുകയാണ്‌ ചെയ്യുന്നത്‌. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം വരുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ മായാലോകത്തിലാണ്‌ ജീവിക്കുന്നത്‌.

    ReplyDelete
  11. ''കൊലവിളി'' നടത്തുന്ന ഖുര്‍ആന്‍ മുസ്‌ലിന് ആജ്ഞാതമാണ്. കൊലയെ സംബന്ധിച്ച് ഖുര്‍ആന്‍ വീക്ഷണം തൊട്ടുമുകളില്‍ വായിക്കുക.
    ദൈവത്തെ സഹായിച്ചാല്‍ ദൈവം സഹായിക്കുമെന്നത് ഏത്ര മനോഹര സങ്കല്‍പ്പം.
    ഈശ്വരനെ വണങ്ങുകയെന്നാല്‍ നേരുപാസിക്കലാണ്. നെറികേട് പ്രവര്‍ത്തിക്കല്‍ ദൈവത്തെ അനുസരിക്കാതിരിക്കലാണ്. സഹായിക്കാതിരിക്കലാണ്.

    ReplyDelete